ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കോവിഡ് മഹാമാരി കാരണം 2020 , 2021ലും രാജ്യത്തെ പല പരീക്ഷകളും റദ്ദാക്കിയിരുന്നു. പരീക്ഷകൾക്ക് പകരം കുട്ടികളുടെ ക്ലാസ് റൂമിലെ പ്രകടനത്തെ വിലയിരുത്തി അധ്യാപകർ ഗ്രേഡ് നൽകുന്ന സംവിധാനമാണ് കോവിഡ് കാലത്ത് രാജ്യത്ത് നടപ്പിലാക്കിയത്. അതുകൊണ്ട് തന്നെ ആ കാലയളവിൽ ഒട്ടുമിക്ക കുട്ടികൾക്കും പ്രതീക്ഷിച്ചതിനേക്കാൾ മികവാർന്ന ഗ്രേഡുകളാണ് ലഭിച്ചത്. എന്നാൽ ഈ വർഷം മുതൽ പരീക്ഷ നടത്തിപ്പുകൾ സാധാരണ നിലയിലായിരിക്കുമെന്ന് പരീക്ഷാ റെഗുലേറ്റർ അറിയിച്ചു കഴിഞ്ഞു .
2022 – ൽ നടന്ന ജിസിഎസ്ഇ പരീക്ഷയിൽ ഇംഗ്ലണ്ടിലെ വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ വരാൻ സാധ്യതയുള്ള പാഠഭാഗങ്ങളെ കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ ഈ വർഷം ആ നടപടി ഉണ്ടാകില്ല എന്നാണ് വിദ്യാർഥികളെ അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും വിദ്യാർത്ഥികളെ സഹായിക്കുന്ന ചില കാര്യങ്ങൾ തുടർന്നും ചെയ്യുമെന്നാണ് പരീക്ഷാ റെഗുലേറ്റർ അറിയിച്ചിരിക്കുന്നത്.
ഇതിൻറെ ഭാഗമായി പരീക്ഷകൾ തമ്മിലുള്ള ഇടവേളകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് വിദ്യാർത്ഥികൾക്ക് വിശ്രമത്തിനും പരീക്ഷകൾക്കായി കൂടുതൽ പഠിക്കുന്നതിനും സമയം പ്രധാനം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഇതുകൂടാതെ ജി സി എസ് ഇ വിദ്യാർത്ഥികൾക്ക് ചില വിഷയങ്ങളിൽ സൂത്രവാക്യങ്ങളും സമവാക്യങ്ങളും ചോദ്യത്തിന്റെ ഭാഗമായി നൽകാനും തീരുമാനമായിട്ടുണ്ട്. ഇത് സൂത്രവാക്യങ്ങളും സമവാക്യങ്ങളും കുട്ടികൾ കാണാതെ പഠിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിക്കും .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഈസ്റ്റ് ഹാമിൽ വിസിറ്റ് വിസയിൽ എത്തിയ തിരുവനന്തപുരത്തുകാരി പെട്ടെന്നുള്ള അസുഖം മൂലം മരണമടഞ്ഞു. ആറുമാസത്തെ വിസിറ്റ് വിസയിൽ ഭർത്താവിനൊപ്പം യുകെയിലെത്തിയ യുവതിയാണ് മരണപ്പെട്ടത്. സാധാരണയായി, വിസിറ്റ് വിസയിലുള്ള ഒരാൾക്ക് ഒരു സ്പോൺസർ ഉണ്ടായിരിക്കും, അവർ വിസിറ്റ് വിസയിൽ യുകെയിലായിരിക്കുമ്പോൾ അവരെ പരിപാലിക്കുന്നതിനുള്ള എല്ലാ ഉറപ്പുകളും ഗ്യാരണ്ടികളും ഹോം ഓഫീസിന് നൽകുന്നത് ഈ സ്പോൺസർ ആണ്.
എന്നാൽ ഈ സാഹചര്യത്തിൽ മരിച്ചയാളെ നാട്ടിലെത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ സ്പോൺസർ മുന്നോട്ട് വന്നിട്ടില്ല. ആരാണ്, എവിടെയാണ് എന്നു പോലും വ്യക്തമല്ലാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനും കേരളത്തിലെ നോർക്ക ഓർഗനൈസേഷനും യുവതിയുടെ വിസ സ്റ്റാറ്റസിന്റെ നിയമസാധുത പരിശോധിക്കാതെ ഇടപെട്ട് മൃതദേഹം കേരളത്തിലേക്ക് തിരികെ കൊണ്ടുവരാൻ നിലവിൽ പരിശ്രമിക്കുകയാണ്.
എന്നാൽ, വിസ തട്ടിപ്പിന് ഇരയാകുന്ന മലയാളികൾക്ക് ഒരു ഉദാഹരണം മാത്രമാണ് ഈ സംഭവം. ലക്ഷങ്ങൾ ഇടനില നിന്ന് കൈപ്പറ്റിയാണ് പലരും ആളുകളെ പറ്റിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങളിൽ സ്പോൺസർ ഇല്ലാതെ വരുന്നത് വലിയ നിയമക്കുരുക്കാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മാന്യമായ ശമ്പള വർദ്ധനവിനായി തുടർ ചർച്ചകൾ പുനരാരംഭിക്കാൻ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ) സർക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ 5 ശതമാനത്തിന് പകരം രണ്ടക്ക ശമ്പള വർദ്ധനവിനായി തങ്ങൾ പട പൊരുതുമെന്ന് ആർസിഎൻ നേതാവ് പാറ്റ് കുള്ളൻ പറഞ്ഞു. 2023 – 24 – ൽ 5 ശതമാനം വർദ്ധനവാണ് സർക്കാർ നടപ്പിലാക്കിയ ശമ്പള വർദ്ധനവ്. എന്നാൽ ഈ നിർദ്ദേശം ആർസിഎൻ നിരസിച്ചിരുന്നു .
ചർച്ചകൾ വീണ്ടും പുനരാരംഭിക്കുവാൻ ആർസിഎൻ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാർ തലത്തിൽ ആർസിഎന്നിന്റെ ആവശ്യത്തോടെ നിഷേധപരമായ സമീപനമാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നത്. നിലവിലെ ശമ്പള വർദ്ധനവിനെ കുറിച്ച് വളരെ ഉദാരമെന്നാണ് എനർജി സെക്രട്ടറി ഗ്രാന്റ് ഷാപ്സ് അഭിപ്രായപ്പെട്ടത് . എന്നാൽ യുകെയിലെ കടുത്ത ജീവിത ചിലവ് വർദ്ധനവും പണപ്പെരുപ്പ നിരക്ക് 10 ശതമാനത്തിൽ നിൽക്കുന്നതുമായ സാഹചര്യത്തിൽ നിലവിലെ ശമ്പള വർദ്ധനവ് അപര്യാപ്തമാണെന്നാണ് ആർസിഎൻ വാദിക്കുന്നത്.
നേരത്തെ സർക്കാർ മുന്നോട്ട് വച്ച ശമ്പള വർദ്ധനവ് ആർസിഎൻ ഒഴിച്ചുള്ള മറ്റ് യൂണിയനുകളുടെ അംഗങ്ങൾ വോട്ടിനിട്ട് അംഗീകരിച്ചിരുന്നു. എന്നാൽ സർക്കാർ നിർദ്ദേശത്തിനെതിരെ ആർസിഎൻ യൂണിയനിലെ 54 ശതമാനം ആൾക്കാരും എതിർത്ത് വോട്ട് ചെയ്തതോടെയാണ് യൂണിയൻ നേതൃത്വം വീണ്ടും സമരമുഖത്ത് ഇറങ്ങിയത്. മെയ് ഒന്നിന് ഇംഗ്ലണ്ടിലെ നേഴ്സുമാർ 24 മണിക്കൂർ പണിമുടക്കിയിരുന്നു. തീവ്രചരണം ഉൾപ്പെടെയുള്ള എല്ലാ വിഭാഗത്തിൽ നിന്നും ആർസി എൻ അംഗങ്ങൾ പണിമുടക്കിൽ അണിചേരുന്നത് ആദ്യമായിട്ടാണ്
അടുത്ത പൊതു തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ വോട്ടവകാശത്തിന്റെ കാര്യത്തിൽ ചില നയപരമായ തീരുമാനങ്ങൾ എടുക്കുമെന്ന് ലേബർ പാർട്ടി വ്യക്തമാക്കി. യുകെയിൽ താമസിക്കുന്ന ചില രാജ്യങ്ങളിലെ യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് വോട്ടവകാശം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ലേബർ പാർട്ടിയുടെ ഷാഡോ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പറഞ്ഞു. ഇതോടൊപ്പം പതിനാറും പതിനേഴും വയസ്സ് പ്രായമായവർക്കും വോട്ടവകാശം നൽകുന്ന കാര്യവും പാർട്ടിയുടെ പരിഗണനയിൽ ഉണ്ട് .
2020 -ൽ തന്നെ ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമർ ബ്രിട്ടനിൽ താമസിക്കുന്ന എല്ലാ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും യുകെയിൽ പൂർണമായ വോട്ട് അവകാശം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം തങ്ങളുടെ പ്രകടനപത്രികയുടെ ഭാഗമായി അവതരിപ്പിക്കുമെന്നാണ് ലേബർ പാർട്ടി പറയുന്നത്. ഇവിടെ താമസിച്ച് രാജ്യത്തിനായി സംഭാവന നൽകുന്നവരെ നമ്മുടെ ജനാധിപത്യ പ്രക്രിയയിൽ ഉൾപ്പെടുത്തണമെന്നാണ് ലേബർ പാർട്ടിയുടെ വാദം.
പാർലമെൻറ് തിരഞ്ഞെടുപ്പിൽ വിദേശ പൗരന്മാർക്ക് വോട്ടവകാശം നൽകുന്നത് ബ്രിട്ടനെ യൂറോപ്യൻ യൂണിയനിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായാണ് കൺസർവേറ്റീവ് പാർട്ടി കാണുന്നത്. പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും അടുത്ത യു കെ സർക്കാരിനെ തിരഞ്ഞെടുക്കാനുമുള്ള അവകാശം ബ്രിട്ടീഷ് പൗരന്മാർക്ക് മാത്രമുള്ളതാണെന്നാണ് ഈ വിഷയത്തെക്കുറിച്ച് കൺസർവേറ്റീവ് പാർട്ടി ചെയർമാൻ ഗ്രെഗ് ഹാൻഡ്സ് പ്രതികരിച്ചത്. നിലവിൽ യുകെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരൻമാർക്ക് ലോക്കൽ കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. ഏകദേശം 3.4 ദശലക്ഷം യൂറോപ്യൻ യൂണിയൻ പൗരന്മാർ യുകെയിൽ ഉണ്ടെന്നാണ് കണക്കുകൾ . വോട്ടിംഗ് പ്രായം 16 വയസ്സായി കുറയ്ക്കുമെന്ന് ലേബർ പാർട്ടി 2015 -ലെയും 2017 – ലെയും പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബലാത്സംഗ കേസിൽ ബ്രിട്ടീഷ് വിനോദസഞ്ചാരി മഗലൂഫിൽ പിടിയിൽ. ചൊവ്വാഴ്ച പുലർച്ചെ നടന്നതായി പറയപ്പെടുന്ന ബലാത്സംഗത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ ബാഗുകൾ പായ്ക്ക് ചെയ്ത് ദ്വീപ് വിടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. മകന്റെ സുഹൃത്തിനെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. താമസിച്ചിരുന്ന മുറിയ്ക്ക് അടുത്തുള്ള യുവതിയുടെ റൂമിലേക്ക് അതിക്രമിച്ചു കയറിയാണ് ഇയാൾ പീഡനം നടത്തിയത്. തുടർന്ന് മഗലൂഫിലെ പൂന്ത ബല്ലേന പാർട്ടി സ്ട്രിപ്പിന് സമീപമുള്ള സിവിൽ ഗാർഡ് ഓഫീസിൽ അലാറം മുഴക്കിയതോടെയാണ് സംഭവം പുറത്ത് വന്നത്.
മജോർക്കയിലെ പാൽമ എയർപോർട്ടിലെ ഫ്ലൈറ്റ് ഗേറ്റിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ, ഇരയായ യുവതിയിൽ നിന്ന് മൊഴി എടുത്തിരുന്നു.പോലീസ് അറസ്റ്റ് ചെയ്യുമെന്ന് തോന്നിയ പ്രതി ഉടൻ തന്നെ വിമാനമാർഗം രാജ്യം വിടാൻ ശ്രമിക്കുന്നതിനിടയിൽ എയർപോർട്ടിൽ വെച്ചാണ് പോലീസ് പിടികൂടിയത്. യുകെയിലേക്ക് മടങ്ങുന്നതിനിടയിലാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് മജിസ്ട്രേട്ടിന്റെ മുൻപിൽ ഹാജരാക്കിയ ഇയാൾക്ക്, ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
ചൊവ്വാഴ്ച നടന്നതായി പറയപ്പെടുന്ന സംഭവത്തെക്കുറിച്ചും തുടർന്നുള്ള അറസ്റ്റിനെക്കുറിച്ചും സ്പെയിനിലെ സിവിൽ ഗാർഡ് സേന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഔദ്യോഗികമായി പ്രതിയുടെ പേരോ മറ്റ് വിവരങ്ങളൊ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. ദ്വീപിൽ തുടർച്ചയായി സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണ സംഭവങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ സമാനമായ സംഭവത്തിന്റെ ഞെട്ടൽ വിട്ട് മാറുന്നതിനിടയിലാണ് ഇപ്പോൾ പുതിയ സംഭവം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബി ആൻഡ് എം, ഐസ് ലാൻഡ്, ലിഡിൽ, ന്യൂ ലുക്ക്, എന്നീ സ്റ്റോറുകൾ രാജ്യത്തുടനീളം അടച്ചുപൂട്ടുന്നു. എനർജി ബില്ലുകൾ കുതിച്ചുയരുകയും ഹൈസ്ട്രീറ്റ് സ്റ്റോറുകൾക്ക് നികുതി വർദ്ധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്റ്റോറുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നത്. ബി ആൻഡ് എംമ്മിന്റെ രണ്ട് സ്റ്റോറുകൾ ഈ മാസം അടച്ചുപൂട്ടും, അതേസമയം ഐസ്ലാൻഡും ന്യൂ ലുക്കും ഒന്ന് വീതവും ലിഡ്ലിന് രണ്ട് സ്റ്റോറുകളും പ്രവർത്തനം നിർത്തിവെക്കും. സെന്റർ ഫോർ റീട്ടെയിൽ റിസർച്ച് പറയുന്നതനുസരിച്ച്, വ്യവസായത്തിലുടനീളം അടച്ചുപൂട്ടലുകളുടെ കാലമാണ് വരാൻ പോകുന്നത് എന്നാണ്. വർദ്ധിച്ചുവരുന്ന ചിലവുകൾ വ്യവസായ സമ്പ്രദായത്തെ തകർക്കുകയാണ്.
ഫ്രോസൺ ഫുഡ് കമ്പനിയായ ഐസ്ലാൻഡും വെയിൽസിലെ ഫ്ലിന്റിലെ ഒരു ബ്രാഞ്ച് അടയ്ക്കും. ബി ആൻഡ് എം ഈ മാസം ബോൾട്ടന്റെ ബേൺഡൻ റീട്ടെയിൽ പാർക്കിലെ സ്റ്റോർ അടച്ചുപൂട്ടും. പല സ്റ്റോറുകളിലെ ആളുകളെയും ഇതനുസരിച്ച് മറ്റിടങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം. ചെഷയറിലെ വിഡ്നസിലെ മറ്റൊരു സ്റ്റോറും ഉടൻ പൂട്ടുമെന്നാണ് പുറത്ത് വരുന്ന വിവരം. വരും ദിവസങ്ങളിൽ കൂടുതൽ വ്യവസായ മേഖലകളിൽ സമാനമായ മാറ്റം പ്രതിഫലിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
യുകെയിലുടനീളമുള്ള ബി ആൻഡ് എം സ്റ്റോറുകളുടെ എണ്ണം ഇപ്പോൾ 700-ലധികമാണ്. ഫ്രോസൺ ഫുഡ് കമ്പനിയായ ഐസ്ലാൻഡും വെയിൽസിലെ ഫ്ലിന്റിലെ ഒരു ശാഖയും അടയ്ക്കും. മറ്റൊന്ന് ബെക്കിൾസിലെ സഫോൾക്കിൽ അടുത്ത മാസം ആരംഭിക്കും. ദി ഫുഡ് വെയർഹൗസിനൊപ്പം 1,000-ത്തിലധികം സ്റ്റോറുകളുള്ള സൂപ്പർമാർക്കറ്റ് ശൃംഖലയ്ക്ക് കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കുകൾ വരെ ഏകദേശം നാല് മില്യൺ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഊർജ്ജ ബില്ലിൽ 20 മില്യൺ പൗണ്ട് വർധിച്ചതിനാൽ പുതിയ സ്റ്റോർ ഓപ്പണിംഗുകൾ നിർത്തലാക്കാൻ നിർബന്ധിതരായെന്ന് കമ്പനി സിഇഒ ബോസ് റിച്ചാർഡ് വാക്കർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഏറെ പുതുമയുള്ളതായിരുന്നു ഈ വർഷത്തെ യൂറോവിഷൻ സംഗീത മത്സരം. എല്ലാവർഷവും ഈ പരിപാടിക്ക് ആതിഥേയത്വം അരുളേണ്ടത് മുൻ വർഷത്തെ ജേതാക്കളായ രാജ്യമാണ്. ഈ വർഷം റഷ്യൻ യുദ്ധം കാരണം ആ പതിവ് തെറ്റുകയായിരുന്നു. കഴിഞ്ഞ വർഷത്തെ ജേതാക്കളായ യുക്രെയിനിൽ സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതു കാരണം ബ്രിട്ടൻ അത് ഏറ്റെടുത്ത് നടത്തുകയായിരുന്നു. മത്സരവേദിയിൽ, ഒരു സന്ദർഭത്തിലെങ്കിലും ചാൾസ് രാജാവും കാമില രാജ്ഞിയും സന്നിഹിതരായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
അതിശക്തമായിരുന്നു ഫൈനലിൽ എല്ലാ മത്സരാർത്ഥികളും കാഴ്ച്ച വെച്ചത്. ഏറെ പ്രതീക്ഷകൾ ഉയർത്തിയ ഫിൻലാൻഡിന്റെ കാറിജയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളി സ്വീഡന്റെ ലോറീൻ കിരീടം നേടി. യുക്രെയിന് വേണ്ടി ആതിഥേയത്വം ഏറ്റെടുത്ത യുകെയ്ക്ക് പക്ഷെ 25-ാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളു. ഐ റോട്ട് എ സോംഗ് എന്ന ട്രാക്കുമായി എത്തിയ മേ മുള്ളർ ആയിരുന്നു യു കെയെ പ്രതിനിധീകരിച്ചത്. സ്റ്റേജിലേക്കുള്ള കാലുഷ് ഓർക്കസ്ട്രയുടെ തിരിച്ചു വരവിനും ഈ വർഷത്തെ യൂറോവിഷൻ സാക്ഷ്യം വഹിച്ചു. റഷ്യയുമായുള്ള യുക്രെയിന്റെ യുദ്ധം 444-ാം ദിവസത്തിലെത്തുമ്പോഴായിരുന്നു തങ്ങളുടെ ഹിറ്റ് പാട്ടുകളുമായി അവർ വേദിയിൽ എത്തുന്നത്. ലിവർപൂൾ അറീനയിൽ നടന്ന ലൈവ് പരിപാടിയിലും ഗ്രാന്റ് ഫിനാലെയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആരാധകരായിരുന്നു പങ്കെടുത്തിരുന്നത്.
നേരത്തേ തന്റെ യൂഫോറിയ എന്ന ട്രാക്കുമായി 2012-ലും ലോറീൻ യൂറോവിഷൻ കിരീടം നേടിയിട്ടുണ്ട്. ടാറ്റൂ എന്ന ട്രാക്കായിരുന്നു ഇത്തവണ. കടുത്ത മത്സരം നൽകി തൊട്ടുപിറകെ എത്തുകയായിരുന്നു ഫിൻലാൻഡ് ഗായകനായ കാറിജ. ഇസ്രയേൽ ഗായിക നോവ കിരേലിനും ആരാധകർ നിരവധി ഉണ്ടായിരുന്നെങ്കിലും ആദ്യ രണ്ട് സ്ഥനങ്ങളിൽ എത്താൻ കഴിഞ്ഞില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: 15 വർഷമായി അവധിയിലായിരുന്ന ഐബിഎം ഐടി ജീവനക്കാരൻ ശമ്പളം ഉയർത്താതിൽ കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തനിക്ക് 65 വയസ്സ് തികയുന്നതുവരെ ഐ.ബി.എം ഗ്യാരണ്ടീഡ് ശമ്പളം നൽകിയിട്ടും വിവേചനത്തിനിരയായി എന്ന് ചൂണ്ടികാട്ടിയാണ് നടപടി. ഇയാൻ ക്ലിഫോർഡ് എന്ന വ്യക്തിയാണ് കേസ് നൽകിയത്. 2008 മുതൽ അദ്ദേഹം ജോലി ചെയ്തിട്ടില്ലെങ്കിലും കമ്പനിയിൽ നിന്ന് £1.5 മില്യണിലധികം ശമ്പള ഇനത്തിൽ ലഭിച്ചിട്ടുണ്ട്. തുടർന്ന് പ്രദേശത്തെ എംപ്ലോയ്മെന്റ് ട്രൈബ്യുണലിൽ പരാതിയുമായി ചെന്ന ഇദ്ദേഹത്തെ അവർ മടക്കി അയച്ചു. പരാതി അന്യായമാണെന്ന് മനസിലായതിനെ തുടർന്നാണ് നടപടി.
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു അമേരിക്കൻ മൾട്ടിനാഷണൽ ടെക്നോളജി കോർപ്പറേഷനാണ് ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ എന്നറിയപ്പെടുന്ന ഐ.ബി.എം. 2008 മുതൽ ജോലി ചെയ്തില്ലെങ്കിലും അവർ ക്ലിഫോർഡിന്റെ വാർഷിക ശമ്പളം £54,028 എല്ലാ വർഷവും നൽകിയിട്ടുണ്ട്. ലണ്ടനിലെ കിംഗ്സ് കോളേജിൽ പഠിച്ചിരുന്ന ക്ലിഫോർഡ്, 2008 സെപ്റ്റംബറിൽ 2013 വരെ മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. തുടർന്നാണ് അദ്ദേഹം ശമ്പളവർദ്ധനവ് ഉന്നയിച്ചു പരാതിപ്പെട്ടത്. തുടർന്ന് അഞ്ച് വർഷമായി ലഭിക്കാനുള്ള ശമ്പളവും, വേതന വർധനവും ഉന്നയിച്ചു പരസ്യ പ്രതിഷേധത്തിലേക്ക് കടന്നത്.
കമ്പനിയുടെ നയം അനുസരിച്ച് ആകെ സാലറിയുടെ 75 ശതമാനമാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുമ്പോൾ നൽകുന്നത്. ക്ലിഫോർഡിന്റെ ശമ്പളം 72,037 പൗണ്ടായിരുന്നു, കിഴിവിന് ശേഷം അദ്ദേഹത്തിന് 54,028 പൗണ്ട് ലഭിച്ചു. റിട്ടയർമെന്റ് പ്രായം 65 ആകുന്നതുവരെ ഇവ തുക ലഭിക്കും. എന്നാൽ ഐ.ബി.എം കമ്പനിക്ക് എതിരെ നടപടി എടുക്കണമെന്നാണ് ക്ലിഫോർഡ് ആവശ്യപ്പെടുന്നത്.
ഷിബി ചേപ്പനത്ത്
ലണ്ടൻ • ആകമാന യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം കരീം ദ്വിതിയൻ ബാവക്ക് യുകെ ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ ബോൾട്ടൺ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ച് പ്രൗഡഗംഗീശമായ വരവേല്പ് നൽകി. യുകെ മേഖലയിലെ മുഴവൻ ഇടവകകളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തി. “അമ്മയെ ഞങ്ങൾ മറന്നാലും അന്ത്യോഖ്യായെ മറക്കില്ല”എന്ന ദൃഡപ്രതിജ്ഞ ഏറ്റുപറഞ്ഞു കൊണ്ട് പരിശുദ്ധ ബാവായെയും അഭിവന്ദ്യ മെത്രാപ്പോലിത്തമാരേയും കുർബാന അർപ്പിക്കാനായി സ്റ്റേഡിയത്തിൽ പ്രത്യേകം ക്രമികരിച്ച വേദിയിലേക്ക് വിശ്വാസികൾ കുരുത്തോലകളുടേയും പാത്രിയർക്കാ പതാകകളുടേയു പുഷ്പ വർഷത്തോടേയും കുടി ആനയിച്ചു.
അതിരാവിലെ തന്നെ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മൈലുകൾ താണ്ടി കൈക്കുഞ്ഞുങ്ങളുമായി എത്തിയ വിശ്വാസികളെ നിരുൽസാഹപ്പെടുത്താതെ പരിശുദ്ധ ബാവ ഗ്ലൈഹിക വാഴ് വുകൾ നൽകിക്കൊണ്ട് വേദിയിലേക്ക് എത്തി ചേർന്നു. തുടർന്ന് മോറാന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വിശുദ്ധ കുർബാനക്ക് സഹ കാർമികത്വം വഹിച്ചുകൊണ്ട് മലങ്കര സഭയുടെ മെത്രാപോലീത്തൻ ട്രസ്റ്റി അഭിവന്ദ്യ ഡോ ജോസഫ് മാർ ഗ്രിഗോറിയോസ്, ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് , അഭിവന്ദ്യ ഡോ കുര്യക്കോസ് മാർ തേയോഫിലോസ് , അഭിവന്ദ്യ ഡോ മാത്യൂസ് മാർ അന്തീമോസ്, അന്ത്യോഖ്യായിൽ നിന്നും പരിശുദ്ധ ബാവായെ അനുഗമിച്ച മാർ ക്രിസ്റ്റഫോറസ് മെത്രാപ്പോലിത്ത എന്നിവരും യുകെയിലെ സിറിയൻ അധിപൻ അഭിവന്ദ്യ തോമാ ദാവൂദ് തിരുമേനിയും വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു.
പരിശുദ്ധ സഭയിലെ റമ്പാച്ചൻമാരും ഭദ്രാസനത്തിലെ വിവിധ ഇടവകകളില വൈദികരും ശെമ്മാശ്ശൻമാരും ശുശ്രൂഷകരും കുർബാനയിൽ പരിശുദ്ധ പിതാവിനോടൊപ്പം പങ്കുചേർന്നു. വൈദികരുടെ നേതൃത്വത്തിൽ സുറിയാനി ഗീതങ്ങളോടുകൂടിയ ഗായക സംഘം വിശുദ്ധ ബലിയെ കൂടുതൽ അനുഗ്രഹമാക്കി. ഇന്ത്യക്ക് വെളിയിൽ മലങ്കര സഭയുടെ മക്കൾ സംഘടിപ്പിച്ച ഏറ്റവും വലിയ കൂട്ടായ്മയിൽ ഒന്നാണ് ഇതെ എന്ന് പരിശുദ്ധ പിതാവ് അനുഗ്രഹ പ്രഭാഷണത്തിൽ പ്രസ്താവിച്ചു.
മലങ്കര സഭയിലെ മക്കളുടെ ഏതു പ്രതിസന്ധിയിലും പൂർവ്വ പിതാക്കൻമാർ പകർന്നുതന്നു വിശ്വാസം കാത്തു സംരക്ഷിക്കുവാൻ പരിശുദ്ധ പിതാവ് കൂടെ ഉണ്ടാവുമെന്നും ബാവാ ഓർമ്മിപ്പിച്ചു. തുടർന്ന് കുർബാനയിൻ സംബദ്ധിച്ച എല്ലാ വിശ്വാസികളേയും പരിശുദ്ധ പിതാവ് സ്ളീബാ മുത്തി അനുഗ്രഹിച്ചു. തുടർന്ന് സംസാരിച്ച സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി അഭിവന്ദ്യ ജോസഫ് മാർ ഗ്രീഗോറിയോസ് തിരുമേനി താൻ ലണ്ടനിൽ ഏതാനും കുടുബങ്ങളെ വച്ച് ആരംഭിച്ച പരിശുദ്ധ സഭയുടെ തുടക്കം ഇന്ന് ആയിരങ്ങളെ സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് അവിശ്വസനീയം എന്ന് പ്രതിപാദിച്ചു. ഇതു പോലെ പരിമിതമായ സാഹചര്യത്തിൽ അച്ചടക്കത്തോടും സംഘാടന മികവോടും കുടി ഇതു പോലെ ഒരു കുർബാന സംഘടിപ്പിക്കുവാൻ നേതൃത്വം കൊടുത്ത ഭദ്രാസന കൗൺസിലിനെ അറിവന്ദ്യ പിതാവ് മുക്തകണ്ടം പ്രശംസിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ സ്നേഹ വിരുന്നും ഉണ്ടായിരുന്നു. ഏകദേശം 3 മണിയോടുകൂടി ചടങ്ങുകൾക്ക് സമാപാനം കുറിക്കുകയും ചെയ്തു .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ ആരംഭിക്കുന്നു. പാൻഡെമിക് സമയത്ത് എക്സാമുകൾ സാധാരണ പോലെ നടക്കാത്തതിനാൽ വിദ്യാർത്ഥികളിൽ ഏറെ പേർക്കും ഇത് ആദ്യ അനുഭവമാണ്. ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ എ-ലെവൽ വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ മെയ് 15 ന് ആരംഭിച്ച് ജൂൺ അവസാനത്തോടെ അവസാനിക്കും. മൂല്യനിർണയം ടെക്നോളജിയുടെ സഹായത്തോടെയാണ് നടപ്പിലാക്കാനാണ് തീരുമാനം.
ടി-ലെവലായ ബിസിനസ് ആൻഡ് ടെക്നോളജി എജ്യുക്കേഷൻ കൗൺസിൽ കോഴ്സുകൾ, ബിടെക്കുകൾ കേംബ്രിഡ്ജ് ടെക്നിക്കൽസ് ഇന്റർനാഷണൽ ബാക്കലറിയേറ്റ് (ഐബി) എന്നീ പരീക്ഷകളും ഏപ്രിൽ 27 ന് ആരംഭിച്ചിരുന്നു. ഇവ മെയ് 19 ന് അവസാനിക്കും. സ്കോട്ട്ലൻഡിലെ ഹയർ, അഡ്വാൻസ്ഡ് ഹയർ എന്നി പരീക്ഷകൾ ഏപ്രിൽ അവസാനത്തോടെ ആരംഭിച്ചിരുന്നു. മെയ് അവസാനത്തോടെ പരീക്ഷകൾ പൂർത്തിയാകുമെന്ന് വിദ്യഭാസ വകുപ്പ് പ്രതിനിധികൾ വ്യക്തമാക്കി.കോവിഡിന് ശേഷം നടക്കുന്ന എക്സാം ആയതിനാൽ മൂല്യനിർണയ ഗ്രേഡുകൾ സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. മുൻ ഗ്രേഡുകളുടെയും ശരാശരി മാർക്കിന്റെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്താനാണ് നീക്കം. ഈ പരീക്ഷയിൽ പ്രതീക്ഷിച്ചതിലും മോശം പ്രകടനം നടത്തുന്ന വിദ്യാർത്ഥികളെ ഇത് സഹായിക്കും.
കോവിഡിന് ശേഷം നടക്കുന്ന പരീക്ഷ ആയതിനാൽ തന്നെ ഫലങ്ങളിൽ പ്രകടമായ മാറ്റം ഉണ്ടാകുമെന്നും അധികൃതർ പറയുന്നു. വെയിൽസിൽ പരീക്ഷ പേപ്പർ പരിശോധന പഴുതടച്ച നിലയിൽ ആകില്ലെന്നും മഹാമാരിക്ക് ശേഷം നടക്കുന്ന എക്സാം എന്ന നിലയിലുള്ള പരിഗണന നൽകുമെന്നും എക്സാം ബോർഡ് പ്രതിനിധികൾ കൂട്ടിചേർത്തു. വെൽഷ് ജോയിന്റ് എജ്യുക്കേഷൻ കമ്മിറ്റി എക്സാം ബോർഡ് പരീക്ഷ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ഫോക്കസ് ഏരിയ പ്രത്യേകം ക്രമീകരിച്ചാണ് ഇത്തവണത്തെ എക്സാം എന്നുള്ളതും പ്രത്യേകതയാണ്. പഠിക്കാൻ കൂടുതൽ സൗകര്യം ഒരുക്കുക എന്നുള്ളതാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.