ബ്രിട്ടനിലെ ജനങ്ങളുടെ ശരാശരി ജീവിത ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നത് നിലച്ചുവെന്ന് റിപ്പോര്‍ട്ട്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ 2015-17 വര്‍ഷത്തെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. സ്ത്രീകളുടെ ശരാശരി ജീവിത ദൈര്‍ഘ്യം 82.9 വയസും പുരുഷന്‍മാരുടേത് 79.2 വയസുമാണെന്ന് ഒഎന്‍എസ് രേഖകള്‍ കാണിക്കുന്നു. 1982നു ശേഷം ആദ്യമായാണ് ഇത് രേഖപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തിന്റെ ചില മേഖലകളില്‍ ഈ നിരക്ക് കുറഞ്ഞിട്ടുമുണ്ട്. സ്‌കോട്ട്‌ലന്‍ഡിലെയും വെയില്‍സിലെയും ലൈഫ് എക്‌സ്‌പെക്റ്റന്‍സിയില്‍ ഒരു മാസത്തെ കുറവാണ് ഉണ്ടായത്. അതേസമയം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പുരുഷന്‍മാരില്‍ മാത്രമാണ് ഈ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സ്ത്രീകളുടെയും ഇംഗ്ലണ്ടിലെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ജീവിത ദൈര്‍ഘ്യത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 2015 മുതല്‍ 2017 വരെയുള്ള കാലയളവില്‍ മരണങ്ങള്‍ ഏറെയുണ്ടായതാണ് ജീവിതദൈര്‍ഘ്യ നിരക്ക് ഉയരാതിരിക്കാന്‍ കാരണമെന്നും ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് രേഖകള്‍ വ്യക്തമാക്കുന്നു. വിന്ററും പനിയുമൊക്കെയാണ് മരണങ്ങള്‍ക്ക് കാരണമായത്. മരണങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ഇപ്പോളും ചര്‍ച്ചകള്‍ നടന്നു വരികയാണ്. ജീവിത ദൈര്‍ഘ്യ നിലവാരം ഭാവിയില്‍ എപ്രകാരമായിരിക്കുമെന്നതും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ ബജറ്റ് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി പോലും ജീവിത ദൈര്‍ഘ്യത്തെ ബാധിച്ചിട്ടുണ്ടാകാമെന്ന് ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ ഇത് തെളിയിക്കപ്പെടേണ്ടതുണ്ടെന്നാണ് മന്ത്രിമാര്‍ പറയുന്നത്. എന്തായാലും ലൈഫ് എക്‌സ്‌പെക്റ്റന്‍സിയിലുണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കണമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
അംഗീകാരത്തിനായി സമര്‍പ്പിച്ച പ്ലാനില്‍ നിന്ന് വ്യതിചലിച്ചുവെന്ന് കാട്ടി കോടികള്‍ മുതല്‍ മുടക്കി നിര്‍മിച്ച ബഹുനിലക്കെട്ടിടം പൊളിച്ചു മാറ്റണമെന്ന് നിര്‍ദേശം. മുന്‍നിര ആര്‍ക്കിടെക്ടായ അമീന്‍ താഹ നിര്‍മിച്ച കെട്ടിടമാണ് പൊളിച്ചു മാറ്റണമെന്ന് ഐസ്ലിംഗ്ടണ്‍ കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈസ്റ്റ് ലണ്ടനിലെ ക്ലെര്‍ക്കെന്‍വെല്ലില്‍ സ്ഥിതിചെയ്യുന്ന 1950കളില്‍ നിര്‍മിച്ച കെട്ടിടത്തിന് മാറ്റങ്ങള്‍ വരുത്താന്‍ 2013ല്‍ കൗണ്‍സിലിന്റെ അനുമതി ലഭിച്ചിരുന്നതാണ്. ഇവിടെയാണ് രണ്ടു നിലകളില്‍ ഓഫീസും എട്ട് ഫ്‌ളാറ്റുകളും സ്വന്തം താമസസ്ഥലവുമായി ആറു നിലകളില്‍ കെട്ടിടം നിര്‍മിച്ചത്. പണി പൂര്‍ത്തിയായി രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ ഇത് പൊളിച്ചു മാറ്റണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെടുന്നത്.

4.65 മില്യന്‍ പൗണ്ട് ചെലവഴിച്ച് നിര്‍മിച്ച കെട്ടിടമാണ് ഇത്. 2012ലാണ് കെട്ടിടത്തിനായി അമീന്‍ താഹ പ്ലാന്‍ തയ്യാറാക്കിയത്. ഇതിന് അംഗീകാരം നല്‍കിയതിനു ശേഷം ചില ഭാഗങ്ങള്‍ക്ക് അനുമതി നല്‍കാനാകില്ലെന്ന് ലോക്കല്‍ കൗണ്‍സില്‍ അറിയിച്ചു. എന്നാല്‍ അത് പ്ലാന്‍ അപ്ലോഡ് ചെയ്യുന്ന ഡിജിറ്റല്‍ സംവിധാനത്തിന്റെ തകരാര്‍ മൂലമാണെന്ന് താഹ പറയുന്നു. താന്‍ സമര്‍പ്പിച്ച പദ്ധതിയില്‍ ഇതൊന്നുമില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാല്‍ കെട്ടിടത്തിന്റെ മുന്‍വശം പൊളിക്കണമെന്ന് നിര്‍മാണ ശേഷം എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. തികച്ചും സാങ്കേതികപ്പിഴവു മൂലമായിരിക്കും കൗണ്‍സില്‍ ഇങ്ങനെ നോട്ടീസ് അയക്കുന്നതെന്നാണ് താഹ പറയുന്നത്.

താന്‍ സമര്‍പ്പിച്ച പ്ലാന്‍ അംഗീകരിക്കപ്പെട്ടതാണ്. ഇനി ഇത് പൊളിച്ചു മാറ്റുകയെന്നത് മാനസികവും സാമ്പത്തികവുമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും താഹ പറഞ്ഞു. റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്ട്‌സിന്റെ രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കിയ നിര്‍മിതിയാണ് ഈ ആറുനില കെട്ടിടം. കെട്ടിടത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച വസ്തുക്കള്‍, ഡിസൈന്‍, ഉയരം എന്നിവ ഒറിജിനല്‍ പ്ലാനില്‍ നിന്ന് വ്യതിചലിച്ചിട്ടുണ്ടെന്നാണ് കൗണ്‍സില്‍ കുറ്റപ്പെടുത്തുന്നത്.
ബ്രെക്‌സിറ്റില്‍ സ്വീകരിക്കേണ്ട സമീപനത്തില്‍ നിര്‍ണായക ചുവടുവെയ്പ്പ് നടത്തി ലേബര്‍ കോണ്‍ഫറന്‍സ്. രണ്ടാം ഹിതപരിശോധനയ്ക്കുള്ള സാധ്യതകള്‍ തുറന്നിടണമെന്ന് വാര്‍ഷിക സമ്മേളനത്തില്‍ പാര്‍ട്ടി തീരുമാനിച്ചു. ഇതിനായി ഒരു പബ്ലിക് വോട്ടിനു വേണ്ടിയുള്ള ക്യാംപെയിനുള്‍പ്പെടെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ പാര്‍ട്ടി പിന്തുണ നല്‍കണമെന്നാണ് തീരുമാനം. ലിവര്‍പൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഈ വിഷയത്തില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം അംഗങ്ങളും അനുകൂലമായാണ് വോട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയനുമായി തെരേസ മേയ് ഏര്‍പ്പെടാന്‍ സാധ്യതയുള്ള ബ്രെക്‌സിറ്റ് ഡീല്‍ പൊതുജനങ്ങളുടെ അംഗീകാരത്തോടെ മാത്രമേ പാസാക്കാവൂ എന്നാണ് ലേബര്‍ പറയുന്നത്.

ഞായറാഴ്ച രാത്രി ആറു മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ നിര്‍ദേശത്തിന് പാര്‍ട്ടി അംഗങ്ങള്‍ അംഗീകാരം നല്‍കിയത്. ബ്രസല്‍സുമായി പ്രധാനമന്ത്രി എത്തിച്ചേരുന്ന കരാര്‍ പാര്‍ലമെന്റ് നിരസിക്കുകയോ ധാരണകളില്ലാത്ത ബ്രെക്‌സിറ്റ് നടപ്പാകുകയോ ചെയ്താല്‍ ഒരു പൊതുതെരഞ്ഞെടുപ്പിന് ലേബര്‍ ആവശ്യമുന്നയിക്കും. ഇത്തരമൊരു സാഹചര്യമല്ലെങ്കില്‍ ബ്രെക്‌സിറ്റ് ഡീല്‍ സംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പിന് പാര്‍ട്ടി ആവശ്യമുന്നയിക്കുമെന്നുമാണ് പാര്‍ട്ടിയുടെ തീരുമാനം. സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും തൊഴിലാളികള്‍ക്കും അനുകൂലമായ ധാരണയുണ്ടാക്കുമെന്ന ആത്മവിശ്വാസം ഗവണ്‍മെന്റിനുണ്ടെങ്കില്‍ അത് പൊതുജനങ്ങളുടെ അംഗീകാരത്തിനു സമര്‍പ്പിക്കുന്നതില്‍ ആശങ്കയെന്തിനാണെന്നും ലേബര്‍ ചോദിക്കുന്നു.

ഈ വിഷയം അവതരിപ്പിച്ച ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമറിനെ എഴുന്നേറ്റ് നിന്നാണ് സമ്മേളന പ്രതിനിധികള്‍ അനുമോദിച്ചത്. എന്നാല്‍ ഈ നിര്‍ദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഹിതപരിശോധന നടത്തുകയാണെങ്കില്‍ അത് ബ്രെക്‌സിറ്റ് ഡീല്‍ സംബന്ധിച്ച് മാത്രമായിരിക്കണമെന്നും 2016ലെ ഹിതപരിശോധനാ ഫലത്തില്‍ നിന്ന് പിന്നോട്ടു പോകാനുള്ളതായിരിക്കരുതെന്നും യുണൈറ്റ് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സ്റ്റീവ് ടേര്‍ണര്‍ പറഞ്ഞു.
ന്യൂസ് ഡെസ്ക്
ലണ്ടനിൽ മലയാളി നഴ്സ് മരണമടഞ്ഞു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി ബീന(51) ആണ് ന്യൂഹാം ഹോസ്പിറ്റലിൽ വച്ച് ഇന്നലെ രാവിലെ മരിച്ചത്. ലണ്ടനിലെ ചെൽസി ആൻഡ് വെസ്റ്റ് മിനിസ്റ്റർ ഹോസ്പിറ്റലിലെ നഴ്സായിരുന്നു മലയാറ്റൂർ സ്വദേശിയായ ഫ്രാൻസിസ് പാലാട്ടിയുടെ ഭാര്യയായ ബീന. മക്കൾ – റോൺ, ഫെബ, നിക്ക്.
ലണ്ടൻ അപ്റ്റൺ പാർക്കിലാണ് ഇവർ താമസിക്കുന്നത്. മൃതദേഹം ഉടൻ നാട്ടിലെത്തിച്ച് കൂത്താട്ടുകുളം സെന്റ് ജൂഡ് ചർച്ചിൽ സംസ്കരിക്കും. ഫാ.ജോസ് അന്ത്യാം കളത്തിന്റെ നേതൃത്വത്തിൽ പരേതയുടെ ഭവനത്തിൽ ഇന്നലെ പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി.
ചില മേഖലകളില്‍ അവിദഗ്ദ്ധ തൊഴിലാളികള്‍ക്കും പ്രവേശനം നല്‍കാന്‍ അനുവദിക്കുന്ന ഇമിഗ്രേഷന്‍ നയത്തിന് പ്രധാനമന്ത്രിയുടെ അംഗീകാരം. ബ്രെക്‌സിറ്റിനു ശേഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നയത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കൃഷി, സോഷ്യല്‍ കെയര്‍, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ തൊഴിലാളികളെ നിയമിക്കുന്നതിനാണ് വൈദഗ്ദ്ധ്യം കണക്കാക്കാതെയുള്ള ഇമിഗ്രേഷന് അനുമതി നല്‍കാനുള്ള നയം ഹോം സെക്രട്ടറി സാജിദ് ജാവീദ് തയ്യാറാക്കിയിരിക്കുന്നത്. ഭാവിയില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കരുതെന്ന ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന്റെ ആശയത്തിനു മേല്‍ ജാവിദ് വിജയം നേടിയിരിക്കുന്നു എന്നാണ് ഈ പദ്ധതി വ്യക്തമാക്കുന്നത്.

തെരേസ മേയുടെ ബ്രെക്‌സിറ്റ് ചെക്കേഴ്‌സ് പ്രൊപ്പോസലുകള്‍ക്ക് അനുസൃതമായാണ് പുതിയ നയവും അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് നയങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സമീപനത്തില്‍ മാറ്റം വരുത്തണമെന്നാണ് ചില മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നത്. അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാന്‍ പാടില്ലെന്ന് സ്വതന്ത്ര മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി കഴിഞ്ഞയാഴ്ച ശുപാര്‍ശ നല്‍കിയിരുന്നു. ഭാവി ഇമിഗ്രേഷന്‍ നയങ്ങളെക്കുറിച്ചുള്ള ശുപാര്‍ശയിലാണ് സമിതി ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ അതിനെ പാടെ അവഗണിച്ചു കൊണ്ടാണ് ഇപ്പോള്‍ പുതിയ നയം അവതരിപ്പിക്കുകയും പ്രധാനമന്ത്രി അതിന് അംഗീകാരം നല്‍കുകയും ചെയ്തിരിക്കുന്നത്. എന്നാല്‍ സീസണല്‍ കാര്‍ഷിക മേഖല, സോഷ്യല്‍ കെയര്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയവയില്‍ ലോ സ്‌കില്‍ഡ് വര്‍ക്കര്‍മാരെ അനുവദിക്കേണ്ടതുണ്ടെന്നാണ് കരുതുന്നതെന്ന് ഹോം ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കൗണ്‍സിലുകള്‍ മാലിന്യ ശേഖരണം മാസത്തില്‍ ഒരു തവണ മാത്രമാക്കാനുള്ള പദ്ധതി അവതരിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിക്കൊണ്ടാണ് പുതിയ തീരുമാനം നിലവില്‍ വന്നിരിക്കുന്നത്. മാലിന്യം ഇനി കത്തിച്ചു കളയേണ്ടി വരുമോ എന്ന ആശങ്കയാണ് ജനങ്ങള്‍ പങ്കുവെക്കുന്നത്. നോര്‍ത്ത് വെയില്‍സിലെ കോണ്‍വി കൗണ്ടിയാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത്. 11,000 വീടുകളില്‍ ഒരു വര്‍ഷത്തോളം നീണ്ട ട്രയലിന് ഒടുവിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍ ഈ ട്രയല്‍ പോലും പൊതുജന രോഷം വിളിച്ചു വരുത്തിയിരിക്കുകയാണ്. മാലിന്യം കുന്നുകൂടി ചീഞ്ഞഴുകാന്‍ തുടങ്ങിയത് എലികളെയും ഈച്ചകളെയും കടല്‍ക്കാക്കകളെയും ആകര്‍ഷിക്കുകയാണെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. മാലിന്യത്തില്‍ നിന്ന് ഉയരുന്ന ദുര്‍ഗന്ധത്തെക്കുറിച്ചും പരാതികള്‍ ഏറെയാണ്.

കുന്നുകൂടുന്ന മാലിന്യം കത്തിച്ചുകളയാന്‍ തങ്ങള്‍ക്ക് ഇന്‍സിനറേറ്ററുകള്‍ വാങ്ങേണ്ടി വന്നുവെന്ന് ചിലര്‍ പറയുന്നു. കൗണ്‍സിലിന്റെ ഈ പദ്ധതി മൂലം നിയമവിരുദ്ധമായി മാലിന്യം വലിച്ചെറിയുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനയുണ്ടായെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ചൂടുള്ള കാലാവസ്ഥയില്‍ ഈ മാലിന്യങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പോലും കാരണമാകാമെന്ന ആശങ്കയും ജനങ്ങള്‍ പങ്കുവെക്കുന്നു. ത്രീ വീക്കിലി മാലിന്യശേഖരണ പദ്ധതിയിലേക്ക് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 18 കൗണ്‍സിലുകള്‍ മാറിയിട്ടുണ്ട്. ഫോര്‍ വീക്കിലി കളക്ഷനിലേക്ക് മാറുന്നതിനായി നിരവധി കൗണ്‍സിലുകള്‍ ട്രയലുകള്‍ നടത്തി വരികയുമാണ്.

മാലിന്യ ശേഖരണം കാര്യക്ഷമമായി നടത്തണമെന്നും റീസൈക്കിളിംഗ് റേറ്റ് വര്‍ദ്ധിപ്പിക്കണമെന്നുമുള്ള സമ്മര്‍ദ്ദത്തിനിടെയാണ് ഈ നീക്കവുമായി കൗണ്‍സിലുകള്‍ മുന്നോട്ടു പോകുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ രണ്ട് കൗണ്‍സിലുകള്‍ ഫോര്‍ വീക്ക് കളക്ഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഈ നീക്കം മാലിന്യ സംഭരണത്തിന്റ ചെലവു കുറയ്ക്കുമെന്നാണ് കോണ്‍വി കൗണ്‍സില്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡമനുസരിച്ച് 2020ഓടെ വീട്ടുമാലിന്യങ്ങളുടെ 50 ശതമാനവും സംസ്‌കരിക്കണം. ഇപ്പോള്‍ ഇത് 43 ശതമാനം മാത്രമാണ്.
സ്‌കൈ സ്‌പോര്‍ട്‌സ് ചാനലുകളുടെ സബ്‌സ്‌ക്രിപഷന്‍ ഫീസില്‍ വര്‍ദ്ധനവ്. പ്രതിമാസം 2 പൗണ്ട് വീതം ഇനി അധികമായി നല്‍കേണ്ടി വരും. ഉപയോക്താക്കളുടെ അനുവാദമില്ലാതെയാണ് ചാനല്‍ അവരെ മറ്റൊരു പാക്കേജിലേക്ക് മാറ്റിയതെന്ന ആക്ഷേപം ഇതോടെ ഉയര്‍ന്നു കഴിഞ്ഞു. വര്‍ഷം 24 പൗണ്ട് ഇനി സ്‌കൈ സ്‌പോര്‍ട്‌സ് ചാനലുകള്‍ കാണുന്നവര്‍ അധികമായി നല്‍കേണ്ടി വരും. എല്ലാ ചാനലുകളും എച്ച്ഡിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെട്ടതോടെയാണ് ഈ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. അടുത്ത തിങ്കളാഴ്ച മുതല്‍ വര്‍ദ്ധന നിലവില്‍ വരും. അമേരിക്കന്‍ മാധ്യമ ഭീമനായ കോംകാസ്റ്റ് സ്‌കൈ ചാനലുകള്‍ വാങ്ങിയതോടെയാണ് ഈ മാറ്റങ്ങള്‍ വന്നിരിക്കുന്നത്.

ഫോക്‌സുമായി മത്സരിച്ചാണ് 30 ബില്യന്‍ പൗണ്ടിന് സ്‌കൈ ഓഹരികള്‍ കോംകാസ്റ്റ് സ്വന്തമാക്കിയത്. ബ്രിട്ടന്റെ ടേക്കോവര്‍ പാനലിന്റെ മേല്‍നോട്ടത്തില്‍ നടന്ന ലേലത്തിലാണ് സ്‌കൈ ചാനലുകള്‍ കോംകാസ്റ്റ് സ്വന്തമാക്കിയത്. ലേല പ്രകിയ അടുത്ത കാലത്തു നടന്ന ഏറ്റവും സങ്കീര്‍ണ്ണത നിറഞ്ഞതും ദൈര്‍ഘ്യമേറിയതും ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ദിവസം നീണ്ട ലേലമാണ് നടന്നത്. മൂന്നു റൗണ്ടുകള്‍ നീണ്ട ലേലത്തില്‍ ട്വന്റിഫസ്റ്റ് സെഞ്ചുറി ഫോക്‌സ് മുന്നോട്ടുവെച്ച ഓഹരിക്ക് 15.67 പൗണ്ട് എന്ന നിര്‍ദേശത്തെ തകര്‍ത്ത് കോംകാസ്റ്റിന്റെ 17.28 മേല്‍ക്കൈ നേടുകയായിരുന്നു.

ഇതോടെ സ്‌കൈയുടെ സ്വതന്ത്ര ഡയറക്ടര്‍മാര്‍ കോംകാസ്റ്റിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ ഓഹരിയുടമകള്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൈയില്‍ പൂര്‍ണ്ണാധിപത്യം സ്ഥാപിക്കാനുള്ള റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ശ്രമങ്ങള്‍ ഇതോടെ രണ്ടാം തവണയും പരാജയപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ചാനലുകള്‍ക്ക് പണം കൂടുതല്‍ നല്‍കേണ്ടി വരുന്നത് പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുകയാണ്. ഫീസ് വര്‍ദ്ധന തങ്ങളിലേക്ക് അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്ന് പ്രേക്ഷകര്‍ പ്രതികരിക്കുന്നു.
അദ്ധ്യായം 36
മറക്കരുത് ചരിത്രം; ഗുരുത്വവും വേണം
ചെറുപ്പം മുതല്‍ ഞാന്‍ ചവിട്ടി നിന്ന മണ്ണിലെ ഭാഷാ-സാഹിത്യത്തിനൊപ്പമാണ് സഞ്ചരിച്ചത്. മറ്റു കലകളെക്കാള്‍ ഞാന്‍ സാഹിത്യത്തെ ഇഷ്ടപെട്ടത് എന്നെ അല്ലെങ്കില്‍ മറ്റുള്ളവരെ ദുഃഖദുരിതത്തില്‍ നിന്നും, അനീതിയില്‍ നിന്നും ഇരുട്ടില്‍ നിന്നും അല്‍മാവിന്റെ ആഴം പോലെ അറിവിന്റെ ആഴങ്ങളിലേക്ക് നയിക്കാന്‍ സാഹിത്യത്തിന് മാത്രമേ സാധിക്കു എന്നതു മനസ്സിലാക്കിയാണ്. അതുകൊണ്ടാണ് സാഹിത്യം ഓരോ ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രതീകമായിനിലനില്‍ക്കുന്നത്. ഞാന്‍ കാണുന്ന സാഹിത്യം നമ്മുടെ മുന്നില്‍ വിരിഞ്ഞു നില്‍ക്കുന്ന വിവിധ നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞ ഒരു പൂങ്കവനമാണ്, ആ മനോഹാരിത കരുത്തുള്ള ഒരു സുഗന്ധമായി സമൂഹത്തില്‍ ശക്തമായി ഇടപെടുകയും കരിങ്കല്‍ കൊട്ടകളെ ഇടിച്ചു തകര്‍ക്കുകയും ചെയ്യുന്നു.
മനുഷ്യജീവനെ അന്ധകാരത്തിലേക് നയിച്ച, ഫ്യൂഡല്‍ വ്യവസ്ഥിതി, അന്ധവിശ്വാസങ്ങള്‍, അരാജകത്വം, ജാതിമത അടിമത്വം ഇങ്ങനെ സമൂഹത്തെ കാര്‍ന്നുതിന്നുകൊണ്ടിരിന്ന എല്ലാ ജീര്‍ണതകള്‍ക്കുമെതിരെ തൂലിക എന്ന പടവാള്‍ ഉയര്‍ത്തിയവരാണ് ഉന്നത എഴുത്തുകാര്‍. എന്നാല്‍ നമ്മുടെ രാജ്യത്തെ എഴുത്തുകാരില്‍ കൂടുതലും ഓരോരോ മത-രാഷ്ടിയക്കാരുടെ ചേരികളിലാല്‍. ഈ കൂട്ടര്‍ അധികാരത്തിലെത്തിയാല്‍ അവര്‍ കൊടുക്കുന്ന അപ്പക്കഷ്ണങ്ങള്‍ കഴിച്ചു തൃപതരായി സസുഖം വാഴുന്നു. ഈ കൂട്ടരെ നമ്മള്‍ കൂടുതലായി അറിയുന്നത് അവരുടെ പദവി, അംഗീകാരങ്ങളിലൂടെയാണ്. ഈ കൂട്ടര്‍ ഭാഷയ്ക് നല്‍കിയ സംഭവനകള്‍ വിലയിരുത്തപ്പെടാറുണ്ടോ? ചെറുപ്പത്തില്‍ എറണാകുളത്ത് ഒരു സാഹിത്യ ശില്പശാല മനോരമയുടെ യുവസാഹിത്യ സഖ്യം നടത്തി. ട്രെയില്‍ ടിക്കറ്റിനു കാശില്ലാത്തതിനാല്‍ എന്റെ ഒരു കോഴിയെ അമ്മയ്ക്ക് വിറ്റിട്ടാണ് പോയത്. അന്നൊക്കെ ഞാനീ നാടകവുമായി നടക്കുമ്പോള്‍ എന്റെ അച്ഛന്‍ പറയും ”ചെറുപ്പത്തിലേ അവന്റെ തല തിരിഞ്ഞതാണ്. പോലീസ് പിടിച്ചുകൊണ്ടു പോകുന്നത് കാണുന്നില്ലേ? ഇവന്‍ നന്നാകില്ല.” അല്പസംതൃപ്തിക്കായി എഴുതിയവ സാഹിത്യമാണെന്നു എനിക്കറിയില്ലായിരുന്നു. ഒരു വിഷയത്തെ ആസ്പദമാക്കി കഥാപാത്രങ്ങളെ സൃഷ്ടിച്ചാല്‍ നാടകമാകുമെന്നു നാടകം കണ്ടപ്പോഴാണ് മനസ്സിലായത്. 2018-19 ല്‍ എത്തിനില്‍ക്കുമ്പോള്‍ അന്‍പതിനടുത്തു പുസ്തകങ്ങള്‍ എന്റെ പേരിലുണ്ട്. നീണ്ട നാളുകളായി കേരളത്തിലെ ഒട്ടുമിക്ക പ്രമുഖ പത്ര-മാസികകളിലും ഓണപതിപ്പുകളിലും കഥ, കവിത, ലേഖനങ്ങള്‍ എഴുതുന്നുണ്ടെങ്കിലും എന്നും മനസ്സില്‍ ഒരു മധുരഗാനലാപനംപോലെ എനിക്ക് അല്‍മാനന്ദം നല്‍കുന്നത് 2006 ല്‍ ദീപിക ഓണപതിപ്പില്‍ ഞാന്‍ ആദ്യമായി എഴുതിയ പതിനാറുപേജുള്ള ‘സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി’ എന്ന യാത്ര വിവരണമാണ്.
![]()
2003 ല്‍ ഗള്‍ഫില്‍ നിന്നു ലണ്ടനില്‍ വന്നു. അതിന്റെ പ്രധാന കാരണം കുട്ടികളുടെ പഠനം ലണ്ടനില്‍ നടത്താനായിരുന്നു. സൗദി അറേബ്യന്‍ ഓയില്‍ കമ്പനി (അരാംകൊ)യില്‍ എന്റെ ഒപ്പം ജോലി ചെയ്ത ബ്രിട്ടീഷ്-അമേരിക്കന്‍-കാനഡ പൗരന്മാരുടെ വിദ്യാഭ്യാസത്തിന്റെ തനിമ, മേന്മ അന്നാണ് ഞാന്‍ കാണുന്നത്. ഇവരുടെ പേരുകള്‍ ക്രിസ്താനിയുടേത് ആണെങ്കിലും ഇവരൊന്നും പള്ളിയില്‍ പോകുന്നവരല്ലെന്നും അതിന്റെ പ്രധാന കാരണം പൗരോഹിത്യം വെറും വെള്ളതേച്ച ശവക്കല്ലറകളായി മാറി എന്നുള്ളതാണ്. ഈ ശവ കല്ലറകളില്‍ കുട്ടികള്‍, സ്ത്രീകള്‍ നൂറ്റാണ്ടുകളായി പീഡിപ്പിക്കപ്പെടുന്നു. മരണം-വിവാഹം-സെമിത്തേരി തുടങ്ങിയ ആചാരങ്ങളാണ് വിശ്വാസികളെ അതിലേക്ക് അടുപ്പിക്കുന്നത്. ഈ ചൂഷണം ഭരണത്തിലുള്ളവര്‍ മനസ്സിലാക്കിയതുകൊണ്ടാണ് വികസിത രാജ്യങ്ങളില്‍ പള്ളിയോട് ചേര്‍ന്ന് ശവ കല്ലറകള്‍ ഇല്ലാത്തതും യുവതി യുവാക്കള്‍ കൂടുതലും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതും. മരണം-വിവാഹം സമ്പന്നരുടെ ഭവനത്തിലെങ്കില്‍ ഇവര്‍ കൂട്ടത്തോടെ വിലപിടിപ്പുള്ള കാറുകളില്‍ വരുന്നതും ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഒരു പാവപ്പെട്ടവന്റെ വീട്ടില്‍ ഇതുനൊന്നും അവര്‍ പോകില്ല. മതവും അധികാരവും കൂട്ടുകച്ചവടം നടത്തി എത്ര നാള്‍ ഇവര്‍ മനുഷ്യനെ അടിമകളായി നടത്തുമെന്ന സായിപ്പിന്റെ ചോദ്യം എന്നിലും ഒരു ചോദ്യമായി കിടക്കുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് പാശ്ചാത്യര്‍ പഠിച്ചിരിക്കുന്നു. എന്തും പാശ്ചാത്യരില്‍ നിന്നും കടമെടുക്കുന്ന പൗരസ്ത്യര്‍ ഇതൊക്കെ എന്നറിയുമോ? വീട്ടില്‍ വളര്‍ത്തുന്ന നായും പൂച്ചയും ചത്താല്‍ പോലും മനുഷ്യനെപ്പോലെ എല്ലാ ബഹുമതികളോടെ അടക്കം ചെയ്ത് ശവകുടീരങ്ങള്‍ തീര്‍ക്കുന്ന ഇവരുടടെ സംസ്‌കാരം എന്നെ അശ്ചര്യപ്പെടുത്തിയിട്ടുണ്ട്. മതമല്ല മനുഷ്യനാണ് വലുത് എന്നവര്‍ പഠിച്ചിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസം ഇന്ത്യയിലെപോലെ വിറ്റഴിക്കുന്ന ഒരുല്പന്നമല്ലെന്നു ഞാന്‍ മനസ്സിലാക്കി. നമ്മുടെ നാട്ടില്‍ പ്രായം കൂടിയ സ്ത്രീകളെ പുരുഷന്മാര്‍ വിവാഹം കഴിക്കില്ല അതൊരു കുറവായി കാണുന്നു. ഇവിടെ പ്രായം ഒരു വിഷയമല്ല. ജാതി മത രാഷ്ട്രങ്ങള്‍ ഒരുവിഷയമല്ല. ആര്‍ക്കും ആരെയും പ്രണയിക്കാം. നല്ല മനുഷ്യര്‍ക്ക് നല്ല ജീവിതം നയിക്കാം.
മിടുക്കരായ കുട്ടികള്‍ക്ക് എത്ര വേണമെങ്കിലും പഠിക്കാം. ബാങ്കുകള്‍ സഹായിക്കും. ജോലി കിട്ടുമ്പോള്‍ അല്പമായ് അടച്ചു തീര്‍ത്താല്‍ മതി. പതിനെട്ടു വയസ്സുവരെ പഠനം എല്ലാം സര്‍ക്കാര്‍ ചെലവിലാണ്. കൈക്കൂലി കൊടുക്കേണ്ട ഒരു കാര്യവുമില്ല. എന്റെ മകനും മകളും സയന്‍സ്സില്‍ ഉപരി പഠനം നടത്തിയത് ഇവിടയാണ്. ഞങ്ങള്‍ക്ക് ഒരു തലവേദനയും ഈ കാര്യത്തിലുണ്ടായില്ല. അതുപോലെ ജോലിയിലും ഓരോരുത്തരുടെ കഴിവുകള്‍ക്ക് അനുസരിച്ചു തൊഴില്‍ ലഭിക്കുന്നു. ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കേണ്ടതില്ല. ചിലര്‍ ചിന്തിക്കും ബ്രിട്ടീഷുകള്‍ അവര്‍ക്കല്ലേ തൊഴില്‍ കൊടുക്കു. അവിടേയും ആ വിവേചനമില്ല. അവരവരുടെ യോഗ്യതകളാണ് ഇവിടെ പരിഗണിക്കപ്പെടുന്നത്.
ചില ചെറുകിട പ്രസാധകരു ഭാഷയുമായി ബന്ധമുള്ളവരുമാണ് പ്രവാസത്തില്‍ കഴിയുന്ന കുറച്ചുപേരെ എഴുത്തുകാരാക്കിയതും ചൂഷണം ചെയ്തതും. പലരും കബളിപ്പിക്കപ്പെട്ടു. സാഹിത്യലോകത്തുള്ളവര്‍ ആശയ-ആദര്‍ശങ്ങളില്‍ പരസ്പരം പൊരുതുന്നവരാണെങ്കിലും ശത്രുത വച്ചു പുലര്‍ത്തുന്നവരായി അറിയില്ല. വിദേശത്തുള്ള അഭിനവ എഴുത്തുകാരാണ് പ്രതിഭാധനരായ എഴുത്തുകാരോട് ശത്രുത പുലര്‍ത്തുന്നതായി എനിക്ക് അനുഭവപ്പെട്ടത്. ലണ്ടനില്‍ എഴുത്തുകാരായ വായിക്കപ്പെടുന്നവരാണ് സിസിലി ജോര്‍ജ്, മലയാളികളായ ഇംഗ്ലീഷ് മലയാളം എഴുത്തുകാര്‍ ഡോ. സിറിയക് മാപ്രായില്‍, മീര കമല, നാടകസംവിധാന സംഗീതവിദ്വാന്‍ മനോജ് ശിവ, ജിന്‍സണ്‍ ഇരിട്ടി, സാംസ്‌കാരിക-സാമൂഹിക രംഗത്തുള്ള അപ്പച്ചന്‍ കണ്ണഞ്ചിറ, പ്രിയവ്രതന്‍, രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകനും ന്യൂഹാം കൗണ്‍സിലറുമായ സുഗതന്‍ തെക്കേപുരയില്‍, ആന്റണി പട്ടേരി, ബിലാത്തി പട്ടണം മുരളി, മുകുന്ദന്‍, വക്കം ജി. സുരേഷ്‌കുമാര്‍ (തമ്പി), ശാമുവേല്‍തോമസ്, ലിവര്‍പൂളിലെ തോമസുകുട്ടി, ബിജു പീറ്റര്‍, അഡ്വ. ശ്രീജിത്ത്, ജോയ് അഗസ്തി, അരുണ ശശി, ബിന്ദു ബിനു, പ്രഭ ശശിധരന്‍, രമ ഫ്രാന്‍സിസ്, ബ്രിട്ടനിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രമായ മലയാളം യുകെയുടെ പത്രാധിപര്‍ ബിന്‍സു ജോണ്‍, അമേരിക്കയിലെ പ്രമുഖ ഓണ്‍ലൈന്‍ ഈ മലയാളീ ജോര്‍ജ് ജോസഫ്, മലയാളം പത്രിക ടാജ് മാത്യു, ജോയിച്ചന്‍ പുതുക്കുളം, ഡെയിലി മലയാളം ന്യൂസ്, കേരള എക്‌സ്പ്രസ്സ്, സംഗമം, ജര്‍മനിയിലെ പ്രവാസി ഓണ്‍ലൈന്‍ ജോസ് കുമ്പിളിവേലില്‍, നമ്മുടെ ലോകം, ജോസ് പുതുശ്ശേരി ഇവരെല്ലാം പാശ്ചാത്യ രാജ്യങ്ങളില്‍ ഭാഷയുടെ തനിമയും സംസ്‌കാരവും നിലനിര്‍ത്തി പോകുന്നവരാണ്.
വിശ്വപ്രസിദ്ധനായിരുന്ന ടോള്‍സ്റ്റോയ് തന്നെ സമീപിച്ച പ്രമുഖ എഴുത്തുകാരന്‍ മാര്‍ക്‌സിം ഗോര്‍ക്കിയോട് പറഞ്ഞു. ”താങ്കള്‍ എഴുത്തില്‍ മിടുമിടുക്കന്‍ പക്ഷെ ഒരു കുറവുണ്ട്. ഗുരുത്വമില്ല.” ഇവിടെയുള്ളവര്‍ പണവും പ്രശസ്തിയും ആഗ്രഹിക്കുന്നവര്‍ അല്ലെങ്കിലും ഇതുപോലുള്ള കാര്യങ്ങളില്‍ വളരെ പിന്നിലാണ്. നല്ല സാഹിത്യകൃതികള്‍ പോലെ നമ്മേക്കാള്‍ മുതിര്‍ന്ന എഴുത്തുകാരുടെ വാക്കുകള്‍ കേള്‍ക്കുക അതുള്‍കൊള്ളുക എന്നതും ഒരു ലഹരിയായിട്ടാണ് ഞാന്‍ കണ്ടിട്ടിട്ടുള്ളത്. കേരളത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു ഗുരുത്വം കുറഞ്ഞതും ഇതുമായി കുട്ടിവയ്ക്കാവുന്നതാണ്. ഇതു കേരളത്തിലെ കുറെ യുവഎഴുത്തുകാരിലും കാണാന്‍ സാധിക്കും. അവരുടെ രചനകളില്‍ സൗന്ദര്യ തുളുമ്പി നില്ക്കുമെങ്കിലും ഇവരില്‍ എത്രപേര്‍ക് ഒരു കാവ്യത്തിന്റെ അല്മഭാവങ്ങളായ അലങ്കാരം, ശബ്ദം, ആശയം, ഗുണം, മാര്‍ഗ്ഗം, ലക്ഷ്യം, അനുകമ്പ, ഭാഷയുടെ ഭാവരൂപങ്ങള്‍, സ്‌നേഹം എന്നിവ അറിയാം. സാഹിത്യത്തിന് സാധാരണ ഭാഷ മതി എന്നാല്‍പോലും അവിടേയും ഒരു സര്‍ഗ്ഗപ്രതിഭയുടെ കരകൗശലമുണ്ട്.
സാഹിത്യത്തിലായാലും രാഷ്ട്രീയത്തിലായാലും മത വിഷയത്തിലായാലും പൂര്‍വ്വികര്‍ രേഖപ്പെടുത്തിയിട്ടുള്ള മഹത്തായ ചരിത്രമുണ്ട് അതൊക്കെമായിക്കപ്പെടുകയോ മറക്കപ്പെടുകയോ ചെയ്യുന്ന ഒരു സാമൂഹികാന്തരീക്ഷത്തിലാണ് ഇന്ന് കേരളം നീങ്ങുന്നത്. ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയത് ഓരോരുത്തനും ആദ്യം കണ്ണാടിയില്‍ നോക്കി അവനവനെത്തന്നെ തിരിച്ചറിയണമെന്ന ഉള്‍ക്കാഴ്ചയോടെയായിരുന്നു ഇന്നിപ്പോള്‍ മൊബൈല്‍ യുഗത്തില്‍ സെല്‍ഫിയിലൂടെ സ്വന്തം മുഖം മിനുക്കി ലോകര്‍ക്ക് കാണാനായി സമര്‍പ്പിച്ചു കൊണ്ട് അതിന്റെ ലൈക്കിന്റെ എണ്ണം നോക്കി പരമാനന്ദം കൊണ്ടിരിക്കുമ്പോള്‍ ആ തലമുറയ്ക്ക് ലോകത്തെ കാണാനോ സമൂഹത്തെ കാണാനോ എവിടെയാണ് നേരം.
വയനാട്: സിസ്‌റ്റർ ലൂസിക്കെതിരെ എടുത്ത നടപടി പിൻവലിച്ചു. പ്രാര്‍ഥനാ, ആരാധന, കുര്‍ബാന ചുമതലകളില്‍ഉണ്ടായിരുന്ന വിലക്കാണ് പിൻവലിച്ചിരിക്കുന്നത്. ഇന്ന് നടന്ന കാരക്കമല പാരീഷ് കൗൺസിൽ യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഇന്ന് നാലുമണിക്ക് തുടങ്ങിയ പാരീഷ് കൗൺസിൽ യോഗം അനിശ്ചിതമായി നീണ്ട്പോവുകയും ചെയ്‌തതോടെ തീരുമാനത്തിനായി പുറത്തുകാത്തുനിന്നിരുന്ന നൂറ്റമ്പതോളം വിശ്വാസികളാണ് കൺസിൽ യോഗത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. തുടർന്നാണ് ഇടവക വികാരി നടപടികളെല്ലാം പിൻവലിച്ചതായി പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. വർത്തയറിഞ്ഞ സിസ്റ്റർ ലൂസി തന്നെ പിന്തുണച്ച എല്ലാ വിശ്വാസികളോടും നന്ദിയറിയിച്ചു. തിൻമ്മക്കെതിരെ പോരാടുവാനുള്ള ഈ ഊർജം എല്ലാ വിശ്വാസികൾക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്‌തു.
കന്യാസ്ത്രീകളെ പിന്തുണച്ച സി.ലൂസി കളപ്പുരക്കെത്തിരെ സഭ നടപടി സ്വീകരിച്ചിരുന്നു. പ്രാര്‍ഥനാ, ആരാധന, കുര്‍ബാന ചുമതലകളില്‍ നിന്ന് വിലക്കുകയും ചെയ്‌തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ലേഖനമെഴുതിയതുള്‍പ്പെടെ സഭയെ ധിക്കരിച്ച് പ്രവര്‍ത്തിച്ചതിന് മൂന്ന് മാസം മുന്‍പ് മാനന്തവാടി രൂപത നടപടിക്ക് ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍ എന്തിനാണ് നടപടിയെടുത്തതെന്ന് അറിയില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കുകയും, ചെയ്ത തെറ്റ് എന്തെന്ന് സഭ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മദര്‍ സൂപ്പീരിയര്‍ ആണ് ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് അറിയിച്ചതെന്നും സിസ്റ്റര്‍ പറഞ്ഞിരുന്നു.
വന്‍കിട കമ്പനികള്‍ ജീവനക്കാര്‍ക്ക് ഷെയറുകള്‍ വിതരണം ചെയ്യണമെന്ന് ലേബര്‍ പദ്ധതി. ഇതനുസരിച്ച് തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 500 പൗണ്ട് വീതം ബോണസായി ലഭിക്കും. 11 മില്യന്‍ തൊഴിലാളികള്‍ക്ക് ഇതിന്റെ മെച്ചം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഷാഡോ ചാന്‍സലര്‍ ജോണ്‍ മക്‌ഡോണല്‍ ഈ പദ്ധതിയേക്കുറിച്ചുള്ള വിശദാംശങ്ങള്‍ അവതരിപ്പിക്കും. കമ്പനിയുടെ ഉയരുന്ന മൂല്യമനുസരിച്ചുള്ള ഡിവിഡെന്റില്‍ നിന്ന് 500 പൗണ്ട് തൊഴിലാളികള്‍ക്ക് നേരിട്ടു നല്‍കും. ബാക്കി തുക ഒരു സോഷ്യല്‍ ഡിവിഡന്റായി കണക്കാക്കി സര്‍ക്കാര്‍ പൊതു സേവനങ്ങള്‍ക്കായി വിനിയോഗിക്കും.

ലിവര്‍പൂളില്‍ നടക്കുന്ന ലേബര്‍ കോണ്‍ഫറന്‍സില്‍ ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ മക്‌ഡോണല്‍ അവതരിപ്പിക്കും. കമ്പനികള്‍ക്ക് ധനമുണ്ടാക്കാന്‍ അധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് അതിന്റെ ഉടമസ്ഥാവകാശവും കൂടി നല്‍കണമെന്ന് മക്‌ഡോണല്‍ പറയും. തൊഴിലാളികള്‍ക്ക് കമ്പനികളിലുണ്ടാകുന്ന പങ്കാളിത്തം ദീര്‍ഘവീക്ഷണത്തോടെയുള്ളതാണെന്നും അത് ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നുമാണ് ലേബര്‍ ഈ പദ്ധതിയിലൂടെ മുന്നോട്ടു വെക്കുന്ന ആശയം. ഷെയറുകള്‍ തൊഴിലാളികള്‍ ഒരുമിച്ചായിരിക്കും കൈകാര്യം ചെയ്യുന്നതെന്നും ഷാഡോ ചാന്‍സലര്‍ തന്റെ പ്രസംഗത്തില്‍ പറയും.

എന്നാല്‍ 500 പൗണ്ട് എന്ന വാഗ്ദാനം സ്റ്റോക്ക് മാര്‍ക്കറ്റിനനുസരിച്ച് മാറിയേക്കാമെന്ന് ഷാഡോ ചാന്‍സലറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കമ്പനികള്‍ അനുസരിച്ച് ഈ തുകയില്‍ വ്യത്യാസം വന്നേക്കാമെന്നും സൂചനയുണ്ട്. 250 ജീവനക്കാരില്‍ ഏറെയുള്ള കമ്പനികള്‍ ഓണര്‍ഷിപ്പ് ഫണ്ടുകള്‍ രൂപീകരിച്ച് തൊഴിലാളികള്‍ക്ക് നല്‍കണമെന്നാണ് പദ്ധതി നിര്‍ദേശിക്കുന്നത്. രാജ്യത്തിന്റെ ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഓട്ടോമേഷന്‍ നടപ്പാക്കണമെന്ന നിര്‍ദേശവും ലേബര്‍ മുന്നോട്ടു വെക്കുന്നുണ്ട്.