Main News

ചരിത്രവിജയങ്ങളായ ജയിംസ് ബോണ്ട് സിനിമകളിലെ നായകനായി വേഷമിട്ട സർ റോജർ മൂർ (89) അന്തരിച്ചു. കാൻസറിനു ചികിത്സയിലായിരുന്ന റോജർ മൂർ സ്വിറ്റ്സർലൻഡിലെ വസതിയിലാണ് മരിച്ചതെന്നു കുടുംബം ട്വിറ്ററിലൂടെ അറിയിച്ചു. മൊണോക്കയിലാകും സംസ്കാരചടങ്ങുകൾ എന്നാണു വിവരം.

യുകെയിലെ സ്‌റ്റോക്ക് വെല്ലിലാണു ജനനം. ഏഴുവട്ടം റോജർ മൂർ 007 ആയി. ബ്രിട്ടിഷ് സർക്കാർ അദ്ദേഹത്തെ സർ പദവി നൽകി ആദരിച്ചു. ‘‘ലിവ് ആൻഡ് ലെറ്റ് ഡൈ’’ (1973) ആണ് ആദ്യ ബോണ്ട് ചിത്രം. നാൽപത്തിയാറാം വയസ്സിലാണു ബോണ്ട് പരമ്പരയിലെ അരങ്ങേറ്റം. ഈ പടത്തിൽ 007 ആയി വേഷമിടാൻ ഷോൺ കോണറിക്ക് 55 ലക്ഷം ഡോളർ വാഗ്‌ദാനം ചെയ്‌തെങ്കിലും അദ്ദേഹം നിരസിച്ചിരുന്നു. അദ്ദേഹമാണ് റോജർ മൂറിനെ ഈ വേഷത്തിലേക്കു നിർദേശിച്ചത്. റോജർ മൂറിന്റെ രണ്ടാമത്തെ ബോണ്ട് ചിത്രം ‘‘ദ് മാൻ വിത്ത് ഗോൾഡൻ ഗൺ’ 1974ൽ പുറത്തിറങ്ങി. ഏറ്റവും കല‍ൿഷൻ കുറഞ്ഞ ബോണ്ട് ചിത്രങ്ങളിലൊന്നാണിത്.

1977ൽ റിലീസ് ചെയ്ത ‘‘ദ് സ്‌പൈ ഹൂ ലവ്‌ഡ് മീ’’ക്കു മൂന്ന് ഓസ്‌കർ നാമനിർദേശങ്ങൾ ലഭിച്ചു. കലാസംവിധാനം, ഗാനം, സംഗീതം എന്നിവയ്ക്കായിരുന്നു ഓസ്കാർ നോമിനേഷൻ. ‘‘മൂൺ റേക്കർ’’ (1979), ‘‘ഫോർ യുവർ ഐസ് ഒൺലി’ ’ (1981), ‘‘ഒക്‌ടോപസി’’ (1983), ‘‘എ വ്യൂ ടു എ കിൽ’’ (1985) എന്നിവയാണ് റോജർ മൂറിന്റെ മറ്റുചിത്രങ്ങൾ.

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി. പ്രധാനമന്ത്രി തെരേസ മേയ് സ്‌ഫോടനത്തില്‍ മരിച്ച 19 പേരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. മറ്റു രാഷ്ട്രീയ നേതാക്കളും അനുശോചനം അറിയിച്ചിട്ടുണ്ട്. ഭീകരാക്രമണമാണെന്ന സംശയമാണ് പോലീസ് ഉന്നയിക്കുന്നതെന്നും എന്തൊക്കെയാണ് സംഭവിച്ചതെന്ന് വ്യക്തമായ ചിത്രം തയ്യാറാക്കി വരികയാണെന്നും മേയ് അറിയിച്ചു. സര്‍ക്കാര്‍ കോബ്ര മീറ്റിംഗ് ഇന്ന് ചേരും. എല്ലാത്തരത്തിലുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി പ്രചാരണപരിപാടികള്‍ റദ്ദാക്കിയതായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും സ്ഥിരീകരിച്ചു. സംഭവത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കുമൊപ്പമാണ് തന്റെ മനസ് എന്നായിരുന്നു ഹോം സെക്രട്ടറി ആംബര്‍ റൂഡ് പ്രതികരിച്ചത്. സംഭവത്തിന്റെ പൂര്‍ണ്ണ വിശദാംശങ്ങള്‍ ലഭിച്ചു വരുന്നതേയുള്ളു. അവസരോചിതമായി പ്രവര്‍ത്തിച്ച പോലീസും മറ്റുള്ളവരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതായും ആംബര്‍ റൂഡ് പറഞ്ഞു.

ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ടിം ഫാരണ്‍ തന്റെ ജിബ്രാള്‍ട്ടര്‍ സന്ദര്‍ശനം മാറ്റിവെച്ചതായി അറിയിച്ചു. സംഗീത പരിപാടി ആസ്വദിക്കുകയായിരുന്ന കുട്ടികളെയും ചെറുപ്പക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ അതിഭീകരം എന്നാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചത്. ഒട്ടേറെ മറ്റ് നേതാക്കളും സംഭവത്തില്‍ തങ്ങളുടെ ദുഃഖവും പ്രതികരണങ്ങളും അറിയിച്ചു.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സ്‌ഫോടനം ചാവേര്‍ ആക്രമണമാകാനിടയുണ്ടെന്ന് അമേരിക്ക. സംഭവം വിശകലനം ചെയ്ത അമേരിക്കന്‍ അധികൃതരാണ് ചാവേര്‍ ആക്രമണത്തിന്റെ സാധ്യതയുണ്ടെന്ന് അറിയിച്ചത്. അമേരിക്കന്‍ പോപ് താരമായ അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടിക്കു ശേഷമാണ് സ്‌ഫോടനമുണ്ടായത്. ഭീകരാക്രമണമാണ് ഇതെന്ന് പോലീസും സംശയിക്കുന്നുണ്ട്. സംഭവസ്ഥലത്തു നിന്ന് സംശയകരമായ ഒരു ബാഗ് കണ്ടെത്തിയിരുന്നു. പിന്നീട് ഇത് നിയന്ത്രിത സ്‌ഫോടനം നടത്താന്‍ ശ്രമിച്ചെങ്കിലും സ്‌ഫോടകവസ്തുക്കള്‍ ഇല്ലെന്ന് പിന്നീട് കണ്ടെത്തി.

സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. പോലീസ് ഇത് ഭീകരാക്രമണമായാണ് കണക്കാക്കുന്നതെന്നും അവര്‍ പറഞ്ഞു. 2005 ജൂലൈയില്‍ ലണ്ടനില്‍ നടന്ന ഭീകരാക്രമണമാണ് ഇതിനു മുമ്പ് ബ്രിട്ടനില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള വലിയ ഭീകരാക്രമണം. ഈ സംഭവം സ്ഥിരീകരിക്കപ്പെട്ടാല്‍ രണ്ടാമത്തെ ഏറ്റവും വലിയ ആക്രമണമായി പരിഗണിക്കപ്പെടും. ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തില്‍ നാല് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അന്ന് 52 പേരാണ് കൊല്ലപ്പെട്ടത്.

ചാവേര്‍ ആക്രമണമാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ വിദഗ്ദ്ധര്‍ മാഞ്ചസ്റ്റര്‍ പോലീസിനെ അറിയിച്ചതായി റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 21,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അറീനയിലായിരുന്നു സംഗീതപരിപാടി നടന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ അറീനയാണ് മാഞ്ചസ്റ്റര്‍ അറീന. 1995ല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ച ഇവിടെ ഒട്ടേറെ സംഗീതപരിപാടികള്‍ അരങ്ങേറിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിനെ നടുക്കിയ സ്‌ഫോടനം ഭീകരാക്രമണമെന്ന് സംശയം. 7/7 സംഭവത്തിനു ശേഷം ബ്രിട്ടനില്‍ നടക്കുന്ന ഏറ്റവും വലിയ സ്‌ഫോടനമാണ് ഇത്. 19 പേര്‍ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ട സ്‌ഫോടനത്തില്‍ 59 പേര്‍ക്ക് പരിക്കേറ്റു. അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടി അവസാനിച്ചപ്പോളാണ് സ്‌ഫോടനമുണ്ടായത്. ഒട്ടേറെ കുട്ടികളും കൗമാരക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന ആശങ്കകളും ഉയരുന്നുണ്ട്.

ഇന്നലെ രാത്രി 10.30ന് ഉണ്ടായ സ്‌ഫോടത്തിനു ശേഷം ആയിരങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് വീഡിയോ ഫുട്ടേജുകളില്‍ ദൃശ്യമാണ്. അരിയാന പരിപാടി കഴിഞ്ഞ് സ്‌റ്റേജില്‍ നിന്ന് ഇറങ്ങിയതിനു ശേഷമാണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനശബ്ദം ഓഡിറ്റോറിയത്തിനു പുറത്ത് കേള്‍ക്കാമായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. തോക്കില്‍ നിന്ന് വെടി പൊട്ടിയതാണോ അതോ പരിപാടിക്കായി സജ്ജമാക്കിയ സ്പീക്കര്‍ പൊട്ടിത്തെറിച്ചതാണോ എന്ന സംശയം സോഷ്യല്‍ മീഡിയ ഉയര്‍ത്തിയെങ്കിലും സ്‌ഫോടനമാണ് നടന്നതെന്ന് പോലീസ് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.

സ്‌ഫോടനം ആസൂത്രിതമായാണ് നടത്തിയതെന്ന സംശയമാണ് പോലീസിന് ഉള്ളത്. അതുകൊണ്ടുതന്നെ ഇത് ഭീകരാക്രമണമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എത്ര പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്ന കാര്യം വ്യക്തമല്ല. പക്ഷേ അമേരിക്കന്‍ പോപ് താരത്തിന്റെ ആരാധകരായ കുട്ടികളും കൗമാരക്കാരായ പെണ്‍കുട്ടികളും ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീതപരിപാടിക്കിടെ വന്‍ സ്‌ഫോടനം. ആയിരക്കണക്കിനുപേരുണ്ടായിരുന്ന വേദിയിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം രാത്രി പത്തരയോടെയാണ് സംഭവം.

അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടാകുന്നത്. ഭീകരാക്രമണമെന്നാണ് പൊലീസ് നല്‍കുന്ന സൂചനകള്‍. രണ്ടുതവണ സ്‌ഫോടനശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ സ്‌റ്റേഷന്‍ അടച്ചു.

സ്വന്തം ലേഖകന്‍

ലെസ്റ്റര്‍ :  മലയാളം യുകെയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ലെസ്റ്ററില്‍ നടന്ന എക്സല്‍ അവാര്‍ഡ് നൈറ്റ് യുകെ മലയാളികള്‍ക്ക് വ്യത്യസ്തമായ അനുഭവമായി മാറി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലെസ്റ്റര്‍ മെഹര്‍ സെന്ററിലേക്ക് ഒഴുകിയെത്തിയ രണ്ടായിരത്തോളം വരുന്ന യുകെ മലയാളികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്ന സംഘാടകര്‍ സമയക്ലിപ്തത കൃത്യമായി പാലിക്കുന്നതിലും കണിശത പാലിച്ചിരുന്നു. അര്‍ഹരായവര്‍ക്ക് മാത്രം പുരസ്കാരങ്ങള്‍ നല്‍കിയപ്പോഴും ഏറ്റവും മികച്ച കലാരൂപങ്ങള്‍ സ്റ്റേജിലെത്തിച്ച് ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് അനുവാചകരെ എത്തിക്കുന്നതിലും അവാര്‍ഡ് നൈറ്റ് വേദി മാതൃകയായി.

യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച മലയാളി ബിസിനസ് സംരംഭകനുള്ള ആദ്യ മലയാളം യുകെ എക്സല്‍ അവാര്‍ഡിന് അര്‍ഹനായത് ബീ ഗ്രൂപ്പ് ഓഫ് കമ്പനീസ്സിന്റെ സ്ഥാപകനും, മാനേജിംഗ് ഡയറക്ടറും, ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയും ആയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ആയിരുന്നു.

കോട്ടയം ജില്ലയിലെ പാലായില്‍ നിന്ന് ഒരു അദ്ധ്യാപന്റെ മകനായി ജീവിതം ആരംഭിച്ച്, ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ബിസ്സിനസ് സംരംഭങ്ങളില്‍ ഒന്നായ ബീ ഗ്രൂപ്പ് ഒാഫ് കമ്പനീസ്സിന്റെ അമരക്കാരനായി മാറിയ സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ കഠിനാദ്ധ്വാനത്തിനുള്ള അംഗീകാരമായിരുന്നു മലയാളം യുകെ എക്സല്‍ അവാര്‍ഡ്. ലീഗല്‍ കണ്‍സ്സള്‍ട്ടന്‍സി ആന്‍റ് റെപ്രെസെന്റെഷനില്‍ തുടങ്ങി, ക്രിപ്റ്റോ കറന്‍സി, ക്യാഷ് ബാക്ക് ലോയല്‍റ്റി പ്ലാറ്റ്ഫോം, ബ്ലോക്ക് ചെയിന്‍ സര്‍വീസ്സസ്, ഡിജിറ്റല്‍ അസ്സെറ്റ്‌സ്, ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ്, ഈ മണി, ഫൂച്ചര്‍ ബാങ്കിംഗ് തുടങ്ങി ഇന്ന് വ്യത്യസ്തങ്ങളായ വിവിധ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്നു ബീ ഗ്രൂപ്പിന്റെ സ്വാധീന ശക്തി.

യുകെയില്‍ ആദ്യമായി ഇറ്റീരിയം ബേസ്ട് ക്രിപ്റ്റോ കറന്‍സി ലോഞ്ച് ചെയ്തത് ബീ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ്. യുകെ മലയാളികള്‍ക്കിടയില്‍ ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ് സര്‍വീസ്സസ് തുടങ്ങിയ ഏക മലയാളിയാണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍.

യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്താംപ്ടണ്‍ , ഓക്‌സ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ പ്രാക്റ്റീസ് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അഡ്വ.സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ലീഗല്‍ ആന്‍റ്  ബിസ്സിനസ്സ് സ്റ്റഡീസ്സില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനുശേഷം ഹൈകോര്‍ട്ട് ഓഫ് കേരള, സീനിയര്‍ കോര്‍ട്ട് ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് എന്നിവിടങ്ങളില്‍ നിയമ ഉപദേശകനായും, കമ്മീഷണര്‍ ഓഫ് ഓത്ത് ആയും പ്രവര്‍ത്തിച്ചു വരുന്നു.

യുകെയിലും മറ്റു രാജ്യങ്ങളിലുമായി പതിനായിരത്തിലധികം ജോലി സാധ്യതകള്‍ നേരിട്ടും, അതിലധികം ജോലി സാധ്യതകള്‍ വിതരണ ശൃംഖല വഴിയും സൃഷ്ടിക്കുവാനും അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ ബീ ഗ്രൂപ്പ് ഓഫ് കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഓരോ ലക്ഷ്യവും പൂര്‍ത്തീകരിക്കുമ്പോഴും, പുതിയ ബിസ്സിനസ് തീരങ്ങള്‍ തേടിയുള്ള യാത്രയും, അതിലേക്ക് എത്തിച്ചേരുവാന്‍ അദ്ദേഹം പിന്തുടരുന്ന രീതികളും, കൂടെയുള്ളവരെ പ്രചോദിപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളുമെല്ലാം, വ്യത്യസ്തവും അനുകരണനാര്‍ഹവുമാണ്.

അഡ്വ. സുഭാഷ മാനുവലിന് മലയാളം യുകെ എക്സല്‍ അവാര്‍ഡ് സമ്മാനിച്ചത് പ്രശസ്ത സംവിധായകന്‍ വൈശാഖ് ആണ്. ഭാര്യ ഡെന്നുവിനും മകള്‍ക്കുമൊപ്പം നോര്‍ത്താംപ്ടനില്‍ ആണ് സുഭാഷ്‌ താമസിക്കുന്നത്.

പ്രവാസ ജീവിതത്തിന്‍റെ ഭാഗമായി യുകെയിലെത്തിയ മലയാളികള്‍ ഏറ്റവുമധികം മിസ്സ്‌ ചെയ്ത ഒരു കാര്യം മലയാളത്തിലുള്ള റേഡിയോ പ്രോഗ്രാമുകളാണ്. ആകാശവാണിയുടെ സ്ഥിരം ശ്രോതാക്കള്‍ ആയിരുന്ന മലയാളികള്‍ക്ക് യുകെയിലെത്തിയപ്പോള്‍ മലയാളം റേഡിയോ പ്രോഗ്രാമുകള്‍ ഒന്നും കേള്‍ക്കാന്‍ യാതൊരു വഴിയും ഉണ്ടായിരുന്നില്ല. നാട്ടില്‍ മലയാളം റേഡിയോ ചാനലുകള്‍ നിരവധി പൊട്ടി മുളച്ചപ്പോഴും യുകെ മലയാളികള്‍ക്ക് വേണ്ടി ഒരു റേഡിയോ ചാനല്‍ അപ്പോഴും അകലെ തന്നെ ആയിരുന്നു.

ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടയത് ജെറിഷ് കുര്യന്‍റെ നേതൃത്വത്തില്‍ ലണ്ടന്‍ മലയാളം റേഡിയോ ആരംഭിച്ചതോട് കൂടിയാണ്. മലയാള ചലച്ചിത്ര ഗാനങ്ങളും, വിജ്ഞാന വിനോദ പരിപാടികളും, വാര്‍ത്താ സംപ്രേഷണവും ഒക്കെയായി ലണ്ടന്‍ മലയാളം റേഡിയോ മലയാളി ഹൃദയങ്ങള്‍ കീഴടക്കിയത് വളരെ പെട്ടെന്നായിരുന്നു. ഇന്നിപ്പോള്‍ വിശ്രമ വേളകളിലും യാത്രാ സമയങ്ങളിലും ഒക്കെ ലണ്ടന്‍ മലയാളം റേഡിയോയിലെ കര്‍ണ്ണാനന്ദകരമായ പരിപാടികള്‍ ശ്രവിക്കാത്ത ഒരു യുകെ മലയാളിയും ഇല്ല എന്ന് തന്നെ പറയാം.

ജെറിഷ് കുര്യനുള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡ് സമ്മാനിച്ചത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ്. യുകെയില്‍ ലെസ്റ്ററില്‍ താമസിക്കുന്ന ജെറിയുടെ ഭാര്യ ആശ ജെറിഷ്. മക്കള്‍ ആഗ്നല്‍ ജെറിഷ്, ഓസ്റ്റിന്‍ ജെറിഷ്.

Also read :

അൻജോ ജോർജ് മിസ് മലയാളം യുകെ 2017.. ഫസ്റ്റ് റണ്ണർ അപ്പ് സ്വീൻ സ്റ്റാൻലി.. സ്നേഹാ സെൻസ് സെക്കൻറ് റണ്ണർ അപ്പ്.. ലെസ്റ്ററിലെ റാമ്പിൽ രാജകുമാരികൾ മിന്നിത്തിളങ്ങി..

മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അംഗീകാരം വര്‍ഗീസ്‌ ജോണിന്, കരാട്ടേയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചതിനുള്ള അംഗീകാരം രാജ തോമസിന് : മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റ് അര്‍ഹതയ്ക്കുള്ള അംഗീകാരമായി മാറി

മികച്ച അസോസിയേഷനുകളായി തെരഞ്ഞെടുക്കപ്പെട്ടത് സ്റ്റോക്ക് ഓണ്‍ ട്രെന്റും വാറ്റ്ഫോര്‍ഡും നനീട്ടനും; മലയാളം യുകെ അവാര്‍ഡ് നൈറ്റില്‍ തിളങ്ങിയത് മികച്ച സംഘാടകര്‍

നഴ്സുമാരുടെ മഹത്തായ സേവനത്തിന്  സ്നേഹാദരമർപ്പിച്ച് മലയാളം യുകെ.. കൃതജ്ഞതയുടെ നറുപുഷ്പങ്ങൾ സമർപ്പിച്ചത് 11 കുട്ടികൾ.. ലെസ്റ്ററിൻറെ മണ്ണിൽ കരുണയുടെ മാലാഖമാർക്ക് ലോകത്തിൻറെ പ്രണാമം..

ജോജി തോമസ്

മലയാളികളെന്നും കുടിയേറ്റത്തെ ഇഷ്ടപ്പെടുന്നവരാണ്. തങ്ങളുടെ പരിമിതികളില്‍ നിന്ന് സാധ്യതകളുടെ ലോകം തേടിപോകാനുള്ള ഒരു പ്രത്യേക വൈഭവം തന്നെ മലയാളികള്‍ക്കുണ്ട്. കുടിയേറിയ നാടുകളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടും, വെല്ലുവിളികള്‍ ഏറ്റെടുത്ത് ജീവിത സമരത്തില്‍ വിജയം വരിച്ച പ്രവാസികള്‍ വളരെയധികമുണ്ട്. അത്തരത്തിലൊരു മലയാളി വിജയത്തിന്റെ കഥയാണ് മലയാളം യുകെ ഇന്ന് ലെസ്റ്ററില്‍ നിന്നും നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നത്. അത് മലയാളി സമൂഹം കടന്നുചെല്ലാത്ത ഒരു തൊഴില്‍ മേഖലയിലെ വിജയം കൂടിയാണ്.

പോലീസെന്നു കേള്‍ക്കുമ്പോള്‍ ലെസ്റ്ററുകാര്‍ ആദ്യം ഓര്‍ക്കുക ബിജു പൊലീസിനെയാണ്. ബിജു പോലീസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ബിജു ചാണ്ടി 2007ല്‍ യു.കെയില്‍ എത്തിയ കാലം മുതല്‍ ലെസ്റ്ററുകാര്‍ ബിജു പോലീസെന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. ലെസ്റ്ററുകാര്‍ ബിജു ചാണ്ടിയെ ബിജു പോലീസെന്ന് വിളിക്കാന്‍ കാരണം ബിജു കേരളാ പോലീസില്‍ നിന്നും തന്റെ ജോലി രാജിവെച്ചതിന് ശേഷമാണ് കുടുംബത്തോടൊപ്പം യുകെയിലേയ്ക്ക് കുടിയേറിയത് എന്നത് കൊണ്ടാണ്. ബിജു ചാണ്ടിയുടെ ജീവിതം മലയാളം യു.കെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇതൊന്നുമല്ല കാരണം. മറിച്ച് തന്റെ ഓമനപ്പേര് അന്വര്‍ത്ഥമാക്കും വിധം തന്റെ ഇഷ്ടമേഖലയായ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്നെ, അതും മലയാളികള്‍ അധികം കടന്നുചെല്ലാത്ത മേഖലയില്‍ ജോലി കണ്ടെത്തിയ ബിജു ചാണ്ടിയുടെ കഴിവ് മലയാളി സമൂഹം മാതൃകയാക്കേണ്ടതിന്റെ ആവശ്യകതയാണ്.

ചെറുപ്പം മുതല്‍ തന്നെ ബിജു ചാണ്ടിയുടെ അഭിനിവേശവും താത്പര്യവുമായിരുന്നു സായുധ സേനയില്‍ ചേരുക എന്നത്. ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ ചാണ്ടി കുര്യന്‍ കാണിച്ചുതന്ന മാതൃക ഇതിന് ഒരു പരിധിവരെ കാരണമായി. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും, ബി.എഡും ഉള്ള ബിജു ചാണ്ടിക്ക് കേരളാ പോലീസില്‍ ചേരാനുള്ള അവസരം വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കേരളാ പോലീസിലായിരിക്കുമ്പോള്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ജോലി ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് പുതിയ സാധ്യതകള്‍ തേടി ബിജു കുടുംബത്തോടൊപ്പം യുകെയിലേക്ക് കുടിയേറിയത്. യുകെയില്‍ എത്തിയശേഷവും ബിജുവിന് പൊലീസിലും സായുധസേനയിലും ജോലി ചെയ്യുന്നതിനുള്ള താത്പര്യവും അഭിനിവേശവും നഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണെങ്കിലും ഒരവസരം വന്നപ്പോള്‍ ബിജു ചാണ്ടി ബ്രിട്ടനിലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയില്‍ ചേര്‍ന്നതും ബിജു പോലീസെന്ന തന്റെ വിളിപ്പേര് അന്വര്‍ത്ഥമാക്കും വിധം ഒറിജിനല്‍ പൊലീസായതും. ലെസ്റ്ററിലെ പോലീസ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫീസറായാണ് ബിജു ചാണ്ടി ജോലി ചെയ്യുന്നത്.

മറുനാടുകളിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ഒരു പ്രധാന കാരണം ജോലി സാധ്യതകളാണ്. മലയാളികള്‍ കൈവെയ്ക്കാത്ത തൊഴില്‍ മേഖലകളില്ല. എന്നാല്‍ ബ്രിട്ടനിലെത്തിയ മലയാളികള്‍ക്ക് അപരിചിതമായ ഒരു തൊഴില്‍ മേഖലയില്‍ ജോലി കണ്ടെത്തിയെന്നതും, അവിടെ മികവ് തെളിയിച്ചു എന്നതുമാണ് ബിജു ചാണ്ടിയെ വ്യത്യസ്തനാക്കുന്നത്. ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തില്‍ മൂന്നാം സ്ഥാനമാണ് മലയാളികള്‍ക്കുള്ളത്. ഗുജറാത്തികളും പഞ്ചാബികളും കഴിഞ്ഞാല്‍ അവിടെ മലയാളികളാണ് മുന്നില്‍ നില്‍ക്കുന്നത്. പക്ഷേ അതിനനുസരിച്ചുള്ള പ്രാതിനിധ്യം മലയാളികള്‍ക്ക് ഇനിയും പല തൊഴില്‍മേഖലകളിലും ലഭിച്ചിട്ടില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തില്‍ ബിജു ചാണ്ടി മുന്‍നിരയിലാണ്. ലെസ്റ്ററിലെ മലയാളി സംഘടനയും മലയാളം യുകെ നൈറ്റിന്റെ ആതിഥേയരുമായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ഭാരവാഹിത്വം ബിജു ചാണ്ടി പലതവണ വഹിച്ചിട്ടുണ്ട്. മലയാളം യുകെ അവാര്‍ഡ് നൈറ്റിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയിരുന്ന ടെല്‍സ്‌മോന്‍ തോമസ് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയെ നയിച്ചപ്പോള്‍ ബിജു ചാണ്ടി ജോയിന്റ് സെക്രട്ടറിയായിരുന്നു.

കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്തുള്ള ആയാംകുടി ഗ്രാമമാണ് ബിജു ചാണ്ടിയുടെ സ്വദേശം. മണിയത്തട്ട് വീട്ടില്‍ ചാണ്ടി കുര്യനും എല്‍സമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ ബിനി ബിജു സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നു. കുട്ടികളായ ഐയോനയും, സ്‌റ്റെഫിനിയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. മലയാളി സമൂഹം പൊലീസ് മേഖലയിലെ തൊഴിലവസരങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത മലയാളം യുകെയോട് സംസാരിച്ചപ്പോള്‍ ബിജു എടുത്തുപറഞ്ഞു. തന്റെ ജോലിയെ ബിജു വളരെ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നതെന്നും പൊതുജനങ്ങളുമായി ഇടപഴകാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള ഒരവസരമായാണ് ജോലിയെ കാണുന്നതെന്ന് ബിജു പറഞ്ഞു. മലയാളികള്‍ എത്തപ്പെടാത്ത ഒരു മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും വളരാനുമുള്ള ഒരു മാതൃകയും പ്രചോദനവുമാണ് ബിജു ചാണ്ടിയുടെ ജീവിതം വരച്ചു കാട്ടുന്നത്.

ലണ്ടന്‍: വര്‍ദ്ധിച്ചു വരുന്ന പഠനച്ചെലവ് താങ്ങാനാവാത്തതിനാല്‍ വലിയോരു ശതമാനം വിദ്യാര്‍ത്ഥിനികള്‍ ലൈംഗികത്തൊഴിലിനെ ആശ്രയിക്കുന്നതായി വെളിപ്പെടുത്തല്‍. യുകെയിലെ മൂന്നിലൊന്ന് വിദ്യാര്‍ത്ഥിനികള്‍ വീതം പഠനച്ചെലവിനായി താല്‍ക്കാലിക ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. ലണ്ടന്‍ സൗത്ത് ബാങ്ക് സര്‍വകലാശാല നടത്തിയ സര്‍വേയിലാണ് വിദ്യാര്‍ത്ഥിനികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പഠനത്തിന് പണം നല്‍കുന്നവര്‍ക്കായി സ്വന്തം ശരീരം നല്‍കാന്‍ പോലും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്ന വിധത്തിലാണ് ട്യൂഷന്‍ ഫീ വര്‍ദ്ധന പോലുള്ള നടപടികള്‍ സര്‍വകലാശാലകള്‍ നടപ്പിലാക്കുന്നതെന്ന വിമര്‍ശനമാണ് ഇതോടെ ഉയരുന്നത്.

1477 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സര്‍വേയില്‍ 70 ശതമാനം പേരും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വല്ലാതെ അലട്ടുന്നുണ്ടെന്ന് വ്യക്തമാക്കി. പഠനത്തിനൊപ്പം ഫുള്‍ ടൈം, പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുന്നുണ്ടെന്ന് 53 ശതമാനം അറിയിച്ചു. പഠനച്ചെലവുകള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിക്കുന്നതിനെ 88 ശതമാനം പേര്‍ പിന്തുണച്ചു. ട്യൂഷന്‍ ഫീസുകളിലെ വര്‍ദ്ധന, വാടക വര്‍ദ്ധിക്കുന്നത്, ഗ്രാന്റുകള്‍ പിന്‍വലിക്കല്‍ എന്നിവ മൂലം വിദ്യാഭ്യാസച്ചെലവുകള്‍ കണ്ടെത്താന്‍ മറ്റുമാര്‍ഗങ്ങള്‍ തേടുന്നതിലേക്ക് വിദ്യാര്‍ത്ഥികളെ തള്ളിവിടുകയാണെന്ന് എന്‍യുഎസ് വൈസ് പ്രസിഡന്റ് ഷെല്ലി ആസ്‌ക്വിത്ത് പറഞ്ഞു.

ഒരാള്‍ വിദ്യാഭ്യാസച്ചെലവുകള്‍ മുഴുവന്‍ നല്‍കാന്‍ തയ്യാറായാല്‍ ഏതറ്റം വരെ അയാളുമായി ഇടപെടുമെന്ന് 920 പേരോട് ചോദിച്ചു. അവരില്‍ 75 ശതമാനവും എങ്ങനെയുള്ള ബന്ധത്തിനും തയ്യാറാണെന്നായിരുന്നു പ്രതികരിച്ചത്. തങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയൊരു ശതമാനം ഈ വിധത്തിലാണ് പ്രതികരിച്ചതെന്നാണ് ഗവേകരായ ഡോ.ജൂലിയ, ജെമ്മ ഡാഗ്ലിഷ് എന്നിവര്‍ പറഞ്ഞത്. സീക്കിംഗ് അറേഞ്ച്‌മെന്റ് എന്ന ഷുഗര്‍ ഡാഡി ആപ്പ് കഴിഞ്ഞ വര്‍ഷം പുറത്തു വിട്ട കണക്കുകള്‍ ഞെട്ടിക്കുന്നതായിരുന്നു. 2.5 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥിനികള്‍ തങ്ങളുടെ പട്ടികയില്‍ ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍.

ലണ്ടന്‍: സോഷ്യര്‍ കെയറില്‍ കൊണ്ടുവന്ന പരിഷ്‌കാരം തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് തിരിച്ചടിയാകുന്നു. ഡിമന്‍ഷ്യ ടാക്‌സ് എന്ന പരിഹാസപ്പേരില്‍ അറിയപ്പെടുന്ന പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഈ പദ്ധതി പ്രായമായവരെ സോഷ്യല്‍ കെയറിനെ ലസമീപിക്കുന്നതില്‍ നിന്ന് വിലക്കുന്നു എന്നാണ് ആക്ഷേപം. കെയറിനായി പണം നല്‍കണമെന്ന നിബന്ധനയാണ് വിവാദത്തിലായത്. സ്വന്തമായി സ്വത്തുള്ളവര്‍ അതിലൊരു വിഹിതം നല്‍കണമെന്നാണ് വ്യവസ്ഥ.

ഈ പദ്ധതി തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നല്‍കുമെന്ന് ടോറി സ്ഥാനാര്‍ത്ഥികള്‍ തന്നെ വ്യക്തമാക്കുന്നു. പാര്‍ട്ടിയുടെ ലീഡ് പലയിടങ്ങളിലും കുറയാന്‍ കാരണമാകുമെന്നും പാര്‍ട്ടി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന നേതാക്കളായ ബോറിസ് ജോണ്‍സണ്‍, ഡാമിയന്‍ ഗ്രീന്‍ എന്നിവരാണ് പദ്ധതിയെ പ്രതിരോധിച്ച് രംഗത്തെത്തിയിട്ടുള്ളത്. പ്രകടനപത്രികയില്‍ ഈ നിര്‍ദേശം ചില ക്യാബിനറ്റ് മന്ത്രിമാരുടെപോലും അംഗീകാരമില്ലതെയാണ് ഉള്‍പ്പെടുത്തിയതെന്നും വിവരമുണ്ട്.

ലേബര്‍ പാര്‍ട്ടിയാണ് ഈ നികുതി നിര്‍ദേശത്തെ ഡിമന്‍ഷ്യ ടാക്‌സ് എന്ന പേരില്‍ വിശേഷിപ്പിച്ചത്. വാര്‍ദ്ധക്യത്തില്‍ രോഗങ്ങള്‍ ബാധിച്ചവരെയായിരിക്കും ഈ നികുതി പ്രതികൂലമായി ബാധിക്കുകയെന്ന് ലേബര്‍ പറയുന്നു. വരുമാനം കുറഞ്ഞ പ്രായമായവര്‍ സോഷ്യല്‍ കെയറിനെ ആശ്രയിക്കുന്നത് ഈ പദ്ധതിയിലൂടെ ഇല്ലാതാകുമെന്ന് കിംഗ്‌സ് ഫണ്ടും ആശങ്ക അറിയിച്ചിട്ടുണ്ട്.

ലോക മലയാളികളെ ഒന്നാകെ  പുലിമുരുകൻ എന്ന സിനിമയിറക്കി ഞെട്ടിച്ച സംവിധായകൻ വൈശാഖ്… സമ്മേളനവേദിയെ അനുഗ്രഹിക്കാൻ എത്തിയ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍.. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം എന്ന പംക്തിയിലൂടെ സമകാലിക വിഷയങ്ങളെ ലളിതമായി ലോക മലയാളികളിലേക്ക് പകർന്ന് നൽകിയ ഫാ. ബിജു കുന്നയ്ക്കാട്ട്… നോമ്പുകാല ചിന്തകൾ നൽകി മലയാളികളുടെ വിശ്വാസജീവിതത്തെ ഉണർത്തിയെടുത്ത മലയാളികൾക്ക് സുപരിചിതനായ ഫാ: ഹാപ്പിയച്ചൻ… എന്നിങ്ങനെ വിശിഷ്ടാഥിതികളുടെ നീണ്ട നിര..  ജനനിബിഡമായ സദസ്സ്… ശ്വാസം അടക്കിപ്പിടിച്ചു കണ്ണിമയ്ക്കാതെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകർ … സംശയിക്കേണ്ട ഇത് എല്ലാം സംഭവിച്ചത് മെയ് പതിമൂന്നിന്.. സ്ഥലം  ലെസ്റ്റര്‍ മെഹര്‍ സെന്റർ.. മലയാളികൾക്ക് വേണ്ടി, നേരിന്‍റെ നേർകാഴ്ചയുടെ പ്രതിഫലനമായി, സത്യത്തിന്‍റെ പര്യായമായി മലയാളം യുകെ എന്ന ഓൺലൈൻ പോർട്ടലിന്റെ രണ്ടാം വാർഷികം…

‘ഉപ്പില്ലാത്ത കറിയുണ്ടോ’ എന്നപോലെ എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് ഇല്ലാത്ത അവാർഡ് നിശയോ.. യുക്മ എന്ന അസോസിയേഷനുകളുടെ കൂട്ടായ്‌മയിൽ പലതവണ വിജയക്കൊടി പാറിച്ച, അനുഭവസമ്പത്തുള്ള കുട്ടികൾ… പ്രിയ സുന്ദർ എന്ന അനുഗ്രഹീത കലാകാരിയുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ചു വളരുന്ന കുട്ടികൾ…  പരീക്ഷ കാലഘട്ടം ആയിരുന്നിട്ടും കുട്ടികളുടെ അവസരങ്ങൾ പാഴാക്കുന്നതിൽ അൽപ്പം പിശുക്കുള്ള  സ്റ്റോക്ക് ഓൺ ട്രെൻഡിലെ രക്ഷകർത്താക്കൾ അത് ഏറ്റെടുത്തപ്പോൾ വിരിഞ്ഞത് ഏവരെയും വിസ്മയിപ്പിച്ച ഡാൻസ് പ്രകടനം. ആയിരത്തഞ്ഞൂറിൽ പരം കാണികൾ നിറഞ്ഞ സദസ്സിൽ ടാനിയ ക്രിസ്‌റ്റി, ആഞ്ചലീന സിബി, അലീന മരിയ വിനു, നികിത തെരേസ സിബി എന്നിവർ ഒത്തുചേർന്നപ്പോൾ പുറത്തുവന്ന മനോഹരമായ പ്രകടനത്തെ കരഘോഷത്തോടെ പ്രേക്ഷകർ ഏറ്റുവാങ്ങി.

ഗുരു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന എസ് എം എ ഡാൻസ് സ്കൂളിലെ ടീച്ചർ ആയ പ്രിയ സുന്ദറിന്റെ സഹോദരൻ സ്വന്തം കാര്യങ്ങൾ സർവ്വതും മാറ്റിവച്ചു ചുരുങ്ങിയ സമയത്തിൽ ചിട്ടപ്പെടുത്തിയ മനോഹരമായ നൃത്തം  അതിലേറെ മനോഹാരിതയോടെ സദസ്സിലെത്തിച്ചപ്പോൾ, കുട്ടികളെ സംബന്ധിച്ചു അതൊരു ഗുരുദക്ഷിണയായി അവർ സമർപ്പിക്കുകയായിരുന്നു… എല്ലാറ്റിനും ഉപരിയായി ഈ നാല് കുട്ടികളുടെ മാതാപിതാക്കളെ മലയാളം യുകെ യുടെ അകമഴിഞ്ഞ നന്ദി കൂടി അറിയിക്കുവാൻ ഈ അവസരം വിനിയോഗിക്കുന്നു.

[ot-video][/ot-video]

കൂടുതൽ ഫോട്ടോസ് കാണാം..

[ot-video][/ot-video]

Copyright © . All rights reserved