കിളിമാനൂരിൽ വീട്ടിലേക്കുള്ള വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ മർദ്ദിച്ച മൂന്ന് പൊലീസുകാർ അറസ്റ്റിൽ.പൊലീസ് അസോസിയേഷൻ സമ്മേളനത്തിനെത്തിയ പൊലീസുകാരാണ് റെയിൽവേ ജിവനക്കാരനായ യുവാവിനെ മർദ്ദിച്ചത്. പൊലീസുകാർ മദ്യപിച്ചിരുന്നെന്ന് പരാതിക്കാരനായ രജീഷ് പറഞ്ഞു.
ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു സംഭവം. കിളിമാനൂർ ബിവറേജസിന് സമീപം വീട്ടിലേക്കുള്ള സ്വകാര്യ വഴിയിൽ ചങ്ങനാശ്ശേരിയിൽ നിന്നെത്തിയ മൂന്ന് പൊലീസുകാർ മൂത്രമൊഴിച്ചു. ഇത് വീട്ടുടമയായ രജീഷ് ചോദ്യം ചെയ്തു. വാക്കേറ്റം മർദ്ദനത്തിൽ കലാശിച്ചു.
പൊലീസ് കേസെടുക്കാൻ ആദ്യം വിസമ്മതിച്ചെന്നും ഒത്തുതീർപ്പാക്കാൻ ശ്രമമുണ്ടായെന്നും പരാതിക്കാരനായ രജീഷ്. ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യവുമായി ടെംബോ ട്രാവറിലെത്തിയ പൊലീസുകാർ മദ്യപിച്ചിരുന്നെന്നും പരാതി
ചങ്ങനാശ്ശേരി ട്രാഫിക് പൊലീസിലെ നിവാസ്, ട്രാഫിക് പൊലീസിലെ ഡ്രൈവർ പ്രശാന്ത് പി.പി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിബിൻ എന്നിവരെ മർദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും കേസെടുത്ത കിളിമാനൂർ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മെഡിക്കൽ പരിശോധന നടത്തിയെന്നും ഫലം കിട്ടിയാലേ പ്രതികൾ മദ്യപിച്ചിരുന്നോയെന്ന് പറയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി.
ഷെറിൻ പി യോഹന്നാൻ
കേരളത്തിലെ ഒരു ക്ഷേത്രമുറ്റത്ത് ഒരു ദിവസം രാവിലെ അപൂർണാനന്ദൻ എന്ന സ്വാമി പ്രത്യക്ഷപ്പെടുന്നു. ആളുകളെല്ലാം വലിയ ആരാധനയോടെ ചുറ്റും കൂടി. അപ്പോഴാണ് ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയതായി അറിയുന്നത്. വിഗ്രഹം സ്വാമിയുടെ അടുത്തുനിന്ന് കണ്ടെടുക്കുന്നതോടെ അദ്ദേഹം കള്ളനാകുന്നു. അങ്ങനെ സ്വാമി വിചാരണയ്ക്കായി കോടതിയിൽ എത്തുന്നു. ഇത് വർത്തമാനകാലത്തെ കഥയാണ്. ഭൂതകാലത്തെ കഥ പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.
രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവിന്റെ രോഗവും അതിന് പരിഹാരമാർഗം കാണാനുള്ള മന്ത്രിയുടെ ശ്രമവും തുടക്കത്തിൽ പറയുന്നുണ്ട്. ടൈം ട്രാവൽ, ഫാന്റസി എലമെന്റുകൾ ഉൾപ്പെടുന്ന ‘മഹാവീര്യർ’ ഒരു കോർട്ട് റൂം ഡ്രാമ എന്ന നിലയിൽ ശക്തമാണ്. ഒപ്പം കൃത്യമായ ആക്ഷേപഹാസ്യവും ചിത്രം ഒളിച്ചുവെക്കുന്നുണ്ട്. പരീക്ഷണ ചിത്രമെന്ന നിലയിൽ താല്പര്യമുണർത്തുമ്പോഴും ശരാശരി സിനിമ അനുഭവം സമ്മാനിക്കാനേ ‘മഹാവീര്യർ’ക്ക് സാധിക്കുന്നുള്ളൂ.

ചിരിയും ചിന്തയുമുണർത്തുന്ന ആദ്യ പകുതി മികച്ചു നിൽക്കുന്നു. കോടതി വിചാരണയിൽ ഉയരുന്ന ചോദ്യങ്ങളൊക്കെയും പ്രസക്തമാണ്. തിരക്കഥയുടെ ശക്തിയും സംഭാഷണങ്ങളും ആദ്യ പകുതിയെ സമ്പന്നമാക്കുന്നു. നിവിൻ പോളി, ലാലു അലക്സ്, മല്ലിക സുകുമാരൻ എന്നിവരുടെ പ്രകടനം ആദ്യ പകുതിയിൽ ശ്രദ്ധേയമാണ്. എല്ലാ കാലത്തും പ്രസക്തമായ വിഷയമാണ് സിനിമ സംസാരിക്കുന്നത്. എന്നാൽ പറയുന്ന രീതി വ്യത്യാസപ്പെട്ടിരിക്കും.
പരീക്ഷണത്തിൽ അധിഷ്ഠിതമായ രണ്ടാം പകുതിയാണ് എബ്രിഡ് ഷൈൻ നമുക്ക് മുന്നിലെത്തിക്കുന്നത്. രാജഭരണത്തിനു കീഴിലുള്ള വിചാരണയെ പറ്റി പറയുമ്പോഴും സംഭാഷണങ്ങളുടെ കാഠിന്യവും അതിനാടകീയതയിലേക്ക് വഴുതിപ്പോയ രംഗങ്ങളും ആസ്വാദനത്തെ ബാധിക്കുന്നു. സിനിമയുടെ ഗ്രാഫ് താഴുന്നതിനൊപ്പം അപൂർണാനന്ദനെ പോലെ സിനിമയും അപൂർണമായി അനുഭവപ്പെടും. രണ്ടാം പകുതിയിൽ നിവിൻ പോളി കഥാപാത്രത്തിന് കാര്യമായി ഒന്നും ചെയ്യാനില്ല. ആസിഫ് അലി, സിദ്ദിഖ്, ലാൽ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ പൂർണതയിൽ എത്തിച്ചിട്ടുണ്ട്.

സാങ്കേതിക വശങ്ങളിൽ മികവ് പുലർത്തുന്ന ചിത്രമാണ് ‘മഹാവീര്യർ’. ഛായാഗ്രഹണം, കലാസംവിധാനം, കളർ ഗ്രേഡിങ് എന്നിവയെല്ലാം ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നുണ്ട്. ‘വരാനാവില്ലേ’ എന്ന ഗാനം മനോഹരമാണ്.
രാജഭരണത്തിന് കീഴിൽ, ഏകാധിപത്യത്തിന് കീഴിൽ നിയമവും നിയമപാലകരും നിയമസംവിധാനവും നോക്കുകുത്തിയാവുന്ന സ്ഥിതിയെ ദൃശ്യവത്കരിക്കുകയാണ് ‘മഹാവീര്യർ’. അത് ഇന്നത്തെ സാമൂഹിക – രാഷ്ട്രീയ അവസ്ഥകളോട് ചേർന്ന് നിൽക്കുകയും ചോദ്യമുന്നയിക്കുകയും ചെയ്യുന്നു. ഭരണാധികാരിയുടെ അധികാരത്തിൻ കീഴിൽ കണ്ണീർ വറ്റി പോകുന്ന പ്രജകളെ ബിംബവത്കരിക്കുന്നതിനൊപ്പം അവരിൽ നിന്ന് സന്തോഷ കണ്ണീർ ഒഴുക്കാൻ ഭരണാധികാരികൾക്ക് കഴിയുമോ എന്ന ചോദ്യവും സിനിമ പ്രേക്ഷകന് മുന്നിലേക്ക് നീട്ടുന്നു.
Bottom Line – എം മുകുന്ദന്റെ കഥയിൽ എബ്രിഡ് ഷൈൻ സംവിധാനം നിർവഹിച്ച ‘മഹാവീര്യർ’ ആക്ഷേപ ഹാസ്യ ചിത്രം എന്ന നിലയിലും പരീക്ഷണ ചിത്രം എന്ന നിലയിലും മികവ് പുലർത്തുന്നു. എന്നാൽ രണ്ടാം പകുതിയിലെ പല രംഗങ്ങളും ആസ്വാദനത്തിന് വിലങ്ങുതടിയാവുന്നുണ്ട്. ഒരാത്മാവിനെയും അധികാരത്തിന്റെ ചാട്ടകളിൽ തളച്ചിടാനാവില്ലെന്ന് പറയുമ്പോഴും വീര്യം കുറഞ്ഞ മഹാവീര്യരാണ് പ്രേക്ഷകനുമായി സംവദിക്കുന്നത്.
കഠിനമായ ആർത്തവ വേദനയുണ്ടെങ്കിലും അത് നിസാരമായി കാണുന്ന നിരവധി പേരുണ്ട്. എന്നാൽ ഇത്തരം വേദനയ്ക്ക് പിന്നിൽ ചിലപ്പോൾ വേറെ എന്തെങ്കിലും രോഗം ഒളിഞ്ഞിരിക്കുന്നുണ്ടാകാം. അത്തരത്തിൽ തനിക്കുണ്ടായ ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി ലിയോണ ലിഷോയ്.
ഇൻസ്റ്റഗ്രാമിലൂടെയാണ് രണ്ട് വർഷം മുമ്പ് കണ്ടെത്തിയ രോഗത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ‘ജീവിതം മനോഹരമാണ്, ജീവിതം വേദനാജനകമാണ്. മിക്ക സമയങ്ങളിലും ഇത് രണ്ടുമാണ് ജീവിതമെന്ന്’ പറഞ്ഞുകൊണ്ടാണ് നടിയുടെ കുറിപ്പ് തുടങ്ങുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് രണ്ട് വർഷം മുമ്പ് കണ്ടെത്തിയ രോഗത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ‘ജീവിതം മനോഹരമാണ്, ജീവിതം വേദനാജനകമാണ്. മിക്ക സമയങ്ങളിലും ഇത് രണ്ടുമാണ് ജീവിതമെന്ന്’ പറഞ്ഞുകൊണ്ടാണ് നടിയുടെ കുറിപ്പ് തുടങ്ങുന്നത്.
എനിക്ക് എൻഡോമെട്രിയോസിസ് (സ്റ്റേജ് 2) ഉണ്ടെന്ന് കണ്ടെത്തിയിട്ട് രണ്ട് വർഷം. രണ്ട് വർഷത്തെ ഭയാനകമായ വേദനകൾ…വേദന മൂലം രണ്ട് വർഷത്തോളം സാധാരണ ജീവിതം നഷ്ടമായി.എൻഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. തീർച്ചയായും കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സഹായത്തോടെ ഞാൻ ഒരുപാട് മുന്നോട്ട് പോയി എന്ന് വിശ്വസിക്കുന്നു.
എൻഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആർത്തവ വേദനയാണ്. ഇത് വായിക്കുന്ന സ്ത്രീകൾ ഇക്കാര്യം മനസിലാക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. കഠിനമായ ആർത്തവ വേദന സാധാരണമല്ല !! ദയവായി ഒരു ഡോക്ടറെ സമീപിക്കുക.’- എന്നാണ് നടി കുറിച്ചിരിക്കുന്നത്.
ഗര്‍ഭപാത്രത്തിനകത്തുള്ള കോശകലകള്‍ അസാധാരണമായി പുറത്തേക്ക് കൂടി വളരുന്ന അവസ്ഥയാണിത്. അണ്ഡാശയത്തിലും, അണ്ഡവാഹിനിക്കുഴലിലും, കുടലിലും ഈ കോശകലകളുടെ വളര്‍ച്ച ഉണ്ടാകും.
അച്ഛന്‍ മരിച്ചതറിഞ്ഞ് ബസിലിരുന്നു കരയുകയായിരുന്ന യുവതിക്കാണ് ഒരു പരിചയവുമില്ലാതിരുന്നിട്ടും അധ്യാപികയായ യുവതി സ്‌നേഹത്തണല്‍ ഒരുക്കിയത്. വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപിക അശ്വതിയാണ് നൂറിലേറെ കിലോമീറ്റര്‍ സാന്ത്വനമായി സഞ്ചരിച്ച് യുവതിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചത്.
കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഒറ്റയ്ക്കിരുന്ന് വിതുമ്പുകയായിരുന്നു യുവതി. അധ്യാപികമാരായ അശ്വതിയും മജ്മയും ജോലിസ്ഥലത്തേക്കു പോകാന്‍ വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍നിന്ന് ഈ ബസില്‍ കയറി. ഇടതുവശത്തെ സീറ്റിലിരുന്ന് അടക്കിപ്പിടിച്ച് കരയുന്ന യുവതിയെ കണ്ടെങ്കിലും ആദ്യം കാര്യമാക്കിയില്ല. പാതിമുറിഞ്ഞ ഫോണ്‍ സംഭാഷണത്തിന് ഒടുവില്‍ കരച്ചില്‍ ഉയര്‍ന്നതോടെ ഇരുവരും യുവതിക്കരികിലെത്തി.
എറണാകുളത്തെ ഇന്‍ഫോപാര്‍ക്കിലെ ജോലിക്കാരിയാണ് യുവതി. അച്ഛന്റെ രോഗവിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ഇടയ്ക്കുവെച്ച് അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞതോടെയാണ് കരച്ചിലുയര്‍ന്നത്. ദുഃഖത്തില്‍ ഒപ്പം ചേര്‍ന്ന അധ്യാപികമാര്‍ യുവതിയെ ആശ്വസിപ്പിച്ചു. എറണാകുളത്തുനിന്ന് കയറുമ്പോള്‍ത്തന്നെ യുവതി അടക്കിപ്പിടിച്ച് വിതുമ്പുകയായിരുന്നുവെന്ന് ബസ് ജീവനക്കാരും പറഞ്ഞു. വളയംകുളത്ത് ബസ് എത്തിയെങ്കിലും അച്ഛന്‍ മരിച്ചതറിഞ്ഞ് തളര്‍ന്നുപോയ യുവതിയെ ഒറ്റയ്ക്ക് വിടാന്‍ അധ്യാപികമാരുടെ മനസ്സ് വിസമ്മതിച്ചു.
ഇരുവരും ചേര്‍ന്ന് ആലോചിച്ചു. ഒരാള്‍ കൂടെപ്പോകാന്‍ തീരുമാനിച്ചു. മജ്മ ജോലിസ്ഥലത്ത് ഇറങ്ങി. അശ്വതി യുവതിക്കൊപ്പം കൂടി. ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കലും പോയിട്ടില്ലാത്ത യുവതിയുടെ നാട്ടിലേക്ക് സാന്ത്വനം പകര്‍ന്നൊരു യാത്ര. കോഴിക്കോട്ടെത്തി പയ്യോളിയിലേക്ക് മറ്റൊരു ബസില്‍ക്കയറി വീട്ടുകാരുടെ കരങ്ങളില്‍ ആ യുവതിയെ സുരക്ഷിതമായി ഏല്‍പ്പിച്ചാണ് മടങ്ങിയത്. വൈകുന്നേരത്തോടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. കനിവിന്റെ ഉറവ വറ്റാത്ത ഹൃദയത്തെ കോളേജും നാടും നമിച്ചു.
കോളേജിലെ ജോലിത്തിരക്കോ അവധിയുടെ കാര്യമോ വീട്ടുകാരുടെ സമ്മതമോ ഒന്നുംനോക്കാതെ ഒപ്പംപോയ അധ്യാപികയ്ക്ക് കണ്ടക്ടറും പിന്തുണയേകി. വളയംകുളം മുതല്‍ കോഴിക്കോടുവരെയുള്ള യാത്രയ്ക്ക് സഹായമേകിയാണ് കണ്ടക്ടറും തന്റെ മനുഷ്യത്വം തെളിയിച്ചത്.
എകെജി സെന്റര്‍ പടക്കമേറ് കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളും പ്രതിസഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണമെങ്കിലും ഇതില്‍നിന്ന് ഒരു നേട്ടവുമുണ്ടാക്കാനായില്ല.
സി.സി.ടി.വി ദൃശ്യം കൂടുതല്‍ വ്യക്തമാകാനായി ആദ്യം സി-ഡാക്കിലും പിന്നീട് ഫോറന്‍സിക്ക് ലാബിലും ഒടുവില്‍ അനൗദ്യോഗികമായി ഡല്‍ഹി വരേയും പോലീസ് പോയെങ്കിലും ഫലമുണ്ടായില്ല. ദൃശ്യത്തിന്റെ പിക്സല്‍ കുറവായതിനാല്‍ എന്‍ലാര്‍ജ് ചെയ്യാന്‍ കഴിയാതാവുകയും പ്രതിയെ തിരിച്ചറിയാന്‍ പറ്റാതെ വരികയുമായിരുന്നു.
ഇതിന് പിന്നാലെ പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചും പരിശോധന നടന്നു. ഡിയോ സ്‌കൂട്ടറിലാണ് പടക്കമെറിഞ്ഞയാള്‍ എ.കെ.ജി സെന്ററിന് സമീപത്തെത്തിയതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. വാഹനം പരിശോധിച്ചപ്പോള്‍ ഡിയോയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു. ഇതോടെ ഈ വഴിക്കുള്ള അന്വേഷണവും മുട്ടി.
കഴിഞ്ഞ ജൂണ്‍ 30-ന് രാത്രി 11.30 ഓടെയായിരുന്നു എ.കെ.ജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. ആക്രമണം നടത്തിയത് കോണ്‍ഗ്രസ്സുകാരാണന്ന് ഉറപ്പിച്ച് പറഞ്ഞ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്തെത്തിയതോടെ സംഭവം വന്‍ വിവാദമായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.
എൺപതുകൾ മുതൽ മലയാള സിനിമയിൽ സജീവമായ നടിയാണ് സീമ. ഒരു കാലത്ത് മലയാള സിനിമയിലെ തന്റെടിയും മോഡോണുമായ നടി.
വിവിധ ഭാഷകളിലായി സീരിയലുകളിലും സിനിമയിലും സജീവ സാന്നിധ്യമായിരുന്ന സീമ ഇന്നും ഇടയ്ക്കിടയ്ക്ക് മലയാളത്തിൽ വന്ന് പോകാറുണ്ട്. സീമയെപ്പറ്റി മുകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സീമയ്ക്കൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള നടനാണ് മുകേഷ്. ഇപ്പോൾ സീമയും അന്തരിച്ച മുൻ മുഖ്യമന്ത്രി ഇ.കെ നായനാരും ഉൾപ്പെട്ട ഒരു രസകരമായ സംഭവത്തെ കുറിച്ച് പറയുകയാണ് നടൻ മുകേഷ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് മുകേഷ് ഈ വിശേഷം പങ്കുവെക്കുന്നത്.
ഇ.കെ നായനാർ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുമ്പോൾ അത് മനസിലാക്കാതെ അദ്ദേഹത്തോട് സംസാരിക്കുകയും ജോലി ബിസിനസാണോയെന്ന് ചോദിക്കുകയും ചെയ്ത വ്യക്തിയാണ് സീമ എന്നാണ് മുകേഷ് പറയുന്നത്. ഈ കഥ ദാമോദരൻ സാറാണ് സീമ ചേച്ചിയുടെ സാന്നിധ്യത്തിൽ ഞങ്ങളോട് പറഞ്ഞത്. ദമോദരൻ മാഷിനൊപ്പം ഒരു പുരസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സീമ ചേച്ചി. മൈതാനത്ത് ഒരുക്കിയ പുരസ്കാര ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുന്നത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരാണ്. സീമ ചേച്ചിക്കും പുരസ്‌കാരം ഉണ്ടായിരുന്നു.
ദാമോദരൻ മാഷിനടുത്തായി സീമ ചേച്ചിയും ഇരുന്നു. മുഖ്യമന്ത്രി ഇ.കെ നായനാർ വന്ന് സീമ ചേച്ചിയുെട അടുത്തുള്ള സീറ്റിലിരുന്നു. അദ്ദേഹം വന്നപ്പോൾ ദാമോദരൻ മാഷ് സീമ ചേച്ചിയെ ഇ.കെ നായനാർ സാറിന് പരിചയപ്പെടുത്തി കൊടുത്തു. സീമ ചേച്ചിയുടെ സിനിമകൾ താൻ കണ്ടിട്ടുണ്ടെന്ന് ഇ.കെ നായനാറും പറഞ്ഞു. സീമ ചേച്ചിയും അദ്ദേഹം പ്രശംസിക്കുന്നത് കേട്ട് നന്ദിയൊക്കെ പറഞ്ഞു ദാമോദരൻ മാഷ് അതിനിടയിൽ സംഘാടകർക്ക് നിർദേശം നൽകുന്ന തിരക്കിലേക്ക് പോയെന്നും. അതിനിടയിൽ സീമ ചേച്ചി നായനാർ സാറിനോട് ചോദിക്കുകയാണ് എന്ത് ചെയ്യുന്നു ബിസിനസാണോയെന്നൊക്കെ… ചോദിച്ചു. ഇത് കേട്ട് ഇ.കെ നായനാർ സാറിന് ഒന്നും മനസിലായില്ല. അദ്ദേഹത്തെ കളിയാക്കിയയതാണോ… സീരിയസായിട്ട് ചോദിച്ചതാണോ എന്നൊന്നും മനസിലായില്ല.’
ഉടൻ ദാമോദരൻ സാർ ഇടപെട്ട് കാര്യങ്ങൾ കുളമാകുന്നതിന് മുമ്പ് ഇ.കെ നായനാർ കൂട്ടി വേദിയിലേക്ക് പോയെന്നും. അപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് സീമ എന്തുകൊണ്ട് അങ്ങനൊരു ചോദ്യം ചോദിച്ചുവെന്ന ഭാവമായിരുന്നുവെന്നും മുകേഷ് പറഞ്ഞു. ഈ കഥ ദാമോദരൻ സാറാണ് സീമ ചേച്ചിയുടെ സാന്നിധ്യത്തിൽ ഞങ്ങളോട് പറഞ്ഞത്.
കാരണം സീമ ചേച്ചിക്ക് ഇ.കെ നായനാർ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് അന്ന് അറിയില്ലായിരുന്നു. ഈ സംഭവത്തെ കുറിച്ച് ഞങ്ങൾ ചോദിച്ചപ്പോൾ സീമ ചേച്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു…. എനിക്കെങ്ങനെ അറിയാൻ പറ്റും. ഞാൻ അങ്ങ് ചെന്നൈയിലല്ലേ. എനിക്കറിയില്ലായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയാണെന്ന്. ഒരു മനുഷ്യനാണെങ്കിൽ ആദ്യം പറയണ്ടെ പരിചയപ്പെട്ട് കഴിയുമ്പോൾ ഞാൻ മുഖ്യമന്ത്രിയാണെന്ന്. നമ്മളൊക്കെ പറയാറില്ലേ. അദ്ദേഹം ആരാണെന്ന് അദ്ദേഹം തന്റഎടുത്ത് പറയണമായിരുന്നു എന്നാണന്നും മുകേഷ് പറഞ്ഞു
അന്യഗ്രഹജീവിയെപ്പോലെയാകാന്‍ ശരീരം മുഴുവന്‍ ടാറ്റൂ ചെയ്ത വ്യക്തിയാണ് ഫ്രാന്‍സിലെ ആന്റണി ലൊഫ്രെഡോ. കണ്ണിലെ കൃഷ്ണമണിയിലും നാവിന്റെ അറ്റം പിളര്‍ന്നും ടാറ്റൂ ചെയ്ത ലൊഫ്രെഡോ ബ്ലാക്ക് ഏലിയന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ അടുത്താണ് ലൊഫ്രെഡോ ചെവിയും രണ്ടു വിരലുകളും മുറിച്ചുമാറ്റിയത്.
തന്നെ ഒരു സാധാരണ മനുഷ്യനായി കാണണമെന്ന് അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലൊഫ്രെഡോ ഇപ്പോള്‍. താന്‍ അടുത്തുചെല്ലുമ്പോള്‍ പലരും തന്നോട് മാറിനില്‍ക്കാന്‍ പറയുന്നുവെന്നും ആരും ജോലി നല്‍കുന്നില്ലെന്നും 34-കാരന്‍ പറയുന്നു.
തന്റെ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ബ്ലാക്ക് ഏലിയന്‍ എന്നു പേരുള്ള തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ലൊഫ്രെഡോ പങ്കുവെയ്ക്കാറുണ്ട്. 1.2 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ഈ ഇന്‍സ്റ്റഗ്രാം പേജിനുള്ളത്.
ഇതൊരു പ്രൊജക്റ്റ് ആയിട്ടാണ് ഞാന്‍ കാണുന്നത്. എന്റെ രൂപം കാരാണം ധാരാളം നെഗറ്റീവ് പ്രതികരണങ്ങള്‍ ലഭിക്കാറുണ്ട്. എന്നെ കാണുമ്പോള്‍ ആര്‍ത്തുവിളിക്കുകയും ഓടുകയും ചെയ്യുന്നവരുണ്ട്. ഞാനും മനുഷ്യനാണ്. പക്ഷേ ആളുകള്‍ ഞാന്‍ ഭ്രാന്തനാണെന്ന് കരുതുന്നു. എനിക്കു ജോലി പോലും കിട്ടുന്നില്ല.’പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമായ ക്ലബ്ബ് 113ന് നല്‍കിയ അഭിമുഖത്തില്‍ ലൊഫ്രെഡോ പറയുന്നു.
എല്ലാ ദിവസവും പോരാട്ടമാണെന്നും തന്നെ മനസ്സിലാക്കാന്‍ സാധിക്കാത്ത പുതിയ ആളുകളെ ദിവസവും കണ്ടുമുട്ടുന്നുവെന്നും ലൊഫ്രെഡോ കൂട്ടിച്ചേര്‍ത്തു.
View this post on Instagram
68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചി നേടി. മികച്ച നടനുള്ള പുരസ്കാരം സുര്യയും അജയ് ദേവ്ഗണും പങ്കിട്ടു. സൂരരൈ പോട്ര് എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിയായി അപർണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോനാണ് മികച്ച സഹനടൻ. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിനു ലഭിച്ചു. മികച്ച സംഘട്ടനസംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്കാരം നേടി.
2020–ൽ പുറത്തിറങ്ങിയ 295 ഫീച്ചർ സിനിമകളും 105 നോൺ ഫീച്ചർ സിനിമകളുമാണ് പുരസ്കാരത്തിനായി മത്സരിച്ചത്.നിർമാതാവും സംവിധായകനുമായ വിപുൽ ഷാ ആയിരുന്നു ജൂറി ചെയർമാൻ. അനൂപ് രാമകൃഷ്ണൻ എഴുതി മലയാള മനോരമ പുറത്തിറക്കിയ ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശം ലഭിച്ചു. മലയാളി ഛായാഗ്രാഹകനായ നിഖിൽ എസ് പ്രവീൺ മികച്ച നോൺ ഫീച്ചർ സിനിമ ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി. ഫിലിം ഫ്രണ്ട്‌ലി സ്റ്റേറ്റിനുള്ള പുരസ്കാരം രസ്കാരം മധ്യപ്രദേശ് നേടി. ഉത്തർപ്രദേശും ഉത്തരാഖണ്ഡും വിഭാഗത്തിൽ പ്രത്യേര പരാമർശം നേടി. സംവിധായകൻ പ്രിയദർശൻ അധ്യക്ഷനായ ജൂറിയാണ് ഇൗ പുരസ്കാരങ്ങൾ തിരഞ്ഞെടുത്തത്.
കച്ച സിനിമ പുസ്‍തകം : അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ എം ടി അനുഭവങ്ങളുടെ പുസ്‍തകം
നോണ്‍ ഫീച്ചറില്‍ മികച്ച ഛായാഗ്രാഹണം :നിഖില്‍ എസ് പ്രവീണ്‍
‘ശബ്‍ദിക്കുന്ന കലപ്പ’യുടെ ഛായാഗ്രാഹണത്തിന് ആണ് നിഖില്‍ എസ് പ്രവീണിനു പുരസ്‍കാരം ലഭിച്ചത്.
മികച്ച സംവിധായകന്‍ : സച്ചി (‘അയ്യപ്പനും കോശിയും’)
മികച്ച മലയാള ചിത്രം ‘തിങ്കളാഴ്ച നിശ്ചയം’
മികച്ച വിദ്യാഭ്യാസ ചിത്രം: ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്’ (നന്ദൻ).
മികച്ച വിവരണം: ശോഭ തരൂര്‍ ശ്രീനിവാസന്‍
മലയാള ചലച്ചിത്രം ‘വാങ്കി’ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം.
മികച്ച സങ്കട്ടന സംവിധാനം : മാഫിയ ശശി (അയ്യപ്പനും കോശിയും)
മികച്ച പ്രൊഡക്ഷൻ ഡിസൈനിങ്ങിനുള്ള പുരസ്കാരം കപ്പേളയ്ക്ക്
മികച്ച സംഗീത സംവിധാനം ജി വി പ്രകാശ് കുമാര്‍ (സൂരറൈ പോട്രു)
മികച്ച നടി: അപർണ ബാല മുരളി (സൂരറൈ പോട്രു)
മികച്ച നടന്മാർ: സൂര്യ (സൂരറൈ പോട്രു), അജയ് ദേവ്ഗൺ
മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും )
മികച്ച പിന്നണി ഗായിക : നഞ്ചിയമ്മ (അയ്യപ്പനും കോശിയും )
മികച്ച സംഗീത സംവിധായകൻ : ജീ വി പ്രകാശ് കുമാര്‍ (സൂരറൈ പോട്രു)
അമേരിക്കയിലെ ജയിലിൽ നടന്ന വിചിത്രമായ സംഭവത്തെ തുടർന്ന് തടവുകാരിയെ പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. സഹതടവുകാരികൾ ഗർഭിണിയായതിനെ തുടർന്ന് ട്രാൻസ് വനിതയായ തടവുകാരിയെയാണ് പുരുഷന്മാരുടെ തടവറയിലേക്ക് മാറ്റിയത്. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സംഭവം. സ്ത്രീ തടവുകാർക്കായുള്ള എഡ്ന മഹൻ കറക്ഷൻ സെന്ററിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. അവിടെ വച്ചാണ് രണ്ടു സഹതടവുകാരായ സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത്. വളർത്തുപിതാവിനെ കൊലപ്പെടുത്തിയ കേസിൽ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഇവർ.
18 മുതൽ 30 വരെ വയസ്സ് പ്രായമുള്ള സ്ത്രീ തടവുകാർ മാത്രമുള്ള സെല്ലിൽ താമസിപ്പിച്ചിരുന്ന 27 വയസ്സുള്ള ഡെമി മൈനർ ട്രാൻസ് വനിതയെയാണ് മാറ്റിയത്. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ടില്ലാത്ത ഡെമി രണ്ട് സ്ത്രീ തടവുകാരുമായി പരസ്പര സമ്മതത്തോടെ സെല്ലിൽ വെച്ച് ലൈംഗിക ബന്ധം പുലർത്തിയെന്നും ഇരുവരും ഗർഭിണിയായെന്നുമാണ് പരാതി. തുടർന്ന് ഗാർഡൻ സ്റ്റേറ്റ് യൂത്ത് കറക്ഷൻ ഫെസിലിറ്റിയിലേക്കാണ് ഡെമിയെ മാറ്റിയത്. പുരുഷ തടുവകാർ മാത്രമാണ് ഇവിടെയുള്ളത്.
ഇക്കാര്യം പിന്നീട്, ഒരു ബ്ലോഗ് പോസ്റ്റിൽ ഡെമി മൈനർ കുറ്റം സമ്മതിച്ചു. സഹതടവുകാരികളുമായി ലൈംഗിക ബന്ധം പതിവായിരുന്നെന്നും ഇതിനിടെയാണ്, ഇരുവരും കഴിഞ്ഞ വർഷം ഗർഭിണികളായതെന്നുമാണ് കുറ്റസമ്മതം. ഇതിനെ തുടർന്നാണ് ഡെമി മൈനറിനെതിരെ നടപടി ഉണ്ടായത്.
എന്നാൽ പുരുഷന്മാരുടെ തടവറയിൽ തനിക്ക് നേരെ ലൈംഗിക അതിക്രമങ്ങൾ നടക്കാനിടയുണ്ടെന്നും പുരുഷന്മാരുടെ തടവറയിൽ നിന്ന് സ്ത്രീകളുടെ ജയിലിലേക്ക് തന്നെ മാറ്റണമെന്നുമാണ് ഡെമി ആവശ്യപ്പെടുന്നത്.
തലയോലപ്പറമ്പിൽ പ്ലസ് ടു വിദ്യാർഥിനി പുഴയിൽ ചാടി ജീവനൊടുക്കി. വെട്ടിക്കാട്ടുമുക്ക് കുഴിയം തടത്തിൽ പൗലോസ് മാത്യുവിന്റെ മകൾ ജീൻസി ആണ് മരിച്ചത്. 17 വയസായിരുന്നു. വെട്ടിക്കാട്ട് മുക്ക് പാലത്തിന്റെ മുകളിൽ നിന്നാണ് മൂവാറ്റുപുഴയാറിലേക്ക് ജീൻസി ചാടി ജീവൻ കളഞ്ഞത്. കഴിഞ്ഞ അർധരാത്രി 12.30 നാണ് സംഭവം.
തിരുവനന്തപുരം നവോദയ സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയായിരുന്നു. സാധനങ്ങൾ എടുത്ത് വച്ച ശേഷം വീട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ചു കിടന്ന ശേഷമാണ് പെൺകുട്ടി ആരും അറിയാതെ വീടിന് പുറത്തേയ്ക്ക് പോയത്. പെൺകുട്ടി പാലത്തിലൂടെ നടന്നു വന്ന് പുഴയിലേക്ക് എടുത്ത് ചാടുന്നത് ഓട്ടോ ഡ്രൈവർ കണ്ടു.
തുടർന്ന് കടുത്തുരുത്തി അഗ്‌നിരക്ഷാ സേനയിൽ നിന്നുള്ള സംഘം എത്തി തിരച്ചിലിൽ നടത്തി മൃതദേഹം പുലർച്ചെ രണ്ടരയോടെ കണ്ടെത്തി. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടത്തി. മാതാവ്: മോളി പൗലോസ്. സഹോദരങ്ങൾ: ജിൻസ്, ജിനു.