പബ്ജി കളിക്കുന്നത് തടഞ്ഞതിന് യുപിയില്‍ 16കാരന്‍ അമ്മയെ വെടിവെച്ച് കൊന്നു. ലഖ്‌നൗവില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പിതാവിന്റെ തോക്കുപയോഗിച്ചാണ് കുട്ടി കൃത്യം നടത്തിയത്.
പബ്ജിയ്ക്കടിമയായിരുന്ന കുട്ടിയെ മാതാവ് പല തവണ വിലക്കിയിരുന്നു. ഞായറാഴ്ച കുട്ടി ഉറങ്ങാതെ പബ്ജി കളിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഇവര്‍ വീണ്ടും കുട്ടിയെ ശാസിക്കുകയും ഇതില്‍ കലിപൂണ്ട കുട്ടി തോക്കെടുത്ത് വെടിവെയ്ക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ കെട്ടുകഥ പറഞ്ഞ് വഴിതിരിക്കാനും കുട്ടി ശ്രമിച്ചു. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ സംഭവം വ്യക്തമായി. കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
ചൈനീസ് കമ്പനിയായ ടാന്‍സന്റ് പുറത്തിറക്കുന്ന പബ്ജി ഇന്ത്യയില്‍ നേരത്തേ തന്നെ നിരോധിച്ചിരുന്നു. ഇതേ കമ്പനി ബിജിഎംഐ എന്ന ഗെയിമാണ് ഇന്ത്യയില്‍ പബ്ജിക്ക് പകരം അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും അനധികൃത മാര്‍ഗങ്ങളിലൂടെ പലരും ഇത് കളിക്കുന്നുണ്ട്.
കഴിഞ്ഞ നാലുവർഷമായി യുകെയിൽ ജനപ്രശംസ ഏറ്റുവാങ്ങിയ 7Beats സംഗീതോൽസവം & ചാരിറ്റി ഇവന്റ് കോവിഡ് നൽകിയ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം സീസൺ – 5 അതിവിപുലമായി ഈസ്റ്റ് ആംഗ്ലിയായിലെ പ്രധാന നഗരങ്ങളിലൊന്നായ ബെഡ്ഫോർഡിലെ അഡിസൺ സെൻറ്ററിൽ ജുലൈ 9 ശനിയാഴ്ച്ച 3 മണിമുതൽ അരങ്ങേറുന്നു.
കഴിഞ്ഞ നാലു വർഷമായി യൂകെയിൽ നിരവധി കലാകാരന്മാർക്കും കലാകാരികൾക്കും വേദി ഒരുക്കിയ സംഗീതോത്സവം ചാരിറ്റി ഇവന്റ് മൂലം നിരവധി നിർദ്ധരരായ കുടുംബങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്നതിൽ വളരെയധികം അഭിമാനമുണ്ട്. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സംഗീതോത്സവത്തിൽ യുകെയിലെ യുവതലമുറയിലെ 15 ൽ അധികം യുവ പ്രതിഭകൾ ഒ .എൻ.വി സംഗീതവുമായിയെത്തുന്നു. കൂടാതെ വിവിധ വേദികളിൽ കഴിവുതെളിയിച്ച കലാകാരികളും കലാകാരന്മാരും ചേർന്ന് അവതരിപ്പിക്കുന്ന സിനിമാറ്റിക് ക്ലാസിക്കൽ നൃത്തങ്ങൾക്ക് പുറമേ കലാഭവൻ നൈസ് കൊറിയോഗ്രാഫി ചെയ്‌തൊരുക്കുന്ന വെസ്റ്റേൺ സെലിബ്രിറ്റി നൃത്തവും സംഗീതോത്സവം സീസൺ 5 ന് മാറ്റേകും.

യുകെയിലെ പാർലമെൻറ് മെംബേഴ്സും മറ്റു പ്രശസ്ത വ്യക്തികളും മുഖ്യ അതിഥികളായെത്തുന്ന സീസൺ 5-ൽ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകളും പങ്കെടുക്കുന്നു.അതോടൊപ്പം മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവി പത്മശ്രീ ഒ .എൻ.വി കുറിപ്പിന്റെ അനുസ്‌മരണവും നടത്തപ്പെടുന്നു. യുകെയിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ അലൈഡ് ഫൈനാൻഷ്യൽ സർവീസസ് ആണ് ഇത്തവണയും 7Beats സംഗീതോത്സവത്തിന്റെ ടൈറ്റിൽ സ്പോൺസർ,കൂടാതെ മറ്റു സ്പോൺസേർസ്: പോൾ ജോൺ സോളിസിറ്റേഴ്‌സ് , ദി ഗ്ലോബൽ സ്റ്റഡി ലിങ്ക്, LGR ഹെൽത്ത് കെയർ ലിമിറ്റഡ്, ട്യൂട്ടേഴ്‌സ് വാലി മ്യൂസിക് അക്കാദമി, എസെൻഷ്യൽ സൂപ്പർമാർക്കറ്റ് ബെഡ്ഫോർഡ്,തട്ടുകട റെസ്റ്റോറന്റ് ലണ്ടൻ, കെയ്ക്ക് ആർട് വാറ്റ്‌ഫോർഡ്, ബ്രിട്ട് എക്സൽ കൺസൾട്ടൻസി, ആബ്ബ്സ് ഇന്റർനാഷണൽ റിക്രൂട്ടിംഗ്, സ്മാർട്ട് വെയർ ഔട്ട്ഫിറ്റ്സ്, ടേസ്റ്റി ചിക്കൻ ബെഡ്ഫോർഡ് എന്നിവരാണ്.

ബെഡ്ഫോർഡ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെയും,ബെഡ്ഫോർഡ് ബോറോ കൌൺസിൽ,വൺ ആർക് യുകെ എന്നിവരുടെ പരിപൂർണ്ണ പിന്തുണയോടെയാണ് സംഗീതോത്സവം സീസൺ- 5 അരങ്ങേറുക. റേഡിയോ പാർട്ണറായി റേഡിയോ ലയിനം. ഫോട്ടോഗ്രാഫി വീഡിയോ & ലൈവ് ചെയ്തു സപ്പോർട് ചെയ്യുന്നത് സ്റ്റാൻസ് ക്ലിക്ക് ഫോട്ടോസ് & വീഡിയോഗ്രാഫി, ബെറ്റെർഫ്രെയിംസ് ഫോട്ടോഗ്രാഫി, ടൈംലെസ്സ് ഫോട്ടോഗ്രാഫി, ബി.ടി.എം ഫോട്ടോഗ്രാഫി എന്നിവരാണ്. മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന ‘കേരളാ ഹട്ട് ‘ റെസ്റ്റോറന്റ് നോർത്താംപ്ടൺ ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും. തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന ഈ കലാവിരുന്നിലേക്ക് നിങ്ങളേവരേയും കുടുംബമായി ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു.
Venue:
The Addison Centre
Kempston – Bedford
MK42 8PN
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ടീമിനെ ബന്ധപ്പെടുക:
Sunnymon Mathai:07727 993229
Jomon Mammoottil:07930431445
Cllr Dr Sivakumar :07474 269097
Manoj Thomas:07846 475589
ജിമ്മിച്ചൻ ജോർജ്
സാലിസ്ബറി : സാലിസ്ബറി മലയാളി കമ്മ്യൂണിറ്റിയുടെ ആദ്യ പ്രസിഡന്റും സാലിസ്ബറിയിലെ ആദ്യകാല മലയാളിയുമായ രാജേഷ് ടോംസിന്റെ മാതാവ് ത്രേസ്യാമ്മ തോമസ് (67) W/o PJ തോമസ്, പുറ്റുമണ്ണിൽ, നാട്ടിൽ (കണമല )മരണമടഞ്ഞു . മക്കളോടൊപ്പമായിരിക്കാൻ പലപ്രാവശ്യം യുകെയിൽ എത്തിയിട്ടുള്ള പ്രിയ മാതാവ് സാലിസ്ബറി മലയാളി കമ്മ്യൂണിറ്റിയുടെ കൂടെ ഭാഗമായിരുന്നു .
പ്രിയ മാതാവിന്റെ വേർപാടിൽ ദുഃഖാർത്ഥരായിരിക്കുന്ന കുടുംബത്തോടുള്ള അനുശോചനവും പ്രാർത്ഥനയും സാലിസ്ബറിയിലെ മലയാളി സമൂഹം ഒന്നുചേർന്ന് രേഖപെടുത്തുന്നു.
കാരിത്താസ് ഹോസ്പിറ്റലിൽ ചികത്സയിൽ ആയിരുന്ന പരേത പാലൂർക്കാവ് കടപ്ലാക്കൽ കുടുംബാംഗം ആണ്.
മക്കൾ: രാജേഷ് ടോംസ്, (UK) , ഫാ. ബ്രിജേഷ് പുറ്റുമണ്ണിൽ (ഡയറക്ടർ,സഹ്യാദ്രി,കാഞ്ഞിരിപ്പള്ളി രൂപത).
മരുമകൾ: റീന ടോംസ് (UK) കളത്തുക്കടവ്, ഞൊണ്ടിമാക്കൽ കുടുംബാംഗം.
കൊച്ചുമക്കൾ: ഷീയോൺ,റിയോൺ, അലോണ.
മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച കണമലയിലെ വസതിയിൽ രാവിലെ 11 മണിക്ക് ആരംഭിക്കുകയും തുടർന്ന് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കണമല സെന്റ് തോമസ് പള്ളിയിലെ കുടുംബകല്ലറയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ് .
രാജേഷ് ടോംസിന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
തന്റെ പുതിയ സിനിമ ജോണ്‍ ലൂഥര്‍ കണ്ടിട്ട് മോഹന്‍ലാല്‍ അഭിനന്ദിച്ച അനുഭവം പങ്കുവെച്ച് നടന്‍ ജയസൂര്യ. അഭിമുഖത്തിലാണ് അദ്ദേഹം തന്നെ അമ്പരപ്പിച്ച ഈ അനുഭവം പങ്കുവെച്ചത്.
ജയസൂര്യയുടെ വാക്കുകള്‍
ലാലേട്ടനും സുചിത്രച്ചേച്ചിയും നല്ല അഭിപ്രായം പറഞ്ഞു എന്നുള്ളത് ജോണ്‍ ലൂഥറിന്റെ മുഴുവന്‍ ടീമിനും കിട്ടിയ വലിയൊരു അംഗീകാരമായാണ് ഞാന്‍ കാണുന്നത്. സുചിത്രച്ചേച്ചി എന്റെ മിക്ക ചിത്രങ്ങളും കാണാറുണ്ട്. ചേച്ചി സിനിമ കണ്ടിട്ട് വിളിക്കുകയും ചെയ്യാറുണ്ട്. അവര്‍ക്ക് വീട്ടില്‍ തിയേറ്ററുണ്ട്. ലാലേട്ടനൊക്കെ വീട്ടിലെ തിയേറ്ററിലാണ് സിനിമകള്‍ കാണുന്നത്. ജോണ്‍ ലൂഥര്‍ റിലീസിന് ചേച്ചി വിളിച്ചിട്ട്, ‘പടം കണ്ടു ജയാ, ഒരുപാടിഷ്ടമായി. ജയന്‍ നന്നായിട്ട് ചെയ്തിട്ടുണ്ട്.’ എന്നുപറഞ്ഞു.
താങ്ക്‌സ് ഒക്കെ പറഞ്ഞപ്പോള്‍ ‘ഒരു മിനിറ്റ്, ഏട്ടന്‍ ഇവിടെ ഉണ്ട്, ഞാന്‍ കൊടുക്കാം’ എന്നുപറഞ്ഞ് ലാലേട്ടന് ഫോണ്‍ കൊടുത്തു. ശരിക്കും ഏട്ടന് കൊടുക്കാമെന്ന് പറഞ്ഞപ്പോള്‍ അത് ലാലേട്ടനായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല.
പുള്ളി നല്ല തിരക്കിലായിരിക്കുമല്ലോ. പെട്ടെന്ന് അദ്ദേഹം ഫോണ്‍ വാങ്ങി ‘മോനെ, ജോണ്‍ ലൂഥര്‍ കണ്ടു, വളരെ നന്നായിരിക്കുന്നു, നന്നായി ഷൂട്ട് ചെയ്തിട്ടുണ്ട്, നീ അസലായിരിക്കുന്നു. നീ നന്നായിട്ട് ചെയ്തിട്ടുണ്ട്’ എന്നൊക്കെ പറഞ്ഞു. എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സന്തോഷമാണ് തോന്നിയത്.
ടീം ഇംഗ്ലണ്ട് ഈ വർഷം അവസാനം ലോകകപ്പ് ടൂർണമെന്റിലേക്ക് പോകും, കിക്ക് ഓഫിന് മുമ്പുള്ള ഫാൻസിന്റെ പെരുമാറ്റത്തെക്കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകികൊണ്ട് യുകെ സർക്കാർ പുതിയ പ്രസ്താവന പുറപ്പെടുവിച്ചു.
കഴിഞ്ഞ സമ്മറിൽ, ഇംഗ്ലണ്ടിനും ഇറ്റലിക്കും ഇടയിലുള്ള വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന യൂറോ 2020 ഫൈനൽ ലണ്ടനിലെ തെരുവുകളിൽ വൻതോതിൽ മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും കൂത്താടിയ ഫാൻസ്, അരാജകത്വത്തിനും മറ്റു കയ്യേറ്റങ്ങൾക്കും കാരണമായി.
ടിക്കറ്റില്ലാത്ത ആരാധകരുടെ കൂമ്പാരം മത്സരത്തിലേക്ക് കടക്കാനായി ടേൺസ്റ്റൈലിലേക്ക് ഇരച്ചുകയറി, 20-ലധികം പേരെ മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഖത്തറിലേക്ക് മയക്കുമരുന്ന് കഴിക്കാൻ ആലോചിക്കുന്ന ആരാധകർക്ക് കൊക്കെയ്ൻ പോലുള്ള നിയമവിരുദ്ധ വസ്തുക്കൾ കൈവശം വെച്ചാൽ ഗുരുതരമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
1987-ലെ 9-ാം നമ്പർ നിയമം അനുസരിച്ച്, മയക്കുമരുന്നുകളുടെയും അപകടകരമായ സൈക്കോട്രോപിക് വസ്തുക്കളുടെയും നിയന്ത്രണവും, രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നവർക്ക് 20 വർഷം തടവും 100,000 (£ 21,349) മുതൽ 30,000 റിയാൽ വരെ പിഴയും ലഭിക്കും. (£64,047).
എന്നിരുന്നാലും, കുറ്റം ആവർത്തിക്കുന്നവർക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം.
ഖത്തറിലെ കർശനമായ നിയമങ്ങളെക്കുറിച്ചും പ്രവേശിക്കുമ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ നടപടികളെക്കുറിച്ചും യുകെ സർക്കാർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സർക്കാർ വെബ്‌സൈറ്റിൽ ഇത് പ്രസ്താവിക്കുന്നു: “മയക്കുമരുന്ന് സംബന്ധമായ കുറ്റങ്ങൾക്ക് യാതൊരു സഹിഷ്ണുതയും ഇല്ല. മയക്കുമരുന്ന് ഉപയോഗം, കടത്ത്, കള്ളക്കടത്ത്, കൈവശം വയ്ക്കൽ എന്നിവയ്ക്കുള്ള പിഴകൾ കഠിനമാണ്.
“വിമാനത്താവളം അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു, എല്ലാ ബാഗുകളും സ്കാൻ ചെയ്യുന്നു, അവശിഷ്ടമായ അളവിൽ പോലും മയക്കുമരുന്ന് കൊണ്ടുപോകുന്ന യാത്രക്കാരെ അറസ്റ്റ് ചെയ്തേക്കാം.” എന്ന് വൃക്തമാക്കി യുകെ സർക്കാർ റിപ്പോർട്ട് പുറപ്പെടുവിച്ചു.
മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജുമായും സോളാര്‍ കേസിലെ പ്രതി സരിതയുമായും വ്യക്തിപരമായി യാതൊരു ബന്ധവുമില്ലെന്ന് സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. സോളാര്‍ കേസിലെ പ്രതി സരിതയും താനും ഒരേ ജയിലില്‍ ഉണ്ടായിരുന്നെങ്കിലും ഒരു ഘട്ടത്തിലും പരിചയപ്പെട്ടിട്ടില്ലെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.
‘പ്രശ്‌നം വന്നപ്പോള്‍ പി സി ജോര്‍ജ്ജ് എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നത് വാസ്തവമാണ്. എന്നാല്‍ ഈ 164 നെ ഉപയോഗിക്കരുത്. സരിതയെ തനിക്ക് അറിയില്ല. ഞങ്ങള്‍ ഒരുമിച്ച് ഒരു ജയിലില്‍ ഉണ്ടായിരുന്നു. ഒരു ഹലോ പോലും പറഞ്ഞിട്ടില്ല. ഞാന്‍ ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം അവര്‍ നിരന്തരം എന്റെ അമ്മയെ വിളിച്ച് സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരം സ്വഭാവത്തിനുടമയല്ല.
പി സി ജോര്‍ജ് എന്ന വ്യക്തിയുടെ ഫോണ്‍ സംഭാഷണത്തിന്റെ ഭാഗമാണ് പുറത്ത് വന്നത് അതിന്റെ അജണ്ടയെന്താണ്. എനിക്ക് ജീവിക്കണം. മക്കളെ വളര്‍ത്തണം. അദ്ദേഹം എന്തെങ്കിലും എഴുതി തന്നിട്ടുണ്ടെങ്കില്‍ പുറത്ത് വിടട്ടെ.’ സ്വപ്‌ന സുരേഷ് വിശദീകരിച്ചു.
താന്‍ അഭിമുഖം ചെയ്തതിന് ശേഷം നിരവധി പേരെ കണ്ടിട്ടുണ്ട് എന്നാണ് പി സി ജോര്‍ജിനെ കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിനോടുള്ള മറുപടി.മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിലാണ് സ്വപ്‌നയുടെ വിശദീകരണം. പി സി ജോര്‍ജും സരിത എസ് നായരും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. ഫെബ്രുവരി 10നാണ് സ്വപ്ന വിഷയത്തില്‍ പിസി ജോര്‍ജും സരിത എസ് നായരും തമ്മിലുള്ള സംഭാഷണം നടന്നത്. ഈ സംഭാഷണത്തില്‍ സ്വപ്ന സുരേഷുമായി താന്‍ കൂടിക്കാഴ്ച നടത്തിയതായി പിസി ജോര്‍ജ് സരിതയോട് പറയുന്നുണ്ട്.
സരിത്തിനൊപ്പമാണ് സ്വപ്ന തന്നെ കാണാന്‍ വന്നത്. മുഖ്യമന്ത്രി യുഎഇയില്‍ ചെന്നിട്ട് ഒരു പാഴ്സല്‍ അയക്കാന്‍ പറഞ്ഞിരുന്നു. ആ പാഴ്സല്‍ സ്‌കാന്‍ ചെയ്തപ്പോള്‍ ഡോളറാണ് കണ്ടെത്തിയതെന്ന് പിസി ജോര്‍ജ് സരിതയോട് സംഭാഷണത്തില്‍ പറയുന്നുണ്ട്. സ്വപ്ന ഇക്കാര്യം തുറന്ന് പറയാനിരിക്കുകയാണോയെന്ന സരിതയുടെ ചോദ്യത്തിന് പാവത്തിന് പേടിയാണ്, പറയാതിരിക്കുകയാണെന്ന് പിസി മറുപടി നല്‍കി. തുടര്‍ന്ന് നേരിട്ട് സംസാരിക്കാമെന്ന് പറഞ്ഞ് ഇരുവരും ഫോണ്‍ കട്ട് ചെയ്തു. അതിന്റെ അടുത്ത ദിവസം പിസി ജോര്‍ജ് സരിതയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച ഓഡിയോ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്.
അട്ടക്കുളങ്ങര സബ് ജയിലില്‍ സ്വപ്ന കഴിയുമ്പോള്‍ മറ്റൊരു കേസില്‍ സരിത എസ് നായരും ഇതേ ജയിലിലുണ്ടായിരുന്നു. പിസി ജോര്‍ജും സ്വപ്ന സുരേഷും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി രണ്ട് മുതല്‍ ഫെബ്രുവരി 15 വരെ പി സി ജോര്‍ജ് അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പറില്‍ നിന്നും സ്വപ്ന സുരേഷിന്റെ നമ്പറിലേക്ക് 19 തവണ ബന്ധപ്പെട്ടിട്ടുള്ളതായി വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതില്‍ 14 തവണ പിസി ജോര്‍ജ് അങ്ങോട്ടും അഞ്ചുതവണ സ്വപ്ന സുരേഷ് തിരിച്ചും വിളിച്ചിട്ടുണ്ട്. ഫെബ്രുവരി 10,11,12,13 എന്നീ ദിവസങ്ങളില്‍ ദൈര്‍ഘ്യമേറിയ രണ്ടു കോളുകള്‍ വീതവും 15-ാം തീയതി മൂന്നു പ്രാവശ്യവും ഇരുവരും സംസാരിച്ചിട്ടുണ്ട്.
ഫെബ്രുവരി 12, 15 തീയതികളില്‍ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയുടെ പേരിലുള്ള മൊബൈല്‍ നമ്പറില്‍ നിന്നും സ്വപ്ന സുരേഷിനെ ഒരാള്‍ വിളിച്ചിട്ടുണ്ട്. ഇയാളെ സംബന്ധിച്ച വിവരങ്ങളും ഉടന്‍ പുറത്തുവരുമെന്നാണ് സൂചന.
കാരൂർ സോമൻ
നമ്മുടെ ചരിത്ര ഗാഥകളിൽ സൂക്ഷിക്കേണ്ടയൊന്നാണ് തൃക്കാക്കര ഉപതെരെഞ്ഞടുപ്പ്. കോൺഗ്രസ് പാർട്ടി ജയിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി പൊരുതി തോറ്റു. ആരോഗ്യ രംഗത്തുള്ള ഒരു പൊതുപ്രവർത്തകനെ കേരളത്തിന് നഷ്ടപ്പെട്ടു. ഇനിയെങ്കിലും അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് മാറി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രഗത്ഭരെ സ്ഥാനാർത്ഥിയാക്കിയാൽ സമൂഹത്തിനാകെ അത് നേട്ടമായിരിക്കും. ഇല്ലെങ്കിൽ അഴിമതിയും അനീതിയും വളർന്നുകൊണ്ടിരിക്കും. മുൻമന്ത്രിയും പോളിറ്റ് ബ്യുറോ അംഗവുമായ എം.എ.ബേബി അറിയിച്ചത് ‘തോൽവിയിൽ നിന്ന് പാഠം പഠിക്കണമെങ്കിൽ പഠിക്കും’. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ‘ദൈവത്തെ ഭയക്കുന്നപോലെ ജനത്തെ ഭയക്കണം’. രണ്ടുപേരും പഠിക്കണം, ഭയക്കണം എന്നാണ് ജനത്തോടെ പറഞ്ഞത്.
രണ്ട് വ്യക്തിത്വങ്ങളും ശരിയായ അളവുകോലാണ് മലയാളിക്ക് തന്നത്. അളക്കുക മാത്രമല്ല വിലയിരുത്തി പഠിക്കണം. ഒരാൾ എം.എൽ.എ.അല്ലെങ്കിൽ മന്ത്രിയായാൽ ധരിച്ചിരിക്കുന്നത് ആനപ്പുറത്തെന്നാണ്. അതിനെ അജ്ഞത, അറിവില്ലായ്മ എന്ന് വിളിക്കാം. പാശ്ചാത്യ രാജ്യങ്ങളിൽ മന്ത്രിമാർ സൈക്കിളിൽ യാത്ര ചെയ്യുന്നത് നാം മറക്കരുത്. അവരുടെ പിറകിൽ പരിവാരങ്ങൾ ഒന്നുമില്ല. അതിന്റെയർത്ഥം അവർക്ക് ജനത്തെ ഭയമില്ല. അവരുടെ സേവകരാണ്. മലയാളക്കരയെ തൃക്കാക്കരയിലെ ജനങ്ങൾ പഠിപ്പിച്ചത് ഞങ്ങൾ ബുദ്ധിശൂന്യരും വിവരംകെട്ടവരുമല്ല എന്നതാണ്. എന്തുകൊണ്ടെന്നാൽ അവിടെ ജാതിമത വർഗ്ഗീയ പാർട്ടികളുടെ കരിമ്പടങ്ങൾ ഒന്നൊന്നായി അഴിഞ്ഞുവീണു. ജാതി മതത്തിന്റെ മറവിൽ വരുന്ന അവസരവാദികളെ അവർ തിരിച്ചറിഞ്ഞു. അവിടെ കൂട്ടിവായിക്കേണ്ടത് ഈഴവർ, മുസ്ലിം, ക്രിസ്ത്യൻ അവസരവാദികൾ പദവികളിൽ കടിച്ചുതൂങ്ങിയിരിപ്പുണ്ട്. തൃക്കാക്കരക്കാർ വടക്കേ ഇന്ത്യയിൽ നിന്ന് വിരുന്നു വന്ന ജാതിമത കുത്തിവെപ്പ് പുച്ഛത്തോടെ പുറംതള്ളി. ആ തീരുമാനം മലയാളിയുടെ വിടർന്ന നേത്രങ്ങൾക്ക് അളവറ്റ ആഹ്‌ളാദം നൽകി. കേരളത്തിന്റെ മുക്കിലും മൂലയിലും വളർന്നു കൊണ്ടിരിക്കുന്ന വർഗ്ഗീയ വിഷപ്പാമ്പുകളെ പുറത്താക്കിയതിൽ തൃക്കാക്കരക്ക് ഹൃദയം നിറഞ്ഞ നന്ദി. തൃക്കാക്കര വികസിത പാശ്ചാത്യ രാജ്യങ്ങൾക്കൊപ്പമെത്തിയിരിക്കുന്നു.
ഇന്ത്യയിൽ പലയിടത്തും ആഭിചാരകർമ്മങ്ങളും കെട്ടുകാഴ്ചകളും ജാതി കലർത്തി പലരെയും വഞ്ചിക്കുന്നത് കാണാം. വോട്ടുചെയ്യുന്നവർ മനസ്സിലാക്കേണ്ടത് അഞ്ചു വർഷത്തിലൊരിക്കൽ കിട്ടുന്ന വോട്ട് മഞ്ഞുതുള്ളി വീഴുന്നതുപോലെയാണ്. അവിടെ നമ്മുടെ മാംസം കൊതിച്ചുനിൽക്കുന്ന കഴുകന്മാരാണ് ജാതി മത വോട്ടിനായി നമ്മെ സമീപിക്കുന്നത്. മതത്തിന്റെ പേരിൽ വോട്ട് ചോദിക്കുക മറ്റൊരു ആഭിചാര കർമ്മമാണ്. ഈ മൂഢന്മാർ സ്വയം ദേവന്മാരെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നു. അവരെ ആദരിക്കയും വിശ്വസിക്കയും ചെയ്യുന്ന അന്ധവിശ്വാസികൾ ധാരാളമുണ്ട്. അതിന്റെ കാരണം അറിവില്ല. അറിവില്ലാത്തതിന്റെ പ്രധാന കാരണം ഭരണത്തിലുള്ളവർ ജനത്തിന് വേണ്ടുന്ന നല്ല സാഹിത്യ സൃഷ്ഠികൾ വായിക്കാൻ കൊടുക്കുന്നില്ല. അവർ വായിച്ചു വളർന്നാൽ അറിവുണ്ടാകും, അറിവ് ലഭിച്ചാൽ ചോദ്യങ്ങൾ ഉയരും. അധികാര കസേരയിൽ മരണംവരെ ഇരിക്കാൻ സാധിക്കില്ല. അവർ അടിച്ചുപുറത്താക്കും. ഇന്ത്യയിലാണ് മരണംവരെ ഭരണത്തിൽ കടിച്ചുതൂങ്ങി കിടക്കുന്നവരെ കാണാൻ സാധിക്കുക. എം.പി, എം.എൽ.എ.മരിച്ചാലും ശവപറമ്പുകളിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്ന ആത്മാവ്‌പോലെ ഭാര്യ അല്ലെങ്കിൽ മക്കൾ മത്സരിക്കാനിറങ്ങും. സഹതാപത രംഗമുണർത്തി സ്ഥാനാർഥികളായി ജയിക്കുന്നു. എന്നാൽ വിദ്യാസമ്പന്നർ, അറിവുള്ളവർ അങ്ങനെയുള്ള പ്രലോഭനങ്ങളിൽ വിഴുന്നവരല്ല. കേരളത്തിൽ സാഹിത്യമെടുത്താലും എന്തും രാഷ്ട്രീയപ്രേരിതമാണ്. യഥാർത്ഥ ഈശ്വരത്വത്തെ, ജ്ഞാനത്തെ തിരിച്ചറിഞ്ഞവർക്ക് മാത്രമെ മനുഷ്യത്വമുള്ളവനും വിവേകിയുമാകാൻ സാധിക്കൂ.
എന്റെ ദേശമായ ചാരുംമൂട് താമരക്കുളമടക്കം പല പഞ്ചായത്തുകളിലും മൂല്യബോധത്തോടെ സാമൂഹ്യ വിഷയങ്ങളെ നേരിടാൻ സാധിക്കാതെ ജാതിമതക്കോട്ടകളിൽ അഭയം പ്രാപിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. വ്യാസമഹർഷി രചിച്ച ‘ഭഗവത്ഗീത’യിലെ കലികാലവർണ്ണന ഇന്ന് അക്ഷരംപ്രതി ശരിയായി വരുന്നു. കാരണം അക്ഷരം ആത്മാവ് എന്തെന്ന് ഇവർക്കറിയില്ല.
ജാതി മതമുള്ള ദേശങ്ങളിലാണ് ദുഷ്ടന്മാർ പെരുകുന്നത്. ഇന്ത്യയുടെ അടുത്തുള്ള താലിബാൻ കണ്ടാലറിയാം. അവിടെവരെ പോകേണ്ടതില്ല. നമ്മുടെ കാശ്മീർ എടുത്താൽ മതി. ജാതി മതത്തിന്റെ പേരിൽ മനുഷ്യരെക്കൊല്ലുന്ന കാട്ടാളന്മാർ. മലയാള മണ്ണിന് പുരോഗമനപരമായ കാഴ്ചപ്പാടുകളുള്ളതിനാൽ ആ മണ്ണിൽ ജാതിമത വിത്തുകൾ വളരില്ല. തൃക്കാക്കരയത് തെളിയിച്ചു. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയം പാവങ്ങളെ പരിഭ്രാ ന്തരാക്കുമ്പോൾ കേരളത്തിൽ ജനങ്ങളെ അസംതൃപ്തരാക്കുന്ന സാമൂഹ്യാന്തിരീക്ഷം ചുരുക്കമാണ്. ഭരണത്തിലുള്ളവർ നടത്തുന്ന പരസ്യങ്ങൾ കണ്ടാൽ തോന്നുക രാജ്യത്തെ സേവിക്കുന്നത് സ്വന്തം വീട്ടിലെ സമ്പത്തു കൊണ്ടണ്. ഈ പരസ്യങ്ങൾക്ക് ഇവർക്ക് ആരാണ് ഭീമൻ തുക കൊടുക്കുന്നത്? ഈ പൊങ്ങച്ചമൊന്നും വിദ്യാസമ്പന്നരുടെ രാജ്യങ്ങളിൽ കാണാറില്ല. നാം കൊട്ടിഘോഷിക്കുന്ന യുപിയിൽ ജാതിമത വിഭജനം മാത്രമല്ല സ്ത്രീകൾക്കും രക്ഷയില്ല. അവിടെ നിന്നുള്ള ഇപ്പോഴത്തെ വാർത്ത ‘പെൺകുട്ടികളെ പ്രസവിച്ചതിന് ഭർത്താവിന്റെ, ബന്ധു ക്കളുടെ ക്രൂര മർദ്ദനം. പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു’. ഇങ്ങനെ എത്രയോ സ്ത്രീകൾ ഇന്ത്യയിൽ ക്രൂര പീഡനങ്ങളാൽ പിടയുന്നു.
മുൻപ് ഓക്‌സിജൻ കിട്ടാതെ എത്രയോ കുഞ്ഞുങ്ങളെ കൊന്നു. എന്നിട്ടും ആ മാന്യൻ വീണ്ടും അധികാരത്തിൽ വന്നു. മാനുഷിക മൂല്യങ്ങളെ കാറ്റിൽ പറത്തുന്ന സാമൂഹ്യ അസമത്വങ്ങൾക്കതിരെ ആ നാട്ടിൽ ആരും ശബ്ദക്കില്ല. ഭയം കൊണ്ടാണ് ശബ്ദിക്കാത്തത്. എന്തൊരു വികല വിചിത്ര ചിന്തയാണ് ആൺകുട്ടികൾ മതി പെൺകുട്ടികൾ വേണ്ട. ഇവർ ഏത് ലോകത്താണ് ജീവിക്കുന്നത്? ഗൾഫ് രാജ്യങ്ങളിൽ വിവാഹം കഴിക്കാനിരിക്കുന്ന പുരുഷന്മാർ പെൺകുട്ടിക്ക് സമ്പത്ത് കൊടുക്കാനില്ലാതെ വിവാഹം കഴിക്കാതെ നിൽക്കുന്നുണ്ട്. ഒരമ്മയുടെ ഉദരത്തിൽ നിന്ന് ജന്മമെടുത്ത പുരുഷൻ പറയുന്ന വാക്കുകൾ കേട്ടിട്ടും അവനെ തുറുങ്കിലടക്കാൻ കരുത്തില്ലാത്ത ഭരണാധിപന്മാർ. സ്ത്രീയുടെ മഹത്വം തിരിച്ചറിയാത്ത പുരുഷന്മാർ ഇന്ത്യയിൽ ധാരാളമുണ്ട്. കോടതികൾ പോലും നോക്കു കുത്തികളാകുന്നു. ആഫ്രിക്കൻ കാടുകളിലെ പുരുഷന്മാർപോലും ഇങ്ങനെ ചിന്തിക്കില്ല. മനുഷ്യവികാര ങ്ങളെ വൃണപ്പെടുത്തുന്ന ഇതുപോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടായാൽ ആ ഭരണാധിപൻ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കില്ല.
ബ്രിട്ടീഷുകാരെ എത്ര കുറ്റപ്പെടുത്തിയാലും അവർ ഇന്ത്യൻ സ്ത്രീകളുടെ രക്ഷകരായിരിന്നു. കേരളമടക്കം സ്ത്രീകൾക്ക് നേരെ നടന്ന ക്രൂരമായ ദുരാചാരങ്ങൾ അവർ അവസാനിപ്പിച്ചു. അവർ ഇന്ത്യയിൽ ഭരണം നടത്തിയതുകൊണ്ട് പാവങ്ങൾക്കും സ്ത്രീകൾക്കും സ്വാതന്ത്ര്യം കിട്ടി. അതൊന്നും ശശി തരൂരിനെപ്പോലുള്ളവർക്ക് മനസ്സിലാകില്ല.ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന വില്യം ബെന്റിക് പ്രഭു ബംഗാളിയും സാമൂഹ്യ തിന്മകൾക്കെതിരെ പോരാടിയ രാജാറാം മോഹൻ റോയിയുടെ സഹായത്തോടെ സതി സമ്പ്രദായം നിർത്തൽ ചെയ്തു. കേരളത്തിൽ ജാതിമത കുപ്പായമിട്ട് വോട്ടുപിടിക്കാൻ പോകുമ്പോൾ കുളിച്ചു ശുദ്ധിവരുത്തി ജാതിമതമില്ലാതെ പോകാൻ ശ്രമിക്കണം. ജാതി മതങ്ങൾ മദമിളകിയ ആനയെപ്പോലെയാണ് അതിനെ തളക്കാൻ നമ്മൾ ആനക്കാരായി മാറണം. ഇല്ലെങ്കിൽ സമൂഹത്തിനവർ വിനാശകാരികളാണ്. മുന്നിൽ ചിരിച്ചുകൊണ്ട് മുഖസ്തുതി പറഞ്ഞു വന്നവർക്ക് നല്ല പാരിതോഷികം നൽകിയ തൃക്കാക്കരക്കാർ നല്ലൊരു പാഠമാണ് മലയാളിമക്കൾക്ക് നൽകിയത്. ഭാവിതലമുറയെ ജാതിമതത്തിന് വിഴുങ്ങാൻ മാതാപിതാക്കൾ വഴിയൊരുക്കരുത്. അവരുടെ ലക്ഷ്യം മതമൈത്രിയല്ല മതപ്രീണനമാണ്. ജാതിക്കോമരങ്ങളെ വേരോട് പിഴുതെറിഞ്ഞില്ലെങ്കിൽ അറിവില്ലാത്ത പാവങ്ങൾ അഗാധമായ അന്ധകാരത്തിലാണ്ടു പോകുമെന്നറിയുക………
1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. സ്ഥിരോത്സാഹവും കഠിനപ്രയത്നവുമാണ് ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ എന്ന പദവിയിലേക്ക് ഷാരൂഖ് ഖാനെ ഉയർത്തിയത്. ബ്രിട്ടീഷ് ഇന്ത്യയിലെ (ഇന്നത്തെ പാകിസ്ഥാൻ) പെഷവാറിൽ നിന്നുള്ള സ്വാതന്ത്ര്യ സമര പ്രവർത്തകനായിരുന്നു ഷാരൂഖിന്റെ പിതാവായ മീർ താജ് മുഹമ്മദ് ഖാൻ.
ധാരാളം വായിക്കുകയും ചിന്തിക്കുകയുമൊക്കെ ചെയ്യുന്ന വിദ്യാസമ്പന്നനായ അദ്ദേഹം പേർഷ്യൻ, സംസ്‌കൃതം, പുഷ്‌തു, പഞ്ചാബി, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറ് ഭാഷകൾ സ്വായത്തമാക്കിയിരുന്നു. എന്നാൽ, പിതാവിന്റെ സംരക്ഷണത്തിൽ അധികനാൾ കഴിയാനുള്ള ഭാഗ്യം ഷാരൂഖിന് ഉണ്ടായിരുന്നില്ല. ക്യാൻസർ ബാധിച്ച് മീർ താജ് മുഹമ്മദ് ഖാൻ മരിക്കുമ്പോൾ ഷാരൂഖ് ഖാന് 15 വയസ്സ് മാത്രമാണ് പ്രായം. ഷാരൂഖിന് 25 വയസ്സായപ്പോഴേക്കും മാതാവ് ലതീഫ് ഫാത്തിമയും അന്തരിച്ചു. തുടർന്നങ്ങോട്ട് കഷ്ടപ്പാടുകൾ താണ്ടി, പ്രതിബന്ധങ്ങളെ അതിജീവിച്ച് സ്വപ്നസമാനമായൊരു ജീവിതം പടുത്തുയർത്തിയ കഥയാണ് ഷാരൂഖ് ഖാന് പറയാനുള്ളത്.
തന്റെ പിതാവിനെ കുറിച്ചും അദ്ദേഹം നൽകിയ വിലപ്പിടിച്ച അഞ്ച് സമ്മാനങ്ങളെ കുറിച്ചും ഷാരൂഖ് മനസ്സുതുറക്കുന്ന ഒരു ത്രോബാക്ക് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ഇന്നത്തെ ഷാരൂഖ് ഖാനെ വാർത്തെടുക്കുന്നതിൽ ആ സമ്മാനങ്ങൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പറയുകയാണ് താരം. ബ്രൂട്ട് ഇന്ത്യയ്ക്ക് 2016ൽ നൽകിയ ഒരു അഭിമുഖത്തിൽ നിന്നുള്ളതാണ് ഈ വീഡിയോ.
ഷാരൂഖിന്റെ വാക്കുകളിങ്ങനെ:
എന്റെ പിതാവൊരു ദരിദ്രനായിരുന്നു, തൊഴിൽ രഹിതനും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അദ്ദേഹം കഷ്ടപ്പെടുന്നത് കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ പത്തു വയസ്സു മുതൽ 15 വയസ്സുവരെ വിലകൂടിയ സമ്മാനങ്ങൾ വാങ്ങിത്തരാൻ അദ്ദേഹത്തിന് ശേഷിയില്ലായിരുന്നു, അതിനാൽ കൈവശമുള്ള പഴയ വസ്തുക്കൾ പത്രക്കടലാസിൽ പൊതിഞ്ഞ് പിറന്നാൾ സമ്മാനമായി എനിക്കദ്ദേഹം നൽകുമായിരുന്നു. എന്റെ പിതാവ് തന്ന അഞ്ച് സമ്മാനങ്ങളുടേതാണ് ഈ കഥ, അവയെങ്ങനെയാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയതെന്നും.
പത്താം വയസ്സിലാണ് എനിക്കൊരു പഴയ ചെസ്സ് ബോർഡ് അദ്ദേഹം സമ്മാനമായി നൽകിയത്. ചെസ്സ് ജീവിതത്തിന്റെ പ്രതിഫലനമാണ്! പറഞ്ഞു പഴകിയതാണെങ്കിലും അത് സത്യമാണ്. അത് നിങ്ങളെ പഠിപ്പിക്കുന്ന ആദ്യ പാഠമെന്തെന്നാൽ ഓരോ നീക്കങ്ങൾക്കും അതിന്റേതായ അനന്തര ഫലമുണ്ട് എന്നാണ്. നിങ്ങളത് അറിഞ്ഞ് ചെയ്താലും ഇല്ലെങ്കിലും! ജീവിതത്തിലെ ഒരൊറ്റ നിമിഷവും ശൂന്യമായി കടന്നു പോകുന്നില്ല. അതിനാൽ കാര്യങ്ങൾ ആവർത്തിച്ചുറപ്പിക്കുക, എല്ലായ്പ്പോഴും കഴിഞ്ഞില്ലെന്നുവരും എങ്കിലും അതിനായി ശ്രമിക്കുക! അങ്ങനെ ചെയ്താൽ നിങ്ങളുടെ ജീവിതം ചെസ് ബോർഡിലെ കളങ്ങൾ പോലെ കറുപ്പും വെളുപ്പുമാകില്ല. ചില നേരം മുന്നോട്ട് കുതിക്കും മുമ്പ് ഏതാനും അടി പുറകോട്ട് വെക്കേണ്ടി വരും. കുറച്ചുകാലത്തേക്ക് നമുക്ക് ബുദ്ധിമുട്ടായി തോന്നുന്ന കാര്യങ്ങൾ ചെയ്യുന്നതിലും നഷ്ടമൊന്നുമില്ല, പക്ഷേ അതെല്ലാം മൂല്യവത്തായിരുന്നുവെന്ന് കാലം കൊണ്ട് തെളിയിക്കണം.
എന്റെ പിതാവ് സമ്മാനിച്ചതിൽ ഏറ്റവും അമൂല്യമായത് ഒരു ഇറ്റാലിയൻ ടൈപ്പ് റൈറ്ററാണ്. ഒരു ടൈപ്പ് റൈറ്റർ നന്നായി ഉപയോഗിക്കാൻ നിങ്ങൾക്ക് കൂർമ്മബുദ്ധി കൂടിയേ തീരൂ. തെറ്റിപ്പോവുന്ന ഒരു അക്ഷരം മതി മുഴുവൻ ജോലിയും ആദ്യം മുതൽ വീണ്ടും തുടങ്ങേണ്ടി വരും. ടൈപെക്സ് എന്നൊരു സംവിധാനമാണ് ഞങ്ങളന്ന് ഉപയോഗിച്ചിരുന്നത്. മനസ്സിലെ വാക്കുകൾ ടൈപ്പ് ചെയ്യാനായി വിരലുകളുടെ നിയന്ത്രണം സ്വായത്തമാക്കേണ്ടതുണ്ട്. കൂടുതൽ സൂക്ഷ്മതയോടെ ജോലി ചെയ്തുകൊണ്ടേയിരിക്കുക. മുതിർന്ന വ്യക്തിയായപ്പോൾ എനിക്ക് ബോധ്യമായൊരു കാര്യം നിങ്ങളുടെ സ്ഥിരോത്സാഹത്തേക്കാളും കഠിനാധ്വാനത്തേക്കാളും പ്രാധാന്യമുള്ള മറ്റൊന്നുമില്ല എന്നതാണ്. നിങ്ങൾ ചെയ്യുന്നതെല്ലാം കൂടുതൽ ശ്രദ്ധയോടെ വീണ്ടും ചെയ്യാൻ ശ്രമിക്കുക. പരിശീലനം എല്ലാത്തിനെയും എളുപ്പമാക്കും. ഏതൊരു ജോലി ചെയ്യുമ്പോഴും അത് നിങ്ങളുടെ ആദ്യ ജോലിയാണെന്ന് കരുതുക. എങ്കിൽ മാത്രമേ, അത് ശരിയായി ചെയ്യാനും മറ്റുള്ളവരിൽ മതിപ്പുണ്ടാക്കാനും നിങ്ങൾക്ക് സാധിക്കൂ. അതേസമയം നിങ്ങളുടെ അവസാനത്തെ ജോലിയാണെന്നും കരുതുക, ഇനിയൊരവസരം ലഭിക്കില്ലെന്നു കരുതി അർപ്പണഭാവത്തോടെ അതിനെ സമീപിക്കുക.
പിന്നീടെനിക്ക് പിതാവ് സമ്മാനിച്ചത് ഒരു ക്യാമറയാണ്. രസകരമായ കാര്യമെന്തെന്നാൽ, അത് പ്രവർത്തനക്ഷമമായിരുന്നില്ല. അതിനാൽ ഒരു ഫോട്ടോ പോലുമെടുത്തില്ല! സർഗാത്മകത ആത്മാവിലാണ് നടക്കുന്നത് എന്നതാണ് ഞാൻ പഠിച്ച പാഠം. അതിൽ നിന്നൊരു പ്രൊഡക്റ്റോ ലോകം അംഗീകരിക്കുന്ന നേട്ടമോ ഉണ്ടാകണമെന്നില്ല. അതു നമ്മുടെ ഉള്ളിൽ നിന്നാണ് വരിക. നിങ്ങളുടെ സർഗാത്മകതയെ ഭയപ്പെടാതെ ആദരവോടെ കാണുക.
എന്റെ പിതാവ് നല്ലൊരു തമാശക്കാരനായിരുന്നു. എത്ര ഗൗരവമുള്ള സംഭവത്തെയും ഹാസ്യാത്മകമായി സമീപിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. തമാശകളില്ലെങ്കിൽ ലോകം വിരസമായൊരു ഇടമായി മാറിയേനെ. ഏതു അന്ധകാരവും ഹൃദയം തുറന്ന ഒരു ചിരിയ്ക്കു മുന്നിൽ നിഷ്‌പ്രഭമാവും. അത് നിങ്ങൾക്ക് എല്ലാം അഭിമുഖീകരിക്കാനുള്ള ധൈര്യം തരും. അത് നിങ്ങളുടെ കാഴ്ചപ്പാടിനെ മാറ്റുന്നുണ്ട്.
എന്റെ പിതാവ് തന്ന അവസാനത്തെ ഉപഹാരമായിരുന്നു ഏറ്റവും ചാരുതയാർന്നത്. അതൊരു സമ്മാനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് എന്റെ പതിനഞ്ചാം വയസ്സിൽ അദ്ദേഹം മരിച്ച ദിവസമാണ്. നമ്മുടെ മാതാപിതാക്കൾ നൽകുന്ന ഏറ്റവും വലിയ സമ്മാനം, നമ്മുടെ ജീവിതം തന്നെയാണ്. ഒരു സത്രീയേയോ പുരുഷനെയോ അസാധാരണമാക്കുന്നത് ദയയാണ്. ജീവിതമെന്നത് നമ്മേക്കാൾ വലുതാണെന്ന തിരിച്ചറിവ് നൽകുന്നു. ലോകത്തോട് നന്ദിയുള്ളവരായിരിക്കാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു. നമ്മോട് സ്നേഹത്തോടെയോ പരുക്കനായോ പെരുമാറുന്ന എല്ലാവരും നമ്മളെ പോലെ തന്നെയുള്ള മനുഷ്യരാണെന്ന മനസ്സിലാക്കലാണത്. അനുഭവങ്ങളാണ് മനുഷ്യനെ രൂപപ്പെടുത്തുന്നത്. നമ്മൾ ഏതെങ്കിലും മേഖലകളിൽ വിജയിയാണെന്നത് കൊണ്ട് മറ്റൊരു മനുഷ്യനേക്കാൾ മികച്ചവനാണ് എന്നർത്ഥമില്ല.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
അതിനിടെ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അതില്‍ വസ്തുതകളുടെ തരിമ്പ് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഇതിലൂടെയൊന്നും സര്‍ക്കാരിന്റെ ഇച്ഛാശക്തി തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അസത്യം വീണ്ടും ജനമധ്യത്തില്‍ പ്രചരിപ്പിക്കുകയാണ്. ഇത് രാഷ്ട്രീയ അജണ്ടയുടെ ഭാഗംമാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഗൂഢപദ്ധതിയുടെ ഭാഗമാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലക്ഷ്യം. കള്ളപ്രചരണങ്ങളെ ജനം തള്ളിക്കളയും. പഴയ കാര്യങ്ങള്‍ കേസിലെ പ്രതിയെക്കൊണ്ട് ചിലര്‍ പറയിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദൂബായ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. എറണാകുളം ജില്ലാ കോടതി മുമ്പാകെ 164 പ്രകാരം മൊഴി നല്‍കി പുറത്തിറങ്ങവേ മാധ്യമങ്ങളോടാണ് സ്വപ്നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
2016 ല്‍ മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശത്തിനിടെ അത്യവിശ്യമായി ഒരു ബാഗ് കേരളത്തില്‍ നിന്ന്കൊടുത്തയക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ അന്ന് കോല്‍സുലേറ്റിലുണ്ടായിരുന്ന തന്നെ വിളിച്ചെന്നും അതില്‍ മുഴുവന്‍ കറന്‍സിയായിരുന്നെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
അതോടൊപ്പം ബിരിയാണ് ചെമ്പ് എന്ന് പേരില്‍ ദുബായ് കോണ്‍സുലേറ്റില്‍ വന്നവയെല്ലാം ക്ളിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടുവെന്നും അതില്‍ ബിരിയാണി വയ്കാനുള്ള പാത്രങ്ങള്‍ മാത്രമല്ല മറ്റെന്തോ ഉണ്ടായിരുന്നുവെന്നുമാണ് സ്വപ്ന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കൊച്ചി: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷ് കോടതിയിലെത്തി രഹസ്യ മൊഴി രേഖപ്പെടുത്തി. കേസില്‍ ബന്ധുമുളളവരെക്കുറിച്ചുളള വിവരം സ്വപ്‌ന നല്‍കിയെന്നാണ് മാധ്യമങ്ങളോടു പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കരന്‍ ,സിഎം രവീന്ദ്രന്‍, മുന്‍മന്ത്രി കെ.ടി.ജലീല്‍, നളിനി നെറ്റോ എന്നിവര്‍ക്ക് കേസിലുളള പങ്ക് എന്തൊക്കെയാണെന്നു രഹസ്യമൊഴിയില്‍ നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ തുടക്കം 2016 ല്‍ മുഖ്യമന്ത്രിയുടെ ദുബായ് യാത്രയുടെ സമയത്താണ്. ആദ്യമായി ശിവശങ്കര്‍ സ്വപ്‌നയുമായി ബന്ധപ്പെടുന്നതെന്നും മുഖ്യമന്ത്രി ബാഗ് മറന്നു എത്രയും വേഗം ദുബായില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. അന്ന് സ്വപ്‌ന കോണ്‍സുലേറ്റ് സെക്രട്ടറിയായിരുന്നു. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില്‍ കറന്‍സിയായിരുന്നു. കോണ്‍സുലേറ്റിലെ സ്‌കാനിങ് മെഷീനില്‍ ആ ബാഗ് സ്‌കാന്‍ ചെയ്തിരുന്നു അങ്ങനെയാണ് ബാഗില്‍ കറന്‍സിയാണെന്നു മനസ്സിലാക്കിയത്.
സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിശദമായി മൊഴി നല്‍കിയിട്ടും അന്വേഷണം വേണ്ട പോലെ നടന്നില്ല എന്നു സ്വപ്‌ന പറഞ്ഞു.