സസെക്‌സ്: സസെക്‌സില്‍ തീരപ്രദേശത്ത് രൂക്ഷ ഗന്ധവും ജനങ്ങള്‍ക്ക് അസ്വസ്ഥതകളും. ഇതേത്തുടര്‍ന്ന് പ്രദേശത്ത് കെമിക്കല്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ത്തന്നെ കഴിയണമെന്നും വാതിലുകളും ജനലുകളും അടച്ചിടണമെന്നും നിര്‍ദേശം നല്‍കി. സീഫോര്‍ഡിലാണ് മുന്നറിയിപ്പ് നല്‍കിയത്. എമര്‍ജന്‍സി സര്‍വീസുസളെ പ്രദേശത്ത് നിയോഗിച്ചു. പ്ലാസ്റ്റിക് കത്തുന്നതുപോലെയുള്ള ഗന്ധമാണ് അനുഭവപ്പെട്ടതെന്നാണ് പോലീസില്‍ വിളിച്ചറിയിച്ച ഒരാള്‍ പറഞ്ഞത്.
കണ്ണുകളില്‍ നീറ്റലും ശാരീരികാസ്വസ്ഥകളും പലര്‍ക്കും ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോട ആയിരുന്നു സംഭവം. റൈഡിംഗ്‌സ് മേഖലയിലാണ് രൂക്ഷഗന്ധം ആദ്യം അനുഭവപ്പെട്ടതെന്ന് എമര്‍ജന്‍സി വിഭാഗം അറിയിച്ചു. കോസ്റ്റ് ഗാര്‍ഡ്, ആസ്റ്റ് സസെക്‌സ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, ലെവെസ് കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഴവത്തേക്കുറിച്ച് അന്വേഷിച്ചു വരികയാണ്.
ബേര്‍ലിംഗ് ഗ്യാപ് പ്രദേശത്ത് കഴിഞ്ഞ ഓഗസ്റ്റില്‍ പ്രത്യക്ഷപ്പെട്ട രാസമേഘം ജനങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇതും സീഫോര്‍ഡ് സംഭവവുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. ഓഗസ്റ്റ് 27ന് പ്രത്യക്ഷപ്പെട്ട മേഘം മൂലം ഈസ്റ്റ് സസെക്‌സിലെ ബീച്ചുകളിലുണ്ടായിരുന്നവര്‍ക്ക് ശ്വാസതടസവും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു.
ലണ്ടന്‍: മലയാളിയായ സിറിയക് ജോസഫ് ഉള്‍പ്പെടെ എട്ട് പേരുടെ മരണത്തിന് ഇടയാക്കിയ എം1 അപകടത്തില്‍ പിടിയിലായ ഡ്രൈവര്‍മാരുടെ വിചാരണ ആരംഭിച്ചു. എയില്‍സ്ബറി ക്രൗണ്‍ കോടതിയില്‍ വെള്ളിയാഴ്ചയാണ് വിചാരണ തുടങ്ങിയത്. സംഭവത്തില്‍ പിടിയിലായ പോളണ്ടുകാരനായ റൈസാര്‍ഡ് മാസിറാക്ക്, ബ്രിട്ടീഷ് പൗരനായ ഡേവിഡ് വാഗ്സ്റ്റാഫ് എന്നിവരെ കോടതിയില്‍ ഹാജരാക്കി. അപകടകരമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിനും ഗുരുതരമായ പരിക്കുകള്‍ ഏല്‍പ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസുകള്‍ എടുത്തിരിക്കുന്നത്.
തങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന 12 ചാര്‍ജുകളില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അവധി ദിവസമായിരുന്ന ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ വാന്‍ ഓടിക്കുകയായിരുന്ന സിറിയക്ക് ജോസഫും ഇന്ത്യക്കാരായ യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തിനിരയായ വാനിലേക്ക് പ്രതികള്‍ ഓടിച്ചിരുന്ന ലോറികള്‍ ഇടിച്ചു കയറുകയായിരുന്നു. ഇവരില്‍ ഒരാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
്അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കള്‍ കോടതിയില്‍ എത്തിയിരുന്നു. വാഗ്‌സ്റ്റാഫ് തനിക്കെതിരായി ചുമത്തിയ അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിന്‍രെ എട്ട് കൗണ്ടുകളും അശ്രദ്ധമായ ഡ്രൈവിംഗിന് ചുമത്തിയ നാല് കൗണ്ടുകളും പന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇയാള്‍ വിചാരണ നേരിടേണ്ടി വരുമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഫെബ്രുവരി 26 മുതല്‍ കോടതി കേസില്‍ തുടര്‍വാദം കേള്‍ക്കും.
ലണ്ടന്‍: കഴിഞ്ഞ മെയ് മാസത്തിലുണ്ടായ വാനക്രൈ സൈബര്‍ ആക്രമണത്തില്‍ നിന്ന് എന്‍എച്ച്എസിന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നെന്ന് റിപ്പോര്‍ട്ട്. അടിസ്ഥാന ഐടി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ വാനക്രൈ ആക്രമണം എന്‍എച്ച്എസിനെ ബാധിക്കുമായിരുന്നില്ല. ആക്രമണം സംബന്ധിച്ച് നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സൈബര്‍ ആക്രമണത്തേത്തുടര്‍ന്ന് എന്‍എച്ച്എച് പ്രവര്‍ത്തനങ്ങള്‍ താറുമാറായിരുന്നു.
19,500 മെഡിക്കല്‍ അപ്പോയിന്റ്‌മെന്റുകളാണ് ഇതേത്തുടര്‍ന്ന് മാറ്റിവെച്ചതെന്ന് നാഷണല്‍ ഓഡിറ്റ് ഓഫീസിന്റെ കണക്കുകള്‍ പറയുന്നു. അഞ്ച് ആശുപത്രികളിലെ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി പ്രവര്‍ത്തനങ്ങള്‍ താറുമാറായി. ഇതേത്തുടര്‍ന്ന് ആംബുലന്‍സുകള്‍ മറ്റ് ആശുപത്രികളിലേക്ക് തിരിച്ചു വിടേണ്ടി വന്നു. 600 ജിപി സര്‍ജറികളിലെ കമ്പ്യൂട്ടറുള്‍ പ്രവര്‍ത്തനരഹിതമായി. രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലേക്കാണ് ആക്രമണം നീണ്ടത്.
എന്നാല്‍ താരതമ്യേന സങ്കീര്‍ണ്ണമല്ലാത്ത ആക്രമണമായിരുന്നു നടന്നതെന്നും അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നെന്നും നാഷണല്‍ ഓഡിറ്റ് ഓഫീസ് മേധാവി അമയാസ് റോസ് പറഞ്ഞു. കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇവയില്‍ നിന്ന് രക്ഷ നേടാന്‍ സുരക്ഷാ എന്‍എച്ച്എസിവല്‍ സംവിധാനങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശില്‍ സ്വിസ് ദമ്പതിമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍അഞ്ച് പേര്‍അറസ്റ്റില്‍. ഇതില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
വിനോദസഞ്ചാരകേന്ദ്രമായ ഫത്തേപ്പുര്‍സിക്രിയിയിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളായ ക്വെന്റിന്‍ ജെറമി ക്ലര്‍ക്ക്, മേരി ഡ്രോക്‌സ് എന്നിവര്‍ ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച്ചയായിരുന്നു സംഭവം. നാലംഘ സംഘം കല്ലുകളും വടികളുമായി ഇവരെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ക്വെന്റിന്റെ തലയോട്ടി പൊട്ടുകയും കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തിരുന്നു. മേരിയുടെ കൈയൊടിഞ്ഞിട്ടുമുണ്ട്.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുഷമാ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യമന്ത്രി സുഷമാസ്വരാജ് യു.പി. സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടിയതിനുപിന്നാലെ, ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതുകയും ചെയ്തു.
വിഷയത്തില്‍ കടുത്ത നടപടി കൈക്കൊള്ളുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.ഇതിനു തൊട്ടു പിന്നാലെയാണ് അറസ്റ്റ്.
വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് എച്ച്ഡബ്ല്യു ബുഷിനെതിരെ ലൈംഗികാരോപണവുമായി ഒരു നടി കൂടി രംഗത്ത്. വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് ബുഷ് തന്നെ ലൈംഗികമായി സ്പര്‍ശിച്ചതെന്ന് നടിയായ ജോര്‍ദാന ഗ്രോള്‍നിക്ക് പറഞ്ഞു. ഹീതര്‍ ലിന്‍ഡ് എന്ന നടി ബുഷിനെതിരെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബുഷ് ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.
2016 ആഗസ്റ്റിലാണ് തന്നെ ബുഷ് കയറിപ്പിടിച്ചതെന്നാണ് ഗ്രോള്‍നിക്ക് ആരോപിക്കുന്നത്. മെയിനില്‍ ഒരു നാടകത്തിന്റെ ഇടവേളിയില്‍ ബുഷ് ബാക്ക് സ്റ്റേജില്‍ എത്തി. നാടകത്തിലെ നടീനടന്‍മാര്‍ ബുഷിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് മുന്‍ പ്രസിഡന്റ് തന്റെ പിന്നില്‍ കൈവെച്ചതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഈ ഗ്രൂപ്പ് ഫോട്ടോ ഗ്രോള്‍നിക്ക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ ബുഷ് സാധാരണ മട്ടില്‍ ഇങ്ങനെ ചെയ്യാറുള്ളതാണെന്നും ദുരുദ്ദേശ്യത്തോടെയല്ല അപ്രകാരം ചെയ്യുന്നതെന്നുമാണ് മുന്‍ പ്രസിഡന്റിന്റെ വക്താവ് പറഞ്ഞത്. ചിലര്‍ ഇത് തെറ്റായി വ്യാഖ്യാനിക്കുന്നു. ജോര്‍ജ് ബുഷ് ഇക്കാര്യത്തില്‍ ഖേദപ്രകടനം നടത്തിയിട്ടുള്ളതാണെന്നും വക്താവ് പറഞ്ഞു. 2014ല്‍ നടന്ന സംഭവത്തിലാണ് ഹീതര്‍ ലിന്‍ഡ് ആരോപണം ഉയര്‍ത്തിയത്. ത
ലോകത്തിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കില്‍ നിന്ന് പ്രമുഖ നടിമാരുടേയും, പ്രശസ്ത വ്യക്തികളുടേയും നഗ്നചിത്രങ്ങള്‍ ചോര്‍ന്നു. നഗ്നചിത്രങ്ങളുടെ ചോര്‍ച്ചയ്ക്ക് പിന്നില്‍ ഹാക്കിംഗ് സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കായ ലണ്ടന്‍ ബ്രിഡ്ജ് പ്ലാസ്റ്റിക് സര്‍ജ്ജറി കേന്ദ്രത്തില്‍ നിന്നാണ് ചിത്രങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. ഹാക്കര്‍മാരുടെ സംഘമായ ദ ഡാര്‍ക്ക് ഓവര്‍ലോര്‍ഡ് (ടിഡിഒ) ആണ് ചോര്‍ത്തലിന് പിന്നിലെന്ന് കരുതുന്നു. നേരത്തെ സ്‌കൂളുകളെയും മെഡിക്കല്‍ സെന്ററുകളെയുമൊക്കെ ലക്ഷ്യം വെച്ചിരുന്ന ഹാക്കര്‍മാരുടെ സംഘമാണിത്. ലോകപ്രശസ്തരായ പലരുടേയും ചിത്രങ്ങളും ചില രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഇവരുടെ അവകാശവാദം. അതേസമയം, ഏത് രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ് പുറത്തായതെന്ന് വ്യക്തമല്ല.
ചിത്രങ്ങള്‍ക്കൊപ്പം പേരുകളും മറ്റ് വിശദവിവരങ്ങളുമുണ്ട്. അതില്‍ രാജകുടുംബാംഗങ്ങളുമുണ്ട്’ ദ ഡാര്‍ക് ഓവര്‍ലോര്‍ഡിന്റെ പ്രതിനിധി ദ ഡെയ്‌ലി ബീസ്റ്റിനോടു വ്യക്തമാക്കി. ക്ലിനിക്കില്‍ വിവരങ്ങളും സ്വകാര്യ ചിത്രങ്ങളും ചോര്‍ന്ന വിവരം ലണ്ടന്‍ ബ്രിഡ്ജ് പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക് സ്ഥിരീകരിച്ചിട്ടുണ്ട്.
ചോര്‍ത്തിയ വിവരം സ്ഥാപിക്കുന്നതിനായി ചില ചിത്രങ്ങള്‍ ഡാര്‍ക്ക് ഓവര്‍ലോര്‍ഡ് ക്ലിനിക്കിന് അയച്ചു കൊടുത്തിരുന്നു. പ്ലാസ്റ്റിക് ശസ്ത്രക്രിയയുടേയും ശസ്ത്രക്രിയക്ക് മുന്‍പും ശേഷവുമുള്ള ശരീരഭാഗങ്ങളും ചിത്രങ്ങളിലുണ്ട്. ഇതില്‍ പലതിലും ശസ്ത്രക്രിയക്ക് വിധേയരാകുന്നവരുടെ മുഖവും വ്യക്തമാണ്. തങ്ങള്‍ക്ക് ലഭിച്ച രോഗികളുടെ പൂര്‍ണ്ണ പട്ടികയും അവരുടെ ചിത്രങ്ങളുമടക്കം പുറത്തുവിടുമെന്നാണ് ദ ഡാര്‍ക്ക് ഓവര്‍ലോര്‍ഡിന്റെ ഭീഷണി. എന്നാല്‍ ഇതുവരെ ചിത്രങ്ങള്‍ ഇവര്‍ പരസ്യമാക്കിയിട്ടില്ല.
അതേസമയം, ഹാക്കര്‍മാര്‍ എന്താണ് ലക്ഷ്യമിടുന്നതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് എല്‍ബിപിഎസ് അധികൃതര്‍ അറിയിച്ചത്. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസും ഹാക്കിങ് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 17നാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ലോകത്തെ ഞെട്ടിച്ച ആ സുന്ദരിയുടെ കൊലപാതകം നടന്നത്. കൃത്യം പറഞ്ഞാൽ നീണ്ട എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്. അന്ന് 22 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നു അവൾക്കു , നടിയാവാന്‍ കൊതിച്ചിരുന്ന എലിസബത്ത് ഷോര്‍ട്ട് എന്ന കറുത്തമുടിക്കാരിയായ സുന്ദരി. ലോകം ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ കൊലപാതകം ആയിരുന്നു അത്. ചരിത്രത്തില്‍ അത് ബ്ലാക്ക് ഡാലിയ എന്ന് രേഖപ്പെടുത്തപ്പെട്ടു.
എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ കൊലപാതകത്തിന്റെ ചുരുളഴിയുകയാണ് ഇപ്പോള്‍. ബ്രിട്ടീഷ് എഴുത്തുകാരനായ പ്യൂ ഇറ്റ്‌വെല്‍ ആണ് തന്റെ പുസ്തകത്തിലൂടെ ആ രഹസ്യം പുതു തലമുറക്ക് പരിചിതമാക്കിയിരിക്കുന്നതു
1924 ല്‍ ബോസ്റ്റണില്‍ ആയിരുന്നു എലിസബത്ത് ഷോര്‍ട്ടിന്റെ ജനനം. ആരോഗ്യകാരണങ്ങളാല്‍ കുറച്ച് കാലം മിയാമിയില്‍ താമസിച്ചു. സംഭവം പക്ഷെ അതല്ലലോ. 22-ാം വയസ്സില്‍ എലിസബത്ത് അതിക്രൂരമായി കൊല ചെയ്യപ്പെട്ടു.
1947. ജനുവരി 14 ന് ലോസ് ആഞ്ജലീസിലെ ലീമെര്‍ട്ട് പാര്‍ക്കിന് സമീപമാണ് എലിസബത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം അതി ക്രൂരമായി നശിപ്പിക്കപ്പെട്ടതായിരുന്നു ആ ശരീരം.
പൂര്‍ണ നഗ്നമായിട്ടായിരുന്നു എലിസബത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കത്തികൊണ്ട് മുറിച്ചും വെട്ടിയും വികൃതമാക്കപ്പെട്ട നിലയില്‍. രക്തം വാര്‍ന്നായിരുന്നു മരണം സംഭവിച്ചത്.
സര്‍ക്കസിലെ കോമാളികളെ പോലെയുള്ള മുഖമായിരുന്നു അപ്പോള്‍ എലിസബത്തിന്. കവിളുകള്‍ രണ്ട് വശത്തേക്കും കത്തികൊണ്ട് കീറിക്കൊണ്ടായിരുന്നു കൊലയാളി എലിസബത്തിന്റെ മുഖത്ത് ജോക്കര്‍ ചിരി വരുത്തിയത്.
വയറ് കീറി, കുടലുകള്‍ മുറിച്ച നിലയില്‍ ആയിരുന്നു മൃതദേഹം. ഏതാണ്ട് രണ്ട് കഷ്ണമായി മുറിച്ച് മാറ്റിയ നിലയില്‍. വയറ് നിറയെ മലം നിറച്ചുവച്ചിരുന്നു.
എലിസബത്തിന്റെ മലദ്വാരവും വികൃതമാക്കപ്പെട്ടിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. എലിസബത്തിന്റെ തന്നെ ജാനന്ദ്ര്യത്തിലെ മുടിയിഴകള്‍ അവിടെ നിക്ഷേപിക്കപ്പെട്ടിരുന്നു.
എലിസബത്തിന്റെ വലതുമാറിടത്തില്‍ നിന്ന് ചതുരത്തില്‍ ഒരു കഷ്ണം മാംസം മുറിച്ചെടുത്തിരുന്നു. ഇത് അവരുടെ ജനനേദ്രിയത്തിൽ കുത്തികയറ്റുകയും ചെയ്തിരുന്നു കൊലയാളി.
ഇടതു തുടയില്‍ നിന്ന് ഒരു കഷ്ണം മാംസം പറിച്ചെടുക്കുകയും ചെയ്തിരുന്നു. ഇവിടെ എലിസബത്ത് ഒരു റോസാ പുഷ്പത്തിന്റെ ചിത്രം പച്ചകുത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ശരീരം മുഴുവന്‍ കത്തികൊണ്ട് മുറിവേല്‍പിച്ചിരുന്നു. ഇതില്‍ അധികവും നടന്നത് എലിസബത്ത് കൊല്ലപ്പെടുന്നതിന് മുമ്പായിരുന്നു എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ കേസിലെ താത്പര്യം വർഷങ്ങളോളം തുടരുകയാണ്, കാലാകാലങ്ങളിൽ പല പുസ്തകങ്ങളിലും ആനുകാലികങ്ങളിലും പ്രത്യക്ഷപ്പെട്ടു. എങ്കിലും 1987 വരെ (കൊലപാതകത്തിന്റെ 40-ാം വാർഷികം) കൊലപാതകത്തെക്കുറിച്ച് ജെയിംസ് എലോയിയുടെ മികച്ച നോവൽ പുറത്തിറക്കിയ ദ ബ്ലാക്ക് ഡാലിലിയക്ക് എതിരായിരുന്നു. ഈ കേസിൽ താത്പര്യം ഉണർത്തുകയും ബേത്ത് ഷോർട്ട് കൊലപാതകിയെ തേടിയുള്ള അന്വേഷണം പുനരാരംഭിക്കുകയും ചെയ്തു.
അന്നു മുതൽ, പല സിദ്ധാന്തങ്ങളും സൃഷ്ടിക്കപ്പെട്ടു, പുതിയ പുസ്തകങ്ങൾ പുസ്തകത്തിൽ പ്രത്യക്ഷപ്പെട്ടു – ഓരോന്നും തീർച്ചയായും പരിഹരിച്ചതായി അവകാശപ്പെട്ടു. ജോൺ ഗിൽമോർ, ലാറി ഹാർഷിഷ് തുടങ്ങിയ എഴുത്തുകാർ നടത്തിയ ഗവേഷണങ്ങളിൽ അധികവും സമഗ്രവും ശക്തവും നിറഞ്ഞതായിരുന്നു. പക്ഷേ, മറ്റുള്ളവർ പരിഹാരത്തിന് ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നു.
മെക്‌സിക്കോയിലെ കുപ്രസിദ്ധമായ മനുഷ്യക്കടത്ത് മാഫിയയുടെ ഇരയായതിനെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി യുവതി. 43,200 തവണ താന്‍ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് കാര്‍ല ജാസിന്തോ എന്ന യുവതിയാണ് തന്റെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. ദിവസവും 30ഓളം പുരുഷന്‍മാര്‍ക്കൊപ്പം കിടക്കേണ്ട ഗതികേടാണ് നാല് വര്‍ഷത്തിനുള്ളില്‍ തനിക്കുണ്ടായതെന്ന് കാര്‍ല പറയുന്നു. സിഎന്‍എന്‍ ആണ് കാര്‍ലയുടെ വെളിപ്പെടുത്തലുകള്‍ സംപ്രേഷണം ചെയ്തത്.
22കാരനായ മാഫിയ സംഘാംഗമാണ് തനിക്ക് പണവും സമ്മാനങ്ങളും തന്ന് ടെനാന്‍സിംഗോയിലേക്ക് കൂട്ടിക്കൊണ്ടുപായത്. ലാക്‌സ്‌കാല സംസ്ഥാനത്തെ ഈ പ്രദേശം മനുഷ്യക്കടത്തുകാരുടെ കേന്ദ്രമായാണ് അറിയപ്പെടുന്നത്. പെണ്‍കുട്ടികളെ നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്ക് എത്തിക്കുന്നതിനു മുമ്പായി ഇവിടെയാണ് എത്തിക്കുന്നത്. മൂന്ന് മാസം ഇയാള്‍ക്കൊപ്പം താന്‍ താമസിച്ചു. പിന്നീട് ഗുഡാരജാരയിലെത്തിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പീഡനം അര്‍ദ്ധരാത്രി വരെ തുടരുമായിരുന്നുവെന്ന് ജാസിന്തോ വെളിപ്പെടുത്തുന്നു.
താന്‍ കരഞ്ഞപ്പോള്‍ പല പുരുഷന്‍മാരും തന്നെ കളിയാക്കുമായിരുന്നു. അവര്‍ കാട്ടിക്കൂട്ടുന്നത് കാണാനാകാതെ കണ്ണടച്ചിരിക്കുമായിരുന്നു. ഒരാള്‍ തന്റെ കഴുത്തില്‍ കടിച്ചതിന്റെ പാട് കണ്ടിട്ട് തന്നെ തട്ടിക്കൊണ്ടുപോയയാള്‍ മര്‍ദ്ദിച്ചു. ചെയിന്‍ ഉപയോഗിച്ച് അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയുമൊക്കെ ചെയ്തു. മുഖത്ത് തുപ്പുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തശേഷം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു. താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ രക്ഷപ്പെടുത്താനെന്ന പേരിലെത്തിയ പോലീസ് സംഘം തങ്ങളുടെ മോശം ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെക്കുറിച്ചും അവള്‍ പറഞ്ഞു.
2006ലാണ് കാര്‍ലയെ രക്ഷപ്പെടുത്തിയത്. ഇപ്പോള്‍ മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു. മെക്‌സിക്കോയില്‍ എല്ലാ വര്‍ഷവും 20,000ത്തോളം പേര്‍ മനുഷ്യക്കടത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്കുകള്‍.
ഡാലസ്: ഷെറിന്റെ മരണത്തില്‍ വെസ്ലി മാത്യൂസിനു മേലുള്ള കുരുക്ക് മുറുകുന്നു. മരണത്തില്‍ ഏറെ ദുരൂഹതകളുള്ളതായി പോലീസ് അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം ലഭിച്ചതിനു പിന്നാലെ മൊഴി തിരുത്തിയ വെസ്ലിയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടിയെന്നും കുട്ടി മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ രണ്ടാമത് നല്‍കിയ മൊഴി. എന്നാല്‍ കുട്ടിക്ക് ശ്വാസം മുട്ടിയപ്പോള്‍ അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന നഴ്‌സായ ഭാര്യയുടെ സഹായം എന്തുകൊണ്ട് തേടിയില്ല എന്ന ചോദ്യമാണ് പോലീസ് ഉന്നയിക്കുന്നത്.
കുഞ്ഞിനെ മര്‍ദ്ദിച്ചതായും രണ്ടാമത്തെ മൊഴിയില്‍ വെസ്ലി പറഞ്ഞിട്ടുണ്ട്. ഡാലസില്‍ രജിസ്റ്റേര്‍ഡ് നഴ്‌സാണ് വെസ്ലിയുടെ ഭാര്യ സിനി. ഷെറിന്റെ മൃതദേഹം കണ്ടെത്തിയ കലുങ്കും പരിസരങ്ങളും നേരത്തേയും പരിശോധിച്ചിരുന്നതാണ്. അപ്പോള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് റിച്ചാര്‍ഡ്‌സണ്‍ പോലീസിലെ സാര്‍ജന്റ് കെവിന്‍ പെര്‍ലിച്ച് പറഞ്ഞു. ശനിയാഴ്ച ഇവിടെ കനത്ത മഴ പെയിതിരുന്നു. അതിനു ശേഷം പോലീസ് നായ്ക്കള്‍ക്ക് ഗന്ധം വ്യക്തമായി കിട്ടിയതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മൊഴി മാറ്റിപ്പറഞ്ഞതോടെ അറസ്റ്റിലായ വെസ്ലിയെ ഡാലസ് കൗണ്ടി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. മാനസിക നിലയില്‍ തകരാറുണ്ടോ എന്ന നിരീക്ഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്. സിനിയെ ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും അവര്‍ അതിനു പറ്റിയ മാനസികാവസ്ഥയിലല്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ താന്‍ കേസില്‍ നിന്ന് പിന്‍മാറിയതായി പിന്നീട് അഭിഭാഷകന്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
ലണ്ടന്‍: കിടക്കകളുടെ കുറവ് മൂലം രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാന്‍ കഴിയാതെ വരുന്ന പ്രതിസന്ധിക്ക് പരിഹാരമാര്‍ഗം തേടി എന്‍എച്ച്എസ്. എയര്‍ബിഎന്‍ബി ശൈലിയില്‍ ഇതിന് പരിഹാരം കാണാനാകുമോ എന്നാണ് എന്‍എച്ച്എസ് പരിശോധിക്കുന്നത്. ശസ്ത്രക്രിയകള്‍ക്ക് ശേഷം ആശുപത്രികളില്‍ കഴിയുന്ന രോഗികളെ സമീപത്തുള്ള വീടുകള്‍ വാടകയ്‌ക്കെടുത്ത് താമസിപ്പിക്കാനാണ് ശ്രമം. എസെക്‌സില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. 1000 പൗണ്ട് വരെ വാടകയുള്ള വീടുകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.
കെയര്‍റൂംസ് എന്ന സ്റ്റാര്‍ട്ടപ്പിനാണ് ഇതിന്റെ ചുമതല. എന്‍എച്ച്എസുമായും കൗണ്‍സിലുകളുമായു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കമ്പനി ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഈ പദ്ധതിയിലൂടെ രോഗികള്‍ക്ക് ആശുപത്രി അന്തരീക്ഷത്തില്‍ നിന്ന് മാറി കുറച്ചുകൂടി വ്യത്യസ്തമായ സാഹചര്യങ്ങളില്‍ കഴിയാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തകരും മെഡിക്കല്‍ രംഗത്തെ മുതിര്‍ന്നവരും ഈ നീക്കത്തെ വിമര്‍ശിക്കുകയാണ്. രോഗീ പരിചരണത്തില്‍ പരിചയമില്ലാത്തവരെ കൂടുതല്‍ ഉത്തരവാദിത്തമേല്‍പ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നു.
പ്രധാന ചികിത്സകള്‍ക്കു ശേഷം വിശ്രമിക്കുന്നവരെയാണ് ഇത്തരം വീടുകളിലേക്ക് മാറ്റുന്നതെന്നാണ് വിശദീകരണം. പരിചരണത്തിനായി കുടുംബങ്ങളില്ലാത്തവര്‍ക്ക് ഈ പദ്ധതി വളരെ ഉപകാരപ്രദമായിരിക്കുമെന്നും കെയര്‍റൂംസ് പറയുന്നു. ആതിഥേയര്‍ രോഗികള്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കണം. അവരുമായി സംസാരിക്കാനും സമയം കണ്ടെത്തണമെന്നുമാണ് നിര്‍ദേശം. ചികിത്സക്കും ശേഷം ആശുപത്രികളില്‍ തുടരുന്ന രോഗികള്‍ മൂലം 8000ത്തോളം പേര്‍ ചികിത്സ കിട്ടാതെ മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. തുടര്‍ ചികിത്സകള്‍ക്കായി ആശുപത്രി ബെഡുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കാനാണ് ഈ പദ്ധതി. ി