മലയാളം യുകെ ന്യൂസ് ടീം
നോട്ടിങ്ങാമിലെ ബെന്നി ജോസഫിന്റെയും മറ്റ് ഏഴു പേരുടെയും ജീവനെടുത്ത എം. വൺ മോട്ടോർവേ അപകടത്തിൽ ഉൾപ്പെട്ട ട്രക്കിന്റെ ഡ്രൈവർ ലൈസൻസില്ലാതെയാണ് മോട്ടോർവേയിൽ ട്രക്ക് ഓടിച്ചതെന്ന് കണ്ടെത്തി. ഇയാളുടെ ലൈസൻസ് വെഹിക്കിൾ ആൻഡ് ഓപ്പറേറ്റർ സർവീസസ് ഏജൻസി (VOSA) തടഞ്ഞു വച്ചിരുന്ന സമയത്താണ് ട്രക്ക് ഓടിച്ച് അപകടമുണ്ടാക്കിയത്. 31കാരനായ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നു. മദ്യ ലഹരിയിൽ ഡ്രൈവർ മോട്ടോർവേയിൽ ട്രക്ക് നിർത്തിയിട്ടു. സ്ലോ ലെയിനിൽ ട്രക്ക് നിറുത്തിയ ഡ്രൈവർ പന്ത്രണ്ടര മിനിറ്റു നേരം ഉറങ്ങി. ബെന്നി ജോസഫ് ഓടിച്ചിരുന്ന മിനി ബസ് നിറുത്തി ഇട്ടിരുന്ന ട്രക്കിനെ ഇടിക്കാതെ പെട്ടെന്ന് മിഡിൽ ലെയിനിലേയ്ക്ക് മാറിയപ്പോൾ പുറകിൽ നിന്ന് വരികയായിരുന്ന മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
യുകെയിൽ നടന്ന 25 വർഷത്തിനുള്ളിലെ ഏറ്റവും വലിയ ജീവനാശമാണ് M1ലെ അപകടത്തിൽ ഉണ്ടായത്. അപകടത്തിൽ എട്ടു പേർ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. ബെന്നി ഓടിച്ചിരുന്ന ബസിലുണ്ടായിരുന്നവരാണ് മരിച്ചവർ എല്ലാം. ട്രക്ക് ഡ്രൈവർ പോളിഷുകാരനാണ്. അതിദാരുണമായ ദുരന്തത്തിന്റെ വിവരങ്ങൾ ജഡ്ജ് ഫ്രാൻസിസ് ഷെറിഡിയന്റെ മുമ്പിൽ പ്രോസിക്യൂഷൻ വെളിപ്പെടുത്തി. ട്രക്ക് ഡ്രൈവർ റിസാക്ക് മസിയേക്കിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തപ്പെട്ടത്. ബക്കിങ്ങാംഷയറിലെ ന്യൂ പോർട്ട് പാഗ്നിലിനുത്താണ് അപകടം നടന്നത്. ആഗസ്റ്റ് 26 നടന്ന അപകടത്തിൽ മരണമടഞ്ഞവർ എല്ലാവരും ഇന്ത്യാക്കാരാണ്. കോട്ടയം സ്വദേശി ഋഷിയും അപകടത്തിൽ മരിച്ചിരുന്നു. അപകടത്തിൽ മരിച്ച ബെന്നി ജോസഫിന്റെ സംസ്കാരം ചേർപ്പുങ്കൽ പള്ളിയിൽ തിങ്കളാഴ്ച വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു.
ടോം ജോസ് തടിയംപാട്
കഴിഞ്ഞ മാസം 24ാം തിയതി വൈകുന്നേരം ഹൃദയാഘാതം മൂലം മരിച്ച ജോംലാല്‍ പെരുമ്പിള്ളച്ചിറക്ക് ഇന്നു മാഞ്ചസ്റ്റര്‍ സമൂഹം കണ്ണീരില്‍ കുതിര്‍ന്ന വിടവാങ്ങല്‍ നല്‍കി. എന്റെ ബാല്യകാല സുഹൃത്തായിരുന്ന ബോബന്റെ (ജോംലാല്‍) മരണം എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു എന്ന് മാഞ്ചസ്റ്റര്‍ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചു സംസാരിച്ച ബിജു ആന്റണി കരഞ്ഞുകൊണ്ടു പറഞ്ഞു. ആര്‍ക്ക് എന്ത് സഹായം ചെയ്യാനും ജോംലാല്‍ മുന്‍പില്‍ ഉണ്ടായിരുന്നു. മാഞ്ചസ്റ്റര്‍ വിശ്വസി സമൂഹത്തില്‍ വരുന്ന പുരോഹിതരെ എവിടെ കൊണ്ടുപോയി വിടുന്നതിനും ജോംലാല്‍ ഒരിക്കലും മടികാണിച്ചിരുന്നില്ലയെന്നു ബിജു പറഞ്ഞു.
ജോംലാലിന്റെ കുടുബത്തെ പ്രതിനിധീകരിച്ചു സംസാരിച്ച കസിന്‍, എലിസബത്ത് കുടുംബത്തിനു ഒരു നല്ല മനുഷ്യനെയും, ഫാമിലി മാനെയുമാണ് നഷ്ടമായത് എന്ന് പറഞ്ഞു. സ്ഥിരമായി പള്ളിയില്‍ പോകുകയും പള്ളിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ആളായിരുന്നു ജോംലാല്‍ പെരുമ്പിള്ളച്ചിറയെന്നു ഫാദര്‍ തോമസ് തൈക്കൂട്ടം പ്രസംഗത്തില്‍ അനുസ്മരിച്ചു.
കഴിഞ്ഞ ജൂലൈ മാസത്തില്‍ ജോംലാലും കുടുബവും ലൂര്‍ദ്ദിനു തീര്‍ത്ഥയാത്ര പോയിരുന്നു. ഇംഗ്ലണ്ടിന്റെ പല പ്രദേശങ്ങളില്‍ ഉള്ളവര്‍ ആ യാത്രയില്‍ ജോംലാലിനോടൊപ്പം ഉണ്ടായിരുന്നു. ആ പോയ സുഹൃത്തുക്കള്‍ എല്ലാം തന്നെ ജോംലാലിനു വിട നല്‍കാന്‍ എത്തിയിരുന്നു. വൈകുന്നേരം 5 മണിക്ക് ജോംലാലിന്റെ മൃതദേഹവും വഹിച്ചുകൊണ്ട് ഫ്യൂണറല്‍ ഡയറക്ടറേറ്റിന്റെ വാഹനം മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ എത്തിയപ്പോള്‍തന്നെ പള്ളിയും പരിസരവും ആളുകളെകൊണ്ട് നിറഞ്ഞിരുന്നു. പിന്നീട് നടന്ന കുര്‍ബാനക്കും മറ്റു ചടങ്ങുകള്‍ക്കും ഫാദര്‍ ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം കൊടുത്തു. 6 പുരോഹിതര്‍ സഹ കാര്‍മ്മികന്‍മാരായി ഉണ്ടായിരുന്നു. വിവിധ സംഘടനകള്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ച് ആദരിച്ചു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് വേണ്ടിയും റീത്ത് സമര്‍പ്പിച്ചു.
മൃതദേഹം നാളെ രാവിലെ നാട്ടിലേക്കു കൊണ്ടുപോകും. പിന്നീട് സ്വദേശമായ കോതമംഗലം ചേലാട് പള്ളിയില്‍ സംസ്‌കരിക്കും. ജോംലാലിന്റെ ഭാര്യയും മൂന്നു വയസുള്ള കുട്ടിയുമുണ്ട് ഒരു സഹോദരനും അപ്പനും അമ്മയും അടങ്ങുന്ന കുടുംബമാണ് ജോംലാലിന്റേത്.
ലണ്ടന്‍: ജിബിഎസ് അണുബാധയ്‌ക്കെതിരെ പ്രസവമടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ആന്റിബയോട്ടിക് ചികിത്സ നല്‍കാന്‍ തീരുമാനം. ഗ്രൂപ്പ് ബി സ്‌ട്രെപ് എന്ന ഈ അണുബാധ നൂറ്കണക്കന് നവജാത ശിശുക്കള്‍ക്ക് ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. അണുബാധയുണ്ടാകുന്ന ഇരുപതില്‍ രണ്ട് കുട്ടികള്‍ക്ക് വൈകല്യങ്ങളും 20ല്‍ ഒരാള്‍ക്ക് മരണവും സംഭവിക്കുന്നതായി കണ്ടെത്തി. ഇതിന് മാറ്റം വരുത്തുന്നതിനായി റോയല്‍ കോളേജ് ഓഫ് ഒബ്‌സ്റ്റെട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്‌സ് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ആന്റിബയോട്ടിക് ചികിത്സ ഗര്‍ഭിണികള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്നത്.
37 ആഴ്ചകള്‍ ആകുന്നതിനു മുമ്പ് പ്രസവിക്കുന്ന സ്ത്രീകളുടെ കുട്ടികള്‍ക്കാണ് ഈ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതല്‍. അത്തരക്കാര്‍ക്ക് മുന്‍കരുതലായി ആന്റിബയോട്ടിക്കുകള്‍ നല്‍കും. ഗ്രൂപ്പ് ബി സ്‌ട്രെപ് ബാക്ടീരിയ യോനീനാളത്തിന്റെ താഴെയുള്ള ഭാഗത്താണ് കാണപ്പെടുന്നത്. പ്രസവസമയത്ത് കുട്ടിയിലേക്ക് ഇത് ബാധിക്കുകയാണ് ചെയ്യുന്നത്. ഈ ബാക്ടീരിയയെ ഇല്ലാതാക്കാനാണ് പ്രസവമടുക്കുന്ന സ്ത്രീകള്‍ക്ക് ആന്റിബയോട്ടിക് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
മുന്‍ പ്രസവങ്ങളില്‍ ജിബിഎസ് സാന്നിധ്യം സ്ഥിരീകരിച്ചവര്‍ 35, 37 ആഴ്ചകളില്‍ ഇതിനായി വീണ്ടും പരിശോധനകള്‍ നടത്തണം. ഇത്തരക്കാര്‍ ആന്റിബയോട്ടിക് ചികിത്സ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ലൈംഗിക രോഗമാണ് ജിബിഎസ്. ഇതിനെതിരെ ചികിത്സ നല്‍കിയാലും തിരിച്ചു വരാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇത് ബാധിച്ച സ്ത്രീകളില്‍ ലക്ഷണങ്ങളൊന്നും പ്രത്യക്ഷമാകാറില്ല. ഗര്‍ഭിണികള്‍ ഇതിന്റെ സാന്നിധ്യമുണ്ടോ എന്നറിയാന്‍ പരിശോധനകള്‍ക്ക് വിധേയരാകണമെന്നാണ് നിര്‍ദേശം. ്
ലണ്ടനില്‍: കണക്കില്‍ ഏറ്റവും വിലമതിക്കുന്ന അക്കത്തിന് യാതൊരു മൂല്യവുമില്ലെന്ന വസ്തുത ഏവര്‍ക്കും അറിവുള്ളതാണ്. പൂജ്യം ആണ് ആ അക്കം. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തിലും പൂജ്യമാണ് അടിസ്ഥാനം എന്ന് അറിയുമ്പോളാണ് ഇതിന്റെ മഹത്വത്തേക്കുറിച്ച് വ്യക്തമാകുക.ഈ മഹത്തായ സംഖ്യയെ ഗണിതത്തിന് സംഭാവന ചെയ്തത് ഇന്ത്യയാണെന്നത് നമുക്ക് എക്കാലത്തും അഭിമാനിക്കാനും വക നല്‍കുന്നു. ഇത് കേവലം അവകാശവാദം മാത്രമല്ല. കണക്കുകൂട്ടലുകളില്‍ പൂജ്യം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയ ഏറ്റവും പഴയ രേഖ എഴുതിയിരിക്കുന്നത് സംസ്‌കൃത ലിപിയിലാണ്. ഇപ്പോള്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ബോദലെയ്ന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന ബക്ഷലി ലിഖിതമാണ് ആ രേഖ.
പൂവരശിന്റെ തൊലിയില്‍ നിര്‍മിച്ച 70ഓളം താളുകളിലായാണ് ഈ ലിഖിതങ്ങള്‍ കണ്ടെത്തിയത്. 1881ലാണ് ഈ ലിഖിതം കണ്ടെത്തിയത്. ഇപ്പോള്‍ പാകിസ്ഥാനിലുള്ള പെഷവാറിലെ ബക്ഷലി എന്ന പ്രദേശത്തു നിന്നാണ് ഇത് ലഭിച്ചത്. 1902ല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ എത്തിയ ഇത് 3-ാം നൂറ്റാണ്ടിലേതാണെന്ന് കാര്‍ബണ്‍ ഡേറ്റിംഗില്‍ വ്യക്തമായി. മുമ്പ് കരുതിയതിനേക്കാള്‍ 500 വര്‍ഷം കൂടി ഇതിന് പഴക്കമുണ്ടെന്നാണ് വ്യക്തമായത്. പൂജ്യം രേഖപ്പെടുത്തിയതായി ലോകത്ത് കണ്ടെത്തിയ ഏറ്റവും പഴയ രേഖയാണ് ഇതെന്ന് പുതിയ പരിശോധന സ്ഥിരീകരിക്കുന്നു.
സംസ്‌കൃതത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ രേഖ പറയുന്നത് പുരാതന സില്‍ക്ക് റോഡിലെ വ്യാപാരികളെ പരിശീലിപ്പിച്ചിരുന്ന പാഠങ്ങളാണ് ഇതെന്നാണ്. ചില ഗണിത പ്രശ്‌നങ്ങളും ആള്‍ജിബ്ര സമവാക്യങ്ങളും ഇതില്‍ നിന്ന് കണ്ടെടുക്കാനായെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇതില്‍ ഒറ്റയ്ക്ക് വ്യക്തിത്വമുള്ള സംഖ്യയായല്ല പൂജ്യത്തെ ചിത്രീകരിച്ചിരിക്കുന്നത്. 101 എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഇത് പത്തിനു ശേഷമുള്ള 11 എന്ന സംഖ്യയല്ലെന്ന് വ്യക്തമാക്കാനാണ്.
ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവറില്‍ അഗ്നിശമന സേന നടത്തിയ രക്ഷാപ്രവര്‍ത്തനം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഇവര്‍ക്ക് വീഴ്ചയും സംഭവിച്ചതായി തീപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു സ്ത്രീയുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു. റൂഫില്‍ ഹെലികോപ്ടര്‍ വരുമെന്ന അഗ്നിശമന സേനാംഗങ്ങളുടെ വാക്ക് വിശ്വസിച്ച് കാത്തിരുന്ന 40ഒൊളം പേര്‍ കൊല്ലപ്പെട്ടുവെന്ന് ഷക്കീല ഫ്‌ളോറ നെഡ എന്ന സ്ത്രീ വെളിപ്പെടുത്തി. തന്നെ മകനാണ് രക്ഷിച്ചതെന്നും അവര്‍ പറഞ്ഞു.
35ഓ 40ഓ ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ എത്തുമെന്ന് അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞുവെന്ന് അവകാശപ്പെട്ട് റൂഫിലേക്ക് നീങ്ങി. അവരില്‍ ഒരു ഇറാനിയന്‍ സ്ത്രീയെ രക്ഷിക്കാന്‍ താന്‍ തിരിച്ചു വരാമെന്ന് മകന്‍ പറഞ്ഞെങ്കിലും ഹെലികോപ്ടര്‍ എത്തുന്നുണ്ടെന്നും വരേണ്ട ആവശ്യമില്ലെന്നും അവര്‍ മറുപടി നല്‍കി. എന്നാല്‍ ഗ്രെന്‍ഫെല്‍ ടവറില്‍ ഉണ്ടായതുപോലെയുള്ള വന്‍ തീപ്പിടിത്തങ്ങളില്‍ ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാറില്ലെന്നാണ് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് ഇതേക്കുറിച്ച് പ്രതികരിച്ചത്.
ഒട്ടേറെ ശവശരീരങ്ങള്‍ക്കു മുകളിലൂടെയാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ഫ്‌ളോറയുടെ മകന്‍ ഫര്‍ഹാദ് പറഞ്ഞു. തീ പിടിച്ച കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ പരിക്കുകള്‍ മൂലം ഫര്‍ഹാദിന്റെ പിതാവ് മൊഹമ്മദ് മരിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് കുടുംബത്തോടൊപ്പം യുകെയിലെത്തിയ ഫര്‍ഹാദ് കിംഗ്സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടിയ വ്യക്തിയാണ്. മുകള്‍ നിലയില്‍ നിന്ന് തന്റെ മാതാവിനെ എടുത്തുകൊണ്ട് ഓടിയാണ് ഇയാള്‍ സുരക്ഷിതമായി താഴെയെത്തിയത്.
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ : യെമനിലെ ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായി വത്തിക്കാനില്‍ എത്തിച്ചേര്‍ന്ന ഉഴുന്നാലിൽ അച്ചന്റെ കൈകളില്‍ ചുംബിച്ചാണ് ഫ്രാൻസിസ് മാര്‍പ്പാപ്പ ടോമച്ചനെ സ്വീകരിച്ചത്. ലോകജനതയുടെ ആരാധ്യനായ മാര്‍പ്പാപ്പ തന്റെ കൈകളില്‍ ചുംബിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്ന് ടോമച്ചന്‍ സുഹൃത്തുക്കളായ മറ്റ് അച്ചന്മാരോട് വെളിപ്പെടുത്തി. തന്റെ എല്ലാവേദനകളും മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ ഇല്ലാതായതായും അച്ചന്‍ പറഞ്ഞു.
ആരോഗ്യം വീണ്ടെടുത്തു തുടങ്ങിയ ടോമച്ചൻ ഉന്മേഷവാനായി പരിശുദ്ധ പിതാവിന്റെ സന്നിധിയിൽ എത്തി കാല്‍തൊട്ട് വന്ദിച്ചു. തുടര്‍ന്ന് പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായി പിതാവിന്റെ മുന്നില്‍ മുട്ടുകുത്തിയ ടോമച്ചനെ പോപ്പ് ഫ്രാൻസിസ് തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. ആശീര്‍വാദം ഏറ്റുവാങ്ങി എണീറ്റ് നിന്ന ടോമച്ചന്റെ വലംകൈയ്യില്‍ മുത്തം നല്‍കിയാണ് ഫ്രാൻസിസ് മാര്‍പ്പാപ്പ വിനയത്തിന്റെ മാതൃകയായത്. പിതാവ് ടോമച്ചന്റെ കൈയ്യില്‍ മുത്തുന്നത് കണ്ട മറ്റ് മലയാളി അച്ചന്മാരും ശരിക്കും സ്തബ്ധരായി. തീര്‍ത്തും വികാരനിര്‍ഭരമായ ഒരു കൂടിക്കാഴ്ച ആയിരുന്നു ഇതെന്ന് അവര്‍ വെളിപ്പെടുത്തി.
യെമനിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ടോമച്ചൻറെ മോചനത്തിന് നേതൃത്വം നല്കിയ ഒമാൻ സുൽത്താന് വത്തിക്കാൻ ഔദ്യോഗികമായി നന്ദി അറിയിച്ചു. സലേഷ്യൻ സഭയും വിശ്വാസി സമൂഹവും അച്ചന്റെ മോചനത്തിൽ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ടോമച്ചൻ തന്റെ ജന്മനാടായ പാലായിൽ എത്തി ചേരുമെന്ന് കരുതുന്നു.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. 2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഫാദറിനെ തൂക്കിലേറ്റി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.
ഈ വർഷം മേയിൽ തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലിൽ അഭ്യർഥിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെട്ട ഫാ. ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിൽസ ആവശ്യമുണ്ടെന്നും വീഡിയോയിലില്‍ പറഞ്ഞിരുന്നു. നാലുവര്‍ഷമായി യെമനില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ടോമിനെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ചാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബറിലാണ് ഇദ്ദേഹം അവസാനമായി നാട്ടിലെത്തിയത്.
മലയാളം യുകെ ന്യൂസ് ടീം
ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലിൽ റോമിൽ പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ചു. ആരോഗ്യം വീണ്ടെടുത്തു തുടങ്ങിയ ടോമച്ചൻ ഉന്മേഷവാനായി പരിശുദ്ധ പിതാവിന്റെ സന്നിധിയിൽ എത്തി. പോപ്പ് ഫ്രാൻസിസ് അച്ചന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. യെമനിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ടോമച്ചൻറെ മോചനത്തിന് നേതൃത്വം നല്കിയ ഒമാൻ സുൽത്താന് വത്തിക്കാൻ ഔദ്യോഗികമായി നന്ദി അറിയിച്ചു. സലേഷ്യൻ സഭയും വിശ്വാസി സമൂഹവും അച്ചന്റെ മോചനത്തിൽ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ടോമച്ചൻ തന്റെ ജന്മനാടായ പാലായിൽ എത്തി ചേരുമെന്ന് കരുതുന്നു.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. 2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഫാദറിനെ തൂക്കിലേറ്റി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.
ഈ വർഷം മേയിൽ തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലിൽ അഭ്യർഥിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെട്ട ഫാ. ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിൽസ ആവശ്യമുണ്ടെന്നും വീഡിയോയിലില്‍ പറഞ്ഞിരുന്നു. നാലുവര്‍ഷമായി യെമനില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ടോമിനെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ചാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബറിലാണ് ഇദ്ദേഹം അവസാനമായി നാട്ടിലെത്തിയത്.
മലയാളം യുകെ ന്യൂസ് ടീം.
ശക്തമായി വീശിയ ഐലീൻ കൊടുങ്കാറ്റിൽ യുകെയിലെങ്ങും ജനജീവിതം സ്തംഭിച്ചു. ഈ സീസണിലെ ആദ്യ കൊടുങ്കാറ്റ് ആയിരക്കണക്കിന് വീടുകളിലെ വൈദ്യുതി വിതരണത്തെ ബാധിച്ചു. ട്രെയിൻ ഗതാഗതത്തെയും കാറ്റ് തടസപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. വെയിൽസിൽ 60,000 വീടുകളിൽ വൈദ്യുതി തടസപ്പെട്ടു. നോട്ടിംങ്ങാമിലും ലിങ്കൺ ഷയറിലും ആയിരത്തിലേറെ വീടുകൾ ഇരുട്ടിലായി. മോട്ടോർവേകളിലും മറ്റു റോഡുകളിലും നീണ്ട ക്യൂ രൂപപ്പെട്ടു. മണിക്കൂറിൽ 74 മൈൽ സ്പീഡിലാണ് കാറ്റ് പല സ്ഥലങ്ങളിലും വീശിയത്.
നാഷണൽ റെയിൽ സർവീസുകൾ പലതും റദ്ദാക്കി. നിരവധി ട്രെയിനുകൾ താമസിച്ചാണ് ഓടുന്നത്. വൻ മരങ്ങൾ കടപുഴകി വീണതു മൂലം റോഡുകളിൽ ഗതാഗത സ്തംഭനവും ഉണ്ടായിട്ടുണ്ട്. വീടുകളുടെ മേൽക്കൂരകൾക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വീടുകളിലേയ്ക്കുള്ള വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ എഞ്ചിനീയർമാർ അക്ഷീണ പരിശ്രമത്തിലാണ്. ഡ്രൈവർമാർക്ക് ഹൈവേ ഏജൻസിയും മെറ്റ് ഓഫീസും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
കാലിഫോര്‍ണിയ: ടെക് ലോകത്തെ വിസ്മയത്തിലാക്കിക്കൊണ്ട് ആപ്പിള്‍ ഐഫോണ്‍ പുതിയ മോഡലുകള്‍ പുറത്തിറക്കി. ഐഫോണ്‍ എക്‌സ് ആണ് ശ്രേണിയില്‍ ഏറ്റവും വിസ്മയിപ്പിക്കുന്നത്. ഐഫോണുകളുടെ പത്താം വാര്‍ഷിക സമ്മാനമായാണ് ഐഫോണ്‍ എക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ഹോം ബട്ടനില്ലാത്ത ഈ മോഡലില്‍ ഫേസ് ഡിറ്റക്ഷന്‍ സംവിധാനമാണ് സുരക്ഷയ്ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇരുട്ടത്തും ഉപയോക്താവിനെ തിരിച്ചറിയാന്‍ ഈ ഫോണിന് കഴിയും.
ഇന്‍ഫ്രാറെഡ് സാങ്കേതികതയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 5.8 സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ, 12 മെഗാപിക്‌സല്‍ ക്യാമറകള്‍ മുതലായ സൗകര്യങ്ങളുള്ള എക്‌സിന്റെ 64 ജിബി മോഡലിന് 999 ഡോളറും 256 ജിബി മോഡലിന് 1149 ഡോളറുമാണ് വില. നിലവിലുള്ള ആപ്പിള്‍ ഐഫോണ്‍ മോഡലുകളില്‍ ഏറ്റവു വിലയുള്ള മോഡലും കൂടിയാണ് ഇത്. നവംബര്‍ മുതല്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും. ഈ മോഡലിനൊപ്പം ഐഫോണ്‍ 8, 8 പ്ലസ് മോഡലുകളും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്.
മുന്നിലും പിന്നിലും ഗ്ലാസിനാല്‍ നിര്‍മിച്ചവയാണ് ഈ മോഡലുകള്‍ ഐഫോണ്‍ 7 നേക്കാല്‍ 25 ശതമാനം ശബ്ദനിലവാരമുള്ള സ്റ്റീരിയോ സ്പീക്കറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവ കൂടാതെ പുതിയ ആപ്പിള്‍ ടിവി 4കെ, ആപ്പിള്‍ വാച്ച് 3 എന്നിവയും അവതരിപ്പിക്കപ്പെട്ടു. സ്മാര്‍ട്ട് ടിവികളില്‍ ഏറ്റവും പുതിയ തലമുറയിലുള്ള ആപ്പിള്‍ ടിവി 4 കെയും എച്ച്ഡിആറും സപ്പോര്‍ട്ട് ചെയ്യുന്നതാണ്.
ലണ്ടന്‍: രോഗനിര്‍ണ്ണയത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന രീതി കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍വസാധാരണമാകുമെന്ന് എന്‍എച്ച്എസ്. എക്‌സ്‌റേ ഫലങ്ങള്‍ വിശകലനം ചെയ്യാനും കാന്‍സര്‍ നിര്‍ണയത്തിന് ഉപയോഗിക്കുന്നതുപോലെ രോഗബാധിതമായ കലകള്‍ പരിശോധിക്കുന്നതിനും കൃത്രിമ ബുദ്ധിയുള്ള കമ്പ്യൂട്ടറുകള്‍ വളരെ പെട്ടെന്നുതന്നെ ശേഷി കൈവരിക്കുമെന്ന് എന്‍എച്ച്എസ് നേതൃത്വം പറയുന്നു. അതുകൊണ്ടുതന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
120 ബില്യന്‍ പൗണ്ട് ബജറ്റില്‍ നല്ലൊരു പങ്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായി ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്. ചില സാഹചര്യങ്ങളില്‍ ഡോക്ടര്‍മാരേക്കാള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനാണ് രോഗനിര്‍ണ്ണയം കൂടുതല്‍ വ്യക്തമായി നടത്താന്‍ കഴിയുകയെന്നാണ് ഒന്നിലേറെ പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് എന്‍എച്ച്എസ് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. സര്‍.ബ്രൂസ് കിയോ പറഞ്ഞു. എക്‌സ്‌റേകള്‍ വിശകലനം ചെയ്യാന്‍ കഴിയുന്ന നിരവധി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പതിപ്പുകള്‍ ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. നാലു വര്‍ഷത്തിനുള്ളില്‍ ഹിസ്‌റ്റോപാത്തോളജി സ്ലൈഡുകള്‍ പരിശോധിക്കാന്‍ കഴിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അതിനായി അധികം കാത്തിരിക്കേണ്ടി വരില്ല. ഇത്തരം സങ്കേതങ്ങള്‍ ചികിത്സാ മേഖലയില്‍ പുതിയൊരു മേഖല തന്നെ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യാന്‍സര്‍ നിര്‍ണ്ണയത്തിന് ശരീര കലകളില്‍ നടത്തുന്ന പരിശോധനയാണ് ഹിസ്‌റ്റോപാത്തോളജി പരിശോധനകള്‍. മാഞ്ചസ്റ്ററില്‍ നടന്ന എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ ഇന്നവേഷന്‍ എക്‌സ്‌പോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.