Latest News

90കളിലെ മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് സുമ ജയറാം. ചെറിയ വേഷങ്ങൾ ആണെങ്കിൽ പോലും ശ്രദ്ധിക്കപ്പെടുന്ന തന്നെയായിരുന്നു അവയിൽ ഏറെയും. 2018 ലാണ് ബാല്യ കല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവുമായുള്ള സുമയുടെ വിവാഹം നടക്കുന്നത്. സുമയുടെ വിവാഹത്തിനു ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങളും പങ്കെടുത്തിരുന്നു. അടുത്തിടെയാണ് ഇരട്ട കണ്മണികൾ ഇവരുടെ ജീവിതത്തിലേക്കെത്തിയത്. രണ്ട് ആൺകുട്ടികളാണ് സുമയ്ക്കും ലല്ലുവിനും ജനിച്ചത്. ആൻ്റണി ഫിലിപ് മാത്യു, ജോർജ്ജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് താരം പേര് നൽകിയിരിക്കുന്നത്. ഭർത്താവിൻ്റെ അച്ഛൻ പാലാത്ര തങ്കച്ചൻ മരിച്ചതിൻ്റെ പതിനാറാം വാർഷികത്തിലാണ് തങ്ങൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചതെന്നും വലിയ സന്തോഷമാണെന്നും സുമ പറഞ്ഞിരുന്നു.

സുമയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്, ആരോ​ഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാർഥിക്കണമെന്നായിരുന്നു സുമ ജയറാം സോഷ്യൽമീഡിയയിൽ കുറിച്ചത്. എന്നാൽ എന്താണ് അസുഖമെന്ന് സുമ ജയറാം വ്യക്തമാക്കിയിട്ടില്ല. ഫോട്ടോ വൈറലായതോടെ നിരവധി പേർ നടിയുടെ ആരോ​ഗ്യത്തെ കുറിച്ച് തിരക്കുന്നുണ്ട്. എത്രയും വേ​ഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു…. ആശംസിക്കുന്നു’വെന്നാണ് ആരാധകർ സുമയുടെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെ കുറിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മക്കൾക്കൊപ്പം യാത്രകളിലും അവധി ആഘോഷത്തിലും മറ്റുമായിരുന്നു സുമ ജയറാം.

പ്രായം കൂടിയത് കൊണ്ട് ഗർഭിണിയായിരുന്നപ്പോൾ തനിക്ക് ആശങ്കകൾ ഉണ്ടായിരുന്നതായി ഒരു അഭിമുഖത്തിൽ സുമ പറഞ്ഞിരുന്നു. ആണോ പെണ്ണോ ആരായാലും ആരോഗ്യമുള്ള കുഞ്ഞ് ജനിക്കണേ എന്നായിരുന്നു പ്രാർഥന. ഒടുവിൽ മിടുക്കന്മാരായ രണ്ട് ആൺകുട്ടികളെ തന്നെ കിട്ടി. വല്യപ്പന്മാരുടെ പേരുകൾ ചേർത്താണ് മക്കൾക്ക് ആന്റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നീ പേരുകളിട്ടത്.

ഗുരുവിന്റെ പുതിയ സംരഭത്തിന് ആശംസ അറിയിച്ച് നടി കാവ്യ മാധവൻ കഴിഞ്ഞ ദിവസം ലൈവ് വിഡിയോയിൽ എത്തിയിരുന്നു. ഏറെ നാളുകൾക്ക് ശേഷമായിരുന്നു ഇങ്ങനെ ഒരു ലൈവ് വീഡിയോ. എന്നാൽ ഈ വീഡിയോയ്ക്ക് എതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നിറയുകയാണ്. കലയോടുള്ള സമീപനം മാറാൻ തന്നെ കാരണക്കാരനായ വ്യക്തിയാണ് ഗുരുവെന്നും നൃത്തം ചെയ്യാൻ ഭയന്നപ്പോഴൊക്കെ തനിക്ക് അദ്ദേഹം ധൈര്യം തന്നുവെന്നുമായിരുന്നു വീഡിയോയിൽ കാവ്യ പറയുന്നുണ്ട്.

ഇത് സംബന്ധിച്ചുള്ള മാധ്യമ വാർത്തകൾക്ക് താഴെയാണ് നടിക്കെതിരെ സൈബർ ആക്രമണം കടുക്കുന്നത്.. തന്റെ മാതാപിതാക്കളുടെ സ്ഥാനത്ത് നിൽക്കുന്നയാളാണ് ഗുരുനാഥനെന്നും അദ്ദേഹത്തിന്റെ കുടുംബം തനിക്ക് സ്വന്തം കുടുംബം പോലെയാണെന്നും കാവ്യ വീഡിയോയിൽ പറയുന്നുണ്ട്. നാളുകൾക്ക് ശേഷമുള്ള നടിയുടെ വീഡിയോ കണ്ടതിലെ സന്തോഷം ആരാധകർ വാർത്തയ്ക്ക് താഴെ പങ്കുവെയ്ക്കുന്നുണ്ട്. കാവ്യ തിരിച്ച് വരണം നാളുകൾക്ക് ശേഷം കണ്ടതിൽ സന്തോഷം എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.

‘ഒരു പാട് കാലത്തിനു ശേഷമാണ് കാവ്യയെ ഇങ്ങനെ കാണുന്നത് സന്തോഷം. തിരിച്ചു വരണം. ദൈവം അനുഗ്രഹിച്ച കലാകാരിയാണ് കാവ്യ. മലയാളികൾ ഇത്രയേറെ പിന്തുണയും സ്നേഹവും കൊടുത്തൊരു നടി വേറെയില്ല. കാവ്യയെ കുറ്റപെടുത്തുന്നവർ ഉണ്ടാവാം അവരെന്തും പറയട്ടെ കാവ്യ ഇനിയും സിനിമയിൽ തിരിച്ചു വന്നാലും പഴയ അംഗീകാരം കിട്ടുമെന്നുറപ്പാണ്’, ഒരാൾ കുറിച്ചു. എന്നാൽ മറ്റ് ചിലർ കടുത്ത അധിക്ഷേപമാണ് നടിക്കെതിരെ നടത്തുന്നത്. മഞ്ജു തന്നെയാണ് ശരി, ഒരു കുടുംബം കലക്കിയവളാണ് നിങ്ങൾ, നിങ്ങൾ മറ്റുള്ളവരെ തളർത്തുന്നതിൽ മിടുക്കിയല്ലേ എന്നിങ്ങനെയാണ് വിമർശനങ്ങൾ. മുൻപ് സഹോദരനായി കണ്ടയാളെയല്ലേ ഇപ്പോൾ നിങ്ങൾ ഭർത്താവാക്കിയില്ലേയെന്നാണ് മറ്റ് ചിലരുടെ ആക്ഷേപം.

കേസ് ഒതുക്കി തീർത്ത് വീണ്ടും സജീവം ആകാനുള്ള തയ്യാറെടുപ്പാണെന്ന് തോന്നുന്നു’.’നിങ്ങളുടെ വാക്കുകളും പ്രവർത്തിയും തമ്മിൽ വളരെ വ്യത്യാസമുണ്ട് നിങ്ങൾ വരും തലമുറയ്ക്ക് ഒരു ദോഷമാണ്’, ‘എന്തൊരു വിനയം എന്തൊരു കുലീനത എന്തൊരു അച്ചടക്കം.. എന്തൊരു അഭിനയം അവസ്ഥക്കനുസരിച്ചുള്ള അഭിനയം’, ഇങ്ങനെ പോകുന്നു കമന്റുകൾ. നടിക്കെതിരായ അധിക്ഷേപങ്ങൾക്ക് ചിലർ മറുപടി നൽകുന്നുണ്ട്. മഞ്ജുവാര്യരെ നിയമപരമായി ബന്ധം ഒഴിഞ്ഞു കാവ്യമാധവനെ നിയമപരമായി രണ്ടാം വിവാഹം കഴിച്ചു, അവർക്കിടയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല, മലയാളികൾക്ക് എന്താണിത്ര പ്രശ്നം എന്നായിരുന്നു ചിലരുടെ പ്രതികരണം.

‘ദിലീപ് മഞ്ജുവാര്യരെ നിയമപരമായി ബന്ധം ഒഴിഞ്ഞു കാവ്യമാധവനെ നിയമപരമായി രണ്ടാം വിവാഹം കഴിച്ചു, അവർക്കിടയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല. കേരളത്തിലെ കുറച്ചു വനിതകൾ അഭിനവ മഞ്ജുവാര്യരാകാനുള്ള ശ്രമത്തിലാണ്. അവർക്ക് കഴിവും കാശുമുണ്ട്. അത് കണ്ട് വെറുതെ പനിക്കുന്ന ചിന്ന ചിന്ന ഫെമിനിച്ചികൾ ഒന്നോർക്കുക, മഞ്ജുവിന് ഉള്ള അവകാശങ്ങൾ തന്നെ ആണ് കാവ്യക്കും ഉള്ളത്’

ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അവരിൽ മാത്രം ഒതുങ്ങുന്നതാണ് …. ഇവർ പ്രശസ്തരായതു കൊണ്ട് അവരുടെ ഫാൻസ് ഏറ്റു പിടിക്കുന്നു.അഡ്ജസ്റ്റു ചെയ്യാനാകാത്ത വിധം അകൽച്ചയോ ഇഷ്ടക്കേടോ തോന്നുകയാണെങ്കിൽ പിരിയുന്നതു തന്നെയാണ് നല്ലത്.സ്നേഹം പിടിച്ചു വാങ്ങാൻ കഴിയുന്നതല്ലെന്നു മനസ്സിലാക്കാൻ മഞ്ജുവിന് കഴിഞ്ഞു. അവർ പരസ്പര ധാരണയോടെ പിരിഞ്ഞു.കാവ്യയോട് ദേഷ്യമോ വെറുപ്പോ തോന്നിയതു കൊണ്ട് ദിലീപിന് മഞ്ജുവിനോടോ തിരിച്ചും പഴയ സ്നേഹവും ആത്മാർഥതയും തോന്നാൻ സാധ്യതയില്ല.ആരാധകർക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനുമില്ല’, കാവ്യയെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളിൽ പറയുന്നു.

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മക്ക് ജയിലിലും ഒരു ഭാവ വ്യത്യാസവുമില്ല. തെളിവെടുപ്പിനിടെ കണ്ട അതേപോലെ തന്നെയാണ് ഗ്രീഷ്മ ജയിലിനകത്തുമെന്നാണ് പുറത്തുവരുന്ന വിവരം. തെളിവെടുപ്പിനു ശേഷം അട്ടക്കുളങ്ങര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഗ്രീഷ്മ മറ്റ് തടവു പുള്ളികള്‍ക്കൊപ്പം കൂസലില്ലാതെയാണ് കഴിയുന്നതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.

ജയില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളെല്ലാം കൃത്യമായി പാലിക്കുന്നുണ്ട്. എന്നാല്‍ കുറ്റബോധം ഒന്നുമില്ലാതെയാണ് ഗ്രീഷ്മയുടെ പെരുമാറ്റമെന്നും ചില ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നുണ്ട്. ഏറെ കോളിളക്കമുണ്ടായ കേസായതിനാല്‍ മറ്റ് തടവ് പുള്ളികളും ഗ്രീഷ്മയെ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്.

ജയിലിലും കുറ്റബോധമില്ലാതെ.ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകത്തില്‍ പിടിക്കപ്പെടുമെന്ന് ഒരിക്കല്‍പോലും ഗ്രീഷ്മ കരുതിയിരുന്നില്ലെന്നാണ് ചില അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അട്ടക്കുളങ്ങര വനിതാ ജയിലിലുണ്ടെങ്കിലും ഇരുവരെയും പ്രത്യേകം സെല്ലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കൊലക്കേസില്‍ അമ്മയും മകളും ഒരേ ജയിലില്‍ റിമാന്‍ഡ് കഴിയുന്നത് കൊണ്ട് തന്നെ അട്ടക്കുളങ്ങര ജയിലില്‍ നിന്ന് ഇവരെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങളൊന്നും പുറത്തുവിടാതെ ജാഗ്രത പാലിക്കുകയാണ് ജയില്‍ അധികൃതര്‍.

ചില തടവു പുള്ളികള്‍ ഗ്രീഷ്മയോട് കാര്യങ്ങള്‍ തിരക്കാനും ശ്രമിക്കുന്നുണ്ട്. റിമാന്‍ഡ് തടവുകാരിയായതിനാല്‍ ജയില്‍ ഉദ്യോഗസ്ഥരും ഗ്രീഷ്മയെ അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. മറ്റ് തടവുകാര്‍ക്കൊപ്പം ജയില്‍ ഭക്ഷണം കഴിച്ച് ജയില്‍ ജീവിതവും ഗ്രീഷ്മ കുറ്റബോധമില്ലാതെ തള്ളിനീക്കുന്നത് ജയില്‍ ഉദ്യോഗസ്ഥരെയും അമ്പരപ്പിക്കുകയാണ്.

ദൃശ്യത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് മനസ്സുതുറന്ന് നടി മീന. തനിക്ക് അഭിനയം എന്ന കരിയറില്‍ ഇത്രയും കാലം നില്‍ക്കാന്‍ പറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും വിവാഹ ശേഷം സിനിമകള്‍ ലഭിക്കില്ലെന്നാണ് കരുതിയതും അവര്‍ പറയുന്നു.

എന്നാല്‍ അപ്പോഴും അവസരങ്ങള്‍ തേടി വന്നു. ഗര്‍ഭിണി ആയപ്പോള്‍ ബ്രേക്ക് എടുത്തു. കുഞ്ഞ് ജനിച്ച ശേഷം അവസരങ്ങളേ ലഭിക്കില്ലെന്നാണ് കരുതിയത് പക്ഷേ അപ്പോഴും അവസരങ്ങള്‍ വന്നു. അപ്പോഴാണ് ദൃശ്യം വന്നത്’
‘ദൃശ്യത്തിന്റെ ആളുകളോട് സിനിമ ചെയ്യുന്നില്ല എന്നാണ് ഞാന്‍ പറഞ്ഞത്. മകള്‍ക്ക് അന്ന് രണ്ട് വയസായിരുന്നു.

പക്ഷെ അവര്‍ എല്ലാ സൗകര്യങ്ങളും തന്നു. മറ്റൊരാളെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് പറഞ്ഞു. ലാല്‍ സാറിനെയും ആശിര്‍വാദ് സിനിമാസിനെയും നന്നായി അറിയാം. സിനിമ മലയാളത്തില്‍ വലിയ വിജയം ആവുമെന്ന് അറിയാമായിരുന്നു. പക്ഷെ ഇത്ര വലിയ ഹിറ്റാവുമെന്ന് കരുതിയില്ല’

ദൃശ്യം മൂന്നാം ഭാഗത്തെ പറ്റി കേട്ടിട്ടുണ്ട്. പ്രൊഡക്ഷന്‍ സൈഡില്‍ നിന്നും ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല. ഇപ്പോള്‍ അവര്‍ റാം എന്ന സിനിമയുടെ തിരക്കിലാണ്. അതിന് ശേഷം ഉണ്ടാവുമോ എന്ന് അറിയില്ല. മൂന്നാം ഭാഗത്തില്‍ എക്‌സൈറ്റ്‌മെന്റുണ്ട്’

‘ഒരു വശത്ത് ഭയവുമുണ്ട്. രണ്ടാം ഭാഗത്തിലും ആ ഭയം ഉണ്ടായിരുന്നു. ദൃശ്യത്തിന് വലിയ പേരിരിക്കുമ്പോള്‍ അതിനേക്കാള്‍ നന്നായി അടുത്ത ഭാഗം എടുക്കണമെന്നുണ്ടായിരുന്നു. ആ ഭയം ഇനിയും തുടരും,’ മീന പറഞ്ഞു. വികടന്‍ ചാനലിനോടാണ് പ്രതികരണം. ദൃശ്യം 3 സിനിമ അടുത്തിടെയാണ് ജീത്തു ജോസഫ് പ്രഖ്യാപിച്ചത്.

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. ശേഷം അന്ത്യനിമിഷങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു. മധ്യപ്രദേശിലെ ജബല്‍പ്പൂര്‍ ജില്ലയില്‍ മൂന്ന് ദിവസം മുന്‍പാണ് സംഭവം.

സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശില്‍പ ജരിയ (22) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അഭിജിത്ത് പതിദാര്‍ എന്ന യുവാവാണ് അറസ്റ്റിലായത്. പ്രണയത്തിലായിരുന്ന അഭിജിത്തും ശില്‍പയും ബിസിനസ് പങ്കാളികള്‍ കൂടിയായിരുന്നു.

അതിനിടെ ശില്‍പയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് അഭിജിത്തിന് സംശയമായി. ഇതിന്റെ പേരിലാണ് ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയത്. ശില്‍പ ശ്വാസത്തിനായി പിടയുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. ആരെയും ഇനി ചതിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജബല്‍പ്പൂറിലുള്ള ഒരു റിസോര്‍ട്ടില്‍വെച്ചാണ് കൊലനടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി അവിടെ നിന്നും സ്ഥലം വിട്ടു. ജീവനക്കാരെത്തി മുറി തുറന്ന് നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ശില്‍പയേയാണ് കാണുന്നത്. ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

ശ്രദ്ധേയയായ എഴുത്തുകാരി ബീനാ റോയിയുടെ പുതിയ നോവൽ “സാരമധു” ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽവച്ച് നവംബർ അഞ്ചാം തിയതി പ്രകാശനം ചെയ്തു. ചലച്ചിത്ര താരം കോട്ടയം നസീറാണ് പ്രകാശനം നിർവ്വഹിച്ചത്. മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ. കെ ഫൈസൽ പുസ്തകം ഏറ്റുവാങ്ങി. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഗീത മോഹൻ, നീത സുഭാഷ്, പ്രകാശൻ അലോക്കൻ എന്നിവർ ആശംസ നേർന്നു. മലയാളത്തിലെ മുൻനിര പബ്ളിഷേഴ്സായ കൈരളി ബുക്സാണ് നോവലിന്റെ പ്രസാധകർ.

ഓരോ വാക്കിലും ലാളിത്യത്തിന്റെ ഔന്ന്യത്യം നിറച്ച്, ഭാഷയെ ഒരു കുഞ്ഞിന്റെ മന്ദസ്മിതംപോലെ ഉൾച്ചേർക്കുന്ന നോവലാണ് “സാരമധു”. ചാർവി എന്ന കഥക് നർത്തകി സാരമതിയായി മാറുന്ന, മധുകറിനെ പ്രണയിക്കുന്ന മനോഹര രംഗങ്ങൾ. ഇംഗ്ലണ്ടിലെ സിൽവർ ഹിൽ ബുദ്ധിസ്റ്റ് മൊണാസ്ട്രി മുതൽ രാജസ്ഥാനിലെ സുന്ദരഗ്രാമങ്ങൾവരേ വ്യാപിച്ചു കിടക്കുന്ന ദൃശ്യചാരുതകൾ. ബനാറസിലെ ധ്യാനാത്മക പശ്ചാത്തലങ്ങൾ. ഒരു ഗദ്യകവിതപോലെ ഒഴുകുന്നു “സാരമധു.” ജീവന്റെ പച്ചനിറം ചാലിച്ച എഴുത്ത് എന്ന് എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ ഈ നോവലിനെ അടയാളപ്പെടുത്തുന്നു.

ചിന്തനീയമായ രണ്ട് കവിതാ സമാഹാരങ്ങളും ഒരു നോവലും വഴി മലയാളികൾക്ക് പരിചിതയാണ് യു.കെ. നിവാസിയായ ബീനാ റോയ്. “ക്രോകസിന്റെ നിയോഗങ്ങൾ” എന്ന ആദ്യസമാഹാരം ലണ്ടൻ മലയാള സാഹിത്യവേദിയാണ് പ്രസിദ്ധീകരിച്ചത്. മാനവികതയുടെ സർഗ്ഗാത്മകത തുളുമ്പുന്ന കവിതകൾ എന്ന് ശ്രീ പി.കെ ഗോപി അടയാളപ്പെടുത്തിയ രണ്ടാമത്തെ സമാഹാരമായ “പെട്രോഗ്രാദ് പാടുന്നു” കൈരളി ബുക്സ് പ്രസിദ്ധീകരിച്ചു. ഇംഗ്ലണ്ടിന്റെ പ്രശ്ചാത്തലത്തിൽ എഴുതപ്പെട്ട മൂന്നാമത്തെ പുസ്തകമായ “സമയദലങ്ങൾ” എന്ന നോവൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മികവുറ്റ രചനാവൈഭവം കൈമുതലായുള്ള ഈ എഴുത്തുകാരി, വിവിധ സംഗീതആൽബങ്ങളിലായി പതിമൂന്ന് ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ബൃന്ദാവനി, ഇന്ദീവരം, നിലാത്തുള്ളി, സ്വരദക്ഷിണ, സാവേരി എന്നിവയാണ് ആൽബങ്ങൾ. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും റോയ് സെബാസ്റ്റ്യനുമാണ്. ഗർഷോം ടിവിയാണ് പാട്ടുകൾ റിലീസ് ചെയ്തത്.

 

 

കോട്ടയം: എസ് എച്ച് മൗണ്ടിൽ താമസിക്കുന്ന പുത്തൻ പറമ്പിൽ കുമാരനും ഭാര്യ ചന്ദ്രികയും ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. കുമാരൻ വർഷങ്ങളായി പല രോഗങ്ങളാൽ ചികിത്സകളിലായിരുന്നു. അടുത്തിടെ വന്ന സ്ട്രോക്ക് കുമാരനെ തളർത്തിക്കളയുകയും ഓർമ്മ നഷ്ടപ്പെടുകയും ചെയ്തു. ചന്ദ്രിക കൂലിപ്പണി ചെയ്തായിരുന്നു നിത്യ ചിലവുകളും ചികിത്സകളും പലപ്പോഴും മുന്നോട്ടുപോയിരുന്നത്. കൂലിവേല ചെയ്തു ജീവിച്ചിരുന്ന മകൻറെ ഒരു മകൾ അകാലത്തിൽ പൊലിഞ്ഞു പോയത് ഈ കുടുംബത്തെ വീണ്ടും തളർത്തിക്കളഞ്ഞു. പ്രതീക്ഷിക്കാതെ വന്ന സ്തനാർബുദം ചന്ദ്രികയെ ഒരു നിത്യ രോഗിയാക്കി മാറ്റി.

ചന്ദ്രികയുടെയും കുമാരന്റെയും ചികിത്സകൾക്കായിത്തന്നെ നല്ലൊരു തുക ചിലവായിക്കഴിഞ്ഞു. തികച്ചും ദരിദ്രരായ ഈ കുടുംബത്തിന് ഒരു തരത്തിലും ചികിത്സകളും നിത്യച്ചിലവുകളും മുൻപോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്‌ഥയിലാണ്‌. രണ്ടു പേർക്കുമായി ഏകദേശം പതിനായിരത്തിലധികം രൂപ ഓരോ മാസവും ചികിത്സയ്ക്കായി കണ്ടെത്തേണ്ടതുണ്ട്. പ്രിയമുള്ളവരേ ഇവരുടെ നിർധനവസ്‌ഥയിൽ നിങ്ങളാൽ കഴിയുന്ന സഹായം വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്കു നവംബർ ഇരുപത്തഞ്ചിന് മുൻപായി നിക്ഷേപിക്കാവുന്നതാണ്.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charities Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

വഴക്കുണ്ടായതിന് പിന്നാലെ ഒപ്പം ജിവിച്ച പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പലയിടത്ത് വലിച്ചെറിഞ്ഞ് യുവാവ്. ഡല്‍ഹിയിലാണ് സംഭവം. ശ്രദ്ധ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ശ്രദ്ധയ്‌ക്കൊപ്പം താമസിച്ചിരുന്ന അഫ്താബ് അമീന്‍ പൂനവാല എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.

മേയ് 18നായിരുന്നു സംഭവം. ശ്രദ്ധയും അഫ്താബും തമ്മില്‍ വഴക്കുണ്ടായെന്നും തുടര്‍ന്ന് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറയുന്നു. കൊലപാതകത്തിനു ശേഷം ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളായി മുറിച്ച അഫ്താബ് അത് ഫ്രിജില്‍ സൂക്ഷിച്ചു.

പിന്നീട് അഫ്താബ് ശരീരഭാഗങ്ങള്‍ ഡല്‍ഹി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ കൊണ്ടിടുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. മുംബൈയില്‍ ഒരു മള്‍ട്ടിനാഷനല്‍ കമ്പനിയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്യവേയാണ് ഇരുപത്താറുകാരിയായ ശ്രദ്ധഅഫ്താബുമായി പരിചയത്തിലാകുന്നത്.

പിന്നീട് ഇവര്‍ പ്രണയത്തിലായി. വിവാഹക്കാര്യം പറഞ്ഞപ്പോള്‍ ശ്രദ്ധയുടെ വീട്ടുകാര്‍ ഈ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതോടെ ഇരുവരും മുംബൈയില്‍നിന്ന് ഡല്‍ഹിയിലെത്തി മെഹ്‌റൗലിയിലെ ഫ്‌ലാറ്റില്‍ താമസമാക്കുകയും ചെയ്തു. ഡല്‍ഹിയിലേക്കു മാറിയതിനു പിന്നാലെ കുടുംബാംഗങ്ങളില്‍നിന്നുള്ള ഫോണ്‍ കോളുകള്‍ക്ക് ശ്രദ്ധ മറുപടി നല്‍കാതെയായി.

നവംബര്‍ എട്ടിന് ശ്രദ്ധയുടെ പിതാവ് വികാസ് മദാന്‍ മകളെ അന്വേഷിച്ച് എത്തിയപ്പോള്‍ കാണാതായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.

 

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയ്കക് എതിരെ അധ്യാപിക നല്‍കിയ ലൈംഗിക പീഡന പരാതി സിനിമാക്കഥ പോലെയ്ന്ന് പരാമര്‍ശിച്ച് ഹൈക്കോടതി. യുവതിയുടെ അതിക്രമപരാതിയില്‍ പറയുന്ന ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമാണോയെന്നും കോടതി ആരാഞ്ഞു.

ആദ്യം പരാതി നല്‍കിയപ്പോള്‍ ലൈംഗിക പീഡനം ഉണ്ടായിരുന്നോയെന്ന് കോടതി ചോദിച്ചു. പരാതി വായിച്ചപ്പോള്‍ സിനിമാക്കഥപോലെ തോന്നിയെന്നും എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു.

അതേസമയം, കേസ് പരിഗണിക്കുമ്പോള്‍ പരാതിക്കാരിയും കോടതിയിലുണ്ടായിരുന്നു. ആദ്യം നല്‍കിയ പരാതിയില്‍ പീഡനപരാതിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

ഇതോടെ പരാതി വായിക്കുമ്പോള്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്നാണ് തോന്നുന്നതെന്നും കോടതി നിരീക്ഷിച്ചു. ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി പരാമര്‍ശിച്ചു. വധശ്രമം ചുമത്തിയ വകുപ്പ് എങ്ങനെ കേസില്‍ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു.

എന്നാല്‍ എംഎല്‍എ കേസുമായി സഹകരിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. പ്രതിഭാഗം വാദങ്ങള്‍ കൂടെ പരിഗണിച്ച ശേഷം ജാമ്യത്തില്‍ തീരുമാനം ഉണ്ടാകും.

ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ ഒമ്പത് പെണ്‍കുട്ടികളെയും കണ്ടെത്തി. കുട്ടികളില്‍ ഒരാളുടെ ബന്ധുവീട്ടിലായിരുന്നു കാണാതായ എല്ലാ പെണ്‍കുട്ടികളും ഉണ്ടായിരുന്നത്.

സ്വന്തം ഇഷ്ടപ്രകാരമാണ് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് പോയതെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയായിരുന്നു കോട്ടയത്തെ സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കുട്ടികളെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളില്‍ നിന്ന് വിശദമായ മൊഴി എടുത്തു. സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

പോക്സോ കേസ് ഇരയടക്കം ഒമ്പത് കുട്ടികളെയായിരുന്നു കാണാതായത്. ഇന്ന് രാവിലെ 5.30 യ്ക്ക് കുട്ടികളെ വിളിച്ചുണര്‍ത്താന്‍ ചെല്ലുമ്പോഴാണ് കാണാനില്ലെന്ന് മനസിലായത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ജിഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമിലായിരുന്നു സംഭവം. കാണാതായ ഒമ്പത് കുട്ടികളും വിവധ കേസുകളുമായി ബന്ധപ്പെട്ടാണ് ഷെല്‍ട്ടല്‍ ഹോമില്‍ എത്തിയത്.

RECENT POSTS
Copyright © . All rights reserved
➤