Latest News

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമ വരുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രോജക്റ്റ് സംബന്ധിച്ച ആദ്യ അപ്ഡേറ്റുമായി നിര്‍മ്മാതാക്കള്‍. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ആദ്യ പ്രോജക്റ്റ് ആണിത്. ഈ വര്‍ഷം ജൂണില്‍ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്‍തതും ഷിജു ബേബി ജോണിന്‍റെ അടുത്ത സുഹൃത്ത് കൂടിയായ മോഹന്‍ലാല്‍ ആയിരുന്നു ഉദ്ഘാടനം ചെയ്‍തത്. പുതിയ പ്രോജക്റ്റ് ലിജോ- മോഹന്‍ലാല്‍ ചിത്രമാണെന്ന് നേരിട്ട് പറയാതെ, എന്നാല്‍ സൂചനകളിലൂടെ പറഞ്ഞുകൊണ്ടുള്ളതാണ് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ പുതിയ അപ്ഡേറ്റ്.

പുറത്തിറക്കിയ രണ്ട് പോസ്റ്ററുകളില്‍ ഒന്നില്‍ പിരിച്ചുവെച്ച കൊമ്പന്‍ മീശയും ഒരു തോള്‍ സഞ്ചിയുമാണ്. “പ്രതിഭയും പ്രതിഭാസവും ഒന്നാകാൻ തീരുമാനിച്ച നല്ല നാളേക്കായി ഞങ്ങൾ കൈകോർക്കുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് ബാനറിന്റെ ആദ്യ സിനിമയുമായി ഞങ്ങൾ എത്തുന്നു. ഇന്ത്യൻ സിനിമ അത്ഭുതത്തോടെ കാത്തിരിക്കുന്ന ഈ കോമ്പോ ആരാണെന്ന് ഇനി നിങ്ങൾക്കും പ്രവചിക്കാം. നന്നായി കലക്കി ഒന്നാലോചിച്ച് ഉത്തരം പറയുന്നവർക്ക് ഒരു കിടിലം സർപ്രൈസ് കാത്തിരിക്കുന്നു.. ഊഹാപോഹങ്ങളുടെ കെട്ടഴിക്കുമ്പോൾ ചിലപ്പോൾ നിങ്ങളുടെ ഉത്തരവും ശരിയായേക്കാം”, എന്നാണ് പോസ്റ്ററുകള്‍ക്കൊപ്പമുള്ള കുറിപ്പ്. നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നത് ലിജോ- മോഹന്‍ലാല്‍ പ്രോജക്റ്റ് ആണ് എന്നതിന് ഇതിലും വലി തെളിവ് ആവശ്യമില്ലെന്ന വിലയിരുത്തലിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയ ഈ വാര്‍ത്തയെ ആഘോഷിക്കാനും തുടങ്ങിയിട്ടുണ്ട്.

യുവനിരയിലെ ശ്രദ്ധേയ സംവിധായകര്‍ക്കൊപ്പം മോഹന്‍ലാല്‍ സിനിമകള്‍ ചെയ്യുന്നത് കാണാന്‍ ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പുണ്ട്. അദ്ദേഹത്തിന്‍റെ ഓരോ പുതിയ ചിത്രം ഇറങ്ങുമ്പോഴും സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഈ വിഷയം ചര്‍ച്ചയാവാറുമുണ്ട്. യുവനിര സംവിധായകരില്‍ ഏറെ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മോഹന്‍ലാല്‍ ഒരു ചിത്രം ചെയ്യാന്‍ ഒരുങ്ങുന്നതായ വാര്‍ത്ത ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള മോഹന്‍ലാലിന്‍റെ ഒരു ചിത്രം ഇന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ഈ പ്രോജക്റ്റ് വൈകാതെ നടക്കുമെന്ന് ട്വീറ്റും ചെയ്തിരുന്നു. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം സംബന്ധിച്ച വന്‍ പ്രഖ്യാപനം വരുന്നു. ഒരു പുരാവൃത്തത്തെ ആസ്പദമാക്കിയുള്ള ബിഗ് ബജറ്റ് പിരീഡ് ചിത്രം. മോഹന്‍ലാല്‍ ഒരു ഗുസ്‍തിക്കാരനാണ് ചിത്രത്തില്‍. 100 ശതമാനം ഉറപ്പാണ് ഈ പ്രോജക്റ്റ്. ഷിജു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ചിത്രം രാജസ്ഥാനില്‍ 2023 ജനുവരിയില്‍ ആരംഭിക്കും, എന്നാണ് ശ്രീധര്‍ പിള്ളയുടെ ട്വീറ്റ്.

മമ്മൂട്ടി നായകനായെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്താനുള്ള ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മിക്കവാറും ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനവും ഇതാവും.

പാനൂർ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതായും വിവരം. തെളിവെടുപ്പിനിടെ പ്രതിയുടെ ബാഗിൽ നിന്ന് പുരുഷന്റെ മുടി കണ്ടെടുത്തിരുന്നു. ബാർബർ ഷോപ്പിൽ നിന്ന് മുടിയെടുത്ത് ബാഗിൽ ഇടുകയായിരുന്നു. ഡി എൻ എ പരിശോധനയിൽ പൊലീസിനെ വഴിതെറ്റിക്കാനായിരുന്നു ഇത് ചെയ്തതെന്ന് പ്രതി മൊഴി നൽകിയതായാണ് വിവരം.

പ്രതിയുടെ ബാഗിൽ നിന്ന് മുളകുപൊടിയും പൊലീസ് കണ്ടെടുത്തിരുന്നു. തെളിവ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്യാംജിത്ത് മുളകുപൊടി അടക്കമുള്ളവ ബാഗിൽ സൂക്ഷിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക, കത്തി, കൊലപാതക സമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയോടൊപ്പം വിഷ്ണുപ്രിയയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത കയറിന്റെ ഒരു ഭാഗവും കുളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിലുണ്ടായിരുന്നു.

കണ്ണൂർ മൊകേരി വളള്യായിയിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി ശ്യാംജിത്ത് ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം വിഷ്ണുപ്രിയയെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന മൊകേരി ഉമാ മഹേശ്വരക്ഷേത്രത്തിന് സമീപം നടമ്മൽ കണ്ണച്ചാങ്കണ്ടി വിനോദിന്റെയും ബിന്ദുവിന്റെയും മകളായ വിഷ്ണുപ്രിയ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയാണ്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് (25) പിന്നാലെ അറസ്റ്റിലാവുകയായിരുന്നു. മാനന്തേരി സത്രത്തിൽ പിതാവ് ശശിധരന്റെ ഹോട്ടലിലെ സഹായിയാണ് ശ്യാംജിത്ത്. ഇയാളുടെ സഹോദരിയും വിഷ്ണുപ്രിയയും സഹപാഠികളായിരുന്നു. ഇതുവഴിയാണ് വിഷ്ണുപ്രിയയെ പരിചയപ്പെട്ടത്. അഞ്ചുവർഷമായി പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി.

പാനൂരിൽ വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി നടത്താൻ പദ്ധതിയിട്ടതായി വിവരം. വിഷ്ണുപ്രിയയുടെ സുഹൃത്തും പൊന്നാനി സ്വദേശിയുമായ യുവാവിനെ കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാളുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് വിഷ്ണുപ്രിയയെ ശ്യാംജിത്ത് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയത്.

പൊന്നാനി സ്വദേശിയായ യുവാവും വിഷ്ണുപ്രിയയും തമ്മിൽ പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു. അഞ്ചുവർഷമായി പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്ന് ശ്യാംജിത്തിന്റെ മൊഴിയിൽ പറയുന്നു. മറ്റൊരാളുമായുള്ള അടുപ്പമാണ് വിഷ്ണുപ്രിയ അകലാൻ കാരണമെന്നായിരുന്നു ശ്യാംജിത്ത് വിശ്വസിച്ചിരുന്നത്. ഇതോടെ വിഷ്ണുപ്രിയയെും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിച്ചു. സുഹൃത്തിനെ സാക്ഷിയാക്കാനാണ് പൊലീസിന്റെ നീക്കം. പ്രതി യുവതിയുടെ തലയ്ക്കടിക്കുന്നത് ഇയാൾ ഫോണിലൂടെ കണ്ടിരുന്നു.

വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ശ്യാംജിത്ത് സ്വയം നിർമിച്ചതായിരുന്നു. മൂന്ന് ദിവസമെടുത്താണ് ഇത് നിർമിച്ചത്. ഇരുവശവും മൂർച്ചയുള്ള കത്തിയായിരുന്നു ഉണ്ടാക്കിയത്. സീരിയൽ കില്ലറുടെ കഥ പറയുന്ന മലയാള സിനിമയായ അഞ്ചാം പാതിര കൊലപാതകത്തിന് പ്രചോദമായതായി പ്രതി മൊഴി നൽകിയതായാണ് വിവരം. സിനിമയിലെ ചില രംഗങ്ങൾ കണ്ടാണ് ഇയാൾ ആയുധം നിർമിച്ചതെന്നാണ് വിവരം.

 

പാനൂരിൽ വിഷ്ണുപ്രിയയെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്ത് ശിക്ഷയെക്കുറിച്ച് ഗൂഗിളിൽ നോക്കി മനസിലാക്കിയെന്ന് പൊലീസിനോട് പറഞ്ഞു. പതിനാല് വർഷത്തെ ശിക്ഷയല്ലേ, 39 വയസാകുമ്പോഴേയ്ക്കും പുറത്തിറങ്ങും. ശിക്ഷയെക്കുറിച്ച് താൻ ഗൂഗിളിൽ നോക്കി മനസിലാക്കിയെന്നാണ് ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞത്. ഇന്ന് രാവിലെ നടന്ന തെളിവെടുപ്പിനിടയിലും ശ്യാംജിത്ത് യാതൊരു കൂസലും കൂടാതെയാണ് ആയുധങ്ങൾ കാണിച്ചുകൊടുക്കുകയും പൊലീസിനോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തത്.ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തു, പ്രചോദനമായത് മലയാളത്തിലെ സീരിയൽ കില്ലറിന്റെ കഥപറയുന്ന സിനിമ

ഒക്ടോബർ 19നാണ് വിഷ്ണപ്രിയയെ കൊലപ്പെടുത്താൻ പ്രതി തീരുമാനിക്കുന്നത്. അഞ്ചുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി. മറ്റൊരാളുമായുള്ള അടുപ്പമാണ് വിഷ്ണുപ്രിയ അകലാൻ കാരണമെന്നായിരുന്നു ശ്യാംജിത്ത് വിശ്വസിച്ചിരുന്നത്. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ പ്രതി തീരുമാനിക്കുകയായിരുന്നു. പൊന്നാനി സ്വദേശിയായ യുവാവും വിഷ്ണുപ്രിയയും തമ്മിൽ പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു.

ഇന്നലെ രാവിലെ 11നായിരുന്നു കൊലപാതകം നടന്നത്. വിഷ്ണുപ്രിയയുടെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയം വീട്ടിൽ കടന്ന് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തും കൈകളും മുറിച്ചു. വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകളാണ് കണ്ടെത്തിയത്. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

പ്രണയപ്പകയിൽ മൊകേരി വളള്യായിയിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം യുവതിയെ കഴുത്തറുത്തുകൊന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കൂത്തുപറമ്പ് പൊലീസ് അറസ്റ്റു ചെയ്തു. ഖത്തറിൽ ജോലി ചെയ്യുന്ന മൊകേരി ഉമാ മഹേശ്വരക്ഷേത്രത്തിന് സമീപം നടമ്മൽ കണ്ണച്ചാങ്കണ്ടി വിനോദിന്റെയും ബിന്ദുവിന്റെയും മകൾ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരി വിഷ്ണുപ്രിയയാണ് (23) കൊല്ലപ്പെട്ടത്. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്താണ് (25) അറസ്റ്റിലായത്.

ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. കട്ടിലിൽ തലകീഴായി, കഴുത്തിൽ ആഴത്തിൽ മുറിവേറ്റ് ഇരുകൈകൾക്കും വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. വിഷ്ണുപ്രിയ പ്രണയത്തിൽ നിന്ന് പിന്മാറിയതും മറ്റൊരാളുമായുള്ള സൗഹൃദവുമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

പിതാവ് വിനോദിന്റെ അമ്മ മരിച്ചതിന്റെ അഞ്ചാം ദിവസമായ ഇന്നലെ മരണാനന്തര ചടങ്ങുകൾക്കായി വിഷ്ണുപ്രിയയും കുടുംബാംഗങ്ങളും തൊട്ടടുത്ത തറവാട്ടു വീട്ടിലായിരുന്നു. ഇതിനിടെ വസ്ത്രം മാറാനായി വിഷ്ണുപ്രിയ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഏറെനേരമായിട്ടും കാണാത്തതിനാൽ അമ്മയും സഹോദരിമാരും അന്വേഷിച്ചെത്തിയപ്പോഴാണ് വെട്ടേറ്റ നിലയിൽ കണ്ടത്.തൊപ്പിയും മാസ്‌കുമണിഞ്ഞ് നടന്നുവന്ന യുവാവാണ് കൊലയ്ക്ക് പിന്നിലെന്ന സംശയം പ്രദേശവാസികൾ പൊലീസിനോട് ഉന്നയിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

മാനന്തേരി സത്രത്തിൽ പിതാവ് ശശിധരന്റെ ഹോട്ടലിലെ സഹായിയാണ് ശ്യാംജിത്ത്. ഇയാളുടെ സഹോദരിയും വിഷ്ണുപ്രിയയും സഹപാഠികളായിരുന്നു. ഇതുവഴിയാണ് വിഷ്ണുപ്രിയയെ പരിചയപ്പെട്ടത്. അഞ്ചുവർഷമായി പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി.വിനോദ് പത്തുദിവസം മുമ്പാണ് നാട്ടിൽ വന്നുപോയത്. നാലുമാസം മുമ്പാണ് പാനൂരിലെ ആശുപത്രിയിൽ വിഷ്ണുപ്രിയ ജോലിക്ക് കയറിയത്. വിപിന, വിസ്മയ, അരുൺ എന്നിവരാണ് സഹോദരങ്ങൾ.

മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.സുഹൃത്ത് സൂചന നൽകിഒരു ആൺ സുഹൃത്തുമായി വീഡിയോ കോൾ നടത്തുന്നതിനിടെയാണ് ശ്യാംജിത്ത് വീട്ടിലെത്തിയത്. ഇയാൾ വരുന്നത് വീഡിയോ കോളിനിടെ സുഹൃത്ത് കണ്ടിരുന്നു. വിഷ്ണുപ്രിയ ഫോൺ പെട്ടെന്ന് ഓഫ് ചെയ്തതിൽ സംശയം തോന്നിയ സുഹൃത്ത് എന്തോ അപകടം സംഭവിച്ചുവെന്ന് പൊലീസിന് നൽകിയ വിവരമാണ് പ്രതിയെ പിടിക്കാൻ പൊലിന് സഹായകരമായത്.

മിനു നെയ്‌സൺ പള്ളിവാതുക്കൽ

ചേരുവകൾ

1 . 2 1/2 കപ്പ് ഗ്രാം മാവ് (ബേസൻ)
2 . 1 1/2 tsp ഏലക്ക പൊടി
3 . 3 കപ്പ് Oil (സസ്യ എണ്ണ /നെയ്യ്‌ )
4 . 1/2 tsp ഫുഡ് കളർ (Yellow)
5 . 2 നുള്ള് ബേക്കിംഗ് സോഡ
6 . 3 കപ്പ് പഞ്ചസാര
7 . 2 കപ്പ് വെള്ളം

മോട്ടിച്ചൂർ ലഡു എങ്ങനെ ഉണ്ടാക്കാം

Step 1
ഒരു വലിയ പാത്രത്തിൽ 2 1/2 കപ്പ് ബേസൻമാവ് ചേർക്കുക, തുടർന്ന് മഞ്ഞ നിറം കലർത്തി നന്നായി ഇളക്കുക. അതിനുശേഷം, കുറച്ച് വെള്ളവും അല്പം ബേക്കിംഗ് സോഡയും ചേർക്കുക.
മിശ്രിതം നന്നായി യോജിപ്പിച്ച് കട്ടകളൊന്നുമില്ലെന്ന് ഉറപ്പാക്കുക.

Step 2
ഇനി, ഒരു കുഴിവുള്ള പാത്രത്തിൽ എണ്ണ ചൂടാക്കുക. എണ്ണയിലേക്കു സുഷിരങ്ങളുള്ള ഒരു സ്പൂണിൽ കൂടി മാവു കുറേശ്ശേയായി ഒഴിക്കുക.സാവധാനം ബൂണ്ടി മാവ് എണ്ണയിൽ വീഴാൻ അനുവദിക്കുക,
ശരിയായി പാകം ചെയ്യുന്നതുവരെ ചെറിയ തീയിൽ വേവിക്കുക. അതിനുശേഷം അധിക എണ്ണ നീക്കം ചെയ്യാൻ ടിഷ്യു പേപ്പറിലേക്ക് ബൂണ്ടി കോരി വയ്ക്കുക.

Step 3
ഒരു പാൻ എടുത്ത് കുറച്ച് വെള്ളവും പഞ്ചസാരയും, ഏലയ്ക്കാപ്പൊടിയും ചേർക്കുക, ഈ മിശ്രിതം two-string consistency കൈവരിക്കുന്നത് വരെ തിളപ്പിക്കാൻ അനുവദിക്കുക. അതിലേക്കു ബൂണ്ടിയും ചേർക്കുക.
പഞ്ചസാര സിറപ്പും ബൂണ്ടിയും നന്നായി കലരുന്നതുവരെ വേവിക്കുക. ഇത് ലിഡ് കൊണ്ട് മൂടുക, തീ ഓഫ് ചെയ്യുക.

Step 4
നിങ്ങളുടെ കൈകളിൽ അല്പം നെയ്യ് പുരട്ടി, ചെറു ചൂടുള്ള ബൂണ്ടി മിക്സ് , ലഡൂകളായി ഉരുട്ടിയെടുക്കുക. കുറച്ച് കശുവണ്ടി പരിപ്പ് / കിസ്മിസ് കൊണ്ട് അലങ്കരിക്കുക എന്നിട്ടു അവ ഒരു തുറന്ന ട്രേയിൽ വയ്ക്കുക.

മോട്ടിച്ചൂർ ലഡു ആസ്വദിക്കുക

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കോൺഗ്രസ് സസ്പെൻറ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്കാണ് സസ്പെൻഷൻ. എംഎൽഎയുടെ വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ലെന്ന് കെപിസിസി വിലയിരുത്തി. ജനപ്രതിനിധി എന്ന നിലയിൽ പുലർത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടി നടപടി അംഗീകരിക്കുന്നുവെന്ന് എൽദോസ് പ്രതികരിച്ചു. ഉടൻ നിരപരാധിത്വം തെളിയിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനി പരാതി നൽകിയത്. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. ബലാത്സംഗത്തിനും, തട്ടിക്കൊണ്ട് പോകലിനും പുറമെ വധശ്രമം ഉൾപ്പടെ അധിക കുറ്റങ്ങൾ ചുമത്തിയാണ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തത്.

ഒളിവിൽ പോയ എംഎൽഎ, കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. കർശനമായ 11 ഉപാധികളോടെയാണ് എൽദോസിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഫോണും പാസ്പോർട്ടും സറണ്ടർ ചെയ്യണം. രാജ്യം വിടരുത്. 5 ലക്ഷം രൂപയോ തത്തുല്യമായ രണ്ട് ആൾ ജാമ്യമോ എടുക്കണം. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനോ , ഇരയെ ഭീഷണിപ്പെടുത്താനോ പാടില്ല തുടങ്ങിയ കർശന ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചത്. ഇതംഗീകരിച്ച എൽദോസ് കുന്നപ്പിള്ളി ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. രാവിലെ ഹാജരായ എൽദോസ് ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. പാസ്പോർട്ട് കോടതിയിലും ഹാജരാക്കി. എംഎൽഎക്കൊപ്പം പ്രൈവറ്റ് അസിസ്റ്റന്റിനെയും ഡ്രൈവറെയും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു.

മന്ത്രിമാരായ പി രാജീവിനെയും കെഎന്‍ ബാലഗോപാലിനെയും അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ. ഗവര്‍ണര്‍ വെറും വാട്‌സ്ആപ്പ് സംഘിയാണെന്നും ഇരിക്കുന്ന പദവിയുടെ അന്തസ് മനസിലാകാതെ കെട്ടുന്നത് വിദൂഷക വേഷമാണെന്ന് എസ്എഫ്‌ഐ പറഞ്ഞു.ആര്‍എസ്എസ് മേധാവിയെ കാണുമ്പോള്‍ തൊഴുതു മുട്ടിലിഴയുന്ന ഗവര്‍ണര്‍ ആടുന്ന നാടകം ആര്‍ക്ക് വേണ്ടിയാണെന്ന് മനസിലാക്കാനുള്ള മിനിമം ബുദ്ധി മലയാളികള്‍ക്കുണ്ട്. ആ കാവി പരിപ്പ് കേരളത്തില്‍ വേവാന്‍ ഈ വിദൂഷക വേഷം പോരാതെ വരുമെന്ന് പിഎം ആര്‍ഷോ പറഞ്ഞു.

പിഎം ആര്‍ഷോ പറഞ്ഞത്…

ഗവര്‍ണര്‍ വെറും വാട്‌സ് ആപ് സംഘി. ഇരിക്കുന്ന പദവിയുടെ അന്തസ് മനസിലാകാതെ കെട്ടുന്നത് വിദൂഷക വേഷം. ഗവര്‍ണര്‍ പദവിയുടെ അന്തസ്സിനും ഫെഡറല്‍ ജനാധിപത്യത്തിന്റെ അവകാശ ചരിത്രത്തിനും കളങ്കം വരുത്തുന്ന പ്രസ്താവനകള്‍ നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അപഹാസ്യനായി തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. മനോനില തെറ്റിയ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ രാഷ്ട്രപതി തയ്യാറാകണം.

ഇന്ത്യന്‍ യൂണിയനിലെ സ്വയം ഭരണ പ്രദേശങ്ങളായ ഫെഡറല്‍ സ്റ്റേറ്റുകളില്‍ ഗവര്‍ണര്‍ എന്ന പദവിയുടെ പ്രധാന്യവും സാധുതകളും എത്രത്തോളം മാത്രമാണെന്ന് നമ്മള്‍ ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്തതാണ്. സംസ്ഥാന മന്ത്രി സഭയുടെ ഉപദേശങ്ങള്‍ അനുസരിച്ചു മാത്രം പ്രവര്‍ത്തിക്കേണ്ട പരിമിതമായ അധികാര പരിധിയുള്ള ഒരു സ്ഥാനത്തിരിരുന്നു കൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വെല്ലു വിളിച്ച് കൊണ്ടിരിക്കുന്നത്.

സംസ്ഥാന നിയമ മന്ത്രി കൂടിയായ സഖാവ് പി. രാജീവിനെ നീചമായ പദ പ്രയോഗങ്ങളിലൂടെയാണ് ഗവര്‍ണര്‍ അധിക്ഷേച്ചിരിക്കുന്നത്. വസ്തുനിഷ്ഠവും ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയും മാത്രം കാര്യങ്ങളെ കുറിച്ച് പഠിച്ചു നിലപാടെടുക്കുന്നതില്‍ മുന്‍പന്തിയിയിലുള്ള സ:പി.രാജീവ് പാര്‍ലിമെന്റ് അംഗമായപ്പോള്‍ ഭരണപക്ഷ അംഗങ്ങളുടെ പോലും പ്രശംസ പിടിച്ച് പറ്റിയ ആളാണ്. അങ്ങനെയൊരു മന്ത്രിയെ കുറിച്ചാണ് അപഹാസ്യമായ നിലയില്‍ ഗവര്‍ണര്‍ സ്ഥാനത്തിന് ആക്ഷേപകരമായ തരത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ നീചമായ നിലയില്‍ അധിക്ഷേപം ചൊരിയുന്നത്.

കൂടാതെ ലോട്ടറിയും മദ്യവും മാത്രമാണ് കേരളത്തിന്റെ പ്രധാന വരുമാനം എന്ന നിലയില്‍ സംഘികളുടെ വാട്‌സ് ആപ് മെറ്റീരിയലിനെ തോല്‍പ്പിക്കുന്ന മണ്ടത്തരങ്ങളും അദ്ദേഹം എഴുന്നള്ളിച്ചിട്ടുണ്ട്. RBI റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ വെറും 4.9% മാത്രമാണ് എക്‌സൈസ് ഇനത്തില്‍ കേരളത്തിന് ലഭിക്കുന്നത്. തെക്കേ ഇന്ത്യയില്‍ ഏറ്റവും കുറവ് കേരളത്തില്‍ എന്ന് മാത്രമല്ല, രാജ്യത്ത് തന്നെ മദ്യത്തില്‍ നിന്ന് ഏറ്റവും കുറവ് വരുമാനം കണ്ടെത്തുന്ന സംസ്ഥാനമാണ് കേരളം. തെക്കേ ഇന്ത്യയില്‍ മദ്യം വിറ്റ് ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്നത് ഗവര്‍ണ്ണറുടെ ബിജെപി ഭരിക്കുന്ന കര്‍ണാടകയാണ് (23.9%). ഇനി ലോട്ടറിയുടെ കാര്യമെടുത്താല്‍ അത് സംസ്ഥാനത്തിന്റെ വാര്‍ഷിക വരുമാനത്തിന്റെ വെറും 0.30.5% മാത്രമാണ്. ലോട്ടറി വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന തുകയുടെ അമ്പത് ശതമാനവും നേരിട്ട് സമ്മാനമായി ജനങ്ങളിലേക്ക് തന്നെ തിരികെ ചെല്ലുകയാണ് ചെയ്യുന്നത്.

വാട്‌സ് അപ്പ് സംഘികള്‍ പടച്ചു വിടുന്ന വിവരക്കേടുകള്‍ക്കപ്പുറം വസ്തുനിഷ്ഠമായ ഒരു പഠനം പോലും നടത്താന്‍ അറിവില്ലാത്ത ആളാണ് പി.രാജീവിനെ പോലുള്ള മന്ത്രിമാരെ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.ആര്‍.എസ്.എസ് മേധാവിയെ കാണുമ്പോള്‍ നടു വളച്ച് തൊഴുതു മുട്ടിലിഴയുന്ന ഗവര്‍ണ്ണര്‍ ആടുന്ന നാടകം ആര്‍ക്ക് വേണ്ടിയാണെന്ന് മനസിലാക്കാനുള്ള മിനിമം ബുദ്ധി മലയാളികള്‍ക്കുണ്ട്. ആ കാവി പരിപ്പ് കേരളത്തില്‍ വേവാന്‍ ഈ വിദൂഷക വേഷം പോരാതെ വരും.

മലയാള സിനിമയിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെയും നായികയായി അഭിനയിച്ച താരമാണ് റായ് ലക്ഷ്മി . പക്ഷേ അടിക്കടി ഉണ്ടായ പ്രണയങ്ങളും പ്രണയതകർച്ചയുമൊക്കെ താരത്തിന്റെ കാരിയാറിനെവല്ലത്തെ ബാധിച്ചു. ബോളിവുഡിനെ ഇളക്കിമറികാമെന്നുള്ള പ്രതീക്ഷയിൽ ജൂലി-2 എന്ന ചിത്രത്തില്‍ അതീവ ഗ്ലാമറസായിട്ടാണ് റായ്ലക്ഷ്മി എത്തിയിരുന്നു പക്ഷേ ആ ചിത്രം വൻ പരാജയമായിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്പോട്ബോയ് എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പഴയ പ്രണയകഥകളും ചര്‍ച്ചയായി. ശ്രീശാന്ത്, ധോണി എന്നിവരുമായുള്ള സൗഹൃദവും അതുണ്ടാക്കിയ വിവാദവുമെല്ലാം തരാം തുറന്നു പറഞ്ഞിരുന്നു.

ഒരു സമയത് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു റായ് ലക്ഷ്മി. ധോണിയാകട്ടെ ടീം ക്യാപ്റ്റനും. എന്നാല്‍ അധികനാള്‍ ഇരുവരും തമ്മിലുളള ബന്ധം നീണ്ടുനിന്നില്ല. ഇതിനു കാരണം നടിക്കു കേരളത്തിൽ നിന്നുള്ള താരം ശ്രീശാന്തുമായുള്ള സൗഹൃദമാണെന്ന് വാര്‍ത്തകള്‍ പരന്നു. ഇരുവരും ഇടയ്ക്ക് ഒരു മാസികയ്ക്കായി അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവന്നു. ശ്രീയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ റേ ലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ  ചെറിയൊരു സുഹൃത്ത്ബന്ധത്തെ നിങ്ങള്‍ അത്തരത്തില്‍ ചിത്രീകരിക്കരുത്. ശ്രീയുമായി തനിക്കിപ്പോള്‍ ഒരു ബന്ധവുമില്ല.

പിന്നീട് മാധ്യമ പ്രവർത്തകർ താരത്തിന്റെ ധോണിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചു. ചോദ്യം ധോണിയുമായുള്ള പ്രണയത്തെപ്പറ്റിയായപ്പോള്‍ മറുപടി ഇങ്ങനെ- “ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോള്‍ എത്ര നാളുകളായി. അദ്ദേഹം ഇപ്പോള്‍ വിവാഹിതനായി കുട്ടിയുമായി ജീവിക്കുന്നു. ജീവിതത്തില്‍ എല്ലാം കാര്യങ്ങളും വിചാരിച്ചതുപോലെ ശരിയാകണമെന്നില്ല. അപ്പോള്‍ അവയൊക്കെ മറന്ന് മുന്നോട്ട് പോകണം. ധോണിയുമായുളള പ്രണയ തകര്‍ച്ചയ്ക്കുശേഷം മറ്റു നാലു പുരുഷന്മാരുമായി ഞാന്‍ ഡേറ്റ് ചെയ്തു.എന്നാല്‍ അവരെക്കുറിച്ചൊന്നും ഒരു മാധ്യമവും എഴുതിയില്ല.

എല്ലാവര്‍ക്കും ധോണിയെക്കുറിച്ചാണ് എഴുതാന്‍ താല്‍പര്യം. കാരണം അത് എഴുതിയാല്‍ സെന്‍സേഷണല്‍ വാര്‍ത്തയാകും. ഞാന്‍ ധോണിയെക്കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഞാന്‍ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു. ഞാനിപ്പോള്‍ സിംഗിളാണ്. ഇപ്പോള്‍ അങ്ങനെ തുടരാനാണ് എനിക്കിഷ്ടം. അഭിനയത്തില്‍ മാത്രമാണ് ഇപ്പോഴത്തെ എന്റെ ശ്രദ്ധ.  പക്ഷേ ഇപ്പോൾ താരം മോഡലിങ്ങിൽ കൂടുതൽ ശ്രദ്ധ തിരിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനുംം സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ഫ്രാന്‍സിസ് തടത്തിലിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഫൊക്കാനയുടേയും ഫ്രാന്‍സിസ് തടത്തിലിന്റെ സുഹൃത്തുക്കളുടേയും നേതൃത്വത്തില്‍ ഒരു ‘ഗോ ഫണ്ട് മീ’ പേജ് ആരംഭിച്ചു. ഫ്രാന്‍സിസ് തടത്തിലിന്റെ അപ്രതീക്ഷിത മരണത്തില്‍ തകര്‍ന്നുപോയ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനും അദ്ദേഹത്തിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായാണ് പണം സമാഹരിക്കുന്നത്.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന പ്രിയ മക്കള്‍ ഐറിന്‍, ഐസക് എന്നിവര്‍ക്ക് ഇനിയും ജീവിതം തുടരുന്നതിന് അനുകമ്പയോടെ ഓരോരുത്തരും നല്‍കുന്ന സാമ്പത്തിക സഹായം തുണയാകും. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവിന്റെ സ്‌നേഹവും സംരക്ഷണവും നഷ്ടമായ ഫ്രാന്‍സിസ് തടത്തിലിന്റെ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ആഗ്രഹത്തോടെയാണ് സുഹൃത്തുക്കളുടെ സഹകരണത്തോടെ ഫൊക്കാനയുടെ നേതൃത്വത്തില്‍ ഗോഫണ്ട് മീ പേജ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്.

രാവിലെ ഉണരാത്തതിനെത്തുടര്‍ന്ന് മക്കള്‍ വന്നു വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവര്‍ സ്വദേശിയായ ഫ്രാന്‍സിസ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും 11 മക്കളില്‍ പത്താമനാണ്. ഭാര്യ: നെസ്സി തടത്തില്‍ (അക്യൂട്ട് കെയര്‍ നേഴ്സ് പ്രാക്ടീഷണര്‍). മക്കള്‍: ഐറീന്‍ എലിസബത്ത് തടത്തില്‍, ഐസക്ക് ഇമ്മാനുവേല്‍ തടത്തില്‍.

രക്താര്‍ബുധം പിടിപെട്ടതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം മനോധൈര്യം ഒന്നുകൊണ്ടു മാത്രം അസുഖത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയായിരുന്നു .28 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ പതിനൊന്നര വര്‍ഷത്തെ സജീവ പത്രപ്രവര്‍ത്തനത്തിനു ശേഷം 2006 ജനുവരിയിലാണ് അമേരിക്കയിലേക്കു കുടിയേറിയത്. അമേരിക്കയില്‍ എത്തിയതിനു ശേഷം നിരവധി പത്രങ്ങളില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനം നടത്തിയ ഫ്രാന്‍സിസ് നിലവില്‍ കേരളാ ടൈംസിന്റെ ചീഫ് എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.

മലയാളികളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളും,ഫൊക്കാനയുടെ നിരവധി വാർത്തകളും അദ്ദേഹത്തിലൂടെ അമേരിക്കൻ മലയാളികൾ എത്തി.ആരോഗ്യപരമായ പ്രതിസസന്ധികളിലൂടെ കടന്നുപോവുമ്പോഴും ഉത്തരവാദപ്പെട്ട പത്രപ്രവർത്തകനെന്ന നിലയിൽ എല്ലാ വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു അദ്ദേഹത്തിന് .രണ്ടര ദശാബ്ദത്തിലേറെ പത്രപ്രവർത്തന രംഗത്തു സജീവമായ ഫ്രാൻസിസ് തടത്തിൽ മാധ്യമ ജീവിതത്തിലെ മറക്കാത്ത ഓർമ്മകളാണ് ‘നാലാം തുണിനപ്പുറം’ .വിധിയുടെ നിഷ്ഠൂരത ജീവിതത്തെ ഗതി മാറ്റി വിട്ടപ്പോഴും പ്രത്യാശയുടെ ചിറകിൽ, ഉറ്റവരുടെ സ്നേഹത്തിന്റെ തണലിൽ പുതു ജീവിതം കെട്ടിപ്പടുത്ത വീറുറ്റ പോരാളിയുടെ അനുഭവ കഥനങ്ങളാണിത്. രോഗം ശരീരത്തെ തകർത്തു താറുമാറാക്കിയപ്പോഴും മനസുപതറാതെ ധീരമായ പോരാട്ടത്തിലൂടെ രക്താർബുദത്തെയും കീഴടക്കിയാണ് ഫ്രാൻസിസ് എഴുത്തിന്റെ ലോകത്ത് മുന്നേറിയത്.

മരണത്തെ മുഖാമുഖം കണ്ടതു ഒമ്പത് തവണയായിരുന്നു.ദൈവാനുഗ്രഹവും മനോധൈര്യവുമാണ് ഒരു തിരിച്ചുവരവിന് കാരണമായതെന്ന് അദ്ദേഹം തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.1994-97 കാലയളവിൽ ദീപികയിൽ ജേർണലിസം ട്രെയ്‌നിയായി തുടക്കം കുറിച്ച ഫ്രാൻസിസിന്റെ ആരംഭവും പരിശീലനക്കളരിയും തൃശൂർ തന്നെയായിരുന്നു. ഇക്കാലയളവിൽ പ്രഥമ പുഴങ്കര ബാലനാരായണൻ എൻഡോവ്‌മെന്റ്, പ്ലാറ്റൂൺ പുരസ്‌കാരം (1997) ആ വര്ഷത്തേ മികച്ച ലേഖകനുള്ള മാനേജിoഗ് എഡിറ്റർ പുരസ്‌കാരം എന്നിവ നേടി. കേരള കലാമണ്ഡലത്തെകുറിച്ച് എഴുതിയ ‘ മഹാകവീ മാപ്പ് ‘, പരിസ്ഥിതി പ്രശ്‌നങ്ങളെകുറിച്ചു തയാറാക്കിയ ‘രക്തരക്ഷസുകളുടെ മഹാനഗരം’ എന്നീ ലേഖന പരമ്പരകൾക്കായിരുന്നു അവാർഡുകൾ. പുസ്തകത്തിൽ തൃശൂർ ജീവിതത്തിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് പൂർണമായും ഉൾക്കൊള്ളിച്ചിട്ടുള്ളത്.1997-98 കാലത്ത് ദീപിക കൊച്ചി ബ്യൂറോ ചീഫ് ആയി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 1998 ൽ ദീപിക തിരുവനന്തപുരം നിയമസഭാ റിപ്പോർട്ടിങ്, 1999ൽ ദീപിക പാലക്കാട് ബ്യൂറോ ചീഫ്, 2000 ൽ കോഴിക്കോടു രാഷ്ട്ര ദീപികയുടെ എഡിറ്റർ ഇൻ ചാർജ്, അതേവർഷം കോഴിക്കോട് ബ്യൂറോ ചീഫ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു.ഇക്കാലയളവിൽ മാറാട് കലാപത്തെക്കുറിച്ചും മുത്തങ്ങ വെടിവയ്പിനെക്കുറിച്ചും ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചും നടത്തിയ റിപ്പോർട്ടിംഗ് ഏറെ ശ്രദ്ധേയമായിരുന്നു.2006 ൽ അമേരിക്കയിൽഎത്തിയ അദ്ദേഹം നാളിതുവരെ അമേരിക്കയിൽ നിന്നിറങ്ങുന്ന മാധ്യമങ്ങളിൽ സജീവമായിരുന്നു.2017 ൽ അമേരിക്കയിലെ ഏറ്റവും മികച്ച പത്രപ്രവർത്തകനുള്ള ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA)യുടെ അവാർഡ് ലഭിച്ചു . 2018 ലും 2022 ലും ഫൊക്കാനയുടെ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡും ലഭിച്ചിരുന്നു.

 

RECENT POSTS
Copyright © . All rights reserved