Main News

ലണ്ടന്‍: നഗരത്തില്‍ തെരുവില്‍ക്കഴിയുന്നവരുടെ എണ്ണം അഞ്ച് കൊല്ലത്തിനിടെ നൂറ് ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2015ല്‍ തെരുവില്‍ക്കഴിയുന്നവരുടെ എണ്ണം 7500 ആയി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 2009-10ല്‍ ഇത് 3673 പേര്‍ മാത്രമായിരുന്നു. കമ്പൈന്‍ഡ് ഹോംലെസ്‌നെസ് ഇന്‍ഫര്‍മേഷന്റെ കണക്കുകളാണിത്. ഈ സംഖ്യ ഏറെ ദുഃഖകരമാണെന്നാണ് സന്നദ്ധ സംഘടനയായ സെന്റ് മുംഗോസ് ബ്രോഡ്‌വേയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഹോവാര്‍ഡ് സിന്‍ക്ലയര്‍ പറയുന്നത്. ഇവര്‍ക്കായി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് തങ്ങള്‍ ചോദിക്കുന്നത്. വീടുകള്‍ നഷ്ടപ്പെടുന്നത് തടയാന്‍ എന്ത് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിക്കുന്നു.
പ്രാദേശിക ഭരണകൂടങ്ങളുടെ ഫണ്ട് വിഹിതം വെട്ടിക്കുറച്ചതാണ് ഇത്തരത്തില്‍ തെരുവിലുറങ്ങുന്നവരുടെ എണ്ണം കൂട്ടിയത്. വീടില്ലാത്ത ചിലര്‍ക്കെങ്കിലും വീട് നിര്‍മിച്ച് നല്‍കാന്‍ ഇപ്പോള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല. ഇതിന് പുറമെ വീടുകളുടെ വില കുതിച്ചുയര്‍ന്നതും ഇത്തരക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുളള കുടിയേറ്റക്കാരോട് അവരുടെ തൊഴിലുടമകളുടെ സമീപനവും ഇവരെ തെരുവിലേക്ക് തളളി വിടുന്നു. സര്‍ക്കാരിന്റെ പരാജയമാണ് തെരുവില്‍ കഴിയുന്നവരുടെ എണ്ണം കൂട്ടിയതെന്ന് ലണ്ടനിലെ ലേബര്‍ മേയര്‍ സ്ഥാനാര്‍ത്ഥി സാദിഖ് ഖാന്‍ പറയുന്നു. എല്ലാ കൊല്ലവും വീടുകളുടെ വില കുതിച്ചുയരുകയാണ്. ഇത് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതിലും അപ്പുറമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ വെട്ടിക്കുറച്ചതും ഇതിന്റെ ആക്കം കൂട്ടി. വീടില്ലാതാകുന്നവരെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ യാതൊരു പദ്ധതിയും ആവിഷ്‌ക്കരിക്കുന്നില്ല. ഈ സാഹചര്യം അതീവ ഗൗരവമായി പരിഗണിക്കുമെന്നാണ് ലണ്ടനിലെ മേയറുടെ ഓഫീസ് പ്രതികരിച്ചത്. സര്‍ക്കാരും പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് വേണ്ട നടപടികള്‍ കൈക്കൊളളും. തലസ്ഥാന നഗരിയിലെ പാതയോരങ്ങളില്‍ ഇനി ആര്‍ക്കും അന്തിയുറങ്ങാനുളള സാഹചര്യമുണ്ടാക്കില്ലെന്നും മേയറോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

കോഴിക്കോട്: കോഴിക്കോട് നടന്ന ചുംബനത്തെരുവ് സമരത്തില്‍ സംഘര്‍ഷം. കിസ് ഓഫ് സ്ട്രീറ്റ് പ്രവര്‍ത്തകരും ഹനുമാന്‍ സേനയും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് ഇരു വിഭാഗക്കാരേയും പിരിച്ചു വിടാന്‍ പോലീസ് ലാത്തി വീശി. പിന്നീട് ചുംബന സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഫാസിസത്തിനും അസഹിഷ്ണു.തയ്ക്കുമെതിരേ ഞാറ്റുവേല എന്ന സാംസ്‌കാരിക സംഘടനയാണ് കോഴിക്കോട് പബ്ലിക് ലൈബ്രറി പരിസരത്ത് ചുംബന സമരം സംഘടിപ്പിച്ചത്.
സമരത്തില്‍ പങ്കെടുക്കുന്നവര്‍ രാവിലെ തന്നെ എത്തിച്ചര്‍ന്നെങ്കിലും പരിപാടി സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ഞാറ്റുവേല പ്രവര്‍ത്തകര്‍ കിസ് ഓഫ് ്ട്രീറ്റ് എന്ന ഫാസിസത്തിനെതിരായ പ്രതിഷേധ പരിപാടി ആരംഭിച്ചതോടെ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ കൈയ്യേറ്റത്തിനൊരുങ്ങി. പ്രദേശത്ത് ഇരു വിഭാഗം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതോടെയാണ് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. കേരളത്തില്‍ ചുംബന സമരം ഉയര്‍ത്തിയ രാഷ്ട്രീയം രാഹുല്‍ പശുപാലന്റെയും രശ്മി നായരുടെയും അറസ്റ്റോടെ അവസാനിക്കാതിരിക്കുന്നതിനും കേരളത്തില്‍ ഫാസിസ്റ്റ് വിരുദ്ധ വികാരം കെടാതിരിക്കുന്നതിനുമാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.

നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച കിസ് ഓഫ് ലവ് സമരത്തിന് ഞാറ്റുവേല പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോഴിക്കോടിന്റെ തെരുവില്‍ സ്‌കിറ്റ് അവതരിപ്പിച്ചും, പാട്ടുപാടിയും, നൃത്തം ചെയ്തുമായിരിന്നു പ്രതീകാത്മക രീതിയില്‍ സമരം സംഘടിപ്പിച്ചത്. സദാചാര ജീര്‍ണ്ണതകള്‍ക്കെതിരെ തെരുവു ചുംബനം, പ്രതിരോധ ചിത്രമെഴുത്തും പാട്ടും, പ്രത്യാക്രമണ നാടകം എന്നതാണ് സമരത്തിന്റെ മുദ്രാവാക്യം.

മ്യൂണിക്: നഗരത്തില്‍ പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രണ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രണ്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ ഒഴിപ്പിച്ചു. വിദേശ ഇന്റലിജന്‍സ് ഏജന്‍സികളാണ് നഗരത്തില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. നഗരത്തിലെ റെയില്‍വേ സ്റ്റേഷനുകളിലേക്ക് ചാവേറുകളെ അയച്ചിട്ടുണ്ടെന്നാണ് അമേരിക്കയും ഫ്രാന്‍സും ജര്‍മനിയെ അറിയിച്ചത്. പുതുവത്സരാഘോഷങ്ങള്‍ക്കിടെ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. ഏഴോളം ചാവേറുകള്‍ ആക്രമണത്തിനൊരുങ്ങി എത്തിയതായും സൂചനയുണ്ട്.സുരക്ഷാ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെ രണ്ട് റെയില്‍വേസ്റ്റേഷനുകളും അടച്ചു.

550 സുരക്ഷാ സൈനികരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. അക്രമികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. ആക്രമണത്തെ നേരിടാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മ്യൂണിക്കില്‍ താമസിക്കുന്ന ഏഴോളം ഇറാഖികളാണ് ആക്രമണം നടത്തുകയെന്ന സൂചനയും ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അക്രമികള്‍ എവിടുത്ത് കാരാണെന്ന കാര്യത്തില്‍ ഇതുവരെ യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് വക്താവ് എലിസബത്ത് മാറ്റ് സിംഗര്‍ പറഞ്ഞു. അന്വേഷണം തുടരുകയാണ്. എന്നാല്‍ ഇത് സംബന്ധിച്ച ഒരു വിവരവും ഇപ്പോള്‍ പുറത്ത് വിടാനാകില്ലെന്നും ഇവര്‍ വ്യക്തമാക്കി. ആക്രമണം ആസൂത്രണം ചെയ്തവര്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്ന കാര്യം പക്ഷേ സ്ഥിരീകരിച്ചിട്ടുണ്ട്.

ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പുതുവത്സരാഘോഷങ്ങള്‍ കഴിഞ്ഞതോടെ സ്ഥിതി സാധാരണ നിലയിലായിട്ടുണ്ട്. രാവിലെ നാല് മണിയോടെ രണ്ട് സ്‌റ്റേഷനുകളും തുറന്നു. എന്നാല്‍ ഇവിടെ ഇപ്പോഴും നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്. ആക്രമണ സാധ്യത അതീവ ഗൗരവത്തോട് കൂടിത്തന്നെയാണ് തങ്ങള്‍ വീക്ഷിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. യൂറോപ്യന്‍ നഗരങ്ങളില്‍ തീവ്രവാദിയാക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പലയിടങ്ങളിലും പുതുവത്സരാഘോഷങ്ങള്‍ ഉപേക്ഷിച്ചിരുന്നു.

രീതി മന്നത്ത് ഹരീഷ്

പാചക കലയെ ആസ്വദിക്കുന്ന എല്ലാ മലയാളിക്കും അതൊരു ആഘോഷമാക്കാന്‍ ഇതാ ഒരു അവസരം……’റെസിപീ ഓഫ് ദി വീക്ക്’ മത്സരം..!

നമ്മള്‍ മലയാളികള്‍ ഭക്ഷണ പ്രിയര്‍ ആണെന്നുള്ള കാര്യത്തില്‍ സംശയം ഇല്ലേ ഇല്ല..അതുപോലെ തന്നെ നമ്മുടെ ഭക്ഷണവും ലോക പ്രസിദ്ധം..ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും മലയാളം യുകെ പാചക കുറിപ്പുകള്‍ ക്ഷണിക്കുന്നു. ഓരോ ആഴ്ചയിലും ഓരോ തരം വിഭവങ്ങള്‍ ആയിരിക്കും വിഷയം. മികച്ച പാചക കുറിപ്പുകള്‍ എല്ലാ ആഴ്ചയും ഇവിടെ പ്രസിദ്ധീകരിക്കുന്നു..!

ഇനി ഈ ആഴ്ചയിലെ ഇനം എന്താണെന്നു വിശദീകരികട്ടെ.

റെസിപീ ഓഫ് ദി വീക്ക്! ‘പായസം’

ഇക്കഴിഞ്ഞ വിഷുവിനും ഈസ്റ്ററിനും മാത്രമല്ല മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മധുരം. ആദ്യമായി പായസത്തില്‍ തന്നെ തുടങ്ങാം. വിഷു എന്നല്ല എല്ലാ വിശേഷങ്ങള്‍ക്കും പായസം മുന്നില്‍ തന്നെ. പായസം തന്നെ പല തരം ഉണ്ടല്ലോ. പാല്പായസം, അട പ്രഥമന്‍, കടല പായസം, പഴം പ്രഥമന്‍ അങ്ങിനെ ഒരു നീണ്ട പട്ടിക തന്നെ ഉണ്ട് നമ്മള്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍. മേല്‍ പറഞ്ഞ പായസങ്ങള്‍ ഒക്കെ വളരെ പ്രസിദ്ധമാണ്. പക്ഷെ നിങ്ങളുടെ പക്കല്‍ ഒരു സീക്രെട്ട് റെസിപീ ഉണ്ടോ ഒരു വ്യത്യസ്തമായ അല്ലെങ്കില്‍ വേറിട്ട് നില്കുന്ന ഒരു പായസം ഉണ്ടാക്കാന്‍? ഉത്തരം ശരി എന്നാണ് എങ്കില്‍ അത് ഞങ്ങള്‍ക്ക് ഒരു ഫോട്ടോ സഹിതം അയച്ചു തരിക.. അതോടൊപ്പം തന്നെ നിങ്ങളുടെ പേരും വിവരവും കൂടി ചേര്ക്കാന്‍ മറക്കേണ്ട .

അയക്കേണ്ട ഇമെയില്‍ അഡ്രസ്‌: [email protected]

RECENT POSTS
Copyright © . All rights reserved