സെക്കൻണ്ടറി വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ സർവേയിൽ, അഞ്ചിൽ മൂന്ന് വിദ്യാർഥികളും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടവരോ, അങ്ങനെയുള്ളവരുമായി നേരിട്ട് ബന്ധമുള്ളവരോ ആണെന്ന് റിപ്പോർട്ട്. മാനസികാരോഗ്യ രോഗികൾക്കായുള്ള ചാരിറ്റി സംഘടനയായ ‘മൈൻഡ് ‘ നടത്തിയ സർവേയിലാണ് , 11 മുതൽ 19 വയസ്സു വരെയുള്ളവരിൽ, ഏഴിൽ ഒരു ശതമാനം വിദ്യാർഥികളുടെയും മാനസികാരോഗ്യ നില മോശമാണെന്ന കണ്ടെത്തലുകൾ. എന്നാൽ പകുതിയിലധികം വിദ്യാർത്ഥികളും തങ്ങളുടെ പ്രശ്നപരിഹാരത്തിനായി അധ്യാപകരുടെയും, സ്റ്റാഫിന്റെയും സഹായം തേടാൻ ധൈര്യമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അഞ്ചിൽ രണ്ട് ശതമാനം മാനസിക പ്രശ്നമുള്ള വിദ്യാർഥികൾക്കും എവിടെനിന്നാണ് സഹായം തേടേണ്ടതെന്ന അറിവില്ല.

മാനസിക രോഗികൾക്ക് വേണ്ടതായ സഹായങ്ങൾ നൽകുന്ന സംഘടനയാണ് ‘മൈൻഡ്’. 12000 വിദ്യാർഥികൾക്കിടയിൽ അവർ നടത്തിയ സർവേ റിപ്പോർട്ടുകൾ വെളിവാക്കുന്നത്, യുവ സമൂഹം അനുഭവിക്കുന്ന കഠിന സമ്മർദ്ദങ്ങളെയാണ്. എന്നാൽ യുവാക്കളിൽ ഇത്തരം മാനസിക പ്രശ്നങ്ങൾ ഉയർന്നു വരുമ്പോഴും, ഇതിനെ ചെറുത്ത് നിൽക്കുവാൻ വേണ്ടതായ പിന്തുണ ലഭിക്കുന്നില്ലെന്നും, സഹായങ്ങൾ ലഭിക്കുന്നവർക്ക് അത് ശരിയായ രീതിയിലല്ല നൽകപ്പെടുന്നതെന്നും ചാരിറ്റി സംഘടനയുടെ ചെയർമാനായ ലൂയിസ് ക്ലാർക്‌സൺ രേഖപ്പെടുത്തി.
എന്നാൽ സ്കൂളുകളെ മാത്രം കുറ്റപ്പെടുത്താനാവില്ല. കുട്ടികൾക്ക് വേണ്ടതായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ അവർ പരിശ്രമിക്കുന്നുണ്ട്. ലഭ്യമായ സാഹചര്യങ്ങൾ ഉപയോഗിച്ച് പരമാവധി പിന്തുണ നൽകാൻ സ്കൂളുകൾ ശ്രമിക്കുന്നുണ്ട്. എന്നാൽ സ്റ്റാഫുകൾക്ക് കൂടുതൽ പരിശീലനം നൽകാനും മറ്റും വേണ്ടതായ സഹായങ്ങൾ മറ്റുള്ള ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ക്ലാർക്‌സൺ അഭിപ്രായപ്പെട്ടു. മാനസികാരോഗ്യ പ്രശ്നങ്ങൾ ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറി കൊണ്ടിരിക്കുകയാണ്. കുട്ടികളെ ഇതിൽ നിന്ന് രക്ഷപെടുത്താൻ വേണ്ടതായ എല്ലാ പ്രവർത്തനങ്ങളും നടത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.

മാനസിക പ്രശ്നങ്ങൾ നേരിട്ടവരിൽ 21 ശതമാനം പേർ സ്കൂളിൽ തന്നെ സഹായം തേടിയതായി റിപ്പോർട്ടിൽ ഉണ്ട്. ഇതിൽ തന്നെ 63 ശതമാനം പേർക്ക് സഹായങ്ങൾ ഫലപ്രദമായി തന്നെ ലഭിച്ചു. എന്നാൽ 43% പേർ തങ്ങൾക്ക് ലഭിച്ച ചികിത്സയിൽ തൃപ്തരല്ല. 15 വയസ്സുള്ള സൽമ എന്ന വിദ്യാർത്ഥി നൽകിയ അഭിമുഖത്തിൽ, കൗമാരക്കാർ അനുഭവിക്കുന്ന സമ്മർദ്ദങ്ങളെ കുറിച്ച് വ്യക്തമാക്കി. പരീക്ഷകളും, വീട്ടിലെ പ്രശ്നങ്ങളും, സോഷ്യൽ മീഡിയയിൽ നിന്ന് അനുഭവിക്കുന്ന പ്രശ്നങ്ങളുമെല്ലാം മാനസികാരോഗ്യം തകർക്കുന്നതിന് കാരണങ്ങളാണെന്ന് സൽമ പറഞ്ഞു.
മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് സഹായങ്ങൾ ഉറപ്പാക്കുക എന്നതാണ് ഏറ്റവും പ്രധാനം. മാതാപിതാക്കളിൽ നിന്നും, അദ്ധ്യാപകരിൽ നിന്നും, മറ്റും വേണ്ടതായ സഹായങ്ങൾ കൃത്യസമയത്ത് ലഭിച്ചാൽ, ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 17 സെക്കൻഡറി സ്കൂളുകളിൽ ആണ് ഈ സർവ്വേകൾ നടത്തപ്പെട്ടത്.
ആമസോണിലൂടെയുള്ള സ്റ്റാബ് – പ്രൂഫ് വെസ്റ്റുകളുടെ വിൽപ്പനയിൽ ഉള്ള വർദ്ധന, യുകെയിലെ നഗരങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വസ്തുതകൾ ആണ് വെളിപ്പെടുത്തുന്നത്. ഇംഗ്ലണ്ടിലെയും, വെയിൽസിലേയും കൊലപാതക നിരക്ക് 10 വർഷത്തെ ഏറ്റവും ഉയർന്ന കണക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ തന്നെ കത്തി ഉപയോഗിച്ചുള്ള കൊലപാതക ശ്രമങ്ങൾ നാൽപതിനായിരത്തോളം ആണ്.അതുകൊണ്ടുത ന്നെ യുവാക്കളും, രാത്രിയിൽ നിശാക്ലബ്ബിലെ പാർട്ടികളിൽ പങ്കെടുക്കുന്നവരും മറ്റും സ്റ്റാബ് – പ്രൂഫ് വെസ്റ്റുകൾ ധരിക്കുന്നു.

ഇത്തരം വസ്ത്രങ്ങൾ വാങ്ങുന്നതും, ധരിക്കുന്നതും നിയമവിരുദ്ധമല്ല. ആമസോണിലൂടെ 15 പൗണ്ടിന് ഇത്തരം വസ്ത്രങ്ങൾ ലഭ്യമാണ്. എന്നാൽ ഇത്തരം വസ്ത്രങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിലുള്ള വർധനയാണ് ആശങ്ക ഉളവാക്കുന്നത്. മാതാപിതാക്കൾ സ്വന്തം മക്കളുടെ സുരക്ഷയ്ക്കായി ഇത്തരം വസ്ത്രങ്ങൾ വാങ്ങുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയാണ്. ഇത് വാങ്ങിയവരിൽ, ജോർജിയാനാ എന്നൊരു സ്ത്രീ എഴുതിയ റിവ്യൂയിൽ, സ്വന്തം മകന് അടിക്കടി ഉണ്ടാകുന്ന ഭീഷണികൾ മൂലമാണ് ഇത് വാങ്ങിയതെന്ന് രേഖപ്പെടുത്തുന്നു. ഇത് മാനസിക ധൈര്യം നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.
ചുറ്റുപാടും നടക്കുന്ന അപകടങ്ങളെ കുറിച്ചുള്ള ഭീതി മൂലമാണ് 15 വയസ്സുകാരനായ മകന് മാതാപിതാക്കൾ ഇത് സമ്മാനിച്ചത്. ഇത്തരം വസ്ത്രങ്ങൾ ഇന്നത്തെ സമൂഹത്തിൽ അത്യന്താപേക്ഷിതമാണെന്ന് മറ്റൊരു ഉപഭോക്താവ് രേഖപ്പെടുത്തി.
എന്നാൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് അപകടങ്ങൾ വർദ്ധിക്കുന്നതിന് മാത്രമേ സഹായിക്കു എന്ന് യുവാക്കളുടെ ചാരിറ്റി ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു. മാതാപിതാക്കൾ മാത്രമല്ല, നിശാ ക്ലബ്ബുകളിലെ ജീവനക്കാരും മറ്റും ഇത് വാങ്ങി ധരിക്കുന്നുണ്ട്. സ്വന്തം ജീവനെക്കുറിച്ചുള്ള ആശങ്കയാണ് ഇത്തരം വസ്ത്രങ്ങൾ വാങ്ങിക്കുന്നതിന് എല്ലാവരെയും പ്രേരിപ്പിക്കുന്നത്.
മലയാളം യുകെ ന്യൂസ് ബ്യുറോ
ആൾക്കൂട്ടത്തിനിടയിലേക്ക് കാർ മനപ്പൂർവം ഇടിച്ചു കയറ്റി, വഴിയാത്രക്കാരനായ ഒരാളിന്റെ കാലൊടിഞ്ഞു. സൗത്ത് വെസ്റ്റ് ലണ്ടനിലെ ലൊംബാർഡ് റോഡ്, ബാരിസ്റ്റയിൽ വെച്ച് രാത്രി 11.15 നാണു അപകടം നടന്നത്. സംഭവസ്ഥലആൾക്കൂട്ടത്തിനിടയിലേക്ക് കാർ മനപ്പൂർവം ഇടിച്ചു കയറ്റി, വഴിയാത്രക്കാരനായ ഒരാളിന്റെ കാലൊടിഞ്ഞു. സൗത്ത് വെസ്റ്റ് ലണ്ടനിലെ ലൊംബാർഡ് റോഡ്, ബാരിസ്റ്റയിൽ വെച്ച് രാത്രി 11.15 നാണു അപകടം നടന്നത്. സംഭവസ്ഥലത്തു നിന്നു തന്നെ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 20കാരനായ ഒരാളിന്റെ കാലൊടിഞ്ഞിരുന്നു. അയാൾക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ പ്രഥമശുശ്രുഷ നൽകി അതിനുശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 20കാരനായ മറ്റൊരാളിന്റെ തലയ്ക്കു പരിക്കേറ്റിട്ടുണ്ട് എങ്കിലും ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. പരുക്ക് ഗുരുതരമല്ലാത്ത മറ്റു രണ്ടു പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറുപേർക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ പ്രഥമശുശ്രുഷ നൽകിയിരുന്നു എന്ന് പോലീസ് പറഞ്ഞു.ത്തു നിന്നു തന്നെ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 20കാരനായ ഒരാളിന്റെ കാലൊടിഞ്ഞിരുന്നു. അയാൾക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ പ്രഥമശുശ്രുഷ നൽകി അതിനുശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 20കാരനായ മറ്റൊരാളിന്റെ തലയ്ക്കു പരിക്കേറ്റിട്ടുണ്ട് എങ്കിലും ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. പരുക്ക് ഗുരുതരമല്ലാത്ത മറ്റു രണ്ടു പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറുപേർക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ പ്രഥമശുശ്രുഷ നൽകിയിരുന്നു എന്ന് പോലീസ് പറഞ്ഞു.

പോലീസ് സംഭവ സ്ഥലത്ത് എത്തുന്നതിനു മുൻപ് തന്നെ അപകടത്തിന് കാരണക്കാരനായ ഡ്രൈവർ രക്ഷപ്പെട്ടിരുന്നു. അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, പക്ഷേ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവം നടന്നയുടൻ ആംബുലൻസിനോടൊപ്പം പോലീസ് സ്ഥലത്തെത്തിയിരുന്നു. വിഷയത്തിന് തീവ്രവാദ പശ്ചാത്തലം ഇല്ലെന്നും, അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
മലയാളം യുകെ ന്യൂസ് ബ്യുറോ
ലേബർ പാർട്ടിയുടെ യഹൂദവിരുദ്ധതയെകുറിച്ച് കഴിഞ്ഞാഴ്ച ജൂത ലേബർ പാർട്ടി അംഗങ്ങൾ പരാതിപ്പെട്ടതായി റിപോർട്ടുകൾ പുറത്തുവന്നു . ജെറമി കോർബിൻ നയിക്കുന്ന ലേബർ പാർട്ടി, യഹൂദവിരുദ്ധത തടയാൻ ഒന്നും തന്നെ ചെയുന്നില്ലെന്ന വാദമാണ് ഉയരുന്നത്. ഇത് വൻ വിവാദത്തിനും കാരണമായി. നിലവിലുള്ള 30ഓളം പാർട്ടി പ്രവർത്തകരും മുൻ പാർട്ടി അംഗങ്ങളും ചേർന്നാണ് സംഭവം മുന്നോട്ട് കൊണ്ടുവന്നത്. കോർബിന്റെ പാർട്ടിയിലെ ഒരു മുതിർന്ന അംഗം, പാർട്ടിയുടെ യഹൂദവിരുദ്ധ നിലപാട് സമ്മതിക്കുകയും ചെയ്തു.ലേബർ പാർട്ടിക്ക് യഹൂദവിരുദ്ധതയെ സംബന്ധിച്ച് സ്വതന്ത്രമായി നടപടി സ്വീകരിക്കാൻ സമ്മർദം ഉണ്ടെന്ന് ബിബിസി അറിയിച്ചു. പല എംപിമാരും യഹൂദവിരുദ്ധ അന്വേഷണത്തിൽ ഇടപെടാൻ ശ്രമിച്ചെന്ന് മുൻ പാർട്ടി അംഗങ്ങൾ പറഞ്ഞു. എന്നാൽ ഈ കാര്യം പാർട്ടി വക്താവ് നിഷേധിക്കുകയും ചെയ്തു.

ഷാഡോ വിദേശകാര്യ സെക്രട്ടറി എമിലി തോൺബെറി പറഞ്ഞു . യഹൂദവിരുദ്ധതയെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് പാർട്ടി ശ്രദ്ധിക്കേണ്ടത്, അല്ലാതെ മുൻ ഉദ്യോഗസ്ഥരെ ആക്രമിക്കുകയല്ല വേണ്ടത്. ഇതിന് ഒരു പരിഹാരമാകാൻ ഇക്വാലിറ്റി ആൻഡ് ഹ്യൂമൻ റൈറ്സ് കമ്മീഷനെ കോർബിൻ സ്വാഗതം ചെയ്യണമെന്നും എമിലി കൂട്ടിച്ചേർത്തു.ലേബർ പാർട്ടി വിവാദത്തിന്റെ വക്കിൽ ആണെന്നും ഈ പ്രശ്നം മുന്നോട്ട് കൊണ്ടുവന്ന ആരെയും ആക്രമിക്കുന്നത് അസ്വീകാര്യമാണെന്ന് ജൂത ലേബർ പാർട്ടി എംപി ഡേയിം മാർഗരറ്റ് ഹോഡ്ജ് പറഞ്ഞു. പാർട്ടി പുതിയ നയങ്ങളും സ്വന്തന്ത്രമായ പരാതി സംവിധാനവും കൊണ്ടുവരണമെന്നും ഹോഡ്ജ് കൂട്ടിച്ചേർത്തു.
പനോരമ നടത്തിയ ആരോപണങ്ങളിൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി ഒരു അന്വേഷണം നടത്തണമെന്നും ജൂത സമൂഹത്തിനുവേണ്ടി ഒരു പരാതി സംവിധാനം കൊണ്ടുവരണമെന്നും ട്രിബ്യുൺ ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. യഹൂദവിരുദ്ധ പ്രശ്നം മാത്രമല്ല, പാർട്ടിയിലെ മറ്റ് രാഷ്ട്രീയ പ്രശ്നങ്ങൾ കൂടെ അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി ആണ് പാർട്ടിക്കുള്ളിൽ പുതിയ തീരുമാനങ്ങൾ കൊണ്ടുവരുന്നത്.
ലോകകപ്പിൽ ഇനി പുതിയ തമ്പുരാക്കന്മാർ. ചരിത്രത്തിലാധ്യമായി ഇംഗ്ലണ്ടിന് കിരീടം. കലാശപോരാട്ടത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. സൂപ്പർ ഓവറും സമനിലയിൽ അവസാനിച്ച മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം ഫൈനലിലും കിരീടം നഷ്ടപ്പെടുത്തി കിവികൾ നാട്ടിലേക്ക്.
ഇരു ടീമുകളും ടൈയിൽ പിരിഞ്ഞ സാഹചര്യത്തിലാണ് മൽസരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ന്യൂസീലൻഡ് ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 241 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. അവസാന പന്തിൽ വിജയത്തിലേക്ക് ഇംഗ്ലണ്ടിന് രണ്ടു റൺസെന്ന നിലയിൽ നിൽക്കെ, രണ്ടാം റണ്ണിനുള്ള ശ്രമത്തിൽ മാർക്ക് വുഡ് റണ്ണൗട്ടായതാണ് നിർണായകമായത്. ഇതോടെ മൽസരം ടൈയിൽ പിരിഞ്ഞു.
സൂപ്പർ ഓവറിൽ ഇംഗ്ലണ്ടിനായി ബാറ്റിങ്ങിനെത്തിയത് വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ ബട്ലറും സ്റ്റോക്സും. ട്രെന്റ് ബോൾട്ടിന്റെ ഓവറിൽ രണ്ട് ബൗണ്ടറി ഉൾപ്പടെ 15 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനെത്തിയ ന്യൂസിലൻഡിന് വേണ്ടി നീഷം ഒരു സിക്സ് ഉൾപ്പടെ 13 റൺസ് അടിച്ചെടുത്തു. അവസാന പന്തിൽ വീണ്ടും രണ്ട് റൺസ് വിജയലക്ഷ്യം. ഡബിളിനോടിയ ഗപ്റ്റിലിനെ പുറത്താക്കി വീണ്ടും സമനില. കൂടുതൽ ബൗണ്ടറികളുടെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു.
ബെൻ സ്റ്റോക്സ് 98 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 84 റൺസോടെ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കെതിരായ സെമി പോരാട്ടത്തിൽ മഹേന്ദ്രസിങ് ധോണിയെ റണ്ണൗട്ടാക്കിയ ‘ഡയറക്ട് ഹിറ്റി’ലൂടെ താരമായ മാർട്ടിൻ ഗപ്ടിൽ, അവസാന ഓവറിൽ ഓവർത്രോയിലൂടെ വഴങ്ങിയ നാലു റണ്‍സാണ് ന്യൂസീലൻഡിനു വിനയായത്.
60 പന്തിൽ ആറു ബൗണ്ടറി സഹിതം 59 റൺസുമായി ഇംഗ്ലണ്ടിനെ തകർച്ചയിൽനിന്നു കരകയറ്റിയ ജോസ് ബട്‍ലറും തൊട്ടുപിന്നാലെ ക്രിസ് വോക്സുമാണ് (നാലു പന്തിൽ രണ്ട്) പുറത്തായത്. ലോക്കി ഫെർഗൂസന്റെ പന്തിൽ പകരക്കാരൻ ഫീൽഡർ ടിം സൗത്തി ക്യാച്ചെടുത്താണ് ബട്‍ലറിന്റെ മടക്കം. ഫെർഗൂസന്റെ അടുത്ത ഓവറിൽ വോക്സും മടങ്ങി. 86 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കിയ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റിൽ സ്റ്റോക്സ് – ബട്‍ലർ സഖ്യം കൂട്ടിച്ചേർത്ത 110 റൺസാണ് കരുത്തായത്.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു. അച്ചടക്കമുള്ള ബോളിങ്ങുമായി ഇംഗ്ലിഷ് ബോളർമാർ കളംപിടിച്ച ലോഡ്സിൽ, ഓപ്പണർ ഹെൻറി നിക്കോൾസിന്റെ കന്നി ലോകകപ്പ് അർധസെഞ്ചുറിയുടെയും (55), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാഥത്തിന്റെ അർധസെഞ്ചുറിയുടെ വക്കോളമെത്തിയ ഇന്നിങ്സിന്റെയും (47) കരുത്തിലാണ് കിവീസ് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് മാത്രം വഴങ്ങിയും, ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതമെടുത്തു.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് ഇന്നിങ്സിൽ രണ്ടു കൂട്ടുകെട്ടുകളാണ് കരുത്തായത്. ഒന്ന്, തുടർച്ചയായ രണ്ടാം മൽസരത്തിലും രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടു (74) തീർത്ത കെയ്ൻ വില്യംസൻ – ഹെൻറി നിക്കോൾസ് സഖ്യം. രണ്ട്, കൂട്ടത്തകർച്ചയ്ക്കിടെ ആറാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്ത ടോം ലാഥം – കോളിൻ ഗ്രാൻഡ‍്ഹോം സഖ്യവും.
മാർട്ടിൻ ഗപ്ടിൽ (18 പന്തിൽ 19), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (53 പന്തിൽ 30), റോസ് ടെയ്‍ലർ (31 പന്തിൽ 15), ജിമ്മി നീഷം (25 പന്തിൽ 19), കോളിൻ ഗ്രാൻഡ്ഹോം (28 പന്തിൽ 16) തുടങ്ങിയവരെല്ലാം കിവീസ് ഇന്നിങ്സിൽ ഭേദപ്പെട്ട സംഭാവനകൾ നൽകി. അവസാന ഓവറിൽ തകർത്തടിക്കാനുള്ള ശ്രമത്തിൽ പുറത്തായ മാറ്റ് ഹെൻറിയാണ് (രണ്ടു പന്തിൽ നാല്) രണ്ടക്കം കടക്കാതെ പുറത്തായ ഏകയാൾ. ട്രെന്റ് ബോൾട്ട് ഒരു റണ്ണോടെയും മിച്ചൽ സാന്റ്നർ അഞ്ചു റൺസോടെയും പുറത്താകാതെ നിന്നു.
ന്യൂസീലൻഡ് നിരയിൽ ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് പിഴുതത്. മധ്യ ഓവറുകളിൽ കിവീസിനെ നിയന്ത്രിച്ചുനിർത്തിയ ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ 10 ഓവറിൽ 42 റൺസ് വഴങ്ങിയം മാർക്ക് വുഡ് 10 ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 49 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.
ലണ്ടൻ: സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് സംശയിച്ച് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യക്കാരായ നാല് ജീവനക്കാരെ ജാമ്യത്തിൽ വിട്ടയച്ചു. റോയൽ ജിബ്രാൾട്ടർ പോലീസിനെ ഉദ്ധരിച്ച് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തതാണ് ഇക്കാര്യം.
യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് സംശയിച്ചാണ് ഇറാന്റെ സൂപ്പർ ടാങ്കർ ഗ്രേസ് -1 ജിബ്രാൾട്ടർ കടലിടുക്കിൽനിന്ന് ബ്രിട്ടീഷ് റോയൽ മറീനുകൾ പിടിച്ചെടുത്തത്. ഇന്ത്യക്കാരായ ജീവനക്കാരെ ജാമ്യത്തിൽ വിട്ടയച്ചുവെങ്കിലും എണ്ണക്കപ്പൽ മോചിപ്പിക്കില്ലെന്നും അന്വേഷണം തുടരുമെന്നും ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.

സൂപ്പർ ടാങ്കറിന്റെ ക്യാപ്റ്റൻ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. അവർക്ക് എല്ലാ നിയമ സഹായവും കോൺസുലാർ സഹായവും നൽകുമെന്നും കുടുംബാംഗങ്ങളുമായി ഫോണിൽ ബന്ധപ്പെടാൻ അവസരം നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. കപ്പലിലെ ഇന്ത്യക്കാരായ ജവനക്കാർക്ക് എല്ലാ സഹായവും നൽകുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷനും വ്യക്തമാക്കിയിരുന്നു.
യൂറോപ്യൻ യൂണിയൻ ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും സിറിയയ്ക്കെതിരായ ഉപരോധം 2011 മുതൽ നിലവിലുണ്ട്. ഉപരോധം മറികടന്ന് എണ്ണ കടത്തുന്നുവെന്ന് ആരോപിച്ചാണ് കപ്പൽ പിടിച്ചെടുത്തത്.
മലയാളം യുകെ ന്യൂസ് ബ്യുറോ
വാഷിംഗ്‌ടണിലെ യുകെ അംബാസഡർ ആയിരുന്ന കിം ഡാരോച്ചിൽ നിന്ന് ചോർന്ന ഇമെയിലുകൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്ന് താക്കീത് നൽകി സ്കോട്ലൻഡ് യാർഡ്. ഇമെയിൽ വിവരങ്ങൾ പുറത്തുവിട്ടാൽ അതൊരു ക്രിമിനൽ കേസ് ആവുമെന്നും അതുവഴി വിചാരണ നേരിടേണ്ടി വരുമെന്നും പത്രപ്രവർത്തകരോട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ നീൽ ബസു അറിയിച്ചു. ഇത് മാധ്യമങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് എന്ന വാദവുമായി പലരും രംഗത്ത് വന്നു. നീൽ ബസുവിനെ ഒരു ‘വിഡ്ഢി’ എന്ന് ഈവെനിംഗ് സ്റ്റാൻഡേർഡ് എഡിറ്റർ ജോർജ് ഓസ്ബോൺ വിശേഷിപ്പിച്ചു. മറ്റു പത്രപ്രവർത്തകരും എംപിമാരും സ്കോട്ലൻഡ് യാർഡിന്റെ ഈ പരാമർശത്തെ പ്രതികൂലിച്ചു മുന്നോട്ട് വന്നു. “ജനാതിപത്യത്തെ സംബന്ധിച്ച് പേടിപ്പെടുത്തുന്ന ഒന്നാണിത്. മെറ്റ് പോലീസ് ഞങ്ങളെ അറസ്റ്റ് ചെയ്യാൻ പോവുകയാണോ? ” ഫിനാൻഷ്യൽ ടൈംസ് യുഎസ് എഡിറ്റർ പീറ്റർ സ്പൈഗേൽ ചോദിക്കുകയുണ്ടായി. സൺഡേ ടൈംസ് എഡിറ്റർ ടിം ഷിപ്മാനും തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇത്തരം ഒരു സമീപനം ഒരു ഏകാധിപത്യ ഭരണഘടനയിൽ മാത്രമേ കാണൂ എന്ന് സൊസൈറ്റി ഓഫ് എഡിറ്റർസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇയാൻ മുറെ അഭിപ്രായപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിൽ മറ്റുള്ള രാജ്യങ്ങൾക്ക് യുകെ മാതൃകയാകണമെങ്കിൽ പോലീസിന്റെ ഇത്തരത്തിലുള്ള കടന്നുകയറ്റം ഉണ്ടാകുവാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി സ്ഥാനാർത്ഥികളായ ബോറിസ് ജോൺസണും ജെറമി ഹണ്ടും അവരുടെ അഭിപ്രായങ്ങൾ നൽകുകയുണ്ടായി. മാധ്യമ സ്വാന്തന്ത്ര്യത്തെ പറ്റി ജെറമി ഹണ്ട് ഈയാഴ്ച ഒരു കോൺഫറൻസ് നടത്തിയിരുന്നു. ഈ സംഭവം യുഎസ് യുകെ ബന്ധം തകരുന്നതിന് കാരണമാകുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ മാധ്യമ സ്വാതന്ത്ര്യത്തെ അദ്ദേഹവും പ്രതിരോധിച്ചു. ബോറിസ് ജോൺസൻ ഇപ്രകാരം പറഞ്ഞു ” ജനങ്ങൾക്ക് വിവരങ്ങൾ നൽകുക എന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്തം ആണ്. അതിനായാണ് അവർ നിലനിൽക്കുന്നതും. കുറ്റവാളിയെ വിധിക്കുന്നത് ശരി തന്നെ. എന്നാൽ മാധ്യമങ്ങളെ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നത് ശരിയല്ല. ” ലേബർ പാർട്ടി എംപി ജെറമി കോർബിനും മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെകുറിച്ച് സംസാരിച്ചു.
ഒരാഴ്ച മുമ്പാണ് മാധ്യമ സ്വാതന്ത്ര്യത്തിനുള്ള ആദ്യത്തെ ഗ്ലോബൽ കോൺഫറൻസ്, യുകെയിൽ വെച്ച് നടന്നത്. യുകെയിലെ മാധ്യമങ്ങൾക്ക് വേണ്ടുംവിധം സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരു സ്വതന്ത്ര സമൂഹത്തെ സംബന്ധിച്ചിടത്തോളം മാധ്യമ സ്വാതന്ത്ര്യം ഏറ്റവും പ്രധാനപെട്ട ഒന്നാണ്. കഴിഞ്ഞാഴ്ച ചോർന്ന മെയിലുകളിൽ ആരംഭിച്ച പ്രശ്നം ഒടുവിൽ കലാശിച്ചത് അംബാസഡർ കിം ഡാരോച്ചിന്റെ രാജിയിലാണ്. യുഎസ് ഭരണകൂടത്തെ പരാമർശിച്ചുള്ള കിമ്മിന്റെ മെയിലുകൾ വിവാദത്തിന് വഴിയൊരുക്കുകയും അതുവഴി യുകെ യുഎസ് ബന്ധം താറുമാറാകുന്നതിനും കാരണമായി. കമ്പ്യൂട്ടർ ഹാക്കിങ്ങിന്റെ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സർ അലൻ ഡങ്കൻ അറിയിച്ചു.നമ്മുടെ ഇടയിൽ ഉള്ള ആരെങ്കിലും ആണോ ഇതിന് കാരണക്കാരൻ എന്ന് കണ്ടുപിടിക്കണമെന്നും എംപിമാരോട് അദ്ദേഹം അറിയിച്ചു.
മലയാളം യുകെ ന്യൂസ് ബ്യുറോ
എൻ എച്ച് എസിന്റെ ചികിത്സയ്ക്കുള്ള കാത്തിരിപ്പ് ലിസ്റ്റ് പുതിയ റെക്കോർഡിലേക്ക് കടന്നു . ചികിത്സ ലഭിക്കുന്നതിനായി രോഗികൾക്ക് ആറുമാസം വരെ കാത്തിരിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ആക്സിഡന്റ്& എമർജൻസി വിഭാഗത്തിന്റെ പ്രവർത്തനം ജൂണിൽ അതിന്റെ ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തി നിൽക്കുന്നു. മെയിലെ കണക്കുകൾ പ്രകാരം ഏകദേശം 245, 079 ത്തോളം ആളുകൾക്ക് ചികിത്സ ലഭിക്കുന്നതിനായി 26 ആഴ്ച വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.

ആക്സിഡന്റ്& എമർജൻസി വിഭാഗത്തിൽ, ഉടൻ ചികിത്സ ലഭിക്കേണ്ട സാഹചര്യത്തിനു പകരം, 4 മണിക്കൂർ വരെയാണ് രോഗികൾ കാത്തിരിക്കുന്നത്. മുൻകൂട്ടി പ്ലാൻ ചെയ്തു നടത്തേണ്ട ഓപ്പറേഷനുകൾക്കായുള്ള കാത്തിരിപ്പ് സമയം വർദ്ധിച്ചിരിക്കുന്നത് ആശങ്കാജനകമാണെന്ന് റോയൽ കോളേജ് ഓഫ് സർജൻസ് പ്രസിഡന്റ് പ്രൊഫസർ ഡെറിക് ആൻഡേഴ്സൺ പ്രസ്താവിച്ചു. ശൈത്യകാലത്തിന് വരവിനു മുൻപുതതന്നെ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതും, ആശുപത്രിയിലേക്കുള്ള രോഗികളുടെ പ്രവേശനങ്ങൾ വർധിപ്പിക്കേണ്ടതുമാണ്.

എന്നാൽ 20.5 ബില്യൻ പൗണ്ട് മാത്രമാണ് എൻഎച്ച്എസിനു ഫണ്ടായി നൽകിയിട്ടുള്ളതെന്നും, ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിലുള്ള പ്രശ്നം ക്യാൻസർ രോഗികളെയും ബാധിച്ചിട്ടുണ്ട്. ഏകദേശം നാലായിരത്തോളം ക്യാൻസർ രോഗികൾക്ക് ചികിത്സ ലഭിക്കുന്നതിനായി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ ആണെന്ന് മാക്ക്മില്ലിൻ ക്യാൻസർ സപ്പോർട്ട് ഡയറക്ടർ പറഞ്ഞു. ഏകദേശം 4.3 9 മില്യൺ രോഗികളാണ് ഇംഗ്ലണ്ടിലെമ്പാടും ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ഏകദേശം ഒരു മില്യൻ ജനങ്ങളാണ് എംആർഐ പോലുള്ള ടെസ്റ്റുകൾ ക്കായി കാത്തിരിക്കുന്നത്.
മലയാളം യുകെ ന്യൂസ് ബ്യുറോ
ഭരണഘടന ഭേദഗതി ചെയ്ത് ഇരട്ടപൗരത്വം അനുവദിക്കണമെന്ന് ആവിശ്യപെടുന്ന ബിൽ ശശി തരൂർ എംപി ആണ് പാർലമെന്റിൽ അവതരിപ്പിച്ചത്. ബിൽ പാർലമെന്റ് അംഗീകരിച്ചാൽ വിദേശ രാജ്യങ്ങളിൽ പൗരത്വം നേടുന്നതു മൂലം നഷ്ടപ്പെട്ട പൗരത്വം തിരികെ കിട്ടാൻ ഇന്ത്യൻ പ്രവാസികൾക്ക് അവസരമൊരുങ്ങും. ശശി തരൂരിന്റെ പുതിയ നീക്കം ഫലം നൽകും എന്ന പ്രതീക്ഷയിലാണ് ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം.

ഇന്ത്യക്ക് പുറത്ത് 30 മില്യൻ ഇന്ത്യൻ വംശജർ വസിക്കുന്നുണ്ട്. ഇവർ വിദേശനാണ്യം ആയി ഓരോ വർഷവും ഇന്ത്യയിലേക്ക് അയക്കുന്നത് 65 ബില്യൻ ഡോളറാണ്. നിരവധി രാജ്യങ്ങളിലെ ഉന്നത സ്ഥാനങ്ങളിലും ബിസിനസ് സംരംഭങ്ങളുടെ അമരത്തും ഇന്ത്യക്കാരുണ്ട്. ജീവിക്കുന്ന രാജ്യത്ത് തുല്യത ലഭിക്കാനായി പൗരത്വം എടുക്കുന്നത് മൂലം ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 9 ഭേദഗതി ചെയ്യണമെന്നാണ് ശശിതരൂർ ബില്ലിൽ ആവശ്യപ്പെടുന്നത്.
ശശി തരൂർ അവതരിപ്പിച്ച പൗരത്വ ബിൽ പ്രവാസി സമൂഹം സന്തോഷത്തോടെ ആണ് സ്വീകരിച്ചിരിക്കുന്നത് ” ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആണ് കേരളത്തിലെ എംപിമാരിൽ നിന്ന് പ്രവാസി മലയാളികൾ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു
ഡാർലിങ്ടൺ: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി നേഴ്‌സ് മരണത്തിന് കീഴടങ്ങി. ഡാർലിങ്ടണിൽ താമസിച്ചിരുന്ന ത്രേസ്യാമ്മ റെജിയാണ് (45 ) ബ്രെസ്റ്റ് കാൻസർ മൂലം മരിച്ചത്. രോഗം കൂടുതലായതിനെത്തുടർന്ന് വളരെ പെട്ടെന്ന് തന്നെ കേരളത്തിലേക്ക് പോവുകയായിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്. രണ്ട് കുട്ടികളാണ് ത്രേസ്യമ്മക്ക് ഉള്ളത്.
കഴിഞ്ഞ എട്ട് വർഷത്തോളമായി ബ്രസ്റ്റ് ക്യാന്സറിന് ചികിത്സയിൽ ആയിരുന്നു. ആദ്യകാല ചികിത്സയിൽ രോഗം പൂർണ്ണമായി വിട്ടുമാറുകയും ചെയ്‌തിരുന്നു. എന്നാൽ ഇടവിട്ടുള്ള പരിശോധനകളിൽ രോഗത്തിന്റെ ലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തപ്പോൾ തുടർ ചികിത്സകൾ വഴി രോഗത്തെ നിയന്ത്രിച്ചിരുന്നു. എന്നാൽ രണ്ടാഴ്ച മുന്നേ നടന്ന പരിശോധനയിൽ രോഗം കൂടുതൽ വഷളാവുകയും മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തതോടെ പെട്ടെന്നു തന്നെ നാട്ടിൽ എത്തുകയായിരുന്നു. ഒരാഴ്ച്ച മുൻപ് മാത്രം നാട്ടിൽ എത്തി എല്ലാ ബന്ധുമിത്രങ്ങളെയും കാണുകയും ചെയ്‌ത ത്രേസ്യയുടെ ബോധം പെട്ടെന്ന് തന്നെ നഷ്ടപ്പെടുകയും ഇന്ന് മരണം സംഭവിക്കുകയും ചെയ്യുകയായിരുന്നു.
ശവസംക്കാരം നാളെ കുമരകത്തെ വള്ളാറ പുത്തൻപള്ളിയിൽ വൈകീട്ട് മൂന്ന് മണിക്ക് നടക്കും. അകാലത്തിലുള്ള ത്രേസ്യാമ്മയുടെ മരണത്തിൽ ദുഃഖാർത്ഥരായ എല്ലാ ബന്ധുമിത്രാദികളെയും മലയാളംയുകെയുടെ അനുശോധനം അറിയിക്കുന്നു.