Latest News

വെസ്റ്റ് ലണ്ടൻ സൗത്ത്ഹാൾ ചർച്ച് ഓഫ് ഗോഡ് സഭാഗം ബ്രദർ ജെയിംസ് എബ്രഹാം (ജോസ് ആലുമ്മൂട്ടിൽ, 56 വയസ്സ്) ഏപ്രിൽ 16 ഞാറാഴ്ച്ച ലണ്ടനിൽ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.പതിനഞ്ചു വർഷം മുൻപാണ് യുകെയിൽ എത്തിയത്.

ഭാര്യ : സിസ്റ്റർ അജി ജെയിംസ്. മകൾ : ഐയ്റിൻ ജെയിംസ്.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, മലയാളം യുകെ ന്യൂസിന്റ് അനുശോചനം അറിയിക്കുന്നു.

തൃശൂര്‍ വാഹനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്നിടെ കണ്ണില്ലാത്ത ക്രൂരത കാണിച്ചയാളെ പോലീസ് പിടികൂടി. വാഹനാപകടത്തില്‍ മരിച്ച സ്ത്രീയുടെ മാല അടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിന്നിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയില്‍പ്പെട്ടത്. കാഞ്ഞാണി സ്വദേശി ബാബുവിനെയാണ്  വലപ്പാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

തൃശൂര്‍ തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറും ഇന്നു രാവിലെ കൂട്ടിയിടിച്ചാണ് പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവര്‍ മരിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്നിടെ ഇയാള്‍ മാല കൈക്കലാക്കുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ വിവരം പോലീസിനു കൈമാറുകയായിരുന്നു. പോലീസ് ബാബുവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മാല താന്‍ എടുത്ത വിവരം പറഞ്ഞത്. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ബാബുവിനു ക്രിമിനല്‍ പശ്ചാത്തലമില്ലെന്നു വലപ്പാട് പോലീസ് പറഞ്ഞു.

തൃശൂര്‍ തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറുമാണ് ഇന്നു രാവിലെ കൂട്ടിയിടിച്ചത്. ഗുരുവായൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന കെ എസ് ആർ ടി സി ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പത്മനാഭൻ, ഭാര്യ പാറുക്കുട്ടി എന്നിവര്‍ മരിച്ചപ്പോള്‍ ഇവരുടെ മകൻ ഷൈജു (49), ഭാര്യ ശ്രീജ (44), മകൾ അഭിരാമി (11) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

ബിജെപി നിർദ്ദേശിച്ചാൽ കേന്ദ്ര അന്വേഷണ ഏജൻസി തന്നെ അറസ്‌റ്റ് ചെയ്യുമെന്ന് മദ്യനയക്കേസിൽ സിബിഐയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ബിജെപി അന്വേഷണ ഏജൻസിക്ക് നിർദ്ദേശം നൽകിയാൽ സിബിഐ എന്നെ അറസ്‌റ്റ് ചെയ്യും” കെജ്‌രിവാൾ പറഞ്ഞു.

“ഇവർക്ക് ആരെയും ജയിലിലേക്ക് അയയ്ക്കാം, നിരപരാധികളെപ്പോലും അവർ പരിഗണിക്കുന്നില്ല.” ബിജെപിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടുകൊണ്ട് ആം ആദ്‌മി പാർട്ടി (എഎപി) മേധാവി പറഞ്ഞു.

“അവർ (ബിജെപി) വളരെ അഹങ്കാരികളായി മാറിയിരിക്കുന്നു, അവർ ആരെയും മനസ്സിലാക്കുന്നില്ല, അവർ ആഗ്രഹിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു, അവർ ജഡ്‌ജിമാരെയും മാധ്യമങ്ങളെയും വ്യവസായികളെയും ഭീഷണിപ്പെടുത്തുന്നു.” മദ്യനയ കുംഭകോണം നടന്നിട്ടില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് വെള്ളിയാഴ്‌ച കെജ്‌രിവാൾ പറഞ്ഞു.

“കെജ്‌രിവാളിനെ ജയിലിലേക്ക് അയച്ചാൽ രാജ്യത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമോ?” അദ്ദേഹം ചോദിച്ചു. രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യൽ ആരംഭിക്കുക. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, മറ്റ് എംപിമാർ, എഎപി മന്ത്രിമാർ എന്നിവരോടൊപ്പം ആയിരിക്കും കെജ്‌രിവാൾ സിബിഐ ആസ്ഥാനത്ത് എത്തുക.

അരവിന്ദ് കെജ്‌രിവാളിനെ ജയിലിലടക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്ക് വെള്ളിയാഴ്‌ച സമൻസ് ലഭിച്ചിരുന്നു. എഎപിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചതിനാൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പത്രസമ്മേളനത്തിൽ പറഞ്ഞു.

എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് സിബിഐയെ കൂടാതെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്‌റ്റന്റ് ബിഭാവ് കുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്‌തിരുന്നു. പുതിയ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയുമായി സംസാരിച്ചതും സന്ദർശിച്ചതും ആരൊക്കെയാണെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്‌റ്റന്റ് ബിഭാവ് കുമാറിനോട് ഇഡി ചോദിച്ചതായാണ് റിപ്പോർട്ട്.

ദുബായിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി ദമ്പതികള്‍ അടക്കം പത്തോളം പേര്‍ മരിച്ചു. മലപ്പുറം വേങ്ങര കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. പാകിസ്ഥാന്‍, സുഡാന്‍ സ്വദേശികളും മരിച്ചിട്ടുണ്ട്.
അടുത്ത മുറിയിലെ തീപിടിത്തത്തെ തുടര്‍ന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം. രക്ഷാ പ്രവര്‍ത്തനം നടത്തിയ സെക്യൂരിറ്റി ഗാര്‍ഡും മരിച്ചതായാണ് വിവരം.

ട്രാവല്‍സ് ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രസന്റ് സ്‌കൂള്‍ അധ്യാപികയാണ് ജിഷി. 16 പേര്‍ മരിച്ചതായും മൃതദേഹങ്ങള്‍ ദുബായ് പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിരിച്ചിരിക്കുകയാണ്.
ദേര ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക വിവരം.

അല്‍ റാസ് ഏരിയയിലെ ഫിര്‍ജ് മുറാറിലെ നാലു നില കെട്ടിടത്തില്‍ ശനി ഉച്ചക്ക് 12.35 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ഉടന്‍ ദുബായ് സിവില്‍ ഡിഫന്‍സും പൊലിസും സ്ഥലത്തെത്തുകയും താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ഉച്ചക്ക് 2.42ഓടെ തീ നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. കെട്ടിടത്തിലെ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ക്ക് പരിക്കേറ്റു.

കെട്ടിടത്തിന്റെ നാലാം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് വന്‍ പുകയും തീയും പടരുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.  പുകശ്വസിച്ചാണ് റിജേഷിന്റെയും ഭാര്യയുടെയും മരണം. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടര്‍ന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. ട്രാവല്‍സ് ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രസന്റ് സ്‌കൂള്‍ അധ്യാപികയാണ് ജിഷി. മൃതദേഹങ്ങള്‍ ദുബായ് പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചതായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

കെട്ടിട സുരക്ഷയും സുരക്ഷാ ആവശ്യകതകളും പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. അപകടകാരണങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം ആരംഭിച്ചു.സിവില്‍ ഡിഫന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, പോര്‍ട്ട് സയീദ് ഫയര്‍ സ്റ്റേഷന്‍, ഹംരിയ ഫയര്‍ സ്റ്റേഷന്‍ എന്നിവടങ്ങളിലെ ടീമുകള്‍ രണ്ട് മണിക്കൂര്‍ കഠിനമായി പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നും വക്താവ് അറിയിച്ചു.

മൈസൂരു മാണ്ഡ്യ നാഗമംഗലത്ത് വാഹനാപകടത്തില്‍ നഴ്സിങ് വിദ്യാര്‍ഥിനി ചേപ്പുംപാറ നമ്പുരക്കല്‍ സാനിയ മാത്യു (അക്കു-21) മരിച്ചു. നാഗമംഗലം ബി.ജി.എസ്.നഴ്സിങ് കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു.

പൊന്‍കുന്നം കോടതിപ്പടി യൂണിറ്റിലെ സി.ഐ.ടി.യു. ഹെഡ് ലോഡിങ് തൊഴിലാളി നമ്പുരക്കല്‍ സാബുവിന്റെയും നിഷയുടെയും മകളാണ്. നാട്ടിലേക്ക് വരുന്നതിന് ബസില്‍ കയറാന്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ വരുന്നവഴി മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരപരിക്കേറ്റ സാനിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്തിന് പരിക്കുണ്ട്. സഹോദരന്‍: സിബിന്‍. സംസ്‌കാരം ശനിയാഴ്ച ഒന്നിന് വാഴൂര്‍ 19-ാംമൈല്‍ മൗണ്ട് കാര്‍മല്‍ പള്ളി സെമിത്തേരിയില്‍.

അച്ഛൻ മദ്യലഹരിയിൽ തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരണപ്പെട്ടു. പരശ്ശേരി രാജഗോപാൽ തെരുവിലെ നാഗരാജൻ്റെ മകളും ആറാം ക്ലാസ് വിദ്യാർഥിനിയുമായ തൻഷിക (11) ആണ് മരിച്ചത്. പൊള്ളലേറ്റ സഹോദരി അസ്മിത (9) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ നാഗരാജൻ കുഞ്ഞുങ്ങളെ തീവെച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കുഞ്ഞുങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ നാഗരാജൻ തൻ്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.

കന്യാകുമാരി ജില്ലയിലെ പറശേരി രാജഗോപാൽ സ്ട്രീറ്റിലാണ് അതിദാരുണമായ സംഭവം നടന്നത്. ഇലക്ട്രീഷ്യനായ നാഗരാജനാണ് സ്വന്തം മക്കൾക്കു നേരേ കണ്ണില്ലാത്ത ക്രൂരതകാട്ടി ആത്മഹത്യ ചെയ്തത്. നാഗരാജൻ്റെ ഭാര്യയായ അനിത ജോലി കഴിഞ്ഞ് വീട്ടിലെത്താൻ താമസച്ചതിനെ തുടർന്നാണ് നാഗരാജൻ ഈ ക്രൂരതകൾ കാണിച്ചുകൂട്ടിയത്.

നാഗരാജൻ- അനിത ദമ്പതികൾക്ക് തൻഷിക (11), അസ്മിത (9) എന്നിങ്ങനെ രണ്ടു പെൺകുട്ടികളാണ്. തികഞ്ഞ മദ്യപാനിയായ നാഗരാജൻ കുടുബം നോക്കിയിരുന്ന വ്യക്തിയായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കുടുംബ ചെലവിന് നാഗരാജൻ പണം നൽകാത്തതിനാൽ അനിത അടുത്തുള്ള ബേക്കറിയിൽ ജോലിക്ക് പോകുന്നുണ്ടായിരുന്നു. ഇലക്ട്രീഷ്യനായ നാഗരാജൻ ജോലിചെയ്ത് ലഭിക്കുന്ന പണം മദ്യപാനത്തിന് വേണ്ടി മാത്രമാണ് ഉപയോഗപ്പെടുത്തിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം ഭാര്യ ജോലിക്ക് പോകുന്നത് നാഗരാജന് ഇഷ്ടമായിരുന്നില്ല. കുടുംബത്തിനു വേണ്ടി പത്തു പെെസപോലും ചിലവാക്കാത്ത ഭർത്താവിനെ ധിക്കരിച്ച് അനിതയ്ക്ക് ജോലിക്കു പോകേണ്ട സാഹചര്യമാുണ്ടാകുകയായിരുന്നു എന്നാണ് അയൽക്കാരും പറയുന്നത്. അനിത ജോലിക്കു പോകുന്നതുകൊണ്ടുതന്നെ നാഗരാജൻ ദിവസവും മദ്യപിച്ച് ഭാര്യയുമായി വഴക്കിടുന്നത് ദപതിവായിരുന്നു. കൂടാതെ വീട്ടിലെ സാധനങ്ങൾ എടുത്ത് വിൽക്കുന്ന ശീലവും നാഗരാജനുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെ ഉപകരണം എടുത്ത് വിൽപ്പന നടത്തിയ പണം മദ്യം കഴിക്കാൻ ഉപയോഗിച്ചതിനെ ചൊല്ലി ഭാര്യയും ഭർത്താവും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു.

`ഇനി നീ ജോലിക്കു പോകേണ്ട´ എന്ന് വഴക്കു നടന്ന സമയത്ത് നാഗരാജൻ അനിതയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പിറ്റേ ദിവസം നാഗരാജൻ പറഞ്ഞതൊന്നും വകവെക്കാതെ അനിത ജോലിക്ക് പോയി. ജോലികഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ നാഗരാജൻ ഭാര്യ വീട്ടിൽ എത്തിയില്ലെന്ന് കണ്ട് ദേഷ്യപ്പെടുകയായിരുന്നു. ഈ സമയം രണ്ടു കുട്ടികളും നിലത്ത് പായ വിരിച്ച് അതിൽക്കിടന്ന് ഉറങ്ങുകയായിരുന്നു. മദ്യപാനിയായ നാഗരാജൻ്റെ ശല്യം കാരണം കുട്ടികൾ നേരത്തെ ഉറങ്ങുന്നത് പതിവായിരുന്നു. പ്രകോപിതനായ നാഗരാജൻ വീട്ടിലെ തുണികളെല്ലാം ഉറങ്ങിക്കിടന്ന രണ്ടു കുട്ടികളുടെ മുകളിൽ കൂട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നത് അറിഞ്ഞ് ഉറങ്ങിക്കിടന്ന കുട്ടികൾ വേദന കൊണ്ട് നിലവിളിച്ചു.

ഇതിനിടെ നാഗരാജൻ ബാക്കിവന്ന മണ്ണെണ്ണ സ്വയം ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇവരുടെ ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് മൂന്നുപേരേയും ആശുപത്രിയിലാക്കിയത്. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിതന്നെ നാഗരാജൻ മരണപ്പെട്ടു. കുട്ടികളെ ആശാരിപള്ളം സർക്കാർ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് തൻഷിക (11) കഴിഞ്ഞ ദിവസം മരണമടഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മരുമകളെ ക്രൂരമായി മര്‍ദിച്ച ഭര്‍തൃപിതാവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലാണ് സംഭവം. ആടുമാന്‍കാട് മുണ്ടുതോട്ടം കിഴക്കേ പുത്തന്‍ വീട്ടില്‍ രാമചന്ദ്രന്‍ (75) ആണ് പിടിയിലായത്. മീന്‍ കഴുകിയ വെള്ളം മുറ്റത്തേക്ക് ഒഴിച്ചെന്നു പറഞ്ഞായിരുന്നു മര്‍ദനം.

പിഞ്ചുകുട്ടികളുടെ മുന്നിലിട്ടായിരുന്നു രാമചന്ദ്രന്‍ മകന്‍ സ്റ്റീഫന്റെ ഭാര്യ എ.എല്‍.പ്രേമലതയെ മര്‍ദിച്ചത്. തടി കൊണ്ട് അടിച്ചും ഇടിച്ചും പരുക്കേല്‍പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെ ആണ് സംഭവം. സംഭവസമയത്ത് കെട്ടിട നിര്‍മാണത്തൊഴിലാളിയായ സ്റ്റീഫന്‍ കൊല്ലത്ത് പണി സ്ഥലത്തായിരുന്നു.

യുവതിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യം മകന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. പരിക്കേറ്റ പ്രേമലത പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രാമചന്ദ്രനും ഭാര്യയും മകന്റെ കുടുംബത്തോടൊപ്പമാണ് താമസം.

മുന്‍പും പ്രേമലതയെ രാമചന്ദ്രന്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. എന്നാല്‍ ഇത്തവണ പ്രേമലത പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

വീടിന്റെ ചുമർ പൊളിക്കുന്നതിനിടെ ഇടിഞ്ഞു വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീടിന്റെ ചുമർ പൊളിക്കുന്നതിനിടെ ഇടിഞ്ഞു വീണ് പരിക്കേറ്റ ജിസ ഫാത്തിമയാണ് മരിച്ചത്.

തിരുവട്ടൂർ സ്വദേശിയായ അറാഫത്തിന്റെ വീടിന്റെ ചുമരിനടിയിൽ പെട്ടായിരുന്നു ബന്ധുവായ ജിസ ഫാത്തിമയ്ക്ക് പരിക്കേൽക്കുന്നത്. അപകടത്തിൽ അറാഫത്തിന്റെ മകൻ പത്ത് വയസുകാരനായ ആദിലിനും പരിക്കേറ്റിരുന്നു. ജിസ ഫാത്തിമയുടെ നില ഗുരുതരമായിരുന്നു. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ ആയിരുന്നു മരണം സംഭവിച്ചത്.

മലയാളി പ്രേക്ഷകരുടെ പ്രിയ യുവനടിയാണ് വിന്‍സി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വിന്‍സി സിനിമയിലും സജീവമായി മാറുകയായിരുന്നു. വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന, രേഖ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.

ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ വിന്‍സി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

‘സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ അഭിനയിക്കാനുള്ള കഴിവ് മാത്രം മതി എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അത് അങ്ങനെയല്ല എന്ന് വൈകാതെ തിരിച്ചറിഞ്ഞു. എന്റെ തടിയാണ് എല്ലാവര്‍ക്കും പ്രശ്നം. നടിയാകണമെങ്കില്‍ മെലിഞ്ഞിരിക്കണം എന്നൊരു നിയമം ഉള്ളത് പോലെ. തടി കാരണം ഞാന്‍ പുതിയകാലത്തിന് യോജിച്ച ആളല്ല എന്നൊക്കെയുള്ള വിമര്‍ശനം കേട്ടു. അതെന്തുകൊണ്ടാ അങ്ങനെ എന്ന് ആലോചിച്ചു. ആ പതിവ് മാറ്റിയെടുക്കണമെന്ന് ഉറപ്പിച്ചു.

അതിനിടയ്ക്ക് ജനഗണമനയിലേക്ക് വിളിച്ചു. തടി നോക്കണം ഫോട്ടോ അയക്കണം എന്ന് പറഞ്ഞു. അപ്പോഴാണ് സുപ്രിയ ചേച്ചി എന്റെ മാലാഖയായി വരുന്നത്. തടിയൊക്കെയുണ്ട് അതിനെന്താ ഈ കൂട്ടി നന്നായി അഭിനയിക്കും എന്ന് ചേച്ചി പറഞ്ഞു. അതോടെ ആ റോള്‍ ഓക്കെയായി. പിന്നെ ഭീമന്റെ വഴി, കനകം കാമിനി കലഹം, കരിക്ക് വെബ് സീരീസ്. ക്യാമറാപ്പേടി മാറുന്നത് കനകം കാമിനി കലഹത്തില്‍ വെച്ചാണ്. വിന്‍സി കൂട്ടിച്ചേര്‍ത്തു.

വിഷുവിന് കണിയൊരുക്കാൻ കൊന്നമരത്തിൽ നിന്ന് പൂ പറിക്കുന്നതിനിടെ യുവാവ് വീണുമരിച്ചു. ഇടുക്കി രാജകുമാരി മില്ലുംപടി സ്വദേശി കരിമ്പൻകാലയിൽ എൽദോസ് ഐപ്പാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം.

സുഹൃത്തുക്കൾക്കൊപ്പം കുംഭപാറ ഭാഗത്ത് കണിക്കൊന്നയിൽ നിന്നു പൂവ് പറിക്കുന്നതിനിടെ മരച്ചില്ലയൊടിഞ്ഞ് എൽദോസ് താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഷിജിയാണ് ഭാര്യ. മക്കൾ: പ്രയോണ, ബേസിൽ.

RECENT POSTS
Copyright © . All rights reserved