Latest News

മലയാള സിനിമയിലെ മുതിർന്ന നടന്മാരിൽ ഒരാളാണ് നടൻ ഇന്നസെന്റ്. അദ്ദേഹം പലപ്പോഴും തന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ പല കാര്യങ്ങളും തുറന്ന് പറയാറുണ്ട്, അത്തരത്തിൽ ഇപ്പോൾ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം അണിനിരന്ന സിനിമയായിരുന്നു ‘ട്വന്റി ട്വന്റി’. താരസംഘടനയായ ‘അമ്മ’യിലെ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ തുക കണ്ടെത്താനായാരുന്നു അന്ന് ട്വന്റി ട്വന്റി നിര്‍മ്മിച്ചത്. നടന്മാരുടെ ഈഗോ കാരണം ട്വന്റി ട്വന്റി എടുക്കാന്‍ പാടുപ്പെട്ടു എന്നാണ് നടന്‍ ഇന്നസെന്റ് ഇപ്പോള്‍ തുറന്നു പറയുന്നത്.

അമ്മ സംഘടനയുടെ നടത്തിപ്പ് കാര്യങ്ങൾക്ക് ആവിശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ആ പടം ചെയ്യാൻ തയാറായത്. അമ്മയിലെ മുതിര്‍ന്ന അംഗങ്ങളെ സഹായിക്കുന്നതിന് പെന്‍ഷന്‍, ഇന്‍ഷൂറന്‍സ് പോലുള്ളവക്ക് പണം കണ്ടെത്തേണ്ടത് ഉണ്ടായിരുന്നു, അങ്ങനെ ആ ചിത്രം ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷന്സ് നിർമ്മാണം ഏറ്റെടുത്തു. മലയാള സിനിമയുടെ മുന്‍നിര താരങ്ങളടക്കം നിരവധി പേര്‍ സിനിമയുടെ ഭാഗമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ താരങ്ങൾ തമ്മിൽ നല്ല രീതിയിൽ ഈഗോ പ്രശ്നം ഉണ്ടായിരുന്നു.

ഈ ഈഗോ കാരണം ഒരാള്‍ വരുമ്പോള്‍ മറ്റെയാള്‍ ഒഴിവ് പറഞ്ഞ് പിന്മാറും, ഇത് കൂടി വന്നപ്പോൾ ഷൂട്ടിംഗ് തന്നെ മുടങ്ങുമെന്ന സ്ഥിതിയായി. അന്ന് ആന്റണി പെരുമ്പാവൂര്‍ ചോദിച്ചിരുന്നു ദിലീപിന് ബുദ്ധിമുട്ടാണെങ്കില്‍ താന്‍ ഈ ചിത്രം നിര്‍മ്മിക്കാമെന്ന് പറഞ്ഞു. പക്ഷെ ദിലീപ് അത് സമ്മതിച്ചില്ല. അവസാനം മോഹന്‍ലാലിന്റെ പേര് പറഞ്ഞ് വിരട്ടിയിട്ടാണ് താൻ നടന്മാരെ ഷൂട്ടിംഗിന് എത്തിച്ചത്. താന്‍ എന്ത് ഐഡിയ ഉപയോഗിച്ചാണ് നടന്മാരെ ഒരുമിപ്പിച്ച് ഷൂട്ടിംഗിന് എത്തിച്ചതെന്ന് ഇടവേള ബാബു തന്നോട് പലവട്ടം ചോദിച്ചിരുന്നു എന്നും ഇന്നസെന്റ് പറയുന്നു.

കൂടാതെ ആ സമയത്താണ് നടൻ സുരേഷ് ഗോപി അമ്മയിൽ നിന്നും വിട്ടുനിൽക്കുന്ന സമയമായിരുന്നു. ട്വന്റി ട്വന്റി ചെയ്യുന്ന സമയത്ത് ഞാൻ അയാളെ വിളിച്ചിരുന്നു. പക്ഷെ മറുപടി ഞാനുണ്ടാവില്ല, അമേരിക്കയിലേക്ക് പോവുകയാണെന്നായിരുന്നു പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു നീ അമേരിക്കയിലേക്ക് പൊക്കോ, പക്ഷെ പോയി വന്നതിന് ശേഷം നീ മലയാള സിനിമയില്‍ അഭിനയിക്കില്ല. വേറൊരാള്‍ സിംഗപ്പൂരില്‍ പോവുകയാണെന്ന് പറഞ്ഞപ്പോഴും ഞാന്‍ ഇതേ ഡയലോഗ് പറഞ്ഞു. അപ്പോഴാണ് ഡേറ്റ് കിട്ടിയത്.

ഇങ്ങനെയാണ് ഞാന്‍ ആ ചിത്രത്തിന് വേണ്ടി പല താരങ്ങളുടേയും ഡേറ്റ് വാങ്ങിയതെന്നുമായിരുന്നു ഇന്നസെന്റ് പറഞ്ഞത്. സുരേഷ് സത്യത്തിൽ ഒരു സാധു മനുഷ്യനാണ്, അവനെ പരിചയമുള്ളവര്‍ക്ക് അത് അറിയാം. അയാളുടെ പാർട്ടി നോക്കി അയാളെ ആരും വിലയിരുത്തണ്ട. കൈയ്യിലുള്ളത് വീട്ടിലേക്ക് വാങ്ങിക്കൊണ്ട് പോവുകയാണെങ്കിലും ആരെങ്കിലും ചോദിച്ചാല്‍ ഇത് കൊണ്ടുപൊക്കോളൂയെന്ന് പറയുന്ന പ്രകൃതമാണ്. ഇടയ്ക്ക് അമ്മയില്‍ നിന്നും മാറാന്‍ ശ്രമിച്ചിരുന്നു. ഇനി ഞാനില്ലെന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയുമാണ് പിടിച്ചുനിര്‍ത്തി എന്നും അദ്ദേഹം പറയുന്നു.

നടി കാവ്യ മാധവന്റെ സ്ഥാപനത്തില്‍ തീപിടുത്തം. കൊച്ചി ഇടപ്പള്ളിയിലെ ലക്ഷ്യ ബൂട്ടീക്കിലാണ് തീപിടുത്തം ഉണ്ടായത്. കാവ്യ മാധവന്റെ ഉടമസ്ഥതയിലാണ് സ്ഥാപനം. ഇടപ്പള്ളി ഗ്രാന്‍ഡ് മാളിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബൂട്ടീക്കിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബൂട്ടീക്കില്‍ തീ പിടുത്തമുണ്ടായത്. പുറത്ത് പുക കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. അഞ്ചരയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. കടയിലെ തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു. 2015 ലാണ് ഓണ്‍ ലൈന്‍ വസ്ത്ര വ്യാപാര കേന്ദ്രമായ ലക്ഷ്യയിലൂടെ കാവ്യ മാധവന്‍ സംരഭകത്വത്തിലേക്ക് കടന്നത്.

ലൈംഗീകാതിക്രമ പരാതികളേത്തുടര്‍ന്ന് കൊച്ചിയില്‍ ടാറ്റൂ ആര്‍ടിസ്റ്റ് അറസ്റ്റിലായിരിക്കെ പ്രതികരണവുമായി ഗായികയും ഇന്‍സ്റ്റ ഇന്‍ഫ്ലവസറുമായ അഭിരാമി സുരേഷ്. താനും സഹോദരി അമൃത സുരേഷിനും ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന സുജീഷ് ടാറ്റു ചെയ്തിട്ടുണ്ടെന്ന് അഭിരാമി പറഞ്ഞു. ഞങ്ങള്‍ക്ക് വ്യക്തിപരമായി മോശം അനുഭവം സുജീഷില്‍ നിന്ന് ഉണ്ടായിട്ടില്ല. സുജീഷിന് എതിരെയുള്ള ആരോപണം ഞെട്ടലുണ്ടാക്കുന്നതാണെന്നും അമൃത ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.

‘ഇന്‍ക്‌ഫെക്റ്റഡ് ടാറ്റു സ്റ്റുഡിയോയേക്കുറിച്ചുള്ള വാര്‍ത്തയും പിന്നാലെ ഓരോരുത്തരുടെയും അനുഭവങ്ങളേക്കുറിച്ചുമുള്ള വാര്‍ത്തകള്‍ കാണുന്നതും അടുത്തിടെയാണ്. ആ വാര്‍ത്ത ഞെട്ടലുണ്ടാക്കി. ഞാനും എന്റെ സഹോദരി അമൃതയും അവിടെ നിന്നുമാണ് ടാറ്റൂ ചെയ്തത്. ഒരുപാട് പേര്‍ക്ക് ആ സ്റ്റുഡിയോ നിര്‍ദേശിച്ചിട്ടുമുണ്ട്്. വാര്‍ത്ത വന്ന ശേഷം ഒരുപാട് പെണ്‍കുട്ടികള്‍ ഇതിനെക്കുറിച്ച് ചോദിച്ചു. സുജീഷില്‍ നിന്നും വ്യക്തിപരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഈ ആരോപണത്തെ ഗൗരവമായി തന്നെ കാണുന്നു’ അഭിരാമി വ്യക്തമാക്കി.

അടുത്തിടെയാണ് പാലാരിവട്ടത്ത് ഇന്‍ക്‌ഫെക്റ്റഡ് എന്ന പേരില്‍ ടാറ്റു സ്റ്റുഡിയോ നടത്തുന്ന ആര്‍ട്ടിസ്റ്റ് സുജീഷിന് എതിരെ ലൈംഗിക അതിക്രമ പരാതിയുമായി യുവതി എത്തിയത്. ടാറ്റൂ ചെയ്യാനായി പാര്‍ലറിലെത്തിയ തന്നെ സൂചി മുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി ആരോപിച്ചു.. സമൂഹമാധ്യമമായ റെഡ്ഡിറ്റിലൂടെയായിരുന്നു പെണ്‍കുട്ടിയുടെ തുറന്നുപറച്ചില്‍. ഇതിന് പിന്നാലെ കൂടുതല്‍ പേര്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തുകയായിരുന്നു.

കോട്ടയം ഈരാറ്റുപേട്ടയില്‍ ഗേറ്റ് തലയില്‍ വീണ് 3 വയസുകാരന് ദാരുണാന്ത്യം. തിരുനക്കര പുത്തന്‍പള്ളി മുന്‍ ഇമാം നദീര്‍ മൗലവിയുടെ ചെറുമകന്‍ അഹ്‌സന്‍ അലി ആണ് മരിച്ചത്.കോമക്കാടത്ത് വീട്ടില്‍ ജവാദ്, ശബാസ് ദമ്പതികളുടെ മകനാണ്.

വീടിന് മുന്നിലെ ഗേറ്റില്‍ കയറി കളിക്കുന്നതിനിടെ, ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസമാണ് കുടുംബം ദുബായില്‍ നിന്നും നാട്ടിലെത്തിയത്.

2016ലെ സത്യപ്രതിജ്ഞ ചടങ്ങിന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആവാത്ത
അവസ്ഥയിലായിരുന്നു മുന്‍മുഖ്യമന്ത്രിയും എഐഡിഎംകെ അധ്യക്ഷയുമായിരുന്ന ജയലളിതയെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട്.

ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തുന്ന ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷനോടാണ് അവരുടെ അക്കാലയളവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ഡോക്ടര്‍ ബാബുമനോഹര്‍ വെളിപ്പെടുത്തിയത്. 2016ല്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ തന്നെ ജയലളിതയ്ക്ക് കലശലായ രോഗാവശതകള്‍ ഉണ്ടായിരുന്നു.

കടുത്ത തലവേദനകള്‍ അലട്ടിയിരുന്നു. എഴുന്നേറ്റു നില്‍ക്കാന്‍ പോലും ആകുമായിരുന്നില്ല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും പരസഹായം ആവശ്യമായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.

ഡോക്ടര്‍മാര്‍ വിശ്രമം അത്യാവശ്യമാണെന്ന് ജയലളിതയെ അറിയിച്ചിരുന്നു. എന്നാല്‍ പതിനാറു മണിക്കൂറോളം തുടര്‍ച്ചയായി ജോലി ചെയ്തിരുന്ന ജയലളിത വിശ്രമിക്കാന്‍ വിസമ്മതിച്ചിരുന്നതായും ഡോക്ടര്‍ ചൂണ്ടിക്കാണിച്ചു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം പരക്കെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ജയലളിതയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് എ അറുമുഖ സ്വാമി കമ്മീഷനെ നിയോഗിക്കുകയായിരുന്നു.

ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷനെ അന്വേഷണത്തില്‍ സഹായിക്കാന്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഒരു പാനലിനെയും ചുമതലപ്പെടുത്തിയിരുന്നു. അതേസമയം നേരത്തെ ജയലളിതയുടെ മരണം അസുഖം മൂലമായിരുന്നുവെന്നും മരണം രാഷ്ട്രീയവത്ക്കരിക്കാന്‍ ജയലളിതയുടെ ഉറ്റതോഴിയായ ശശികല ശ്രമിച്ചുവെന്നും ആരോപണമുയര്‍ത്തി പാര്‍ട്ടി നേതാവായ ടിടിവി ദിനകരന്‍ ഉള്‍പ്പടെയുള്ളവര്‍ പരസ്യമായി രംഗത്തുവന്നിരുന്നു.

പ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൃദയം ഏറെ പ്രശംസകളേറ്റുവാങ്ങിക്കൊണ്ട് മുന്നേറുകയാണ്. തീയ്യേറ്ററിനു പിന്നാലെ ചിത്രം ഒടിടിയിലും പ്രദർശിപ്പിച്ചതിനു ശേഷം വൻ പ്രതികരണമാണ് ലഭിച്ചത്. പ്രണവിന്റെ അഭിനയവും ചിത്രത്തിന് മികച്ച പ്രതികരണം നേടികൊടുത്തിരുന്നു.

താരപുത്രൻ എന്ന ലേബലിൽ നിന്നും ഒരു നടൻ എന്ന ലേബലിലേക്ക് പ്രണവിനെ പറിച്ചു നട്ടതും ഈ ചിത്രത്തിലൂടെ തന്നെയായിരുന്നു. ഇപ്പോൾ പ്രണവിനെ കുറിച്ച് മനസ് തുറക്കുകയാണ് സിനിമ-സീരിയൽ താരം കൊല്ലം തുളസി. വിമർശിച്ചാണ് താരത്തിന്റെ പരാമർശം. പ്രണവ് കൊച്ചുകുട്ടിയാണെന്നും മോഹൻലാൽ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

കൊല്ലം തുളസിയുടെ വാക്കുകൾ;

‘പ്രണവിന്റെ സിനിമ ഞാൻ കണ്ടിട്ടുണ്ട്. കാളിദാസിന്റെ സിനിമ ഞാൻ കണ്ടിട്ടില്ല. മമ്മൂട്ടിയുടെ മകന്റെ സിനിമ കണ്ടിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ സിനിമയും കണ്ടിട്ടുണ്ട്. ഇവരുടെ കഴിവിൽ എനിക്കേറ്റവും അപ്രിസിയേഷൻ തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിന്റെ കാര്യത്തിലാണ്. എനിക്ക് നല്ല നടനെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിനെയാണ്. മറ്റുള്ളവരേക്കാൾ റേഞ്ച് ഉളള നടനായിട്ടാണ് ഫഹദ് ഫാസിലിനെ തോന്നിയിട്ടുള്ളത്.

മമ്മൂട്ടിയുടെ മകൻ ആണെന്നുള്ള കാര്യം ദുൽഖർ തെളിയിച്ചു. കഴിവുള്ള നടനാണെന്ന് തെളിഞ്ഞു. മമ്മൂട്ടിയുടെ ഒപ്പമെത്താനുള്ള സമയം വരട്ടെ. പ്രണവിനെ കാണുമ്പോൾ എനിക്ക് വിഷമമാണ് തോന്നുന്നത്. അവനെ കാണുമ്പോൾ കൊച്ചു നേഴ്സറി കുട്ടിയെയാണ് ഓർമ വരുന്നത്.

തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹൻലാലും സുചിത്രയും നിർബന്ധിച്ച് ചെയ്യിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അവന്റെ മുഖത്ത് തന്നെ ഒരു ഇന്നസെന്റ് ലുക്കാണ്. പക്ഷെ പുള്ളി കഴിവുള്ള നടനാണ്. വളർന്നു വരും, പക്ഷേ ഒരു കാലഘട്ടം കഴിയണം.

ലോകത്തിന് തന്നെ മാതൃകയാണ് ഇന്ത്യന്‍ കുടുംബസങ്കല്‍പം. ഇന്ത്യയെ മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും ഒറ്റ പങ്കാളിയിലും മക്കളിലും മാത്രം ഒതുങ്ങുന്ന ജീവിതം.

യുക്രെയിന്‍ യുദ്ധഭൂമിയില്‍ നിന്നും ഒറ്റയ്ക്ക് രക്ഷപ്പെടാന്‍ സാധ്യതകളുണ്ടായിട്ടും മകനെയും പ്രിയതമയെയും കൈവിടാതെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഇന്ത്യന്‍ യുവാവാണ് താരമാകുന്നത്.

യുക്രെയ്‌നിലെ യുദ്ധത്തില്‍ അതിര്‍ത്തിയില്‍ കുടുങ്ങിയതാണ് യുപി സ്വദേശിയായ ഡോക്ടര്‍ ദിപാന്‍ഷു പ്രതാപ് സിംഗ് റാണ (32). ഭാര്യ നതാലിയ യുക്രെയ്‌നിയക്കാരിയാണ്. ദിപാന്‍ഷു യുക്രെയ്‌നില്‍ പഠിക്കാന്‍ പോയതാണ്.

പിന്നാലെ അവിടെ വെച്ച് നതാലിയയുമായി പ്രണയത്തിലാവുകയായിരുന്നു. ഏകദേശം രണ്ടര വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും റാണ റയാന്‍ ദിപാന്‍ഷുയോവിച്ച് എന്ന 4 മാസം പ്രായമുള്ള ഒരു മകനുമുണ്ട്. യുദ്ധം തുടങ്ങിയതോടെ മൂവരും യുക്രെയ്‌നില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ പുറപ്പെടുകയായിരുന്നു. എന്നാല്‍ മോള്‍ഡോവ അതിര്‍ത്തിയില്‍ തടഞ്ഞു.

ദിപാന്‍ഷുവിന് മാത്രമേ ഇന്ത്യയിലേക്ക് പോകാനാകൂവെന്നും നതാലിയ ഭാര്യയല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കാരണം ഭാര്യയ്ക്ക് ഇതുവരെ ഇന്ത്യന്‍ പൗരത്വം ലഭിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ മകനുമായി സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങണമെന്ന് നതാലിയ ദിപാന്‍ഷുവിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇത് ദീപാന്‍ഷുവിന് സ്വീകാര്യമായിരുന്നില്ല. മകനെയും ഭാര്യയെയും ഉപേക്ഷിച്ച് പോകില്ലെന്ന് അദ്ദേഹം പറയുകയായിരുന്നു. 4 മാസം പ്രായമുള്ള കുഞ്ഞിന് അമ്മയില്ലാതെ ജീവിക്കാന്‍ കഴിയില്ല.

കൂടാതെ യുദ്ധത്തിനിടയില്‍ ഭാര്യയെ കളഞ്ഞിട്ട് പോകുന്നവരല്ല ഇന്ത്യന്‍ ഭര്‍ത്താക്കന്മാരെന്നും ഡോ.ദീപാന്‍ഷു പറയുന്നു. അതുകൊണ്ടാണ് കുടുംബം മുഴുവന്‍ ഒരുമിച്ച് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നത്. ഒഡേസ നഗരത്തില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ ഇരുണ്ട ബങ്കറുകളിലാണ് ഇപ്പോള്‍ ദമ്പതികള്‍ താമസിച്ചുവരുന്നത്.

ആയതിനാല്‍ തന്നെ മാനുഷിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിസ അനുവദിക്കണമെന്നും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കണമെന്നും അവര്‍ വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചത് നാടിനെ ഒന്നാകെ ഞെട്ടിച്ചു. വീടിന്റെ റിമോർട്ട് ഗേറ്റും വളർത്തുനായയുമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായത്. തീ ഉയരുന്നത് കണ്ട അയൽവാസി കൂടുതൽ ആളുകളെ വിളിച്ചുകൂട്ടിയെങ്കിലും വീടിന് റിമോട്ട് കൺട്രോൾ ഗേറ്റ് ആയതിനാൽ തുറക്കാൻ സാധിച്ചില്ല.

മുറ്റത്ത് വളർത്തുനായ നിലയുറപ്പിച്ചതുകൊണ്ട് മതിൽ ചാടിക്കടന്ന് രക്ഷാപ്രവർത്തനം നടത്താനും സാധിച്ചില്ല. ഈ സമയം കൊണ്ട് തീ ആളിപ്പടരുകയും ചെയ്തു. എന്നാൽ വെള്ളം ഒഴിക്കാൻ സാധിക്കുന്ന ഇടങ്ങളിലെല്ലാം അയൽവാസികൾ വെള്ളം എടുത്തൊഴിച്ചിരുന്നു. വർക്കല പുത്തൻചന്തയിൽ പച്ചക്കറി നടത്തുന്ന പ്രതാപന്റെ കുടുംബമാണ് ഒന്നടങ്കം മരിച്ചത്.

കുടുംബത്തിലെ 5 പേരുടെ മരണത്തിനിടയാക്കിയത് പുക ശ്വസിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കടുത്ത ചൂടും പുക ശ്വസിച്ചതുമാണ് അഞ്ചുപേരുടെ മരണത്തിന് കാരണമെന്നാണ് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. ഡിഐജി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും. മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കും. മരിച്ച അഞ്ച് പേരുടെയും മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

പ്രതാപൻ (64), ഭാര്യ ഷെർലി (53), ഇവരുടെ ഇളയ മകൻ അഖിൽ (25), മൂത്ത മകൻ നിഹുലി ഭാര്യ അഭിരാമി (24), ഇവരുടെ മകൻ റയാൻ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. മൂത്തമകൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് ഗുരുതരമായ പൊള്ളലേറ്റ് നിഹുൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാട്ടുകാർ വിവരം അറിയിച്ചതിന്റെ തുടർന്നാണ് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയത്. ഒടുവിൽ ഗേറ്റ് തകർത്താണ് അകത്തുകടന്ന് തീ അണയ്ക്കാൻ സാധിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ വർക്കല അയന്തിയിലാണ് ദാരുണമായ ദുരന്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നാണോ തീപടർന്നതെന്നും സംശയമുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

പോർച്ചിൽ നിർത്തിയിട്ട നാല് ഇരുചക്ര വാഹനങ്ങൾക്കാണ് ആദ്യം തീപിടിച്ചതായി കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അഗ്‌നിരക്ഷാസേന സ്ഥലത്ത് എത്തുമ്പോഴേയ്ക്കും വീട്ടിൽ തീ ആളിക്കത്തി. വീടിന്റെ മുഴുവൻ മുറികളിലേയ്ക്കും തീ പടർന്നിരുന്നു. ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണയ്ക്കാൻ കഴിഞ്ഞത്.

പുളിങ്കുന്ന് സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ജോയൽ സി ജോജി (17 ) ചേന്നാട്ടുശേരി മുങ്ങിമരിച്ചു. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം നടന്നത്. ചേന്നാട്ടുശേരി ജോജിയും ജോമോളുമാണ് മാതാപിതാക്കൾ. സഹോദരിമാർ: ജോസ് ന, ജോപ്സി.

മൃതസംസ്കാരശുശ്രൂഷ നാളെ (9. 3. 2021) -ന് 4 മണിക്ക് രാമങ്കരി സെന്റ് ജോസഫ് ചർച്ചിൽ നടത്തപ്പെടും.

 

ലോക വനിതാ ദിനത്തോടനുബന്ധിച്ച് വൈബ്രന്റ് റോയൽ എൻഫീൽഡ് കാസർഗോഡ് ടീം പുറത്തിറക്കിയ വിമൻസ് ഡേ സ്പെഷ്യൽ മ്യൂസിക്കൽ വീഡിയോ ആണ് “ചിറകാർന്നു പല വഴിയേ….” പ്രമേയപരമായി മികച്ചു നിൽക്കുന്ന ആൽബം, ഒരു സ്ത്രീയുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ കഥയാണ് പറയുന്നത്. മലയാളത്തിലെ ഹൃദ്യമായ അനേകം ഗാനങ്ങൾ രചിച്ച അരുൺ അലാട്ട് (Darshana song) ആണ് ഗാനരചയിതാവ്. സംഗീതം രാഹുൽ സുബ്രമണ്യം. രാഹുൽ – അരുൺ കോമ്പോ എന്നും ഒരു മാജിക്‌ ആണ്. റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന ചിത്രത്തിലെ ഗാനങ്ങൾ തന്നെ ഇതിനുദാഹരണം.

നാരായണി ഗോപൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നാരായണിയുടെ ശബ്ദമാധുര്യത്തിൽ പുറത്തിറങ്ങിയ ഉയിരേ.. (മിന്നൽ മുരളി) എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു. റേഡിയോ മിർച്ചി ആർ ജെ ആയ അലക്സ്‌ കുര്യൻ ജോർജ് ആണ് ആൽബം ഡയറക്ടർ & എഡിറ്റർ. കാസർഗോഡ് ജില്ലയിലെ അനേകം വ്യക്തികളുടെ ഏറെ നാളത്തെ പരിശ്രമഫലമാണ് ആണ് ഈ മ്യൂസിക്കൽ ആൽബം. പ്രൊജക്റ്റ്‌ ഡിസൈനർ ആയ സഹീർ കുമ്പ്ളേ, ഷാൻ കല്ലങ്ങാടി എന്നിവരുടെ സ്വപ്നസാക്ഷാൽക്കാരം. ആൽബത്തിൽ പ്രത്യക്ഷപ്പെടുന്ന ഓരോ പെൺകുട്ടികളും യഥാർത്ഥ ജീവിതത്തിലും റൈഡേഴ്‌സ് തന്നെയാണെന്നതാണ് പ്രത്യേകത. ഇതിൽ എടുത്ത് പറയേണ്ട ഒരു പേര് അമൃത ജോഷിയുടേത് ആണ്. സോഷ്യൽ മീഡിയയിൽ അമൃത ജോഷി ശ്രദ്ധിക്കപ്പെട്ടതും ഈ അടുത്ത കാലത്താണ്. ആൽബത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് അഞ്ചു കൃഷ്ണ അശോക് ആണ്. (Ramesh & sumesh fame, Star Miss face of India 2021). ജോജോ ജോസിന്റെ മികച്ച ഛായാഗ്രഹണം ആൽബത്തെ കൂടുതൽ സുന്ദരമാക്കുന്നു. വൈബ്രന്റ് കാസർഗോഡ് യുട്യൂബ് ചാനലിലൂടെയാണ് ആൽബം റിലീസ് ചെയ്തത്.

RECENT POSTS
Copyright © . All rights reserved