തന്നോട് ദയ കാണിക്കണമെന്ന് കോടതിയില്‍ ദിലീപ്. മാധ്യമങ്ങളും കോടതിയും തന്നെ നിരന്തരം വേട്ടയാടുന്നെന്ന് ദിലീപ് കോടതിയെ അറിയിച്ചു. പോലീസിന്റെ ഫോറന്‍സിക് ലാബുകളില്‍ വിശ്വാസമില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
ഫോണ്‍ ഫോറന്‍സിക് പരിശോധനക്കയച്ചെന്ന് ദിലീപ് കോടതിയില്‍ രേഖാമൂലം മറുപടി നല്‍കി. ബാലചന്ദ്രകുമാറിന്റെ സന്ദേശങ്ങള്‍ വീണ്ടെടുക്കാനാണ് പോലീസ് തന്റെ ഫോണ്‍ ആവശ്യപ്പെടുന്നത്. സ്വകാര്യത സംരക്ഷിക്കണമെന്നും ദിലീപ് അറിയിച്ചു. ഫോണ്‍ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്നും ദിലീപ് പറയുന്നു.
പ്രതികളെല്ലാം ഒറ്റയടിക്ക് ഫോണ്‍ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഫോണിന്റെ കാര്യത്തില്‍ തീരുമാനമായതിന് ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. സ്വന്തം നിലയില്‍ ഫോണ്‍ പരിശോധനക്കയച്ചത് ശരിയായ നടപടിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2017-18 കാലത്ത് പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകളാണ് കേസില്‍ നിര്‍ണായകം. ദിലീപ് ഉപയോഗിച്ചിരുന്ന ആപ്പിള്‍, വിവോ കമ്പനികളുടെ നാലു ഫോണുകളും സഹോദരന്‍ അനൂപിന്റെ രണ്ടു ഫോണുകളും സുരാജിന്റെ ഒരു ഫോണുമാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം, ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ ഹാജരാക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. മുദ്രവച്ച കവറില്‍ തിങ്കളാഴ്ച 10.15ഓടെ ഹാജരാക്കാന്‍ ആണ് ഉത്തരവ്. പ്രോസിക്യൂഷന്റെ നിലപാട് അംഗീകരിച്ചാണ് ദിലീപിന്റെ വാദങ്ങള്‍ തള്ളി, ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കില്‍ നിയമപരമായി ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ കേസില്‍ നിര്‍ണായക തെളിവായി അന്വേഷണ സംഘം പറഞ്ഞിരുന്നത് ഈ ഫോണുകളായിരുന്നു.
സര്‍ക്കാരിന്റെ ഫോറന്‍സിക് സയന്‍സ് ലാബിലെ പരിശോധനയില്‍ വിശ്വാസമില്ലെന്നും അതില്‍ സര്‍ക്കാര്‍ സ്വാധീനം ഉണ്ടാകുമെന്നും ദിലീപ് വാദിച്ചു. താന്‍ സ്റ്റേറ്റിന്റെയും മാധ്യമങ്ങളുടേയും ഇരയാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. എന്നാല്‍, അംഗീകൃത ഏജന്‍സിക്ക് നിങ്ങളുടെ ഫോണ്‍ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഫോണ്‍ കൊടുക്കണോ വേണ്ടയോ എന്ന് വിധി ന്യായങ്ങള്‍ വിവിധ കോടതികള്‍ പറഞ്ഞിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവ വഴിയേ ഫോണ്‍ പരിശോധിക്കാന്‍ ആവൂ. അതുകൊണ്ട് താങ്കള്‍ സ്വകാര്യ ഏജന്‍സിക്ക് കൊടുത്തൂ എന്നേ ഈ ഘട്ടത്തില്‍ കണക്കാക്കാനാകൂവെന്നും കോടതി പറഞ്ഞു.
സ്വന്തം നിലയില്‍ ഫോണ്‍ പരിശോധിക്കാന്‍ കഴിയില്ലെന്നും പ്രിവിലേജ് കമ്മ്യൂണിക്കേഷന്‍ ഉള്ളത് കൊണ്ട് മാത്രം ഫോണ്‍ പരിശോധിക്കാതെ ഇരിക്കാന്‍ ആവില്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു. ഫോറന്‍സിക് പരിശോധന അംഗീകൃത ഏജന്‍സി വഴി നടത്തണം. ഫോണിലെ വിവരങ്ങള്‍ സ്വന്തമായി പരിശോധിച്ചു എങ്ങനെ അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ നല്‍കാന്‍ കഴിയും. കേസില്‍ ഞങ്ങള്‍ വളരെ അധികം മുന്നോട്ട് പോയിരിക്കുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം എല്ലാവരും ഫോണ്‍ മാറ്റി.
അങ്ങനെ വിവിധ കാരണങ്ങള്‍ കൊണ്ട് ദിലീപിന് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ല. ഗുഢാലോചന മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപിന്റെ ഭാഗത്തുനിന്ന് തുടര്‍ നീക്കങ്ങള്‍ ഉണ്ടായി എന്നും ഡിജിപി അറിയിച്ചു. ദീലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2017ല്‍ എംജി റോഡില്‍ ദിലീപ് അടക്കം മൂന്ന് പ്രതികള്‍ ഒത്തുകൂടുകയും ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികളുടെ ചരിത്രം അടക്കം പെരുമാറ്റം എല്ലാം കോടതി പരിഗണിക്കണം എന്നും ഡിജിപി കോടതിയില്‍ വ്യക്തമാക്കി.
ഫോണ്‍ കയ്യില്‍ വയ്ക്കാന്‍ ദിലീപിന് അധികാരം ഇല്ല എന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഞങ്ങള്‍ക്ക് പോകാന്‍ വേറെ ഇടമില്ലെന്നും കോടതി ആണ് ആശ്രയം എന്നും ദിലീപ് വാദിച്ചു. പ്രോസിക്യൂഷന് അനുകൂലം ആയി ആരുമില്ല. അതുകൊണ്ടാണ് പുതിയ കേസുമായി വന്നതെന്നും ദിലീപ് വാദിച്ചു. അന്വേഷണ സംഘം പറയുന്ന നാലാമത്തെ ഫോണിനെ കുറിച്ച് തനിക്ക് അറിയില്ല.
രണ്ട് ഐ ഫോണുകളും ഒരു വിവോ ഫോണും മാത്രമാണ് തനിക്ക് ഉള്ളത്. ഈ ഫോണുകളുടെ ഉടെ കാര്യം ഞങ്ങള്‍ തന്നെ പറഞ്ഞു കൊടുത്തത് ആണ് എന്ന് ദിലീപ് വാദിച്ചു. എന്നാല്‍ സി ഡി ആര്‍ വഴി ആന്ന് നാലാമതൊരു ഫോണ്‍ ഉള്ള കാര്യം മനസ്സിലാക്കിയത് എന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഫോണ്‍ ഹാജര്‍ ആക്കണ്ട എന്ന് കോടതി പറയുക ആണെങ്കില്‍ പിന്നെ സൈബര്‍ ഡോം പിരിച്ചു വിടേണ്ടി വരും എന്നും ഡിജിപി വാദിച്ചു.
പ്രോസിക്യൂഷനു മൊബൈല്‍ കണ്ടുകെട്ടാന്‍ എല്ലാ അവകാശവും ഉണ്ടെന്നും അത് നോട്ടിഫൈഡ് ഏജന്‍സി വഴി പരിശോധിക്കാന്‍ ഉള്ള അധികാരവും ഉണ്ടെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ കൈവശം ഉള്ള ഫോണ്‍ ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന് അധികാരം ഉണ്ടെന്നും കോടതി പറഞ്ഞു. നിങ്ങളുടെ ഭാഗത്ത് ന്യായം ഉണ്ടെങ്കില്‍ അതും ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമാകുമല്ലോ എന്നും കോടതിയെ വിശ്വാസമില്ലേയെന്നും അഡ്വ.ഗോപിനാഥ് ചോദിച്ചു.
ഫോണുകള്‍ എല്ലാം മുംബൈയിലാണെന്നും അതെത്തിക്കാന്‍ ചൊവ്വാഴ്ച വരെ തമയം വേണമെന്നുമുളള ദിലീപിന്റെ വാദങ്ങള്‍ എല്ലാം തള്ളിയാണ് ദിലീപ് അടക്കം പ്രതികളുടെ ആറ് മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച ഹാജരാക്കാന്‍ കോടതി ഇടക്കാല ഉത്തരവിട്ടത്. ഇടക്കാല ഉത്തരവിനെതിരെ ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും അതിനുള്ള സമയം കിട്ടുമോ എന്നതില്‍ സംശയമാണ്.
ഞായറാഴ്ച അവധി ദിവസം. അതിനുശേഷം തിങ്കളാഴ്ച 10.15 ഓടെ മൊബൈല്‍ ഫോണുകള്‍ കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ ഹാജരാക്കുകയും വേണം. അതേസമയം കേസ് പരിഗണിക്കാനെടുക്കുമ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഫോണ്‍ ഹാജരാക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നുമുള്ള നിലപാടെടുക്കാന്‍ ദിലീപിന് കഴിഞ്ഞേക്കുമെന്നും പറയുന്നുണ്ട്.
സ്ത്രീധനത്തിന്റെ പേരിൽ നേരിട്ട പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിൽ വാദം തുടരുന്നു. ഇപ്പോൾ വിസ്മയയുടെ അടുത്ത കൂട്ടുകാരി വിദ്യയുടെയും മോട്ടിവേഷനൽ സ്പീക്കർ നിപിൻ നിരാവത്തിന്റെയും മൊഴികളാണ് കേരളത്തെ വേദനിപ്പിക്കുന്നത്. സ്ത്രീധനമായി നൽകിയ കാറിന്റെയും സ്വർണത്തിന്റെയും പേരിൽ ഭർത്താവ് കിരൺ പീഡിപ്പിക്കുന്ന കാര്യം വിസ്മയ തന്നോടു പറഞ്ഞിരുന്നതായി വിദ്യ കോടതിയിൽ മൊഴി നൽകി.
ബാക്കി സ്ത്രീധനം ലഭിച്ച ശേഷമേ കിരൺ കൂട്ടിക്കൊണ്ടു പോവുകയുള്ളൂയെന്നും വീട്ടിൽ നിർത്തി പോയിരിക്കുകയാണെന്നും വിസ്മയ പറഞ്ഞതായും നാലാം സാക്ഷിയായ വിദ്യ ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെഎൻ. സുജിത്ത് മുൻപാകെയാണ് മൊഴി നൽകിയത്. വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ വിവാഹത്തിനു കണ്ടപ്പോഴാണ് സങ്കടങ്ങളെല്ലാം തുറന്നു പറഞ്ഞതെന്നും വിദ്യ പറയുന്നു.
വിജിത്തിന്റെ വിവാഹം കഴിഞ്ഞ് വിസ്മയ, കിരണിന്റെ വീട്ടിൽ പോയ ശേഷം വാട്‌സാപ്പിലും ഫേസ്ബുക്കിലും മെസഞ്ചറിലും ചാറ്റ് ചെയ്തിരുന്നു. എന്നാൽ, കിരൺ വരുമ്പോൾ വിസ്മയ സംസാരിക്കാറില്ല. കിരണിന്റെ മുന്നിൽ അഭിനയിക്കുകയാണെന്നും ജീവിതം മടുത്തുവെന്നും ചാറ്റ് ചെയ്തിരുന്നതായും വിദ്യ വെളിപ്പെടുത്തി. എങ്ങനെയെങ്കിലും കിരണിന്റെ വീട്ടിൽ നിന്നു പോകാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചതായും വിദ്യ പറയുന്നു. വിസ്മയയുമായി സംസാരിച്ചത് അവരുടെ വിവാഹ വാർഷിക ദിനമായ 2021 മേയ് 31ന് ആണ്. സ്ത്രീധനത്തിന്റെ പേരിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ പറഞ്ഞു കരഞ്ഞുവെന്നും വിദ്യ പറഞ്ഞു.
അതേസമയം, 2021 ഫെബ്രുവരി 26നു ഫേസ്ബുക് വഴി സംസാരിക്കണമെന്നു പറഞ്ഞു വിസ്മയ വിളിക്കുകയും അടുത്തദിവസം ഗൂഗിൾ മീറ്റ് വഴി താനുമായി സംസാരിക്കുകയും ചെയ്തുവെന്ന് മോട്ടിവേഷനൽ സ്പീക്കർ നിപിൻ നിരാവത്തും പറഞ്ഞു. പഠിക്കാൻ ഏകാഗ്രത കിട്ടുന്നില്ല എന്നാണ് വിസ്മയ ആദ്യം പറഞ്ഞത്. കാരണം അന്വേഷിച്ചപ്പോൾ സ്ത്രീധനത്തിനു വേണ്ടി ഭർത്താവിന്റെ ഭാഗത്തു നിന്നുള്ള പീഡനമാണെന്നു മനസ്സിലായി.
വിസ്മയയുടെ മുഖത്ത് കിരൺ ബൂട്ട് കൊണ്ടു ചവിട്ടിയതായും പറഞ്ഞു. ഇത്രയും പീഡനം സഹിച്ചിട്ടും വിവാഹ മോചനത്തെക്കുറിച്ചു ചിന്തിക്കാത്തത് എന്താണെന്നു ചോദിച്ചപ്പോൾ കിരണിനെ വലിയ ഇഷ്ടമാണെന്നായിരുന്നു വിസ്മയയുടെ മറുപടിയെന്നും നിപിൻ പറയുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ ബന്ധപ്പെടാൻ പറയുകയും നമ്പർ നൽകിയതായും സാക്ഷി മൊഴി നൽകി. സ്ത്രീധനം ലഭിച്ച കാർ പോരെന്ന് പറഞ്ഞായിരുന്നു മോട്ടോർ വെഹിക്കൾ അസി. ഇൻസ്‌പെക്ടറായ കിരൺ കുമാർ വിസ്മയയെ മർദ്ദിച്ചിരുന്നത്. സ്ത്രീധനത്തെ തുടർന്നുള്ള പീഡനത്തിൽ മനംനൊന്താണ് വിസ്മയ ജീവനൊടുക്കിയതെന്ന് തെളിഞ്ഞതോടെ കിരണിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
പതിവ് രീതിയിലുള്ള ഖദർ ഷർട്ടും വെള്ള മുണ്ടും മാറ്റി അടിപൊളി ലുക്കിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ ദുബായിലെത്തിയത്. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും കഴിഞ്ഞ ദിവസം മാറ്റമുണ്ടായി. ഒരാഴ്‌ച ദുബായിലുണ്ടാകും. യുഎഇയില വിവിധ എമിറേറ്റുകൾ സന്ദർശിച്ച ശേഷമാകും മടക്കമ. കൂടെ ഭാര്യ കമലയുമുണ്ട്.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷം ആദ്യമായിട്ടാണ് പിണറായി യുഎഇയിൽ എത്തുന്നത്. ആദ്യത്തെ മൂന്ന് ദിവസം പൂർണ വിശ്രമമാണ്. ഫെബ്രുവരി നാലിന് ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിർവഹിക്കുക.
അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ഫെബ്രുവരി ഏഴിനാണ് തിരുവനന്തപുരത്ത് അദ്ദേഹം മടങ്ങിയെത്തും.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി ശരിവെച്ച് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി. ബാലചന്ദ്ര കുമാറിനെ തനിക്ക് അറിയാമെന്നും അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടതെന്നും പള്‍സര്‍ സുനി ക്രൈംബ്രാഞ്ചിന് മൊഴിനല്‍കി.കഥ പറയാന്‍ വന്നയാളാണെന്നാണ് ബാലചന്ദ്രകുമാറിനെ പരിചയപ്പെടുത്തിയത്. അന്നേദിവസം തനിക്ക് ദിലീപ് പണം നല്‍കിയെന്നും പള്‍സര്‍ സുനി മൊഴി നല്‍കി. വെള്ളിയാഴ്ച്ചയാണ് അന്വേഷണ സംഘം ജയിലില്‍ എത്തി പള്‍സര്‍ സുനിയെ ചോദ്യം ചെയ്തത്.
ദിലീപിന്റെ വീട്ടിലെത്തിയപ്പോള്‍ പള്‍സുനിയെ കണ്ടിരുന്നുവെന്നായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിയെ ആദ്യം തിരിച്ചറിഞ്ഞില്ല, സഹോദരന്‍ അനൂപാണ് സുനിയെ പരിചയപ്പെടുത്തിയതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. അന്ന് സുനിയുടെ കൈവശം പണമുണ്ടായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ഗൂഢാലോചന കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയെന്ന നിഗമനത്തിലാണ് നിലവില്‍ സംഘം. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇത്തരത്തില്‍ ഫോണ്‍ കടത്തിയത്. പ്രതികള്‍ 2021 മുതല്‍ 2022 വരെ ഉപയോഗിച്ച ഫോണുകളാണ് മാറ്റിയത്.അതേസമയം കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ അഭിഭാഷകര്‍ പോലും ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ ഫോണില്‍ ഉള്ളതിനാലാണ് പ്രതികളുടെ ഫോണ്‍ കൈമാറാത്തത്. തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണം അഭിഭാഷകരിലേക്ക് നീണ്ടേക്കും, പരിശോധന ഉള്‍പ്പെടെ വേണ്ടിവന്നേക്കും.
ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം കോടതി ചോദ്യം ചെയ്തിരുന്നു. ബാലചന്ദ്രകുമാറുമായുള്ള ആശയ വിനിമയങ്ങള്‍ അടങ്ങുന്ന ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് ഫോണുകള്‍ കൈമാറണമെന്നുത്തരവിടാന്‍ അധികാരമില്ലെന്നുമാണ് ദിലീപിന്റെ നിലപാട്. എന്നാല്‍ ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സൂരജ് എന്നിവരുടെ ഫോണുകള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഒരുമിച്ച് മാറ്റിയെന്നും ഇത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപഹര്‍ജിയിലും ഹൈക്കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് പി ഗോപിനാഥിന്റെ ബഞ്ച് പരിഗണിക്കുക. ഇന്നലെ ജാമ്യാപേക്ഷയിലും മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേലും വാദം കേട്ട കോടതി വിശദവാദത്തിനായി ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയര്‍ ആയ പെഗാസസ് ഇന്ത്യ വാങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. 2017ല്‍ 200 കോടി ഡോളര്‍ പ്രതിരോധ ഇടപാടിന്റെ ഭാഗമായാണ് സോഫ്റ്റ്‌വെയര്‍ വാങ്ങിയത്. 2017 ജൂലൈയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയപ്പോഴായിരുന്നു തീരുമാനം.
ലോകത്തിലെ പല സര്‍ക്കാരുകള്‍ക്കും ഇസ്രയേല്‍ പെഗാസസ് വിറ്റതായാണ് വിവരം. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും പെഗാസസ് വാങ്ങിയിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ ആഗോള തലത്തില്‍ പല രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും മെക്‌സിക്കോ, സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പത്രപ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
മിസൈല്‍ സംവിധാനത്തിനൊപ്പമാണ് ഇന്ത്യ സോഫ്റ്റ്‌വെയര്‍ വാങ്ങിയിരിക്കുന്നത്. ഇന്ത്യയെ കൂടാതെ പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളും പെഗാസസ് വാങ്ങി. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ദി വയര്‍ നടത്തിയ അന്വേഷണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള രാഷ്ട്രീയക്കാരുടെയും നാല്പ്പതിലധികം മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.
എന്‍എസ്ഒ ഗ്രൂപ്പുമായി തങ്ങള്‍ക്ക് ഒരു ബിസിനസ്സ് ഇടപാടുമില്ലെന്നാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഈ വാദമാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയിരിക്കുന്നത്.
മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം മുമ്പാകെ ഹാജരാക്കുന്നത് സംബന്ധിച്ച് പ്രതി ദിലീപ് ഉന്നയിച്ച കാരണങ്ങള്‍ കള്ളത്തരമാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിന്റെ കൈവശമുണ്ടായിരുന്ന പഴയ ഫോണുകള്‍ നശിപ്പിച്ച കളഞ്ഞതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ബാലചന്ദ്രകുമാര്‍ പറഞ്ഞത്:
”ദിലീപ് പറയുന്ന മുന്‍ ഭാര്യയുടെ സംഭാഷണം ഫോണിലുണ്ട്, അഭിഭാഷകനുമായി സംസാരിച്ച കാര്യങ്ങള്‍ അതിലുണ്ട് എന്നതെല്ലാം കള്ളത്തരമാണ്. ഉപയോഗിച്ച് കൊണ്ടിരുന്ന ഫോണ്‍ ജയിലില്‍ നിന്ന് വന്ന ശേഷമുള്ളതാണെന്നാണ് അറിവ്. കാരണം പഴയ ഫോണുകളെല്ലാം ദിലീപ് തല്ലി പൊട്ടിച്ച് കത്തിച്ചു കളഞ്ഞതിന് ഞാന്‍ ദൃക്‌സാക്ഷിയാണ്. മാത്രമല്ല, 2016 പകുതിക്ക് ശേഷം ആദ്യഭാര്യയും ദിലീപും തമ്മില്‍ സംസാരം പോലുമുണ്ടായിരുന്നില്ലെന്നാണ് അറിവ്. ദിലീപ് പറയുന്നതെല്ലാം കള്ളമാണ്. ആ ഫോണ്‍ കൊണ്ടുവന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ദിലീപിന് പറയേണ്ടി വരും. എനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം പൊളിയും. ഞാന്‍ പറഞ്ഞതാണ് സത്യമെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെടും. ഇത് ദിലീപ് ഭയപ്പെടുന്നുണ്ട്.”
ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്ത്. ദിലീപ് തീക്കൊള്ളി കൊണ്ടാണ് തല ചൊറിഞ്ഞതെന്ന് ബാലചന്ദ്ര കുമാര്‍.
ബാലചന്ദ്രകുമാര്‍ പറഞ്ഞത്:
”ദിലീപ് റിപ്പോര്‍ട്ടര്‍ ടി.വി ചര്‍ച്ച കാണുമെന്നത് എനിക്കുറപ്പാണ്. അതാണ് ഇപ്പോള്‍ ഇക്കാര്യം പറയുന്നത്. ദിലീപിനെ വെല്ലുവിളിച്ചാണ് ഞാനിക്കാര്യം പറയുന്നു. ഫോണ്‍ ഡാറ്റ റിട്രീവ് ചെയ്തു കൊണ്ടുവരുമ്പോള്‍ എന്റെ ഫോണില്‍ കിടക്കുന്ന സന്ദേശം അദ്ദേഹത്തിന്റെ ഫോണിലുണ്ടാവുമല്ലോ, അത് കളയാന്‍ പറ്റില്ല. ഞാന്‍ മോളുടെ ആഭരണമുണ്ട്, അത് വില്‍ക്കുകയോ പണയം വെച്ചോ, എന്ന തുടങ്ങുന്ന ഒരു സന്ദേശം 2018 ജൂലൈ മാസം അയച്ചിട്ടുണ്ട്. ഇത് കൊണ്ടുവരണം.”
”2018 ആഗസ്റ്റില്‍ മറ്റൊരു സംഭവം. അന്നേ ദിവസം ഞാന്‍ തിരികെ പോകുമ്പോ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ഒരു വ്യക്തിയെ കണ്ടു, അയാളെക്കുറിച്ച് ഞാന്‍ നാളെ പറയും അത് തെറ്റോ ശരിയോ എന്ന് അദ്ദേഹം പറയട്ടെ. 2018 ഒക്ടോബര്‍ 19ന് രാവിലെ 7.30 കഴിഞ്ഞ് അദ്ദേഹം എനിക്കൊരു മെസേജ് അയച്ചു. ‘കാവ്യ ഇപ്പോള്‍ പ്രസവിച്ചു, ബേബി ഗേള്‍.’ ഈ സന്ദേശം അദ്ദേഹം നിര്‍ബന്ധം കൊണ്ടുവരണം. ഇത് എന്റെ ഫോണിലുണ്ട്. അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് 13 സെപ്തംബര്‍ 2017ന് എനിക്കൊരു മെസേജ് അയച്ചു. രാത്രി പത്തി മണി കഴിഞ്ഞാണ് മെസേജ് വന്നത്. ”Any chance to know one Mr.Vincent Samuel bishop neyyattinkara’ ഞാന്‍ രാവിലെ തിരികെ മറുപടി അയച്ചു sure എനിക്കറിയാം എന്ന് തിരികെ മറുപടി പറഞ്ഞു. ഫോണ്‍ റിട്രീവ് ചെയ്യുമ്പോള്‍ ഇതൊക്കെ കൊണ്ടുവരണം.”-ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.
തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. എന്നാൽ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല. ദിലീപ് നിരപരാധി ആണെന്ന് പറയുന്ന പലരും സിനിമ മേഖലയിൽ ഉണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇനി ഒരിക്കലും ദിലീപിനോടൊപ്പം അഭിനയിക്കില്ല എന്ന് ആസിഫ് അലി പറഞ്ഞിരുന്നു അതിനെ വളരെ മോശമായാണ് സോഷ്യൽ മീഡിയയിലും മറ്റും ചിത്രീകരിച്ചിരിക്കുന്നത്. ദിലീപ് തെറ്റ് ചെയ്തു എന്നർത്തത്തിലാണ് ആസിഫ് അലി ഇങ്ങനൊരു പ്രതികരണം നടത്തിയത് എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ കാര്യങ്ങൾ അങ്ങനൊന്നും അല്ല എന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ആസിഫ് അലി.
ദിലീപേട്ടൻ തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം ഇത്തരം ഒരു സാഹചര്യത്തിൽ നിൽക്കുമ്പോൾ അദ്ദേഹത്തിനെ ഫേസ് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് ഒരുമിച്ചിനി അഭിനയിക്കില്ല എന്ന് തീരുമാനം എടുത്തതെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആസിഫ് അലി. ഒപ്പം ഇരയായ നടിയെ താൻ കണ്ടിരുന്നു എന്നും. അവളുടെ വിഷമത്തിന് എന്തായിരുന്നാലും അവൾക്ക് നീതി ലഭിക്കണം എന്നും ആസിഫ് അലി പറയുന്നു. ഒപ്പം തന്നെ ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്നുള്ള ആസിഫ് അലിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധയമാകുന്നതും.
ആസിഫ് അലിയുടെ വാക്കുകൾ :
ദിലീപേട്ടന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞതിനെ പറ്റി ഭയങ്കര മോശമായുള്ള ഒരുപാട് കാര്യങ്ങൾ വരുന്നുണ്ട്. അത് ഞാൻ എന്ന ചെറുപ്പക്കാരൻ അറസ്റ്റ് ചെയ്തു എന്ന് കേട്ടതിന്റെ റിയാക്ഷൻ ആണ് അവിടെ കണ്ടത്. അത് ശെരിക്കും ജനുവിനായിട്ടുള്ള കാര്യമാണ്. വ്യക്തിപരമായി അദ്ദേഹത്തിന്റെ പേര് വരരുതെന്ന് ഒരുപാട് ആഗ്രഹിച്ച ഒരാളാണ് ഞാൻ. എന്നോട് അന്ന് ചോദിച്ചതിനുള്ള മറുപടിയാണ് ഞാൻ പറഞ്ഞത്. ഇന്നും ആ കേസ് തെളിയിക്കുന്നത് വരെ അദ്ദേഹത്തിനെ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനും ഉള്ളത്. പക്ഷെ ഈ പറഞ്ഞപോലെ ഇരയായ ആളും എന്റെ അടുത്ത സുഹൃത്താണ്. ആ വിഷമം ഞാൻ നേരിൽ കണ്ടതാണ്.
അപ്പോൾ അത് ചെയ്തത് ആരാണേലും അതിന് അർഹിക്കുന്ന ശിക്ഷ ലഭിക്കണം എന്ന് തന്നെയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹവും. അദ്ദേഹവുമായി വളരെ അടുത്ത് ബന്ധമുള്ള ഒരാളാണ് ഞാൻ ഇങ്ങനെ ഒരു കേസും ഇങ്ങനൊരു ആരോപണവും കഴിഞ്ഞ് വീണ്ടും അദ്ദേഹത്തെ ഫേസ് ചെയ്യാനുള്ള മടി എനിക്ക് എപ്പോഴും ഉണ്ടാകും അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത്.
ഡല്‍ഹി ഹോളി ഫാമിലി ഹോസ്പിറ്റലിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരലും കൂടിക്കാഴ്ചയും ഫെബ്രുവരി 12 -ന് മാഞ്ചസ്റ്റര്‍ സെന്റ് ജോസഫ് ഹാളില്‍ നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന പരിപാടിയില്‍ വിവിധ കലാപരിപാടികള്‍ സ്വാദിഷ്ടമായ മലയാളി ഭക്ഷണം തുടങ്ങിയവ ഉണ്ടായിരിക്കും. കുടുംബസഹിതം പങ്കെടുത്ത് മുന്‍കാല ഓര്‍മ്മകള്‍ പങ്കിടാമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക
ജിന്‍സി എഡ്വാര്‍ഡ്: 07886536114, ബീനാ തോമസ്: 07741407617
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം
St. Joseph Church Hall, Portland Crescent, Manchester, M13 0BU
മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ ചെറുമകൾ സൗന്ദര്യയെ വെള്ളിയാഴ്ച ബംഗളൂരുവിലെ വസന്ത് നഗറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യുവതിക്ക് 30 വയസ്സായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ നടത്തുന്ന ബൗറിംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരണത്തിന് പിന്നിലെ കാരണം ഉടൻ അറിവായിട്ടില്ല.
ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ, മരണക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ബെംഗളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറായിരുന്നു സൗന്ദര്യ. 2018-ൽ ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. നീരജ് എസിനെ വിവാഹം കഴിച്ചു, അവർക്ക് ആറ് മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. ഗർഭധാരണത്തിനു ശേഷമുള്ള വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാവിലെ 10 മണിയോടെ വീട്ടുജോലിക്കാരി വീട്ടിലെത്തി വാതിലിൽ പലതവണ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. അവൾ ഡോ. നീരജിനെ വിവരമറിയിച്ചു, അവളും അവളെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല, അവർ ഉടൻ തന്നെ അവളെ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മരണം പ്രഖ്യാപിക്കുകയും ചെയ്തു.
‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ ഒരൊറ്റ സീനിലൂടെ ഇന്ത്യയിൽ മുഴുവൻ സ്റ്റാറായ താരം കൂടിയാണ്. സിനിമയിലും മോഡലിങ്ങിലുമായി താരം ഇപ്പോൾ തിരക്കേറിയ ജീവിതത്തിലാണ്. താരത്തിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കൂടി ഇപ്പോൾ പ്രചാരം നേടുകയാണ്. താരം പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഏവരെയും ഞെട്ടിക്കുന്നത്. മുംബൈയിലെ ഒരു ഹോട്ടലിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ആണ് താരം പറയുന്നത്. ഹോട്ടലിൻ്റെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് താരം ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഷൂട്ടിംഗ് ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു പ്രിയ മുംബൈയിലെത്തിയത്.
” ഫെർൺ ഗോർഗോൺ എന്ന ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവർ പുറത്തുനിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല എന്നുള്ളത്. അങ്ങനെയാകുമ്പോൾ അവർക്ക് ഭക്ഷണത്തിനുവേണ്ടി താമസക്കാരിൽ നിന്നും അധികം പണം ഈടാക്കാമല്ലോ. അവിടെ താമസിക്കുന്ന ആളുകൾ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാർജ് ആണ്. എനിക്ക് ഇവരുടെ ഈ പോളിസിയെക്കുറിച്ച് മുൻപ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോൾ ഞാൻ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു.
ഈ ഹോട്ടൽ ഷൂട്ടിങ് ആവശ്യങ്ങൾക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്ഷൻ ടീം ആണ് ഹോട്ടൽ എനിക്ക് ബുക്ക് ചെയ്തത്. അതുകൊണ്ടുതന്നെ എനിക്ക് ഇവരുടെ ഈ പോളിസികൾ ഒന്നും വായിച്ചു നോക്കാൻ കഴിഞ്ഞില്ല. ഇത്തവണതേക്ക് മാത്രം ക്ഷമിക്കുവാൻ ഞാനവരോട് താഴ്മയായി അഭ്യർത്ഥിച്ചു. ഭക്ഷണത്തിന് ഞാൻ പണം നൽകിയതാണ് എന്നും അത് കളയുവാൻ പറ്റില്ല എന്നും ഞാൻ പറഞ്ഞു. അവർ എന്നോട് ഒന്നുകിൽ ഭക്ഷണം കളയുക, അല്ലെങ്കിൽ പുറത്തുനിന്നും കഴിച്ചിട്ടു വരിക എന്നാണ് പറഞ്ഞത്. അവർ അവിടെ വലിയ ഒരു സീൻ തന്നെ ഉണ്ടാക്കി. ഞാൻ പറയുന്നത് ഒന്നും തന്നെ അവർ കേൾക്കുവാൻ പോലും തയ്യാറായില്ല. വളരെ മോശം പെരുമാറ്റം ആയിരുന്നു അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അവസാനം എനിക്ക് പുറത്തിരുന്നു ആ തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു” ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു.
വിഷ്ണുപ്രിയ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതുകൂടാതെ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പ്രിയ പ്രകാശ് വാര്യർ.