Latest News

ഇംഗ്ലണ്ടിലെ കുതിരപ്പന്തയങ്ങൾക്ക് പേരുകേട്ട ചെൽറ്റൻ ഫാമിലെ മലയാളികളുടെ ആവേശവും അഭിമാനവുമായ മലയാളി അസോസിയേഷൻ ഓഫ് ചെൻറ്റൻഹാമിന് പുതിയ നേതൃത്വം പ്രസിഡണ്ടായി ബെൻസൺ തോമസും, സെക്രട്ടറിയായി ഷിമ്മി ജോർജ്ജും കഴിഞ്ഞമാസം 22-ാം തീയത സെന്റ് തോമസ് മോർ ചർച്ച് ഹാളിൽ നടന്ന അസോസിയേഷന്റെ ജനറൽബോഡി യോഗത്തിൽ വച്ച് തെരഞ്ഞെടുക്കപ്പെട്ടു.

നീണ്ടകാലം സെൻറ് തോമസ് മൂർ കാത്തോലിക് ചർച്ചിന്റെ ട്രസ്റ്റിയും യുകെയിലെ കോതമംഗലം സംഗമത്തിന്റെ അമരക്കാരനുമായ ബെൻസൺ തോമസിന്റെ നേതൃത്വം വളരെ പ്രതീക്ഷയോടും അഭിമാനത്തോടും കൂടിയാണ് അസോസിയേഷൻ അംഗങ്ങൾ നോക്കി കാണുന്നത്. ഇംഗ്ലണ്ടിലെ മികച്ച സംഘാടകനായ ഷിമ്മി ജോർജിൻറെ നേതൃത്വഗുണം അസോസിയേഷന് എന്നും മുതൽക്കൂട്ടായിരിക്കും. ഇംഗ്ലണ്ടിലെ മലയാളികളുടെ അടുത്തകാലത്ത് ഉണ്ടായ കുടിയേറ്റവും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പ്രഥമ പരിഗണന കൊടുത്തു കൊണ്ട് അസോസിയേഷന്റെ വിവിധ രീതിയിലുള്ള വളർച്ചയ്ക്കും അതോടൊപ്പം തന്നെ കേരളത്തിൻറെ പൈതൃകവും പാരമ്പര്യവും തനിമയും മുറുകെ പിടിച്ചുകൊണ്ട് അസോസിയേഷനെ യുകെയിലെ തന്നെ മികച്ച ഒരു അസോസിയേഷൻ ആക്കുവാൻ തൻറെ നേതൃത്വം പ്രതിജ്ഞാ ബന്ധമാണെന്ന് ബെൻസൺ തോമസ് അസോസിയേഷൻ അംഗങ്ങൾക്കുള്ള മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.

അതോടൊപ്പം 2023 – 24 വർഷത്തേയ്ക്കുള്ള വിവിധ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ട്രഷററായി ബെന്നി വർഗീസിനെയും വൈസ് പ്രസിഡണ്ടായി ഡോണ ഫിലിപ്പിനെയും ജോയിൻറ് സെക്രട്ടറിയായി ജോൺസി നിക്സൺ, ആർട്സ് കോർഡിനേറ്റർ ആയി സജിനി കുര്യനെയും, വെബ് കോർഡിനേറ്ററായി ഡെനിൻ ദേവസ്യയെയും, ചാരിറ്റി കോർഡിനേറ്ററായി ടിൻസി തോമസിനെയും . മാക്ക് ഫൺ ബോയ്സ് കോഡിനേറ്ററായി ഡേവിസ് പുത്തൂരിനെയും അയൺ ലേഡീസ് കോഡിനേറ്ററായി സ്മിത ജോസിനെയും ഓഡിറ്ററായി തോമസ് ഡാനിയേലിനെയും ആർട്സ് കോർഡിനേറ്ററായി ജിജു ജോണിനെയും ഫാമിലി ഇവന്റ് കോർഡിനേറ്ററായി ഡെന്നിസ് മാത്യുവിനെയും അതോടൊപ്പം എക്സിക്യൂട്ടീവ് അംഗങ്ങളായി ജോജി കുര്യൻ, ഡോക്ടർ അശോക്, ഗ്രീംസൺ കാവനാൽ, ജെസ്വിൻ മാത്യു, നിക്സൺ പൈലോത്ത്, ഷിജോ ജോസഫ് , ടോമി ജോർജ് , ഫെൻസി ചാണ്ടി, വിൽസൺ പുത്തൻപറമ്പിൽ , ആന്റോ ബേബി, അരുൺ എന്നിവരെയും തിരഞ്ഞെടുത്തു.

നവംബർ അഞ്ചാം തീയതി പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ വച്ച് ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം ജനുവരി 7-ാം തീയതി പ്രൗഢഗംഭീര്യവും വർണ്ണാഭവുമായി നടത്തുവാൻ തീരുമാനിക്കുകയും അതിൻറെ വിജയത്തിനായി 51 അംഗ കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തു.

ഫാ. ഹാപ്പി ജേക്കബ്ബ്

ക്രിസ്തുമസിന്റെ അത്ഭുതത്തിൽ ആനന്ദിക്കുക: ദൈവീക സ്വഭാവം സ്വീകരിക്കുക.

നമ്മുടെ രക്ഷകനായ ക്രിസ്തുവിൻറെ ജനനത്തിന്റെ ആഘോഷത്തിൻ അടുത്ത് വരുമ്പോൾ ഈ സംഭവത്തിന്റെ അടിസ്ഥാന കർമ്മങ്ങളിൽ അടങ്ങിയ അന്തർലീനമായതും അഗാധമായതുമായ അത്ഭുതത്തെ കുറിച്ച് ചിന്തിക്കുവാൻ , ധ്യാനിക്കുവാൻ ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു. വി. ലൂക്കോസ് എഴുതിയ സുവിശേഷം 2-ാം അധ്യായം എട്ടു മുതൽ 20 വരെയുള്ള വാക്യത്തിൻ അടിസ്ഥാനപ്പെടുത്തി ധ്യാനിക്കാം. ദൈവീക വെളിപാടുകളുമായി ഇഴചേർന്ന പ്രകൃതിയുടെ മഹത്വത്തിൽ ക്രിസ്തുമസിന്റെ സത്ത പൊതിയപ്പെട്ടിരിക്കുന്നു. മനോഹരമായ പ്രകൃതിയുടെ വർണ്ണനയും ബൈബിളിലെ വെളിപ്പെടുത്തലുകളും ചേർത്തു കൊണ്ട് ക്രിസ്തുമസ് എന്ന അത്ഭുതത്തെ പ്രതിഫലിപ്പിക്കുന്ന നാല് ചിന്തകളിലേയ്ക്ക് ശ്രദ്ധയൂന്നാം.

1) ബേത് ലഹേമിലെ നക്ഷത്രം – പ്രത്യാശയുടെ വഴി .

അത്യുന്നതങ്ങളിൽ പ്രാപഞ്ചിക വിസ്തൃതിയിൽ ഒരു സ്വർഗീയ അത്ഭുതം കാണപ്പെട്ടു – ഒരു നക്ഷത്രം. ഉജ്ജ്വല പ്രകാശവും ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള വഴികാട്ടിയും ആയി നക്ഷത്രം കാണപ്പെട്ടു. അത്യുന്നതങ്ങൾ തന്നെ അത്യുന്നതന്റെ വരവറിയിച്ചു. ദൈവീക പദ്ധതിയിൽ ഭാഗമാകുവാൻ ദൈവം തന്നെ പ്രതീക നക്ഷത്രത്തെ നിയോഗമാക്കി. വി. മത്തായി 2 : 1 – 2

2) ലാളിത്യത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രതീകമായ എളിമയുള്ള പുൽക്കൂട് .

ലോകരക്ഷകൻ ജനിച്ചത് ഒരു പുൽക്കൂടിൽ . ഇതിൽപരം ത്യാഗവും എളിമയും വേറെ എവിടെ ദർശിക്കുവാൻ കഴിയും. ഈ ത്യാഗമാണ് ദൈവീകത മനുഷ്യന് കണ്ടുമുട്ടുവാൻ ഇടയാക്കിയത്. പുൽത്തൊട്ടിയുടെ സ്വഭാവം തന്നെ ധാരാളം സന്ദേശങ്ങൾ നമുക്ക് നൽകുന്നു. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ലോകത്തെ അറിയിക്കുവാൻ ലോകത്തിലെ നിസ്സാരമായ സ്ഥലം തിരഞ്ഞെടുത്തു. വിനയത്തിലും അതിലൂടെയുള്ള വീണ്ടെടുപ്പിന്റെ വാഗ്ദാനത്തിലും നേടുന്ന സൗന്ദര്യത്തെ കുറിച്ചും നമ്മുടെ ചിന്തകളെ പ്രബുദ്ധമാക്കുന്നു . വി. ലൂക്കോസ് 2 : 7

3) മാലാഖമാരുടെ വൃന്ദഗാനം – മധുര സന്തോഷവാർത്ത

നിശബ്ദതയുടെ പൂർണ്ണതയിൽ സർവ്വ സൃഷ്ടിയും കാതോർത്തു. ആ മംഗള ഗാനത്തിനായി . മാലാഖമാർ പാടിയ “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ; ഭൂമിയിൽ ദൈവപ്രീതിയുള്ളവർക്ക് സമാധാനം ” താഴെ സർവ്വ പ്രവഞ്ചങ്ങളുടേയും മേൽ അലയായി ഒഴുകി എത്തി. അത്യുന്നതിയും അഗാധവും പരസ്പരം ലയിച്ചുചേർന്ന മഹാത്ഭുതത്തിന് ഈ സംഭവം സാക്ഷിയായി. വി. ലൂക്കോസ് 2: 13 -14

4) ദൈവീക വെളിപാടിന്റെ സാക്ഷികളായ ഇടയന്മാരും പ്രപഞ്ചവും.

ഈ അസാധാരണ സംഭവത്തിന് സാക്ഷിയാകുവാൻ ദൈവം തിരഞ്ഞെടുത്തത് മൂകപ്രകൃതിയും എളിമയുള്ള ആട്ടിടയന്മാരെയും ആണ് . ബുദ്ധികൊണ്ട് ഗ്രഹിക്കുവാൻ പറ്റാത്ത ജനനത്തിന്റെ അത്ഭുതങ്ങളെ അനുഭവിച്ചറിയുവാൻ ഇടയന്മാരെ പ്രാപ്തരാക്കി. അവർ അതിന്റെ കാര്യവാഹകരുമായി . സർവ്വ സൃഷ്ടിയും മൗനത്തോടെ ഈ അത്ഭുതം ദർശിച്ചു. വി. ലൂക്കോസ് 2: 8 – 20.

സഹോദരങ്ങളെ പ്രകൃതിയുടെ മഹത്വവും ക്രിസ്തുമസിന്റെ അത്ഭുതവും വേർതിരിക്കുവാൻ പറ്റില്ലാത്തതാണ് . തന്റെ ജനനം മൂലം ദൈവപുത്രൻ സൃഷ്ടികളോടുള്ള അഗാധ സ്നേഹം പ്രകടമാക്കുന്നു. ഇത് വെളിവാക്കുവാൻ നക്ഷത്ര ഭംഗിയും , പുൽത്തൊട്ടിയുടെ ലാളിത്യവും മാലാഖമാരുടെ ഗാനങ്ങളും ഇടയന്മാരുടെ നൈർമല്ല്യവും എല്ലാം കൂടി ദൈവകൃപ അവൻറെ മഹത്വത്തെ വെളിവാക്കുന്നു. കാല യുഗങ്ങളിൽ രേഖപ്പെടുത്തപ്പെട്ട അത്ഭുതം ആയിട്ടു മാത്രമല്ല. രക്ഷകന്റെ ജനനത്തിന്റെ ലാളിത്യവും, വിനയവും നമുക്ക് സ്വീകരിക്കാം. ഈ ദൈവീകമായ അനുഭവത്തിൽ കൃതജ്ഞതയോടെ ജീവിക്കുവാൻ ഈ ക്രിസ്തുമസ് നമ്മെ പ്രചോദിപ്പിക്കട്ടെ .

സ്നേഹത്തിലും പ്രാർത്ഥനയിലും
ഹാപ്പി ജേക്കബ് അച്ചൻ .

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ഏറ്റവും വലിയ മിഷനുകളിൽ ഒന്നായ സ്റ്റോക്ക് ഓൺ ട്രെന്റ്ലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം ആകുന്നു. ന്യൂ കാസ്റ്റിലെ വിറ്റ്‌ മോർ വില്ലേജ് ഹാളിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് (ഗ്ലോറിയ2023) മത്സരങ്ങൾക്ക് തിരി തെളിയും. ഫാമിലി യൂണിറ്റ് അടിസ്ഥാനത്തിൽ നടത്തുന്ന വാശിയേറിയ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസുകളും എവർ റോളിങ്ങ് ട്രോഫികളും സമ്മാനമായി നൽകും. കുട്ടികൾക്കായി കളറിംഗ് കോമ്പറ്റീഷനും നടത്തുന്നു.

ക്രിസ്മസ് കാലം മധുരിതം ആക്കുന്നത് ക്രിസ്മസ് കേക്കുകൾ ആണ് ,കേക്ക് രുചിച്ചില്ലെങ്കിൽ ക്രിസ്മസ് പൂര്ണമാകില്ല എന്നതുകൊണ്ട്,വിമൻസ് ഫോറം ഒരുക്കുന്ന ക്രിസ്മസ് കേക്ക് ബേക്കിംഗ് കോമ്പറ്റിഷൻ , വിജയികളാകുന്നവർക്ക് എവറോളിംഗ് ട്രോഫികൾ സമ്മാനമായി ലഭിക്കും മത്സരത്തിനുശേഷം കേക്ക് എല്ലാവർക്കും രുചിച്ചറിയാനുള്ള അവസരവും ഉണ്ടായിരിക്കും.

സ്വാദിഷ്ടമായ ഫുഡുകളുമായി ഫുഡ് സ്റ്റാളും ഒരുക്കിയിരിക്കുന്ന വിറ്റ് മോർ വില്ലേജ് ഹാളിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ബിനോയ് എം. ജെ.

നമ്മിൽ പലരും ഇപ്പോൾ യൗവനത്തിൽ എത്തിനിൽക്കുന്നു. ചിലർ വാർദ്ധക്യത്തിലേക്ക് പ്രവേശിക്കുന്നു. ഇവിടെ നിന്നുകൊണ്ട് നമുക്ക് നമ്മുടെ ശൈശവത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. എന്തോരു മനോഹാരിത! എന്തോരു മാധുര്യം! ശൈശവത്തിലാവട്ടെ നാം എല്ലാവരേക്കാളും ചെറിയവർ; നേട്ടങ്ങളോ സ്ഥാനമാനങ്ങളോ ഇല്ല; അധികാരസ്ഥാനങ്ങളിൽ എത്തിയിട്ടില്ല; വിജയങ്ങൾ കൊയ്തിട്ടില്ല; സ്വന്തമായി പണം സമ്പാദിച്ചിട്ടില്ല; ജീവിതത്തിലേക്ക് വേണ്ടവണ്ണം പ്രവേശിച്ചിട്ടുപോലുമില്ല. എന്നിട്ടും ശൈശവം എന്തുകൊണ്ട് ഇത്രയേറെ മധുരമാകുന്നു? ശൈശവത്തിൽ സങ്കൽപം ശക്തമാണ്. ശക്തമായ ഈ സങ്കൽപം തന്നെ ശൈശവത്തിന്റെ മധുരിമയുടെ രഹസ്യം. ഇപ്പോൾ നമ്മുടെ മനസ്സ് യാഥാർഥ്യത്തിലാണ്. അതിനാൽതന്നെ സങ്കൽപം ദുർബ്ബലമായിരിക്കുന്നു. അതുകൊണ്ട് ജീവിതം നമുക്ക് വിരസമായി അനുഭവപ്പെടുന്നു. ഇന്ത്യയിൽ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് നമുക്ക് ഒരു വലിയ സ്വപ്നമുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യ! സ്വാതന്ത്ര്യം കിട്ടുന്നതോടെ സ്വർഗ്ഗം കിട്ടുമെന്ന് നാം കരുതി. ക്ലേശങ്ങൾ നിറഞ്ഞ സ്വാതന്ത്ര്യ സമരത്തിലൂടെ കടന്നുപോകുവാനുള്ള ശക്തി നമുക്ക് നൽകിയത് ഈ സ്വപ്നമായിരുന്നു. എന്നാൽ ഇന്ന് നാം സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കുന്നു. എന്നാൽ നാമിപ്പോൾ സ്വർഗ്ഗത്തിലാണോ? ഇപ്പോഴത്തെ നമ്മുടെ ജീവിതം പണ്ടത്തേതിനേക്കാൾ വിരസം. പണ്ടൊരു സ്വപ്നമെങ്കിലും ഉണ്ടായിരിന്നു. ഇന്നതുമില്ല! പ്രണയിക്കുന്നവർ വിവാഹത്തെ സ്വപ്നം കാണുന്നു. ആ സ്വപ്നമാകുന്നു പ്രണയത്തിന്റെ മാസ്മരികത. എന്നാൽ വിവാഹം കഴിക്കുമ്പോഴോ? ആ സ്വപ്നം തിരോഭവിക്കുകയും ജീവിതത്തിന്റെ തന്നെ മധുരിമ നഷ്ടപ്പെടുകയും ചെയ്യുന്നു. നാമിപ്പോൾ സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും സ്വപ്നം കാണുന്നു. അത് വരുമ്പോൾ ഭൂമിയിൽ സ്വർഗ്ഗം വിരിയുമെന്ന് നാം ചിന്തിക്കുന്നു. എന്നാൽ ഇതിനോടകം തന്നെ സോഷ്യലിസം നിലവിൽ വന്ന രാജ്യങ്ങളിലേക്കൊന്നു നോക്കൂ. അവർ സ്വർഗ്ഗത്തിലാണോ? അവർക്ക് അവരുടേതായ പ്രാരാബ്ധങ്ങളും പ്രശ്നങ്ങളുമുണ്ട്. നാമിവിടെ നിന്ന് നോക്കുമ്പോൾ അവിടം സ്വർഗ്ഗം പോലെ നമുക്ക് തോന്നിയേക്കാം. കാരണം നാമതിനെ സങ്കല്പിക്കുകയേ ചെയ്യുന്നുള്ളൂ. നേരിട്ടനുഭവിക്കുന്നില്ല. നേരിട്ടനുഭവിക്കുമ്പോൾ മാത്രമേ യാഥാർഥ്യത്തിന്റെ വിരസതയും ബുദ്ധിമുട്ടുകളും നമുക്ക് മനസ്സിലാകൂ. ലാറ്റിൻ അമേരിക്കയിലും മറ്റു വികസ്വര രാഷ്ട്രങ്ങളിലും കഴിയുന്നവർ കരുതുന്നു അമേരിക്കൻ ഐക്യനാടുകളിൽ ജീവിതം സ്വർഗ്ഗം പോലെയാണെന്ന്. എന്നാൽ അമേരിക്കൻ ഐക്യനാടുകളിൽ കഴിയുന്നവർക്ക് അവിടം അങ്ങനെ അനുഭവപ്പെടുന്നുണ്ടോ? ഒരിക്കലുമില്ല.

മേൽ പറഞ്ഞ ഉദാഹരണങ്ങളെല്ലാം ഒരു സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. സങ്കൽപം യാഥാർഥ്യത്തെക്കാൾ മധുരമാണ്; ഒരു പക്ഷേ അതിനേക്കാൾ ശ്രേഷ്ഠവുമാണ്. സങ്കൽപം നമുക്കിഷ്ടമുള്ളതുപോലെ മെനയുവാൻ കഴിയും. അതേസമയം അതിൽ യുക്തിയും ഉണ്ട്. യാഥാർഥ്യമാവട്ടെ പൂർണ്ണമായും നമ്മുടെ പിടിയിൽ നിൽക്കുന്നതല്ല.അത് നമ്മുടെ നിയന്ത്രണത്തിനും അപ്പുറത്താണ്. നമ്മുടെ ഇഷ്ടത്തിന് അവിടെ വലിയ സ്ഥാനമൊന്നുമില്ല. കുറെയൊക്കെ നമ്മുടെ ഇഷ്ടത്തിനൊത്ത് യാഥാർഥ്യത്തെ മാറ്റിമറിക്കുവാൻ കഴിഞ്ഞേക്കാം. ഈ ലോകത്തിലെ മനുഷ്യന്റെ പ്രയത്നങ്ങൾ എല്ലാം യാഥാർഥ്യത്തെ അവന്റെ ഇഷ്ടപ്രകാരം മാറ്റിമറിക്കുവാനുള്ള ശ്രമമാണ്. എന്നാൽ അവനതിൽ എത്രത്തോളം വിജയിക്കുന്നുണ്ട്? പകുതിയോളം (50%). അതിൽ കൂടുതലില്ല. ഉദാഹരണത്തിന് സമത്വം മനുഷ്യന്റെ ഒരു സങ്കൽപമാണ്. ഇത് അത്യന്തം മധുരമായ ഒരു സങ്കൽപം തന്നെ. അത് മനുഷ്യജീവിതത്തിന് അർത്ഥം കൊടുക്കുന്നു. മനുഷ്യൻ എക്കാലത്തും സമത്വത്തിനുവേണ്ടിയും അത് സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടിയും പരിശ്രമിച്ചുവരുന്നു. മനുഷ്യവംശം ഉത്ഭവിച്ചിട്ട് സഹസ്രാബ്ദങ്ങൾ എത്ര കഴിഞ്ഞു? ഇതുവരെ നാമതിൽ വിജയിച്ചിട്ടുണ്ടോ? വരും കാലങ്ങളിൽ നാമതിൽ വിജയിക്കുമെന്ന് നാം പ്രത്യാശിക്കുന്നു. അതൊരു സ്വപ്നം മാത്രം. യാഥാർഥ്യം മറ്റൊന്നാണ്. യാഥാർഥ്യം എപ്പോഴും അസമത്വത്തിൽ അധിഷ്ഠിതമാണ്. യാഥാർഥ്യത്തിൽ പൂർണ്ണമായ സമത്വം ഒരിക്കലും വരുവാൻ പോകുന്നില്ല. ചില വശങ്ങളിലൂടെ നാം സമത്വം സ്ഥാപിക്കുമ്പോൾ വേറെ ചില വശങ്ങളിലൂടെ അസമത്വം പെരുകുന്നു. സാമ്പത്തികമായി സമത്വം സ്ഥാപിക്കുമ്പോൾ അധികാരത്തിലെ അസമത്വം കൂടുതൽ വലുതാകുന്നു. നോക്കൂ, സങ്കൽപവും യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസം. സങ്കൽപം മധുരവും സുന്ദരവും ആകുമ്പോൾ യാഥാർത്ഥ്യം വിരൂപവും പരുപരുത്തതുമാണ്. സങ്കൽപം അത്യന്തം മധുരിക്കുന്ന ഒരു പാനീയമാണെങ്കിൽ യാഥാർത്ഥ്യമാവട്ടെ മധുരവും കയ്പും കൂടിക്കലർന്ന ഒരു പാനീയമാണ്. അത് കുടിക്കുക അൽപം ബുദ്ധിമുട്ടുമാണ്.

സങ്കൽപത്തിൽ അസ്വസ്ഥതക്കോ ദു:ഖത്തിനോ സ്ഥാനമില്ല. അത് അത്യന്തം ആനന്ദപ്രദമാണ്. അതിനാൽതന്നെ അനന്താനന്ദം വേണമെന്നുള്ളവർ സങ്കൽപലോകത്തിലേക്ക് ചേക്കേറിക്കൊള്ളുവിൻ. ഇത് അസ്വീകാര്യമായി പലർക്കും തോന്നിയേക്കാം. എന്നാൽ അതാണതിന്റെ സത്യം. മനുഷ്യനെ മഹാനാക്കുന്നത് അവന്റെ സങ്കൽപശക്തിതന്നെ. ലോകത്തിന്റെ ഗതി മാറ്റിവിട്ടവരെല്ലാം സങ്കൽപത്തിൽ വേണ്ടുവോളം കഴിഞ്ഞവരാണ്. മാർക്സും ഫ്രോയിഡും, ഡാവിഞ്ചിയും, ഐൻസ്റ്റീനുമെല്ലാം യാഥാർഥ്യത്തെക്കാളധികം സങ്കൽപത്തിന് പ്രാധാന്യം കൊടുത്തവരാണ്. ചെറുപ്രായത്തിൽ ധാരാളം ദിവാസ്വപ്നം കാണുന്ന കുട്ടികൾ വളർന്നുവരുമ്പോൾ വലിയ നേട്ടങ്ങൾ കൈവരിക്കുന്നതായി മന:ശ്ശാസ്ത്രജ്ഞന്മാർ പറയുന്നു. കലയും, സാഹിത്യവും, തത്വചിന്തയും, ശാസ്ത്രവുമെല്ലാം സങ്കൽപത്തിന്റെ സൃഷ്ടികളാകുന്നു. സങ്കൽപത്തിൽ നിന്നും ആശയങ്ങൾ ഉണ്ടാകുന്നു. ആശയങ്ങളിൽ നിന്നും അറിവുണ്ടാകുന്നു. അറിവില്ലാത്ത മനുഷ്യൻ മൃഗമല്ലാതെ മറ്റെന്താണ്? മാനവ സംസ്കാരം തന്നെ സങ്കൽപത്തിലാണ് കെട്ടിപ്പടുത്തിയിട്ടുള്ളത്. അതിനാൽതന്നെ സങ്കൽപത്തിന്റെ മഹത്വത്തെ ഇടിച്ചുതാഴ്ത്താതെയിരിക്കുവിൻ.

സങ്കൽപത്തെയും യാഥാർഥ്യത്തെയും ഒരുപോലെ ആസ്വദിക്കുവിൻ. രണ്ടിനും അവയുടേതായ അസ്ഥിത്വമുണ്ട്. സങ്കൽപത്തെക്കാളും പ്രാധാന്യം യാഥാർഥ്യത്തിനു കൊടുക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ സങ്കൽപങ്ങൾ അടിച്ചമർത്തപ്പെടുന്നു. അടിച്ചമർത്തപ്പെടുന്ന സങ്കൽപങ്ങളിൽ നിന്നും ആഗ്രഹങ്ങൾ ജന്മമെടുക്കുന്നു. ആഗ്രഹമാണ് എല്ലാ ദുഃഖങ്ങളുടെയും കാരണം. ഇപ്രകാരം യാഥാർഥ്യത്തിന്റെ അടിമകളാകാതിരിക്കുവിൻ. വാസ്തവത്തിൽ സങ്കൽപം യാഥാർഥ്യത്തിനും ഉപരിയാണ്. യാഥാർഥ്യത്തിന്റെ മാറ്റു കൂട്ടുവാൻ മാർഗ്ഗങ്ങളില്ല. അത് പണ്ടും ഇന്നും എന്നും വിരസമായി തന്നെ തുടരുന്നു. അതിനെ ആവോളം ആസ്വദിക്കുവാനേ നമുക്ക് കഴിയൂ. സങ്കൽപമാവട്ടെ എന്നും സുന്ദരമാണ്. അതിനെ ആസ്വദിക്കുവാൻ പ്രത്യേകിച്ച് പരിശ്രമത്തിന്റെ ആവശ്യവുമില്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

 

കൈരളി യുകെ -ബിർമിങ്ഹാം യൂണിറ്റ് ,നഗരത്തിലെ ക്രിസ്തുമസ് മാർക്കറ്റിൽ സുഹൃത് സംഗമം – “Meet and Greet with KairaliUK “ സംഘടിപ്പിക്കുന്നു. ഡിസംബർ 9 ശനിയാഴ്ച വൈകുന്നേരം ആണ് കൈരളി ബിർമിങ്ഹാം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തു ചേരുന്നത്.

അന്നേ ദിവസം വൈകുന്നേരം 6 മണിക്ക് യൂണിറ്റ് അംഗങ്ങൾ ബിർമിങ്ഹാമിലുള്ള ഫെൽസൺസ്‌ ഇൻഡോർ ഗെയിമിംഗ് സെന്ററിൽ ഒത്തു കൂടുകയൂം , പുതുതായി എത്തി ചേർന്നിരിക്കുന്ന അംഗങ്ങളെ പരിചയപ്പെടുകയും ചെയ്യുന്നു. അതിനു ശേഷം ക്രിസ്മസ് മാർക്കറ്റിൽ ഒത്തു ചേർന്നു സ്റ്റാളുകൾ സന്ദർശിക്കുകയും ക്രിസ്തുമസ് മാർക്കറ്റിനെ പറ്റിയുള്ള വിവരങ്ങൾ യൂണിറ്റ് അംഗങ്ങളുമായി പങ്കു വെക്കുകയും ചെയ്യുന്നു. പുതുതലമുറ മലയാളി പ്രവാസികൾക്ക് ബിർമിങ്ഹാമിൽ സ്ഥിരതാമസമാക്കിയിട്ടുള്ള പഴയ തലമുറയിൽപെട്ടവരെ പരിചയപെടുവാനും , ബിർമിങ്ഹാമിലെ മലയാളി പ്രവാസ ചരിത്രം അറിയുവാനുമുള്ള ഒരു നവ്യ അനുഭവം ആകും കൈരളി ബിർമിങ്ഹാം സംഘടിപ്പിക്കുന്ന Meet and Greet with Kairali UK എന്ന ഈ പരിപാടി എന്ന് യൂണിറ്റ് പ്രസിഡന്റ് ടിന്റസ് ദാസ് , സെക്രട്ടറി ഷാഹിന എന്നിവർ അറിയിച്ചു. ഈ പരിപാടിയിലേക്ക് എല്ലാ പ്രവാസി സുഹൃത്തുക്കളെയും ബിർമിങ്ഹാം യൂണിറ്റ് സ്വാഗതം ചെയ്യുന്നു.

കൈരളി യുകെ 2022 ൽ രൂപീകരിച്ച ബിർമിങ്ഹാം യൂണിറ്റ് നിരവധി സാമൂഹിക പ്രവർത്തനങ്ങൾ ഇതിനോടകം ഏറ്റെടുത്തു നടത്തി കഴിഞ്ഞു. സിറ്റി കൗൺസിലുമായി ചേർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ശുചീകരണം , രക്താർബുദ രോഗികൾക്കുള്ള മൂലകോശങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപെട്ടു ബ്രിട്ടീഷ് ചാരിറ്റി സംഘടന ആയ ഡി.കെ.എം.എസ് യുമായി ചേർന്ന് നടത്തിയ നിരവധി സ്റ്റെം സെൽ കളക്ഷൻ ഡ്രൈവുകൾ , പുതു തലമുറ മലയാളി പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിലെ സാമൂഹിക ഇടപെടലുകൾ ഇവയൊക്കെ ഏറ്റെടുത്തു നടത്തിയ കൈരളി യുകെ ബിർമിങ്ഹാം യൂണിറ്റ് ഇന്നാട്ടിലെ മലയാളി സമൂഹത്തിൽ വേരുറപ്പിച്ചിരിക്കുന്നു.

ബിർമിംഗ്ഹാം ജർമ്മൻ മാർക്കറ്റിന്റെ ചരിത്രംഃ

1966ൽ ആണ് ഫ്രാങ്ക്ഫർട്ട് – ബിർമിങ്ഹാം പങ്കാളിത്ത കരാർ ഒപ്പിട്ടത് തുടർന്ന് രണ്ട് നഗരങ്ങളും തമ്മിലുള്ള അഭൂതപൂർവമായ സഹകരണത്തിന് തുടക്കമിട്ടു. ഈ രണ്ടു നഗരങ്ങളും ചേർന്ന് ഇതിനോടകം തന്നെ നിരവധി സംരംഭങ്ങൾ പൂർത്തീകരിച്ചു.മികച്ച ഭക്ഷണപാനീയങ്ങൾ, പരമ്പരാഗത ബ്രിട്ടീഷ് ഉത്പന്നങ്ങൾ ,ലൈവ് മ്യൂസിക് എന്നിവയാണ് ഈ ക്രിസ്തുമസ് മാർക്കറ്റിന്റെ സവിശേഷതകൾ.ഫ്രാങ്ക്ഫർട്ട് ക്രിസ്മസ് മാർക്കറ്റ് ബിർമിങ്ഹാം നഗരത്തിൽ നിന്നും യുകെയിലെ മറ്റ് നഗരങ്ങളിൽ നിന്നുമുള്ള സന്ദർശകരെ ആകർഷിക്കുന്നു. ഈ വർഷം നവംബർ 2 ന് ആരംഭിച്ച മാർക്കറ്റ് ഡിസംബർ 24 വരെ പ്രവർത്തിക്കും. യാത്രാ പ്രേമിയും എഴുത്തുകാരനുമായ അജു ചിറക്കലിന്റെ വ്ലോഗ് വഴി അന്നത്തെ പരിപാടി പകർത്താനുള്ള ക്രമീകരണങ്ങൾ കൈരളി യുകെ ഒരുക്കിയിട്ടുണ്ട്.

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജ് റീജണിൽ പരിശുദ്ധാത്മ അഭിഷേക ധ്യാനം സംഘടിപ്പിക്കുന്നു. 2024 മെയ് 16 മുതൽ 19 വരെ നാലു ദിവസങ്ങളിലായി താമസിച്ചുള്ള ധ്യാന ശുശ്രുഷ‌ സെന്റ് നിയോട്സ്, ക്ലാരിറ്റി സെൻറ്ററിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സീറോ മലബാർ ലണ്ടൻ റീജണൽ കോർഡിനേറ്ററും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, അഭിഷിക്ത ധ്യാന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയയും സംയുക്തമായി ധ്യാന ശുശ്രുഷകൾക്ക് നേതൃത്വം വഹിക്കും.
 പരിശുദ്ധാത്മ അഭിഷേകത്തിലൂടെ ക്രിസ്തുവിനു   സാക്ഷികളാകുവാനും, അവിടുത്തെ സുവാർത്ത ലോകമെമ്പാടും എത്തിക്കുവാനും ഉള്ള ആൽമീയ-അദ്ധ്യാൽമിക വളർച്ചക്ക് വചന ശുശ്രുഷ അനുഗ്രഹമാവും.
ആത്മീയ വിശുദ്ധീകരണത്തിലൂടെ ദൈവീക പ്രീതിയും കൃപയും ആർജ്ജിച്ച്‌, അവിടുത്തെ സത്യവും നീതിയും മാർഗ്ഗവും മനസ്സിലാക്കുവാനുള്ള കൃപാവരങ്ങൾക്ക് വേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് – 07848808550 (evangelisation@
Time: May 16th 09:30 AM to 19th 16:00 PM
Venue: Claret Centre, Buckden Towers,

High Street, Buckden, St.Neots, Cambridge PE19 5TA6

വാൽസലിലെ സൗഹൃദംകൂട്ടായ്മയുടെ പ്രതീകമായി കഴിഞ്ഞ അഞ്ചു വർഷങ്ങളായി ലേലം ലീഗ് എന്ന പേരിൽ നടത്തിവരുന്ന ചീട്ടുകളി മത്സരത്തിൽ ബ്ലാക്ക് ക്യാട്സ് എന്ന ബാനറിൽ പങ്കെടുത്ത സിനു തോമസ്, സൂരജ് തോമസ്, ബിജു അമ്പൂക്കൻ എന്നിവർ 201 പൗണ്ടിന്റെ ഒന്നാം സമ്മാനത്തിനും എവെർ റോളിങ് ട്രോഫിക്കും അർഹരായി.

വാൽസലിലും പരിസരങ്ങളിലുമുള്ള 10 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ മൂന്നു മാസമായി വിവിധ ഭവനങ്ങളിൽ നടത്തിവന്നിരുന്ന ലീഗ് മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പോയിന്റ് നേടിയ നാലു ടീമുകൾനോക്ക് ഔട്ടിലേക്കു പ്രവേശിക്കുന്ന മത്സര രീതിയാണ് അവലംബിച്ചിരുന്നത്.

രണ്ടാം സ്ഥാനക്കാർക്കുള്ള 151 പൗണ്ടും ട്രോഫിയും മിദ്‌ലാന്ഡസ് ചാമ്പ്യൻസ് എന്ന പേരിൽ മത്സരിച്ച അജീസ് കുര്യൻ, നോബിൾ കുര്യൻ, സണ്ണി അയ്യമല എന്നിവർ അർഹരായി. ടൂർണമെന്റിന്റെ സമാപന സമ്മേളനവും ട്രോഫി വിതരണവും വിവിധ ആഘോഷപരിപാടികളോടെ മുൻചാമ്പ്യൻമാരുടെ നേതൃത്വത്തിൽ നടന്നു.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു. സിറോ മലബാർ സഭാ ആസ്‌ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മാർ ജോർജ് ആലഞ്ചേരി ഇക്കാര്യം അറിയിച്ചത്. പുതിയ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയാ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയേപ്പുരയ്ക്കല്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല വഹിക്കും. ബിഷപ്പ് ബോസ്‌കോ പുത്തൂരിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയും നല്‍കിയിട്ടുണ്ട്.

എറണാകുളം അങ്കമാലി അതിരൂപതയില്‍ കുര്‍ബാനരീതിയെ ചൊല്ലി നാളുകളായി നിലനിന്ന ഭിന്നതയ്‌ക്കൊടുവിലാണ് സഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് കര്‍ദിനാള്‍ ആലഞ്ചേരിയുടെ പടിയിറക്കം എന്നതാണ് ശ്രദ്ധേയം. ജനുവരിയില്‍ ചേരുന്ന സഭാ സിനഡാകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക. സിറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി(നൂണ്‍ഷ്യോ) ജിയോപോള്‍ഡോ ജിറെലി ബുധനാഴ്ച അടിയന്തരമായി കൊച്ചിയിലെത്തി സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയതിന്‌ പിന്നാലെ സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. സഭയുടെ ഔദ്യോഗിക വിഭാഗവും എറണാകുളം-അങ്കമാലി അതിരൂപതയും തമ്മില്‍ കടുത്തഭിന്നത നിലനില്‍ക്കെയാണ് നാടകീയ പ്രഖ്യാപനം സഭാ ആസ്ഥാനത്ത് കര്‍ദിനാള്‍ നടത്തിയത്‌.

‘മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള ആഗ്രഹം 2019 ജൂലൈ 19-ന് മാര്‍പ്പാപ്പയെ അറിയിച്ചിരുന്നു. സഭയിലെ അജപാലന ആവശ്യങ്ങളും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് തീരുമാനം എടുത്തത്. 2022 നവംബര്‍15-ന് വീണ്ടും സമര്‍പ്പിച്ചു. ഒരു വര്‍ഷത്തിന് ശേഷമാണ് മാര്‍പ്പാപ്പ എന്നെ വിരമിക്കാന്‍ അനുവദിച്ചത്’, വാര്‍ത്തസമ്മേളനത്തില്‍ ആലഞ്ചേരി പറഞ്ഞു.

 

കാത്തലിക് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ കമ്മീഷൻ ഫോർ കൊയർ ഒരുക്കുന്ന ഓൾ യൂകെ കരോൾ ഗാനമത്സരം ” 2023” ഡിസംബർ 23 ന് വൂസ്റ്ററിലെ ക്രോളി പാരിഷ് ഹാളിൽ ഡിസംബർ 23 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മുതൽ നടത്തപ്പെടുന്നു. ഈ വർഷം മുതൽ ആരംഭിക്കുന്ന കരോൾ ഗാനമത്സരം ” 2023” ൽ യുകെയിലുള്ള എല്ലാ ക്രിസ്‌തീയ സഭകൾക്കും, സംഘടനകൾക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്. മത്സരത്തിൽ പങ്കുചേരുവാനാഗ്രഹിക്കുന്ന ടീമംഗങ്ങൾ £50 രജിസ്‌ട്രേഷൻ ഫീസ് അടച്ചു പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നതിനായി രജിസ്‌ട്രേഷൻ ചെയ്യേണ്ട അവസാന തീയതി ഡിസംബർ 17 ഞായറാഴ്ച വരേയ്ക്കു നീട്ടി. ഒന്നാം സമ്മാനം £500 ട്രോഫി, രണ്ടാം സമ്മാനം £300 ട്രോഫി, മൂന്നാം സമ്മാനം £200 ട്രോഫിയുമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ജോമോൻ മാമ്മൂട്ടിൽ:07930431445
ഫാ.ജോസ് അഞ്ചാനിക്കൽ:07534967966

Registration Link https://emea01.safelinks.protection.outlook.com/?url=https%3A%2F%2Fdocs.google.com%2Fforms%2Fd%2Fe%2F1FAIpQLScXMIfX8vh77RqA_wNqYe5zXGmbuZZGe-qGtmsZR8bB66cqzg%2Fviewform&data=05%7C01%7C%7Ce03992d9051e42899ad908dbd640d72e%7C84df9e7fe9f640afb435aaaaaaaaaaaa%7C1%7C0%7C638339346201928846%7CUnknown%7CTWFpbGZsb3d8eyJWIjoiMC4wLjAwMDAiLCJQIjoiV2luMzIiLCJBTiI6Ik1haWwiLCJXVCI6Mn0%3D%7C3000%7C%7C%7C&sdata=CdxAN%2FkgawIZkqh3qi7U7BvPQVjuVaskamHuZZgxQis%3D&reserved=0

ബർമിംഗ്ഹാം ഹിന്ദു മലയാളി സമാജത്തിന്റെ(ഭീമ) ആഭിമുഖ്യത്തിൽ ഡിസംബർ 9ന് ശനിയാഴ്ച വൈകുന്നേരം നടക്കുന്ന താലപ്പൊലിയുടെയും താള മേളങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടുകൂടി നടക്കുന്ന വർണ്ണ ശബളമായ താലപ്പൊലി ഘോഷയാത്രയും ഭക്തിസാന്ദ്രമായ ഭജനയും അന്നദാനവും വൈകുന്നേരം 4 മണി മുതൽ ശ്രീ ബാലാജി സന്നിധിയിൽ നടക്കുന്നു. അയ്യപ്പന്റെ താരാട്ട് പാട്ടായ ഹരിവരാസനത്തിന്റെ നൂറാമത് വാർഷികം ആഘോഷിക്കുന്ന ഈ വർഷം വളരെ പ്രൗഢഗംഭീരമായാണ് അയ്യപ്പ പൂജ നടത്തുന്നതെന്ന് ഭീമ ഭാരവാഹികൾ അറിയിച്ചു. എല്ലാ അയ്യപ്പഭക്തരെയും ബാലാജി സന്നിധിയിലേയ്ക്ക് സാദരം ക്ഷണിക്കുന്നു.

RECENT POSTS
Copyright © . All rights reserved