അമ്മ വിദേശത്തായിരിക്കെ പിതാവ് അറസ്റ്റിലായതിനെ തുടര്‍ന്ന് കുട്ടികളെ സോഷ്യല്‍ കെയര്‍ ഏറ്റെടുത്ത നടപടിയിലൂടെ ഹോം ഓഫീസ് നിയമലംഘനം നടത്തിയെന്ന് ആരോപണം. പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന തന്റെ കുട്ടികളെ കെന്നത്ത് ഒാറാന്യേന്‍ഡ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവരാനിരിക്കുന്നതിന്റെ മണിക്കൂറികള്‍ക്ക് മുന്‍പാണ് അറസ്റ്റിലാകുന്നത്. പിതാവ് അറസ്റ്റിലായതോടെ ഇയാളുടെ മൂന്ന് കുട്ടികളേയും സോഷ്യല്‍ കെയര്‍ ഏറ്റെടുത്തു. കുട്ടികളെ സോഷ്യല്‍ കെയര്‍ ഏറ്റെടുത്ത നടപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഓട്ടിസം ബാധിച്ച തന്റെ മറ്റൊരു മകന്‍ വീട്ടില്‍ ഉണ്ടെന്നും അവന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അറസ്റ്റിലായതിനു ശേഷം ഒാറാന്യേന്‍ഡു പറഞ്ഞു. സ്‌കൂളില്‍ പോയ എന്റെ മൂന്നു കുട്ടികള്‍ എവിടെയാണെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. അവരുമായി ഇതുവരെ എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഒാറാന്യേന്‍ഡു പറയുന്നു.

മയക്കു മരുന്ന് കടത്തിയെന്നാരോപിച്ച് നൈജീരിയന്‍ പൗരനായി കെന്നത്ത് ഒാറാന്യേന്‍ഡുവിനെ വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും മയക്കുമരുന്ന് അടങ്ങിയ പാര്‍സല്‍ തന്ന് തന്നെ ആരോ വഞ്ചിക്കുകയായിരുന്നെന്നും ഒാറാന്യേന്‍ഡു പറയുന്നു. കേസില്‍ ഇയാള്‍ക്ക് മൂന്ന് വര്‍ഷം തടവും നാടുകടത്താനും വിധി വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ കാലവധിയില്‍ ഡല്ലാസ് കോടതിയില്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യണം. കഴിഞ്ഞ വെള്ളിയാഴ്ച്ച അത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സമയത്താണ് ഹോം ഓഫീസ് അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ചെയിജ് ഡോട്ട് ഒആര്‍ജി ഒാറാന്യേന്‍ഡുവിനെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം രാജ്യത്ത് കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഒാറാന്യേന്‍ഡുവിന്റെ ഭാര്യ നൈജീരയയില്‍ നടക്കുന്ന ഒരു മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണ്. ഈ സമയത്ത് കുട്ടികളെ സംരക്ഷിച്ചു പോന്നിരുന്നത് ഒാറാന്യേന്‍ഡുവാണ്. ഭാര്യയോട് പെട്ടന്നു തന്നെ തിരിച്ചു വരാന്‍ പറഞ്ഞതായി അദ്ദേഹം പറയുന്നു. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് കുട്ടികളെ നോക്കാന്‍ ആളില്ലെന്നും ഭാര്യ തിരിച്ചു വരുന്നതു വരെ തന്നെ ജാമ്യത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും ഒാറാന്യേന്‍ഡു അപേക്ഷിച്ചെങ്കിലും ഹോം ഓഫീസ് അധികൃതര്‍ നിഷേധിച്ചു. കുട്ടികള്‍ക്ക് സോഷ്യല്‍ കെയര്‍ ലഭ്യമാക്കുമെന്ന് ഹോം ഓഫീസ് അധികൃതര്‍ ഒാറാന്യേന്‍ഡുവിനോട് പറഞ്ഞു. കുട്ടികള്‍ അനാഥമാകുന്ന ഇത്തരം സാഹചര്യങ്ങളില്‍ അവരെ സംരക്ഷിക്കുക സാധ്യമല്ലെന്ന് ഹോം ഓഫീസ് ഡിസംബറില്‍ പുറത്തിറക്കിയ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഇമിഗ്രേഷന്‍ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ മാതാ-പിതാക്കളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തരുതെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഈ നിയമത്തിന്റെ പച്ചയായ ലംഘനമാണ് ഹോം ഓഫീസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്
ഗ്രേറ്റർ മാഞ്ചസ്റ്ററിൽ ബോംബ് ഭീതി. ചാപ്പൽ സ്ട്രീറ്റിലാണ് രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബ് കണ്ടെത്തിയെന്നു കരുതുന്നത്. ബോംബ് സ്ക്വാഡ് സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. ഈ ഏരിയയിലെ റോഡുകൾ അടച്ചു. പരിസര പ്രദേശം പോലീസ് വലയത്തിലാണ് ഇന്ന് നാല് മണിക്കു ശേഷമാണ് ബിൽഡിംഗ് സൈറ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ സംശയകരമായ വസ്തു കണ്ടെത്തിയത്. പൊട്ടാത്ത ബോംബാണ് എന്ന അനുമാനത്തിൽ വിവരം പോലീസിനെ ഉടൻ അറിയിക്കുകയായിരുന്നു. 100 മീറ്റർ ചുറ്റളവിൽ പോലീസ് ഉടൻ തന്നെ കോർഡൺ ഏർപ്പെടുത്തി.
സാൽഫോർഡിലെ ബ്ലാക്ക് ഫ്രയാർസ് സ്ട്രീറ്റിനും ബെയ്ലി സ്ട്രീറ്റിനും ഇടയിലാണ് ചാപ്പൽ സ്ട്രീറ്റ്. ലോവ് റി ഹോട്ടലിനു സമീപത്തുള്ള സ്ഥലത്താണ് ബോംബെന്നു സംശയിക്കുന്ന വസ്തു കണ്ടെത്തിയത്. ഈ റൂട്ടിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. അടുത്തുള്ള ബിൽഡിംഗുകളിലുള്ളവരെ പോലീസ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
ലണ്ടന്‍: അമ്പത് വര്‍ഷത്തിനുള്ളില്‍ റോബോട്ടുകള്‍ ബ്രിട്ടനിലെ നാലാമത് എമര്‍ജന്‍സി സര്‍വീസായി മാറുമെന്ന് വിദഗ്ദ്ധര്‍. മോശം കാലാവസ്ഥയിലും മറ്റും എമര്‍ജന്‍സി സേവനങ്ങള്‍ നല്‍കാന്‍ സ്വയം തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ള റോബോട്ടുകള്‍ നിയോഗിക്കപ്പെടുമെന്ന് രാജ്യത്തെ മുന്‍നിര സാങ്കേതിക വിദഗ്ദ്ധരാണ് സൂചന നല്‍കുന്നത്. 2068ല്‍ 500 മനുഷ്യരുടെ ശേഷിയുള്ള നൂറുകണക്കിന് റോബോട്ടുകള്‍ സേവനത്തിനിറങ്ങും. മനുഷ്യന് പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യങ്ങളില്‍ ഇവയുടെ സേവനം ലഭ്യമാക്കും.

മൈനസ് താപനിലയില്‍ തെരച്ചിലുകള്‍ നടത്താനും മനുഷ്യര്‍ക്കും നിലവിലുള്ള യന്ത്രങ്ങള്‍ക്കും ചെയ്യാനാകാത്ത കാര്യങ്ങള്‍ നടപ്പിലാക്കാനും ഇവയ്ക്കാകും. എമ്മ കൊടുങ്കാറ്റ്, ബീസ്റ്റ് ഓഫ് ദി ഈസ്റ്റ് പോലെയുള്ള കാലാവസ്ഥകളില്‍ ഈ സൈബോര്‍ഗുകളായിരിക്കും മനുഷ്യരെ സഹായിക്കുക. മഞ്ഞില്‍ കുടുങ്ങിയ കാറുകള്‍ വീണ്ടെടുക്കാനും മറിഞ്ഞ ലോറികള്‍ തിരികെയെത്തിക്കാനും മോട്ടോര്‍വേകളില്‍ നിന്ന് മഞ്ഞ് അതിവേഗം നീക്കം ചെയ്യാനുമൊക്കെ ഇവയുടെ സേവനം ആവശ്യമായി വരും.

നിലവിലുള്ള റെസ്‌ക്യൂ വാഹനങ്ങളേക്കാള്‍ പതിന്‍മടങ്ങ് വേഗതയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഇവയ്ക്ക് കഴിയും. പരിക്കേറ്റവര്‍ക്ക് ഫസ്റ്റ് എയ്ഡ് നല്‍കുക, ഇവരെ ആശുപത്രികളില്‍ എത്തിക്കുക, വിഷമ സ്ഥിതിയിലുള്ളവരെ സമാശ്വസിപ്പിക്കുക തുടങ്ങി നിരവധി ഫങ്ഷനുകള്‍ ഇവയില്‍ ഇണക്കിച്ചേര്‍ത്തിരിക്കുമെന്ന് സാങ്കേതിക വിദഗ്ദ്ധും എഴുത്തുകാരനുമായ മാറ്റ് ഷോര്‍ പറയുന്നു. പോലീസ്, ഫയര്‍, ആംബുലന്‍സ് സര്‍വീസുകള്‍ക്കും സൈനികേതര സേവനങ്ങള്‍ക്ക് ആര്‍മിക്കും ഇവ ഉപയോഗ യോഗ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടന്‍: സെപ്‌സിസ് സ്ഥിരീകരിക്കാന്‍ ആശുപത്രി വൈകിയതു മൂലം 31കാരിയായ സ്ത്രീക്ക് നഷ്ടമായത് തന്റെ ഇരുകാലുകളും വലതുകയ്യും. ജീവന്‍ രക്ഷിക്കാന്‍ ഇവരുടെ വൃക്ക മാറ്റിവെക്കേണ്ടതായും ഇടതു കയ്യിലെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടതായും വന്നു. മഗ്ദലേന മലേക് എന്ന സ്ത്രീക്കാണ് ഈ ദുരനുഭവമുണ്ടായത്. എക്ടോപിക്ക് പ്രഗ്നന്‍സി അഥവാ ട്യൂബുലാര്‍ പ്രെഗ്നന്‍സിയുമായി ആശുപത്രിയിലെത്തിയ ഇവരെ വേദനാ സംഹാരികളും മറ്റ് മരുന്നുകളും നല്‍കി ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റ് തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു. കടുത്ത രക്തസ്രാവവും വയറില്‍ പേശിവലിവുമായി എത്തിയിട്ടും ആശുപത്രിയധികൃതര്‍ കാര്യമായി ശ്രദ്ധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. ലൂട്ടന്‍ ആന്‍ഡ് ഡണ്‍സ്റ്റേബിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് ഈ വലിയ പിഴവ് വരുത്തിയത്.

2014 ഡിസംബര്‍ 25ന് വീണ്ടും ആശുപത്രിയിലെത്തിയപ്പോളാണ് ട്യൂബുലാര്‍ ഗര്‍ഭം സ്ഥിരീകരിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി ഫലോപ്പിയന്‍ ട്യൂബ് നീക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ശസ്ത്രക്രിയ നടത്തുന്നതും ആശുപത്രി വൈകിപ്പിച്ചു. ഇതിനിടയില്‍ ആശുപത്രിയില്‍ വെച്ചുതന്നെ അണുബാധയേറ്റ മഗ്ദലേനയുടെ ശരീരകോശങ്ങള്‍ മരിക്കാന്‍ ആരംഭിച്ചിരുന്നു. സെപ്‌സിസ് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് മഗ്ദലേനയുടെ സ്ഥിതി മോശമായത്. പിന്നീട് കൈകാലുകള്‍ മുറിച്ചുമാറ്റുന്നതിനായി ഇവര്‍ക്ക് ആറു മാസം വീണ്ടും കാത്തിരിക്കേണ്ടതായി വന്നു.

അതിനിടയില്‍ ആഴ്ചയില്‍ മൂന്ന് തവണ വീതം ഡയാലിസിസിനായി ഇവര്‍ക്ക് ആശുപത്രിയില്‍ വരേണ്ടതായും വന്നിരുന്നു. നാല് മണിക്കൂറോളം നീളുന്ന സെഷനുകളായിരുന്നു ഇവ. രണ്ട് പെണ്‍കുട്ടികളുടെ മാതാവായിരുന്ന ഇവരുടെ വിവാഹബന്ധവും ഇതിനിടെ തകരാറിലായി. തനിക്ക് നഷ്ടമായതൊന്നും ആര്‍ക്കും തിരികെ നല്‍കാനാവില്ലെന്ന് മഗ്ദലേന പറയുന്നു. ഇപ്പോള്‍ തന്റെ കാര്യങ്ങള്‍ ചെയ്യാന്‍ പോലും ആദ്യം മുതല്‍ പഠിച്ചു വരികയാണെന്നും അവര്‍ പറഞ്ഞു. തന്റെ കുട്ടികള്‍ക്ക് മുടികെട്ടിക്കൊടുക്കാനോ തന്റെ നഖങ്ങള്‍ക്ക് ചായം പൂശാനോ കഴിയില്ലെന്ന് അവര്‍ സങ്കടപ്പെടുന്നു. സംഭവത്തില്‍ എന്‍എച്ച്എസും ലൂട്ടന്‍ ആന്‍ഡ് ഡണ്‍സ്റ്റേബിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലും ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ട്. മഗ്ദലേനയ്ക്ക് ഇടക്കാല നഷ്ടപരിഹാരവും നല്‍കി.
ലണ്ടന്‍: അവയവമാറ്റ ശസ്ത്രക്രിയകളെ ബ്രെക്‌സിറ്റ് ദോഷകരമായി ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും വരാനിടയുള്ള കാലതാമസം രോഗികളിലേക്ക് ദാനമായി ലഭിച്ച അവയവങ്ങള്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. അവയവങ്ങള്‍ ലഭിച്ചാല്‍ അവ എത്രയും വേഗം ശസ്ത്രക്രിയകള്‍ നടക്കുന്നയിടങ്ങളിലേക്ക് എത്തിക്കുകയാണ് വേണ്ടത്. സമയബന്ധിതമായി നടക്കുന്ന ഇത്തരം ശസ്ത്രക്രിയകളെ കാലതാമസം ബാധിച്ചേക്കുമെന്നാണ് എംപിമാരും എംഇപിമാരും മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ നടന്ന ആയിരത്തോളം ജീവന്‍രക്ഷാ അവയവ മാറ്റ ശസ്ത്രക്രിയകളില്‍ അവയവങ്ങള്‍ എത്തിയത് അയര്‍ലന്‍ഡ് യുകെ അതിര്‍ത്തി കടന്നാണെന്ന് വിവരാവകാശ നിയമം വഴി ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

അതേസമയം ബ്രെക്‌സിറ്റിലെ രാഷ്ട്രീയ ഒത്തുതീര്‍പ്പുകള്‍ എന്താണെങ്കിലും അവയവങ്ങള്‍ കൈമാറ്റം ചെയ്യുന്നതില്‍ നിലവിലുള്ള അതേ വ്യവസ്ഥകള്‍ തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് കൈമാറ്റങ്ങളുടെ ചുമതലയുള്ള എന്‍എച്ച്എസ് സമിതി പറയുന്നത്. ഇത്തരം കൈമാറ്റങ്ങള്‍ ലളിതമാക്കാനുള്ള വ്യവസ്ഥകള്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഇനിയും ഉരുത്തിരിയേണ്ടിയിരിക്കുന്നു. അയര്‍ലന്‍ഡിലെ 692 ദാതാക്കളില്‍ നിന്നുള്ള 1068 അവയവങ്ങളാണ് ബ്രിട്ടനിലുള്ളവര്‍ക്ക് കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടെ മാറ്റിവെച്ചത്. ഇതിലൂടെ യുകെയിലേക്കുള്ള ഏറ്റവും വലിയ ദാതാവായി അയര്‍ലന്‍ഡ് മാറിയിരിക്കുകയാണ്. അവയവ കൈമാറ്റങ്ങള്‍ വളരെ സൂക്ഷിച്ച് ചെയ്യേണ്ടവയായതിനാല്‍ വിമാനത്താവളങ്ങള്‍ വഴി പോലീസ് അകമ്പടിയോടെയാണ് ഇവ നടന്നു വരുന്നത്.

സിംഗിള്‍ മാര്‍ക്കറ്റ് എന്നത് വ്യാപാരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ജീവരക്ഷയ്ക്കായുള്ള രക്തം, അവയവങ്ങള്‍ എന്നിവ സുരക്ഷിതമായും വേഗത്തിലും എത്തിക്കാനുള്ള സംവിധാനം കൂടിയാണെന്ന് ലിബറല്‍ ഡെമോക്രാറ്റ് എംഇപി കാതറീന്‍ ബിയേര്‍ഡര്‍ പറയുന്നു. ബ്രെക്‌സിറ്റും ദൈര്‍ഘ്യമേറുന്ന കസ്റ്റംസ് പരിശോധനകളും അവയവ കൈമാറ്റങ്ങളെ അപകടത്തിലാക്കുമെന്നും അവര്‍ പറഞ്ഞു. പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ അവയവ കൈമാറ്റങ്ങളെ അവ ബാധിക്കാത്ത വിധത്തില്‍ സജ്ജീകരിക്കണമെന്ന് കോമണ്‍സ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെലക്റ്റ് കമ്മിറ്റിയംഗം ബെന്‍ ബ്രാഡ്‌ഷോയും ആവശ്യപ്പെട്ടു.
യുകെ റീട്ടെയില്‍ രംഗത്തെ പ്രമുഖ സ്ഥാപനമായ ക്ലയേര്‍സ് ആക്‌സസറീസ് തകര്‍ച്ചയുടെ വക്കിലെന്ന് സൂചന. അമേരിക്കയിലുള്ള സ്ഥാപനങ്ങകള്‍ പാപ്പരത്വം പദവി സ്വന്തമാക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതാണ്ട് 1.4 ബില്ല്യണ്‍ പൗണ്ടിന്റെ ബാധ്യതയാണ് കമ്പനി നേരിടുന്നത്. യുവതിക്കള്‍ക്കിടയില്‍ വളരെ പ്രചാരത്തിലുള്ള റീട്ടൈല്‍ സ്ഥാപനമാണ് ക്ലയേര്‍സ്. ഉപഭോക്താക്കളുടെ ആവശ്യങ്ങളനുസരിച്ച് ചെറിയ തുകയ്ക്ക് ഉത്പന്നങ്ങള്‍ ലഭ്യമാകുന്ന സ്ഥാപനം സമീപ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത്. സ്ഥാപനം അടച്ചു പൂട്ടാനുള്ള സാധ്യതകള്‍ വരെയുണ്ടെന്ന് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നു. അടുത്ത വര്‍ഷത്തെ ബില്ലുകകളുടെ കുടിശ്ശികയിനത്തില്‍ റീട്ടൈല്‍ ശൃഖല നല്‍കാനുള്ള തുക ഏതാണ്ട് 43 മില്ല്യണ്‍ പൗണ്ടോളം വരും. ഈ തുക വരുന്ന മാര്‍ച്ച് 13ന് നല്‍കേണ്ടതാണ്.

അമേരിക്കയിലെ ബ്രാഞ്ചുകളില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി യുകെയിലെ കമ്പനിയുടെ സ്ഥാപനങ്ങളെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും പ്രതിസന്ധി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ക്ലയേര്‍സില്‍ ഇപ്പോഴുണ്ടായിരിക്കുന്ന സമാന പ്രതിസന്ധിയാണ് ടോയിസ് ആര്‍ അസ് എന്ന സ്ഥാപനവും അഭിമുഖീകരിച്ചത്. യുകെയിലെ പ്രമുഖ കളിപ്പാട്ട വില്‍പ്പന സ്ഥാപനമായ ടോയിസ് ആര്‍ അസ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചു പൂട്ടുകയായിരുന്നു. 47 രാജ്യങ്ങളിലായി ഏതാണ്ട് 4,220 സ്ഥലങ്ങളില്‍ ക്ലയേര്‍സിന് ബ്രാഞ്ചുകളുണ്ട് ഇവ കൂടാതെ സ്ഥാപനം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌റ്റോറുകളും നിരവധിയാണ്. ഓണ്‍ലൈന്‍ വ്യാപര മേഖലയുമായി കടുത്ത മത്സരത്തിലായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്ലയേര്‍സ്.

ഓണ്‍ലൈന്‍ രംഗത്തെ വ്യാപാര സാധ്യതകള്‍ വര്‍ധിച്ച സാഹചര്യം ക്ലയേര്‍സിന് സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ട്. മാപ്ലിന്‍ എന്ന സ്ഥാപനവും കഴിഞ്ഞ ആഴ്ച്ച വിപണിയില്‍ പിടിച്ചു നില്‍ക്കാനാവാതെ അടച്ചു പൂട്ടിയിരുന്നു. പിസ്സ വ്യാപാര ശൃഖലയായ പ്രിസ്സോയും സമാന പ്രതിസന്ധി മൂലം തങ്ങളുടെ 100 റസ്റ്റോറന്റുകള്‍ പൂട്ടുകയാണെന്ന് അറിയിച്ചിരുന്നു. ക്ലയേര്‍സിന്റെ ഉടമസ്ഥാവകാശം സ്വകാര്യ ഓഹരി സ്ഥാപനമായ അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റില്‍ നിന്നും കമ്പനിക്ക് പണം നല്‍കിയവരിലേക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാധ്യതകള്‍ തീര്‍ത്തില്ലെങ്കില്‍ എല്ലിയോട്ട് കാപിറ്റല്‍ മാനേജ്‌മെന്റ് മോണാര്‍ച്ച് അള്‍ട്ടര്‍നേറ്റീവ് കാപിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് ഉടമസ്ഥാവകാശം കൈമാറേണ്ടി വരിക. 2010 മുതല്‍ 2013 വരെയുള്ള കാലഘട്ടങ്ങളില്‍ ഏതാണ്ട് 350 ഓളം പുതിയ സ്‌റ്റോറുകളാണ് അപ്പോളോയുടെ നേതൃത്വത്തില്‍ ക്ലയേര്‍സ് ആരംഭിച്ചത്. 2007ലാണ് അപ്പോളോ ക്ലയേര്‍സ് ഏറ്റെടുക്കുന്നത്.
കുട്ടികള്‍ സോഷ്യല്‍ മീഡിയകളില്‍ ചെലവഴിക്കുന്ന സമയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ആന്റ് സ്‌പോര്‍ട്ട് സ്‌റ്റേറ്റ് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അഭിപ്രായപ്പെട്ടു. കൂടുതല്‍ സമയം ഡിജിറ്റല്‍ ലോകത്ത് ചെലവഴിക്കുന്നത് കുട്ടികളെ മോശമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കിടില്‍ വര്‍ധിക്കുന്ന സ്‌ക്രീന്‍ ടൈം ഉപയോഗം കുറച്ചുകൊണ്ടു വരുകയെന്നത് ഗൗരവപൂര്‍ണമായി ചിന്തിക്കേണ്ട വസ്തുതയാണെന്നും വയസ്സ് സാക്ഷ്യപ്പെടുത്തുന്ന സംവിധാനം ഉപയോഗിച്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചെറിയ കുട്ടികള്‍ സോഷ്യല്‍ മീഡിയകളില്‍ ഒരുപാട് സമയം ചെലവഴിക്കുന്നത് അവരുടെ തന്നെ ജീവിതത്തെ സാരമായി ബാധിക്കാനുള്ള സാധ്യതയുള്ളതായി ദി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

യുവാക്കളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെ നിയന്ത്രിക്കണമെന്ന് ഞാനിപ്പോള്‍ പറയുന്നില്ല. എന്നാല്‍ വ്യത്യസ്ഥമായ പ്രായം കണക്കിലെടുത്ത് നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സമയത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. നിയന്ത്രണങ്ങളില്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളുടെ ആരോഗ്യ നിലയെ കാര്യമായി ബാധിക്കുമെന്നും പുകവലിയോളം തന്നെ അപകടം നിറഞ്ഞതാണ് ഇത്തരത്തിലുള്ള പ്രവണതകളെന്നും കഴിഞ്ഞ മാസം ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് അഭിപ്രായപ്പെട്ടിരുന്നു. ഹെല്‍ത്ത് സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് ശേഷം പുറത്തു വന്നിരിക്കുന്ന മന്ത്രിയുടെ അഭിപ്രായം അതീവ പ്രാധ്യാന്യത്തോടു കൂടിയാണ് ആളുകള്‍ കാണുന്നത്. കഴിഞ്ഞ 12 മാസങ്ങളിലെ സോഷ്യല്‍ മീഡിയ ഉപയോഗം വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെയും ക്ഷേമത്തെയും സാരമായി ബാധിക്കുന്നതായി അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്റ് കോളേജ് ലീഡേര്‍സ് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു.

മിക്ക സ്‌കൂള്‍ ലീഡേര്‍സും കുട്ടികളുടെ മാനസിക ഉത്സാഹത്തിനെ സോഷ്യല്‍ മീഡിയ ഉപയോഗം സ്വാധിനിക്കുന്നുവെന്ന് വിശ്വസിക്കുന്നതായി സര്‍വ്വേ ഫലം പറയുന്നു. അമിത സോഷ്യല്‍ മീഡിയ ഉപയോഗം ഉത്കണ്ഠയും വിഷാദ രോഗവും ഉണ്ടാക്കുന്നതായി റോയല്‍ സോസൈറ്റി ഫോര്‍ പബ്ലിക്ക് ഹെല്‍ത്ത് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. യുകെയില്‍ ഏകദേശം 850,000 കുട്ടികള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ തന്നെ സുരക്ഷിത മേഖലയായി ഓണ്‍ലൈന്‍ രംഗത്തെ വളര്‍ത്തിയെടുക്കുകയെന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹം. ഇതിനായി പുതിയ ഭേദഗതികള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍.
ന്യൂസ് ഡെസ്ക്
പ്രതിഷേധക്കാർ റെയിൽ ലൈനിൽ ഇറങ്ങിയതിനെ തുടർന്ന് മാഞ്ചസ്റ്ററിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം മാഞ്ചസ്റ്റർ പിക്കാഡില്ലി സ്റ്റേഷനിലാണ് സമരം നടത്തുന്നത്. ഇതേത്തുടർന്ന് സ്റ്റേഷൻ അടച്ചു. ടർക്കി ഐസിസിനെ സഹായിക്കുന്നത് അവസാനിപ്പിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് പ്രതിഷേധം. കുർദിഷ് വംശജരാണ് പ്രതിഷേധക്കാർ എന്നാണ് വിവരം.
റെയിൽ ലൈനിൽ പ്രതിഷേധക്കാർ ഇറങ്ങിയതിനെ തുടർന്ന് മാഞ്ചസ്റ്റർ പി ക്കാഡില്ലിയിലേയ്ക്കും തിരിച്ചുമുള്ള എല്ലാ ട്രെയിനുകളും സർവീസ് നിർത്തിവച്ചിരിക്കുകയാണ്. നൂറു കണക്കിന് യാത്രക്കാരാണ് സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്നത്. അടിയന്തിരമായി ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെ തുടങ്ങിയ പ്രതിഷേധം മൂലം ഇപ്പോഴും ട്രെയിൻ സർവീസ് തടസപ്പെട്ടിരിക്കുകയാണ്. ഇന്ന് വൈകുന്നേരം 4.30 വരെയുള്ള സർവീസുകൾ പൂർണമായി തടസപ്പെടാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

മാഞ്ചസ്റ്റർ എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്ന നിരവധി യാത്രക്കാർ സ്റ്റേഷനിൽ കുടുങ്ങി. പകരം ബസ് സംവിധാനം സ്റ്റാലിബ്രിഡ്ജ് സ്റ്റേഷനിൽ നിന്നും ഏർപ്പെടുത്തിയിട്ടുണ്ട്. ചില പ്രതിഷേധക്കാർ ഓവർ ഹെഡ് ലൈനിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് എല്ലാ സർവീസുകളും നിർത്തി വയ്ക്കേണ്ടി വന്നത്.

മലയാളം യുകെ ന്യൂസ് ടീം
അമ്മ… ജീവൻ തുടിക്കുന്ന ഏറ്റവും മാധുര്യമുള്ള, അർത്ഥവത്തായ പദം.. ജീവന്റെ കാവൽക്കാരാണ് അമ്മമാർ.. ഇന്ന് മാർച്ച് 11… യുകെയിൽ മദറിംഗ് സൺഡേ ആഘോഷിക്കുന്ന വിശേഷപ്പെട്ട ദിനം. മാതൃത്വത്തിന്റെ മഹനീയത ആഘോഷമാക്കുന്ന ഈ ദിനത്തിൽ തങ്ങൾ അനുഭവിച്ചറിഞ്ഞ മധുര സ്മരണകൾ പങ്കുവെയ്ക്കുകയാണ് അമ്മമാർ മലയാളം യുകെ ന്യൂസിലൂടെ… അമ്മമാരെക്കുറിച്ചും അവരുടെ സ്നേഹത്തെക്കുറിച്ചും ഹൃദയം തുറക്കുകയാണ് എട്ട് അനുഗൃഹീതരായ അമ്മമാർ – സാലിസ്ബറിയിൽ നിന്നും സിൽവി ജോസ്, സീനാ ഷിബു, എറണാകുളത്ത് നിന്ന് മായാറാണി, സ്റ്റോക്ക് ഓൺ ട്രെൻറിൽ നിന്ന് ഷിജി റെജിനോൾഡ്, സുജാ ജോസഫ്, വെയ്ക്ക് ഫീൽഡിൽ നിന്നും ബിന്ദു സാജൻ, ലീഡ്സില്‍ നിന്ന് പ്രീതി മനോജ്, ബ്രാഡ് ഫോർഡിൽ നിന്നും ബിന്ദു സോജൻ എന്നീ അമ്മമാര്‍. മദേഴ്‌സ് ഡേയിൽ ലോകത്തിലെ എല്ലാ അമ്മമാർക്കും മലയാളം യുകെ ആദരം അർപ്പിക്കുന്നു.
എന്റെ അമ്മ… പകരം വയ്ക്കാനില്ലാത്ത നിര്‍മ്മല സ്‌നേഹത്തിന്‍റെ മാതൃരൂപം.
സില്‍വി ജോസ്, സാലിസ്ബറി

ആദ്യാക്ഷരത്തില്‍ ‘അമ്മ’ എന്ന വാക്ക് പഠിച്ച്, അമ്മയുടെ സ്ഥാനം ഹൃദയത്തിലുറപ്പിക്കുമ്പോഴും – ഞാനോര്‍ത്തു പോവുകയാണ് – ഓരോ മനുഷ്യരുടെയും മനസില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നതില്‍ ഓരോ അമ്മമാര്‍ക്കും വ്യത്യസ്തമായ സ്ഥാനമാണ് ഉള്ളത് എന്ന് ഏവരയെും ഓര്‍മ്മിപ്പിക്കുന്ന പൊക്കിള്‍കൊടി ബന്ധം അത് അമ്മയ്ക്ക് മാത്രം സ്വന്തം.
കുടുംബ കൂട്ടായ്മകളില്‍ ബന്ധങ്ങളുടെ എണ്ണത്തില്‍ ഏറ്റകുറച്ചിലുകള്‍ സംഭവിച്ചാലും ആധുനിക ലോകം ആകാശം മുട്ടെ വളര്‍ന്നാലും പകരം വയ്ക്കാനില്ലാത്ത നിര്‍മ്മല സ്‌നേഹം – മാതൃരൂപം മാത്രം.
പരിഭവവും പരാതികളും ഇല്ലാത്ത സ്‌നേഹിക്കാന്‍ മാത്രം പഠിപ്പിച്ച സഹനത്തിന്റെ മൂര്‍ത്തി ഭാവമായി ഞാന്‍ കണ്ട ജീവിക്കുന്ന ദൈവ സാന്നിധ്യം – എന്റെ അമ്മ.
സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അടുക്കളയിലും പാടത്തും പറമ്പിലും ചുറുചുറുക്കോടെ ഓടി നടന്ന് എല്ലാ മനസുകളും വയറും ഒരുപോലെ സന്തോഷ സംതൃപ്തമാക്കുന്ന ലോല മനസിന്റെ ഉടമയാണ് എന്റെ അമ്മ.
ഓരോരുത്തരുടേയും സങ്കടങ്ങള്‍ സ്വന്തം നെഞ്ചിലേറ്റുകയും തിരിച്ച് സന്തോഷങ്ങള്‍ മാത്രം മറ്റുള്ളവരുമായി പങ്കുവെയ്ക്കുകയും പങ്കുവെയ്ക്കുമ്പോള്‍ സന്തോഷങ്ങള്‍ ഇരട്ടിയാകും എന്നും, വേദനകള്‍ പ്രാര്‍ത്ഥനകളായി മാറുമ്പോള്‍ ആശ്വാസവും സമാധാനവും ശാന്തിയും ആയി മാറുമെന്ന് കുഞ്ഞുനാളിലെ പഠിപ്പിച്ച ആദ്യ ഗുരു – എന്റെ അമ്മ.
കര്‍മ്മ നിരതരായിരിക്കുമ്പോഴും ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും എനിക്കായി മാദ്ധ്യസ്ഥം നിന്ന് തമ്പുരാനിലൂടെ അനുഗ്രഹവര്‍ഷങ്ങള്‍ മക്കളിലും കുടുംബത്തിലും ചൊരിയാന്‍ സഹനങ്ങളെ സ്വയം ചോദിച്ച് മേടിക്കുന്നവള്‍ – എന്റെ അമ്മ.
ലോകമെമ്പാടും മാതൃദിനം ആഘോഷിക്കുന്ന ഈ വേളയില്‍ അതി വിദൂരങ്ങളില്‍ ആയാല്‍ പോലും – ഹൃദയം കൊണ്ട് ഏറ്റവും തൊട്ടടുത്ത് നില്‍ക്കുന്ന എന്റെ ജീവന്റെ പുണ്യമെ, എന്റെ അമ്മ നിനക്കായി ഒരായിരം പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നു.
എന്ന് സ്വന്തം മകള്‍
സില്‍വി ജോസ്
മാതൃത്വം മഹനീയം… എന്റെ അമ്മയായിരുന്നു എന്റെ പ്രചോദനം.
മായാ റാണി, എറണാകുളം

ഞാന്‍ ഒരു ദിവസം എന്റെ ആറുവയസുള്ള ഇളയ മകളോട് ചോദിച്ചു. ” നിനക്ക് അമ്മയെ ആണോ ആച്ഛനോ ആണ് കൂടുതല്‍ ഇഷ്ടം?” വളരെ നിഷ്‌കളങ്കമായി അവള്‍ മറുപടി പറഞ്ഞു. ”എനിക്ക് ഇത്തിരി കൂടുതല്‍ ഇഷ്ടം അച്ഛനെയാണ്. കാരണം അച്ഛന്‍ എന്നെ അടിക്കാറേയില്ലല്ലോ”. അവളുടെ മറുപടി കേട്ട് ഞാന്‍ ചിരിച്ചു. കാരണം അവളുടെ അമ്മ ഇടക്കിടെ അവളെ വഴക്കു പറയും തിരുത്തും, വികൃതി കാണിക്കുമ്പോള്‍ കുഞ്ഞു അടിയും കൊടുക്കും. ഇങ്ങനെ ഒക്കെ ആണെങ്കിലും അമ്മ ഒരു മണിക്കൂര്‍ തികച്ചു അടുത്തില്ല, എവിടെയെങ്കിലും തന്നെ കൂട്ടാതെ പോയീന്നു അറിഞ്ഞാല്‍ പിന്നെ കരച്ചിലായി, പരിഭവമായി, പിണക്കമായി.
ഈ മദേഴ്‌സ് ഡേയില്‍ ഞാന്‍ എന്റെ അമ്മയെ ഓര്‍ക്കുകയാണ്. കുഞ്ഞുനാളില്‍ ഞാന്‍ അമ്മയെ ചുറ്റിപ്പറ്റി നടന്നു. കുറച്ചു കൂടി വലുതായപ്പോള്‍ അമ്മയോടു സ്ഥിരം തല്ലുപിടുത്തമായി. പിന്നെ ഞാന്‍ ഒരു അമ്മയായപ്പോള്‍ ആണ് എന്റെ അമ്മയെ ഞാന്‍ കൂടുതല്‍ സ്‌നേഹിച്ച് തുടങ്ങിയത്. ഒരിക്കല്‍ പോലും ഒരു കണക്കും അമ്മ പറഞ്ഞിട്ടില്ല. മക്കള്‍വേണ്ടി ഒരു ആയുസ് മുഴുവന്‍ ജീവിക്കുന്ന അമ്മമാര്‍ നിരവധിയാണ്. അമ്മയില്ലാത്ത മക്കളുടെ സങ്കടം കണ്ടുനില്‍ക്കാന്‍ തന്നെ പ്രയാസമാണ്. അമ്മയോടുള്ള കടം ഒരിക്കലും നമുക്ക് തിരിച്ചു വീട്ടാന്‍ കഴിയില്ല.
ലോകത്തില്‍ അസൂയ ഇല്ലാത്ത രണ്ടു വര്‍ഗ്ഗമേ ഉള്ളൂ. അത് അമ്മയും അധ്യാപകരുമാണ്. ഞാന്‍ ഒരു അമ്മയും അധ്യാപികയും ആണ്. ഈ മദേഴ്‌സ് ഡേയില്‍ എന്റെ രണ്ടുമക്കള്‍ക്കൊപ്പം എന്റെ എല്ലാ വിദ്യാര്‍ത്ഥികളേയും ഓര്‍ക്കാനുള്ള അവസരമാണ്.
അധ്യാപിക എന്ന നിലയില്‍ എന്റെ വിദ്യാര്‍ത്ഥികളുടെ കുറ്റങ്ങളും കുറവുകളും എനിക്കു ക്ഷമിക്കാന്‍ സാധിക്കുന്നത് ഞാന്‍ ഒരു അമ്മയായതുകൊണ്ടു കൂടിയാണ്. മക്കളോടു ദേഷ്യവും പകയും സൂക്ഷിക്കാന്‍ ഒരു അമ്മയ്ക്കും ഒരിക്കലും കഴിയില്ല. മാത്രമല്ല മക്കളുടെ കുറവുകളില്‍ അവരെ കണ്ടറിഞ്ഞു സഹായിക്കാനും ഉയര്‍ത്തുവാനും അമ്മക്കേ കഴിയൂ. തിരുമണ്ടനായി സ്‌കൂളില്‍ നിന്നും പറഞ്ഞയച്ച എഡിസണ്‍ എന്ന കുട്ടിയെ ലോകം ആദരിക്കുന്ന; വൈദ്യുത ബള്‍ബ് കണ്ടെത്തിയ മഹാനാക്കി മാറ്റിയത് അദ്ദേഹത്തിന്റെ അമ്മയുടെ സ്‌നേഹവും പ്രോത്സാഹനവുമാണ്.
ആധുനിക ലോകത്തില്‍ മക്കളെ ഓര്‍ത്ത് ആവലാതിപ്പെടുന്ന അമ്മമാരാണ് കൂടുതല്‍. ആകുലതയേക്കാള്‍ നിങ്ങളുടെ അനുഗ്രവും പ്രാര്‍ത്ഥനകളും ജീവിത മാതൃകകളും മക്കള്‍ക്കു പ്രചോദനമാകട്ടെ. മക്കളുടെ നല്ല സുഹൃത്തുക്കളാവാം. മക്കളുടെ സാന്നിധ്യം അലോസരപ്പെടുത്തുന്ന അമ്മമാരും ഇപ്പോഴത്തെ പ്രത്യേകതയാണ്. രണ്ടു മാസം അവധിക്കാലം എങ്ങനെ ഈ മക്കളെ സഹിക്കും എന്നു കരുതുന്ന പുത്തന്‍ തലമുറയ്ക്ക് ‘അവരെ വെറുതേ വിടൂ… അവര്‍ കളിക്കട്ടെ… കുത്തി വരക്കട്ടെ… ചാടി മറിയട്ടെ..നിങ്ങളും ഇങ്ങനെ തന്നെയായിരുന്നു. അന്ന് നമ്മുടെ അമ്മമാര്‍ അതു സന്തോഷത്തോടെ ഏറ്റെടുത്തവരാണ്. അതുകൊണ്ട മക്കളെ ഓര്‍ത്ത് നോ ടെന്‍ഷന്‍! അവര്‍ വലിയവരാകുമ്പോള്‍ എന്റെ അമ്മയായിരുന്നു എന്റെ പ്രചോദനം എന്നു പറയട്ടെ. മദേഴ്‌സ് ഡേ ആശംസകള്‍!…
അമ്മ… നമുക്കും ചേർത്തണക്കാം ആ പ്രപഞ്ചസത്യത്തെ!അമ്മയെന്ന മഹാസത്യത്തെ.
ഷിജി റെജിനോള്‍ഡ്, സ്റ്റോക്ക് ഓണ്‍ ട്രെന്‍റ്
ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പദങ്ങളിലൊന്ന്. സൃഷ്ടികർമ്മത്തിൽ പ്രമുഖസ്ഥാനം വഹിക്കുന്നവൾ. പിതാവിനോടുള്ള എല്ലാ ബഹുമാനവും നിർത്തിക്കൊണ്ടു തന്നെ പറയട്ടെ, കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നതു മുതൽ അതിന്റെ ചലനങ്ങളും വളർച്ചയും ഉള്ളം കൈയിലെന്നപോൽ കൊണ്ടുനടക്കുന്നവൾ.
അമ്മയെ മാറ്റിനിർത്തിയാൽ നമുക്കൊരു ജീവിതമുണ്ടോ? ചിലപ്പോൾ അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വരെ നമുക്കുവേണ്ടി മാറ്റിവച്ചിട്ടുണ്ടാവും നമ്മുടെ അമ്മമാർ…
കുഞ്ഞുനൊന്പരങ്ങൾ പോലും തൻറേതാക്കുകയും കുഞ്ഞുസന്തോഷങ്ങളിൽ പോലും മതി മറന്നാഹ്ളാദിക്കുകയും ചെയ്യുന്ന എൻറെ അമ്മ..
ഒരു പക്ഷേ, ഒരു അമ്മയായിക്കഴിഞ്ഞതിനു ശേഷമാകാം ഞാൻ അമ്മയെ കുറച്ചെങ്കിലും മനസ്സിലാക്കുവാന്‍ തുടങ്ങിയത്.
ഇന്നത്തെ തിരക്കുപിടിച്ച നമ്മുടെ ജീവിതത്തിൽ നമ്മുടെ കുട്ടികൾക്കായി നാം അനുഭവിച്ച അമ്മയുടെ സ്നേഹവാത്സല്യങ്ങൾ കൊടുക്കാൻ നമുക്കു കഴിയുന്നുണ്ടോ?മനസ്സിലെപ്പോഴും അവരാണെങ്കിലും അത് പ്രകടിപ്പിക്കുവാൻ നമുക്കാകാതെ പോകുന്നു. വില കൂടിയ കളിപ്പാട്ടത്തിനേക്കാളും കുഞ്ഞിഷ്ടപ്പെടുന്നത് നമ്മുടെ സാമീപ്യമാവാം, നെറുകയിൽ ഒരു ചുംബനമാവാം..
ഈ മദേഴ്സ് ഡേ നമ്മളിലേക്കു തന്നെയുള്ള ഒരു തിരിഞ്ഞുനോട്ടമാവട്ടെ.
അതുപോലെ, നമ്മളെത്ര വലുതായാലും ഇപ്പോഴും ഒരു ചെറിയ കുട്ടിയായി ചെന്നണയാൻ പറ്റുന്ന അമ്മയെന്ന മഹാപ്രതിഭാസത്തെയും നമുക്കോർക്കാം.”അമ്മേ, അവിടത്തെ മുൻപിൽ ഞാനാര്, ദൈവമാര്?”എന്നു ചോദിച്ച കവിയോടു ചേർന്ന് നമുക്കും ചേർത്തണക്കാം അ പ്രപഞ്ചസത്യത്തെ!അമ്മയെന്ന മഹാസത്യത്തെ…
HAPPY MOTHERS DAY🙏
അമ്മ.. ഒരാള്‍ തന്റെ കണ്ണുകള്‍ കൊണ്ട് കാണുന്ന ദൈവം.
ബിന്ദു സാജന്‍, വെയ്ക് ഫീല്‍ഡ്, വെസ്റ്റ് യോര്‍ക്ക്ഷയര്‍

എന്താണ് മാതൃത്വം? അഗത ക്രിസ്റ്റി പറഞ്ഞതുപോലെ ”അമ്മയ്ക്ക് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹം പോലെ മറ്റൊന്ന് ഈ ലോകത്തിലില്ല. അതിന് നിയമവും സഹതാപവും ഒന്നും അറിയില്ല. എന്തിനെയും വെല്ലുവിളി കൊണ്ട് മുന്‍പിലുള്ള സകലതിനെയും തച്ചുടച്ചുകൊണ്ട്, അത് അതിന്റെ പാതയിലൂടെ മുന്നോട്ട് പോകുക തന്നെ ചെയ്യും.”
ഉദരത്തില്‍ വച്ചു തന്നെ തന്റെ ശരീരത്തിലെ ഊര്‍ജ്ജവും രക്തവും നല്‍കി അമ്മ തന്റെ കുഞ്ഞിനെ വളര്‍ത്തുന്നു. ജനനം മുതല്‍ മരണം വരെ ഒരാള്‍ക്ക് ഇടതടവില്ലാതെ ലഭിക്കുന്ന ഒന്ന് മാതാവിന്റെ സ്‌നേഹം മാത്രമാണ്.
ഒരു സ്ത്രീയുടെ ജീവിതത്തിന് പൂര്‍ണ്ണത ലഭിക്കുന്നതു തന്നെ അമ്മയാകുന്നതിലൂടെയാണ്. ഒരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ മാത്രമേ ഉടലെടുക്കുകയുള്ളൂ എന്നും കണക്കാക്കാന്‍ കഴിയില്ല. ഓരോ പെണ്‍കുട്ടിയുടെയും ഉള്ളില്‍ മാതൃത്വം ഒളിഞ്ഞിരിപ്പുണ്ട്.
ഒരു കുഞ്ഞ് കാണുന്ന ആദ്യത്തെ ഗുരു തന്റെ അമ്മയാണ്. സ്വന്തം ദുഃഖങ്ങളും വേദനകളും തന്റെ കുഞ്ഞിന് വേണ്ടി അവള്‍ മറക്കുന്നു. എന്തിനേറെ മക്കള്‍ക്ക് വേണ്ടി മരണം വരിക്കാനും അവള്‍ തയ്യാറാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒരാള്‍ തന്റെ കണ്ണുകള്‍ കൊണ്ട് കാണുന്ന ദൈവം ആണ് അമ്മ.
ഈ മാതൃദിനത്തില്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യമാണ് തന്റെ അമ്മയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത്. കാരണം ഒരിറ്റ് സ്‌നേഹത്തിന് മുന്‍പില്‍ അലിഞ്ഞില്ലാതാകുന്നതാണ് മാതൃഹൃദയം.
അമ്മയെന്ന പുണ്യം… നമ്മള്‍ ആദ്യം ജനിക്കുന്നത് അമ്മയുടെ മനസിലാണ്
പ്രീതി മനോജ്, ലീഡ്സ്

അമ്മയെന്ന പുണ്യം, നമ്മള്‍ ആദ്യം ജനിക്കുന്നത് അമ്മയുടെ മനസിലാണ്, പിന്നീടാണ് നാം അമ്മയുടെ ഉദരത്തില്‍ പിറക്കുന്നത്, നമ്മുടെ വരവിനായ് കാത്തിരുന്ന്, കാത്തിരുന്ന് നമുക്ക് ജന്മം നല്‍കിയ അമ്മ. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍കലാം അമ്മയെപ്പറ്റി പറഞ്ഞത് ഇപ്രകാരമാണ് തന്റെ കുഞ്ഞിന്റെ കരച്ചില്‍ കണ്ട് അമ്മ സന്തോഷിച്ച ഏക ദിവസമാണ് നമ്മുടെ ബര്‍ത്ത് ഡേ. നമ്മള്‍ കഴിച്ച രുചികരമായ ഭക്ഷണം നമ്മുടെ അമ്മയുടെ വിയര്‍പ്പിന്റെ ഫലമാണ്. നമ്മുടെ സ്വപ്‌നങ്ങള്‍ അമ്മയുടെ പ്രതീക്ഷകളാണ്, ദൈവവിശ്വാസവും സ്‌നേഹവും നമുക്ക് പകര്‍ന്ന് തന്നതും മറ്റാരുമല്ല നമ്മുടെ അമ്മ തന്നെയാണ്. പങ്കുവയ്ക്കാന്‍ പഠിപ്പിച്ചതും സ്‌നേഹിക്കാന്‍ പഠിപ്പിച്ചതും മറ്റാരുമല്ല. അച്ഛന്റെ മുമ്പില്‍ നമുക്കായ് വാദിച്ച ആദ്യ വക്കീലും, പനിയിലും രോഗാവസ്ഥയിലും മാറോടു ചേര്‍ത്താശ്വസിപ്പച്ച ആദ്യ ഡോക്ടറും ആദ്യാക്ഷരം ചൊല്ലിത്തന്ന ആദ്യ ഗുരുവും അമ്മ തന്നെ. ഇന്നും വഴിതെറ്റാതെ നടക്കുന്നെങ്കില്‍ അമ്മ കൊളുത്തിയ നന്മയുടെ വിളക്ക് നമ്മള്‍ കെടുത്തിയിട്ടില്ല എന്നാണ് അര്‍ത്ഥമാക്കേണ്ടത്.
അമ്മ… ഏതു ഭാഷയിലായാലും ഏറ്റവും മധുരമുള്ള വാക്ക്.
ബിന്ദു സോജന്‍, ബ്രാഡ്ഫോര്‍ഡ്

”കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ
കാണപ്പെടുന്നതാം ദൈവമല്ലേ അമ്മ”
അമ്മ എന്ന വാക്ക് ഏതു ഭാഷയിലായാലും ഏറ്റവും മധുരമുള്ള വാക്കാണ്. സ്‌നേഹവും കരുണയും കരുതലും സംരക്ഷണവും സുരക്ഷിതത്വവും എല്ലാം ചേര്‍ന്ന് ഏറ്റവും മനോഹരമായ വാക്ക്, അതാണ് അമ്മ. ഒരു കുഞ്ഞ് ജനിക്കുന്നതോടൊപ്പം അമ്മയും ജനിക്കുന്നു എന്നാണ് പറയപ്പെടുന്നത്. സ്ത്രീയുടെ ഏറ്റവും വലിയ സൃഷ്ടി അവളുടെ കുഞ്ഞാണ്. സൃഷ്ടിയുടെ മാതാവാകുക എന്നത് മഹത്തായ അനുഭൂതിയാണ്. ഏറ്റവും വലിയ വേദനയായ പ്രസവവേദനയിലൂടെ കടന്നുപോയാലും തന്റെ കുഞ്ഞിനെ കണ്ടുകഴിയുമ്പോള്‍ ഒരു സ്ത്രീ ആ വേദനയെല്ലാം മറക്കുന്നു.
‘ഉണ്ണിക്കിടാവിനു നല്‍കാന്‍
അമ്മ നെഞ്ചില്‍ പാലാഴിയേന്തി”
ഒന്നുമറിയാതെ ഒന്നിനുമാകാതെ ഈ ഭൂമിയിലേക്ക് ജനിച്ച് വീഴുന്ന കുഞ്ഞിനെ മുലപ്പാലൂട്ടി, സ്‌നേഹിച്ച്, ലാളിച്ച്, കണ്ണിലെ കൃഷ്ണമണി പോലെ ശ്രദ്ധിച്ച് വളര്‍ത്തി കൊണ്ടുവരുന്നത് അമ്മയാണ്. കുഞ്ഞ് ജനിച്ച് കഴിഞ്ഞാല്‍ ഒരു സ്ത്രീയുടെ ജീവിതം മുഴുവന്‍ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ്, അവള്‍ അവളുടെ ഊര്‍ജ്ജവും പ്രാര്‍ത്ഥനയും എല്ലാം ചിലവാക്കുന്നത് കുഞ്ഞിന് വേണ്ടിയായിരിക്കും. ഒരു അമ്മ ഒത്തിരി ക്ഷമയോടെ, വളരെ ത്യാഗങ്ങള്‍ സഹിച്ചാണ് കുഞ്ഞിനെ വളര്‍ത്തിക്കൊണ്ടുവരുന്നത്. ഏതുരാത്രിയിലും തന്റെ കുഞ്ഞ് ഉണര്‍ന്നിരിക്കുമ്പോള്‍ അമ്മ ഉറങ്ങാറില്ല. കുഞ്ഞിന് ഒരസുഖം വന്നാല്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് അമ്മയായിരിക്കും.
അമ്മ കാണപ്പെട്ട ദൈവമാണ്. പലരുടേയും ജീവിതം നോക്കുകയാണെങ്കില്‍ അവരുടെ ജീവിത വിജയത്തിന്റെ പുറകില്‍ ഒരു നല്ല അമ്മയുടെ സ്‌നേഹവും ത്യാഗവും പ്രാര്‍ത്ഥനയും ഉണ്ടെന്ന് നമുക്കറിയാം. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ജീവിതം അതിന് വലിയ ഉദാഹരണമാണ്. ഒരു ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായി ജനിച്ച് വിശുദ്ധ ഫ്രാന്‍സിസിന്റെ ചെറുപ്പകാലത്തെ ജീവിതം കുത്തഴിഞ്ഞതായിരുന്നു. പക്ഷേ അപ്പോഴൊക്കെ വിശുദ്ധ ഫ്രാന്‍സിസിന്റെ അമ്മ ഒത്തിരി പ്രാര്‍ത്ഥിച്ചിരുന്നു. പിന്നീട് അദ്ദേഹം ദാരിദ്ര്യത്തെ വധുവായി സ്വീകരിച്ച് ദൈവത്തില്‍ ആഹ്‌ളാദിച്ച് ലളിത ജീവിതം നയിച്ചു. ആഡംബര പ്രേമിയും ഉല്ലാസിയുമായിരുന്ന അദ്ദേഹത്തിന്റെ മാറ്റം സുഹൃത്തുക്കളെ വരെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ ആ മാറ്റത്തിന്റെ പുറകില്‍ അദ്ദേഹത്തിന്റെ അമ്മയുടെ പ്രാര്‍ത്ഥനയാണെന്നാണ് പറയപ്പെടുന്നത്.
ലോകത്തിന്റെ ഏതു മൂലയില്‍ പോയാലും നമുക്ക് ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കുന്നത് അമ്മയുടെ അടുത്തെത്തുമ്പോഴാണ്. നമ്മള്‍ എവിടെ പോയാലും നമുക്കുവേണ്ടി സ്‌നേഹത്തോടെ കാത്തിരിക്കുന്നത് അമ്മയായിരിക്കും. നമ്മുടെ കൂടെയുള്ളപ്പോള്‍ ചിലപ്പോഴെങ്കിലും നമ്മള്‍ അവരുടെ സ്‌നേഹം അറിയാതെ പോകും. നമ്മള്‍ ഇപ്പോള്‍ എത്ര ഉയര്‍ന്ന ജോലിയിലും അന്തസിലും ആയാലും അതിന്റെ പുറകിലുള്ള ഒരു പ്രധാനശക്തി നമ്മുടെ അമ്മയാണ്. അത് ഒരിക്കലും മറക്കാതെ അമ്മയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും വേണം. അമ്മ നമുക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. നമ്മുടെ അമ്മയെ ഏറ്റവും കൂടുതലായി നമുക്ക് സ്‌നേഹിക്കാം. ഈ മദേഴ്‌സ് ഡേയില്‍ ഒത്തിരി സ്‌നേഹത്തോടെ എല്ലാ അമ്മമാര്‍ക്ക് വേണ്ടിയും പിന്നെ എന്നെ ജീവനെപ്പോലെ സ്‌നേഹിക്കുന്ന എന്റെ മമ്മിക്ക് വേണ്ടിയും Happy Mother’s Day.
ജീവിതത്തില്‍ ഒരു ദിവസമെങ്കിലും എന്റെ അമ്മയെപ്പോലെ ആകാന്‍ വരം തരേണമേ
സീനാ ഷിബു, സാലിസ്ബറി

സ്‌നേഹത്തിന്റെ വിശുദ്ധ ശക്തി ഉപയോഗിച്ച് ബന്ധങ്ങളെ ബന്ധനങ്ങളാക്കുന്നവളാണ് അമ്മ. യൂണിവേഴ്‌സിറ്റിയില്‍ പോയി ബിരുദം എടുക്കാതെ അറിവിന്റെ നിറകുടം എന്ന് എനിക്ക് തോന്നുന്ന എന്റെ അമ്മ. അലാവുദീന്റെ അത്ഭുതവിളക്കില്‍ നിന്ന് മാന്ത്രിക വിദ്യയാല്‍ അത്ഭുതം നടക്കുന്നതുപോലെ, ഇത്തിരിപ്പോന്ന അടുക്കളയില്‍ നിന്ന് മേശനിറയെ വിഭവങ്ങള്‍ വിളമ്പുന്ന എന്റെ സങ്കല്‍പത്തിലെ അലാവുദീന്‍. വായനശാലയിലെ എല്ലാ പുസ്തകങ്ങളും വായിച്ചാലും കിട്ടാത്ത സുഖമുള്ള കഥപറഞ്ഞ് തരുന്ന എന്‍സൈക്ലോപീഡിയ എന്ന് എനിക്ക് തോന്നിയ അമ്മ. സഹനത്തിന്റെ ആള്‍രൂപമായി ചിരിച്ച് എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്ന കരിയും പുകയും പുരണ്ട എന്റെ അമ്മ.
ആ അമ്മയില്‍ നിന്ന് ഞാന്‍ എന്ന മമ്മിയിലേക്ക് വന്നപ്പോള്‍ ഒത്തിരി ഒത്തിരി അന്തരം വന്നതായി തോന്നുന്നു. അല്ലെങ്കില്‍ സ്വന്തം മകനെ ഷാള്‍ കുരുക്കി കൊല്ലാന്‍ എനിക്കാവുമോ…. കാമുകന് വേണ്ടി മകളെ കൊല്ലിക്കാന്‍ എനിക്കാവുമോ. സ്വാര്‍ത്ഥസുഖത്തിന് വേണ്ടി ഉദരത്തില്‍ തന്നെ വെച്ച് മകളെ ഇല്ലാതാക്കാന്‍ എനിക്കാവുമായിരുന്നോ. ബിരുദവും ബിരുദാനന്തര ബിരുദവും ഞാന്‍ വാരിക്കൂട്ടുമ്പോള്‍ കുടുംബം ഒരു ബാധ്യത എന്ന് കരുതി ഒരു ഫെമിനിസ്റ്റ് ആകാന്‍ എനിക്കാകുമോ.
എന്നെ വളര്‍ത്തിയ ആ അമ്മയിലേക്ക് ഇനി എനിക്ക് എത്ര ദൂരം. ജീവിതത്തില്‍ ഒരു ദിവസമെങ്കിലും എന്റെ അമ്മയെപ്പോലെ ആകാന്‍ വരം തരേണമേ എന്നാണ് ഈ മാതൃദിനത്തില്‍ എന്റെ പ്രാര്‍ത്ഥന.
അമ്മ… മാതൃദിനം ഒരു പൂച്ചെണ്ടിലും ഇത്തിരി മധുരത്തിലും ഒതുക്കേണ്ടതല്ല.
സുജ ജോസഫ്, സ്റ്റോക്ക് ഓണ്‍ ട്രെന്‍റ്

അമ്മ…. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സര്‍വ്വശക്തനായ ദൈവം കഴിഞ്ഞാല്‍ അടുത്തതായി ഒരോ നിമിഷവും മനസ്സില്‍ വരുന്നത് തനിക്ക് ജന്മം നല്‍കിയ തന്റെ അമ്മയായിരിക്കും. നമ്മള്‍ എത്രയേറെ പ്രായം ചെന്നാലും നമ്മള്‍ സ്വന്തം അമ്മയുടെ അടുത്തു ചെല്ലുമ്പോള്‍ നമ്മള്‍ കൊച്ചുകുട്ടികളാണെന്ന് അനുഭവപ്പെടും. നമ്മള്‍ ഇന്ന് നല്ലൊരു അമ്മയായിട്ടുണ്ടെങ്കില്‍ അതിനു കാരണം നമ്മുടെ അമ്മയുടെ പരിപാലനയും വാത്സല്യവുമാണ്.
മാതൃദിനം ഒരു പൂച്ചെണ്ടിലും ഇത്തിരി മധുരത്തിലും ഒതുക്കേണ്ടതല്ല, എന്നാല്‍ ഒരു ആയുഷ്‌കാലം മുഴുവന്‍ മക്കള്‍ക്കുവേണ്ടി ജിവീതം ഒഴിഞ്ഞുവെച്ച അമ്മയ്ക്ക് വേണ്ടി, അമ്മയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കി ആ അമ്മയെ നമുക്ക് സ്‌നേഹിക്കാം. ആ സ്‌നേഹം മാതൃദിനത്തില്‍ മാത്രം ഒതുങ്ങാതെ നിത്യേന അമ്മയ്ക്ക് വേണ്ടി ജീവിക്കുവാനും, വൃദ്ധ സദനത്തില്‍ തള്ളാതെ നമ്മുടെ മാറോട് അടക്കിപ്പിടിക്കുവാനും നമ്മള്‍ പരിശ്രമിക്കേണ്ടതാണ്. മക്കള്‍ ചേയ്യേണ്ട കടമകള്‍ അമ്മമാര്‍ ജീവിച്ചിരിക്കെ ചെയ്താല്‍ അത് അവര്‍ക്ക് വിലമതിക്കാനാവാത്ത സന്തോഷത്തിന് വഴിയൊരുക്കും, പില്‍ക്കാലത്ത് ആ ആനന്ദം നമ്മളേയും തേടിയെത്തും.
പലപ്പോഴും പലര്‍ക്കും തിരക്കേറിയ ജീവിത സാഹചര്യത്തില്‍ തന്റെ അമ്മമാരെ ഓര്‍ക്കുവാനോ അവര്‍ക്കുവേണ്ടി കുറച്ചു സമയം ചെലവഴിക്കുവാനോ സാധിക്കാതെ പോകുന്നു. അതിനാല്‍ ഈ മാതൃദിനത്തില്‍ നമ്മള്‍ക്ക് നമ്മുടെ അമ്മയെ നിര്‍മ്മലമനത്തോടെ, നമുക്ക് നല്‍കിയ വാത്സല്യത്തിന്റെ ഒരംശം തിരികെ നല്‍കാം.
മനുഷ്യവംശത്തെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കാന്‍ ശേഷിയുള്ള അതീവ മാരകമായ രോഗാണുവിനെ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ശാസ്ത്രജ്ഞന്‍മാരുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ലോകമൊട്ടാകെ പകര്‍ച്ചവ്യാധി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സംഘടന. ഡിസീസ് എക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ പകര്‍ച്ചവ്യാധിയെ മനുഷ്യവംശത്തിന്റെ നാശത്തിന് കാരണമാകാവുന്ന രോഗങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രോഗാണുവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്രലോകം ശേഖരിച്ചു വരുന്നതേയുള്ളു. നിലവില്‍ ഇതിന് ചികിത്സ ലഭ്യമല്ല. രോഗം ബാധിച്ചാല്‍ മരണം നിശ്ചയമാണെന്ന് മാത്രമല്ല അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. എന്തായാലും മനുഷ്യരില്‍ ഇതേവരെ ഈ രോഗാണു ബാധിച്ചിട്ടില്ല.

2013നും 2016നുമിടയില്‍ ആഫ്രിക്കയില്‍ 11,000 പേരുടെ മരണത്തിന് കാരണമായ എബോള, ലാസ ഫീവര്‍ തുടങ്ങിയ മാരക പകര്‍ച്ചവ്യാധികളുടെ പട്ടികയിലാണ് ഡിസീസ് എക്‌സിനും സ്ഥാനം നല്‍കിയിരിക്കുന്നത്. ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പകര്‍ച്ചവ്യാധികളുടെ ഗണത്തില്‍പ്പെടുത്താവുന്ന അടുത്ത ഒരു മഹാമാരിയായിരിക്കും ഡിസീസ് എക്‌സ് എന്നാണ് ലോകാരോഗ്യ സംഘടനാ കമ്മിറ്റിയുടെ ഉപദേശകനും റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് നോര്‍വേ ചീഫ് എക്‌സിക്യൂട്ടീവുമായ ജോണ്‍ ആണ്‍ റോട്ടിഗെന്‍ പറയുന്നത്. ലോകം ഇതുവരെ കാണാത്ത വിധത്തിലുള്ള ഒരു പകര്‍ച്ചവ്യാധിയായിരിക്കും ഇതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

രോഗത്തിന്റെ പേരിനൊപ്പം എക്‌സ് എന്ന അക്ഷരം ഉപയോഗിക്കുന്നത് വിചിത്രമായി തോന്നിയേക്കാമെങ്കിലും പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ പരിശോധനാ മാര്‍ഗ്ഗങ്ങളും വാക്‌സിനുകളും തയ്യാറാക്കാനുള്ള പദ്ധതികള്‍ തങ്ങള്‍ തയ്യാറാക്കി വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എച്ച്‌ഐവിയുടെ മാതൃകയില്‍ ഈ രോഗാണു എത്തിപ്പെട്ടാല്‍ അത് വലിയ ദുരന്തമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെ സൂനോട്ടിക് രോഗങ്ങള്‍ എന്നാണ് പറയുന്നത്. 1980കളില്‍ ചിമ്പാന്‍സികളില്‍ നിന്നാണ് മനുഷ്യരിലേക്ക് എച്ച്‌ഐവി പടര്‍ന്നത്.