ജിമ്മിച്ചൻ ജോർജ്

സാലിസ്ബറി : സാലിസ്ബറി മലയാളി കമ്മ്യൂണിറ്റിയുടെ ആദ്യ പ്രസിഡന്റും സാലിസ്ബറിയിലെ ആദ്യകാല മലയാളിയുമായ രാജേഷ് ടോംസിന്റെ മാതാവ് ത്രേസ്യാമ്മ തോമസ് (67) W/o PJ തോമസ്, പുറ്റുമണ്ണിൽ, നാട്ടിൽ (കണമല )മരണമടഞ്ഞു . മക്കളോടൊപ്പമായിരിക്കാൻ പലപ്രാവശ്യം യുകെയിൽ എത്തിയിട്ടുള്ള പ്രിയ മാതാവ് സാലിസ്ബറി മലയാളി കമ്മ്യൂണിറ്റിയുടെ കൂടെ ഭാഗമായിരുന്നു .

പ്രിയ മാതാവിന്റെ വേർപാടിൽ ദുഃഖാർത്ഥരായിരിക്കുന്ന കുടുംബത്തോടുള്ള അനുശോചനവും പ്രാർത്ഥനയും സാലിസ്ബറിയിലെ മലയാളി സമൂഹം ഒന്നുചേർന്ന് രേഖപെടുത്തുന്നു.
കാരിത്താസ് ഹോസ്പിറ്റലിൽ ചികത്സയിൽ ആയിരുന്ന പരേത പാലൂർക്കാവ് കടപ്ലാക്കൽ കുടുംബാംഗം ആണ്.

മക്കൾ: രാജേഷ് ടോംസ്, (UK) , ഫാ. ബ്രിജേഷ് പുറ്റുമണ്ണിൽ (ഡയറക്ടർ,സഹ്യാദ്രി,കാഞ്ഞിരിപ്പള്ളി രൂപത).
മരുമകൾ: റീന ടോംസ് (UK) കളത്തുക്കടവ്, ഞൊണ്ടിമാക്കൽ കുടുംബാംഗം.
കൊച്ചുമക്കൾ: ഷീയോൺ,റിയോൺ, അലോണ.

മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച കണമലയിലെ വസതിയിൽ രാവിലെ 11 മണിക്ക് ആരംഭിക്കുകയും തുടർന്ന് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കണമല സെന്റ് തോമസ് പള്ളിയിലെ കുടുംബകല്ലറയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ് .

രാജേഷ് ടോംസിന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.