പെൺകുട്ടിയെ പീഡിപ്പിച്ചതിന് സീരിയൽ നടനെതിരെ കേസെടുത്തു. ടെലിവിഷൻ അവതാരകനും ഹിന്ദി സീരിയൽ നടനുമായ പാർത്ഥ സംതാനെതിരെയാണ് ബെംഗലുരു നഗർ പോലീസ് പോക്സോ പ്രകാരം കേസെടുത്തിരിക്കുന്നത്.
നേരത്തെ സെക്ഷൻ 354 വകുപ്പ് പ്രകാരം സ്ത്രീ പീഡനത്തിന് ചാർജ് ചെയ്തിരുന്ന കേസ് പരാതിക്കാരിയായ 20 കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പിലേക്ക് മാറ്റുകയായിരുന്നു.
തനിക്ക് 16 വയസ്സുള്ളപ്പോൾ ഇയാൾ പീഡിപ്പിച്ചിരുന്നുവെന്ന് പോലീസിന് യുവതി രണ്ടാമതും മൊഴി നൽകിയതോടെയാണ് പ്രതി പോക്സോ വകുപ്പിൽ കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.നിരവധി ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ഇയാൾ ഹിന്ദി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. കൈസി യെ യാരിയാൻ, ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവർ എന്നീ സീരിയലുകളിലുണ്ട്. അതേസമയം പ്രതി മുൻകൂർ ജാമ്യത്തിന് ദിൻദോഷി കോടതിയെ സമീപ്പിച്ചതിനാൽ ഇത് വരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണറിയുന്നത്.
നരഭോജികള്‍ ലോകത്ത് അവശേഷിക്കുന്നു എന്ന വ്യക്തമായ സൂചനകള്‍ നല്‍കിക്കൊണ്ട് ഇന്റര്‍നെറ്റില്‍ ചില ചിത്രങ്ങള്‍ പ്രചരിക്കുന്നു .സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ചൈനയില്‍ നിന്നും തായ് വാനില്‍ നിന്നുമാണ് .ഇവിടെ ചില സ്ഥലങ്ങളില്‍ മനുഷ്യ മാംസം കച്ചവടം ചെയ്യുന്നു എന്നാണ് വിവരം .
പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളതിലൊന്ന് ചൈനയിലെ ടിയോങ് കോക്ക് എന്ന സ്ഥലമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പല പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളും വാര്‍ത്ത പുറത്തു വിട്ടിട്ടുണ്ട്. എന്നാല്‍ പുറത്തു വന്നിരിക്കുന്ന ചിത്രങ്ങളുടെ ആധികാരികതയെക്കുറിച്ചുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.ചൈനയിലേ ടിയോങ്ങ്‌കോക്ക് പ്രദേശത്ത് മനുഷ്യമാംസം വില്പ്പനയ്ക്കായി വെച്ചിരിക്കുന്ന ബോഡുകള്‍ ഉണ്ടെന്നാണ് വിവരം.
കടയില്‍ കന്നുകാലികളുടെ മാംസം കെട്ടിതൂക്കിയിട്ടിരിക്കുന്ന പോലെ മനുഷ്യന്റെ തുടഭാഗം,കൈക്കുറക്, നെഞ്ചു ഭാഗം എന്നിവ കെട്ടി തൂക്കിയിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ സഹിതം വന്നുകഴിഞ്ഞു. പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ മാംസത്താനാണ് ഏറ്റവും പ്രിയം.സ്ത്രീകളുടെ മാറിടഭാഗമാണ് വില്പനയില്‍ പ്രധാനം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ആദ്യവാരം മുതലാണ് ചൈനയിലും തായ്‌വാനിലും ഇത്തരം മാംസവില്‍പ്പന നടക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്.
ഇതുമായി ബന്ധപ്പെട്ട് പല ചിത്രങ്ങളുടേയും നിജ സ്ഥിതികള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മനുഷ്യ മാംസം കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില സംഭവങ്ങളില്‍ പോലീസ് കേസെടുത്തതായി സ്ഥിരീകരണങ്ങളുണ്ട്. സ്‌നോപസ് ഡോട്‌കോം എന്ന സൈറ്റ് പുറത്തുവിട്ട ചിത്രങ്ങളില്‍ ഒന്ന് മുഴുവനായി കുക്ക് ചെയ്തിരിക്കുന്നതും പിഞ്ചുകുഞ്ഞിനെ ഒരാള്‍ പാത്രത്തില്‍ വയ്ച്ച് കടിച്ചു തിന്നുന്നതാണ്. മരിക്കുന്ന നവജാത ശിശുക്കളെ 50മുതല്‍ 70ഡോളര്‍ വില നല്കി ചൈനയില്‍ ആശുപതികളില്‍ നിന്നും ശെഖരിക്കുന്ന സംഘം ഉണ്ടെന്ന് തെളിയിക്കപ്പെട്ട കാര്യമാണ്. ഇത്തരം ശവ ശരീരങ്ങള്‍ ഗ്രില്ല് ചെയ്താണ് തായ് വാനിലെ നരഭോജികള്‍ കഴിക്കുന്നത്. ഈ ചിത്രവും വാര്‍ത്തയും ശരിയാണെന്ന് സ്‌കോട്‌ലന്റ് യാഡും, ബ്രിട്ടീഷ് പോലീസും നടത്തിയ അന്വേഷണത്തില്‍ തെളിയുകയും ചിത്രത്തിലെ നരഭോജിയായ ഷു യു എന്നയാളെ കണ്ടെത്തുകയും ചെയ്തിരുന്നു. 2011ലും 2012ലുമായി 12 ചൈനക്കാരെ മനുഷ്യന്റെ ശരീര ഭാഗങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട കേസില്‍ കോടതി ശിക്ഷിച്ചിട്ടുണ്ടെന്ന് ചൈനാ ടൈം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
2013 ജനുവരി 14ന് ചൈനയിലെ നരഭോജിയായിരുന്ന സാങ്ങ് എങ്ങ് മിന്‍ എന്നയാളെ കോടതി വധശിക്ഷക്ക് വിധിക്കുകയും കൊന്നുകളയുകയും ചെയ്തിരുന്നു. മനുഷ്യരെ വശീകരിച്ച് കെണിയില്‍ പെടുത്തി കൊല്ലുകയും മാംസം തിന്നുകയുമായിരുന്നു ഇയാളുടെ പരിപാടി. കുട്ടികളടക്കമുള്ളവരെ കൊന്ന് ചൈനയിലെ സൗത്ത് വെസ്റ്റ് വില്ലേജ് എന്ന മാര്‍ക്കറ്റില്‍ ഒട്ടകപക്ഷിയുടെ ഇറച്ചിയെന്നു പറഞ്ഞ് വര്‍ഷങ്ങള്‍ ഇയാള്‍ വില്പന നടത്തിയതായി പോലീസിനെ ഉദ്ധരിച്ച് ദി ഹോകോങ്ങ് ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാക്കി വരുന്ന ഇറച്ചി ഉണങ്ങി സൂക്ഷിച്ചും ഇയാള്‍ കഴിക്കുമായിരുന്നു. 20 ഓളം ആളുകളെ കാണാതായതിനെ ചുറ്റിപറ്റിയുള്ള ലോക്കല്‍ പോലീസിന്റെ അന്വേഷണം ഒടുവില്‍ സാങ്ങ്മിന്‍ എന്ന നരഭോജിയിലേക്ക് എത്തുകയായിരുന്നു.
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച വിധവയുടെ സ്വകാര്യഭാഗത്ത് ബിയർ കുപ്പി കുത്തികയറ്റി. അയൽവാസിയായ സുദർശൻ ടാക്കൂറാണ് തന്‍റെ ആവശ്യം നിരസിച്ച യുവതിക്ക് നേരെ ഈ ക്രൂരകൃത്യം നടത്തിയിരിക്കുന്നത്. ജാർഖണ്ഡിലെ ലതേഹാറിൽ മകൾക്കൊപ്പം താമസിക്കുന്ന വിധവയ്ക്ക് നേരെയാണ് ലൈഗിംകാക്രമണം. പോലീസ് ഇയാൾക്കുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
രാത്രിയിൽ അസമയത്ത് വീട്ടിൽ കയറിചെന്ന് സുദർശൻ സെക്സ് ചെയ്യാൻ സഹകരികണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ എതിർപ്പ് കാണിച്ചതിനെ തുടർന്ന് യുവതിയെ ഇയാൾ മർദ്ദിക്കുകയും സ്വകാര്യ ഭാഗത്ത് ബിയർ കുപ്പി കുത്തി കയറ്റുകയും ചെയ്തു.
യുവതിയുടെ കരച്ചിൽകേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ അയൽവാസികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചു. തുടർന്ന് സുദർശനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും ചേർന്ന് ഇയാളുടെ വീടിനുമുന്നിലായി പ്രതിഷേധമാരംഭിച്ചു. പിന്നീട് അറസ്റ്റ് നടത്താമെന്നുള്ള പോലീസ് ഉറപ്പിലാണ് ഇവർ പിരിഞ്ഞുപോയത്.
കർണാടകയിലെ ബെലാഗവി(ബൽഗാം) ജില്ലയിൽ ആറുവയസുകാരി കുഴൽക്കിണറിൽ വീണു. അത്താനി താലൂക്കിൽപ്പെട്ട ധുൻജരവാഡി ഗ്രാമത്തിലെ വയലിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കാവേരിയാണ് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ മറയില്ലാതെ കിടന്നിരുന്ന കുഴൽക്കിണറിൽ അബദ്ധത്തിൽ വീണത്. ലോക്കൽ പോലീസും ഫയർഫോഴ്സും നടത്തിയ രക്ഷാപ്രവർത്തനം വിഫലമായതിനെത്തുടർന്ന് സർക്കാർനിർദേശപ്രകാരം പൂനയിൽനിന്നെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളാണ് ഇപ്പോൾ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്.

മുപ്പതടി ആഴത്തിൽ കുട്ടി കുടുങ്ങിക്കിടക്കുകയാണെന്നും കുട്ടിയുടെ കരച്ചിൽ കേൾക്കാമെന്നും ജീവൻ നിലനിർത്തുന്നതിനായി ഓക്സിജൻ ലഭ്യമാക്കുന്നുണ്ടെന്നും ജില്ലാ പോലീസ് സൂപ്രണ്ട് രവികാന്ത് ഗൗഡ പറഞ്ഞു. സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്താനാണു ശ്രമം. സ്ഥലത്തെ പാറക്കെട്ടുകളും കട്ടികൂടിയ മണ്ണും കുഴിയെടുക്കുന്നതിന് തടസമാകുന്നുണ്ട്. അതിനിടെ, മകൾ കുഴൽക്കിണറിൽ വീണതറിഞ്ഞ് അബോധാവസ്ഥയിലായ മാതാവ് സവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളമില്ലാത്തതിനാൽ ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറിലാണ് കുട്ടി വീണത്. കുഴൽക്കിണർ മൂടാതെ അപകടം വിളിച്ചുവരുത്തിയ സ്ഥലമുടമയ്ക്കെതിരേ കേസെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബംഗളൂരുവിൽ അറിയിച്ചു.
ഇന്ത്യൻ റെയിൽവേ ആഡംബര സൗകര്യങ്ങളോട് കൂടിയുള്ള ഡബിൾ ഡെക്കർ എസി ട്രെയിനുകൾ പരീക്ഷിക്കുന്നു. ഉത്കൃഷ്ട് ഡബിൾ ഡെക്കർ എസി യാത്രി(ഉദയ്) എക്സ്പ്രസാണ് തിരക്കേറിയ റൂട്ടുകളിൽ പരീക്ഷിക്കാൻ പോകുന്നത്. ട്രെയിനിൽ 120 സീറ്റുകളുള്ള എസി കോച്ചുകളാണ് ഉണ്ടാകുക. ജൂലൈയോടെ ട്രെയിൻ ഓടി തുടങ്ങുമെന്ന് റെയിൽവേ വൃത്തങ്ങൾ സൂചന നൽകി.
ഡൽഹി-ലക്നോ റൂട്ടിലാകും ട്രെയിൻ ആദ്യം ഓടിക്കുക. തേഡ് എസി മെയിൽ എക്സ്പ്രസ് ട്രെയിനുകളിലെ യാത്രാ നിരക്കിന് താഴെയായിരിക്കും ഈടാക്കുക.ചായ, ശീതള പാനീയങ്ങൾ എന്നിവ ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകൾ വഴി ലഭ്യമാക്കും. വൈ ഫൈ സ്പീക്കർ സംവിധാനം, വലിയ എൽസിഡി സ്ക്രീൻ എന്നിവ ഓരോ കോച്ചിലും ഉണ്ടാകും.
താന്‍ കാന്‍സര്‍ രോഗിയാണെന്നും ചികിത്സയ്ക്ക് പണം ആവശ്യമാണെന്നും കാണിച്ചു ഫേസ് ബുക്ക് പേജ് ഉണ്ടാക്കി ഇരുപത്തിരണ്ടുകാരി നേടിയത് 22ലക്ഷം രൂപ .ഹൈദരാബാദ് സ്വദേശിനി സാമിയ അബ്ദുൾ ഹഫീസ ആണ് ആളുകളുടെ സഹതാപം പിടിച്ചു പറ്റി പണം അടിച്ചുമാറ്റിയത് .ഹൈദരാബാദ് സ്വദേശിനിയാണ് ഇവര്‍ .
താന്‍ സ്തനാർബുദബാധിതയാണെന്നും ചികിത്സയ്ക്കായി പണമില്ലെന്നും പറഞ്ഞായിരുന്നു ഫേസ്ബുക്കിൽ തട്ടിപ്പ് ആരംഭിച്ചത്. ഇതിന്‍റെ പേരിൽ കഴിഞ്ഞ ജനുവരിയിൽ ഒരു ഫേസ്ബുക്ക് ക്യാമ്പെനും ആരംഭിച്ചിരുന്നു. ഇതിനായി സാമിയയ്ക്ക് ‘ഗോ ഫണ്ട് സാമിയ’ എന്ന പേരിൽ ഫേസ്ബുക്ക് പേജുമുണ്ട്.
സാമിയയോട് അലിവുതോന്നിയവരെല്ലാം സഹായ ഹസ്തവുമായി മുന്നോട്ട് വന്നു. ഇത്തരത്തിൽ 22 ലക്ഷം രൂപയാണ് യുവതി സമ്പാദിച്ചത്. ധനസഹായം നൽകിയവരിൽ ഒരാൾ യുവതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് സഹായവുമായി മുന്നോട്ട് വന്നവരൊക്കെ യുവതിക്കെതിരെ പോലീസ് പരാതി നൽകി.ഇതോടെയാണ് കള്ളി പൊളിഞ്ഞത്.പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തു സാമിയയുടെ അക്കൗണ്ട് മരവിപ്പിക്കാൻ പോലീസ് ബാങ്കുക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ ബാങ്കിൽ അവശേഷിച്ചിരുന്നത് വെറും 5000 രൂപയായിരുന്നു. സാമിയയുടെ പിതാവ് വാസ്തവത്തിൽ ഒരു അർബുദ രോഗി തന്നെയാണ്. ഇയാൾ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നിന്നുമാണ് ആളുകൾ വിശ്വസിക്കാൻ പാകത്തിനുള്ള വിവരങ്ങൾ സാമിയ ശേഖരിച്ചത്.
അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നീലഗിരി ജില്ലയിലുള്ള കോടനാട് എസ്‌റ്റേറ്റിലെ ഓം ബഹദൂര്‍ എന്ന സെക്യൂരിറ്റി ഗാര്‍ഡാണ് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് മരിച്ചത്. ജയലളിതയുടെ അവധിക്കാല വസതിയായിരുന്നു കോടനാട് എസ്‌റ്റേറ്റില്‍ ഞായറാഴ്ച രാത്രിയിലാണ് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടത്. മറ്റൊരു കാവല്‍ക്കാരനായ കൃഷ്ണ ബഹദൂറിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പത്തംഗ സംഘം എസ്റ്റേറ്റില്‍ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തിയെന്നാണ് രക്ഷപ്പെട്ട കൃഷ്ണ പൊലീസിന് മൊഴിനല്‍കിയത്. തിരിച്ചറിയാനാകാത്ത പത്ത് പേരാണ് എസ്റ്റേറ്റില്‍ കടന്ന് ആക്രമിച്ചതെന്നാണ് ഇയാള്‍ മൊഴിനല്‍കിയത്. മോഷണശ്രമമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഉറപ്പിച്ച് പറയാനാവില്ലെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യുകയും ചെയ്തു.
900 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന എസ്റ്റേറ്റിലെ 10ാം നമ്പര്‍ ഗേറ്റിലൂടെയാണ് അക്രമി സംഘം അകത്തുകടന്നത്. ജയലളിതയുടെ സ്വത്ത് വകകളുടെ അവകാശം സംബന്ധിച്ച് തര്‍ക്കം നടക്കുന്നതിനിടയിലുള്ള എസ്റ്റേറ്റിലെ അക്രമം ഗൗരവമായാണ് പൊലീസ് കാണുന്നത്.
പുലിമുരുകനിലെ പ്രകടനത്തിനു മോഹൻലാലിനു ദേശീയ അവാർഡ് കൊടുത്തത് എന്തിനാണെന്നു തനിക്കു മനസ്സിലാകുന്നില്ലെന്നു സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ.
സുരഭിയുടെ അവാർഡ് നേട്ടത്തിന്റെ ശോഭ അതു കെടുത്തിയെന്നാണു തന്റെ അഭിപ്രായം. ഇന്നത്തെ കാലത്ത് അവാർഡുകൾ വ്യഭിചരിക്കപ്പെടുകയാണ്, അതിനൊരു ഉദാഹരണമാണ് ഇതെന്നും പന്ന്യൻ പറഞ്ഞു. കാക്കനാടൻ സ്മൃതിദിനവും പുരസ്കാരവിതരണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്നാൽ സിപിഐ നേതാവിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്ത് എത്തിയത് സിപിഐഎം കേന്ദ്രക്കമ്മറ്റി അംഗം സഖാവ് ഇപി ജയരാജനാണ്. ‘മോഹൻലാലിന് ഇത്തവണ ദേശീയ പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ചില അൽപ്പൻമാരുടെ പ്രതികരണങ്ങൾ കണ്ടപ്പോൾ അവരോട് വല്ലാത്ത സഹതാപം തോന്നുകയാണ് ‘ എന്നാണ് ഇപി ജയരാജന്റെ പ്രതികരണം. ‘പഞ്ചാഗ്നിയിലൂടെയും വാസ്തുഹാരയിലൂടെയും ഭരതത്തിലൂടെയും ഊതിക്കാച്ചിയെടുത്ത അഭിനയമികവ് പുലി മുരുകനെന്ന നൂറ് കോടിയുടെ വിസ്മയം തീർത്തത് മൂന്നര കോടി മലയാളി മനസുകളെ അമ്മാനമാടിയാണ് ‘ ഇപി ജയരാജൻ തുടരുന്നു,
അഭിനയ കുലപതിയെ അപഹസിക്കുന്നത് പരിഹാസ്യമാണ് എന്നതാണ് ഇപി ജയരാജന്റെ നീരീക്ഷണം. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇപിയുടെ ഒളിയമ്പ്. പന്ന്യൻ രവീന്ദ്രന്റെ പ്രതികരണം ഇന്ന് രാവിലെയാണ് നടന്നത്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ സുരഭിയെയും മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം നേടിയ വിനായകനും ഇപി ജയരാജൻ അഭിനന്ദനം അറിയിക്കുന്നുണ്ട്. എന്നാൽ ഈ പുരസ്കാര പ്രഖ്യാപനങ്ങളെല്ലാം പ്രഖ്യാപിച്ച് ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടാണ് ഇപിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.
ഇപി ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം –
മോഹൻലാൽ മലയാളത്തിന്റെ അഭിമാനവും എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവുമാണ്. അദ്ദേഹത്തിന് ഇത്തവണ ദേശീയ പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ചില അൽപ്പൻമാരുടെ പ്രതികരണങ്ങൾ കണ്ടപ്പോൾ അവരോട് വല്ലാത്ത സഹതാപം തോന്നുകയാണ്.
പഞ്ചാഗ്നിയിലൂടെയും വാസ്തുഹാരയിലൂടെയും ഭരതത്തിലൂടെയും ഊതിക്കാച്ചിയെടുത്ത അഭിനയമികവ് പുലി മുരുകനെന്ന നൂറ് കോടിയുടെ വിസ്മയം തീർത്തത് മൂന്നര കോടി മലയാളി മനസുകളെ അമ്മാനമാടിയാണ്.
മറ്റൊരു വിസ്മയമാകാൻ പോകുന്ന രണ്ടാമൂഴം അഭ്രപാളികളിലെത്തുമ്പോൾ സഹ്യനും ഹിമഗിരിശൃംഗങ്ങൾക്കും അപ്പുറത്തേക്ക് ഗരിമയോടെ തലയുയർത്തി നിൽക്കുവാൻ കുതിക്കുന്ന അഭിനയ കുലപതിയെ അപഹസിക്കുന്നത് പരിഹാസ്യമാണ്.
ഇത് സാംസ്‌കാരിക കേരളം പുച്ഛിച്ച് തള്ളും.
ദേശീയ പുരസ്കാരം നേടിയ കേരളത്തിന്റെ മഹാനടൻ ശ്രീ. മോഹൻ ലാൽ, നടി സുരഭി, സംസ്ഥാന പുരസ്കാരം നേടിയ നടൻ വിനായകൻ തുടങ്ങി ….. മലയാളത്തിന്റെ അഭിമാന താരങ്ങൾക്കെല്ലാം ആയിരം ആയിരം അശംസകൾ അഭി
വാദനങ്ങൾ.
പാചകത്തൊഴിലാളിയുടെ അരക്കെട്ടിൽ തുളഞ്ഞുകയറിയ കത്തിമുന അഞ്ചര മാസത്തിനുശേഷം പുറത്ത്. പോങ്ങനാട് മുണ്ടയിൽക്കോണം മേലെവിള വീട്ടിൽ അജയകുമാറിന്റെ (48) ശരീരത്തിൽനിന്നാണ് ഒടിഞ്ഞു കയറിയ കത്തിമുന ലഭിച്ചത്. മഹാദേവേശ്വരത്തെ ഹോട്ടലിൽ 2016 നവംബർ നാലിന് ഹോട്ടലിലെ മറ്റൊരു തൊഴിലാളിയുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിലാണ് അരക്കെട്ടിൽ വലതു കാലിന്റെ മുകളിൽ കത്തി മുന തുളച്ചു കയറിതെന്ന് അജയകുമാർ പറഞ്ഞു. കുത്തേറ്റ മുറിവുമായി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണു ചികിത്സ തേടിയത്.
അജയകുമാർ പറഞ്ഞത്: മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ചികിത്സ നടത്തിയത്. എക്സ്റേ എടുത്തശേഷം മുറിവിൽ മരുന്നു വച്ചുകെട്ടി തുന്നലിടുകയും ചെയ്തു. കിടത്താൻ സ്ഥലസൗകര്യം ഇല്ലെന്നു പറഞ്ഞു വെളുപ്പിനു മൂന്നു മണിക്കു കേശവപുരം ഗവ. സിഎച്ച്സിയിലേക്കു റഫർ ചെയ്തു. കേശവപുരത്തു രണ്ടാഴ്ച ചികിത്സ നടത്തിയിരുന്നു. ഒന്നരമാസം മുമ്പു മുറിവു പുറത്തേക്കു തള്ളി വരികയും രണ്ടു ദിവസം മുമ്പു പഴുക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി മുറിവിലെ പഴുപ്പു ഞെക്കി കളഞ്ഞപ്പോൾ നാലര സെന്റിമീറ്റർ നീളമുള്ള കത്തിമുന പുറത്തേക്കു വരികയായിരുന്നെന്ന് അജയകുമാർ പറഞ്ഞു
സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജിഷ വധക്കേസ്, പുറ്റിങ്ങൽ കേസ് എന്നിവ പറഞ്ഞ് സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും മാറ്റാൻ കഴിയില്ല. സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെ ചോദ്യം ചെയ്ത് ഡിജിപി: ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
സുപ്രീം കോടതി ഉത്തരവ് വരുമ്പോള്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നുവെന്ന് ടി.പി.സെന്‍കുമാര്‍. അഭിഭാഷകര്‍ പ്രതിഫലം വാങ്ങാതെയാണ് തന്റെ കേസില്‍ ഹാജരായത്. സുപ്രീംകോടതി നിയമം നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്നും ജോലി ചെയ്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനും പീഡിപ്പിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഫയലുകള്‍ കൃത്രിമമായി ഉണ്ടാക്കിയതിനെതിരെ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കും. സര്‍ക്കാറിനെ വിമര്‍ശിക്കുന്നില്ല. നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞതിനെക്കുറിച്ച് താന്‍ പ്രതികരിക്കുന്നുമില്ല. രാജ്യത്ത് എല്ലായിടത്തും ഉദ്ദ്യോഗസ്ഥരെ നിയമിക്കുന്നതിലും മാറ്റുന്നതിലും തന്റെ കേസിലെ വിധി ഒരു വഴിത്തിരിവായി മാറും. എന്ത് സമ്മര്‍ദ്ദം ഉണ്ടായാലും ശരിയായി പ്രവര്‍ത്തിച്ചാല്‍ നീതി ലഭിക്കുമെന്നതിന് തെളിവാണ്. കോടതി ഉത്തരവ് കിട്ടിയിട്ട് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കും. സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും സെന്‍കുമാര്‍ പറഞ്ഞു.
സർക്കാരിന്റെ ഭരണപരമായ തീരുമാനമാണെന്ന് അറിയിച്ചിരുന്നുവെങ്കിലും അത് തളളിയാണ് കോടതി സെൻകുമാറിനെ മാറ്റിയ സർക്കാർ തീരുമാനത്തിനെതിരെ വിധിപറഞ്ഞതന്നാണ് ആദ്യ വിവരം. കഴിഞ്ഞ വർഷം മെയ് 31 നാണ് ഡി ജിപി സ്ഥാനത്തു നിന്നും സെൻകുമാറിനെ മാറ്റാൻ പിണറായി വിജയൻ സർക്കാർ തീരുമാനിച്ചത്. പിന്നീട് ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയായി നിയമിക്കുകയും ചെയ്തു.
ജിഷ, പുറ്റിങ്ങൽ കേസുകളിൽ സ്വീകരിച്ച നിലപാട് പൊലീസിനെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയതിനാലാണു പൊലീസ് മേധാവി സ്ഥാനത്തുനിന്ന് സെൻകുമാറിനെ മാറ്റിയതെന്നായിരുന്നു കോടതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം. ജിഷാകേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തി പൊലീസ് ഉദ്യോഗസ്ഥരെ സെൻകുമാർ സംരക്ഷിക്കാൻ ശ്രമിച്ചു. പുറ്റിങ്ങൽ അപകടത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിനു പകരം കൊല്ലം ജിലാഭരണക്കൂടത്തെ പഴിചാരാനാണു സെൻകുമാർ ശ്രമിച്ചതെന്നും സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണു സർക്കാരിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.
തന്നെ സ്ഥലംമാറ്റിയ നടപടി നിലവിലുളള സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നായിരുന്നു സെൻകുമാറിന്റെ വാദം. ജിഷ, പുറ്റിങ്ങൽ കേസുകളിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും സ്ഥലംമാറ്റുന്നതുമായി ബന്ധപ്പെട്ട പൊലീസ് നിയമത്തിലെ വകുപ്പുകൾ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദുചെയ്യണമെന്നും സെൻകുമാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയോട് ആവശ്യപ്പെട്ടു.