ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
റഷ്യയുടെ ആക്രമണത്തിനിരയായ ഉക്രൈൻ ജനതയ്ക്കുള്ള പിന്തുണ എന്നുമുണ്ടെന്ന് ബ്രിട്ടൻ . ശനിയാഴ്ച ജപ്പാനിലെ ഹിരോഷിമയിൽ ജി-7 ഉച്ചകോടിയുടെ ഭാഗമായി വോളോഡിമർ സെലെൻസ്കിയുമായി പ്രധാനമന്ത്രി റിഷി സുനക് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ ജപ്പാനിൽ വന്നിറങ്ങിയ ഉക്രൈൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്കിയ്ക്ക് ഹാർദ്ദവമായ സ്വീകരണമാണ് ലഭിച്ചത്. ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയുമായിട്ടുള്ള ചർച്ചകൾക്കായാണ് ഉക്രൈൻ പ്രസിഡന്റ് ജപ്പാനിൽ എത്തിച്ചേർന്നത്.
ഉക്രൈന് എഫ് – 16 വിമാനങ്ങൾ നൽകാൻ യുഎസ് തീരുമാനിച്ചതിന് തൊട്ടു പിന്നാലെയാണ് ഉക്രൈൻ പ്രസിഡൻറ് ജി -7 രാഷ്ട്ര നേതാക്കളുടെ പിന്തുണ ഉറപ്പിക്കാൻ ജപ്പാനിലെത്തിയത്. ഈ യുദ്ധത്തിൽ ജയിക്കാനും സ്വതന്ത്രവും ജനാധിപത്യപരവുമായ രാഷ്ട്രമായി അഭിവൃദ്ധി പ്രാപിക്കാനുമുള്ള നൂതന സൈനിക സഹായങ്ങൾ ഉക്രൈന് നൽകാൻ ജി – 7 രാജ്യങ്ങൾ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് റിഷി സുനക് ഒരു പ്രസ്താവനയിൽ പറഞ്ഞു .
ജി-7 നേരത്തെ ജി – 8 ആയിരുന്നു. എന്നാൽ ക്രിമയയെ ആക്രമിച്ച് കീഴടക്കിയതിനെ തുടർന്ന് റഷ്യയെ 2014 -ൽ ജി – 8 -ൽ നിന്ന് പുറത്താക്കിയതിനെ തുടർന്നാണ് അംഗ രാജ്യങ്ങളുടെ എണ്ണം 7 ആയി ചുരുങ്ങിയത്. ദീർഘദൂര മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സായുധസേനയെ പരിശീലിപ്പിക്കുന്നതുൾപ്പെടെയുള്ള സഹായങ്ങളും ഉക്രൈന് തുടർന്നും നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നായയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് കർശന നടപടികളുമായി പോലീസ് രംഗത്ത് വന്നു. വ്യാഴാഴ്ചയാണ് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ലീയിൽ ജോനാഥൻ ഹോഗ് (37) നായയുടെ ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ മരിച്ചത്. സംഭവത്തോട് അനുബന്ധിച്ച് 22 വയസ്സുള്ള യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തുടർനടപടിയായി 15 നായ്ക്കളെ പിടികൂടിയിട്ടുണ്ട്.
കൊല്ലപ്പെട്ട ജോനാഥൻ ഹോഗിനെ ആക്രമിച്ച നായയെ കീഴ്പ്പെടുത്താൻ സാധിക്കാത്തതിനെത്തുടർന്ന് വെടിവെച്ച് കൊന്നതായി പോലീസ് അറിയിച്ചിരുന്നു. പിന്നീട് രണ്ടു വീടുകളിൽ നടത്തിയ തിരച്ചിലിനെ തുടർന്ന് പോലീസ് 6 വളർച്ചയെത്തിയ നായ്ക്കളെയും 9 നായ്ക്കുട്ടികളെയും പിടികൂടി. പിടികൂടിയ നായ്ക്കളെല്ലാം ആക്രമണകാരിയായ നായയുടെ അതേ ഇനമാണെന്നാണ് കരുതപ്പെടുന്നത്. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ആണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അതിനുവേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറാണെന്നും പോലീസ് ഓഫീസർ ജോൺ ഡേവിഡ് സംഭവത്തെക്കുറിച്ച് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണില്‍ കഴിഞ്ഞ ദിവസം തുടക്കം കുറിച്ച ചരിത്രത്തിലെ ഏറ്റവും വലിയ സാത്താന്‍ ആരാധകരുടെ സമ്മേളനത്തെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ അനുദിനം പുറത്ത് വരികയാണ്. സമൂഹത്തില്‍ അരാജകത്വവും പൈശാചികമായ പ്രവൃത്തികളും പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പരിപാടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മസാച്ചുസെറ്റ്‌സിലെ ബോസ്റ്റണില്‍ മാരിയറ്റ് കോപ്ലി പ്ലേസിലാണ് ‘സാത്താന്‍കോണ്‍ 2023’ എന്നു പേരിട്ട ത്രിദിന പരിപാടി നടക്കുന്നത്. സാത്താനിക് ടെമ്പിള്‍ എന്ന സംഘടനയിലെ നൂറുകണക്കിന് അംഗങ്ങളാണ് സമ്മേളനത്തിനായി ബോസ്റ്റണിലെത്തിയിരിക്കുന്നത്.
ക്രിസ്തുമതത്തെ പരിഹസിക്കുന്നതിനു പേരുകേട്ട സംഘടനയാണിത്. സമ്മേളനത്തില്‍ സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, പൈശാചിക ആചാരങ്ങള്‍, വിനോദ പരിപാടികള്‍, വിവാഹം എന്നിവ ഉള്‍പ്പെടുന്നു. സമ്മേളനത്തിന്റെ ഒരു വീഡിയോ പുറത്തുവന്നതില്‍ വേദിയില്‍ ഒരാള്‍ ബൈബിളിന്റെ പേജുകള്‍ വലിച്ചുകീറുന്നതു കാണാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാൽ ഇതിനെതിരെ ജപമാലകളും പ്രാര്‍ത്ഥനാ ഗീതങ്ങളും കൊണ്ട് പ്രതിരോധം തീര്‍ത്തിരിക്കുകയാണ് ക്രൈസ്തവ വിശ്വാസികള്‍.
ദൈവവിശ്വാസം എന്ന സങ്കല്പത്തിന് ബദലായിട്ടാണ് സാത്താൻ സേവ നടക്കുന്നത്. തീവ്രമായ ആരാധന രീതികളും, മനുഷ്യഹത്യ പോലുള്ള അർപ്പണവുമാണ് സാത്താൻ സേവ ചെയ്യുന്നവർ പിന്തുടരുന്നത്. നരബലിക്ക് സമാനമായി യാഗം അർപ്പിക്കുന്നതിലൂടെ അഭിവൃദ്ധി ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന സമൂഹമാണ് ഇതിന് പിന്നിൽ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ജൂലൈ മുതൽ ഊർജ്ജ ബില്ലുകൾ ഏകദേശം 450 പൗണ്ട് കുറയും. കൺസൾട്ടൻസി സ്ഥാപനമായ കോൺവാൾ ഇൻസൈറ്റാണ് മെയ് 25 ന് ഓഫ്ജെം പ്രഖ്യാപിക്കുന്ന പുതിയ ഔദ്യോഗിക വില പരിധി പ്രകാരം ബില്ലുകൾ 446 പൗണ്ട് വരെ കുറയുമെന്ന് പ്രവചിച്ചത്. നിലവിൽ ഗവൺമെന്റിന്റെ ഊർജ്ജ വില ഗ്യാരണ്ടി കാരണം ഒരു സാധാരണ ഉപയോക്താവിനു അവരുടെ ഊർജ്ജത്തിനായി പ്രതിവർഷം 2,500 പൗണ്ട് ചിലവഴിച്ചാൽ മതി. ജൂലൈയിൽ പുതിയ വില പരിധി പ്രാബല്യത്തിൽ വരുമ്പോൾ ഇത് 2,054 പൗണ്ടായി കുറയുമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. ഒക്ടോബറിൽ ഇത് 1,976 പൗണ്ടായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും വിശകലന വിദഗ്ധർ കൂട്ടിച്ചേർത്തു. ഒരു ശരാശരി കുടുംബത്തിനുള്ള ഓഫ്ജെംമിന്റെ നിലവിലെ പരിധി 3,280 പൗണ്ടാണ്, എന്നാൽ സർക്കാരിന്റെ ഗ്യാരന്റി സ്കീമിന് കുറഞ്ഞ പരിധി ഉള്ളതിനാൽ ഉപഭോക്താക്കളെ ഇത് നേരിട്ട് ബാധിക്കുന്നില്ല. ജൂലൈയിൽ ഓഫ്ജെംമിന്റെ പരിധി 3,000 പൗണ്ട് ആയി കുറയുന്ന സാഹചര്യത്തിൽ ഗ്യാരണ്ടിയുടെ പരിധി ഉയരാനാണ് സാധ്യത.
സർക്കാരിൻെറ ഊർജ്ജ വില ഗ്യാരണ്ടിയുടെ പദ്ധതി അടുത്ത മാർച്ചിൽ പൂർണ്ണമായും അവസാനിക്കും. അതേസമയം ഓഫ്ജെംമിന്റെ പുതിയ നീക്കം ജനങ്ങൾക്ക് ഏറെ സന്തോഷം തരുന്ന വാർത്തയാണെന്ന് കോൺവാൾ ഇൻസൈറ്റിന്റെ പ്രിൻസിപ്പൽ കൺസൾട്ടന്റ് ഡോ ക്രെയ്ഗ് ലോറി പറഞ്ഞു. പ്രവചനങ്ങൾ അനുസരിച്ച് ഒരു ശരാശരി ഉപഭോക്താവിന് നിലവിലുള്ള ഊർജ്ജ വിലയിൽ നിന്ന് ഏകദേശം 450 പൗണ്ട് കുറയും. കഴിഞ്ഞ വർഷം നടന്ന റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ മൊത്തവ്യാപാര ഊർജ്ജത്തിന്റെ വില വർദ്ധിക്കുകയായിരുന്നു. ഇതിന് പിന്നാലെ ജനുവരിയിൽ ഓഫ്ജെംമിന്റെ വില പരിധി 4,279 പൗണ്ട് ആയി ഉയർന്നിരുന്നു. സാധരണക്കാരെ സഹായിക്കുന്നതിൻെറ ഭാഗമായി സർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവന്നിരുന്നു. ഊർജ്ജ ബില്ലുകൾ 2021-ൽ ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് ഇപ്പോഴും 1,000 പൗണ്ട് കൂടുതലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഭാര്യ കാരി താൻ മൂന്നാമതും ഗർഭിണിയാണെന്ന സന്തോഷവാർത്ത പങ്കുവെച്ചു . ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അവർ വിവരം പുറത്തുവിട്ടത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഒരു പുതിയ കുടുംബാംഗം കൂടി എത്തും എന്നാണ് തൻറെ പോസ്റ്റിൽ അവർ വെളിപ്പെടുത്തിയത്. നിലവിൽ മൂന്ന് വയസ്സുള്ള വിൽഫ് ഒരു വയസ്സുള്ള റോമി എന്നീ മക്കളാണ് ബോറീസ് കാരി ദമ്പതികൾക്ക് ഉള്ളത്.
വെസ്റ്റ് മിനിസ്റ്ററിലെ ചാൾസ് രാജാവിൻറെ കിരീടധാരണ ചടങ്ങിലാണ് ബോറിസ് ജോൺസനും കാരിയും ഒന്നിച്ച് അവസാനമായി പങ്കെടുത്ത പൊതു പരിപാടി. പുതിയ കുട്ടി പിറക്കുന്നതോടെ 58 വയസ്സുകാരനായ ബോറിസ് ജോൺസൺ 8 കുട്ടികളുടെ പിതാവാകും. മറീന വീലറുമായുള്ള മുൻ വിവാഹത്തിൽ ജോൺസ് നാലു കുട്ടികളുണ്ട്. ബ്രിട്ടന്റെ ചരിത്രത്തിൽ 200 വർഷത്തിനിടെ അധികാരത്തിലിരിക്കെ ആദ്യമായി വിവാഹിതനാകുന്ന വ്യക്തിയാണ് ബോറിസ് ജോൺസൺ. പ്രധാനമന്ത്രി പദത്തിലിരുന്നപ്പോഴാണ് ബോറിസ് ജോൺസൺ കാരിയെ വിവാഹം കഴിച്ചത് . ആദ്യ ഭാര്യയായ അല്ലെഗ്ര മോസ്റ്റിൻ-ഓവനിൽ അദ്ദേഹത്തിന് കുട്ടികൾ ഇല്ലായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നായയുടെ ആക്രമണത്തെ തുടർന്ന് 37കാരനായ യുവാവിന് ദാരുണാന്ത്യം. വിഗനിൽ താമസിക്കുന്ന ജോനാഥൻ ഹോഗാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് നടന്ന സംഭവത്തെ തുടർന്ന് ആക്രമണകാരിയായ നായയെ വെടിവെച്ച് കൊന്നു .
വെസ്റ്റ്‌ലീ ലെയ്‌നിലാണ് ഗുരുതര പരുക്കുകളോടെ ഹോഗിനെ രാത്രി 9 മണിയോടെ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചയോടെ മരിക്കുകയായിരുന്നു. ഈ വർഷം രാജ്യത്ത് നായയുടെ ആക്രമണത്തിൽ ഇതുവരെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
ആക്രമണകാരിയായ നായയെ പിടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് വെടിവെച്ച് കൊന്നതെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജി എം പി) പറഞ്ഞു. നായയുടെ ചുമതലക്കാരനാണെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലണ്ടൻ: ജോൺ അലൻ ടെസ്‌കോ ചെയർമാൻ സ്ഥാനം ഒഴിയുന്നു. പെരുമാറ്റത്തെച്ചൊല്ലിയുള്ള ആരോപണങ്ങളെ തുടർന്നാണ് നടപടി. സിബിഐ ബിസിനസ് ഗ്രൂപ്പിന്റെ മുൻ പ്രസിഡന്റ് കൂടിയായ അലനെതിരെ പ്രധാനമായും നാല് ആരോപണങ്ങൾ ആണ് ഉന്നയിച്ചത്. ഇതിൽ മൂന്നെണ്ണം അദ്ദേഹം നിഷേധിച്ചു. എട്ട് വർഷത്തിൽ അധികമായി ടെസ്കോ ചെയർമാൻ എന്ന പദവിയിൽ സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് സ്ഥാനം ഒഴിയുന്നത്.
‘ഗാർഡിയൻ റിപ്പോർട്ട് ചെയ്തതുപോലെ, എനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് ടെസ്‌കോയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നിൽക്കേണ്ടിവരുന്നതിൽ ഖേദമുണ്ട്’- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം വാർഷിക ഷെയർഹോൾഡർ മീറ്റിംഗിൽ ടെസ്‌കോ ജീവനക്കാരനെ അലൻ സ്പർശിച്ചതായി ഒരു റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. 2019-ലും സമാന തരത്തിലുള്ള ആരോപണങ്ങൾ ഇയാൾക്കെതിരെ ഉണ്ടായിട്ടുണ്ട് .
2021-ൽ ഒരു സ്റ്റാഫ് അംഗത്തിന്റെ വസ്ത്രധാരണത്തെയും അടിവസ്ത്രത്തെയും കുറിച്ച് അദ്ദേഹം അഭിപ്രായം പറഞ്ഞതായും ആരോപണം ഉണ്ട് . എന്നാൽ ഈ സംഭവം താൻ ഓർക്കുന്നില്ലെന്ന് അലൻ പറഞ്ഞു. അതേസമയം, 2019 അവസാനത്തിൽ ഒരു വനിതാ ജീവനക്കാരിയോട് അവളുടെ രൂപത്തിന് അനുയോജ്യമായ വസ്ത്രത്തെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞതായി അദ്ദേഹം സമ്മതിച്ചു. അതിന് ശേഷം ഉടൻ തന്നെ മാപ്പ് പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് കനത്ത പ്രഹരവുമായി ഇന്ത്യൻ സർക്കാർ. വിദേശ രാജ്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം ചിലവഴിക്കുന്നത് ഇനിമുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിൽ വരുമെന്ന് കേന്ദ്ര ധനമന്ത്രാലയം. എൽആർഎസിന് കീഴിൽ ഇന്ത്യയ്ക്ക് പുറത്തുള്ള അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ചെലവുകൾ കൊണ്ടുവരുന്ന, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ചട്ടങ്ങൾ ചൊവ്വാഴ്ച രാത്രിയാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്. പുതിയ നീക്കത്തിന്റെ ഫലമായി, അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള ചെലവിന്റെ 20 ശതമാനം ടാക്സ് കളക്റ്റഡ് അറ്റ് സോഴ്സ് (ടിസിഎസ്) ഈടാക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് നടത്തുന്ന പുതിയ പരിഷ്കരണം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.
ഇന്ത്യയ്ക്ക് പുറത്ത് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾ എൽആർഎസിന്റെ പരിധിയിൽ ഉടനടി പ്രാബല്യത്തിൽ വരും. ഇത് ജൂലൈ ഒന്ന് മുതൽ 2022-23 ലെ ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ ടിസിഎസിന്റെ ഉയർന്ന ലെവി പ്രാപ്തമാക്കുന്നു. നേരത്തെ ഒരു വിദേശ യാത്രയ്ക്കിടെ ചെലവുകൾക്കായി പണമടയ്ക്കാൻ അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് എൽആർഎസ് പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. 2000 -ത്തിലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് (കറന്റ് അക്കൗണ്ട് ട്രാൻസാക്ഷൻ) റൂൾസ് ഏഴ് പ്രകാരം അന്താരാഷ്‌ട്ര ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള ചെലവുകൾ എൽആർഎസിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ഉയർന്ന മൂല്യമുള്ള വിദേശ ഇടപാടുകൾ ട്രാക്ക് ചെയ്യാൻ സഹായിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. പത്രങ്ങൾ, മാസികകൾ അല്ലെങ്കിൽ ഓൺലൈൻ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങൾ, സ്ട്രീമിംഗ് സേവനങ്ങൾ പോലുള്ള ഇന്ത്യയിൽ നിന്നുള്ള വിദേശ സാധനങ്ങൾ/സേവനങ്ങൾ വാങ്ങുന്നതിനുള്ള പേയ്‌മെന്റുകളെ മാറ്റങ്ങൾ ബാധിക്കില്ല. വിദേശ യാത്രകളിലെ ചെലവ് വർദ്ധിച്ച പശ്ചാത്തലത്തിലാണ് നടപടി. 2022-23 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഫെബ്രുവരി കാലയളവിൽ ഇന്ത്യക്കാർ 12.51 ബില്യൺ ഡോളർ വിദേശ യാത്രകൾക്കായി ചെലവഴിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 104 ശതമാനം വർദ്ധനവാണ് ഉണ്ടായത്. കോവിഡുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങൾ കാരണമാണിത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എൻഎച്ച് എസിന്റെ കാത്തിരിപ്പു സമയം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ആരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്താൻ ഗവൺമെൻറ് സ്വകാര്യ മേഖലകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു. 2022 ജനുവരിയിൽ പ്രൈവറ്റ് മേഖലയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താൻ തീരുമാനമായതിന് ശേഷവും 3 ലക്ഷം രോഗികൾക്ക് ആവശ്യമായ ചികിത്സകൾ നിഷേധിക്കപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചികിത്സയ്ക്കായി സ്വന്തം ചിലവിൽ സ്വകാര്യമേഖലയെ ആശ്രയിക്കുന്നവർക്ക് മാത്രം സേവനം ലഭ്യമാകുന്ന സാഹചര്യം നീതീകരിക്കാൻ പറ്റില്ലെന്ന് ലേബർ പാർട്ടി അഭിപ്രായപ്പെട്ടു.
എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കുന്നതിന് ഫലപ്രദമായി ഇടപെടാൻ സാധിച്ചതായി ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് അവകാശപ്പെട്ടു. എന്നാൽ സ്വകാര്യ മേഖലയിൽ പണം മുടക്കാൻ സാധിക്കുന്നവർക്ക് മാത്രം ചികിത്സ കിട്ടുന്നതിനെ തങ്ങൾ ശക്തമായി എതിർക്കുകയാണെന്ന് ലേബർ ഷാഡോ ഹെൽത്ത് സെക്യൂരിറ്റി വെസ് സ്ട്രീറ്റിംഗ് ഗവൺമെന്റിനെതിരെ ആഞ്ഞടിച്ചു.
2023 -മാർച്ചിലെ കണക്കുകൾ പ്രകാരം രാജ്യത്ത് 7.33 മില്യൺ ജനങ്ങളാണ് പലവിധ രോഗങ്ങളുടെ ചികിത്സയ്ക്കായി കാത്തിരിക്കുന്നത് . നിലവിൽ ഒരു ബ്രിട്ടീഷ് പൗരന്റെ ചികിത്സ ലഭിക്കുന്നതിനായുള്ള ശരാശരി കാത്തിരിപ്പ് സമയം 14 ആഴ്ചയായിരിക്കുന്നു. എന്നാൽ കോവിഡിന് മുമ്പുള്ള ശരാശരി കാത്തിരിപ്പ് സമയം 7 ആഴ്ചയിൽ താഴെ മാത്രമായിരുന്നു. രോഗികൾ വേദന കടിച്ചമർത്തി വിദഗ്ധ ചികിത്സയ്ക്കായി പലപ്പോഴും കാത്തിരിക്കേണ്ടതായി വരുന്ന നീതീകരിക്കാനാവാത്ത സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നത്. പലപ്പോഴും ഒന്നു രണ്ടു മാസം കാത്തിരുന്നതിന് ശേഷം അവസാന നിമിഷം അപ്പോയിൻമെന്റുകൾ ക്യാൻസൽ ആകുന്ന അവസ്ഥ ഒട്ടുമിക്ക യുകെ മലയാളികളും അഭിമുഖീകരിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സമൂഹമാധ്യമങ്ങളിലും ഈമെയിലിലും ഇന്ന് ഒട്ടേറെ പേരാണ് ചുരുക്കെഴുത്തുകൾ ഉപയോഗിക്കുന്നത്. ഇതിനെ ഭാഷയുടെ ഒരു പരിണാമമായാണ് ഈ രംഗത്തെ വിദഗ്ധർ കാണുന്നത് . ചുരുക്കെഴുത്തുകളെ കൂടാതെ ഇമോജികളും ഹാഷ് ടാഗുകളും മറ്റും ഇന്ന് വ്യാപകമായി സമൂഹമാധ്യമങ്ങളിലും ഈമെയിലുകളിലും ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ പുതിയ ഭാഷ ഒരു പരിധിവരെ പഴയതും പുതിയതുമായ തലമുറകളിൽപ്പെട്ടവർ തമ്മിലുള്ള ആശയവിനിമയത്തിൽ പല പ്രതിസന്ധികളും സൃഷ്ടിക്കാറുണ്ട്.
തനിക്ക് മേലാധികാരി അയച്ച ഇമെയിലിലെ വാക്കുകളെ കുറിച്ച് ഐടി ജീവനക്കാരി പരാതി നൽകിയത് വൻ വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. ഈമെയിലിൽ ‘ xx ‘ എന്ന് രേഖപ്പെടുത്തിയത് ചുംബനത്തിനെ പ്രതീകവൽക്കരിച്ചതാണെന്നും ലൈംഗികമായ താല്പര്യത്തോടെയാണ് മേലധികാരി ഇത് ചെയ്തതെന്നുമാണ് പരാതിയിൽ പറയുന്നത്. കരീന ഗാസ് പറോവ എന്ന ഐടി ജീവനക്കാരിയാണ് തന്റെ മേലാധികാരിയായ അലക്സാണ്ടർ ഗൗലാൻഡ്രിസിനെതിരെ ട്രൈബ്യൂണലിൽ പരാതിപ്പെട്ടത്. ഇതു കൂടാതെ ഒരു ഫയലിന്റെ പേര് ‘ajg ‘ എന്ന് രേഖപ്പെടുത്തിയത് “എ ജംബോ ജെനിറ്റൽ” എന്നതിന്റെ ചുരുക്കെഴുത്താണെന്ന് അവർ വാദിച്ചു. ‘xx ‘ കൂടാതെ ഈ മെയിലിലെ ‘ yy ‘ ലൈംഗിക ബന്ധത്തെ സൂചിപ്പിക്കുന്നതായും ‘zzzz’ ബന്ധത്തിൽ ഏർപ്പെടാൻ താൻ എപ്പോൾ തയ്യാറാകുന്നു എന്നതിനെയാണ് കാണിക്കുന്നത് എന്നും ഗാസ് പറോവ് തന്റെ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതുകൂടാതെ കമ്പ്യൂട്ടർ മൗസ് ഉപയോഗിച്ചപ്പോൾ മന:പൂർവ്വം തന്റെ കൈകളിൽ മേലധികാരി ദുരുദ്ദേശത്തോടെ സ്പർശിച്ചതായും അവളുടെ പരാതിയിൽ ഉണ്ട് .
എന്നാൽ മേൽപ്പറഞ്ഞ സംഭവങ്ങൾ ലൈംഗിക സ്വഭാവമില്ലാത്തവയാണെന്നാണ് സെൻട്രൽ കോടതിയിലെ എംപ്ലോയ്മെൻറ് ട്രൈബ്യൂണൽ അവളുടെ വാദങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് വിധി പറഞ്ഞത്. തെളിവുകളില്ലാതെ അസാധാരണ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുള്ള പ്രവണതയായാണ് കോടതി സംഭവത്തെ വിലയിരുത്തിയത്. ലൈംഗിക പീഡനം, വിവേചനം, അന്യായമായ പിരിച്ചുവിടൽ എന്നിവയെ കുറിച്ചുള്ള ഗാസ്പറോയുടെ അവകാശവാദങ്ങൾ നിരസിച്ച ട്രൈബ്യൂണൽ 5000 പൗണ്ട് പിഴ അടയ്ക്കാനും വിധിച്ചു.