ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിരഞ്ഞെടുപ്പിനെ മുന്നോടിയായി കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പദ്ധതികളുമായി ലേബർ പാർട്ടി മുന്നോട്ട് വന്നു. അടുത്ത കാലത്തായി ബ്രിട്ടനിലെ കുടിയേറ്റം കൂടിയതിനെ തുടർന്ന് നിലവിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി കടുത്ത ജനരോക്ഷം നേരിട്ടിരുന്നു. അതുകൊണ്ടു തന്നെ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള സമഗ്ര പദ്ധതികൾ അവതരിപ്പിക്കുന്നതിലൂടെ ജന പിന്തുണയിൽ വൻ മുന്നേറ്റം നടത്താൻ സാധിക്കും എന്നാണ് ലേബർ പാർട്ടി പ്രതീക്ഷിക്കുന്നത്.
കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് തുടർച്ചയായി നൽകിയ വാഗ്ദാനങ്ങൾ കൺസർവേറ്റീവ് പാർട്ടി ലംഘിച്ചതായി ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ആരോപിച്ചു. പുതിയ നീക്കത്തിലൂടെ കൺസർവേറ്റീവ് പാർട്ടിയുടെ വോട്ട് ബാങ്കിൽ ലേബർ പാർട്ടിക്ക് വിള്ളൽ വീഴ്ത്താൻ സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 2022ൽ നെറ്റ് മൈഗ്രേഷൻ 764000 ആയിരുന്നത് കഴിഞ്ഞ വർഷം കുറഞ്ഞിരുന്നു. 685000 ആണ് കഴിഞ്ഞ വർഷത്തെ നെറ്റ് മൈഗ്രേഷൻ. കുടിയേറ്റം ബ്രിട്ടീഷ് വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകമാണെന്ന തിരിച്ചറിവിലാണ് ബ്രിട്ടനിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ഈസ്റ്റ് ലണ്ടൻ റെസ്റ്റോറൻ്റിൽ വച്ച് അക്രമികളുടെ വെടിയേറ്റ യുകെ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടി മാതാപിതാക്കളുടെ ശബ്ദത്തോട് പ്രതികരിക്കുകയും കൈകൾ അനക്കുകയും ചെയ്‌തതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ബിർമിംഗ്ഹാമിൽ നിന്നുള്ള കുടുംബം, സുഹൃത്തുക്കളെ സന്ദർശിക്കാൻ ഹാഫ്-ടെം ലണ്ടനിൽ എത്തിയതായിരുന്നു. ഈ സമയം കുട്ടിക്ക് വിശന്നതിനെ തുടർന്ന് യാത്രാമധ്യേ ഹാക്ക്‌നിയിലെ ടർക്കിഷ് റസ്‌റ്റോറൻ്റിൽ കയറുകയായിരുന്നു. ഇവിടെ വച്ചാണ് അപ്രതീക്ഷിതമായ ആക്രമണത്തിന് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയ ഇരയായത്.

കിംഗ്‌സ്‌ലാൻഡ് ഹൈ സ്‌ട്രീറ്റിലെ എവിൻ റസ്‌റ്റോറൻ്റിൽ രാത്രി 9 മണിക്കാണ് ആക്രമണം നടന്നത്. ഒരു ഡ്യുക്കാറ്റി മോൺസ്റ്റർ മോട്ടോർബൈക്കിലെത്തിയ അക്രമി കടയിൽ ഉണ്ടായിരുന്ന തുർക്കി വംശജരായ മൂന്ന് പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനിടയിൽ പെട്ട പെൺകുട്ടിയ്ക്ക് തലയ്ക്ക് വെടിയേൽക്കുകയായിരുന്നു.

പെൺകുട്ടി ഉൾപ്പെടെയുള്ളവർക്ക് നേരെ നിറയൊഴിച്ച് രക്ഷപ്പെട്ട അക്രമികളെ പിടികൂടാനാകാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ലണ്ടനിൽ നടന്ന വെടിവെപ്പ് വൻ വാർത്താ പ്രാധാന്യത്തോടെ ബിബിസി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്തയാക്കി. ദി ഗാർഡിയൻ പത്രം കേരളത്തിൽ അജീഷിന്റെ ബന്ധുക്കളെ സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഐടി പ്രൊഫഷണലായി ജോലി ചെയ്യുന്നതിനാണ് കുടുംബം ബർമിംഗ്ഹാമിലേക്ക് മാറിയതെന്ന് കുട്ടിയുടെ അമ്മാവൻ പറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുടെ പരുക്കിന്റെ ഗൗരവം ആദ്യം മറ്റുള്ളവരിൽ നിന്ന് മറച്ചുവെച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിക്ക് കേരളത്തിലെ ബന്ധുക്കളുമായി വളരെ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ കേരളത്തിലുള്ള മുത്തശ്ശനെയും മുത്തശ്ശിയേയും അവൾ വിളിക്കുമായിരുന്നു എന്നും അവർ വേദനയോടെ പറഞ്ഞു.

ഇതിനിടെ അക്രമികൾ ഓടിച്ചിരുന്നതെന്ന് കരുതുന്ന ബൈക്കിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു . ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയിൽ അബദ്ധത്തിൽ പെൺകുട്ടിക്ക് വെടിയേറ്റതെന്നാണ് പോലീസ് കരുതുന്നത്. പരിക്കേറ്റവരിൽ ഒരാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. 2021-ൽ വെംബ്ലിയിൽ മോഷണം പോയ ഡുക്കാറ്റി മോൺസ്റ്ററാണ് വെടിവയ്പ്പിന് ഉപയോഗിച്ച മോട്ടോർ ബൈക്കെന്ന് പോലീസ് പറഞ്ഞു. വെള്ള ബോഡിയും ചുവന്ന ഷാസിയും ചുവന്ന ചക്രങ്ങളുമാണ് ബൈക്കിനുള്ളത്. ബുധനാഴ്ച രാത്രി 9.20 ന് ഷൂട്ടിംഗ് നടന്നപ്പോൾ DP21OXY എന്ന രജിസ്ട്രേഷൻ പ്ലേറ്റ് ആണ് വാഹനത്തിന് ഉണ്ടായിരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോട്ടിംഗ്ഹാം ഷെയറിൽ കൗമാരക്കാരിയെ മാനഭംഗം ചെയ്ത കുറ്റത്തിന് 4 ആൺകുട്ടികൾ കൂടി അറസ്റ്റിലായി. ഇതിൽ വെറും 12 വയസ്സ് മാത്രമുള്ള ആൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. മെയ് 25 – ന് വൈകുന്നേരമാണ് നോട്ടിംഗ്ഹാം ഷെയറിലെ യോർക്ക് ഡ്രൈവിൽ പെൺകുട്ടി ആക്രമിക്കപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചത്.

13 വയസ്സുകാരനും 14 വയസ്സുകാരായ രണ്ടുപേരുമാണ് 12 വയസ്സുകാരനെ കൂടാതെ അറസ്റ്റിലായ മറ്റുള്ളവർ. ഇത്രയും പ്രായം കുറഞ്ഞ കുട്ടികൾ ബലാത്സംഗ കുറ്റത്തിന് അറസ്റ്റിലായ സംഭവം കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. അറസ്റ്റിലായ എല്ലാവരെയും കർശന ഉപാധികളോടെയാണ് ജാമ്യത്തിൽ വിട്ടയച്ചിരിക്കുന്നത്.

നേരത്തെ ഈ സംഭവത്തിൽ 15 വയസും 16 വയസ്സുമുള്ള 4 ആൺകുട്ടികൾ അറസ്റ്റിലായിരുന്നു. ഇവരെ നേരത്തെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. അന്വേഷണം വേഗത്തിൽ തുടരുകയാണെന്ന് നോട്ടിംഗ്ഹാം പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മധ്യവയസ്സു കഴിഞ്ഞ പുരുഷന്മാർക്ക് അപകടകരമായി ഉണ്ടാകാവുന്ന ഒരു രോഗമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. നിലവിൽ എൻ എച്ച് എസ് രക്ത പരിശോധനയിലൂടെയാണ് പ്രോസ്റ്റേറ്റ് ക്യാൻസർ ഒരു വ്യക്തിക്ക് ഉണ്ടോ എന്ന് കണ്ടെത്തുന്നത്. എന്നാൽ ലളിതമായ ഉമിനീർ പരിശോധനയിലൂടെ പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടെത്താനുള്ള മാർഗം വികസിപ്പിച്ചിരിക്കുകയാണ് യുകെയിൽ നിന്നുള്ള ഗവേഷകർ.

ഉമിനീർ സാമ്പിളുകളിലെ ഡിഎൻഎ വിശകലനം ചെയ്ത് പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടോ എന്ന് കണ്ടെത്താൻ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലണ്ടനിലെ ഇൻസ്റ്റ്യൂട്ട് ഫോർ ക്യാൻസർ റിസർച്ചിലെ ഒരു ഗവേഷകരാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. യുകെയിൽ നിന്നുള്ള 6000 പുരുഷന്മാരെ ഉൾപ്പെടുത്തി നടത്തിയ പരിശോധനയിൽ എൻഎച്ച്എസ് ഉപയോഗിക്കുന്ന രക്ത പരിശോധനയെക്കാൾ പുതിയ രീതി ഫലപ്രദമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.

യുകെയിൽ ഉടനീളം നടത്താൻ ഉദ്ദേശിക്കുന്ന പരിശോധനകൾക്കായി ഉടൻതന്നെ ലളിതമായ വിലകുറഞ്ഞ സ്പിറ്റ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ രോഗം തിരിച്ചറിയുന്നത് ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ ഉതകും എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. യുകെയിൽ പ്രതിവർഷം 12,000 പേരുടെ എങ്കിലും ജീവൻ പ്രോസ്റ്റേറ്റ് ക്യാൻസർ അപഹരിക്കുന്നതായാണ് കണക്കുകൾ. ഉമനീർ പരിശോധനയിലെ ഫലം രക്ത പരിശോധനയെക്കാൾ കൂടുതൽ കൃത്യമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയയ്ക്കാണ് വെടിയേറ്റത്. വെടിവെപ്പിൽ മറ്റ് മൂന്ന് മുതിർന്നവർക്കും പരുക്ക് പറ്റിയിരുന്നു ബുധനാഴ്ച രാത്രി 9 .30 ഓടെയാണ് ബ്രിട്ടനെ നടുക്കിയ സംഭവം അരങ്ങേറിയത്.
രണ്ടുവർഷം മുമ്പാണ് അജീഷിന്റെ കുടുംബം ബെർമിംഗ്ഹാമിലേക്ക് താമസം മാറിയത്. സ്കൂൾ അവധി കാലത്ത് ലണ്ടൻ സന്ദർശിക്കാൻ എത്തിയതായിരുന്നു അജീഷിന്റെ കുടുംബം. ആ സമയത്താണ് സമാനതകളില്ലാത്ത ദുരന്തമായി അക്രമിയുടെ വെടിവെപ്പിൽ ലിസ്സെല്ലിന് പരുക്ക് പറ്റിയത്.

ലണ്ടനിൽ മലയാളി പെൺകുട്ടി ഉൾപ്പെടെയുള്ളവർക്ക് നേരെ നിറയൊഴിച്ച് രക്ഷപ്പെട്ട അക്രമികളെ പിടികൂടാനാകാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ലണ്ടനിൽ നടന്ന വെടിവെപ്പ് വൻ വാർത്താ പ്രാധാന്യത്തോടെ ബിബിസി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്തയാക്കി. ദി ഗാർഡിയൻ പത്രം കേരളത്തിൽ അജീഷിന്റെ ബന്ധുക്കളെ സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഐടി പ്രൊഫഷണലായി ജോലി ചെയ്യുന്നതിനാണ് കുടുംബം ബർമിംഗ്ഹാമിലേക്ക് മാറിയതെന്ന് കുട്ടിയുടെ അമ്മാവൻ പറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുടെ പരുക്കിന്റെ ഗൗരവം ആദ്യം മറ്റുള്ളവരിൽ നിന്ന് മറച്ചുവെച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിക്ക് കേരളത്തിലെ ബന്ധുക്കളുമായി വളരെ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ കേരളത്തിലുള്ള മുത്തശ്ശനെയും മുത്തശ്ശിയേയും അവൾ വിളിക്കുമായിരുന്നു എന്നും അവർ വേദനയോടെ പറഞ്ഞു.

ഇതിനിടെ അക്രമികൾ ഓടിച്ചിരുന്നതെന്ന് കരുതുന്ന ബൈക്കിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു . ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയിൽ അബദ്ധത്തിൽ പെൺകുട്ടിക്ക് വെടിയേറ്റതെന്നാണ് പോലീസ് കരുതുന്നത്. പരിക്കേറ്റവരിൽ ഒരാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. 2021-ൽ വെംബ്ലിയിൽ മോഷണം പോയ ഡുക്കാറ്റി മോൺസ്റ്ററാണ് വെടിവയ്പ്പിന് ഉപയോഗിച്ച മോട്ടോർ ബൈക്കെന്ന് പോലീസ് പറഞ്ഞു. വെള്ള ബോഡിയും ചുവന്ന ഷാസിയും ചുവന്ന ചക്രങ്ങളുമാണ് ബൈക്കിനുള്ളത്. ബുധനാഴ്ച രാത്രി 9.20 ന് ഷൂട്ടിംഗ് നടന്നപ്പോൾ DP21OXY എന്ന രജിസ്ട്രേഷൻ പ്ലേറ്റ് ആണ് വാഹനത്തിന് ഉണ്ടായിരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയുടെ മെക്സിക്കൻ അംബാസിഡറിന് ഈ വർഷം ആദ്യം സ്ഥാനചലനം സംഭവിച്ചതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. എംബസിയിലെ ഒരു ജീവനക്കാരനെതിരെ അദ്ദേഹം തോക്ക് ചൂണ്ടുന്ന ദൃശ്യം പുറത്തു വന്നതിനെ തുടർന്നാണ് മെക്സിക്കോയിലെ അംബാസിഡർ ആയിരുന്ന ജോൺ ബെഞ്ചമിന്റെ സ്ഥാനം നഷ്ടപ്പെട്ടത് എന്നാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. യുകെ ഫോറിൻ കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെൻ്റ് ഓഫീസ് (എഫ്‌സിഡിഒ) ബെഞ്ചമിൻ്റെ നടപടിയെ ക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

ഘാനാ, ചിലി എന്നീ സ്ഥലങ്ങളിൽ അംബാസിഡർ ആയതിനു ശേഷമാണ് ബെഞ്ചമിൻ മെക്സിക്കോയിലെത്തിയത്. എക്സിൽ ധാരണം ഹോളോവർ ഉള്ള അദ്ദേഹം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു. കടുത്ത സംഗീത പ്രേമിയായിരുന്ന അദ്ദേഹം യുകെയിലെ പ്രധാന സംഗീത ബാൻഡുകൾക്ക് മെക്സിക്കോയിൽ വരുന്നതിനുള്ള അവസരം ഒരുക്കിയിരുന്നു. 2021 ലാണ് ബെഞ്ചമിൻ മെക്സിക്കോയിൽ അംബാസിഡറായി ചാർജ് എടുത്തത്.

മയക്കുമരുന്ന് മാഫിയകൾ നിയന്ത്രിക്കുന്ന സിനലോവ, ഡുറങ്കോ എന്നിവിടങ്ങളിലേക്കുള്ള യാത്രകളിലാണ് അദ്ദേഹം തോക്ക് ചൂണ്ടിയ സംഭവം നടന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമാശയായി ചെയ്തതാണെങ്കിലും തൻറെ പദവിക്ക് നിരക്കാത്തതാണ് ബെഞ്ചമിന്റെ പ്രവർത്തിയെന്ന് പറഞ്ഞാണ് വിമർശനം ഉയർന്നു വന്നത്. മെക്സിക്കോയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ നിരവധി പേരാണ് ഓരോ വർഷവും ആക്രമണത്തിന് ഇരയാകുന്നത്. കഴിഞ്ഞ വർഷം മെക്‌സിക്കോയിൽ 30,000-ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ കുടുംബമായി എത്തിച്ചേർന്ന എല്ലാ മലയാളികളുടെയും ഏറ്റവും പ്രധാന ആഗ്രഹങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വീട് വാങ്ങുക എന്നത്. ഭവന വിപണിയിലെ ഉയർച്ച താഴ്ചകൾ മൂലം പലപ്പോഴും ശരിയായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ പലർക്കും കഴിയില്ല. പലിശ നിരക്കുകളിലെ കൂടുതലു കൊണ്ട് പലരും ഭവന വിപണിയിൽ നിന്ന് പിന്നോക്കം മാറി നിന്നതായാണ് അറിയാൻ കഴിയുന്നത്. പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യം ഭവന വിപണിയെ ഏതെങ്കിലും രീതിയിൽ സ്വാധീനിക്കും എന്നത് യുകെയിൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർ ഉറ്റുനോക്കുന്ന വസ്തുതയാണ്.
തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം കിട്ടാതെ വരുന്നതു പോലുള്ള സാഹചര്യം ഉണ്ടായാൽ ഭവന വിപണിയിൽ അത് വലിയതോതിൽ പ്രതിഫലിക്കും എന്നാണ് വിപണിയിലെ വിദഗ്ധർ വിലയിരുത്തുന്നത്. സ്ഥിരതയുള്ള ഗവൺമെൻ്റാണ് വരുന്നതെങ്കിൽ ഭവന വിപണി ശരാശരി 6.9 ശതമാനം വില ഉയരുമെന്നാണ് പ്രവചനം. തൂക്കു പാർലമെന്റിന്റെ സമയത്തെ അനിശ്ചിതത്തിൽ വിപണിയിൽ പണം മുടക്കാൻ ആൾക്കാർ മടിക്കുന്നത് മൂലമാണ് വില ഇടിയാനുള്ള സാധ്യത ഉയർന്നു വരുന്നത്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യുകെയിലെ ഒരു തൂക്കു പാർലമെൻറ് വരാനുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞകാല അഭിപ്രായ സർവേകളിൽ ലേബർ പാർട്ടി വളരെ മുന്നിലാണ്. എന്നിരുന്നാലും പത്ത് ബ്രിട്ടീഷുകാരിൽ നാല് പേർ മാത്രമേ തിരഞ്ഞെടുപ്പിൽ ആർക്കു വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചുള്ളൂ എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതുകൊണ്ടു തന്നെ ബ്രിട്ടീഷ് രാഷ്ട്രീയം പ്രവചനാതീതമാണ് എന്ന് പറയാം .

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന സൂചന മെയ് മാസത്തിലെ അവലോകനത്തിൽ നൽകിയിരുന്നു. കഴിഞ്ഞ കാലങ്ങളിൽ പണപ്പെരുപ്പത്തിലുണ്ടായ കുറവാണ് ഇതിന് കാരണമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചൂണ്ടി കാണിച്ചത്. പ്രതീക്ഷിച്ചതു പോലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുകയാണെങ്കിൽ ഒരുപക്ഷേ ഭവന വിപണിയിൽ വീടുകളുടെ വില ഉയരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കൂടുതൽ ആളുകൾ ഭവന വിപണിയിലേയ്ക്ക് ആകർഷിക്കപ്പെടുന്നതാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു ലക്ഷം കിലോഗ്രാം സ്വർണം യുകെയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വരും മാസങ്ങളിൽ കൂടുതൽ സ്വർണം ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനാണ് ആർബിഐ ഉദ്ദേശിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 1991നു ശേഷം ഇത്രയും സ്വർണം കൈമാറ്റം ചെയ്യുന്നത് ആദ്യമായാണ്.

1991ൽ രാജ്യം വിദേശനാണ്യ പ്രതിസന്ധി നേരിട്ടപ്പോൾ രാജ്യത്തിൻറെ സ്വർണ ശേഖരത്തിൽ നിന്ന് വലിയ ഒരു ഭാഗം പണയം വെച്ചപ്പോൾ വൻ വിമർശനമാണ് ആർബിഐ നേരിട്ടത്. എന്നാൽ ഇപ്പോഴത്തെ സംഭവം വിദേശത്ത് കൂടുതൽ സ്വർണം അധികരിച്ചതുകൊണ്ട് കുറച്ചു സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് മുതിർന്ന ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബൈയിലെ മിൻ്റ് റോഡിലെ ആർബിഐയുടെ പഴയ ഓഫീസ് കെട്ടിടത്തിലും നാഗ്പൂരിലും സ്ഥിതി ചെയ്യുന്ന നിലവറകളിലാണ് സ്വർണം സൂക്ഷിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ സംഭവം 1991ൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അന്ന് സ്വർണം പണയം വയ്ക്കുകയായിരുന്നു എന്നാൽ ഇപ്പോഴത്തെ നടപടി ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശക്തിയും ആത്മവിശ്വാസവും കാണിക്കുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആർബിഐയ്ക്ക് വേണ്ടി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആണ് കൂടുതൽ സ്വർണം സൂക്ഷിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈടാക്കുന്ന സംഭരണ ചിലവുകൾ ലാഭിക്കാൻ സ്വർണം ഇന്ത്യയിലേയ്ക്ക് മാറ്റുന്നതു മൂലം ആർബിഐ യ്ക്ക് സാധിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ പിഡിഡി ഹോൾഡിംഗ്‌സ് നടത്തുന്ന ഒരു ഓൺലൈൻ മാർക്കറ്റ് പ്ലാറ്റ്ഫോമായ ടെമുവിന് നേരെയുള്ള ആരോപണങ്ങൾ അടങ്ങുന്ന ഡോക്യുമെന്ററി പുറത്ത്. കുട്ടികളുടെ വസ്ത്രങ്ങൾ മുതൽ ബിബി തോക്കുകൾ വരെ വളരെ കുറഞ്ഞ വിലയിൽ വിപണനം ചെയ്യുന്ന ടെമു, രണ്ട് വർഷം മുൻപാണ് ആരംഭിച്ചത്. പിന്നാലെ ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യത ലഭിക്കുകയും ചെയ്‌തു. നിലവിൽ ആപ്പിന് യുകെയിൽ ഏകദേശം 15 ദശലക്ഷത്തോളം ഉപയോക്താക്കളാണുള്ളത്. ഇടനിലക്കാരുടെ സഹായം ഇല്ലാതെ സാധനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഈ അപ്ലിക്കേഷൻ വ്യാപാരികളെ സഹായിക്കുന്നു.

ടെമുവിൻ്റെ മാതൃ കമ്പനിയുടെ മൂല്യം ഏകദേശം 170 ബില്യൺ പൗണ്ട് (216 ബില്യൺ ഡോളർ) ആണ്. യുഎസിലും ആപ്പിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 2023-ലെ കണക്കുകൾ അനുസരിച്ച് ടെമുവിൻെറ ഉപഭോക്താക്കളിൽ 60 ശതമാനവും അമേരിക്കൻ ഷോപ്പർമാരാണ്. എന്നാൽ ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ കമ്പനി കൈകാര്യം ചെയ്യുന്നതിൽ ഉള്ള ആശങ്ക ഉയർന്നു വരുന്നുണ്ട്. ഇതിന് പിന്നാലെ ഉത്പ്പന്നങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചും ആശങ്കകൾ ഉയർന്നിട്ടുണ്ട്.

ടെമുവിൽ നിന്ന് വാങ്ങിയ നെയിൽ പശ ഉപയോഗിച്ച് തൻ്റെ 11 വയസ്സുള്ള മകൾക്ക് തേർഡ് ഡിഗ്രി പൊള്ളലേറ്റതായി ഒരു ഉപഭോക്താവ് റിപ്പോർട്ട് ചെയ്തു. 11 വയസ്സുള്ള ക്ലോ നോറിസിനെയാണ് ടെമുവിൽ നിന്ന് വാങ്ങിയ മാനിക്യൂർ സെറ്റ് ഉപയോഗിച്ചതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ചാനൽ 4 ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടർ എല്ലി ഫ്ലിൻ 30 മിനിറ്റ് പരിപാടിയിൽ ടെമു വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും പരിശോധിക്കുകയുണ്ടായി. എല്ലി ഫ്ലിൻ 2.17 പൗണ്ടിന് ഒരു സിൽവർ ഇഫക്റ്റ് നെക്ലേസും, 2.97 പൗണ്ടിന് ഒരു ഗോൾഡ് ഇഫക്റ്റ് ചെയിനും, 11.09 പൗണ്ടിന് കുട്ടികളുടെ ജാക്കറ്റും വാങ്ങി, ഇവ പരിശോധനയ്ക്കായി ടോക്സിക്കോളജി ലാബിലേക്ക് അയച്ചു. പിന്നാലെ യുകെയിൽ നിയമപരമായി അനുവദനീയമായതിനേക്കാൾ 10 മടങ്ങ് കൂടുതൽ ഈയം വെള്ളി മാലയിൽ അടങ്ങിയിട്ടുണ്ടെന്ന് റീഡിംഗ് യൂണിവേഴ്സിറ്റിയിലെ ഓർഗാനിക് കെമിസ്ട്രി പ്രൊഫസറായ ലോറൻസ് ഹാർവുഡ് വെളിപ്പെടുത്തി. ഗോൾഡ് ചെയിനിൻെറ കൈപ്പിടിയിൽ ഹാനികരമായ ലോഹവും കണ്ടെത്തി. കൂടാതെ ചെയിനിൽ യുകെയിൽ അനുവദിക്കുന്നതിനേക്കാൾ 27 മടങ്ങ് കാഡ്മിയം ഉണ്ടായിരുന്നു. ഇവ വൃക്ക തകരാറിന് കാരണം ആകാം
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കിഴക്കൻ ലണ്ടനിലെ ഹാക്ക്‌നിയിൽ മാതാപിതാക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ 9 വയസ്സുകാരിയായ പെൺകുട്ടിക്ക് വെടിയേറ്റ സംഭവം കടുത്ത ഞെട്ടലാണ് യുകെയിലെ മലയാളി സമൂഹത്തിന് സമ്മാനിച്ചത്. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയയ്ക്കാണ് വെടിയേറ്റത്. വെടിവെപ്പിൽ മറ്റ് മൂന്ന് മുതിർന്നവർക്കും പരിക്ക് പറ്റിയിരുന്നു ഇന്നലെ രാത്രി 9 .30 ഓടെയാണ് ബ്രിട്ടനെ നടുക്കിയ സംഭവം അരങ്ങേറിയത്.

പെൺകുട്ടിയുടെ തലയിൽ നെറ്റിയോട് ചേർന്ന് ആഴത്തിൽ മുറിവുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായിട്ടില്ല. ഇവർ ബ്രിട്ടനിലെ ബർമിങ്ഹാമിൽ ആണ് കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി താമസിച്ചു വരുന്നത് . ആക്രമണത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഉടനടി പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായില്ല. വെടിവെപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്ന് മെറ്റ് പോലീസ് അറിയിച്ചു.

ഒൻപത് വയസ്സുള്ള പെൺകുട്ടി ജീവനുവേണ്ടി പോരാടുകയാണെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടി തന്റെ കുടുംബത്തോടൊപ്പം ഡാൽസ്റ്റണിലെ കിംഗ്‌സ്‌ലാൻ്റ് ഹൈ സ്ട്രീറ്റിലെ ഒരു റെസ്റ്റോറൻ്റിൽ അത്താഴം കഴിക്കുമ്പോഴാണ് ദാരുണ സംഭവം അരങ്ങേറുന്നത്. മോഷ്ടിച്ച മോട്ടോർ ബൈക്കിൽ വന്നവരാണ് ആക്രമണം നടത്തിയത് . 26, 37, 42 വയസ്സുള്ള യുവാക്കളാണ് പരുക്കേറ്റ മറ്റുള്ളവര്‍.