Latest News

ഇന്ന് നവംബർ 25 ശനിയാഴ്ച കവൻറിയിൽ വെച്ചു നടത്തപെടുന്ന പത്താമത് ഇടുക്കി ജില്ലാ സംഗമത്തിന് എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായി. ഹൈറേഞ്ചും, ലോറേഞ്ചും ഉൾപ്പെട്ട ഇടുക്കി ജില്ലയിലെ ഹൈറേഞ്ചിന്റെ മനോഹാരിതയും, മൊട്ടകുന്നുകളും, താഴ്വാരങ്ങളും,സുഗന്ധ വ്യഞ്ജനങ്ങളുടെ പറുദീസായും ലോക ഭൂപടത്തിൽ ഇടം നേടിയ മനോഹരമായ ഇടുക്കി ആർച്ച് ഡാം ജലസംഭരണിയും നമ്മുടെ മാത്രം അഭിമാനമായ മൂന്നാറും.

ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് താ​രം മി​ച്ച​ൽ മാ​ർ​ഷി​നെ​തി​രെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കേ​സ്. ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ന് പി​ന്നാ​ലെ ട്രോ​ഫി​യി​ൽ കാ​ൽ ക​യ​റ്റി വ​ച്ച മി​ച്ച​ലി​ന്‍റെ ചി​ത്രം പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നെ​തി​രെ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ പ​ണ്ഡി​റ്റ് കേ​ശ​വ് അ​ലി​ഗ​ഡ് പോ​ലീ​സി​ലാണ് പരാതി നൽകിയത്.

ഇതിനു പിന്നാല മിച്ചലിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മിച്ചൽ, ലോ​ക​ക​പ്പ് ട്രോ​ഫി​യോ​ട് അ​നാ​ദ​ര​വ് കാ​ണി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി. ഈ ​ന​ട​പ​ടി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ആ​രാ​ധ​ക​രെ വ​ല്ലാ​തെ വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​ണ്ഡി​റ്റ് കേ​ശ​വി​ന്‍റെ ആ​രോ​പ​ണം.

കൂ​ടാ​തെ, മി​ച്ച​ൽ മാ​ർ​ഷി​നെ ഇ​ന്ത്യ​യി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ണ്ഡി​റ്റ് കേ​ശ​വ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും പ​രാ​തി ന​ൽ​കി.

സം​സ്ഥാ​ന​ത്ത് ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണെ​ന്ന പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം നല്‍​കി​യ​ത് വി​വാ​ദ​മാ​കു​ന്നു. ത​ദ്ദേ​ശ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് വ​ലി​യ വി​വാ​ദ​മാ​യ​തോ​ടെ പി​ൻ​വ​ലി​ച്ചു. ഉത്ത​ര​വി​റ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​യോ​ട് ത​ദ്ദേ​ശ പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തു.

ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു പ​രാ​തി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് സ​മ​ര്‍​പ്പി​ച്ച​ത്. ക്രി​സ്ത്യ​ന്‍ പള്ളി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന്‍റെ സ്വാ​ഭാ​വി​കാ​ന്ത​രീ​ക്ഷ​ത്തി​ന് മാ​റ്റം വ​രു​ത്തു​മെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​തി​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റില്‍. മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടിഎസ്) ആണ്‌ തിരുവനന്തപുരത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് ഇ-മെയിൽ വഴി അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ”ഇത് അധികൃതർക്കുള്ള അവസാന സന്ദേശമാണ്. പത്ത് ലക്ഷം ഡോളര്‍ ബിറ്റ്‌കോയിനായി അയച്ചില്ലെങ്കിൽ അടുത്ത് 48 മണിക്കൂറിനുള്ളിൽ ടെർമിനൽ തകര്‍ക്കും” – സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച എ.ടി.എസ് സന്ദേശം ലഭിച്ചത് കേരളത്തിൽ നിന്നാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് സംഘം തിരുവനന്തപുരത്തെത്തി പ്രതിയെ പിടികൂടിയത്.

ജേക്കബ് പ്ലാക്കൻ

ഓക്ക്മരചില്ലകൾ സന്ധ്യശോഭ ചൂടുന്നപ്രകൃതിയിൽ ..!
ഒക്കെയും ഓക്കിലകൾ പൊന്നിൻ മഞരിക്കൊന്ന പോലാക്കും ഋതുവിൽ ..!
പച്ചപ്പട്ട് വിരിച്ചമണ്ണിലെ സ്വർണ്ണപ്പതക്കങ്ങൾപോലവ നിലംപറ്റും തണുപ്പിന്റെ സായന്തനത്തിൽ ..!
പച്ചമരങ്ങൾ പഴുത്തിലകളാൽ ഭൂമിക്ക് പൂവാടതീർക്കുന്ന ശിശിരഭംഗിയിൽ ..!

പ്രണയ മന്ത്രങ്ങൾ മറന്ന് ശലഭങ്ങൾ പ്രണവധ്യാന പ്രണാളങ്ങളിലാഴവേ ..!
പ്രച്ഛന്നവേഷത്തിൽ ഭൂമിയൊരു പഞ്ചശരനായി പരബ്രഹ്മത്തിലമരവേ .!
നാമ്പ്മുളക്കാത്ത പുല്ലുകൾ വേരറ്റുവീണുപിടയും ശീത വിരിപ്പിന്റെ മേടുകളിൽ ..
നാഭിയിൽ തുടികൊള്ളും ഹേമന്തരാത്രിതൻ പരാഗണയണുവിന്റെ ഉൾപുളകങ്ങളാൽ മേയും ചെമ്മരിയാടിൻ പ്രതീക്ഷപോൽ ..!പ്രഭാതങ്ങളിലുടയാത്ത മഞ്ഞുതുള്ളികളിൽ മിഴിവാർത്തുണരുന്ന വൃശ്ചികവൃതപുണ്യങ്ങളിൽ ..!
ശിശിരനിദ്രയിലമരും ശുഭസ്വപ്‌നങ്ങളുടെ മഞ്ഞുമണി മഞ്ചലിൽ ..!
ശിശുവിനാദ്യനിലവിളിയിൽവിരിയും അമ്മതന്നാനന്ദസ്മിതംപോൽ …
മഞ്ഞിൽ മുളയിട്ടു വിരിയും ട്യൂലിപ്പിൻവാസന്ത മുകരങ്ങൾക്കായി ..
പട്ടുനൂലിന്റെ കോട്ടിനുള്ളിൽ ഞാനുറങ്ങട്ടെയീ ശിശിരകാലമൊക്കയും …
പട്ടുനൂൽപ്പുഴുവിൽ നിന്നൊരു ചിത്ര ചിറകുകളുള്ള ശലഭമായി
ആകാശമാകെ പറന്നുയുരുവാൻ ..!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

മിൽട്ടൻ കെയ്ൻസ്: ഇംഗ്ളീഷ് നാഷണൽസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസിലും, ഡബിൾസിലും, മിക്സഡ് ഡബിൾസിലും സ്വർണ്ണമെഡലുകൾ തൂത്തുവാരി നിഖിൽ ദീപക് പുലിക്കോട്ടിൽ മലയാളികൾക്ക് വാനോളം അഭിമാനം ഉയർത്തിയിരിക്കുകയാണ്.

മിൽട്ടൺ കെയ്ൻസിൽ വെച്ച് നടന്ന 2023 നാഷണൽസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലാണ് നിഖിൽ തന്റെ അജയ്യത വീണ്ടും തെളിയിച്ചത്. നവംബർ 18, 19 തീയതികളിലായി നടന്ന ദേശീയ ബാഡ്മിന്റൺ ടൂർണ്ണമെന്റിലും, കഴിഞ്ഞ രണ്ടുവർഷവും സിംഗിൾസ് ചാമ്പ്യനായിരുന്ന നിഖിലിന് ഈ വിജയത്തോടെ ഹാട്രിക് നേട്ടം  സ്വന്തമാക്കിയിരിക്കുകയാണ്.

U 13 സിംഗിൾസിൽ ഗോൾഡ് നേടിയ നിഖിൽ ദീപക് ഡബിൾ‍സിൽ ഏറ്റിന്നെ ഫാനുമായി ( ഹോങ്കോങ് താരം) ചേർന്നുണ്ടാക്കിയ പാർട്ണർഷിപ്പിലും, മിക്സഡ് ഡബിൾ‍സ്സിൽ വേദൻഷി ജെയിനുമായി (നോർത്ത് ഇന്ത്യൻ) കൈകോർത്തും സ്വർണ്ണ മെഡലുകൾ തൂത്തുവാരുക ആയിരുന്നു.

2022 ൽ സ്ലോവാനിയയിൽ വെച്ച് നടന്ന അന്താരാഷ്ട്ര ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ U13 കാറ്റഗറിയിൽ സിംഗിൾസിൽ ബ്രോൺസ് കരസ്തമാക്കുകയും, ഡബിൾസിൽ നിഖിൽ, ഏറ്റിന്നെ ഫാനുമായി ചേർന്ന് സ്വർണ്ണം നേടി രാജ്യാന്തര തലത്തിലും തന്റെ നാമം എഴുതിച്ചേർത്തിട്ടുള്ള പ്രതിഭയാണ് നിഖിൽ.

ലണ്ടനിൽ താമസിക്കുന്ന ദീപക്-ബിനി പുലിക്കോട്ടിൽ ദമ്പതികളുടെ ഇളയ മകനാണ് നിഖിൽ ദീപക് പുലിക്കോട്ടിൽ. പിതാവ് ദീപക് NHS ൽ ബിസിനസ് ഇന്റലിജൻസ് മാനേജറായും, അമ്മ ബിനി ദീപക് NHS ൽ തന്നെ പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി ചെയ്തു വരികയാണ്.

നിഖിലിന്റെ ജ്യേഷ്‌ഠ സഹോദരൻ സാമൂവൽ പുലിക്കോട്ടിലും, ഇംഗ്ലണ്ടിലെ ബാഡ്മിന്റൻ കളിക്കളങ്ങളിൽ ശ്രദ്ധേയനാണ്. U 16 കാറ്റഗറിയിൽ സിംഗിൾസിൽ 10 ആം റാങ്കും ഡബിൾസിൽ 5 ആം റാങ്കും ഉള്ള സാമൂവൽ
11 ആം വർഷ വിദ്യാർത്ഥിയാണ്

അപ്മിനിസ്റ്റർ കൂപ്പർ ആൻഡ് കോബോൺ സ്ക്കൂളിൽ വിദ്യാർത്ഥികളാണ് നിഖിലും, സാമുവലും. 8 ആം ക്ലാസ്സിൽ പഠിക്കുന്ന നിഖിൽ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നതോടൊപ്പം സ്കൂൾ തലത്തിലുള്ള ഇതര ആക്റ്റിവിറ്റികളിലും സജീവവും, മിടുക്കനുമാണ്.

നിഖിലിന്റെ കായിക മികവ് മുൻ തലമുറകളുടെ സ്പോർട്സ് രംഗത്തുള്ള പിന്തുടർച്ച കൂടിയാണെന്നാണ് കുടുംബാംഗങ്ങളുടെ വിലയിരുത്തൽ. നിഖിലിന്റെ മുതുമുത്തച്ഛൻ ഒക്കുറു അക്കാലത്തെ പേരുകേട്ട ഒരു ബോൾ ബാഡ്മിന്റൺ കളിക്കാരനായിരുന്നു. മുത്തച്ഛൻ വിന്നി ജൂനിയർ സ്റ്റേറ്റ് ബാസ്കറ്റ് ബോൾ താരവും, ഷട്ടിൽ ബാഡ്മിന്റൺ കളിയിൽ പ്രശസ്തനുമായിരുന്നു. അഖിലിന്റെ പിതാവും നല്ലൊരു കളിക്കാരനാണ്

ചെറുപ്പം മുതലേ ബാഡ്മിന്റൺ ട്രെയിനിങ് തുടങ്ങിയിട്ടുള്ള നിഖിൽ OPBC ക്ലബ്ബിൽ റോബർട്ട് ഗോല്ഡിങ് എന്ന മുൻ ഇംഗ്ലണ്ട് ദേശീയ താരത്തിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത് .

ഇംഗ്ലണ്ട് ദേശീയ ബാഡ്മിന്റൺ ടൂർണമെന്റുകളിൽ തുടർച്ചയായി ഗോൾഡ് മെഡൽ കരസ്ഥമാക്കിയതിന്റെ മികവിൽ ഈ വർഷത്തെ അണ്ടർ 13 ഇംഗ്ലണ്ട് ടീമിലേക്കും നിഖിലിന് സെലക്ഷൻ ലഭിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിൽ ബാഡ്മിന്റൺ കായിക രംഗത്ത് രാജീവ് ഔസേഫിലൂടെ മലയാളി താരത്തിളക്കത്തിനു തുടക്കം കുറിച്ച ദേശീയ തലത്തിലും, അന്താരാഷ്ട്ര രംഗത്തും അറിയപ്പെടുന്ന ഒരു ബാഡ്മിന്റൺ താരമാവണം എന്നാണ് ഈ മിടുമിടുക്കന്റെ വലിയ അഭിലാഷം. അതിനു ശക്തമായ പിന്തുണയും പ്രോത്സാഹനവുമായി കുടുംബവും, സ്‌കൂളും, കോച്ചും ഒപ്പം മലയാളി സമൂഹവും ഉണ്ട്.

കഴിഞ്ഞ ദിവസം ഇസ്റ്റീലിയിൽ വച്ച്നടന്ന “ഇംഗ്ലീഷ് ഗോജു- റിയു കരാട്ടെ-ഡു അസോസിയേഷൻ” (ഇജികെഎ) യുടെ നേതൃത്വത്തിൽ നടന്ന “ട്രഡീഷണൽ ഒകിനാവാൻ മാർഷ്യൽ ആർട്ട് ഓഫ് ഗോജു- റിയു കരാട്ടെ” അപൂർവങ്ങളിൽ അപൂർവമായ ബ്ലാക്ബെൽറ്റും ഗോൾഡ് മെഡലും വാങ്ങി തിളങ്ങി നിൽക്കുകയാണ് ബോൺമൗത്തിൽ നിന്നുള്ള ഈ കൊച്ചുമിടുക്കിയായ അലീറ്റ അലക്സ് .

അഞ്ചാംവയസുമുതൽ കാരാട്ടെ പഠിക്കുന്ന അലീറ്റയും, സഹോദരൻ ആഡോൺ അലക്സും വിവിധ ദേശീയ, പ്രാദേശിക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ഗോൾഡ് മെഡൽ ഉൾപ്പെടെ വിവിധ മെഡലുകൾ നേടുകയും ചെയ്തിട്ടുണ്ട്. സിംഗിളും, ഗ്രൂപ്പുമായി “കാറ്റ” കളിലും, “കുമിതെ” കളിലുമാണ് ഇ കൊച്ചു മിടുക്കർ മെഡലുകൾ കരസ്ഥമാക്കിയത്.

പല ഗ്രേഡിലെ ബെൽറ്റുകളുള്ള അൻപതോളം കുട്ടികൾ പഠിക്കുന്ന ബീച്ച് സിറ്റിയായ ബോൺമൗത് ശാഖയായ “ടെൻഷി കരാട്ടെ അക്കാഡമി” ലെ ഏറ്റവും മിടുക്കരും ആദ്യത്തെ മലയാളി കുട്ടികളുമായ ഇവർ രണ്ടു പേരും, യുകെയുടെ സൗത്വെസ്റ് റീജിയനിലുള്ള ഇരുനൂറ്റി അമ്പതോളം കുട്ടികളുമായി മത്സരിച്ചാണ് ഈ അപൂർവ സമ്മാനങ്ങൾ കരസ്ഥമാക്കിയിരിക്കുന്നത്.

അലീറ്റയുടെ കഠിനാധ്വാനവും, അർപ്പണ മനോഭാവവും, സമർപ്പണവുമാണ് ഈ കൊച്ചുമിടിക്കിക്കു തൻെറ സ്വപ്നമായ ബ്ലാക് ബെൽറ്റ് എന്ന അപൂർവ നേട്ടം ഈ ചെറുപ്രായത്തിൽത്തന്നെ കൈവരിക്കാൻ പറ്റിയതെന്ന് അലീറ്റയുടെ കരാട്ടെ ടീച്ചർ ആയ സെൻസെയ് ലിസ ഡൊമെനി അഭിപ്രായപ്പെടുകയും ക്ലാസിൽ ഇവർക്ക് പ്രത്യേക സ്വീകരണം നൽകുകയും ചെയ്തു. അതോടൊപ്പം, മലയാളികുട്ടികളടക്കം ക്ലാസിലുള്ള മറ്റു കുട്ടികളെ പഠിപ്പിക്കാനുള്ള അവസരവും ഈ കൊച്ചുമിടിക്കിക്കു കിട്ടിയിരിക്കുകയാണ്.

അനേകവർഷങ്ങളായി ബി.സി.പി കൗൺസിലിൽ സോഷ്യൽവർക്ക് മാനേജരായി ജോലിചെയ്യുന്ന, പാലാ മേവട സ്വദേശി, തോട്ടുവയിൽ അലക്സിന്റെയും, എൻഎച്ച്എസിൽ ഒഫ്താൽമോളജിയിൽ സ്പെഷ്യലിസ്റ്റ് നേഴ്സ് ആയി ജോലിചെയ്യുന്ന ലൗലിയുടെയും പ്രിയ മക്കളാണ് അലീറ്റയും അഡോണും. കരാട്ടെ ചാമ്പ്യൻഷിപ്പിൽ അപൂർവ ബഹുമതി നേടി ഇവർ മറ്റു കുട്ടികൾക്ക് പ്രചോദനവും അതുപോലെതന്നെ ബോൺമൗത്തിലെ താരങ്ങളുമായി മാറിയിരിക്കുകയാണ് ഈ ചുണകുട്ടികൾ.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസിന് ഒരുക്കമായി റെക്സം രൂപതയിലെ മലയാളികൾക്കായി ഏകദിന ധ്യാനം നാളെ 23-ാo തിയതി വ്യാഴാഴ്ച രാവിലെ 9.30 മുതൽ 4.30 മണി വരെ റെക്സം സെന്റ്മേരീസ് കത്തീഡ്രലിൽ നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് യുകെയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ പന്ദാസഫ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും സുവിശേഷ വചനപ്രഘോഷകനുമായ ബഹുമാനപ്പെട്ട ഫാദർ പോൾ പാറേകാട്ടിൽ വിൻസഷൻ ആണ്.

ധ്യാനത്തോട് അനുബദ്ധിച്ച് ദിവ്യ കാരുണ്യ ആരാധന, ബൈബിൾ പ്രഘോഷണം, ഹീലിംഗ് പ്രയർ, ആഘോഷമായ സമൂഹബലിയും ഉണ്ടായിരിക്കുന്നതാണ്. ആഘോഷമായ സമൂഹബലിയിൽ റെക്സം രൂപതാ വൈദികരായ ഫാദർ ജോൺസൺ കാട്ടി പറമ്പിൽ, ഫാദർ ജോർജ് സി.എം. ഐ, ഫാദർ അബ്രഹാം സി.എം.ഐ എന്നിവർ പങ്കുചേരുന്നതാണ്. ധ്യാനത്തിന്റെ സമാപന ആശീർവാദം നൽകുന്നത് ബഹുമാനപെട്ട റെക്സം ബിഷപ്പ് റെവ. പീറ്റർ ബ്രിഗ്നൽ ആണ്. ധ്യാന ദിവസം കുമ്പസാരത്തിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഉണ്ണിമിശിഹായുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന ധ്യാനത്തിൽ പങ്കുചേർന്ന് ആത്മീയ വിശുദ്ധിയിൽ നല്ലൊരു ക്രിസ്തുമസിനും പുതുവർഷത്തിനും ഒരുങ്ങുവാൻ റെക്സാമിലും പരിസര പ്രദേശത്തുമുള്ള എല്ലാവരേയും സ്നേത്തോടെ റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി സ്വാഗതം ചെയ്യുന്നു.
കത്തീഡ്രൽ കാർപാർക്ക് ഫ്രീ ആണ് നിങ്ങളുടെ കാർ രജിസ്റ്റർ നമ്പർ പള്ളിയുടെ ഉള്ളിൽ ഉള്ള കമ്പ്യൂട്ടറിൽ രേഖപ്പെടുത്തേണ്ടതാണ്.

കൂടുതൽ പാർക്കിംഗ് പള്ളിയുടെ പിൻ ഭാഗത്തുള്ള ഐലണ്ട് ഗ്രീൻ പേ കാർ പാർക്ക് ഉപയോഗിക്കാവുന്നതാണ്.

പാർക്കിങ് അഡ്രസ്

Island Green RetaPark. Wrexham LL137LW.

ധ്യാനം സംബദ്ധിച്ച കൂടുതൽ വിവരത്തിന് വിവിധ കുർബാന സെന്റർ മെമ്പേഴ്സിനെ ബന്ധപ്പെടാവുന്നതാണ്.

Fr. Johnson Katiparampil CMI – 07401441108
Timi Mathews Colwyn Bay – 07846339027.
Biju Rhyl – 07868395430.
Manoj Chacko Wrexham -07714282764.
Jorley Bangor – 07901648518
Jaison Raphael Ruthin -07723926806.
Ajo v Joseph – Welshpool /Newtown.07481097316.
Benny Thomas – Wrexham 07889971259

St. Mary’s Cathedral, Regent Street
LL11 1RB. Wrexham.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസിന് ഒരുക്കമായി റെക്സം രൂപതയിലെ മലയാളികൾക്കായി ഏകദിന ധ്യാനം നാളെ 23-ാo തിയതി വ്യാഴാഴ്ച രാവിലെ 9.30 മുതൽ 4.30 മണി വരെ റെക്സം സെന്റ്മേരീസ് കത്തീഡ്രലിൽ നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് യുകെയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ പന്ദാസഫ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും സുവിശേഷ വചനപ്രഘോഷകനുമായ ബഹുമാനപെട്ട ഫാദർ പോൾ പാറേകാട്ടിൽ വിൻസഷൻ ആണ്.

ധ്യാനത്തോട് അനുബദ്ധിച്ച് ദിവ്യ കാരുണ്യ ആരാധന, ബൈബിൾ പ്രഘോഷണം, ഹീലിംഗ് പ്രയർ, ആഘോഷമായ സമൂഹബലിയും ഉണ്ടായിരിക്കുന്നതാണ്. ആഘോഷമായ സമൂഹബലിയിൽ റെക്സം രൂപതാ വൈദികരായ ഫാദർ ജോൺസൺ കാട്ടി പറമ്പിൽ, ഫാദർ ജോർജ് സി.എം. ഐ, ഫാദർ അബ്രഹാം സി.എം.ഐ എന്നിവർ പങ്കുചേരുന്നതാണ്. ധ്യാനത്തിന്റെ സമാപന ആശിർവാദം നൽകുന്നത് ബഹുമാനപെട്ട റെക്സം ബിഷപ്പ് റെവ. പീറ്റർ ബ്രിഗ്നൽ ആണ്. ധ്യാന ദിവസം കുമ്പസാരത്തിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഉണ്ണിമിശിഹായുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന ധ്യാനത്തിൽ പങ്കുചേർന്ന് ആത്മീയ വിശുദ്ധിയിൽ നല്ലൊരു ക്രിസ്തുമസിനും പുതുവർഷത്തിനും ഒരുങ്ങുവാൻ റെക്സാമിലും പരിസര പ്രദേശത്തുമുള്ള എല്ലാവരേയും സ്നേഹത്തോടെ റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി സ്വാഗതം ചെയ്യുന്നു.
കത്തീഡ്രൽ കാർപാർക്ക് ഫ്രീ ആണ് നിങ്ങളുടെ കാർ രജിസ്റ്റർ നമ്പർ പള്ളിയുടെ ഉള്ളിൽ ഉള്ള കമ്പ്യൂട്ടറിൽ രേഖപ്പെടുത്തേണ്ടതാണ്.

കൂടുതൽ പാർക്കിംഗ് പള്ളിയുടെ പിൻ ഭാഗത്തുള്ള ഐലണ്ട് ഗ്രീൻ പേകാർ പാർക്ക് ഉപയോഗിക്കാവുന്നതാണ്.

പാർക്കിങ് അഡ്രസ്
Island Green RetaPark. Wrexham LL137LW.

ധ്യാനം സംബദ്ധിച്ച കൂടുതൽ വിവരത്തിന് വിവിധ കുർബാന സെന്റർ മെമ്പേഴ്സിനെ ബന്ധപെടാവുന്നതാണ്.

Fr. Johnson Katiparampil CMI – 07401441108
Timi Mathews Colwyn Bay – 07846339027.
Biju Rhyl – 07868395430.
Manoj Chacko Wrexham -07714282764.
Jorley Bangor – 07901648518
Jaison Raphael Ruthin -07723926806.
Ajo v Joseph – Welshpool /Newtown.07481097316.
Benny Thomas – Wrexham 07889971259

St. Mary’s Cathedral, Regent Street
LL11 1RB. Wrexham.

അറോറയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് യുകെയിലെയും അയർലൻഡിലെയും മത്സരാർത്ഥികൾക്കായി ഡാൻസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഡാൻസ് ധമാക്ക എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന നൃത്ത മാമാങ്ക മത്സരങ്ങൾ 2024 മാർച്ച് 2-ാം തീയതി ശനിയാഴ്ച ചെഷയറിലെ എല്ലെസ്മിയർ പോർട്ടിലുള്ള സിവിക് ഹാളിൽ വച്ചാണ് അരങ്ങേറുന്നത്. വിജയികളെ കാത്തിരിക്കുന്നത് 2000 പൌണ്ടിന്റെ സമ്മാനമാണ്.

ഈ മെഗാ ഡാൻസ് മത്സരത്തിൽ 14 വയസ്സും അതിൽ കൂടുതൽ ഉള്ളവർക്കാണ് പങ്കെടുക്കാൻ പറ്റുന്നത്. ഒരു ടീമിൽ കുറഞ്ഞത് 5 അംഗങ്ങൾ ഉണ്ടായിരിക്കണമെന്നും ഒരു ടീമിന് തങ്ങൾക്ക് താല്പര്യമുള്ള ക്ലാസിക്കൽ / ഫ്യൂഷൻ ,ബോളിവുഡ് ഇനത്തിലെ ഏത് ശൈലികളും വിഭാഗവും തിരഞ്ഞെടുക്കുവാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. 50 പൗണ്ട് ആണ് രജിസ്ട്രേഷൻ ഫീ.

രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നവംബർ 30 ആണ് . കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ സംബന്ധമായ വിശദാംശങ്ങളും [email protected] എന്ന ഈമെയിലിലോ 07894900958 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Copyright © . All rights reserved