ബൈജു വര്‍ക്കി തിട്ടാല
എന്‍എംസി കോഡിനെ Priorities People, Practice Effectively, Preserve Safety, Promote Professionlism and Trust എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ഈ നാല് വിഭാഗങ്ങളിലായി 25 ഉപ വിഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നു
എന്‍എംസി കോഡിലെ ആദ്യത്തെയും പ്രധാനപ്പെട്ടതുമായ നിര്‍ദ്ദേശം നഴ്സിംഗ് കെയര്‍ ആവശ്യമായി വരുന്ന ആളുകള്‍ക്ക് പ്രാധാന്യം നല്‍കുക എന്നതാണ് (Prioritise People). ഇത്തരത്തില്‍ നഴ്സിംഗ് കെയര്‍ ആവശ്യമായിരുന്ന ആളുകളുടെ സംരക്ഷണമായിരിക്കണം ഒരു നഴ്സിന്റെ പ്രധാനമായ ഉത്തരവാദിത്വം. നഴ്സിംഗ് കെയര്‍ ആവശ്യമായി വരുന്ന ആളുകളുടെ അന്തസ് (dignity) സംരക്ഷിച്ചിരിക്കണം. അവരുടെ ആവശ്യങ്ങള്‍ കൃത്യസമയത്ത് വ്യക്തമായി മനസിലാക്കുകയും അതിനുചിതമായി പെരുമാറുകയും ചെയ്തിരിക്കണം.
മാത്രമല്ല ഇത്തരത്തില്‍ നഴ്സിംഗ് കെയര്‍ ആവശ്യമായി വരുന്ന ആളുകളെ പരിചരിക്കുമ്പോള്‍ അവരെ ബഹുമാനിക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കണം. മാത്രമല്ല നഴ്സിംഗ് കെയര്‍ ലഭ്യമാകുന്ന ആളുകളോട് ഏതെങ്കിലും തരത്തില്‍ വിവേചനം നടത്തുന്നതായി തോന്നിയാല്‍, മനസിലായാല്‍ ഇത്തരത്തില്‍ വിവേചനം നടത്തുന്ന ആളുടെ പ്രവര്‍ത്തിക്കെതിരെ ശബ്ദമുയര്‍ത്തുവാന്‍ എന്‍എംസി കോഡ് ഓരോ നഴ്സിനോട് ആവശ്യപ്പെടുന്നു. ഇതില്‍ നിന്നും എന്‍എംസി വ്യക്തമാക്കുന്നത് യാതൊരു തരത്തിലുള്ള വിവേചനവും നഴ്സിംഗ് കെയര്‍ ആവശ്യമുള്ളയാളുകള്‍ വിധേയമാകാന്‍ സാധ്യതയില്ല എന്ന കൃത്യമായ സന്ദേശമാണ്. മാത്രമല്ല ഇത്തരത്തില്‍ വിവേചനത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന എന്‍എംസി, ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ വിവേചനത്തിനെതിരെ രാഷ്ട്രീയ പ്രതിജ്ഞാബദ്ധതതെയാണ് ചേര്‍ത്തുപിടിക്കുന്നത്.
എന്‍എംസി കോഡില്‍ Prioritise People എന്ന വിഭാഗത്തെ തന്നെ അഞ്ച് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
1. TREAT PEOPLE AS INDIVIDUALS AND UPHOLD THEIR DIGNITY
2. LISTEN TO PEOPLE AND RESPOND TO THEIR PREFERENCES AND CONCERNS
3. MAKE SURE THAT PEOPLE’S PHYSICAL, SOCIAL AND PSYCHOLOGICAL NEEDS ARE ASSESSED AND RESPONDED TO
4. ACT IN THE BEST INTERESTS OF PEOPLE AT ALL TIMES
5. RESPECT PEOPLE’S RIGHTS TO PRIVACY AND CONFIDNTIACITY
എന്‍എംസി കോഡിന്റെ ആദ്യത്തെ വിഭാഗമായ Prioritise People എന്ന സെക്ഷനിലെ ആദ്യ വിഭാഗത്തിലെ Treat People as Individuals and uphold their dignity എന്ന വിഭാഗത്തില്‍ തന്നെ അഞ്ച് ഉപകോഡുകളുണ്ട്. അതായത് നഴ്സ് ആയി തൊഴിലെടുക്കുന്ന ആള്‍ നിശ്ചയമായും പാലിച്ചിരിക്കേണ്ടവയാണ്. താഴെപറയുന്ന നിയമങ്ങള്‍
1.1 നഴ്സിംഗ് കെയര്‍ നല്‍കുമ്പോള്‍ കെയര്‍ ആവശ്യമായി വരുന്ന ആളുകളോട് ദയയോടെയും ആദരവോടും അനുകമ്പയോടും പെരുമാറണം
1.2 നഴ്സിംഗ് കെയര്‍ നല്‍കുമ്പോള്‍ പരിചരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിധേയമായി പര്യാപ്തമായ കെയര്‍ നല്‍കുക.
1.3 സാങ്കല്‍പികമായി വസ്തുതകള്‍ വിലയിരുത്താതെ വസ്തുതകളുടെ വ്യത്യാസവും വൈരുദ്ധ്യവും മനസിലാക്കി വ്യക്തികളുടെ തിരഞ്ഞെടുക്കാനുള്ള അവകാശം മനസിലാക്കി അവര്‍ക്ക് അനുചിതമായ രീതിയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിക്കുക.
1.4 നഴ്സിംഗ് കെയര്‍ നല്‍കുമ്പോള്‍ പരിചരണമോ സഹായമോ നല്‍കുമ്പോള്‍ നഴ്സിന്റെ പരമപ്രധാനമായ ഉത്തരവാദിത്തമാണ് താമസംവിനാ മേല്‍പറഞ്ഞ കെയര്‍ നല്‍കുക എന്നത്.
1. 5 നഴ്സിംഗ് കെയര്‍ സ്വീകരിക്കുന്നയാളുടെ മനുഷ്യാവകാശം ഹനിക്കാതിരിക്കുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും എടുക്കുക.
നഴ്സിംഗ് കെയര്‍ സ്വീകരിക്കുന്നയാളിന് നല്‍കുന്ന അടിസ്ഥാന Care ( Fundamental Care ) എന്നതുകൊണ്ട് എന്‍ എം സി ഉദ്ദേശിക്കുന്നത്: Nutrition, Hydration, Bladder and bowel care, Physical handling and making sure that those receiving care are kept in clean and hygienic conditions. It includes making sure that those receiving care have adequate access to nutrition and hydration, and making sure that you provide help to those who are not able to feed themselves or drink fluid unaided. മേല്‍പറഞ്ഞ അടിസ്ഥാന പരിചരണം, എന്‍എംസി കോഡ് ആവശ്യപ്പെടുന്നത് നഴ്സിംഗ് കെയറിന്റെ അടിസ്ഥാന ഘടകമാണ്.