വടകര എംഡിഎംഎ മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തേറ്റു. ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് പങ്കാളിയായ വിനീഷ് ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.

ശനിയാഴ്ച രാവിലെ പൊലീസ് സ്റ്റേഷൻ പരിസരത്ത് എത്തിയ കീർത്തനയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന് പിന്നാലെ വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കീർത്തന വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ മൂന്ന് അധ്യാപകരിൽ ഒരാളാണ്. കോടതി നിർദേശപ്രകാരം ആഴ്ചയിൽ രണ്ട് തവണ പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടേണ്ട ജാമ്യവ്യവസ്ഥ പാലിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആക്രമണത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പങ്കാളിയുമായുള്ള വ്യക്തിപരമായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും ആക്രമണവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.