ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ രോഗവ്യാപനതോത് ഉയർന്നതിനെ തുടർന്ന് നേരത്തെ പദ്ധതിയിട്ടിരുന്നതനുസരിച്ചുള്ള ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പിൻവലിക്കൽ ഉണ്ടാകില്ലെന്ന സൂചനകൾ പുറത്തുവന്നു. ജൂൺ 21 -ന് ബ്രിട്ടനെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് പൂർണമായും മോചിപ്പിക്കും എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോവിഡ് രോഗികളുടെ എണ്ണം അപകടകരമായ രീതിയിൽ രാജ്യത്ത് ഉയരുന്നതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ഏപ്രിൽ ആദ്യവാരത്തിന് ശേഷം ആദ്യമായി പ്രതിദിന രോഗവ്യാപനം 4000 – ന് മുകളിൽ എത്തിയതും ആർ – റേറ്റ് ഒന്നിന് മുകളിലായതും ആശങ്ക ഉളവാക്കുന്നതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.
ബ്രിട്ടനിൽ വൈറസ് വ്യാപനം നിയന്ത്രണവിധേയമായി വന്നപ്പോഴാണ് ജനിതകമാറ്റം വന്ന ഇന്ത്യൻ വകഭേദത്തിൻെറ വ്യാപനം രാജ്യത്ത് അപകടകരമായ രീതിയിൽ വർദ്ധിച്ചത്. ഇന്ത്യൻ വകഭേദത്തിൻെറ കേസുകൾ ഓരോ ആഴ്ചയും ഇരട്ടിയാകുന്നുണ്ടെന്ന് ഗവൺമെൻറിൻറെ ന്യൂ ആന്റ് എമർജിംഗ് റെസ്പിറേറ്ററി വൈറസ് ത്രെറ്റ്‌സ് അഡ്വൈസറി ഗ്രൂപ്പിലെ അംഗമായ ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രൊഫസർ ആൻഡ്രൂ ഹെയ്‌വാർഡ് പറഞ്ഞു. ഇന്ത്യൻ വേരിയന്റ് മാരകവും കൂടുതൽ വ്യാപന ശേഷിയുള്ളതുമാണെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ നിയന്ത്രണങ്ങൾ ഉള്ളപ്പോൾ തന്നെ ഇരട്ടിയാകുന്ന വൈറസ് വ്യാപനം പൂർണ്ണമായും ഇളവുകൾ അനുവദിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണാതീതമാകുമെന്നാണ് ആരോഗ്യവിദഗ്ധർ ഭയപ്പെടുന്നത്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
മൊറോക്കോ:- ശരീരം മുഴുവൻ വരിഞ്ഞു ചുറ്റിയ പ്ലാസ്റ്റിക് ബോട്ടിലുകളുമായി മെഡിറ്ററേനിയൻ കടലിൽ നിന്നും നിലവിളിക്കുന്ന 16 വയസ്സുകാരന്റെ ചിത്രം ലോകമനഃസാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. മൊറോക്കോയിൽ നിന്നും സ്പെയിനിലെ സിയുട്ടയിലേക്ക് നീന്തിയെത്തിയ പതിനാറ് വയസ്സുകാരനായ അഷ്റഫ് സബിർ , തങ്ങളുടെ അവസ്ഥ മനസ്സിലാക്കൂ എന്ന് സ്പെയിനിലെ പട്ടാളക്കാരോട് യാചിക്കുന്ന ചിത്രമാണ് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നത്. സുരക്ഷാ മാർഗ്ഗങ്ങൾ ലംഘിച്ച് മൊറോക്കോയിൽ നിന്നും യൂറോപ്പിലേക്ക് എത്തിയ എണ്ണായിരത്തോളം അഭയാർത്ഥികളിൽ ഒരാളാണ് അഷ്റഫ്. 24 മണിക്കൂറിൽ സ്പെയിനിൽ എത്താനുള്ള തന്റെ മൂന്നാമത്തെ പരിശ്രമമായിരുന്നു ഇതെന്ന് അഷ്റഫ് വെളിപ്പെടുത്തുന്നു. എന്നാൽ തിരിച്ചയക്കപ്പെടുമ്പോൾ അഷറഫിന്റെ കണ്ണുകളിൽ കണ്ട നിസ്സഹായാവസ്ഥയാണ് ഒട്ടുമിക്ക അഭയാർഥികളുടെയും അവസ്ഥ.
യൂറോപ്പിലേക്കുള്ള ബോർഡർ തുറന്നു എന്ന് ആരോ പറഞ്ഞ് അറിഞ്ഞതിനെ തുടർന്നാണ് താൻ വീണ്ടും പരിശ്രമിച്ചതെന്ന് അഷ്റഫ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയും അഷ്‌റഫ് സ്പെയിനിൽ എത്താൻ പരിശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചിരുന്നു. ഇതേത്തുടർന്ന് ഒരു രാത്രി ഡിറ്റൻഷെൻ സെന്ററിൽ പാർപ്പിച്ച ശേഷം അഷ്റഫിനെ തിരിച്ചയക്കുകയായിരുന്നു.
പ്രസവിച്ച ശേഷം മൂന്നാമത്തെ ദിവസം അഷ്‌റഫിനെ അമ്മ ഉപേക്ഷിച്ചു. വിവാഹം കഴിക്കാതെ പതിനാറാമത്തെ വയസിലാണ് അവർ അഷ്‌റഫിനു ജന്മം നൽകിയത്. ഇത്തരമൊരു അവസ്ഥ മൊറൊക്കോയിൽ അംഗീകരിക്കാൻ പറ്റാത്തതിന്നാൽ അവർ അഷ്‌റഫിനെ ഉപേക്ഷിക്കുകയായിരുന്നു. അതിന് ശേഷം വേറൊരു സ്ത്രീയുടെ സംരക്ഷണയിലായിരുന്നുവെങ്കിലും അവരും മരണപ്പെട്ടു. പിന്നീട് മിലുത ഗുലാമി എന്ന സ്ത്രീയോടൊപ്പം ആയിരുന്നു അഷ്‌റഫ് വളർന്നത്. അഷ്‌റഫിനെ കാണാതായതിനെ തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെട്ടിരുന്നു. നാലുമാസത്തോളം തെരുവിലാണ് കഴിഞ്ഞതെന്ന് അഷ്‌റഫ് വെളിപ്പെടുത്തി. ജീവിതത്തിൽ തന്റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനും പണം സമ്പാദിക്കുവാനും ആയാണ് യൂറോപ്പിലേക്ക് കുടിയേറിപ്പാർക്കാൻ തീരുമാനിച്ചത്. അഷ്റഫിനെ പോലെ സാഹചര്യമുള്ള നിരവധി പേരാണ് മൊറോക്കോയിൽ നിന്നും സ്പെയിനിലേക്ക് കുടിയേറ്റം നടത്തുന്നത്. എന്നാൽ ഇവരിൽ ചിലർ മാത്രമാണ് വിജയകരമായി സ്പെയിനിൽ എത്തുന്നത്.
സുജിത് തോമസ്
ഗോവൻ ഫിഷ് കറി
ഭാരതത്തിന്റെ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഗോവ എന്ന ചെറിയ സംസ്ഥാനം കീർത്തി കേൾക്കുന്നത് ലോക ടൂറിസം ഭൂപടത്തിൽ ഗോവയ്ക്ക് ഉള്ള പ്രാധാന്യം കൊണ്ട് മാത്രമല്ല, അവിടുത്തെ അത്യന്തം രുചികരമായ ഭക്ഷണം വിഭവങ്ങൾ കൊണ്ടും കൂടിയാണ്. പോർച്ചുഗീസ് സംസ്കാരത്തിന്റെ അവശേഷിക്കുന്ന ജീവ തുടിപ്പുകൾ ആണ് ഗോവൻ ഭക്ഷണ വിഭവങ്ങളിൽ നാം ഇന്ന് കാണുന്നതും. ഒരിക്കൽ പോർച്ചുഗീസ് കോളനിയായിരുന്ന ഗോവയിൽ ഇന്ന് നമുക്ക് ആസ്വദിക്കാൻ കഴിയുക പോർച്ചുഗീസ് വിഭവങ്ങളുടെയും ഇന്ത്യൻ രുചിഭേദങ്ങളുടെയും കൂടിച്ചേരൽ ആണ്. വിദേശികളും സ്വദേശികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു കറിയാണ് ഗോവൻ ഫിഷ് കറി. തേങ്ങായും, തേങ്ങാപ്പാലും, പലവിധ സുഗന്ധവ്യഞ്ജനങ്ങളും സമ്മേളിക്കുന്ന ഒരു മനോഹരമായ വിഭവം ആണ് ഇത്. രുചികരമായ ഒരു ഗോവൻ മീൻകറി പരമ്പരാഗതമായ രീതിയിൽ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ എഴുതുന്നത്.
ചേരുവകൾ
നെയ്മീൻ അല്ലെങ്കിൽ ആവോലി കക്ഷണങ്ങൾ ആക്കിയത്: 5 അല്ലെങ്കിൽ 6
മഞ്ഞൾ പൊടി – 1 1/4 ടീസ്പൂൺ
മല്ലി – 1 ടേബിൾ സ്പൂൺ
ജീരകം – 1 ടീസ്പൂൺ
കുരുമുളക് -4 അല്ലങ്കിൽ 5
കാശ്മീരി മുളക് – 5 അല്ലെങ്കിൽ 6
വെളുത്തുള്ളി -6 അല്ലി
ഇഞ്ചി -1 ചെറിയ കക്ഷണം
തേങ്ങാ ചിരകിയത് -1 കപ്പ്
തേങ്ങാ പാൽ – 1/4- 1/2 കപ്പ്
കുടംപുളി – 4 അല്ലെങ്കിൽ 5
വാളൻപുളി പിഴിഞ്ഞ വെള്ളം -6 ടേബിൾ സ്പൂൺ
സവോള കൊത്തി അരിഞ്ഞത് -1
പച്ചമുളക് പിളർന്നത് -1
ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ആവോലി അല്ലങ്കിൽ നെയ്മീൻ ചെറിയ കഷണങ്ങളാക്കി അര ടീസ്പൂൺ ഉപ്പും,കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് പുരട്ടി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.
ചൂടായ പാനിൽ, അഞ്ചോ ആറോ കാശ്മീരി മുളക്, ഒരു ടീസ്പൂൺ ജീരകം, ഒരു ടേബിൾ സ്പൂൺ മല്ലി എന്നിവ ചൂടാക്കി മിക്സി ജാറിൽ ഒരു കപ്പ് തേങ്ങാ ചിരകിയതും, ആറ് വെളുത്തുള്ളി അല്ലി ,ചെറിയ കഷണം ഇഞ്ചി, നാലോ അഞ്ചോ കുരുമുളക്,ഒരു ചെറിയ വലിപ്പത്തിൽ വാളൻ പുളി ആറ് ടേബിൾ സ്പൂൺ ചൂടുവെള്ളത്തിൽ അലിയിച്ച വെള്ളം, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് അരച്ച് പേസ്റ്റ് ആയി എടുക്കണം.
ഒരു സവോള ചെറിയതായി അരിഞ്ഞത്, മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഉപ്പ് ചേർത്ത് കൈ കൊണ്ട് തിരുമ്മി എടുക്കുക. തുടർന്ന് ഗ്യാസ് ഓൺ ചെയ്ത് പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണയും, രണ്ട് കീറിയ പച്ചമുളകും ചേർത്ത് സവോള ചുവന്ന കളർ ആകുന്നതു വരെ വഴറ്റി എടുക്കുക. ശേഷം മിക്സിയിൽ അരച്ചു വച്ച മസാലയിൽ നിന്നും ആറ് ടേബിൾ സ്പൂൺ മസാല ചേർത്ത് വീണ്ടും ചെറിയ തീയിൽ മൂപ്പിക്കുക. മസാല മൂത്ത മണം വരുമ്പോൾ മൂന്ന് കപ്പ് വെള്ളം, 5 കുടംപുളി കഷണവും ഇട്ട് തിളപ്പിക്കുക. തിളച്ച ശേഷം മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന മീൻ കക്ഷണങ്ങൾ ചേർക്കുക. അടച്ചു വെച്ച് ചെറിയ തീയിൽ പത്ത് മിനിറ്റ് വേവിക്കുക. പത്ത് മിനിറ്റ് കഴിയുമ്പോൾ ഇളക്കി കൊടുക്കണം. മീൻ ഉടയാതെ വേണം ഇത് ചെയ്യുവാൻ. ഗ്രേവി കുറുകി വരുമ്പോൾ കട്ടിയുള്ള കാൽ കപ്പ് മുതൽ അരക്കപ്പ് വരെ തേങ്ങാപ്പാൽ ചേർത്ത് ചുറ്റിച്ച് ഇളക്കി ഗ്യാസ് ഓഫ് ചെയ്ത് ഒരു മണിക്കൂർ മാറ്റി വച്ച ശേഷം ഉപയോഗിക്കാം. ബാക്കിയുള്ള മസാല വൃത്തിയുള്ള പാത്രത്തിൽ അടച്ച് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്.
സുജിത് തോമസ്
അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം
കൊറോണ വൈറസിനെ ചൈനയിലെ വുഹാനിലുള്ള ലാബിൽ ശാസ്ത്രജ്ഞർ സൃഷ്ടിച്ചതാണെന്നും പിന്നീട് ഇത് വവ്വാലിൽ നിന്ന് പരിണമിച്ച വൈറസ് ആണെന്ന് വരുത്തി തീർക്കുകയായിരുന്നുവെന്നുമാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ബ്രിട്ടീഷ് പ്രൊഫസറായ ആംഗസ് ഡാൽഗ്ലീഷും നോർവീജിയൻ ശാസ്ത്രജ്ഞനുമായ ഡോ. ബിർഗർ സോറൻസെനുമാണ് തങ്ങളുടെ ഗവേഷണപ്രബന്ധം പ്രസിദ്ധീകരിക്കാൻ പോകുന്നത് . തങ്ങൾ നടത്തിയ പഠനത്തിൽ ലഭിച്ച വൈറസിൻെറ സാമ്പിളുകളിൽ നിന്ന് ലാബിൽ കൃത്രിമമായി സൃഷ്ടിച്ചവയാണെന്ന് മനസ്സിലാക്കാൻ സാധിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നത് .
സാധാരണ വൈറസുകളിൽ ജനിതകമാറ്റം വരുത്തി അവയെ കൂടുതൽ അപകടകരമാക്കിയതിനുശേഷം മനുഷ്യരിൽ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെപ്പറ്റി ശാസ്ത്രജ്ഞർ ഗവേഷണം നടത്തുകയായിരുന്നുവെന്നും പഠനത്തിൽ പറയുന്നു. ചൈനയിലെ ഗുഹകളിൽ കാണുന്ന വവ്വാലുകളിൽ നിന്ന് ശേഖരിച്ച കൊറോണവൈറസുകളുടെ ജനിതക ഘടനയിൽ മാറ്റം വരുത്തിയാണ് കോവിഡ് – 19 ന് കാരണമായ വൈറസിനെ സൃഷ്ടിച്ചത് . ലാബിലെ സുരക്ഷാ വീഴ്ച മൂലം അവ രക്ഷപ്പെട്ടു. സംഭവശേഷം വീഴ്ച മറയ്ക്കാൻ ശാസ്ത്രജ്ഞർ വൈറസിൻെറ റിവേഴ്സ് എഞ്ചിനീയറിംഗ് പതിപ്പുകൾ ഉപയോഗിച്ച് കോവിഡ്-19 ൻെറ കാരണമായ കൊറോണ വൈറസ് വവ്വാലുകളിൽ നിന്നാണ് ഉണ്ടായതെന്ന് വരുത്തി തീർക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
പല മുൻനിര ജേർണലുകളും അക്കാദമിക് വിദഗ്ധരും പഠനറിപ്പോർട്ട് നിരസിച്ചെങ്കിലും ക്വാർട്ടർലി റിവ്യൂ ഓഫ് ബയോഫിസിക്സ് ഡിസ്കവറി ഇത് പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്. ഇതോടെ കോവിഡ്-19 ലാബിൽ സൃഷ്ടിച്ചതാണെന്നതിൻെറ ഏറ്റവും പുതിയ അടയാളമായി ഇതു മാറും. അതേസമയം, വൈറസിനെ ഉത്ഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ അമേരിക്കയും ബ്രിട്ടനും ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചൈന വൈറസിൻെറ ഉത്ഭവത്തെപ്പറ്റിയുള്ള എല്ലാ വാദങ്ങളും നിരസിച്ചു. ലബോറട്ടറിയിൽ നടത്തിയ കൃത്രിമത്വത്തിലൂടെ മാത്രമേ ഇത്തരത്തിൽ ഒരു വൈറസിനെ സൃഷ്ടിക്കാൻ കഴിയൂ എന്ന് നിസംശയം പറയാൻ കഴിയും എന്ന് പഠനം നടത്തിയ പ്രൊഫസർ ഡാൽഗ്ലീഷും ഡോ. ബിർഗർ സോറൻസെനും പറഞ്ഞു. കൊറോണ വൈറസ് വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് എത്തിയെന്നുമാണ് ചൈനയുടെ വാദം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നിലവിലുള്ള പോളിസി ഹോൾഡർമാർക്ക് പുതിയ ഉപഭോക്താക്കളെക്കാൾ കൂടുതൽ ചാർജ് ഇടാക്കുന്ന ഇൻഷുറൻസ് സ്ഥാപനങ്ങളുടെ നടപടിയ്ക്ക് വിലക്ക്. പുതിയ നിയമങ്ങൾ നിലവിൽ വരുന്നതോടെ ഭവന, മോട്ടോർ ഇൻഷുറൻസ് ഉപഭോക്താക്കൾക്കുള്ള പുതുക്കൽ പുതിയ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ചെലവേറിയതായിരിക്കില്ലെന്ന് സിറ്റി വാച്ച്ഡോഗ് ഫിനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി വ്യക്തമാക്കി. 6 മില്യൺ വിശ്വസ് ത പോളിസി ഉടമകൾ അവരുടെ യഥാർത്ഥ അപകടസാധ്യതയ്ക്ക് ശരാശരി വില നൽകിയിരുന്നെങ്കിൽ 1.2 ബില്യൺ ഡോളർ ലാഭിക്കുമായിരുന്നുവെന്ന് 2018ൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പല കമ്പനികളും നിലവിലുള്ള ഉപഭോക്താക്കൾക്ക് ഓരോ വർഷവും പുതുക്കുന്നതിനുള്ള ചാർജ് വർദ്ധിപ്പിക്കുന്നു. ഇതിനെ ‘പ്രൈസ് വാക്കിംഗ്’ എന്നാണ് വിളിക്കുന്നത്. അമിത ചാർജ് നൽകുന്നത് ഒഴിവാക്കാൻ ഉപയോക്താക്കൾ ഓരോ വർഷവും ഷോപ്പിംഗ് നടത്തേണ്ടതുണ്ട്. പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പല സ്ഥാപനങ്ങളും കുറഞ്ഞ ചാർജാണ് വാഗ്ദാനം ചെയ്യുന്നത്.
ലോയൽറ്റി പെനാൽറ്റി നീക്കംചെയ്ത് വിപണി മികച്ചതാക്കുന്ന ഈ നടപടിയിലൂടെ 10 വർഷത്തിനിടെ ഉപഭോക്താക്കൾ 4.2 ബില്യൺ പൗണ്ട് ലാഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എഫ്‌സിഎയുടെ പുതിയ നിയമങ്ങൾ കമ്പനികളുടെ പ്രൈസ് വാക്കിംഗിന് തടയിടും. വീട്, മോട്ടോർ ഇൻഷുറൻസ് എന്നിവയുടെ വിലനിർണ്ണയത്തെക്കുറിച്ചുള്ള പുതിയ നിയമങ്ങൾക്ക് പുറമേ, മിക്ക ഉപയോക്താക്കൾക്കും അവരുടെ പോളിസിയുടെ ഓട്ടോമാറ്റിക് റിന്യൂവൽ റദ്ദാക്കുന്നതിനുള്ള എളുപ്പ മാർഗ്ഗങ്ങൾ സാധ്യമാക്കുന്നതിന് എഫ്‌സിഎ പുതിയ നിയമങ്ങളും കൊണ്ടുവരുന്നു. “വിശ്വസ്തരായ നിരവധി ഉപഭോക്താക്കൾ നൽകുന്ന ഉയർന്ന വിലയെ പ്രതിരോധിക്കാൻ ഈ നിയമത്തിന് സാധിക്കും. ദശലക്ഷക്കണക്കിന് ആളുകൾക്ക് വേണ്ടി ഇൻഷുറൻസ് മാർക്കറ്റ് മികച്ച രീതിയിൽ പ്രവർത്തിക്കണം. ഭാവിയിൽ വിപണി എങ്ങനെ വികസിക്കുന്നുവെന്നും കമ്പനികൾ ഉപയോക്താക്കൾക്ക് മികച്ച മൂല്യം നൽകുന്നത് തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കും.” എഫ്‌സിഎയിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ഷെൽഡൺ മിൽസ് പറഞ്ഞു.
ഈ നടപടികൾ കമ്പനികളെ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുമെന്ന് സിറ്റിസൺസ് അഡ്വൈസ് പോളിസി ഡയറക്ടർ മാത്യു ആപ്റ്റൺ പറഞ്ഞു. മോർട്ട്ഗേജുകൾ, സേവിംഗ് സ്, മൊബൈൽ, ഇൻഷുറൻസ്, ബ്രോഡ്‌ബാൻഡ് മാർക്കറ്റുകൾ എന്നിവയിലുടനീളം ഉപയോക്താക്കൾ നൽകുന്ന പ്രതിവർഷം 4 ബില്യൺ പൗണ്ട് ലോയൽറ്റി പെനാൽറ്റിയെക്കുറിച്ച് ഞങ്ങൾ പരാതി സമർപ്പിച്ചിട്ട് രണ്ട് വർഷത്തിലേറെയായി.”അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വസ്തരായ ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ഇനിമുതൽ വർഷംതോറും വില വർധനവ് നേരിടേണ്ടി വരില്ല. വിലനിർണ്ണയം, ഓട്ടോമാറ്റിക് റിന്യൂവൽ, ഡാറ്റ റിപ്പോർട്ടിംഗ് പരിഹാരങ്ങൾ എന്നിവ 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഏപ്രിൽ ആദ്യവാരത്തിന് ശേഷം ആദ്യമായി ബ്രിട്ടനിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 4000 – ത്തിന് മുകളിലായി. ഇന്നലെ മാത്രം 4182 പേർക്കാണ് കോവിഡ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യൻ വേരിയന്റ് അതിവേഗം വ്യാപിക്കുന്നതാണ് ബ്രിട്ടനിൽ രോഗവ്യാപനം കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . പുതിയ കേസുകളിൽ 75 ശതമാനവും ഇന്ത്യൻ വേരിയന്റ് മൂലമാണെന്നത് ആശങ്ക ഉയർത്തുന്നതായി ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ജൂൺ 21- ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ നിന്ന് പിന്നോട്ട് പോകാൻ വർധിച്ചുവരുന്ന രോഗവ്യാപനതോത് കാരണമാകുമോ എന്ന ആശങ്ക പരക്കെയുണ്ട്. ബറി, ബർൺലി എന്നിവയുൾപ്പെടെയുള്ള ഗ്രേറ്റർ മാഞ്ചസ്റ്ററിലെ കൂടുതൽ നഗരങ്ങളിൽ ജൂൺ ആദ്യ ആഴ്ചകളിൽ രോഗവ്യാപനം വർദ്ധിക്കുമെന്ന് ഇംപീരിയൽ കോളേജ് ലണ്ടനിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ രോഗവ്യാപനം ഉയരാനുള്ള സാധ്യത സർക്കാർ മുന്നിൽ കണ്ടിരുന്നുവെന്ന് കഴിഞ്ഞദിവസം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞിരുന്നു. ജനങ്ങളിൽ നല്ലൊരു ശതമാനത്തിന് പ്രതിരോധ കുത്തിവെയ്പ്പ് നൽകി കഴിഞ്ഞതിനാൽ എൻഎച്ച്എസി – ന് മേൽ കൂടുതൽ സമ്മർദ്ദം ഉണ്ടാവില്ല എന്ന പ്രതീക്ഷയാണ് ആരോഗ്യവിദഗ്ധർ പങ്കുവയ്ക്കുന്നത്. പുതിയ വൈറസ് വകഭേദങ്ങൾ പടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന അഭിപ്രായം ശാസ്ത്രലോകത്തിനുണ്ട്. നിയന്ത്രണം പിൻവലിക്കുന്നത് രണ്ട് മാസമെങ്കിലും വൈകിപ്പിക്കണമെന്നാണ് ശാസ്ത്രജ്ഞർ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പിന്റെ ആദ്യ ഡോസ് ഇന്ത്യൻ വേരിയന്റിന് 33% മാത്രമേ ഫലപ്രദമാകുകയുള്ളൂ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് . എന്നാൽ കെന്റ് വേരിയന്റിന് ഇത് 50 ശതമാനമായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- എൻഎച്ച്എസ് കോൺട്രാക്ട് തന്റെ സഹോദരിയുടെ കമ്പനിക്ക് നൽകിയതിലൂടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് നിയമ ലംഘനം നടത്തിയതായി റിപ്പോർട്ട്. സഹോദരിയുടെ കമ്പനിയിൽ ആരോഗ്യ സെക്രട്ടറിയും ഷെയർ ഹോൾഡറാണ്. മന്ത്രിമാരുടെ സ്വതന്ത്ര ഉപദേശകനായ ലോർഡ് ഗെയ് ഡിറ്റ് ആണ് ആരോഗ്യ സെക്രട്ടറി മിനിസ്റ്റീരിയൽ കോഡിന്റെ ലംഘനം നടത്തിയതായി കണ്ടെത്തിയത്. എന്നാൽ ഇത് ആരോഗ്യ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് മനഃപ്പൂർവമായി ഉണ്ടായതല്ലെന്നും, അദ്ദേഹത്തിന് കോൺട്രാക്റ്റിനെ പറ്റി വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ലെന്നും ഗെയ് ഡിറ്റ് വ്യക്തമാക്കി.
ടോപ് വുഡ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് എൻ എച്ച് എസ് കോൺട്രാക്ട് ലഭിച്ചത്. ഈ കമ്പനി ആരോഗ്യ സെക്രട്ടറിയുടെ സഹോദരിയും ഭർത്താവും ചേർന്ന് നടത്തുന്നതാണ്. ആരോഗ്യ സെക്രട്ടറിക്കും ഈ കമ്പനിയിൽ 20 ശതമാനത്തോളം ഷെയറുകൾ ഉണ്ട്. എന്നാൽ ഈ കാര്യം കോൺട്രാക്റ്റിന് മുൻപ് ആരോഗ്യ സെക്രട്ടറി വെളിപ്പെടുത്താതിരുന്നത് മനഃപ്പൂർവ്വമല്ല എന്നാണ് ഗെയ് ഡിറ്റ് റിപ്പോർട്ടർ രേഖപ്പെടുത്തുന്നത്. അതിനാൽ തന്നെ ചെറിയതോതിലുള്ള നിയമ ലംഘനം മാത്രമാണ് നടന്നിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഈ ആരോപണം അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ ബാധിക്കരുതെന്നും റിപ്പോർട്ടിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ സെക്രട്ടറിക്ക് നേരെ ഒരു തരത്തിലുള്ള നടപടിയും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. എപ്പോഴും താൻ മിനിസ്റ്റീരിയൽ കോഡ് അനുസരിച്ച് പ്രവർത്തിക്കാനാണ് ശ്രമിച്ചിട്ടുള്ളത് എന്ന് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. 2019 ഫെബ്രുവരിയിൽ കോൺട്രാക്ട് നൽകുന്ന സമയത്ത് കമ്പനിയുമായി തനിക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ആരോഗ്യ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മനപ്പൂർവ്വമല്ല എന്ന നിഗമനത്തിലാണ് എല്ലാവരും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒറ്റ ഡോസ് കൊണ്ടുതന്നെ കോവിഡിനെതിരെ ഫലപ്രദമായ പ്രതിരോധം ഉറപ്പുതരുന്ന ജോൺസൻ ആൻഡ് ജോൺസൻ പ്രതിരോധ വാക്സിന് യുകെയിൽ അനുമതി നൽകി. നിലവിലെ പരീക്ഷണങ്ങൾ അനുസരിച്ച് ജാൻസൺ വാക്‌സിൻ 85 ശതമാനം ഫലപ്രദമാണെന്നാണ് റിപ്പോർട്ടുകൾ. 20 ദശലക്ഷം വാക്‌സിനാണ് ബ്രിട്ടൻ ഓർഡർ ചെയ്തിരിക്കുന്നത്. നിലവിൽ യുകെയിൽ വിതരണത്തിന് അനുമതി കൊടുക്കുന്ന നാലാമത്തെ വാക്സിനാണ് ജാൻസൺ . യുകെയിൽ ഇതുവരെ 39 ലക്ഷം ആളുകൾക്ക് വാക്‌സിൻെറ ആദ്യ ഡോസ് ലഭിച്ചു.
എല്ലാം മുതിർന്നവർക്കും എത്രയും വേഗം പ്രതിരോധ കുത്തിവെയ്പ്പ് നടത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വാക്‌സിനേഷൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി പറഞ്ഞു.ഫൈസർ, മോഡോണ,ഓക്സ്ഫോർഡ് – ആസ്ട്രസെനക്കാ തുടങ്ങിയ വാക്‌സിനുകളാണ് യുകെയിൽ പ്രതിരോധ കുത്തിവെയ്പുകൾക്കായി ഉപയോഗിച്ചു വരുന്നത്. തങ്ങളുടെ പൗരന്മാർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ വാക്‌സിൻ നൽകാനായി വളരെ വിപുലമായ നീക്കങ്ങളാണ് യുകെ ഗവൺമെന്റിൻെറ ഭാഗത്തുനിന്നും നടപ്പാക്കിയത്. മറ്റുള്ള രാജ്യങ്ങളേക്കാൾ മുൻപേ വാക്‌സിനുകൾക്ക് ഓർഡർ കൊടുക്കാൻ ബോറിസ് സർക്കാരിനായി. എന്നാൽ കോവിഡിൻെറ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഇന്ത്യയിൽ ഗവൺമെന്റിൻെറ ഭാഗത്തുനിന്നും തങ്ങളുടെ പൗരന്മാർക്ക് വാക്സിൻ ലഭ്യത ഉറപ്പാക്കാൻ ഫലപ്രദമായ നീക്കം നടന്നില്ല എന്ന ആക്ഷേപം ശക്തമാണ്. കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കോവിഡ് പിടിമുറുക്കിയ സാഹചര്യം ഫലപ്രദമായ രീതിയിൽ വാക്‌സിൻ വിതരണം നടത്തിയിരുന്നെങ്കിൽ തടയാമായിരുന്നു എന്നാണ് ഭൂരിപക്ഷം ആരോഗ്യ വിദഗ്ധരുടെയും വിലയിരുത്തൽ.
Don’t think family means a love of affair.
കുടുംബം എന്നാൽ കൂടുമ്പോൾ ഇമ്പം ഉണ്ടാകേണ്ട ഒന്നാണ് . പക്ഷെ കൂടണം. ഇന്ന് ആരും കൂടുന്നില്ല. ആർക്കും കൂടാൻ സമയമില്ല . ഒരാൾ ജോലിക്കു പോവുമ്പോൾ ഒരാൾ വരുന്നു. അല്ലങ്കിൽ പിള്ളേർ സ്‌കൂളിൽ പോവുമ്പോൾ വേറൊരാൾ വരുന്നു. ഇനി എല്ലാരും ഉണ്ടങ്കിൽ തന്നെ അവർ അവരുടേതായ ലോകത്ത്. അടുക്കള, ഫ്രണ്ട്സ്, ഓൺലൈൻ അങ്ങനങ്ങനെ ..അങ്ങനെ കൂടാതെ കൂടുമ്പോൾ കൂട്ടിമുട്ടലുകളും പ്രശ്നങ്ങളും ഉറപ്പല്ലേ ?
അഥവാ ഇനി കൂടിയാൽ തന്നെ അവിടെ കൂടുന്നവർ പല സ്വഭാത്തിൽ ഉള്ളവരും രണ്ടു ഫാമിലിയിൽ നിന്നും വന്നവരും ആണ് . അപ്പോൾ ഇമ്പം ഉണ്ടാകാനും ഉണ്ടാക്കാനും വളരെ പാടുപെടേണ്ടി വരും. അല്ലാതെ നമ്മൾ സിനിമയിൽ കാണുന്നപോലെ അടിച്ചുപൊളിച്ചു താമസിച്ചു തീർക്കാൻ ഇതൊരു രണ്ടു രണ്ടര മണിക്കൂർ ദൈർഘ്യം മാത്രമുള്ള ഡ്രാമ അല്ല .
സിനിമ അല്ലങ്കിൽ ഒരു അരങ്ങ് തട്ടകത്തിൽ വരുന്നതിനു മുമ്പ് എന്തുമാത്രം പ്രാക്ടീസ് നടത്തീട്ടുണ്ടായിരിക്കും. അവരുടെ മേക്കപ്പ് റൂം ഒന്ന് പോയ് കണ്ടു നോക്കണം എത്ര മാത്രം മെസ് ആണന്ന് . പക്ഷെ അവർ ആടിത്തിമിർക്കുമ്പോൾ കാണാൻ നമുക്ക് ചന്തമേറെ. പക്ഷെ ഇങ്ങനൊരു റിഹേഴ്സലും ഇല്ലാതെ തട്ടകത്തിൽ വരുമ്പോൾ പ്രോബ്ലെംസ് ഇല്ലാതെ ആടി തീർക്കാൻ പറ്റില്ല.
നമ്മൾ മലയാളികൾ ചെറുപ്പം മുതൽ കണ്ടു വളർന്ന സമൂഹം ആണിനെയും പെണ്ണിനേയും വേർതിരിക്കുന്നത് കണ്ടു തന്നാണ്. ഉദാഹരണത്തിന് സ്കൂൾ കാലം തന്നെ എടുക്ക്. ആൺ പിള്ളേർ എല്ലാം ഒരു വശത്ത് പെൺപിള്ളേർ എല്ലാം മറ്റൊരു വശത്ത്. പള്ളിയിൽ പോയാലും ആശുപത്രി ടോക്കൺ ക്യുവിൽ നിന്നാലും എന്തിനേറെ കഞ്ഞീം പയറും മേടിക്കാൻ പോലും ആണ് പെണ്ണ് മിക്സ് ആകുന്നത് പാപമാണ് എന്ന് കണ്ടു വളർന്ന തലമുറയിൽ പെട്ട നമ്മൾ പെട്ടെന്നൊരു ദിവസം വീട്ടുകാർ കണ്ടിഷ്ടപ്പെട്ട് ഉറപ്പിച്ച ബന്ധത്തിൽ പെട്ട് ഒരുമിച്ചു ജീവിക്കാൻ തുടങ്ങുന്നു .
ഇതുവരെ ഓപ്പോസിറ്റ് പാർട്ടി ആയി മാത്രം കണ്ടുവളർന്ന രണ്ടു പറ്റം ആളുകൾ ഒരുമിച്ചു ജീവിക്കുമ്പോൾ ഉറപ്പായും താളപ്പിഴകൾ ഉണ്ടാകും . അത് എത്ര കല്യാണ കോഴ് സുകൾ കൂടിയാലും ശരി എത്ര അഡ് ജസ്റ് റ്മെന്റ് ചെയ്താലും പ്രശ്നങ്ങൾ വരും . അവിടെയാണ് നമുക്ക് ലോട്ട് ഓഫ് മാനേജ്‌മന്റ് സ്‌കിൽസ് വേണ്ടി വരുന്നത് .
പിന്നെ ഇവിടെ നമ്മൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് . രണ്ടുപേർ തമ്മിൽ കല്യാണം കഴിക്കുന്നതിന്റെ പ്രധാന കാരണം തന്നെ ഒരാൾക്ക് ഉള്ള എന്തോ ഒരു കുറവിനെ പരിഹരിക്കപ്പെടാൻ വേണ്ടി തന്നാണ് . അത് ചിലപ്പോൾ സമൂഹത്തിൽ ഫാമിലി ആയി ജീവിക്കാനുള്ള കാരണം ആകാം, രണ്ടുപേരുടെയും വികാരപരമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഒരു ഉപാധിയായിട്ടാകാം. അല്ലെങ്കിൽ സാമ്പത്തികമായി ഉയരാൻ ആകാം. അതുമല്ലെങ്കിൽ സമൂഹത്തിൽ ഒരു പെൺ അല്ലെങ്കിൽ ആൺ തുണ സുരക്ഷിതത്വത്തിന് വേണം എന്ന് കരുതിയാകാം.
അങ്ങനെ പല പല ആവശ്യകതകൾ മനസ്സിൽ കണ്ടുകൊണ്ടു മേടിക്കുന്ന ഒരു ബെറ്റർ പാക്കേജ് ആയിട്ടാണ് കല്യാണത്തിനെ തിരഞ്ഞെടുക്കുന്നത്. അപ്പോൾ ഈ മേൽപറഞ്ഞ എല്ലാമൊന്നും നേടാൻ പറ്റിയില്ലെങ്കിലും , കുറഞ്ഞത് ഒരു ആവശ്യമെങ്കിലും അതായത് ജോലിക്ക് പോകുമ്പോൾ കുട്ടികളെ അടുത്തിരുത്തി പോകാനൊരിടം അല്ലെങ്കിൽ രാത്രിയിൽ ആരെയും പേടിക്കാതെ സമാധാനമായി കിടന്നുറങ്ങാൻ കൂടെ ഒരാൾ . അങ്ങനെ എന്തെങ്കിലുമൊക്കെ നമ്മുടെ പാർടണർ മൂലം നമുക്ക് നേടിയെടുക്കാൻ പറ്റുന്നുണ്ടങ്കിൽ നമ്മൾ അവിടെ ഓപ്പോസിറ് പാർട്ടിയെ കുറ്റപ്പെടുത്തുന്നതിൽ എന്ത് കാര്യമാണുള്ളത് .
കാരണം അവിടെ നമ്മുടെ കുറവുകൾ തന്നല്ലേ മറ്റേ ആൾമൂലം നികത്തപ്പെടുന്നത് . അങ്ങനുള്ളപ്പോൾ നമുക്ക് നമ്മുടെ പങ്കാളിയോട് വിരോധപ്പെടാൻ എന്തവകാശം .
എന്നിരുന്നാലും ഫിസിക്കൽ പവർ മാത്രം വല്യ സംഭവം ആണന്നു ശീലിച്ചു വളർന്ന ആണുങ്ങൾ അവർ കുടുംബത്തിന് വേണ്ടി ചെയ്യുന്ന കഠിനാധ്വാനം മുഴുവൻ തന്റെ കുടുംബത്തിന് വേണ്ടി ആണല്ലോ എന്നോർത്ത് ആശ്വസിക്കുമ്പോൾ . ഒരു പെണ്ണ് ആണിന്റെ ഒരു തലോടൽ അല്ലെങ്കിൽ ഒരു ആശ്ലേഷം അത്രയേ പ്രതീക്ഷിക്കുന്നുള്ളു .
പാശ്ചാത്യ രാജ്യങ്ങളിൽ കണ്ടു വരാറുള്ള ചില കാഴ്ചകൾ ആണ് ജോലിക്ക് കെട്ടിയവളെ ഡ്രോപ്പ് ചെയ്യുമ്പോൾ കൊടുക്കുന്ന ഒരു ചുംബനം അല്ലെങ്കിൽ കൈ കോർത്തുള്ള ഒരു നടത്തം അതുമല്ലെങ്കിൽ ഒരുമിച്ചു സൊറ പറഞ്ഞ് ഒരു ചായകുടിയൊക്കെ..
അത്രയൊക്കെയേ ഒരു പെണ്ണ് പ്രതീക്ഷിക്കുന്നുള്ളു . ആണുങ്ങൾ നിസ്സാരമായി കരുതുന്ന ഇങ്ങനത്തെ ഇമ്പങ്ങൾ ഇല്ലാതെ വരുമ്പോൾ പ്രശ്നങ്ങൾ ഉടലെടുക്കാം.
ആഹാ ഇത്രയേ ഉള്ളോ കാര്യം എന്ന് നമ്മളിപ്പോ ചിന്തിക്കും പക്ഷെ ആ ഇത്രേം വരാൻ നമ്മൾ ഒത്തിരി സ്‌കിൽസ് ആൻഡ് അഡ്ജസ്റ്മെന്റ്‌സുകൾ ചെയ്യേണ്ടിവരും .
എന്നിരുന്നാലും
No where in the history of humanity or today or in any time in future will human relationship will absolute?
ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കെയർ ഹോമിൽ കോവിഡ് പിടിപെട്ടു മരിച്ചവരുടെ ബന്ധുക്കൾ അടിയന്തര അന്വേഷണം ആവശ്യപ്പെട്ടു. മരിക്കുന്നതിന് മുമ്പ് അവർ സുരക്ഷിതരായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ “അറക്കുവാനുള്ള ആടുകളെ” പോലെ ആയിരുന്നു അവരെന്ന് പ്രിയപ്പെട്ടവർ കൂട്ടിച്ചേർത്തു. കെയർ ഹോമുകളെ സംരക്ഷിക്കുമെന്ന് കഴിഞ്ഞ വർഷം മാറ്റ് ഹാൻകോക്ക് വാഗ്ദാനം ചെയ്തതിനെത്തുടർന്ന് പ്രായമായവർ സുരക്ഷിതമായ സ്ഥലത്താണെന്ന് അവർ കരുതി. കെയർ ഹോമുകളിലേക്ക് അയയ്ക്കുന്നതിന് മുമ്പ് ആശുപത്രി രോഗികളെ പരിശോധിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയോട് നുണ പറഞ്ഞുവെന്ന ഡൊമിനിക് കമ്മിംഗ് സിന്റെ വാദത്തെക്കുറിച്ച് ആരോഗ്യ സെക്രട്ടറി ചോദ്യങ്ങൾ ഉന്നയിച്ചു. പ്രധാനമന്ത്രിയ്ക്കും ആരോഗ്യ സെക്രട്ടറിയ്ക്കും മേൽ നരഹത്യാക്കുറ്റം ചുമത്തണമെന്ന് അവർ വിശ്വസിക്കുന്നു. സർക്കാർ പകർച്ചവ്യാധി കൈകാര്യം ചെയ്ത വിധം ഒട്ടും ശരിയല്ലായിരുന്നുവെന്നും ആളുകൾ കുറ്റപ്പെടുത്തി.
ഡൊമിനിക് കമ്മിംഗ്സ് ഈ ആഴ്ച സെലക്ട് കമ്മിറ്റിക്ക് മുന്നിൽ ഏഴ് മണിക്കൂർ നീണ്ട തെളിവുകൾ നൽകുന്നത് കണ്ടപ്പോൾ ഡെവോണിലെ സിഡ്മൗത്തിൽ നിന്നുള്ള ഡോ. കാതി ഗാർഡ് നർ കരഞ്ഞു. കാരണം 2020 ഏപ്രിൽ 3 നാണ് അവളുടെ 88 വയസ്സുള്ള അച്ഛൻ കോവിഡ് ബാധിച്ച് മരിച്ചത്. “ഞാൻ മാത്രമല്ല കരയുന്നത്. പലരും കരയുകയാവും. കാരണം അത് ഞങ്ങളെ ദുരന്തത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നു.” ഡോ. ഗാർഡ് നർ വെളിപ്പെടുത്തി. കെയർ ഹോമുകൾക്കായി വ്യക്തമായ ഒരു പ്ലാൻ ഇല്ലെന്നും ആയിരക്കണക്കിന് ആളുകൾക്ക് അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടി വന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധിച്ചിട്ടും ഒരു രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് കെയർ ഹോമിൽ എത്തിച്ച നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഒരുങ്ങുകയാണ്.
ബോറിസ് ജോൺസൺ , മാറ്റ് ഹാൻകോക്ക് എന്നിവർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ജനങ്ങൾ പറഞ്ഞു. പ്രധാനമന്ത്രി എത്രയും വേഗം അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. “ഇനിയും മറ്റൊരു ജീവിതം നഷ്ടപ്പെടുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.” ആളുകൾ തുറന്നടിച്ചു. മുഴുവൻ പരിചരണ സംവിധാനത്തിലും ഒരു അവലോകനം ആവശ്യമാണ്. മഹാമാരിയുടെ തുടക്കം മുതൽ പരിചരണ മേഖലയോട് കള്ളം പറഞ്ഞത് മാപ്പർഹിക്കാത്ത കുറ്റമാണ്. കെയർ ഹോമുകളെ രണ്ടാം നിര സ്ഥാപനങ്ങൾ പോലെ സർക്കാർ പരിഗണിച്ചിട്ടുണ്ടെന്നും ആളുകൾ വ്യക്തമാക്കി.