പശ്ചിമ ലണ്ടനിലെ ലാറ്റിമെറിലെ പ്രശസ്തമായ ഗ്രെന്‍ഫെല്‍ ടവറിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ഇവിടെ പൊതു ജന പ്രതിഷേധം ശക്തമാകുന്നു. അപകടത്തിന് ഇരകളായവരെ പ്രധാനമന്ത്രി തെരേസ മെയ് സന്ദർശിച്ചതിന് തൊട്ടടുത്ത വരെ നൂറ് കണക്കിനാളുകൾ പ്രതിഷേധവുമായി എത്തി.

അപകടത്തെ തുടർന്ന് വീട് നഷ്ടമായവരെ ഉടൻ പുനരധിവസിപ്പിക്കുക, ഇവർക്ക് ആവശ്യമായ എല്ലാം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. തെരേസ മെയ് അപകടത്തിൽ പെട്ടവരോട് സംസാരിച്ച് നിന്ന ഹാളിന് പുറത്ത് എത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.

Image result for grenfell-tower-london-fire-latest-update

അപകടത്തിൽ മരിച്ചവരുടെ എണ്ണം 30 ആയതായി ഇന്നലെ റിപ്പോർട്ട് വന്നിരുന്നു. ഇതിൽ മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് അപകടത്തിൽ രക്ഷപ്പെട്ടവർക്ക് വസ്ത്രവും ഭക്ഷണവും അടക്കമുള്ള അവശ്യസേവനങ്ങൾ ലഭ്യമാക്കാൻ അഞ്ച് മില്യൺ പൗണ്ട് പ്രധാനമന്ത്രി തെരേസ മെയ് അനുവദിച്ചു.

Image result for grenfell-tower-london-fire-latest-update-protest-prime-minister-theresa-may

കെട്ടിടത്തിലുണ്ടായിരുന്ന 70 ആളുകളെയും കാണാതായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീപിടിത്തത്തിൽ ഇരകളായവരെക്കുറിച്ച് യാതൊരു വിവരവും പൊലീസ് പുറത്തുവിടാതിരുന്നതിനെ തുടർന്ന് പ്രതിഷേധം ശക്തമായപ്പോഴാണ് പൊലീസ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്.

തദ്ദേശവാസികളാണ് വിവരങ്ങൾ മറച്ചുവച്ച പൊലീസിനും അഗ്നിശമന സേനയക്കുമെതിരെ കയർത്തത്. ഇതേ തുടർന്ന് മെട്രോപൊളിറ്റൻ പൊലീസ് കമാന്റർ സറ്റുവർട് കന്റിയാണ് മരിച്ചവരുടെയും കാണാതായവരുടെയും പട്ടിക പുറത്തുവിട്ടത്.

മരിച്ച മുപ്പത് പേരിൽ ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ചവരുടെ പട്ടിക ഇനിയും ഉയരാനാണ് സാധ്യതയെന്നും ഇദ്ദേഹം വ്യക്തമാക്കിയതോടെ തീപിടിത്തത്തിന്റെ ഏകദേശ ചിത്രം പുറത്തുവന്നു.

70 ശതമാനം പേരെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇവർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലോ അല്ലെങ്കിൽ പൂർണ്ണമായും അഗ്നിക്കിരയാവുകയോ ചെയ്തുവെന്നാണ് പൊലീസ് അനുമാനം.

ചികിത്സയിൽ കഴിയുന്ന ഭൂരിഭാഗം പേരുടെയും നില അതീവ ഗുരുതരമാണെന്നും ഇവരിൽ പലരും മരിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കിയതോടെ മരണസംഖ്യ നൂറ് കടന്നേക്കുമെന്നാണ് സൂചന. കെട്ടിടം പുതുക്കി പണിതപ്പോൾ അഗ്നിരക്ഷാ സംവിധാനത്തിലെ അപാകതകൾ സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇവിടെ നിലവാരം കുറഞ്ഞ നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

Image result for grenfell-tower-london-fire-latest-update-protest-prime-minister-theresa-may

കെട്ടിടത്തിന്റെ പുറംചുമരിൽ തീപിടിച്ച് വളരെ വേഗത്തിൽ ആളിക്കത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രാദേശിക സർക്കാർ ഉടമസ്ഥതയിലുള്ളതാണ് ഈ 24 നില കെട്ടിടം.

തീപിടിത്തം ഉണ്ടായ ശേഷം 40 അഗ്നിശമനസേനാ യൂണിറ്റുകളിൽ നിന്നായി 200 അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ കഠിനമായി പരിശ്രമിച്ചു. മുകളിലത്തെ നിലയിലാണ് ആദ്യം തിപിടിച്ചത്. രണ്ടാമത്തെ നില മുതൽ മുകളിലേക്ക് എല്ലാ നിലയും അഗ്നിക്കിരയായി. മുകൾ നിലകളിലെ താമസക്കാരിൽ ഭൂരിഭാഗം പേർക്കും രക്ഷപ്പെടാൻ സാധിച്ചില്ലെന്നതാണ് മരണസംഖ്യ ഉയർത്തിയത്.

കെട്ടിടത്തിന് അകത്ത് നിന്നും ആളുകള്‍ സഹായത്തിന് വേണ്ടി നിലവിളിക്കുന്നതായി ദൃക്സാക്ഷികള്‍ ബിബിസിയോട് പ്രതികരിച്ചു. ചിലര്‍​ബെഡ്ഷീറ്റുകള്‍ പുതച്ച് കെട്ടിടത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

1974 ൽ നിർമിച്ച ഗ്രെൻഫെൽ ടവറിൽ 140 ഫ്ലാറ്റുകളാണുള്ളത്​. ഫ്ലാറ്റി​നെ പൂർണമായും തീവിഴുങ്ങി​യെന്നും 100 കിലോമീറ്റർ അകലെ വരെ ചാരം വന്നടിഞ്ഞെന്നും​ ദൃക്​സാക്ഷികൾ ഇന്നലെ പറഞ്ഞിരുന്നു.

Image result for grenfell-tower-london-fire-latest-update-protest-prime-minister-theresa-may

രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധ ലഭിക്കാന്‍ വേണ്ടി കെട്ടിടത്തിന് അകത്ത് നിന്നും ടോര്‍ച്ചുകളും മൊബൈല്‍ ടോര്‍ച്ചുകളും ആളുകള്‍ തെളിക്കുന്നുണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രക്ഷപ്പെട്ട രണ്ട് പേരെ ശ്വാസം മുട്ടലുകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. തീപിടിത്തത്തിനുണ്ടായ കാരണം വ്യക്തമായിട്ടില്ല.