ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ജലദോഷം, പനി എന്നിവയുടെ ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നേടാനായി ഉപയോഗിക്കുന്ന ‘ഓൾ ഇൻ വൺ ചെസ്റ്റി കഫ് ആൻഡ് കോൾഡ്’ ലെമൺ സാഷേസ്‌ (Max All-In-One Chesty Cough & Cold Lemon Sachets) തിരിച്ചു വിളിച്ച് ടെസ്കോ. ഏതാനും ബാച്ചുകളിൽ വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ഉപയോഗിക്കും മുമ്പ് കവറിലെ വിവരങ്ങൾ ശ്രദ്ധിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഏകദേശം 78,000 പായ്ക്കുകളിൽ ഈ പ്രശ്നമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് ഈ മരുന്ന് നൽകാമെന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുകയാണ്. 16 വയസും അതിൽ കൂടുതലും ഉള്ളവരാണ് മരുന്ന് ഉപയോഗിക്കുന്നത്. അതിനാൽ 16 വയസ്സിന് താഴെയുള്ളവർക്ക് ഈ മരുന്ന് നൽകരുതെന്നാണ് ഇപ്പോഴുള്ള നിർദേശം. മരുന്നിലെ പ്രശ്നം ശ്രദ്ധയിൽ പെട്ടതോടെയാണ് വിറ്റുപോയവ തിരിച്ചുവിളിക്കാൻ ടെസ്കോ തയ്യാറായത്.

രോഗിയുടെ സുരക്ഷയാണ് പരമപ്രധാനമെന്ന് എംഎച്ച്ആർഎ ചീഫ് സേഫ്റ്റി ഓഫീസർ ഡോ. അലിസൺ കേവ് പറഞ്ഞു. 16 വയസ്സിന് താഴെയുള്ള ഒരാൾ അടുത്തിടെ ഈ മരുന്ന് ഉപയോഗിക്കുകയും ദോഷഫലങ്ങൾ ഉണ്ടാവാതിരിക്കുകയും ചെയ്താൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അവർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ദോഷഫലങ്ങൾ ശ്രദ്ധയിൽ പെട്ടാൽ യെല്ലോ കാർഡ് സ്കീം വെബ്സൈറ്റ് വഴി അറിയിക്കാവുന്നതാണ്.

  രാജ്യത്ത് തൊഴിലവസരങ്ങളുടെ എണ്ണം കുത്തനെ ഉയർന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെ 11 ലക്ഷം ഒഴിവുകൾ. ചില്ലറവ്യാപാര മേഖലയിലും വാഹന അറ്റകുറ്റപ്പണി മേഖലയിലും കൂടുതൽ ഒഴിവുകൾ

12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് 24 മണിക്കൂറിനുള്ളിൽ 1000 മില്ലിഗ്രാം പാരസെറ്റമോൾ അടങ്ങിയ 4 പാക്കറ്റുകൾ ഉപയോഗിക്കാമെന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു. മരുന്ന് ഉപയോഗിച്ചിട്ടുണെങ്കിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും പാർശ്വഫലങ്ങൾ നിരീക്ഷിക്കണമെന്നും റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി ചെയർമാൻ തോറൺ ഗോവിന്ദ് പറഞ്ഞു. ഛർദ്ദി അല്ലെങ്കിൽ മയക്കം എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. പാരസെറ്റമോൾ കുട്ടികൾക്ക് നൽകാവുന്ന മരുന്നാണെങ്കിലും അമിത ഡോസ് ആപത്ത് വിളിച്ചുവരുത്തും. 9MW0145 (Expiry Date- നവംബർ 2022), 0CW0054 ( Expiry Date- ജനുവരി 2023),
0FW0133 (Expiry Date- മെയ് 2023) എന്നീ ബാച്ച് നമ്പറിൽ ഉൾപ്പെട്ട മരുന്നുകളാണ് തിരിച്ചുവിളിച്ചിരിയ്ക്കുന്നത്.