Main News

സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിലെ ജനങ്ങൾക്ക് ആശ്വാസമേകി കോവിഡ് കേസുകൾ കുറയുന്നു. 15 മരണങ്ങൾ മാത്രമാണ് ഇന്നലെ ബ്രിട്ടനിൽ റിപ്പോർട്ട്‌ ചെയ്തത്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യ ആണിത്. അത്പോലെ തന്നെ പുതിയ കേസുകളുടെ എണ്ണത്തിലും കുറവുണ്ടായി. 958 പേർക്ക് മാത്രമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മാർച്ച്‌ 15നു ശേഷം ഇന്നലെയാണ് ഇത്രയും കുറവ് മരണങ്ങൾ ഉണ്ടായത്. പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും. തിങ്കളാഴ്ചത്തെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്, മരണങ്ങളുടെ എണ്ണവും പോസിറ്റീവ് കേസുകളുടെ എണ്ണവും ആദ്യമായി ലോക്ക്ഡൗണിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തുന്നു എന്നാണ്. മാർച്ച് 23 ന് യുകെയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ 967 കേസുകൾ രേഖപ്പെടുത്തിയിരുന്നു. പരിശോധന വൻതോതിൽ വർദ്ധിപ്പിക്കുന്നതിന് മുമ്പായിരുന്നു അത്. അതുപോലെ തന്നെ രോഗബാധിതരായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,000 ത്തിൽ താഴെയാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വെളിപ്പെടുത്തി. ഏപ്രിൽ 12 ന് ആശുപത്രിയിലെ രോഗികളുടെ എണ്ണം 20,699 ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്‌കോട്ട്‌ലൻഡിലോ നോർത്തേൺ അയർലൻഡിലോ കോവിഡ് മരണങ്ങൾ ഉണ്ടായിട്ടില്ല. വെയിൽസിൽ ഒരാൾ മാത്രമാണ് മരിച്ചത്.

ലോക്ക്ഡൗൺ ലഘൂകരണത്തിന്റെ ഭാഗമായി ഇന്ന് മുതൽ നോർത്തേൺ അയർലണ്ടിൽ 6 പേർക്ക് വരെ വീടിനുള്ളിൽ കൂടിക്കാഴ്ച നടത്താൻ കഴിയും. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം വീടിനകത്ത് കണ്ടുമുട്ടുമ്പോൾ ആളുകൾ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. ലോക്ക്ഡൗണിൽ നിന്നുള്ള നോർത്തേൺ അയർലണ്ടിന്റെ യാത്രയിൽ ഈ തീരുമാനം പുതിയൊരു നാഴികല്ലായി മാറുമെന്ന് ഫസ്റ്റ് മിനിസ്റ്റർ അർലിൻ ഫോസ്റ്റർ പറഞ്ഞു. വീടിനകത്തുള്ള ഒത്തുചേരലിലും ആളുകൾ മാസ്ക് ധരിച്ചിരിക്കണമെന്ന് എക്സിക്യൂട്ടീവ് വ്യക്തമാക്കി. പരസ്പരം കെട്ടിപിടിക്കുന്നത് ഒഴിവാക്കണമെന്നും ഇപ്പോൾ കർശനമായും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും എക്‌സിക്യൂട്ടീവിന്റെ പത്രസമ്മേളനത്തിൽ സംസാരിച്ച ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഓ നീൽ പറഞ്ഞു.

കോവിഡ് പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് ഡോൺകാസ്റ്ററിലെ ഔട്ട്‌വുഡ് അക്കാദമി ഡാനം തിങ്കളാഴ്ച അടച്ചുപൂട്ടി. സ്കൂളിലെ ഒരംഗത്തിന് രോഗം സ്ഥിരീകരിച്ചതായി അധികൃതർ പറഞ്ഞു. ഇതിനെത്തുടർന്നാണ് ഒരാഴ്ചയോളം സ്കൂൾ പൂട്ടിയിടാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. എന്നാൽ അധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല. ജൂൺ 29 ന് സ്കൂൾ വീണ്ടും തുറന്നുകഴിഞ്ഞാൽ ജീവനക്കാരെയും വിദ്യാർത്ഥികളെയും തിരികെ വരാൻ അനുവദിക്കും. അടച്ചുപൂട്ടൽ ഒരു മുൻകരുതൽ നടപടിയാണെന്നും കെട്ടിടങ്ങളും ക്ലാസ്സ്മുറികളും കൂടുതൽ വൃത്തിയാക്കുകയാണെന്നും സ്കൂൾ അധികൃതർ പറഞ്ഞു.

സ്വന്തം ലേഖകൻ

ജെയിംസ് ഫർലോങ്, ഡേവിഡ് വെയിൽസ്, ജോ റിച്ചി എന്നിവരാണ് കത്തിക്കുത്തിൽ കൊല്ലപ്പെട്ടത്, അവർ സമീപത്തെ ഫോർബെറി ഗാർഡന് അടുത്തുള്ള പബ്ബിൽ സ്ഥിരം സന്ദർശകരായിരുന്നു. സ്ഥലവാസികൾ മരിച്ചവർക്ക് വേണ്ടി കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ചു.റീഡിങ്സ് ഫോർബെറി ഗാർഡന് അടുത്തുള്ള പാർക്കിൽ, വൈകുന്നേരം ഏഴുമണിയോടെ ഒരാൾ കഠാരയുമായി എന്തൊക്കെയോ പുലമ്പി അവിടെയുണ്ടായിരുന്ന ഒരുകൂട്ടം ആൾക്കാരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

അറസ്റ്റിലായ 25കാരനായ ഖൈറി സാദല്ലാഹ് ലിബിയൻ സ്വദേശിയാണ്. 2012ലെ യുകെയിലെത്തിയ ഇയാൾക്കെതിരെ തീവ്രവാദ നിയമത്തിൽ കേസെടുത്തിട്ടുണ്ട്. ഈ നിയമപ്രകാരം പൊലീസിന് ഇയാളെ 14 ദിവസം കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യാനാവും. 2018ൽ അഭയം തേടിയ ഇയാൾ മാനസികമായി വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് ബിബിസി കറസ്പോണ്ടണ്ട് പറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷം ഇയാൾ എം 15 ന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു, ഇടയ്ക്കിടെ വിദേശത്തേക്ക് യാത്ര ചെയ്യുന്ന തീവ്രവാദ പ്രവർത്തനം നടത്താൻ സാധ്യതയുള്ള ആളെന്ന നിലയിലാണ് ഇയാളെ പോലീസ് നോട്ടീസ് ചെയ്തത്. ഇയാൾ യുദ്ധാനന്തര ട്രോമ അനുഭവിച്ചിരുന്ന വ്യക്തിയാണെന്നും, ലിബിയയിലെ സിവിൽ യുദ്ധങ്ങൾ, മാനസിക നിലതെറ്റിച്ചിരുന്നു എന്നും സാദല്ലാഹ് യുടെ ലിബിയയിൽ ഉള്ള ബന്ധുക്കൾ പറഞ്ഞു. കൊറോണ ലോക്ക്ഡൗൺ അയാളുടെ മാനസികനില വീണ്ടും തെറ്റിച്ചിരിക്കാം എന്നാണ് പോലീസ് പറയുന്നത്.

 

കൗണ്ടർ ടെററിസം പോലീസിംഗ്, മെട്രോപൊളിറ്റൻ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ആയ നീൽ ബസു ധീരന്മാരായ ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞു. ആക്രമണം നടന്ന ഉടനെ തന്നെ സംഭവസ്ഥലത്തെത്തിയത് പ്രതിയെ ഉടൻതന്നെ കീഴടക്കാൻ സഹായിച്ചു. ആക്രമണം നടന്ന ഗാർഡന് അടുത്തുള്ള പബ്ബ് ക്യുവെർ കമ്മ്യൂണിറ്റിക്ക് സുരക്ഷിതമായ ഇടം ആണെന്ന് കൊല്ലപ്പെട്ടവരിൽ ഒരാളുടെ സുഹൃത്തായ ജെമി വെക്സ് പറഞ്ഞു. ഞങ്ങൾ ഇത്തരം അക്രമങ്ങളെ കുറിച്ച് ടിവിയിൽ കണ്ടു പരിചയമുള്ളവരാണ്, പക്ഷേ ഇത്തവണ ചാനൽ മാറ്റാനാവില്ല കാരണം ഇരകൾ ഞങ്ങളിൽ പെട്ടവർ തന്നെയാണ്. പരിക്കേറ്റ മറ്റു 3 പേരും ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു.

 

കൊല്ലപ്പെട്ടവരിൽ ഒരാളായ മിസ്റ്റർ വെയിൽസ് 49 കാരനായ ശാസ്ത്രജ്ഞനായിരുന്നു. 39 കാരനായ റിച്ചി ആകട്ടെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും മുഴുവൻ പ്രിയങ്കരനായ മിടുക്കനായ യുവാവായിരുന്നു. വോക്കിങ്ഹാമിലെ വോൾട്ട് സ്കൂളിലെ ഹിസ്റ്ററി അധ്യാപകനായിരുന്നു 36 കാരനായ മിസ്റ്റർ ഫർലോങ്ങ്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് കെട്ടിടം അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്യണം എന്ന് പൂർവ്വ വിദ്യാർത്ഥികളും മാതാപിതാക്കളും സ്കൂളിന് നൽകിയ തുറന്ന കത്തിൽ അഭ്യർത്ഥിച്ചു. പുഷ്പങ്ങൾ അർപ്പിക്കാനായി ഗാർഡനിലെത്തിയ പ്രീതി പട്ടേൽ ഇത്തരം ഒറ്റപ്പെട്ട ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാനും ക്രമസമാധാന നിയന്ത്രിക്കാനും മുന്നിട്ടുനിന്ന സ്റ്റുഡന്റ് പോലീസിനെ പ്രത്യേകം അനുമോദിച്ചു.

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി കോവിഡ് ബാധിച്ചു മരിച്ച 88കാരന്റെ മകൾ. ഡോ. കാത്തി ഗാർഡ്നറുടെ പിതാവ് മൈക്കൽ ഗിബ്സൺ ഓക്സ്ഫോർഡ്ഷയറിലെ ഒരു കെയർ ഹോമിൽ വച്ച് മരണപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് “കെയർ ഹോമുകൾക്ക് ചുറ്റും ഒരു സംരക്ഷണ വലയം ഒരുക്കിയിട്ടുണ്ടെന്ന” ആരോഗ്യ സെക്രട്ടറിയുടെ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം കാത്തി ഒരു കത്തയക്കുകയുണ്ടായി. എന്നാൽ മതിയായ പ്രതികരണം ലഭിക്കാത്തതിനെത്തുടർന്നാണ് ആരോഗ്യ സെക്രട്ടറി, എൻ‌എച്ച്എസ് ഇംഗ്ലണ്ട്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് എന്നിവർക്കെതിരെ നിയമപോരാട്ടം നടത്താൻ കാത്തി ഒരുങ്ങുന്നത്. കെയർ ഹോമിൽ കഴിയുന്ന ആയിരക്കണക്കിന് ആളുകളുടെയും സ്റ്റാഫിന്റെയും ജീവൻ നഷ്ടപ്പെട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടി തൃപ്തികരമല്ല എന്ന് കാത്തി വെളിപ്പെടുത്തി. ഡോ. ഗാർഡ്നറുടെ പിതാവ് മൈക്കൽ ഗിബ്സൺ ഏപ്രിൽ 3 നാണ് ഓക്സ്ഫോർഡ്ഷയറിലെ കെയർ ഹോമിൽ വച്ച് മരിച്ചത്. അദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റിൽ ‘കോവിഡ് ബാധിതനായി’ മരിച്ചുവെന്ന് പറയുന്നു.

കൊറോണ വൈറസ് രോഗികളെ ആശുപത്രികളിൽ നിന്ന് കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്യാൻ അനുവദിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നിയമവിരുദ്ധമാണെന്ന് അവർ പറഞ്ഞു. പ്രവർത്തനങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 3 ന് ഹെൽത്ത് സെക്രട്ടറിയ്ക്കും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിനും എൻ‌എച്ച്എസ് ഇംഗ്ലണ്ടിനും തന്റെ അഭിഭാഷകർ കത്തെഴുതിയെന്ന് ഡോ. ഗാർഡ്നർ വെളിപ്പെടുത്തി. കെയർ ഹോമുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടു, പരിശോധനയില്ലാതെ ആശുപത്രികളിൽ നിന്ന് രോഗികളെ കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്തു, പിപിഇയും പരിശോധനയും നൽകുന്നതിൽ പരാജയപ്പെട്ടു എന്നീ കുറ്റങ്ങളാണ് കത്തിൽ പരാമർശിച്ചിട്ടുള്ളത്. തന്റെ കേസിന് പൊതുജന പിന്തുണ നേടാനും കാത്തി ശ്രമിക്കുന്നുണ്ട്. “ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർ ഒരുക്കമല്ല. മാത്രമല്ല പരിശോധന കൂടാതെ രോഗികളെ കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്യാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതിന് വിശദീകരണവും അയച്ചിട്ടില്ല.” കാത്തി വെളിപ്പെടുത്തി.

കെയർ ഹോമുകൾക്ക് ചുറ്റും ഒരു സംരക്ഷണ വലയം ഒരുക്കിയിട്ടുണ്ടെന്ന് ആദ്യം മുതൽ തന്നെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറയുന്നുണ്ടായിരുന്നു. ഇത് ഉറപ്പുവരുത്തുന്നതിനായി കാത്തിയുടെ അഭിഭാഷകൻ മതിയായ രേഖകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭ്യമായില്ല. “പരിശോധന കൂടാതെ രോഗികളെ കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ആരോഗ്യ സെക്രട്ടറി, എൻഎച്ച്എസ് ഇംഗ്ലണ്ട്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് എന്നിവർക്കായിട്ടില്ല. ഇത് നിരാശജനകമായ വസ്തുതയാണ്.” അഭിഭാഷകൻ പോൾ കോൺറാത്ത് പറഞ്ഞു. ആശുപത്രികളിൽ നിന്ന് കെയർ ഹോമുകളിലേക്ക് ഡിസ്ചാർജ് ചെയ്യുമ്പോൾ എല്ലാ ആളുകളെയും പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് വക്താവ് മെയ് അവസാനം പറഞ്ഞിരുന്നു. ഇതിനായി കൂടുതൽ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. എങ്കിലും യുകെയിലെ കെയർ ഹോമുകളിൽ മരണപ്പെട്ടവർക്കുവേണ്ടിയാണ് കാത്തി നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.

സ്വന്തം ലേഖകൻ

ജൂലൈ 4 മുതൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ചില വ്യവസായ സ്ഥാപനങ്ങൾ കൂടി തുറന്നു പ്രവർത്തിക്കാൻ നീക്കം. സാമൂഹിക അകലം രണ്ട് മീറ്ററിൽ നിന്ന് കുറയ്ക്കുന്നതിനോട് ലേബർ പാർട്ടിക്കും വിയോജിപ്പില്ല. ജൂലൈ 4 മുതൽ ലോക്ക്ഡൗൺ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഹോസ്പിറ്റാലിറ്റി ബിസിനസുകൾ ആയ പബ്ബ്, റസ്റ്റോറന്റ് ഹെയർ സലൂൺ തുടങ്ങിയവ തുറന്നു പ്രവർത്തിക്കാൻ ആവും, എന്നാൽ സർക്കാർ നൽകുന്ന സുരക്ഷയ്ക്കായുള്ള മുൻകരുതലുകൾ പാലിച്ചായിരിക്കണം പ്രവർത്തനം നടത്തേണ്ടത്. വിഷയം തിങ്കളാഴ്ച വിദഗ്ധരിൽ നിന്ന് അഭിപ്രായം തേടി, ചൊവ്വാഴ്ച ക്യാബിനറ്റിൽ അവതരിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ നീക്കം.

സ്കോട് ലൻഡിന്റെയും നോർത്ത് അയർലണ്ടിന്റെയും പ്രധാനമന്ത്രിമാർ സാമൂഹികഅകലം കുറയ്ക്കാൻ ആണ് സാധ്യത. നമ്പർ ടെൻ പ്രതിനിധി പറയുന്നു ” ഭൂരിഭാഗം ജനങ്ങൾക്കും ഇപ്പോൾ വൈറസിനെ നേരിടാൻ അറിയാം, അതിനാലാണ് നമുക്ക് ഇത്തരം നീക്കങ്ങളെ കുറിച്ച് ചിന്തിച്ച് മുന്നോട്ടുപോകാൻ കഴിയുന്നത് തന്നെ. നമ്മുടെ രാജ്യം കൂടുതൽ തുറക്കുന്നതിന് അനുസരിച്ച് ജനങ്ങൾ കൂടുതലായി സൂഷ്മത പാലിക്കേണ്ടി വരും, അതാണ് സുരക്ഷയ്ക്ക് ഉത്തമം ”

സൗതാംടണിൽ സ്വാബ് ഫ്രീ കൊറോണ വൈറസ് ടെസ്റ്റ് നിലവിൽ വന്നു. ടെസ്റ്റ് ചെയ്യേണ്ടവർക്ക് വീട്ടിലിരുന്ന് തന്നെ ഉമിനീർ ഒരു പോട്ടിലേക്ക് എടുത്ത് ഒരു മണിക്കൂറിനുള്ളിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. രോഗികളുടെ മൂക്കിലേക്കും തൊണ്ടയിലേക്കും സ്വാപ് ആഴത്തിൽ കുത്തി ഇറക്കേണ്ടാത്ത പുതിയ ടെക്നിക് കൂടുതൽ സൗകര്യപ്രദം ആണെന്ന് ഹെൽത്ത് സെക്രട്ടറി ഹാറ്റ്മാൻകോക്ക് പറഞ്ഞു. നിലവിൽ രോഗികളുടെ ശരീരത്ത് വൈറസ് ബാധ ഉണ്ടോ എന്ന് തിരിച്ചറിയുന്നതാണ് പുതിയ ടെസ്റ്റ്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കോവിഡ് 19 രോഗബാധയെ തടയുന്നതിനായി നിരവധി രാജ്യങ്ങൾ ഏർപ്പെടുത്തിയ നിബന്ധനകളിൽ ഇളവുകൾ നൽകി തുടങ്ങിയിരിക്കുകയാണ്. ഞായറാഴ്ചമുതൽ ബ്രിട്ടനിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് സ്പെയിനിൽ ക്വാറന്റൈൻ നിർബന്ധമല്ലാതാക്കി. സ്പെയിൻ വിദേശകാര്യമന്ത്രി ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്പെയിനിലേക്ക് പോകുന്ന ബ്രിട്ടനിൽ നിന്നുള്ള ജനങ്ങൾക്ക് ഇനി മുതൽ ക്വാറന്റൈൻ ആവശ്യം ഇല്ലാതാക്കിയ ഉത്തരവാണ് വിദേശകാര്യമന്ത്രി പുറപ്പെടുവിച്ചത്. എന്നാൽ ബ്രിട്ടണിൽ ഇത്തരം ഇളവുകൾ ഇതുവരെയും അനുവദിച്ചിട്ടില്ല. ബ്രിട്ടനിൽ പ്രവേശിക്കുന്ന ആളുകൾക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. എന്നാൽ ഈ നിബന്ധനകളിൽ ഉള്ള അന്തിമതീരുമാനം ജൂൺ 29ന് ബ്രിട്ടീഷ് ഗവൺമെന്റ് ചർച്ച ചെയ്ത് തീരുമാനിക്കും എന്നാണ് റിപ്പോർട്ടുകൾ. നാലുലക്ഷത്തോളം ബ്രിട്ടീഷുകാർക്ക് സ്പെയിനിൽ വീടുകൾ ഉള്ളതിനാലാണ് ഇത്തരത്തിലൊരു ഇളവ് രാജ്യം നൽകിയത് എന്ന് മന്ത്രി വ്യക്തമാക്കി.

എന്നാൽ ആവശ്യമില്ലാത്ത യാത്രകൾ ഒന്നുംതന്നെ നടത്തരുതെന്ന നിർദേശമാണ് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് നൽകുന്നത്. ബ്രിട്ടനിലേക്ക് പോകുന്ന സ്പാനിഷ് ടൂറിസ്റ്റുകൾക്കുള്ള ക്വാറന്റൈൻ നിർത്തലാക്കുന്നത് സംബന്ധിച്ച് ബ്രിട്ടീഷ് ഗവൺമെന്റുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സ്പാനിഷ് മന്ത്രി അറിയിച്ചു. ജൂലൈ ആദ്യവാരത്തോടെ ചില ഇളവുകൾ നല്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

എന്നാൽ ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന നിർദേശമാണ് ബ്രിട്ടീഷ് അധികൃതർ നൽകുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നുള്ള ഓർമപ്പെടുത്തലാണ് അധികൃതർ നൽകുന്നത്.

സ്വന്തം ലേഖകൻ

ലണ്ടൻ : ലോക്ക്ഡൗൺ സമയത്ത് പുറത്തു പോകാൻ കഴിയാത്തതിനാൽ ജനങ്ങൾ കൂടുതലായും ഓൺലൈൻ സംവിധാനങ്ങളെയാണ് ആശ്രയിച്ചു വരുന്നത്. അതിൽ തന്നെ ഭക്ഷണവും പാനീയങ്ങളും ഓൺലൈനിലൂടെ വാങ്ങുന്നവരുടെ എണ്ണം ഏറി വരുന്നു. ഇതിൽ ഇലക്ട്രോണിക് പേയ്‌മെന്റുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ച് വീട്ടിൽ നിന്ന് തന്നെ ഭക്ഷണം ഓർഡർ ചെയ്യുന്ന സംവിധാനവും നിലവിൽ വന്നു. ഫുഡ് ഓർഡറിംഗ് വെബ്‌സൈറ്റായ Takeaway.com ആണ്  ഡിജിറ്റൽ നാണയങ്ങൾ ഉപയോഗിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്ന സംവിധാനം പുതിയതായി ഒരുക്കിയത് . നെതർലാൻഡ് , ബെൽജിയം , ജർമ്മനി , പോളണ്ട് , ഓസ്ട്രിയ , സ്വിറ്റ്സർലൻഡ് , ലക്സംബർഗ് , പോർച്ചുഗൽ , ബൾഗേറിയ , റൊമാനിയ , ഇസ്രായേൽ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്നു. ബിറ്റ് കോയിൻ ( ബിടിസി ) അല്ലെങ്കിൽ ബിറ്റ് കോയിൻ ക്യാഷ് ( ബിസിഎച്ച് ) ഉപയോഗിച്ച് ഡെലിവറിക്ക് പണമടയ്ക്കാം.

ഫുഡ് ഓർ‌ഡറിംഗ് വെബ്‌സൈറ്റുകളിൽ ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ തുടങ്ങിയവ ഉപയോഗിച്ച് ഭക്ഷണം ഓർഡർ ചെയ്യാം. യുകെയിലെ ടെക്ക് ബാങ്ക് എന്ന കമ്പനി ആമസോൺ മുതൽ ഫ്ലിപ്പ് കാട്ട് വരെയുള്ള ഓൺലൈൻ ഷോപ്പുകളിലും ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് സാധനങ്ങൾ വലിയ ലാഭത്തിൽ വാങ്ങുവാനുള്ള സംവിധാനം ഒരുക്കി കഴിഞ്ഞു . സൗജന്യമായും , 2 പെൻസ് മുതൽ 40 പെൻസ് വരെയുള്ള വിലയിലും ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ ഇപ്പോൾ 5 പൗണ്ട്  മുതൽ 6 പൗണ്ട് വരെ വിലയിൽ ഉപയോഗിച്ചാണ് യുകെ മലയാളികൾ വലിയ ലാഭം ഉണ്ടാക്കുന്നത്. യുകെയിലെയും  ഇന്ത്യയിലെയും അടക്കം ലോകത്തെ ഒട്ടുമിക്ക സൂപ്പർ മാർക്കറ്റുകളിലും നേരിട്ട് പോയി നടത്തുന്ന ഗ്രോസ്സറി അടക്കമുള്ള ഷോപ്പിങ്ങുകൾക്കായും ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞത് ടെക്ക് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് വൻ നേട്ടമാണ് ഉണ്ടാക്കി കൊടുക്കുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

 

മലയാളംയുകെ ന്യൂസ് സ്പെഷ്യൽ : ജോജി തോമസ്.

യുകെയിൽ നിരവധി മലയാളികൾ കോവിഡ് -19 ന്റെ രണ്ടാം ആക്രമണത്തിന് ഇരയായതായി റിപ്പോർട്ട്. ലണ്ടൻ ലൂട്ടനടുത്തുള്ള ബെഡ്ഫോർഡിലുള്ള മലയാളികളിൽ പലരുമാണ് രണ്ടാം ആക്രമണത്തിന് ഇരയായി ക്വാറന്റെയിനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മലയാളികൾക്ക് പുറമേ ഇംഗ്ലീഷുകാരുപ്പെടുന്ന മറ്റു കമ്മ്യൂണിറ്റിയിൽ നിന്നും സമാനമായ സംഭവങ്ങൾ ബെഡ്ഫോർഡിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡിന്റെ രണ്ടാം ആക്രമണത്തിന് വിധേയരായതായി സംശയിക്കുന്ന മലയാളികളിൽ ഭൂരിഭാഗവും നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ്. കോവിഡിന്റെ ആദ്യ ആക്രമണത്തിൽ ഓക്സിജൻ സാച്ചുറേഷൻ കുറയുക, കടുത്ത പനിയും, ശ്വാസതടസ്സം, മണവും രുചിയും നഷ്ടപ്പെടുക തുടങ്ങി എല്ലാ ലക്ഷണങ്ങളോടും കൂടി ഐസലേഷനിലും, മെഡിക്കൽ ലീവിലും പോയിരുന്നെങ്കിലും കോവിഡ് ടെസ്റ്റ് നടത്താതിരുന്നത് കൊറോണ വൈറസിനെക്കുറിച്ചുള്ള  പഠനങ്ങൾക്ക് തന്നെ തിരിച്ചടിയാവുകയാണ്.  കോവിഡ് -19 ന്റെ ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ കാണിക്കുന്ന ജീവനക്കാരെ കോവിഡ് ടെസ്റ്റ് നടത്താതെ തന്നെ ക്വാറന്റേയിനിൽ പോകാൻ ആയിരുന്നു എൻഎച്ച് എസ്സ് നിർദേശിച്ചിരുന്നത്. കൊറോണ വൈറസ് ബാധ രണ്ടാമത് ബാധിച്ചിരിക്കുന്നതായി സംശയിക്കുന്ന മലയാളികൾക്ക് രോഗബാധയുടെ ലക്ഷണങ്ങൾ വീണ്ടും കാണിച്ചത് രണ്ടു മുതൽ മൂന്നു വരെ മാസകാലാവധിക്ക് ശേഷമാണ് . ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു . കൊറോണാ വൈറസിന്റെ രണ്ടാം ആക്രമണത്തിന് വിധേയരായവരിൽ പലരിലും കോവിഡ് -19 ന്റെ തിരിച്ചുവരവിൽ വളരെ മിതമായ രീതിയിലേ രോഗലക്ഷണങ്ങൾ കാണിക്കുന്നുള്ളൂ.

ബെഡ്ഫോർഡിൽ തന്നെ മൂന്നോളം മലയാളി കുടുംബങ്ങളിൽ നിന്നാണ് സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് . ലണ്ടൻ നഗരത്തിന് വളരെ അടുത്തുള്ള ബെഡ്ഫോർഡിൽ വിവിധ വംശജരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലമാണ്. നിരവധി പേരാണ് ജോലിക്കും മറ്റും ദൈനംദിന ആവശ്യങ്ങൾക്കുമായി എല്ലാദിവസവും ലണ്ടനിൽ പോയി മടങ്ങിയെത്തുന്നത് . ബെഡ്ഫോർഡ് റെഡ് സ്പോട്ട് ഏരിയ ആയി മുന്നറിയിപ്പ് നൽകി കൊണ്ടുള്ള ഇമെയിൽ സന്ദേശം ഇതിനോടകം ബെഡ്ഫോർഡ് കൗൺസിൽ ബെഡ്ഫോർഡ് നിവാസികൾക്ക് നൽകിയിട്ടുണ്ട് . എന്തായാലും, കോവിഡിന്റെ ആക്രമണത്തിന് ഒരിക്കൽ വിധേയരായവർക്ക്‌ രോഗപ്രതിരോധ ശേഷി ലഭിക്കുമെന്നും , കുറഞ്ഞത് ആറു മാസത്തേയ്ക്കെങ്കിലും രോഗം വരാനുള്ള സാധ്യതയില്ലെന്നുമുള്ള ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ് ബെസ്ഫോർഡിൽ നിന്നുള്ള വാർത്തകൾ.

സ്വന്തം ലേഖകൻ

കൊലപാതകി എന്ന് കരുതപ്പെടുന്ന 25 വയസുകാരനെ പൊലീസ് സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്ത് നീക്കി. ഫോർ ബെറി ഗാർഡൻസിൽ വൈകുന്നേരം ഏഴുമണിയോടെയാണ് ആക്രമണം നടന്നത്. സംഭവത്തിന് തീവ്രവാദവുമായി ബന്ധമൊന്നുമില്ല എന്ന് പോലീസ് പറഞ്ഞെങ്കിലും കൗണ്ടർ ടെററിസം ഓഫീസേഴ്സ് സ്ഥലത്തുണ്ട്. അറസ്റ്റിലായ വ്യക്തി ലിബിയൻ ആണെന്ന് കരുതപ്പെടുന്നു. തേംസ് വാലി പോലീസിലെ ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ടായ ഇയാൻ ഹണ്ടർ പറയുന്നു ” നടന്ന ആക്രമണം തീവ്രവാദവുമായി ബന്ധപ്പെട്ടതല്ല എങ്കിലും കൗണ്ടർ ടെററിസം പോലീസ് ടീമിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അറ്റാക്കുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തികൾ ഇല്ല എന്ന് തന്നെയാണ് കരുതപ്പെടുന്നത്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു”. കത്തിക്കുത്ത് നടക്കുന്നതിന് തൊട്ടുമുമ്പ് ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധം സംഭവസ്ഥലത്ത് നടന്നിരുന്നു, അതുമായി ബന്ധപ്പെട്ടാണോ ആക്രമണം ഉണ്ടായതെന്ന് സ്ഥലവാസികൾ സംശയം ഉയർത്തിയിരുന്നു എങ്കിലും, പോലീസ് അത് നിഷേധിച്ചു. പ്രതിഷേധക്കാർ പോലീസിന്റെ അനുമതിയോടുകൂടി സമാധാനപരമായാണ് സംഘടിച്ചതെന്ന് പോലീസ് പറഞ്ഞു.

രാത്രി11 മണിയോടെ ഒരു കൂട്ടം പോലീസുകാർ സംഭവ സ്ഥലം ബന്തവസ്സാക്കിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആരും സംഭവ സ്ഥലത്ത് തടിച്ചു കൂടരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കണമെന്നും, കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ അന്വേഷണത്തിൽ സഹായിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

റീഡിങ്ൽ ഉണ്ടായ സംഭവത്തിൽ താൻ ഇരകൾക്കൊപ്പം ആണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ എമർജൻസി സർവീസിന് അദ്ദേഹം നന്ദി അറിയിച്ചു. സംഭവത്തെ അപലപിച്ചു കൊണ്ട് ഹോം സെക്രട്ടറി പ്രീതി പട്ടേൽ ട്വീറ്റ് ചെയ്തിരുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്ന ലോറൻസ് വോർട്ട് എന്ന 20 കാരൻ പറയുന്നതിങ്ങനെ, “ആക്രമണം നടക്കുമ്പോൾ 10 മീറ്റർ അകലത്തിൽ ഞാനുണ്ടായിരുന്നു. പാർക്ക് നിറയെ ആളുകളുണ്ടായിരുന്നു. കുറച്ചു പേർ നടക്കാനായും കുറച്ചുപേർ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാനുമായാണ് അവിടെ എത്തുന്നത് . എന്നാൽ, പെട്ടെന്നൊരാൾ എന്തോ അലറിക്കൊണ്ട് കൂടിയിരുന്ന ആൾക്കാരുടെ നേരെ കത്തി വീശി അടുക്കുകയായിരുന്നു. മൂന്നു പേരെ അപ്പോൾതന്നെ കുത്തിവീഴ്ത്തി, പിന്നെ ഞങ്ങളുടെ നേരെ ഓടി വന്നു. എന്നാൽ ഞങ്ങൾ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് ഓടി രക്ഷപ്പെട്ടു. ഞങ്ങളെ കിട്ടില്ല എന്ന് മനസ്സിലായപ്പോൾ അയാൾ മറ്റൊരു ഗ്രൂപ്പിന് നേരെ ഓടി അടുക്കുകയായിരുന്നു. എല്ലാവരും ഓടി രക്ഷപ്പെടുകയാണ് എന്ന് മനസ്സിലായപ്പോൾ, അയാളും പാർക്കിന് പുറത്തേക്ക് ഓടി.

ഫ്രീലാൻസ് ജേർണലിസ്റ്റ് ആയ ക്ലെയർ പറയുന്നതിങ്ങനെ ” ബ്രിട്ടീഷ് സമയം 6. 40 വരെ എല്ലാം ശാന്തമായിരുന്നു, എന്നാൽ ഏഴുമണിക്ക് സംഭവം നടന്ന് 10 മിനിറ്റിനു ശേഷം കിംഗ്സ് മീഡോയിൽ എയർ ആംബുലൻസ് വന്നുനിന്നു. അപ്പോഴേക്കും സൈറൻ മുഴങ്ങുന്നുണ്ടായിരുന്നു. തുടർന്ന് രണ്ട് മണിക്കൂറുകൾക്കുള്ളിൽ സംഭവസ്ഥലം പൊലീസുകാരെ കൊണ്ട് നിറഞ്ഞു”.
ആക്രമണം സംബന്ധിച്ച വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കാതിരിക്കാനാണ് പോലീസ് നിർദേശം. അന്വേഷണത്തിന് നിർണായകമാണിത് എന്നതിനാലാണ് ഇങ്ങനെ ഒരു നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

സ്വന്തം ലേഖകൻ

ലണ്ടൻ : ഇംഗ്ലണ്ടിലെ സ്കൂളുകളെല്ലാം സെപ്റ്റംബർ മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ ഇന്നലെ അറിയിച്ചിരുന്നു. ഒരു ക്ലാസ്സിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ 15 കുട്ടികൾ ആയിരുന്നു പഠനം നടത്തിയിരുന്നത്. എന്നാൽ സെപ്റ്റംബർ മുതൽ ഇതിനും മാറ്റം വരും. ഒരു ക്ലാസ്സിൽ 30 കുട്ടികളെ ഉൾക്കൊള്ളിച്ച് പഠനം നടത്താൻ കഴിയും. എന്നാൽ ഈ അവസ്ഥയിൽ അദ്ധ്യാപകരുടെ എണ്ണവും വർധിപ്പിക്കണമെന്ന് അദ്ധ്യാപക യൂണിയൻ ആവശ്യപ്പെട്ടു. ഒരു ക്ലാസ്സിൽ മുപ്പതു കുട്ടികൾ ഇരിക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ സെക്രട്ടറി കെവിൻ കോർട്ണി മുന്നറിയിപ്പ് നൽകി. അതിനാൽ തന്നെ ക്ലാസ്സുകളുടെ വലുപ്പം കൂട്ടുന്നത് പരിഗണിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.

അദ്ധ്യാപകരുടെ എണ്ണം ഇരട്ടിയാക്കുന്നതിനും ക്ലാസ്സ് മുറികളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നതിനും സർക്കാർ സഹായം ആവശ്യമാണെന്ന് കെവിൻ വ്യക്തമാക്കി. സുരക്ഷിതമാണെങ്കിൽ സെപ്റ്റംബറിൽ എല്ലാ കുട്ടികളും സ്കൂളിൽ തിരിച്ചെത്തണം എന്നത് ഏവരുടെയും ആഗ്രഹമാണെന്ന് കെവിൻ പറഞ്ഞു. സാമൂഹിക അകലം പാലിക്കൽ നിയമത്തിൽ മാറ്റം വന്നാലും ക്ലാസ്സുകൾ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തുന്നത് പ്രയാസമായിരിക്കും.

നേരത്തെ, ബോറിസ് ജോൺസൺ സെപ്റ്റംബറിൽ സ്കൂളുകൾ പൂർണമായും തുറക്കുമെന്ന് ഉറപ്പുനൽകുകയും രണ്ട് മീറ്റർ നിയമത്തിൽ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ച് സൂചന നൽകുകയും ചെയ്തു. എന്നാൽ കൂടുതൽ വിവരങ്ങൾ നൽകാൻ അദ്ദേഹം വിസമ്മതിച്ചു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സ്കൂളുകൾക്കുള്ള മുഴുവൻ മാർഗ്ഗനിർദ്ദേശവും പ്രസിദ്ധീകരിക്കുമെന്ന് ജോൺസൻ പറഞ്ഞു. കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ സംരക്ഷണ നടപടികൾ ഇനിയും നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ കാലത്ത് ജനങ്ങളുടെ ജീവന്റെ സംരക്ഷണത്തിനായി നൂതന ആശയങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്രിട്ടീഷ് പ്ലാസ്റ്റിക് കമ്പനി, പ്ലാസ്റ്റോക്ക്. പെർസോണ 360 എന്ന പേരിൽ ആളുകൾക്ക് ഉപയോഗിക്കാവുന്ന ഒരു മൊബൈൽ പ്ലാസ്റ്റിക് ഷീൽഡ് നിർമ്മിക്കാൻ ആരംഭിച്ചിരിക്കുകയാണ് കമ്പനി. നിലവിൽ 100 പൗണ്ടോളം ആണ് ഒരു ഷീ്ൽഡിന്റെ വില. ഇതിന് ആവശ്യക്കാർ വർധിക്കുകയാണെങ്കിൽ, കൂടുതൽ തോതിലുള്ള നിർമാണത്തിനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഷീ്ൽഡുകൾ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായതിനാൽ, ജനങ്ങൾ എല്ലാവരും ഇത് വാങ്ങിക്കണം എന്ന നിലപാടാണ് കമ്പനി മുന്നോട്ടുവെച്ചിരിക്കുന്നത്.

ലോകത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 85 ലക്ഷം കടന്നിരിക്കുകയാണ്. 4, 56, 726 പേരാണ് ഇതുവരെ രോഗ ബാധ മൂലം ലോകത്താകമാനം മരണപ്പെട്ടത്. ബ്രിട്ടനിൽ നിലവിൽ രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടന്നിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ വ്യക്തി സുരക്ഷയ്ക്കായി ഇത്തരം ഷീൽഡുകൾ ജനങ്ങൾക്ക് ആവശ്യമാണ്.

ജനങ്ങളെല്ലാവരും സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം ലോകത്താകമാനമുള്ള ആരോഗ്യ അധികൃതർ നിർദ്ദേശിക്കുന്നു. വ്യക്തി സുരക്ഷയ്ക്കായി, മറ്റുള്ളവരുടെ ജീവന്റെ കരുതലിനായി ഇത്തരം പ്രൊട്ടക്ഷൻ കിറ്റുകൾ ധരിക്കേണ്ടത് ഒരാളുടെ ഉത്തരവാദിത്വമാണെന്ന് ആരോഗ്യപ്രവർത്തകർ ഓർമിപ്പിക്കുന്നു.

RECENT POSTS
Copyright © . All rights reserved