സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ മെൻസ്‌ഫോറം നടത്തിയ ബാഡ്മിൻറൺ ടൂർണമെൻറ് , അഞ്ചാം തീയതി ശനിയാഴ്ച വൈഎംസിഎ ഹാളിൽ വെച്ച് നടക്കുകയുണ്ടായി. വാശിയേറിയ മത്സരത്തിൽ മെൻസ് ,വുമൻസ്, ചിൽഡ്രൻസ് ,ഡബിൾ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 30 ഓളം ടീമുകൾ പങ്കെടുക്കുകയുണ്ടായി.

ഒന്നാംസമ്മാനമായ 201 പൗണ്ട് ക്യാഷും, ഹോർമിസ് കുരിശിങ്കൽ & ലില്ലി ഹോർമിസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും അബിനേഷ് ജോസ് & ജിൻസ് ദേവസ്സിയയും കരസ്ഥമാക്കിയപ്പോൾ,രണ്ടാം സമ്മാനമായ 151 പൗണ്ടും അലൈഡ് മോർട്ടഗേജ് & സെർവിസ്സ് എവർറോളിങ് ട്രോഫിയും റെയ്‌കോ സെൽവൻ & ജീൻ ജോയിക്കും ലഭിച്ചു. മൂന്നാം സമ്മാനമായ 101 പൗണ്ടും കത്രികുട്ടി ജോൺ മാളിയേക്കൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും റോണി സെബാസ്റ്യൻ & സെൽജി തോമസ് കരസ്ഥമാക്കി. വിമൻസ് വിഭാഗത്തിൽ ഒന്നാം സമ്മാനം ഷീമോൾ ബോബി & ലോറൽ ബോബി കരസ്ഥമാക്കി . രണ്ടാം സമ്മാനം ടീനാ സജി & അൻസൽ ഷൈജു ഉം കരസ്ഥമാക്കി .

ചിൽഡ്രൻസ് വിഭാഗത്തിൽ ഫസ്റ്റ് പ്രൈസ് ടോണി ജോസഫ് & റിജുൻ റൺസിനും സെക്കന്റ്പ്രൈസ് ഹന്നാ ജോർജ് & ജേക്കബ് ജോർജ് ഉം കരസ്ഥമാക്കി. ബെസ്റ്റ് പ്ലേയർക്ക് സജി ജോസ് നൽകിയ 51 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ജിൻസ് ദേവസിയ കരസ്ഥമാക്കി. ക്യാഷ് പ്രൈസുകളും ട്രോഫികളും ഇടവക വികാരി ഫാ . ജോർജ് എട്ടുപറയിൽ നൽകുകയുണ്ടായി. റഫറിമാരായ അജി മംഗലത്തിനും. സജി മോനും , സ്‌പോൺസർഷിപ് നൽകിയ വ്യാപാരി സുഹൃത്തുക്കൾക്കും, നഴ്സിംഗ് ഏജൻസികൾക്കും, വ്യക്തികൾക്കും മെൻസ് ഫോറം നന്ദിയും കടപ്പാടും അറിയിച്ചു. മെൻസ് ഫോറം പ്രസിഡന്റ് ജിജിമോൻ ജോർജ് , സെക്രട്ടറി ബെന്നി പാലാട്ടി , ട്രഷറർ ജിജോ ജോസഫ് , കൺവീനേഴ്‌സ് ജിജോ ജോസഫ്, അനൂപ് ജേക്കബ് , മെൻസ് ഫോറം മെംബേർസ് എല്ലാവരുടെയും. കൂട്ടായ പ്രവർത്തനം ടൂർണമെന്റ് വൻവിജയമായി. ടൂർണമെന്റ് വിജയികൾക്കും,ഭാരവാഹികൾക്കും, മെൻസ് ഫോറം അംഗങ്ങൾക്കും പ്രസിഡന്റ് ജിജോമോൻ ജോർജ് അഭിനന്ദനങ്ങൾ അർപ്പിച്ചു.



ജിമ്മിച്ചൻ ജോർജ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം നവംബർ 19 ന് കവെൻട്രി റീജിയണിലെ സ്റ്റാഫ്‌ഫോഡിൽ വച്ച് നടത്തപ്പെടും. യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ബൈബിൾ അധിഷ്‌ഠിത കലാമത്സരങ്ങൾക്ക് ആതിഥ്യമരുളുന്നത് കൊവെൻട്രി റീജിയണിലെ സ്റ്റാഫ്‌ഫോർഡാണ് . രൂപതയിലെ എട്ട് റീജിയനുകളിലായി നടത്തപ്പെട്ട . റീജിയണൽ മത്സരങ്ങളിൽ വിജയികൾ ആയവരാണ് നാഷണൽ ലെവൽ മത്സരങ്ങളിൽ പങ്കെടുക്കുന്നത് .സിംഗിൾ ഐറ്റം മത്സരങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയവരും ഗ്രൂപ്പ് ഐറ്റം മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരുമാണ് രൂപത മത്സരങ്ങളിൽ പങ്കെടുക്കുന്നത്. പത്ത് സ്റ്റേജുകളിലായി ആയിരത്തിലധികം മത്സരാത്ഥികൾ രൂപതതല മത്സരങ്ങളിൽ മാറ്റുരക്കും.
സമയ നിഷ്‌ഠകൊണ്ടും മത്സരാത്ഥികളുടെ പങ്കാളിത്തം കൊണ്ടും ഏറെ പ്രശംസനേടിയിട്ടുള്ളതാണ് രൂപത ബൈബിൾ കലോത്സവം . ഈ വർഷവും മത്സരാർത്ഥികളുടെ പങ്കാളിത്തംകൊണ്ടും ഏറെ പ്രശംസ നേടിയാണ് റീജിയണൽ മത്സരങ്ങൾ കഴിഞ്ഞുപോയത് . രൂപത ബൈബിൾ കലോത്സവമത്സരങ്ങളുടെ വിവിധ വേദികളെക്കുറിച്ചും വേദികളിൽ നടത്തപെടുന്ന മത്സരങ്ങളുടെ സമയക്രമത്തെക്കുറിച്ചും വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.
ബൈബിൾ കലോത്സവം വിശ്വാസ സമൂഹത്തെ സംബന്ധിച്ചടത്തോളം ഒരു ആഘോഷമാണ് അതിലുപരി ഒരു വിശ്വാസ പ്രഘോഷണമാണ് . മത്സരങ്ങളുടെ പിരിമുറുക്കമില്ലാത്ത വേദികളിൽ മത്സരാത്ഥികൾ നിറഞ്ഞാടുമ്പോൾ വചനം കലാരൂപത്തിലവതരിക്കുകയും വലിയ ഒരു വിശ്വാസ സാക്ഷ്യവുമാവുകയാണ് . മത്സരാർത്ഥികളെ സ്വീകരിക്കാൻ വേണ്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് ടീം അറിയിച്ചു . ബൈബിൾ കലോത്സവത്തിന്റെ ആവേശം ഒട്ടും കുറിയാതെയിരിക്കാൻ ബൈബിൾ അപ്പോസ്റ്റലേറ്റ് ഇറക്കിയ തീം സോങ് ഇതിനോടകം ആവേശമായി വിശ്വാസ സമൂഹം ഏറ്റെടുത്തിരിക്കുകയാണ് .
2019 ൽ ബഹുമാനപ്പെട്ട ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ വരികൾക്ക് ബിജു കൊച്ചുതെള്ളിയിൽ സംഗീത സംവിധാനം നിർവഹിച്ച ഈ മനോഹരമായ തീം സോങ് ആലപിച്ചത് അഭിജിത് കൊല്ലമാണ് . ബൈബിൾ കലോത്സവത്തിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്ന ഈ ഗാനം ഏവരിലേക്കും എത്തട്ടെ . തീം സോങ്ങിന്റെ യു ട്യൂബ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
കോട്ടയം: വോക്കിങ് കാരുണ്യയുടെ തൊണ്ണൂറ്റൊന്നാമത് സഹായമായ അറുപതിനായിരം രൂപ കിഡ്നി രോഗിയായ ആൽബിന് വയല സർവീസ് ബാങ്ക് ഡയറക്ടർ വി ടി അബ്രഹാം പ്ലാത്തറപ്പിൽ കൈമാറി.
കടപ്ലാമറ്റം പഞ്ചായത്തിൽ വയലയിൽ താമസിക്കും ആൽബിൻ ജോർജ് രണ്ടു കിഡ്നിയും തകരാറിലായി എങ്ങനെ ജീവിതം മുന്നോട്ടുപോകുമെന്നറിയാതെ തകർന്നിരിക്കുകയാണ്. അഞ്ചു വർഷങ്ങൾക്കു മുൻപ് ജീവിതം കരുപ്പിടിപ്പിക്കാനായി വിദേശത്തു പോകുവാൻ ശ്രമിക്കവെ മെഡിക്കൽ പരിശോധനകൾക്കു വിധേയനായപ്പോൾ ആണ് അറിയുന്നത് തൻ്റെ രണ്ടു കിഡ്നിയും തകരാറിലാണെന്ന്. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് ആൽബിനുള്ളത്. മൂത്ത മകനായ ആൽബിൻ വിദേശത്തു പോയി ജീവിതം പച്ചപിടിച്ചാൽ തൻ്റെ കഷ്ടപ്പാടുകൾക്ക് ഒരു അറുതിയാകുമെന്നായിരുന്നു അച്ഛൻ ആഗ്രഹിച്ചിരുന്നത്.
കഴിഞ്ഞ അഞ്ചു വർഷക്കാലം വിവിധ ചികിത്സകളും ഡയാലിസിസും ആൽബിന്റെ ജീവിതം ഇതുവരെയും മുന്നോട്ടുകൊണ്ടുപോയി. ഇപ്പോൾ ഒരു കിഡ്‌നി എങ്കിലും മാറ്റിവച്ചാൽ മാത്രമേ ജീവൻ നിലനിർത്തുവാൻ കഴിയൂ എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ ചികിത്സകൾതന്നെ ഈ നിർധന കുടുംബത്തെ വലിയൊരുകടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. പല നല്ലവരായ നാട്ടുകാരുടെയും സഹായത്താലാണ് ഇപ്പോൾ ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. കൂലിവേല ചെയ്യുന്ന അച്ഛന്റെ വരുമാനം മാസത്തിൽ വരുന്ന ഭീമമായ ചികിത്സ ചിലവിനുപോലും തികയില്ല.
കിഡ്‌നി മാറ്റിവയ്ക്കുവാൻ ആവശ്യമായി വരുന്ന മുപ്പതു ലക്ഷത്തോളം രൂപ ഈ കുടുംബത്തിന് ഒരു സ്വപ്നം മാത്രമായി നിൽക്കുകയാണ്. ഈ അവസരത്തിൽ നല്ലവരായ സുഹൃത്തുക്കൾ നൽകിയ സഹായങ്ങൾക്ക് വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി അറിയിക്കുന്നു.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charities Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രംകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് എരമല്ലൂർ സ്വദേശിനിയായ മേരി ചേച്ചി. പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. പക്ഷേ നിലവിൽ കൊവിഡ് തീർത്ത പ്രതിസന്ധി മേരി ചേച്ചിയുടെ ചിരി മായ്ച്ചിരിക്കുകയാണ്.
സിനിമയിലെ ഭാഗ്യം കൈവിട്ടതോടെയാണ് ജീവിക്കാൻ ഭാഗ്യക്കുറിയുമായി മേരി തെരുവിലേക്കിറങ്ങിയത്. വീടിൻറെ കാര്യങ്ങൾക്കായി ലോൺ എടുത്തിരുന്നു. ഇപ്പൊ ലോണെടുത്തത് അടയ്ക്കാനും വഴിയില്ല. സിനിമക്കാരാരും തന്നെ വിളിക്കുന്നില്ല. എന്തെങ്കിലും വഴി നോക്കണ്ടേ എന്നോർത്ത് ലോട്ടറി വിറ്റാണ് ജീവിക്കുന്നതെന്ന് മേരി പറഞ്ഞു.
അഭിനയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. സ്വന്തം കഴിവും പ്രയത്നവും മാത്രമാണ് മുപ്പത്തിയഞ്ച് സിനിമകളിൽ മേരിക്ക് മുതൽക്കൂട്ടായത്. ആക്ഷൻ ഹീറോ ബിജു കഴിഞ്ഞ് ഒരുപാട് പരസ്യങ്ങളും മേരി ചെയ്തിട്ടുണ്ട്. അധ്വാനിക്കാനുള്ള മനസ്സും, ഒപ്പം വീണ്ടും സിനിമയിൽ സജീവമാകാമെന്ന പ്രതീക്ഷയും ഉള്ളതുകൊണ്ടാണ് ഈ ടിക്കറ്റിന്റെ പുറകെ നടക്കുന്നതെന്ന് മേരി കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും ആരാധകരുള്ള ടെന്നീസ് താരമാണ് സാനിയ മിർസ. ടെന്നീസിൽ ഡബിൾസിൽ ലോക ഒന്നാം നമ്പർ വനിതാ താരമായിരുന്നു അവർ. ആറു തവണ ഗ്രാൻസ്ലാം കിരീടം നേടുകയും ചെയ്തിട്ടുണ്ട്. പാക് ക്രിക്കറ്റർ ഷോയ്ബ് മാലിക്കിനെയാണ് സാനിയ മിർസ വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകനുമുണ്ട്. ഇപ്പോഴിതാ, സാനിയയും ഷോയ്ബും വിവാഹബന്ധം വേർപെടുത്താൻ തയ്യാറെടുക്കുന്നതായാണ് ചില പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ സാനിയയോ ഷോയ്ബോ തയ്യാറായിട്ടില്ല.
വിവാഹ മോചനം സംബന്ധിച്ച വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. അടുത്തിടെ സാനിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഇട്ട ഒരു പോസ്റ്റ് വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ഊർജമേകുകയും ചെയ്തിട്ടുണ്ട്. “ഹൃദയം തകർന്നവർ എവിടെ പോകാനാണ്, അല്ലാഹുവിൽ അഭയം തേടുകയാണ് ഇനിയുള്ള വഴി”- എന്നാണ് സാനിയ ഇൻസ്റ്റയിൽ കുറിച്ചത്. ഈ വരികൾക്കിടയിൽ, അവരുടെ വ്യക്തിബന്ധത്തിലെ താളപ്പിഴകളാകാമാമെന്നാണ് സൂചന.
2010 ഏപ്രിലിലാണ് സാനിയ മിർസയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. അന്ന് ഇവരുടെ വിവാഹ വാർത്ത രാജ്യന്തര ശ്രദ്ധ നേടിയിരുന്നു. അയൽക്കാരെങ്കിലും ചിരവൈരികളായി തുടരുന്ന രണ്ട് രാജ്യങ്ങളിൽനിന്നുള്ളരാണ് സാനിയയും ഷൊയ്ബ് എന്നത് തന്നെയായിരുന്നു ഈ വാർത്തകൾ ശ്രദ്ധ നേടാൻ കാരണം.
വിവാഹിതരാകുമെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെ സാനിയയും ഷോയ്ബും വലിയ തോതിലുള്ള വിമർശനങ്ങളാണ് ഇന്ത്യയിൽനിന്നും പാകിസ്ഥാനിൽനിന്നും നേരിട്ടത്. എന്നാൽ 12 വർഷത്തോളം സന്തോഷപ്രദമായ ദാമ്പത്യ ജീവിതം നയിച്ചുകൊണ്ടാണ് സാനിയയും ഷോയിബും ഈ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. ഇപ്പോഴിതാ, ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ച വാർത്തകൾ പാക് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.
അടുത്തിടെ ദുബായിൽ വെച്ച് മകൻ ഇസ്ഹാൻ മിർസ മാലിക്കിന്‍റെ ജന്മദിനാഘോഷം ആഘോഷപൂർവ്വം കൊണ്ടാടിയതിന്‍റെ ചിത്രങ്ങൾ ഷോയ്ബ് മാലിക് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ മകന്‍റെ നാലാം ജന്മദിനം ആഘോഷിച്ചതിന്‌റെ ചിത്രം സാനിയ പങ്കുവെച്ചതുമില്ല.
അതിനിടെ ഒരു പാക് ടിവി ഷോയിൽ ഷോയ്ബ്, സാനിയയെക്കുറിച്ചും അവരുടെ ടെന്നീസ് അക്കാദമിയെക്കുറിച്ചുമുള്ള ചോദ്യത്തിന് ഷോയ്ബ് മാലിക് അറിയില്ലെന്ന് മറുപടി നൽകിയത് വഖാർ യൂനിസിനെ അമ്പരപ്പെടുത്തിയിരുന്നു.
എന്നാൽ ഇപ്പോൾ വിവാഹമോചനം സംന്ധിച്ച വാർത്തകളും അഭ്യൂഹങ്ങളും ശക്തമായതോടെ ആരാധകർ നിരാശയിലാണ്. ഇതുസംബന്ധിച്ച് വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും കാട്ടുതീ പോലെ പ്രചരിക്കാൻ തുടങ്ങിയെങ്കിലും ദുബായിലുള്ള ഷോയ്ബ് മാലികും സാനിയ മിർസയും ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടാറുണ്ട് നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍. ധ്യാനിന്റെ ഇന്റര്‍വ്യു കണ്ട് ആശുപത്രിയില്‍ കിടന്ന് അച്ഛന്‍ ശ്രീനിവാസന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. അവന്റെ ഇന്റര്‍വ്യു കണ്ട് താനൊന്നും ഉപദേശിക്കാന്‍ പോകാറില്ല എന്നാണ് വിനീത് പറയുന്നത്.
ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം എല്ലാവരും ആസ്വദിക്കുന്നുണ്ടല്ലോ, അമൃത ആശുപത്രിയിലായ സമയത്ത് അച്ഛന്‍ ധ്യാനിന്റെ ഇന്റര്‍വ്യു കണ്ടിട്ട് മുഴുവന്‍ ചിരിയായിരുന്നു. അവന് പിന്നെ എല്ലാത്തിനും ലൈസന്‍സുണ്ടല്ലോ, അത് അവന് പണ്ട് മുതലേ ഉള്ളതാ. അവന്‍ കഥ പറയാന്‍ മിടുക്കനാ. ‘ലൗ ആക്ഷന്‍ ഡ്രാമ’യുടെ കഥ പറഞ്ഞപ്പോള്‍ താന്‍ ഒരുപാട് ചിരിച്ചു.
അതുപോലെ മറ്റൊരു സ്‌ക്രിപ്റ്റ് വായിച്ചിട്ട് താന്‍ അത്രയധികം ചിരിച്ചിട്ടില്ല. പക്ഷെ അവസാനം ഷൂട്ട് ചെയ്തതും സിനിമയില്‍ വന്നതും അതൊന്നുമല്ല. താന്‍ ഒരുപാട് ചിരിച്ച രംഗങ്ങളുണ്ടായിരുന്നു. അതൊന്നും സിനിമയില്‍ വന്നിട്ടില്ല എന്നാണ് വിനീത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.
ധ്യാനിന്റെ അഭിമുഖം കണ്ട്, ചേട്ടനെന്ന നിലയില്‍ എന്തെങ്കിലും ഉപദേശം നല്‍കാനുണ്ടോ എന്ന അവതാകരന്റെ ചോദ്യത്തിന് രസകരമായാണ് വിനീത് മറുപടി നല്‍കിയത്. ചേട്ടനെന്ന നിലയില്‍ താന്‍ എന്തെങ്കിലും അവനോട് പറയണോ എന്നായിരുന്നു വിനീതിന്റെ മറു ചോദ്യം. ഒന്നും പറയാതിരിക്കുന്നതാണ് തനിക്ക് നല്ലതെന്നും വിനീത് പറയുന്നു.
അതേസമയം, ‘അഡ്വക്കേറ്റ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രമാണ് വിനീതിന്റെതായി റിലീസിന് ഒരുങ്ങുന്നത്. നവംബര്‍ 11ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അഡ്വക്കേറ്റ് മുകുന്ദനുണ്ണി എന്ന റോളിലാണ് വിനീത് എത്തുന്നത്. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽമീഡിയയിലൂടെ എത്തി കുറ്റസമ്മതം നടത്തി പിതാവ്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് തനിക്ക് താൽപര്യമില്ലാത്ത യുവാവിനെ പ്രണയിച്ച 16 വയസ് മാത്രം പ്രായമുള്ള മകളെ കൊലപ്പെടുത്തിയശേഷം പിതാവ് വരപ്രസാദ് ആണ് സെൽഫി വീഡിയോയിലൂടെ കുറ്റസമ്മതം നടത്തിയത്. മകൾ നികിതശ്രീയുടെ മരണം ഉറപ്പാക്കിയശേഷം പൊലീസ് സ്റ്റേഷനിൽ എത്തി വരപ്രസാദ് കീഴടങ്ങുകയായിരുന്നു.
സെൽഫി വിഡിയോയും പോലീസിനെ കാണിച്ചതോടെ വരപ്രസാദുമായി വീട്ടിലെത്തിയ പൊലീസ് രക്തത്തിൽ കുളിച്ച നിലയിൽ മകളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശവാസിയായ അരവിന്ദ് എന്ന യുവാവിനൊപ്പം പലതവണ മകൾ പുറത്തു പോകുന്നത് ശ്രദ്ധയിൽപെട്ട വരപ്രസാദ് ഇത് വിലക്കിയിരുന്നു. പോലീസിലും പരാതിപ്പെട്ടു. കൗൺസിലിങ്ങും മറ്റും നൽകിയെങ്കിലും നികിത ബന്ധം തുടർന്നതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന്, വരപ്രസാദ് പോലീസിനോട് പറഞ്ഞു. ആംബുലൻസ് ഡ്രൈവറാണ് വരപ്രസാദ്.
”എന്റെ മകൾ എന്നോട് എന്തൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടോ, അതെല്ലാം ഞാൻ നൽകിയിട്ടുണ്ട്. എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം വേണം. അവളുടെ ഇഷ്ടത്തിനാണ് ഞാൻ അവളെ ബോക്സിങ് പഠിപ്പിച്ചത്. അരവിന്ദുമായുള്ള ബന്ധം എനിക്ക് ഇഷ്ടമല്ലെന്നും തുടരരുതെന്നും പലതവണ അപേക്ഷിച്ചിട്ടും അവൾ കൂട്ടാക്കിയില്ല. അതിനാൽ എൻറെ അമ്മ മരിച്ച അതേ ദിവസം തന്നെ ഞാൻ അവളെ കൊന്നു” വരപ്രസാദ് വീഡിയോയിൽ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് കൊലപാതകം നടന്നത്. ബെൽറ്റ് കഴുത്തിൽ മുറുക്കിയാണ് നികിതയെ വരപ്രസാദ് കൊലപ്പെടുത്തിയത്.13 വർഷങ്ങൾക്കു മുൻപ് വരപ്രസാദിന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയിരുന്നു. രണ്ട് വർഷം മുൻപ് മൂത്തമകളും വരപ്രസാദിന്റെ എതിർപ്പ് മറികടന്ന് പ്രണയിച്ചയാൾക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിനു പിന്നാലെ ഇളയ മകളും സമാനമായ രീതിയിൽ തന്നെ ധിക്കരിച്ച് ഇറങ്ങിപ്പോകുമെന്ന ഭയമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്.
മലയാളികളുടെ ഇഷ്ട ഗായകനാണ് എംജി ശ്രീകുമാർ .സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് എംജി ശ്രീകുമാർ ജനിച്ചത് .പിതാവ് പ്രശസ്ത സംഗീതജ്ഞനായ മലബാർ ഗോപാലൻ ആണ്. ഹരികലാ കലാകാരിയായ കമലാക്ഷിയമ്മയാണ് അമ്മ.സംഗീതജ്ഞരായ എം ജി രാധാകൃഷ്ണനും കെ ഓമനക്കുട്ടി യുമാണ് സഹോദരങ്ങൾ .ഇപ്പോൾ എംജി ശ്രീകുമാറിൻറെ ഒരു പഴയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ .സഹോദരൻ ജി രാധാകൃഷ്ണനുമായി എന്തെങ്കിലും വിഷയം ഉണ്ടോ എന്ന്,അവതാരിക എംജി ശ്രീകുമാറിനോട് ചോദിക്കുമ്പോൾ മറുപടിയായി എംജി ശ്രീകുമാർ പറയുന്നത് ഇങ്ങനെയാണ്…
എൻറെ ചേട്ടൻ എനിക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു .ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും ചേട്ടനെ ഓർക്കാത്ത ദിവസമില്ല .അദ്ദേഹം വലിയൊരു മഹാനാണ് .ചേട്ടന്റെ ഓരോ പാട്ടുകൾ കേൾക്കുമ്പോഴും മനസ്സ് നിറഞ്ഞു പോകും .ഞങ്ങൾ തമ്മിൽ വലിയ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. അത് ആളുകൾ പറഞ്ഞു ഉണ്ടാക്കിയതാണ്. എന്തുകൊണ്ട് സംസ്കാരചടങ്ങുകൾ പങ്കെടുത്തില്ല എന്ന് ചോദിച്ചാൽ അപ്പോൾ ഞാൻ അമേരിക്കയിൽ ആയിരുന്നു . എനിക്ക് അദ്ദേഹം ദൈവ തുല്യനാണ് .
എനിക്ക് എന്തെങ്കിലും അസുഖങ്ങൾ വന്നാൽ എന്നെ അദ്ദേഹമാണ് ആശുപത്രിയിൽ കൊണ്ടുപോയി കൊണ്ടിരുന്നത് . ഞാൻ ഇന്ന് ഈ നിലയിൽ എത്തിയതിനു പിന്നിലും ഏട്ടൻറെ കൈകളുണ്ട് .ഒരുപാട് ആളുകൾ പറയാറുണ്ട് ഞാൻ അദ്ദേഹത്തിൻറെ സംസ്കാരത്തിന് വന്നില്ലെന്ന് .എന്നാൽ ഞാൻ ആ ദിവസം അമേരിക്കയിലായിരുന്നു .അവിടെനിന്ന് നാട്ടിൽ എത്തണമെങ്കിൽ മിനിമം രണ്ട് മൂന്ന് ദിവസം എങ്കിലും എടുക്കും .അപ്പോഴേക്കും ചേട്ടൻറെ അടക്ക് കഴിഞ്ഞിരുന്നു .പിന്നെ വന്നിട്ട് എന്ത് കാര്യം എന്നുള്ളതുകൊണ്ടാണ് വരാതിരുന്നത്. ചേട്ടൻറെ മകളുടെ വിവാഹത്തിനു വേണ്ടി 5പവൻ മാലയാണ് നൽകിയത് .അത് ചെന്നൈയിൽ നിന്നാണ് പർച്ചേസ് ചെയ്തത് .ചെന്നൈയിൽ ജ്വല്ലറിയിൽ നിന്നും എന്തേലും വാങ്ങുമ്പോൾ അതിൽ പൂക്കളും മഞ്ഞളും ഒക്കെ ഇട്ടു തരാറുണ്ട്.
ഞങ്ങൾ വാങ്ങിയ മാലയിൽ എംജിആർ എന്ന രൂപത്തിൽ ഒരു സീൻ ഉണ്ടായിരുന്നു .അതുകൊണ്ട് ആണ് അത് കൂടോത്രമാണെന്നു ആളുകൾ തെറ്റിദ്ധരിച്ചു .എന്നാൽ ആ മാല ഉരുക്കി ഓരോ സ്ഥലങ്ങളിലായി കളഞ്ഞു അവർ . എംജിആർ എന്നത് ചെന്നൈയിലെ ഒരു ജ്വല്ലറിയുടെ പേരാണ് എന്നാണ് എംജി ശ്രീകുമാർ വീഡിയോയിൽ പറയുന്നത് .എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് .ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരും അമേരിക്കയിൽ വെച്ച് എടുത്ത ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലേഖാ ശ്രീകുമാറിനു സ്വന്തമായ യൂട്യൂബ് ചാനൽ ഉണ്ട് .യൂട്യൂബ് ചാനൽ വഴിയാണ് ലേഖ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുള്ളത്.
നിദ്രവിളയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ. നിദ്രവിള, വാവറ സ്വദേശി ചിന്നപ്പർ – തങ്കഭായ് ദമ്പതികളുടെ മകൾ അഭിതയാണ് ( 19 ) നവംബർ അഞ്ചിന് രാത്രി ഒൻപതോടെ മരിച്ചത്.
കളിയിക്കാവിളയിലെ സ്വകാര്യ കോളേജിൽ ആദ്യവർഷ ബി.എസ്.സി വിദ്യാർത്ഥിയായ അഭിത വീടിനടുത്തുള്ള യുവാവുമായി രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് തന്നെ പ്രണയിച്ചതെന്നും യുവാവിന്റെ വീട്ടുകാർ ബന്ധത്തെ എതിർത്തെന്നും അഭിത സൂചിപ്പിച്ചിട്ടുണ്ടെന്ന് വീട്ടുകാർ പറയുന്നു.
സെപ്തംബർ ഏഴിന് ഒറ്റയ്‌ക്ക് കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെ വച്ച് യുവാവ് നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് അഭിതയെ മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് തുടർ ചികിത്സയ്‌ക്കായി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അവിടെ ചികിത്സയിലിരിക്കുമ്പോഴാണ് അഭിത മരിച്ചത്. സ്ലോപോയ്സൺ പോലെയുള്ള ദ്രാവകം ഉള്ളിൽ ചെന്നതായും വിദ്യാർത്ഥിനിയുടെ കരൾ പൂർണമായും തകരാറിലാണെന്നും പരിശോധിച്ച ഡോക്ടർ പറഞ്ഞിരുന്നതായി അഭിതയുടെ മാതാവ് പൊലീസിനോട് പറഞ്ഞു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ അന്വേഷണം നടത്താനാകൂവെന്നാണ് പൊലീസിന്റെ വാദം. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അഭിതയുടെ മാതാവ് തങ്കഭായി നൽകിയ പരാതിയിൽ തമിഴ്നാട് നിദ്രവിള പൊലീസ് കേസെടുത്തു.
ആക്രിവിലക്ക് ലേലത്തിൽ വാങ്ങിയ വിമാനം റോഡുമാർഗം കൊച്ചിയിലേക്ക് കൊണ്ടുപോകവെ ചവറ പാലത്തിൽ കുടുങ്ങി. തിരുവനന്തപുരത്തുനിന്ന് വിമാനവും വഹിച്ചെത്തിയ ട്രെയിലർ ലോറിയുടെ ടയർ പഞ്ചറായി ചവറ പാലത്തിൽ കുടുങ്ങുകയായിരുന്നു.
ഇന്നലെ കൊല്ലം ബൈപാസിൽ കുരീപ്പുഴ ടോൾ പ്ലാസ കടക്കാനാകാതെയും ട്രെയിലർ കുടുങ്ങിയിരുന്നു. കൊച്ചി ഭാഗത്തേക്കു പോകാൻ രാവിലെ എത്തിയ ട്രെയിലർ വിമാനവുമായി ടോൾ പ്ലാസ കടക്കാൻ കഴിയാത്തതിനാൽ റോഡിന്റെ വശത്ത് നിർത്തിയിട്ടു. റോഡരികിൽ കിടന്ന വിമാനം കാണാൻ നാട്ടുകാർ കൂട്ടമായെത്തിയതോടെ ഗതാഗതക്കുരുക് ഉണ്ടാവുകയും പൊലീസ് ഇടപെട്ട് ടോൾ പ്ലാസയുടെ വശത്തുകൂടി ഒരുവിധം ട്രെയിലർ കടത്തിവിടുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് കുരീപ്പുഴ – കാവനാട് പാലം കയറുന്നതിനു മുമ്പേ ട്രെയിലറിന്റെ ടയർ പഞ്ചറായി വീണ്ടും റോഡിൽ കുടുങ്ങിയത്.
30 വര്‍ഷം ആകാശത്ത് പറന്നുനടന്ന എയര്‍ ബസ് എ-320 വിമാനമാണ് കാലഹരണപ്പെട്ടതോടെ ഹൈദ്രാബാദ് സ്വദേശി ജോഗിന്ദര്‍ സിംഗ് 75 ലക്ഷം രൂപക്ക് ലേലത്തില്‍ വാങ്ങിയത്. 2018 മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. പൂര്‍ണമായും ഉപയോഗ ശൂന്യമായതോടെയാണ് വിമാനം ആക്ണ്‍വിലക്ക് വില്‍ക്കാന്‍ എയർ ഇന്ത്യ എന്‍ജിനിയറിംഗ് വിഭാഗം തീരുമാനിച്ചത്.
വിമാനംപൊളിക്കാനായി ജോഗിന്ദര്‍ സിങ് നാല് ഭാഗങ്ങളാക്കി ട്രെയിലറുകളിൽ കൊണ്ടുപോകുമ്പോഴാണ് വഴിയിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ ചിറക് കൊണ്ടുപോയ ട്രെയിലർ ലോറി തട്ടി കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ടിരുന്നു.