സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ഭീതി യു കെ യിലും പടരുന്നു. ചെഷയറിലെയും, മിഡിൽസ്ബ്രോയിലെയും രണ്ട് സ്കൂളുകൾ അടച്ചു. ഈ സ്കൂളുകളിലെ വിദ്യാർത്ഥികൾ, ഇറ്റലിയിൽ നിന്നും ട്രിപ്പ് കഴിഞ്ഞ് മടങ്ങി വന്നതിനാലാണ് ഈ തീരുമാനം. ഇറ്റലിയിൽ കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുകയാണ് . രോഗം പടരാതിരിക്കാൻ ആണ് ഇത്തരത്തിൽ ഒരു മുൻകരുതൽ എടുക്കുന്നതെന്ന് നോർത്ത്വിച്ച് ചെഷെയറിലെ ക്രാൻസ്ലി സ്കൂൾ പ്രധാനധ്യാപകൻ റിച്ചാർഡ് പൊള്ളോക്ക് മാതാപിതാക്കൾക്ക് നൽകിയ കത്തിൽ രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചയാണ് ഈ സ്കൂളിൽ നിന്നും 29 വിദ്യാർത്ഥികളും, അഞ്ച് അധ്യാപകരും ഇറ്റലി സന്ദർശിച്ചത്. ഇവരെല്ലാവരും തന്നെ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇവർക്ക് രോഗലക്ഷണങ്ങളിൽ ചിലത് കണ്ടു തുടങ്ങിയതായി അധികൃതർ അറിയിച്ചു. രോഗം പകരാനുള്ള എല്ലാ സാധ്യതയും ഇല്ലാതാക്കാൻ വേണ്ടിയാണ് സ്കൂൾ അടച്ചതെന്ന് റിച്ചാർഡ് വ്യക്തമാക്കി.
ഇതോടൊപ്പം തന്നെ മിഡിൽസ്ബ്രോയിലെ ട്രിനിറ്റി കാതലിക്ക് കോളേജ് അടച്ചിട്ടിരിക്കുകയാണ്. ഇവിടെ പഠിക്കുന്ന കുറെയധികം വിദ്യാർത്ഥികളും ഇറ്റലി സന്ദർശിച്ചിരുന്നു. ഇത്തരത്തിൽ സ്കൂളുകൾ അടച്ചു ഇടുന്നതിനെ സംബന്ധിച്ച് പല ആശങ്കകൾ ഉണ്ടെങ്കിലും, വിദ്യാർത്ഥികളുടെ സുരക്ഷയാണ് പ്രാധാന്യത്തിൽ എടുക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. കൊറോണ വൈറസ് ഇത്തരത്തിൽ പടരുന്ന സാഹചര്യത്തിൽ, അധികം സ്കൂളുകൾ കൂടി അടച്ചു ഇടാനുള്ള സാധ്യതയുണ്ടെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി അറിയിച്ചു. അയർലൻഡും ഇറ്റലിയും തമ്മിൽ ഈയാഴ്ച നടക്കാനിരുന്ന റഗ്‌ബി മത്സരം കൊറോണ ഭീതിയെ തുടർന്ന് മാറ്റാനുള്ള സാധ്യതയേറെയാണ്.
മറ്റ് രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലേക്ക് വരുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇറ്റലിയിൽ ഇതിനോടകം തന്നെ കൊറോണ ബാധമൂലം 10 പേർ മരിച്ചു. മുന്നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടർന്ന് രോഗം പടരാതിരിക്കാൻ ബ്രിട്ടണിൽ വേണ്ടതായ എല്ലാ മാർഗങ്ങളും സ്വീകരിക്കുകയാണ്.
സ്വന്തം ലേഖകൻ
ഈയാഴ്ചയാണ് ഉപേക്ഷിക്കപ്പെട്ട ചരക്കുകപ്പൽ അയർലൻഡിന്റെ കൺട്രി കോർക്ക് തീരത്ത് ശക്തമായ കാറ്റിനെ തുടർന്ന് അടിഞ്ഞത്. 80 മീറ്റർ(260അടി ) വലിപ്പമുള്ള ചരക്ക് കപ്പലായ എം വി ആൾട്ട ശക്തമായ ഡെന്നിസ് കൊടുങ്കാറ്റിനെ തുടർന്ന് ബാലി കോട്ടൻ എന്ന് ഗ്രാമത്തിന്റെ തീരത്തെ പാറക്കൂട്ടങ്ങളിൽ അടിഞ്ഞിരിക്കുന്നതിന്റെ ആകാശ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പുറത്തുവന്നിരിക്കുന്നത്.
ഐറിഷ് ലാൻഡ്സ്കേപ്പിൽ അടിഞ്ഞിരിക്കുന്ന തുരുമ്പുപിടിച്ച കപ്പലിന്റെ അനവധി ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. 2018ൽ അറ്റ്ലാന്റിക് സമുദ്രത്തിലെ വടക്കുകിഴക്കൻ ബെർമുഡയിൽ ഉപേക്ഷിക്കപ്പെട്ട കപ്പൽ ആയിരക്കണക്കിന് മൈലുകൾ താണ്ടിയാണ് ഇവിടെ എത്തിയിരിക്കുന്നത്. സെപ്റ്റംബർ 2018 യുഎസ് കോസ്റ്റ് ഗാർഡ് കപ്പലിന് ഉള്ളിലെ ക്രൂ മെമ്പേഴ്സിനെ രക്ഷപ്പെടുത്തിയിരുന്നത്. ഇത് മില്യണുകളിൽ ഒന്നാണെന്ന് ലൈഫ് ബോട്ട് ചീഫ് ആയ ജോൺ ടട്ടാൻ പറഞ്ഞു. ബാലി കോട്ടൺ റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ പറയുന്നത് ഇത്രമേൽ ഉപേക്ഷിക്കപ്പെട്ട ഒരു കപ്പൽ കണ്ടിട്ടേ ഇല്ല എന്നാണ്.
1976 നിർമ്മിക്കപ്പെട്ട ആൾട്ടയ്ക്ക് ധാരാളം ഉടമസ്ഥരും പേരുകളും ഉണ്ടായിരുന്നു. 2018 സെപ്റ്റംബറിൽ ഗ്രീസിൽ നിന്ന് ഹെയ്ത്തിയി ലേക്ക് വരുന്ന വഴിക്കാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇന്ധനം നിലച്ച അവസ്ഥയിൽ 20 ദിവസത്തോളം വടക്കുകിഴക്കൻ ബർമുഡയിൽ ആയിരത്തി മുന്നൂറോളം മൈലുകൾ കപ്പൽ അലഞ്ഞുനടന്നു. രണ്ടു ദിവസത്തെ ഭക്ഷണം മാത്രം അവശേഷിക്കെ ആൾട്ടയിലെ ജീവനക്കാർക്ക് ഭക്ഷണം എയർ ഡ്രോപ്പ് ചെയ്തു. കപ്പലിന് നേരെ ചുഴലി അടുക്കുന്നത് കണ്ടിട്ട്, 10 ജീവനക്കാരെയും പ്യൂർട്ടോ റിക്കോയിലേക്ക് മാറ്റി. അന്നുമുതൽ കപ്പൽ ഉപേക്ഷിച്ച നിലയിലാണ്. അവസാനമായി സെപ്റ്റംബർ 2019 ബ്രിട്ടീഷ് റോയൽ നേവി കപ്പലാണ് അറ്റ്ലാന്റിക് സമുദ്രത്തിന്റെ നടുക്ക് വച്ച് ഇതിനെ കണ്ടത്.
ചൊവ്വാഴ്ചയോടു കൂടി കപ്പൽ പരിശോധന ആരംഭിച്ചു. കപ്പലിൽ നിന്നും മാലിന്യം ഒന്നും പുറത്തേക്ക് ഒഴുകിയിട്ടില്ല എന്ന് കപ്പൽ പരിശോധിച്ച പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ സാക്ഷ്യപ്പെടുത്തുന്നു. ഇനി കപ്പലിനെ എന്താണ് സംഭവിക്കുക എന്ന് കോർക്ക് കൺട്രി കൗൺസിലിലെ ഐറിഷ് കോസ്റ്റ് ഗാർഡ് ആയിരിക്കും തീരുമാനിക്കുക. കപ്പലിനെ ഉടമസ്ഥത ഏറ്റെടുത്തുകൊണ്ട് ഒരു വ്യക്തി രംഗത്തെത്തിയിട്ടുണ്ട്. അതിന്റെ പരിശോധനകൾ നടന്നുവരികയാണ്.
ഡെന്നിസ് കൊടുങ്കാറ്റ് ആയിരക്കണക്കിന് വീടുകളെയും , കൃഷിയിടങ്ങളെയും , ബിസിനസ് സ്ഥാപനങ്ങളെയും ബാധിച്ചിരിക്കുകയാണ്. റിപ്പബ്ലിക് ഓഫ് അയർലൻഡിൽ ഇപ്പോൾ വൈദ്യുതി ഇല്ല. യുകെയിൽ ഏകദേശം 1400 ഓളം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും പ്രളയം കാരണം നാശനഷ്ടങ്ങളുണ്ടായി.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് ബാധ വിട്ടൊഴിയുന്നില്ല. ചൈനയിൽ നിന്നും 30ഓളം രാജ്യങ്ങളിലേക്ക് പടർന്ന കൊറോണ വൈറസിനെതിരെ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിർദേശം. ചൈനയിൽ മരണസംഖ്യ 2600ൽ ഏറെ ആയി ഉയർന്നു. ദക്ഷിണ കൊറിയ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിലേയ്ക്ക് വൈറസ് ബാധ പടരുന്നത് ഉത്കണ്ഠ സൃഷ്ടിക്കുന്നു. ഇറ്റലിയിൽ ഏഴുപേർ കൊറോണ ബാധിച്ച് മരിക്കുകയും 200 ഓളം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇറാനിൽ 12 പേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. ദക്ഷിണ കൊറിയയിൽ 231 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ മൊത്തം 833 കേസുകളും എട്ട് മരണങ്ങളും. വൈറസ് അതിവേഗം പടരുന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു.
“ഞാൻ പരിഭ്രാന്തനാകില്ല, പക്ഷേ ഇറ്റലിയിൽ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്,” യൂറോപ്യൻ യൂണിയൻ പകർച്ചവ്യാധി വിദഗ്ധൻ പ്രൊഫസർ ഹെർമൻ ഗൂസെൻസ് ബിബിസി റേഡിയോ 4 ന്റെ ടുഡേ പ്രോഗ്രാമിൽ പറഞ്ഞു. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ വൈറസ് പടർത്തുന്നു എന്ന് പറയുന്നത് ആശങ്ക ഉണർത്തുന്ന ഒന്നാണ്. ഇതാണാവസ്ഥ എങ്കിൽ നമ്മൾ അടുത്ത ഒരു ലോക വ്യാധിയുടെ വക്കിലാണ് ; അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിവേഴ്സിറ്റി ഓഫ് റീഡിംഗ് സെല്ലുലാർ മൈക്രോബയോളജിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സൈമൺ ക്ലാർക്കും ഇതേ ആശങ്ക പങ്കുവെച്ചു. എന്നാൽ രോഗലക്ഷണങ്ങളില്ലാത്ത ആളുകൾക്ക് അണുബാധയുണ്ടാകുമോ എന്നതിൽ ഇപ്പോഴും വ്യക്തയില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ മാർഗരറ്റ് ഹാരിസ് പറഞ്ഞു.
കോവിഡ് 19 രോഗം മൂലം ഈയാഴ്ച ഓഹരി വിപണിയിലും വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. എഫ് ടി എസ് ഇ 100 3.2% ആയി കുറഞ്ഞു. 40 ബില്യൺ ഡോളർ നഷ്ടമായി. ഫ്രാങ്ക്ഫർട്ട്, പാരീസ്, മാഡ്രിഡ് തുടങ്ങി ഏഷ്യയിലും ഓഹരിവിപണി ഇടിഞ്ഞു. ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമായ മിലാനോട് ചേർന്നുള്ള ലോംബാർഡിയിലെ 50,000 ത്തോളം ജനങ്ങളെ സുരക്ഷിതമായ കപ്പലിലേക്ക് മാറ്റിയിട്ടുണ്ട്. ഒപ്പം ഓസ്ട്രിയയിലേക്കുള്ള റെയിൽ ഗതാഗതം താൽക്കാലികമായി അടച്ചു. ഇറ്റാലിയൻ അധികൃതർ ഫുട്ബോൾ മത്സരങ്ങളും റദ്ദാക്കി. സ്കൂളുകൾ, തിയറ്റർ പ്രകടനങ്ങൾ, വെനീസിലെ കാർണിവൽ എന്നിവയൊക്കെ നിർത്തിവെച്ചു. രോഗത്തെ തടയാൻ എല്ലാ നടപടികളും ഇറ്റലി സ്വീകരിച്ചുകഴിഞ്ഞു. ദക്ഷിണ കൊറിയയിലും സ്ഥിതി മോശമാണ്. “ഡേഗു മേഖലയിലെ വ്യാപനം ഫലപ്രദമായി തടയാൻ ഞങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, ഇത് രാജ്യവ്യാപകമായി പകരാൻ ഇടയാക്കും.” ആരോഗ്യ സഹമന്ത്രി കിം കാങ്-ലിപ് പറഞ്ഞു. ഇറ്റലിയിലും ദക്ഷിണ കൊറിയയിലും ഇറാനിലും സംഭവിക്കുന്നത് ലോകത്തെവിടെയും സംഭവിക്കാം എന്ന് എഡിൻബർഗ് മെഡിക്കൽ സ്‌കൂൾ യൂണിവേഴ്‌സിറ്റി ഗ്ലോബൽ ഹെൽത്ത് ഗവേണൻസ് പ്രോഗ്രാം ഡയറക്ടർ പ്രൊഫസർ ദേവി ശ്രീധർ പറഞ്ഞു.
ജോർജ് സാമുവേൽ
ഗവേഷണ പ്രകാരം ഇംഗ്ലണ്ടിലെ ജീവനക്കാർക്ക് ഏപ്രിൽ മുതൽ കൗൺസിൽ നികുതി വർദ്ധനവ് നേരിടേണ്ടിവരും. സാമൂഹ്യ പരിപാലന സേവനങ്ങൾ നടത്തുന്ന കൗൺസിലുകളിൽ ഭൂരിഭാഗവും അനുവദിച്ചിട്ടുള്ള മുഴുവൻ തുകയും കൗൺസിൽ നികുതി ഉയർത്തുമെന്ന് കൗണ്ടി കൗൺസിൽ നെറ്റ്‌വർക്ക് അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കൗൺസിലുകൾക്ക് 19 ബില്യൺ ഡോളറിന്റെ ഫണ്ടിംഗ് കുറവുണ്ടായതായും കൂടുതൽ പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സാമൂഹ്യ പരിപാലനത്തിനായി 1.5 ബില്യൺ ഡോളർ ഉൾപ്പെടെ അടുത്ത വർഷം കൗൺസിലുകൾക്ക് 49.2 ബില്യൺ ഡോളർ ലഭ്യമാകുമെന്ന് സർക്കാർ അറിയിച്ചു. പുതിയ ചാൻസലർ റിഷി സുനക് മാർച്ച് 11 ന് ബജറ്റ് തയ്യാറാക്കും. രാജ്യം സമനിലയിലാക്കാമെന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വാഗ്ദാനം അർത്ഥശൂന്യമാണെന്ന് സാഹചര്യം വ്യക്തമാക്കുന്നതായി ജീവനക്കാർ പറഞ്ഞു.
151 സാമൂഹ്യ പരിപാലന അതോറിറ്റികളിൽ 133 കൗൺസിലുകൾ തങ്ങളുടെ കരട് ബജറ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അത് അടുത്ത മാസം അംഗീകരിക്കുമെന്നും വലിയ പ്രാദേശിക അധികാരികളെ പ്രതിനിധീകരിക്കുന്ന കൗണ്ടി കൗൺസിൽ നെറ്റ്‌വർക്ക് അറിയിച്ചു. 133 കൗൺസിലുകളും കൗൺസിൽ നികുതി വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതായി ഇത് വ്യക്തമാക്കുന്നു. ഇവയിൽ രണ്ടെണ്ണം ഒഴികെ മറ്റെല്ലാവരും 2% സാമൂഹ്യ പരിപാലന പ്രമാണം, പരിചരണ സേവനങ്ങൾക്കായി വേലിയിറക്കിയ റിംഗ് എന്നിവ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുന്നു. മൊത്തം 116 കൗൺസിലുകൾ കൗൺസിൽ നികുതി പരമാവധി 3.99 ശതമാനം ഉയർത്താൻ ഒരുങ്ങുന്നു. കൗൺസിൽ നികുതി വർദ്ധനവ് ഒരു കുടുംബത്തിന് ശരാശരി 69 ഡോളർ വരെ വർദ്ധിക്കുമെന്ന് കൗണ്ടി കൗൺസിൽ നെറ്റ്‌വർക്ക് അറിയിച്ചു.
അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പ്രവചനങ്ങൾ കൗൺസിലുകൾക്കും നികുതിദായകർക്കും ഒരുപോലെ കഠിനമായതാണെന്ന് കൗണ്ടി കൗൺസിൽ നെറ്റ്‌വർക്ക് ചെയർമാൻ ഡേവിഡ് വില്യംസ് പറഞ്ഞു. സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി പ്രാദേശിക രാഷ്ട്രീയക്കാർ കടുത്ത തീരുമാനങ്ങൾ തുടരേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, “ഞങ്ങളുടെ കമ്മ്യൂണിറ്റികളെ സമനിലയിലാക്കാമെന്ന ബോറിസ് ജോൺസന്റെ വാഗ്ദാനം വിലപ്പോവില്ലന്നും ഒരു ദശകത്തെ വെട്ടിക്കുറവ് പ്രാദേശിക സർക്കാർ സേവനങ്ങളെ നശിപ്പിച്ചു”വെന്നും ലേബറിന്റെ ഷാഡോ ലോക്കൽ ഗവൺമെന്റ് സെക്രട്ടറി ആൻഡ്രൂ ഗ്വിൻ പറഞ്ഞു. ആവശ്യമായ ഫണ്ട് നൽകുന്നതിനുപകരം, സമരം ചെയ്യുന്ന കുടുംബങ്ങളിലേക്ക് ഈ ഭരണം ഭാരം മാറ്റുന്നത് തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കൊട്ടാരമായ ബക്കിങ്ഹാം പാലസിന്റെ മോടിപിടിപ്പിക്കല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. 369 മില്ല്യണ്‍ ബ്രിട്ടീഷ് പൗണ്ട് ചെലവഴിച്ചാണ് പാലസില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഇവയുടെ ചിത്രങ്ങളും വീഡിയോകളും രാജകുടുംബത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്.
1950 ന് ശേഷം ഇപ്പോഴാണ് പാലസില്‍ ഇത്രവലിയ തോതില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ദൃശ്യങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന പാലസിന്റെ കിഴക്കന്‍ വിങ്ങില്‍ ഫ്‌ളോറിങ്ങും ഫര്‍ണിച്ചറുകളും മൂവായിരത്തോളം വരുന്ന ആര്‍ട്ട് വര്‍ക്കുകളും മറ്റും നീക്കിയിട്ടുണ്ട്.
പാലസിന്റെ കിഴക്കു വശത്തുള്ള വിങ്ങിലെ വാള്‍പേപ്പറുകളും ഫ്‌ളോറിങ്ങുമെല്ലാം നീക്കിയതിനാല്‍ അത് തിരിച്ചറിയാന്‍ പോലുമാകുന്നില്ല.
1950 ന് ശേഷം ഇപ്പോഴാണ് പാലസില്‍ ഇത്രവലിയ തോതില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ദൃശ്യങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന പാലസിന്റെ കിഴക്കന്‍ വിങ്ങില്‍ ഫ്‌ളോറിങ്ങും ഫര്‍ണിച്ചറുകളും മൂവായിരത്തോളം വരുന്ന ആര്‍ട്ട് വര്‍ക്കുകളും മറ്റും നീക്കിയിട്ടുണ്ട്.
പാലസിന്റെ കിഴക്കു വശത്തുള്ള വിങ്ങിലെ വാള്‍പേപ്പറുകളും ഫ്‌ളോറിങ്ങുമെല്ലാം നീക്കിയതിനാല്‍ അത് തിരിച്ചറിയാന്‍ പോലുമാകുന്നില്ല.
കഴിഞ്ഞ ആഴ്ചയാണ് പാലസ് അറ്റകുറ്റപ്പണി ചിത്രങ്ങള്‍ പാലസ് അധികൃതര്‍ പുറത്തുവിട്ടത്. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും ചിത്രങ്ങള്‍ക്കൊപ്പമുണ്ട്. കിഴക്ക് ഭാഗത്തുള്ള വിങ്ങിലെ യെല്ലോ ഡ്രോയിങ് റൂമിലുള്ള 19 ാം നൂറ്റാണ്ടിലെ വാള്‍പേപ്പറുകള്‍ വളരെ ശ്രദ്ധാപൂര്‍വം നീക്കം ചെയ്യുന്ന ജോലികള്‍ നടക്കുന്നത് വീഡിയോയില്‍ കാണാം.
വാള്‍പേപ്പറുകളും മറ്റും വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രിസര്‍വ് ചെയ്ത് പാലസിന്റെ മുന്‍വശത്തെ റിസപ്ഷന്‍ ഏരിയയെ മനോഹരമാക്കാന്‍ ഉപയോഗിക്കും.
ചൈനീസ് ഡൈനിങ് റൂം, യെല്ലോ ഡ്രോയിങ് റൂം, സെന്റര്‍ റൂം എന്നിവയുള്‍പ്പടെ 200 മുറികളാണ് പാലസിന്റെ കിഴക്കന്‍ വിങ്ങിലുള്ളത്.
ഇതിനോടൊപ്പം ആര്‍ട്ട് വര്‍ക്കുകള്‍ ഉള്‍പ്പടെയുള്ള റോയല്‍ കളക്ഷനുകളും ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഇവ പാലസിന്റെ മറ്റു ഭാഗങ്ങളിലേക്ക് നീക്കും.
കുടുംബാംഗങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത ലഭിക്കുന്നതിനായി 1840 കളില്‍ വിക്ടോറിയ രാജ്ഞിയുടെ കാലത്താണ് കിഴക്കുഭാഗത്തുള്ള വിങ് നിര്‍മ്മിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഈ ഭാഗത്ത് പുനര്‍നിര്‍മ്മാണങ്ങളൊന്നും നടത്തിയിട്ടില്ല. 1950 ന് ശേഷം ഈ ഭാഗത്തെ ഇലക്ട്രിക്കല്‍, പ്ലംബിങ് എന്നിവയൊന്നും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല.
16 കിലോമീറ്ററോളം നീളത്തിലുള്ള വാട്ടര്‍ പൈപ്പുകള്‍, 6500 പ്ലഗ് സോക്കറ്റുകള്‍, അഞ്ഞൂറോളം സാനിറ്ററി വെയറുകള്‍(ടോയ്‌ലറ്റ്, ബേസിന്‍ എന്നിവ), 32 കിലോമീറ്റര്‍ നീളത്തില്‍ സ്‌കര്‍ട്ടിങ് ബോര്‍ഡുകള്‍ എന്നിവയൊക്കെ് മാറ്റുന്നുണ്ട്. പാലസില്‍ അഗ്നിബാധയുണ്ടാകാനും അമൂല്യവസ്തുക്കള്‍ നശിക്കാനും ഇടയുണ്ടെന്ന വിദഗ്‌ധോപദേശത്തെ തുടര്‍ന്നാണ് അറ്റകുറ്റപ്പണി നടത്താന്‍ രാജകുടുംബം തീരുമാനിച്ചത്.
സര്‍ക്കാര്‍ രാജകുടുംബത്തിന് നല്‍കുന്ന വാര്‍ഷിക ഫീസ് വഴിയുള്ള ഗ്രാന്റ് ഉപയോഗിച്ചാണ് പാലസിന്റെ മേക്ക്ഓവര്‍ നടക്കുന്നത്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രീതി പട്ടേലിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ആഭ്യന്തരവകുപ്പിലെ ഇന്റലിജൻസ് ചീഫുകൾ എല്ലാംതന്നെ പ്രീതി പട്ടേലിന് എതിരാണ്. അതോടൊപ്പം തന്നെ മറ്റു സ്റ്റാഫുകളോട് ആഭ്യന്തരസെക്രട്ടറി മോശമായി പെരുമാറി എന്ന ആരോപണവും ഉയർന്നു വന്നിട്ടുണ്ട്. ഇപ്പോൾ തന്നെ യുകെ ഇന്റലിജൻസ് ഏജൻസിയിലെ പല വിവരങ്ങളും ആഭ്യന്തര സെക്രട്ടറി അറിയിക്കുന്നില്ല. ആഭ്യന്തര വകുപ്പിലെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായ സർ ഫിലിപ്പ് റൂട്നാമിനെ പുറത്തിറക്കാൻ പ്രീതി പട്ടേൽ ശ്രമിച്ചതായും ആരോപണമുണ്ട്. ഇത്തരം ആരോപണങ്ങൾക്ക് മദ്ധ്യേയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഞായറാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആഭ്യന്തരസെക്രട്ടറിയിൽ ഉള്ള വിശ്വാസം അറിയിച്ചത്. ആഭ്യന്തര സെക്രട്ടറി രാജ്യത്തിനു വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിശ്വാസം രേഖപ്പെടുത്തി.
ഈ അവസരത്തിൽ പ്രീതി പട്ടേൽ തനിക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ആഭ്യന്തരസെക്രട്ടറിക്ക് നേരെ ഉയർന്നുവന്ന ആരോപണങ്ങൾ എല്ലാം തന്നെ തെറ്റാണെന്ന് രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്താ കുറിപ്പ് പുറത്തിറക്കിയത്.
സിവിൽ സർവീസ് ഉദ്യോഗസ്ഥരും, ഗവൺമെന്റും തമ്മിലുള്ള ഭിന്നത വർദ്ധിച്ചുവരികയാണ്.ആ ഭിന്നതയ്ക്ക് ആക്കം കൂട്ടുകയാണ് പ്രീതി പട്ടേലിനെതിരെ ഉള്ള ആരോപണങ്ങൾ.
സ്വന്തം ലേഖകൻ
ലഹരിമരുന്നിന് അടിമ ആയത് , വിഷാദ രോഗം , ഭാരം കൂടിയത് തുടങ്ങിയ പരാജയത്തിന്റെ കാലഘട്ടത്തെ ജനങ്ങൾക്ക് മുൻപിൽ തുറന്നു കാട്ടിയ ബോക്സർ താരമാകുന്നു. ജിപ്സി രാജാവ് എന്ന പേരിലറിയപ്പെട്ടിരുന്ന ബോക്സർ ഇപ്പോൾ തിരിച്ചുവരവിന്റെ രാജാവ് എന്ന പേരിനാണ് കൂടുതൽ അർഹൻ.
ലാസ് വെഗാസിൽ നടന്ന ഹെവി വെയിറ്റ് ഷോ ഡൗണിൽ യു എസ് ഫൈറ്റർ ആയ ഡിയോൺടേ വൈൽഡേർണിനെ തറപറ്റിച്ച ഫ്യൂറിയുടെ പ്രകടനത്തിൽ ഇതിഹാസ താരം മൈക്ക് ടൈസൺ പോലും ഞെട്ടി.
ഇതിന് മുൻപ് 2015ലും ഫ്യൂറി പ്രശസ്തിയുടെ കൊടുമുടി കയറിയിരുന്നു. അന്ന് 4ലോക പട്ടങ്ങളും കരസ്ഥമാക്കിയ വളാദിമിർ ക്ളിട്ഷിക്കോയെ തറപറ്റിച്ചാണ് അദ്ദേഹം ശ്രദ്ധ നേടിയത്. പക്ഷെ ഉയർച്ചയുടെ പടവിൽ നിന്നും പരാജയത്തിന്റെ പടുകുഴിയിലേക്കാണ് ഫ്യൂറി പതിച്ചത്.
രണ്ടാമതൊരു മത്സരത്തിനു തയാറാകാത്തതിനാൽ 10 ദിവസത്തിനുള്ളിൽ പട്ടം തിരികെ നൽകേണ്ടി വന്നു. 2016 ൽ ലഹരി മരുന്ന് ആരോപിതനായി, അമിത ഭാരം മൂലം വലഞ്ഞ ഫ്യൂരിക്ക് പിന്നീട് തോൽവിയുടെ നാളുകൾ ആയിരുന്നു. അത് വിഷാദ രോഗത്തിൽ കലാശിച്ചു. കൊക്കയ്ൻ ആരോപണം ശരിയാണെന്ന വാർത്തയും കനത്ത തിരിച്ചടിയായി.
എന്നാൽ 2017 ഓടെ തിരിച്ചു വരവിനുള്ള കോപ്പു കൂട്ടാൻ തുടങ്ങിയ ഫ്യൂറി നഷ്ടപ്പെട്ടു പോയ കായിക ശേഷിയും, ആരാധക ബലവും മുൻപില്ലാത്തയത്ര വർദ്ധിപ്പിച്ചാണ് തിരിച്ചു വന്നിരിക്കുന്നത്. ജീവിതത്തിലെ തോൽവികളെല്ലാം ഏറ്റു പറഞ്ഞു കൊണ്ട് ബോക്സിങ് കരിയറിലേക്ക് അദ്ദേഹം തിരിച്ചെത്തി. കൗമാരം മുതൽ കൂട്ടായ ഭാര്യയാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ തുണ.
സ്വന്തം ലേഖകൻ
ലണ്ടൻ : ഹാരിയും മേഗനും രാജപദവി ഉപേക്ഷിച്ചതിനെത്തുടർന്ന് സസെക്സ് റോയൽ ബ്രാൻഡ് ഉപയോഗിക്കരുതെന്ന് രാജ്ഞി അറിയിച്ചിരുന്നു. അതിനെത്തുടർന്ന് ഇരുവരും തങ്ങളുടെ ബിസിനസിന് വസന്തകാലം മുതൽ പുതിയ പേര് സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഈയൊരു വിഷയത്തിനുശേഷം രാജ്ഞിയെ പുറത്തുകാണുന്നത് കഴിഞ്ഞ ഞായറാഴ്ച ആണ്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് വിൻഡ്‌സർ ഗ്രേറ്റ് പാർക്കിലെ ഓൾ സെയിന്റ്‌സ് ചാപ്പലിൽ സർവീസിനായി രാജ്ഞി പോയിരുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തിൽ രാജ്ഞിയും മുതിർന്ന ഉദ്യോഗസ്ഥരും തമ്മിൽ നടന്ന നീണ്ട ചർച്ചയെത്തുടർന്നാണ് കാനഡയിൽ ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിനായി രാജകീയ ചുമതലകളിൽ നിന്ന് ഒഴിയുന്ന ദമ്പതികൾക്ക് അവരുടെ ബിസിനസിൽ ‘റോയൽ’ എന്ന പദം ഉപയോഗിക്കാൻ കഴിയില്ലെന്ന് വിധിച്ചത്. സാമ്പത്തിക നേട്ടത്തിനായി “റോയൽ” എന്ന പദം ഉപയോഗിക്കുന്നത് രാജ്ഞി മികച്ച ഒരു നീക്കത്തിലൂടെ തടയുകയാണെന്ന് ദി മിറർ റിപ്പോർട്ട് ചെയ്തു.
ആഗോള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായും രാജകീയനാമം സംരക്ഷിക്കുന്നതിനാണ് അവർ ആ പേര് തിരഞ്ഞെടുത്തതെന്നും അതിൽ നിന്ന് ലാഭമുണ്ടാക്കില്ലെന്നും മേഗൻ വെളിപ്പെടുത്തി. ഒപ്പം ദമ്പതികൾ യുഎസിൽ സസെക്സ് റോയൽ ബ്രാൻഡ് ഉപയോഗിക്കാൻ തീരുമാനിച്ചാൽ രാജ്ഞിയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും ഹാരിയും മേഗനും ഈ വസന്തത്തിൽ തന്നെ ഈ ബ്രാൻഡ് ഉപേക്ഷിക്കുമെന്നും ലോകത്തെവിടെയും ഇത് അവർ ഉപയോഗിക്കില്ലെന്നും ദമ്പതികളുടെ വക്താവ് സ്ഥിരീകരിച്ചു. ബ്രിട്ടനിൽ നിന്ന് പുറത്തുപോയ ശേഷം വാൻകൂവർ ദ്വീപിലെ 8 മില്യൺ ഡോളറിന്റെ ഒരു മാളികയിലാണ് ദമ്പതികൾ താമസിക്കുന്നത്.
ദമ്പതികളെ അവരുടെ ബക്കിംഗ്ഹാം കൊട്ടാരം ഓഫീസിൽ നിന്ന് ഇതിനകം ഒഴിവാക്കിയിട്ടുണ്ട്. അവരുടെ എച്ച്ആർഎച്ച് ശീർഷകങ്ങൾ സൂക്ഷിക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും ലോകമെമ്പാടുമുള്ള ബിസിനസ്സിനായി അവർ പ്രചാരണം നടത്തുന്നതിനാൽ അവ പരസ്യമായി ഉപയോഗിക്കില്ലെന്ന് അംഗീകരിക്കാൻ അവർ നിർബന്ധിതരായി. ദമ്പതികളുടെ വെബ്‌സൈറ്റിലും ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ഉപയോഗിക്കുന്ന സസെക്‌സ് റോയൽ ബ്രാൻഡിങ്ങിലും ഈയൊരു പ്രശ്നം മൂലം മാറ്റം വരും. മാർച്ച് 9 ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന കോമൺവെൽത്ത് ദിനാഘോഷമായിരിക്കും ഹാരിയുടെയും മേഗൻന്റെയും ബ്രിട്ടനിലെ അവസാന രാജകീയ പരിപാടി. യുകെയിലും വടക്കേ അമേരിക്കയ്ക്കയിലും ആയി തങ്ങളുടെ സമയം ചെലവഴിക്കുമെന്നും സാമ്പത്തികമായി സ്വതന്ത്രരാകുമെന്നും ഹാരിയും മേഗനും അറിയിച്ചു.
സ്വന്തം ലേഖകൻ
റിയാദ് : ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും മീറ്റിംഗ് കഴിഞ്ഞ രണ്ടു ദിനങ്ങളിലായി സൗദി അറേബ്യയിൽ നടന്നു. ക്രിപ്റ്റോകറൻസികളെയും സ്റ്റേബിൾകോയിനുകളെയും കുറിച്ച് അവർ ചർച്ച ചെയ്യുകയുണ്ടായി. ഒപ്പം ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് നിശ്ചയിച്ചിട്ടുള്ള ക്രിപ്റ്റോ കറൻസി മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 22, 23 തീയതികളിലാണ് സൗദി അറേബ്യയിലെ റിയാദിൽ മീറ്റിംഗ് നടന്നത്. 2020 ലും 2021 ലും ആഗോള സാമ്പത്തിക വളർച്ച നേരിയ തോതിൽ ഉയരുമെന്നാണ് മീറ്റിംഗിനുശേഷം പുറത്തിറക്കിയ ജി 20 കമ്യൂണിക്കിൽ ധനകാര്യ മേധാവികൾ വിശദീകരിച്ചത്. ക്രിപ്റ്റോകറൻസിയെ പറ്റിയും അവർ ചർച്ച ചെയ്തു. 2019 ലെ ലീഡേഴ്സ് ഡിക്ലറേഷൻ അടിസ്ഥാനമാക്കി, വെർച്വൽ അസറ്റുകളെയും അനുബന്ധ ദാതാക്കളെയും കുറിച്ച് അടുത്തിടെ സ്വീകരിച്ച ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ അവർ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ഫെബ്രുവരി 22, 23 തീയതികളിൽ സൗദി അറേബ്യയിൽ നടന്ന ജി 20 യോഗത്തിൽ ഇസിബി ചീഫ് ക്രിസ്റ്റിൻ ലഗാർഡും (ഇടത്) ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും.
ഒപ്പം സ്റ്റേബിൾകോയിനുകളും അവർ ചർച്ചാവിഷയമാക്കി. “ഗ്ലോബൽ സ്റ്റേബിൾകോയിനുകളെ സംബന്ധിച്ച് 2019 ഒക്ടോബറിൽ നടത്തിയ പ്രസ്താവന ആവർത്തിക്കുന്നു. പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് അത്തരം അപകടസാധ്യതകൾ വിലയിരുത്തുകയും ഉചിതമായ രീതിയിൽ പരിഹരിക്കേണ്ടതുമാണ്. ” അവർ കുറിച്ചു. സ്റ്റേബിൾകോയിനുകൾ സംബന്ധിച്ച് ഒക്ടോബർ മീറ്റിംഗിന് മുന്നോടിയായി എഫ്എസ്ബി ചെയർമാൻ ജി 20 ഫിനാൻസ് മേധാവികൾക്ക് ഒരു കത്തും അയക്കുകയുണ്ടായി.
ഈ മീറ്റിംഗിന് മുന്നോടിയായി എഫ്എസ്ബി ചെയർമാൻ റാൻഡൽ കെ. ക്വാൽസ് ജി 20 ധനമന്ത്രിമാർക്കും സെൻട്രൽ ബാങ്ക് ഗവർണർമാർക്കും ക്രിപ്റ്റോകറൻസികളും സ്റ്റേബിൾകോയിനുകളും വിഷയത്തിൽ ഒരു കത്തയച്ചു. “ആഗോള സാമ്പത്തിക വ്യവസ്ഥ നിരന്തരം പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. പരമ്പരാഗത ധനകാര്യത്തിന്റെ സ്വഭാവത്തെ സാങ്കേതികവിദ്യ മാറ്റുകയാണ്; ബാങ്ക് ഇതര മേഖല വളർന്നു. കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ” ക്വാൽസ് കുറിച്ചു. ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ് (എഫ്എസ്ബി), ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്), എഫ്‌എടിഎഫ് എന്നിവയുൾപ്പെടെ ചില ആഗോള സ്റ്റാൻഡേർഡ് സെറ്റിംഗ് ബോഡികളിൽ നിന്ന് ക്രിപ്‌റ്റോകറൻസികളെയും സ്റ്റേബിൾകോയിനുകളെയും കുറിച്ചുള്ള റിപ്പോർട്ടുകൾ ജി 20 പ്രതീക്ഷിക്കുന്നു.
രാജു കാഞ്ഞിരങ്ങാട്
മറുഭാഷ വശമില്ലാത്തതിനാൽ
വിവർത്തന കവിതയ്ക്കായ്
ലൈബ്രറിയിലേക്ക് പോയി
സെലിബ്രിറ്റിയായിരുന്നു
എനക്ക് വിവർത്തന കവിതകൾ
അലമാരകൾ അരിച്ചുപെറുക്കി
അടിവശത്തും പിറകുവശത്തും
എവിടെയുമില്ല അന്യഭാഷ (മറ്റുരാജ്യ) കവിത
കഴിഞ്ഞ ദിവസംവരേയുണ്ടായ
ബുക്കുകളൊക്കെയെങ്ങുപോയി
നാടുകടത്തപ്പെട്ട സ്വദേശാഭിമാനി
യോപുസതകങ്ങൾ
രജിസ്റ്റ്റിൽപരതിയപ്പോൾ
വെട്ടപ്പെട്ടിരിക്കുന്നു കുറേപേരുകൾ
പൗരത്വപട്ടികയിൽ (Accession Register)
പേരില്ലാതവയൊക്കെ
ഒറ്റരാത്രികൊണ്ട് നാടുകടത്തപ്പെട്ടെന്ന്
വെട്ടപ്പെട്ട വരികൾക് താഴെയും
മുകളിലുമുള്ള വരികൾക്ക്
വല്ലാതെ അകലംവർദ്ധിച്ചു വരുന്നത്
എന്നെ ഭയപ്പെടുത്തുന്നു
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
Email – [email protected]