Main News

നിശബ്ദതകളുടെ പൂമേനികൾ

എല്ലാ കണ്ണുകളും സിസ്റ്റർ നോറിന്റെ മുഖത്താണ്. ജസീക്കയുടെ അഭിലാഷം അംഗീകരിച്ചാൽ മുകളിലുള്ളവർ ചോദിക്കില്ലേ? ആരോട് ചോദിച്ചിട്ടാണ് സമ്മതം മൂളിയതെന്ന്. ചോദ്യം ചോദിച്ചവൾക്ക് ഉത്തരം കൊടുത്തില്ലെങ്കിൽ അവർ നിരാശരാകും. ഉള്ളിൽ സംഘട്ടനത്തിന്റെ നിമിഷങ്ങൾ. എങ്ങും നിശബ്ദത. ഇൗ മൗനം എത്രനേരം തുടരും? ദൈവത്തോടുള്ള ഉത്തരവാദിത്വമാണ് ഇവിടെ നിറവേറ്റേണ്ടത്. അവളിലൂടെ ഒരു പ്രത്യാശയാണ് വെളിപ്പെട്ടത്. സിസ്റ്റർ കാർമേൽ കണ്ണടച്ചിരുന്നു പ്രാർത്ഥിച്ചു. കൊടുംകാറ്റിലുലയുന്ന കടലിലെ കപ്പലിലാണ് സിസ്റ്റർ നോറിൻ നില്ക്കുന്നത്. കപ്പലിനെ ശാസിച്ച് നിർത്തണമെങ്കിൽ മനസ്സിന് ധൈര്യവും പ്രത്യാശയും ഉണ്ടായിരിക്കണം. ദൈവീകവാഗ്ദാനത്തിൽ മറുപടി പറയാൻ സിസ്റ്റർ നോറിനെ സഹായിക്കണമേയെന്ന് മനസ്സിൽ പ്രാർത്ഥിച്ചു.
എല്ലാവരുടെയും വികാരം കണക്കിലെടുത്ത് സിസ്റ്റർ നോറിൻ അറിയിച്ചു.
“”എനിക്ക് സമ്മതമാണ്. അതിന് സഭാപിതാക്കന്മാരുടെ അനുവാദംകൂടി വേണം. അതിനായി ഞാനും സിസ്റ്റർ കാർമേലും ശ്രമിക്കും.” എല്ലാവരും എഴുന്നേറ്റ് നിന്ന് ആഹ്ലാദത്തോടെ കരഘോഷം മുഴക്കി. സിസ്റ്റർ നോറിനെ ജസീക്ക സന്തോഷത്തോടെ കെട്ടിപ്പിടിച്ചു. സിസ്റ്റർ മടങ്ങിവന്ന് കസേരയിലിരുന്നു. സിസ്റ്റർ കാർമേൽ സന്തോഷത്തോടെ സിസ്റ്റർ നോറിന് നന്ദി അറിയിച്ചു.
“”എല്ലാ പ്രതിസന്ധിയും ദൈവം മാറ്റിത്തരും. നമുക്ക് പ്രാർത്ഥിക്കാം.”
സിസ്റ്റർ നോറിന് ആ വാക്കുകൾ ആശ്വാസം പകർന്നു.
ദൈവഹിതം നിറവേറ്റപ്പെടണം. അത് മാത്രമേ സിസ്റ്റർ കാർമേൽ ചിന്തിച്ചുള്ളൂ. പല രാജ്യങ്ങളിലും പലസന്നദ്ധസംഘടനകളുടെ സഹായത്തോടെ വേശ്യകളുടെ ഉയർച്ചയ്ക്ക് പലതും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പലഭാഗങ്ങളിൽ നിന്നുയരുന്ന ശബ്ദം സാമ്പത്തിക ക്ലേശങ്ങളാണ്. ദൈവം തന്റെ പ്രാർത്ഥന കേട്ടതിന്റെ പ്രതിഫലമാണ് ജസീക്ക വൻതുക നല്കാൻ തീരുമാനിച്ചത്. പല രാജ്യങ്ങളിൽ ലൈംഗികപീഡനം അനുഭവിച്ചുകൊണ്ട് പലരും കഴിയുന്നുണ്ട്. ഇനിയും പണമില്ല എന്ന പരാതി വേണ്ട.
അവൾ കാണിച്ച മാതൃക പലരംഗത്തുള്ളവർക്കും ചെയ്യാവുന്നതേയുള്ളൂ. അവളെ ഇവിടെ എത്തിച്ചത് ദൈവം തന്നെയാണ്. ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടേ. “”നിങ്ങളെ ഞാൻ മെക്സിക്കോയിലേക്കും ബ്രസീലിലേക്കും ക്ഷണിക്കയാണ്. ആർക്കെങ്കിലും കൊളംബിയയിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ യാത്ര ചെയ്യണമെങ്കിൽ ഞാൻ സഹായിക്കാം. നമ്മുടെ മുദ്രാവാക്യം സ്ത്രീവിമോചനം തന്നെയാണ്. നമുക്ക് ഒന്നിച്ച് നീങ്ങാം. നാളെ രാവിലെതന്നെ ഞാൻ മടങ്ങും. എല്ലാവർക്കും നന്മകൾ നേരുന്നു.” എല്ലാവരും കരഘോഷം മുഴക്കി പിരിഞ്ഞു.
ജെസീക്ക സിസ്റ്റർ കാർമേലിന്റെ മുറിയിൽ സിസ്റ്റർ നോറിനും മെർളിനും ഫാത്തിമയായും ഒന്നിച്ചുകൂടി. എല്ലാവരും സംതൃപ്തരായി കാണപ്പെട്ടെങ്കിലും സിസ്റ്റർ കാർമേലിന്റെ മുഖത്ത് മ്ലാനത കാണപ്പെട്ടു. ജസീക്ക വേറൊരു ലോകത്തേക്ക് കാലെടുത്ത് വച്ചിരിക്കുകയാണ്. അവളുടെ സംഘത്തിൽ പെട്ടവരുടെ പ്രതികരണം എന്തെന്നറിയില്ല. അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ അവളുടെ സേവനം ആവശ്യമാണ്. ആ വിഷയം അവളുമായിട്ടൊന്ന് സംസാരിക്കണമെന്നുണ്ട്. അവളുടെ എല്ലാം സഹായസഹകരണത്തിനും സിസ്റ്റർ നോറിൻ നന്ദിയറിയിച്ചു. അവരെല്ലാം അവളെ സ്നേഹബഹുമാനത്തോടെ നോക്കി. ഹൃദയം നിറയെ സ്നേഹമായിരുന്നു. വരാന്തയിലൂടെ ആരോ സംസാരിച്ചു നടക്കുന്നുണ്ട്. അമേരിക്കയടക്കമുള്ള പല രാജ്യങ്ങളിലും ഇടുങ്ങിയ വഴികളും തെരുവുവിളക്കുകളും അവൾക്കറിയാം.
സ്ത്രീശാക്തീകരണത്തിന് സമർപ്പിക്കപ്പെട്ടവളും ഇൗ പ്രസ്ഥാനത്തിന്റെ അംബാസിഡർ എന്ന നിലയിലും സിസ്റ്റർ കാർമേൽ ഹൃദ്യമായ ഒരു ആവശ്യം മുന്നോട്ട് വയ്ക്കാൻ തീരുമാനിച്ചു.
സിസ്റ്റർ കാർമേൽ അവളെ ലേഡീസ് കെയർ ഹോമിന്റെ ആഗോളതലത്തിലെ അംബാസിഡറായി നിയമിച്ചുകൊണ്ടുള്ള കത്ത് കൈമാറി.
“”എന്റെ കടമയും കർത്തവ്യവും ഒരിക്കലും ഞാൻ വിസ്മരിക്കില്ല. ദൈവം എന്നെ ഇൗ വേലക്ക് കണ്ടെത്തി എന്നാണ് എന്റെ വിശ്വാസം. അതാണല്ലോ എന്റെയടുക്കലേക്ക് ദൈവം സിസ്റ്ററെ അയയ്ച്ചത്. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഇൗ പദവി. കഴിഞ്ഞ കാലങ്ങളിൽ പാരീസിലെ ഒരു പെർഫ്യൂമിന്റെ കമ്പനിക്കായി ഞാൻ അമ്പാസിഡർ ആയിട്ടുണ്ട്. അന്ന് സുഗന്ധത്തിന്റെ പദവി. ഇൗ ദുർഗന്ധത്തെ ഞാൻ ആ സുഗന്ധമായി മാറ്റും. സമൂഹം തള്ളിക്കളഞ്ഞ പതറിയ മനസുമായി ജീവിക്കുന്ന സഹോദരിമാർക്കുവേണ്ടി എന്റെ രക്തം ചൊരിയാനും രക്തസാക്ഷിയാകാനും ഞാനൊരുക്കമാണ്. എന്റെ ജീവിതം നശിപ്പിച്ച കാട്ടാളന്മാരുടെ കൈകൊണ്ട് മരിക്കാൻ ഞാൻ തയ്യാറല്ല. മെക്സിക്കോയിലും ബ്രസീലിലും എന്റെ രക്തമൊഴുക്കാൻ അവർക്കാകില്ല. അതവർക്ക് നന്നായി അറിയാം. ഇൗ രണ്ട് രാജ്യങ്ങളിലും കെയർ ഹോം സ്ഥാപിക്കണം.” ഒരു തത്വജ്ഞാനിയെപ്പോലെ ജസീക്ക പറഞ്ഞു നിർത്തി.
സിസ്റ്റർ കാർമേൽ പറഞ്ഞു
“”മോളെ, ഞങ്ങളെ സംബന്ധിച്ച് നിന്റെ രക്ഷയാണ് ഞങ്ങൾക്കു വലുത്, രക്തമല്ല. രണ്ടു രാജ്യങ്ങളിലെ അമ്പാസിഡർ ആയിരുന്നാൽ മതി. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ സഭയുടെ മേൽനോട്ടത്തിൽ ധർമ്മസ്ഥാപനങ്ങളുണ്ട്. ധാരാളം സ്ത്രീപുരുഷന്മാർ അന്തേവാസികളായിട്ടുമുണ്ട്. ഇൗ കാര്യത്തിൽ ജസീക്ക വിഷമിക്കേണ്ട, നമ്മുടെ വിശ്വാസവും ത്യാഗവും സമർപ്പണവും മാത്രം മതി. സിസ്റ്റർ കാർമേൽ അവളെ ധൈര്യപ്പെടുത്തി.
സിസ്റ്റർ നോറിൻ പറഞ്ഞു
“”നമ്മളെ ദൈവം ഏല്പിച്ചിരിക്കുന്ന ജോലി പാപത്തിൽ മരിച്ചവർക്ക് ജീവൻ കൊടുക്കുക എന്നുള്ളതാണ്. നാം ഒാരോരുത്തരും ഇൗ ലോകത്തിന്റെ മുന്തിരിയും മുന്തിരി വള്ളികളുമാണ്. നിങ്ങൾ സെന്റ് ഫ്രാൻസിസിനെ മാത്രം മുന്നിൽ കണ്ടാൽ മതി. എന്താണ് അദ്ദേഹം ചെയ്ത തെറ്റ്. യുവാവായിരുന്ന ഫ്രാൻസിസ്കോ ബർണാഡോ തന്റെ പിതാവിന്റെ സ്വർണനാണയങ്ങൾ തകർന്നുപോയ ഒരു പള്ളി പണിയാൻ ഒരു പുരോഹിതന് നല്കി. അതറിഞ്ഞ പിതാവ് രോഷാകുലനായി തന്റെ സ്വത്ത് ഒരിക്കലും അവന് കൊടുക്കില്ലെന്ന് നിശ്ചയമെടുത്ത് കോടതിയിൽ കേസ് കൊടുത്തു. കോടതിയിൽ വിചാരണ നേരിടാൻ ചെന്ന ഫ്രാൻസിസ് പിതാവ് വാങ്ങിക്കൊടുത്ത ഉടുതുണികൾ അഴിച്ച് ജസ്റ്റിസിന്റെ മുന്നിൽ വച്ചിട്ട് പറഞ്ഞു.
“”എനിക്ക് പിതാവിന്റെ ഒന്നുംതന്നെ വേണ്ട. ഇൗ സമ്പത്ത് വളർത്തി എനിക്ക് ധനികൻ ആകേണ്ട. ഇൗ സംഭവം ഞാൻ പറഞ്ഞത് ജെസീക്കയ്ക്കും ഫാത്തിമക്കും വേണ്ടിയാണ്.
അവർ സിസ്റ്റർ നോറിനോട് നന്ദി പറഞ്ഞു.
ജെസീക്ക ലേഡി കെയർ ഹോമിന്റെ ബാങ്ക് അക്കൗണ്ട്, സോർട്ട് കോഡ് മുതലായവ ചോദിച്ചു മനസ്സിലാക്കി എഴുതിയെടുത്തു. ഉടൻ മെർളിൻ അലമാരയിൽ നിന്ന് ഒരു ഫയലെടുത്ത് ബാർക്ലേയിസ് ബാങ്കിന്റെ കത്ത് കാണിച്ചു. ജസീക്ക അവളുടെ വിലപിടിപ്പുള്ള മൊബൈലിൽ സ്വന്തം ബാങ്കിൽ നിന്ന് ഒരു ലക്ഷം യുകെ പൗണ്ട് കെയർ ഹോമിന്റെ അക്കൗണ്ടിലേക്ക് ഇട്ടു.
സിസ്റ്റർ നോറിന്റെ മുഖത്ത് സന്തോഷം മിന്നി. തന്റെ ഉള്ളിലും ഒരു പോരാളി ഉണർന്നു കഴിഞ്ഞു. അതിനെ മുന്നോട്ട് നയിക്കയാണ് അടുത്ത പടി. രണ്ട് രാജ്യങ്ങളിലും ഇവിടുത്തേതുപോലെ ലേഡീസ് കെയർ ഹോം ഉയർത്താനും പ്രവർത്തിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. ഞാൻ ചെന്ന് ഉടൻ പണി ആരംഭിക്കും.
സിസ്റ്റർ നോറിനോട് നന്ദി പറഞ്ഞു.
നേരം പുലർന്നു. മഴ ശാന്തമായി പെയ്തിറങ്ങി. കൃഷിതോപ്പിലെ പച്ചിലകൾക്കിടയിൽ മഴത്തുള്ളികൾ പെയ്തിറങ്ങി. എങ്ങുനിന്നോ പറന്നെത്തിയ ഒരു ബ്ലു പ്ലാസ്റ്റിക് കവറിനെ കാറ്റ് മണ്ണിൽ വലിച്ചിഴച്ചു. രാവിലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മദ്ധ്യവയസ്കയായ ഒരു സ്ത്രീക്ക് ശർദ്ദിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. സിസ്റ്റർ കാർമേലും ജസീക്കയും അവരുടെ അടുത്തേക്ക് ഒാടിയെത്തി. പെട്ടെന്ന് പരിശോധനാമുറിയിലേക്ക് കൊണ്ടുവന്ന് പ്രഥമശുശ്രൂഷ നല്കി. പരിശോധനയിൽ പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. സിസ്റ്റർ നോറിനും മെർളിനും അവിടേക്ക് വേഗത്തിലെത്തി. ഭക്ഷണവുമായി ബന്ധപ്പെട്ട ദഹനക്കേട് വല്ലതുമാകാമെന്ന് സിസ്റ്റർ കാർമേൽ നോറിനോട് പറഞ്ഞു. സിസ്റ്റർ കാർമേൽ നോറിനോട് ബഡ്ഡിൽ കിടക്കുന്ന രോഗിയെപ്പറ്റി എന്തോ പറഞ്ഞിട്ട് പുറത്തേക്കിറങ്ങി.
നല്ലൊരു സ്നേഹബന്ധം ഉണ്ടാക്കിയിട്ടാണ് ജസീക്ക ഇറങ്ങിയത്. കെയർ ഹോമിന്റെ ഉത്ഘാടനത്തിന് എത്തുമെന്ന് കാറിലിരുന്ന് സിസ്റ്റർ കാർമേൽ ജസീക്കാക്ക് ഉറപ്പുകൊടുത്തു.
പുതിയ അറിവുകൾ പ്രദാനം ചെയ്യുന്ന പുസ്തകങ്ങളെ അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇവിടുത്തെ ലൈബ്രറിയിൽ കുറച്ചുകൂടി പുസ്തകങ്ങൾ വാങ്ങി വയ്ക്കണമെന്ന് അവൾ അഭിപ്രായപ്പെട്ടു. പുസ്തകങ്ങളിൽ സ്നേഹവും പ്രണയവുംമാത്രമല്ല വിപ്ലവങ്ങളുമുണ്ടെന്ന് അവൾ അവകാശപ്പെട്ടു. മഹാന്മാരായ എഴുത്തുകാരെല്ലാം തിന്മയ്ക്കെതിരെ എഴുതുന്നവരല്ലേ . നമ്മുടെ സ്ഥാപനങ്ങളിൽ അക്ഷരവും ആത്മാവും ഉണ്ടാകണം.
എയർപോർട്ടിലെത്തി പരസ്പരം ചുംബിച്ചുകൊണ്ടവർ അവൾക്ക് യാത്രാമംഗളങ്ങൾ നേർന്നു.
തിരികെ കെയർ ഹോമിന്റെ മുന്നിലെത്തുമ്പോൾ പോലീസ് വാഹനം കണ്ട് വിസ്മയിച്ചു.

ലണ്ടൻ : ചരിത്രപരമായ ആ നിമിഷത്തിലേക്ക് ഇനി കുറച്ച് ദിനങ്ങൾ മാത്രം ബാക്കി. 2019ലെ പൊതുതെരഞ്ഞെടുപ്പ് ബ്രിട്ടന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്നു. നിരവധി വാഗ്ദാനങ്ങളും പ്രതിജ്ഞകളും മുന്നോട്ട് വച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ പോരാട്ടവീര്യം പുറത്തെടുക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. ഡിസംബർ 12ന് നടക്കുന്ന തെരഞ്ഞെടുപ്പിനെ ചരിത്രപരമായ ഒന്ന് എന്നാണ് പ്രധാനമന്ത്രി ജോൺസൻ വിശേഷിപ്പിച്ചത്. തനിക്ക് ബ്രിട്ടനെ മാറ്റിമറിക്കാനുള്ള ഉദ്ദേശ്യം ആണുള്ളതെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേതാക്കൾ രാജ്യത്തിന്റെ പല ഭാഗത്തേക്കായി യാത്ര ചെയ്യുകയാണ്.
പ്രധാന രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വെക്കുന്ന വാഗ്ദാനങ്ങൾ ഇവയാണ് ;

* അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന് ഓസ്‌ട്രേലിയൻ രീതിയിലുള്ള പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷൻ സംവിധാനം അവതരിപ്പിക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി പറയുന്നു.
* ഇംഗ്ലണ്ടിലെ വൃദ്ധജനങ്ങൾക്ക് സൗജന്യ പരിചരണവും 2024ഓടെ 10 ബില്യൺ അധിക ഫണ്ടും ലേബർ പാർട്ടി വാഗ്ദാനം ചെയ്യുന്നു.
* ഒരു റീജിയണൽ റീബാലൻസിംഗ് പ്രോഗ്രാം ലിബറൽ ഡെമോക്രാറ്റ്സ് മുമ്പോട്ട് വെക്കുന്നു.

അതേസമയം സ്കോട്ട്‌ലൻഡിന്റെ ഭാവി തന്നെ അപകടത്തിലാണെന്ന് എസ്എൻ‌പി നേതാവ് നിക്കോള സ്റ്റർജിയൻ മുന്നറിയിപ്പ് നൽകി. ബ്രെക്‌സിറ്റിൽ നിന്ന് രക്ഷപ്പെടാനും എൻ‌എച്ച്എസിനെ സംരക്ഷിക്കാനും സ്കോട്ട്‌ലൻഡിന്റെ ഭാവി സുരക്ഷിതമാക്കാനും തന്റെ പാർട്ടിയെ പിന്തുണയ്ക്കണമെന്ന് അവർ വോട്ടർമാരോട് അഭ്യർത്ഥിച്ചു.

ഇമിഗ്രേഷൻ സംബന്ധിച്ചുള്ള പ്രധാന വിവരങ്ങൾ കൺസേർവേറ്റിവ് പാർട്ടി പുറത്തു വിട്ടു. 2021 ജനുവരിയോടെ ഈയൊരു നടപടി ആരംഭിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു. സംരംഭകർക്കും എൻ‌എച്ച്‌എസിനായി പ്രവർത്തിക്കുന്ന ചില ആളുകൾക്കും ആയിരിക്കും യുകെയിലേക്ക് അതിവേഗ പ്രവേശനം. “ഞങ്ങൾക്ക് മുമ്പുള്ള അഞ്ച് ദിവസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അതാണ് ഇപ്പോൾ പ്രധാനം ” ജോൺസൻ അഭിപ്രായപ്പെട്ടു.

സാമൂഹിക പരിപാലനത്തിനാണ് ലേബർ പാർട്ടി പ്രാധാന്യം നൽകുന്നത്. വയോജനങ്ങൾക്ക് സൗജന്യ വ്യക്തിഗത പരിചരണം ഏർപ്പെടുത്തുമെന്ന് അവർ അറിയിച്ചുകഴിഞ്ഞു. കിംഗ്സ് ഫണ്ടിന്റെ കണക്ക് അനുസരിച്ച് , പരിചരണം നൽകുന്നതിന് 2020-21 ഓടെ ആസൂത്രിത ചെലവുകൾക്ക് മുകളിൽ 6 ബില്യൺ പൗണ്ട് അധികം ആവശ്യമായി വരും. റെയിൽ‌വേ വൈദ്യുതീകരണം മെച്ചപ്പെടുത്തുക, ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് പോയിന്റുകളുടെ ലഭ്യത വർദ്ധിപ്പിക്കുക, ബ്രോഡ്‌ബാൻഡ് പ്രവേശനം മെച്ചപ്പെടുത്തുക തുടങ്ങിയവ ലിബറൽ ഡെമോക്രാറ്റ്സ് നൽകുന്ന വാഗ്ദാനങ്ങൾ ആണ്.

തെരഞ്ഞെടുപ്പ് വിജയിച്ചാൽ ലേബർ പാർട്ടി, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുമെന്ന് ഷാഡോ ചാൻസിലർ ജോൺ മക്‌ഡൊണെൽ പറഞ്ഞു. ജോൺസന് എതിരെ കടുത്ത മത്സരത്തിനാണ് കോർബിൻ ഒരുങ്ങുന്നതെന്ന് വ്യക്തമാണ്. അതിനാൽ തന്നെ ഈ പൊതുതെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾക്കെല്ലാം വളരെ പ്രധാനപ്പെട്ടതുമാണ്.

ബ്രിട്ടൻ :- കഴിഞ്ഞ ശനിയാഴ്ച ഡർബിയിൽ വച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്കെതിരെ നടന്ന വംശീയ അധിക്ഷേപത്തിൽ ഒരാൾ അറസ്റ്റിൽ. മത്സരത്തിനിടെ താരങ്ങൾക്ക് നേരെ എന്തൊക്കെയോ വലിച്ചെറിഞ്ഞതായും പോലീസ് പറയുന്നു. നാല്പത്തൊന്നുകാരനായ ഒരാളെയാണ് സംശയാസ്പദമായി പോലീസ് കസ്റ്റഡിയിൽ എടുത്തിരിയ്ക്കുന്നത് .

ഡെർബിയിൽ വച്ച് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഫ്രെഡ് രണ്ടാം പകുതിയിൽ കോർണർ എടുക്കുന്നതിനിടെ, അദ്ദേഹത്തിന് നേരെ ഇയാൾ എന്തോ വലിച്ചെറിയുകയായിരുന്നു. ഒരു ലൈറ്റർ ആണ് വലിച്ചെറിഞ്ഞത് എന്ന് പിന്നീട് പോലീസ് രേഖപ്പെടുത്തി. താരങ്ങൾക്കെതിരെ നടന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണെന്ന് വാർത്താസമ്മേളനത്തിൽ കോച്ച് രേഖപ്പെടുത്തി.

താരങ്ങൾക്ക് നേരെ മോശമായ ആംഗ്യങ്ങളും ഇദ്ദേഹം കാണിച്ചു. പിന്നീട് ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്ന് ഇദ്ദേഹത്തെ പിരിച്ചുവിട്ടതായി കമ്പനി അധികൃതർ അറിയിച്ചു. ഈ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 2- 1 ന് ജയിച്ചിരുന്നു.

ഗോപിക. എസ്, മലയാളം യുകെ ന്യൂസ് ടീം

കൊച്ചി : പണം ഉപയോഗിച്ചും, കാർഡ് ഉപയോഗിച്ചും മാത്രമല്ല ക്രിപ്റ്റോ കറൻസികൾ  ഉപയോഗിച്ചും ഇനിയും നിങ്ങൾക്ക് വിമാന ടിക്കറ്റുകളും , ഹോട്ടലുകളും ബുക്ക് ചെയ്യാം . ഓൺലൈൻ യാത്ര ഏജൻസികളായ ട്രാവല ഡോഡ് കോമിന്റെയും , ബുക്കിംഗ് ഡോഡ് കോമിന്റെയും പുതിയ കൂട്ടുകെട്ട് ക്രിപ്റ്റോ കറൻസിക്ക് പുതു മാനങ്ങൾ നൽകി കഴിഞ്ഞു . ട്രാവല പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ള 230 രാജ്യങ്ങളിലെ 90000 സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങിനും , ഹോട്ടലുകളുടെ  ബുക്കിങ്ങിനും ഇനി മുതൽ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കാൻ കഴിയും.

വാണിജ്യ വ്യാപാര മേഖലകളിൽ ക്രിപ്റ്റോ കറൻസി മുൻപും കടന്നു വന്നിട്ടുണ്ടെങ്കിലും ഒരു യാത്രാ ഏജൻസിയുടെ ബുക്കിംഗ് പോർട്ടലിലൂടെ ക്രിപ്റ്റോ കറൻസി കൂടുതൽ ജനകീയമാകുന്നത് ആദ്യമായാണ്. 2017 ൽ തുടങ്ങിയ ട്രാവലയിൽ സഞ്ചാരികൾക്കനുയോജ്യമായ ഹോട്ടലുകൾ, വില്ല, അപ്പാർട്ട്മെന്റുകൾ, റിസോർട്ടുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. 1996 ൽ ആരംഭിച്ച ബുക്കിംഗ്.കോം ട്രാവലയുമായി കൈകോർക്കുന്നതിലൂടെ മികച്ച യാത്രാനുഭവം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടപാടുകാർക്കിടയിൽ  രണ്ട് ഏജൻസികൾക്കും  കൂടുതൽ സ്വീകാര്യത വരുന്നതോടൊപ്പം ക്രിപ്റ്റോ കറൻസിയുടെ പ്രചാരം കൂടി സാധ്യമാകുമെന്ന് ഇരു സംരംഭങ്ങളുടെയും അമരക്കാർ വിലയിരുത്തുന്നു.

കഴിഞ്ഞ മെയ്‌ മാസത്തിൽ യുകെയിലെ കോർപറേറ്റ് ട്രാവലർ ഇടപാടുകൾക്ക് ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിൻ അനുവദിച്ചിരുന്നു. ക്രിപ്റ്റോക്രൈബ്സ് എന്ന സ്റ്റാർട്ട്‌ അപ്പ്‌ കമ്പനിയും ഇടപാടുകൾക്ക് ഡിജിറ്റൽ പണം ആകാം എന്ന ആശയം മുന്നോട്ട് വച്ചിട്ടുണ്ട് . ട്രാവല, ചീപ്പ് എയർ പോലുള്ള സൈറ്റുകൾ ബിറ്റ് കൊയിൻ വ്യാപാരം അനുവദിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഹോട്ടൽ ശൃംഖലകളുള്ള ട്രാവല ഡോഡ് കോം ക്രിപ്റ്റോ കറൻസി വ്യാപാരം അനുവദിക്കുന്നതിലൂടെ ബിസ്സിനസ്സ് രംഗത്ത് ക്രിപ്റ്റോ കറൻസികൾ കൂടുതൽ  ജനകീയമാവുകയാണ് .

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ജീവിതം ആരോഗ്യകരമാക്കാൻ, ആയുരാരോഗ്യ സൗഖ്യം പകരുന്ന ദിനചര്യ ശീലമാക്കണം. ജീവിത ശൈലീരോഗങ്ങൾ എന്നൊരു ചിന്ത ആധുനിക കാലഘട്ടത്തിൽ ഏറെ അംഗീകരിക്കുന്നു. ഒട്ടേറെ രോഗങ്ങൾ ഇന്ന് ജീവിതശൈലീ രോഗങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ഇവയെ അകറ്റി നിർത്താൻ ജീവിതശൈലീ ക്രമീകരണം കൊണ്ട് മാത്രമേ സാധ്യമാകു.

ഉത്തമ ദിനചര്യ പാലിക്കാൻ ആയുർവ്വേദം നിർദേശിക്കുന്നത് ഇക്കാരണത്താലാണ്. ഉദയം മുതൽ അടുത്ത ഉദയം വരെ ഒരുദിവസം എങ്ങനെ എന്തെല്ലാം ചെയ്യണം എന്നതാണ് ദിനചര്യയിൽ പറയുന്നത്.

ശുചിത്വ പരിപാലനത്തിന് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. രാവിലെ സൂര്യദായത്തിനു മുൻപ് അഞ്ച് മണിയോടെയെങ്കിലും ഉണരുക. സ്വയം അപഗ്രഥനം ആണ് ആദ്യം. കഴിഞ്ഞുപോയ ദിവസം, അന്ന് കഴിച്ച ആഹാരം ദഹിച്ചിട്ടുണ്ടോ? ഇന്നലെ എങ്ങനെ എന്തെല്ലാം നടന്നു എന്നും അപഗ്രഥിക്കാവുന്നതാണ്. വയറിനു അയവ് ഘനം കുറയുക, വയ്ക്ക് രുചി, ഉദ്ഗാരത്തിലും കീഴ്ശ്വാസത്തിനും ഗന്ധം ഇല്ലായ്‌ക, വിശപ്പ് തോന്നുക എന്നിവയൊക്കെ ആഹാരം ദഹിച്ചതിന്റേതായ ലക്ഷണങ്ങൾ ആകുന്നു. മലമൂത്ര വിസർജനം ചെയ്തു ശരീരശുദ്ധി
വരുത്തിയ ശേഷം ദന്തശുദ്ധിക്കായി പല്ല് തേയ്ക്കണം.

കായ്പൊ ചവർപ്പോ രുചിയുള്ള കമ്പുകൾ അഗ്രംചതച്ച് മുകളിലേക്കും താഴേക്കും ആയി പല്ലുകളിൽ ഉരസിയാണ് ദന്തശുദ്ധിവരുത്തേണ്ടത്. പല്ല് തേക്കുമ്പോൾ ദന്തമൂലങ്ങൾ, ഊനുകൾക്കു കേടു വരാതെയാവണം തെക്കുവൻ. നാക്കിൽ അടിയുന്നവ ഈർക്കിൽ, മാവിലയുടെ നടുവിലെ കട്ടിയുള്ള ഭാഗം എന്നിവ കൊണ്ടു വടിച്ചുകളയണം.

വായ് നിറച്ചു വെള്ളം നിർത്തിയും, കുലുക്കി ഉഴിഞ്ഞും വായ് വൃത്തിയാക്കുകയാണ് വേണ്ടത്. പല്ലുകൾ തേയ്ക്കാനാവാത്തവർ പലവട്ടം വായ് കഴുകിയാലും മതിയാകും. കണ്ണുകളുടെ ആരോഗ്യരക്ഷയെ കരുതി, കണ്ണുകളിൽ ഔഷധ സിദ്ധമായ അഞ്ജനം എഴുതേണ്ടതാണ്.
ശരീര ക്ഷീണം അകറ്റാനും, ശുചിത്വ പരിപാലനത്തിനും, ചർമ്മ സൗന്ദര്യത്തിനും, ജരാനരകൾ അകറ്റി ആരോഗ്യം നിലനിർത്താനും, സന്ധികൾക്കും പേശികൾക്കും ഉണ്ടാകാവുന്ന വേദനകൾ മാറ്റാനും അഭ്യംഗം ചെയ്യണം. ശരീര പ്രകൃതിക്കനുസൃതമായ ആയുർവേദ തൈലം ദേഹമാകെ പുരട്ടി തിരുമ്മി ചൂട്‌ വെള്ളത്തിൽ ദേഹം കഴുകാനാണ് വിധിച്ചിട്ടുള്ളത്. തലയിലും ഉള്ളംകാലിലും കയ്യിലും ചെവികളിലും എണ്ണ തേയ്ക്കുവാൻ മറക്കരുത്. തല കഴുകുന്നത് ചൂടില്ലാത്ത വെള്ളത്തിൽ ആവണം.

പുറമെയും അകമേയും ശുദ്ധിവരുത്തിയ ശരീരമനസ്സോടെയുള്ള ഒരുവന് വിശപ്പുണ്ട് എങ്കിൽ പ്രാതൽ, പ്രഭാത ഭക്ഷണം ആകാം. ഷഡ്രസ സമ്പന്നമായ ആഹാരമാണ് സമീകൃത ആഹാരമായി കരുതുന്നത്. ദേശകാലാവസ്‌ഥ അനുസരിച്ചുള്ള ഭക്ഷണം ആയിരിക്കും ഉചിതം.

 

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

 

കെ.എം മാണി സെന്‍റെര്‍ ഫോര്‍ ബഡ്ജറ്റ് റിസേര്‍ച്ചും പാലാ അല്‍ഫോന്‍സാ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗവും ചേര്‍ന്ന് 2020 ജാനുവരി  10ന് പാലായില്‍ വച്ച് കെ.എം മാണി മെമ്മോറിയല്‍ ക്വിസ് കോമ്പറ്റീഷന്‍ ദക്ഷതാ 2019 (Dakshatha2020) നടത്തുന്നു . സ്കൂൾ , കോളേജ് വിദ്യാർഥികൾക്ക് പങ്കെടുക്കാം . മുൻ ഡി ജി പി ആയിരുന്നു ശ്രീ പി കെ ഹോർമിസ് തരകൻ സമ്മാനവിതരണം നിർവഹിക്കുന്നതായിരിക്കും

 

 

ഇതില്‍ സംബന്ധിക്കുവാന്‍ താല്പര്യമുള്ളവർ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് കെ.എം മാണി സെന്‍റെര്‍ ഫോര്‍ ബഡ്ജറ്റ് റിസേര്‍ച്ചിന്‍റെ ചെയര്‍പേഴ്സണ്‍ നിഷ ജോസ് കെ മാണി അറിയിച്ചു

ദക്ഷത 2020 നുള്ള ഓൺലൈൻ രജിസ്ട്രേഷനു താഴെ പറയുന്ന ലിങ്ക് ഉപയോഗിക്കുക.

https://docs.google.com/forms/d/e/1FAIpQLSflI-HVQuBrQqAwkVHbs0welLKNtn62aNl0BJ-wlCv9ILEg1w/viewform

 

 

 

ഷിബു മാത്യൂ
ചിത്രങ്ങള്‍. ജിമ്മി മൂലംകുന്നം

ബര്‍മ്മിംഗ്ഹാം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ വനിതാ സമ്മേളനത്തിന് ബര്‍മ്മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരശ്ശീല വീണു. രാവിലെ ഒമ്പത് മണിക്ക് രജിസ്‌ട്രേഷനനോട് കൂടി ആരംഭിച്ച വനിതാ സമ്മേളനം പത്ത് മണിക്ക് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. രൂപതയുടെ വികാരി ജനറാളന്മാര്‍, വൈദീക ശ്രേഷ്ഠര്‍, സന്യസ്തര്‍, വിമന്‍സ് ഫോറം രൂപത റീജിയണല്‍ ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
രൂപതയുടെ എട്ട് റീജിയണില്‍ നിന്നുമായി ആയിരക്കണക്കിന് വനിതകളാണ് ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രൂപതയുടെ പ്രഥമ വനിതാ സമ്മേളനത്തിന് എത്തിയത്.
ബര്‍മ്മിംഗ്ഹാം അതിരൂപതയ പ്രതിനിധീകരിച്ച് മോണ്‍. ഡാനിയേല്‍മക് ഹഗ് സമ്മേളനത്തില്‍ പങ്കെടുത്തു. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ പ്രയോക്താവും പ്രഭാഷകയുമായ റെവ. ഡോ. ജോവാന്‍ ചുങ്കപുര ക്ലാസ്സെടുത്തു. 11.45ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി നടന്നു ഇരുപത്തഞ്ചോളം വൈദീകര്‍ വിശുദ്ധ ബലിയ്ക്ക് സഹകാര്‍മ്മികത്വം വഹിച്ചു. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ നൂറ്റിയിരുപത്തഞ്ചോളം പേരടങ്ങുന്ന ഗായക സംഘം ഗാനശുശ്രൂഷകള്‍ നയിച്ചു. ഭക്തിനിര്‍ഭരമായ ദിവ്യബലിക്ക് ശേഷം ഉച്ചഭക്ഷണത്തിനുള്ള സമയമായിരുന്നു. തുടര്‍ന്ന് രണ്ട് മണിക്ക് സാംസ്‌ക്കാരിക പരിപാടികള്‍ ആരംഭിച്ചു. രൂപതയുടെഎട്ട് റീജിയണില്‍ നിന്നുമായി കണ്ണഞ്ചിപ്പിക്കുന്ന വിവിധ തരത്തിലുള്ള കലാപരിപാടികള്‍ അരങ്ങേറി. 3.30 ന് രൂപതയുടെ പഞ്ചവത്സര പദ്ധതിയുടെ മൂന്നാം ഘട്ടമായ ദമ്പതീ വര്‍ഷാചരണത്തിന്റെ ഉദ്ഘാടനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വ്വഹിച്ചു. വിവാഹത്തിന്റെ 25, 40, 50 വര്‍ഷ ജൂബിലി ആഘോഷിക്കുന്നവര്‍ ഒരുമിച്ചുകൂടി പിതാവിനോടൊപ്പം തിരി തെളിയ്ച്ചു. മുന്‍കൂട്ടി നിശ്ചയിച്ചതിന്‍ പ്രകാരം കൃത്യം നാല് മണിക്ക് തന്നെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വിമന്‍സ് ഫോറത്തിന്റെ പ്രഥമ ദേശീയ സമ്മേളനത്തിന് തിരശ്ശീല വീണു.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ വനിതാ സമ്മേളനത്തില്‍ പങ്കെടുത്തവരോടുള്ള മലയാളം യുകെ ന്യൂസിന്റെ രണ്ട് ചോദ്യങ്ങള്‍????

1. ഇന്നു നടന്ന അത്യധികം ആവേശപരമായ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ വനിതാ സമ്മേളനം രൂപതയുടെ വളര്‍ച്ചയ്ക്ക് ഏതു തരത്തില്‍ ഗുണം ചെയ്യും?

2. എന്ത് സന്ദേശമാണ് ഈ സമ്മേളനം രൂപതയിലെ കുടുംബങ്ങള്‍ക്ക് നല്‍കുന്നത്?

മലയാളം യുകെ ന്യൂസിന്റെ ഈ രണ്ടു ചോദ്യങ്ങളോട് പ്രതികരിച്ചവരുടെ ഉത്തരങ്ങളിലേയ്ക്ക്…

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വികാരി ജനറാള്‍ റെവ. ഫാ. ജിനോ അരീക്കാട്ട് പറഞ്ഞതിങ്ങനെ..


VG ഫാ. ജിനോ അരീക്കാട്ട്

രൂപത പറഞ്ഞത് ഇതാണ്. പാറമേല്‍ പണിയാന്‍ ദൈവം ആഗ്രഹിച്ചതു പോലെയാണ് കുടുംബത്തിലെ ഒരു സ്ത്രീ. അവള്‍ ആത്മീയമായി ശക്തയായാല്‍ അതിന്റെ മീതെ സഭ തന്നെ പണിയുവാന്‍ സാധിക്കും. സഭ പണിയപ്പെടുന്നത് പരിശുദ്ധാത്മാവിന്റെ പ്രവവര്‍ത്തനമാണ്. അതിന് തന്നെ തന്നെ സമര്‍പ്പിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ഏറ്റവും വലിയ ഭാഗ്യമായി കരുതണം. സി. ജുവാന്‍ ചുങ്കപുര പറഞ്ഞതും ഇതു തന്നെയാണ്. ആത്മീയ കാര്യങ്ങളില്‍ നില്‍ക്കുന്ന ശ്രദ്ധ ഭൗതീക കാര്യങ്ങളിലും നമ്മെ ശക്തിപ്പെടുത്തും. ഏറ്റവും മനോഹരമായിട്ടു തന്നെ ആത്മീയ കാര്യങ്ങളോട് സഹകരിക്കുക. അതിന് സഹകരിക്കുമ്പോള്‍ അത് കുടുംബത്തിന് അനുഗ്രഹമായി ഭവിക്കും.

അതുപോലെ തന്നെ ഇന്ന് അവതരിക്കപ്പെട്ട സ്‌ക്കിറ്റുകളെല്ലാം നല്‍ക്കുന്നത് ഒരേ സന്ദേശമാണ്. ദേവാലയം പണിയുന്നത് ഭാഗ്യമാണ്. അതു കൊണ്ട് തന്നെ ദേവാലയങ്ങള്‍ ഇനിയും ഉയരണം. അതിന്റെ അല്‍ത്താരയുടെ ചുറ്റും കിടന്നുറങ്ങാന്‍ നമ്മള്‍ പഠിക്കണം. അതിനോട് നമ്മള്‍ ചേര്‍ന്നിരിക്കണം. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം പ്രോത്സാഹനം കിട്ടിയ കാര്യമാണിത്. അതുപോലെ ഈ വലിയ ജനപങ്കാളിത്തം ഒരു വലിയ പ്രതീക്ഷ നമുക്ക് നല്കുന്നുണ്ട്. വരുന്ന തലമുറയ്ക്കും കൈ എത്തിപ്പിടിക്കാവുന്ന ദൂരത്തിലാണ് നമ്മുടെ വിശ്വാസം എന്ന ഒരു വലിയ സന്ദേശമാണ് ഈ സമ്മേളനം നമുക്ക് നല്കുന്നത്. എല്ലാവരോടും സ്‌നേഹത്തില്‍ നന്ദി പറയുന്നു.

ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്റെ വികാരി റെവ. ഫാ. മാത്യൂ മുളയോലിയുടെ വാക്കുകളില്‍ നിന്ന്..

റെവ. ഫാ. മാത്യൂ മുളയോലില്‍

ഇന്ന് നടന്ന വനിതാ സംഗമം കഴിഞ്ഞ് തിരിച്ച് പോകുന്ന സമയമാണ്. ലീഡ്‌സില്‍ നിന്നും പങ്കെടുത്ത വനിതാ ഫോറം അംഗങ്ങള്‍ സമ്മേളന നഗരിയിലേയ്ക്ക് പോയതിനേക്കാളും കൂടുതല്‍ ആവേശത്തിലാണ് തിരിച്ച് വരുന്നത്. കരണം ഇന്ന് അവിടെ നടന്ന ക്ലാസിന്റെയും അതുപോലെ മറ്റു പരിപാടികളുടെയും പശ്ചാത്തലത്തില്‍ ഇത് വളരെ മനോഹരമായ ഒന്നാണ് എന്നാണ് അവര്‍ വിലയിരുത്തുന്നത്. എനിക്ക് ഏറ്റവും പ്രധാനമായി തോന്നിയത്, സി. ജെവാന്‍ ചുങ്കപ്പുര നയിച്ച ക്ലാസ്സിന്റെ സന്ദേശം ഏകദേശം നമ്മുടെ രൂപതയുടെ ആയിരത്തിലധികം കുടുംബങ്ങളിലേയ്ക്ക് അമ്മമാരിലൂടെ കടന്നു ചെന്നു എന്നത് വിശ്വാസകൈമാറ്റവും അതുപോലെ തന്നെ കുടുംബത്തില്‍ അമ്മമാരുടെ ദൗത്യവും ഒന്നു കൂടി ഓര്‍മ്മപ്പെടുത്താന്‍ അവരെ ഒരിക്കല്‍ക്കൂടി സഹായിക്കുകയും ചെയ്തു എന്നതാണ്. അത് ഈ സമ്മേളനത്തിന്റെയും വനിതാ കൂട്ടായ്മയുടെയും വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇതു പോലുള്ള സംഗമങ്ങള്‍ തീര്‍ച്ചയായും ഇനിയും ഗുണപ്രദമായിരിക്കും എന്നതാണ് എന്റെ അഭിപ്രായം.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിമന്‍സ് ഫോറം പ്രസിഡന്റ് ജോളി മാത്യൂ പ്രതികരിച്ചതിങ്ങനെ..

ഒരു സ്ത്രീയ്ക്ക് സഭയിലുള്ള സ്ഥാനം അധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. സ്ത്രീയില്‍ നിന്നാണ് സഭ രൂപം കൊണ്ടത്.


ജോളി മാത്യൂ. രൂപതയുടെ വനിതാ ഫോറം പ്രസിഡന്റ്‌

അതിന്റെ പ്രധാന്യം സഭ സ്ത്രീയ്ക്ക് കൊടുക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇന്ന് നടന്ന സമ്മേളനത്തിന്റെ വിജയം. കഠിനമായ അധ്വാനം, പ്രാര്‍ത്ഥന, അഭിവന്ദ്യ പിതാവിന്റെ ശക്തമായ സപ്പോര്‍ട്ട്, വൈദീകരുടെ സപ്പോര്‍ട്ട്, ഇതെല്ലാം ഇതിന്റെ പിന്നിലുണ്ട്. ആരംഭഘട്ടത്തില്‍ തന്നെ പലര്‍ക്കും ഇത് എങ്ങനെ ആയിത്തീരും എന്ന് സംശയം ഉണ്ടായിരുന്നു. ഒരു ഉത്തരം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഒരുമിച്ച് പ്രവര്‍ത്തിക്കാം. പ്രാര്‍ത്ഥിക്കാം, പരിശുദ്ധ അമ്മ പ്രവര്‍ത്തിക്കട്ടെ. നിരന്തരമായ പ്രാര്‍ത്ഥനയും ഉപവാസവും എല്ലാവരുടെ കൂട്ടായ്മ കൊണ്ടു മാത്രം നടന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. വന്നതിനേക്കാള്‍ സന്തോഷവതികളായി അവര്‍ തിരിച്ചുപോയി എന്ന് വിമന്‍സ് ഫോറത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ എന്നിക്ക് കാണുവാന്‍ സാധിച്ചു.

രൂപതയുടെ വനിതാ സമ്മേളനം മാഗ്‌നാവിഷന്‍ TV യിലൂടെ കണ്ട ജോളി സ്റ്റോക് ഓണ്‍ ട്രെന്റ്റില്‍ നിന്നും മലയാളം യു കെ ന്യൂസിനോട്..

ജോളി. സ്റ്റോക് ഓണ്‍ ട്രെന്റ്‌

ഡോ. സിസ്റ്റര്‍ ക്ലാസ്സെടുത്തത് മുഴുവന്‍ ഞാന്‍ വീഡിയോയില്‍ കണ്ടു. സിസ്റ്ററുടെ വാക്കുകള്‍ മുഴുവനും എന്റെ മനസ്സില്‍ കുറിച്ചിട്ടു. മാതാവിന്റെ സാന്നിധ്യം, ബൈബിളിന്റെ വില എല്ലാം വളരെ ഭംഗിയായി പറഞ്ഞു തന്നതില്‍ വളരെ സന്തോഷം. പഴമക്കാര്‍ പറയുന്നതുപോലെ, കുടുംബം നന്നായാല്‍ സമൂഹം നന്നാകും. സമൂഹം നന്നായാല്‍ ഇടവക നന്നാകും. ഇടവക നന്നായാല്‍ രൂപത നന്നാകും. അമ്മയാണ് കുടുംബത്തെ നയിക്കുന്നത്. പ്രത്യേകിച്ചും മക്കളെ വളര്‍ത്തുന്നതില്‍ അമ്മയുടെ സാന്നിധ്യം ഏറെയാണ്. പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നതും പെരുമാറാന്‍ പഠിപ്പിക്കുന്നതും അമ്മയിലൂടെയാണ്. ഒരു സ്ത്രീയുടെ വില, മഹത്വം അത് എന്താണ് എന്ന് കൂടുതല്‍ അറിയുവാന്‍ സാധിച്ചു. ഇതു പോലുള്ള സമ്മേളനങ്ങള്‍ നിരന്തരം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. ഇതിന് രൂപം കൊടുത്ത സ്രാമ്പിക്കല്‍ പിതാവിനും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

ഞങ്ങള്‍, മലയാളം യുകെ കണ്ടതും കേട്ടതും ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ അഭിപ്രായപ്പെട്ടതും ഒന്നു തന്നെ.

വന്നതിനെക്കാള്‍ സന്തോഷവതികളായി അവര്‍ തിരിച്ചുപോയി….

ബ്രിട്ടീഷ് രാഷ്ട്ര തലവയായ എലിസബത്ത് രാജ്ഞി മരിച്ചെന്ന കിംവദന്തി പരന്നത് ബ്രിട്ടനിൽ രാഷ്ട്രീയ ഭൂകമ്പത്തിന് കാരണമായി. ബ്രിട്ടൻ ജനറൽ ഇലക്ഷന്റെ രാഷ്ട്രീയ ചൂടിൽ തിളച്ചുമറിയുന്നതിനിടയിലാണ് ഇത്തരത്തിലുള്ള ഒരു വാർത്ത പരക്കാൻ ഇടയായത്. പതിവ് പരിശീലനത്തിന്റെ ഭാഗമായി റോയൽ നേവിയുടെ ഭാഗത്തിൽ നിന്നുള്ള ഒരു നീക്കമാണ് ഇത്തരത്തിലുള്ള ഒരു വാർത്തയ്ക്ക് കാരണമായത്. 93 വയസ്സായ എലിസബത്ത് രാജ്ഞി ഹൃദയാഘാതം മൂലം മരണമടഞ്ഞെന്നുള്ള കിംവദന്തിയാണ് ബ്രിട്ടനിൽ എമ്പാടും വാർത്തയായതും ചർച്ചയ്ക്കിടയായതും.

റോയൽ നേവിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഗിബ്ബോ എന്ന് പേരുള്ള ഒരു ഉദ്യോഗസ്ഥൻ വാട്സാപ്പിലൂടെ അയച്ച സന്ദേശമാണ് ഇത്തരത്തിലുള്ള ഒരു വാർത്തയുടെ പ്രഭവകേന്ദ്രം. ഈ വാട്സാപ്പ് മെസ്സേജ് യെവിൽ‌ട്ടണിലുള്ള റോയൽ നേവിയുടെ എയർ സ്റ്റേഷനിലേക്ക് അയക്കാനിടയായതാണ് ഈ വാർത്ത പൊതു സമൂഹത്തിലേക്കെത്താൻ കാരണമായത്.

ഇത്തരത്തിലൊരു വാർത്ത പരക്കാൻ ഇടയായതിൽ റോയൽ നേവിയുടെ വക്താവ് ഖേദം പ്രകടിപ്പിച്ചു. ഇതൊരു പതിവ് പരിശീലനത്തിന് ഭാഗമായിരുന്നെന്നും, അത് പൊതു സമൂഹത്തിൽ തെറ്റിദ്ധാരണക്കിടയായതിലും പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിലും റോയൽ നേവിയുടെ വക്താവ് ഖേദം പ്രകടിപ്പിച്ചു. സമയാസമയങ്ങളിൽ ഇത്തരത്തിലുള്ള പരിശീലനങ്ങൾ നടക്കാറുണ്ടെന്ന് റോയൽ നേവിയുടെ വക് താവ് സ്ഥിരീകരിച്ചു.

റോയൽ നേവിയുടെ പതിവ് പരിശീലനത്തിന്റെ ഭാഗമായി ഉണ്ടായ ഇത്തരത്തിലുള്ള ഒരു വാർത്താ പരക്കാനിടയായതിനെ തുടർന്ന് ബക്കിങ്ഹാം പാലസ് എലിസബത്ത് രാജ്ഞി ജീവിച്ചിരിക്കുന്നണ്ടെന്നുള്ള പത്രക്കുറിപ്പ് ഇറക്കാനായിട്ട് നിർബന്ധിതരായി. എന്തായാലും റോയൽ നേവിയുടെ പരിശീലനം ജനറൽ ഇലക്ഷൻ കാലത്ത് ബ്രിട്ടീഷ് പൊതു സമൂഹത്തിലുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല.

മാത്യൂസ് ഓരത്തേൽ

നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടന്ന   ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇൻഡ്യയുടെ  സുവർണ്ണ ജൂബിലി ഫെസ്റ്റിവൽ സിനിമാപ്രേമികൾക്ക് എന്തുകൊണ്ടും ശ്രദ്ധേയമായ അനുഭവമായിരുന്നു. ഒരു ജനത സിനിമയെ ഹൃദയത്തോട് ചേർത്തുപിടിച്ച് ആസ്വദിക്കുന്ന അപൂർവ്വ കാഴ്ച; കലാ അക്കാദമിയിലും എനോക്സ് കോംപ്ലക്സിലും നിറഞ്ഞുകവിഞ്ഞ ആസ്വാദക സദസ്സ്! ഗോവൻവീഥികളിലൂടെ സിനിമയുടെ ഭാഷയും വേഷവുമണിഞ്ഞ് പൂത്തലഞ്ഞു നടക്കുന്ന യുവത്വം. ഒരിടത്തും ബഹളങ്ങളില്ല. ആരവങ്ങളില്ല. തികഞ്ഞ അച്ചടക്കത്തോടെ ലോകസിനിമയുടെ ഫ്രെയിമുകളിൽ കണ്ണുംനട്ടിരിക്കുന്ന ഗോവൻജനത നമ്മുടെ ആദരവ് പിടിച്ചുപറ്റുകതന്നെ ചെയ്യും. തിരുവനന്തപുരത്തെ മുൻകാല ഫെസ്റ്റിവൽ അനുഭവങ്ങൾ പലപ്പോഴും ഗോവയുടേതിൽനിന്ന് വ്യത്യസ്തമായിരുന്നു. ഇടിച്ചുകയറിയും ശബ്ദകോലാഹലങ്ങൾ സൃഷ്ടിച്ചും ഉച്ചത്തിൽ കമന്റുകൾ പറഞ്ഞും ഒരു തത്ത്വദീക്ഷയുമില്ലാതെ തലങ്ങും വിലങ്ങും നടക്കുകയും ഇറങ്ങിപ്പോകുകയും ചെയ്യുന്ന ഒരു ചെറുഗ്രൂപ്പിന്റെ സാന്നിദ്ധ്യം തിരുവനന്തപുരത്ത് എന്നുമുണ്ടായിരുന്നു. അതിനൊരു മാറ്റമുണ്ടായത് കഴിഞ്ഞ ഫെസ്റ്റിവലിൽ ഡെലിഗേറ്റ് ഫീസ് 500-ൽനിന്ന് 2000 ആക്കിയപ്പോൾ മാത്രമാണ്. എന്നാൽ ഗോവൻ ഫെസ്റ്റിവലിലെ നല്ലൊരു പങ്ക് ഡെലിഗേറ്റ്സും കേരളത്തിൽനിന്നുള്ളവരായിരുന്നു എന്നതാണ് സത്യം.

ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നഗരിയിൽ ലേഖകൻ

1952-ൽ ഏഷ്യയിലെ ആദ്യത്തെ ഫിലിം ഫെസ്റ്റിവൽ, അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഫിലിം ഡിവിഷന്റെ നേതൃത്വത്തിൽ തുടങ്ങിയ ഫിലിം ഫെസ്റ്റിവലിൽ അന്ന് 23 രാജ്യങ്ങളും 200 എൻട്രികളുമാണുണ്ടായിരുന്നത്. ഫെസ്റ്റിവൽ അരനൂറ്റാണ്ട് പിന്നിടുമ്പോൾ അത് നൂറോളം രാജ്യങ്ങളും ആയിരത്തോളം എൻട്രികളുമായി വർദ്ധിച്ചു എന്നത് ഫെസ്റ്റിവലിന്റെ ജനസ്വാധീനത്തിന്റെയും ആഗോളഅംഗീകാരത്തിന്റെയും അടയാളമാണ്.

സംസ്ഥാന-കേന്ദ്ര സർക്കാരുകൾ 18 കോടി രൂപ മുടക്കി നടത്തിയ ഈ സിനിമാ മഹോത്സവം ഗോവൻ ടൂറിസം പ്രമോഷന്റെ വിജയഗാഥതന്നെയായിരുന്നു. പ്രധാന പ്രദർശനവേദിയായ കലാ അക്കാഡമിയുടെ ഗ്രൗണ്ടിലൊരുക്കിയ ലോകസിനിമയുടെ ചരിത്രം മിന്നിമറയുന്ന ഡിജിറ്റൽ പവലിയൻ സിനിമ ടെക്നോളജിയുടെ കലകൂടിയാണെന്ന് അടിവരയിടുന്ന വേറിട്ടൊരു അനുഭവമായിരുന്നു. എന്നാൽ, മൂന്നു കിലോമീറ്റർ ദൂരെയുള്ള പൊർവരീമിലെ ഫെസ്റ്റിവൽ തിയേറ്ററുകൾ പലപ്പോഴും ഒഴിഞ്ഞുകിടന്നു. സുവർണ്ണജൂബിലി ഫെസ്റ്റിവൽ സിനിമയുടെ സെലക്ഷൻ സംബന്ധിച്ച് ധാരാളം ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു. പലതും ഫെസ്റ്റിവലിന്റെ പടികടക്കാൻ യോഗ്യതയുള്ളതായിരുന്നില്ല. ഉദാ: ഫ്ളഷ് ഔട്ട് , ചില കന്നട ഹിന്ദി സിനിമകൾ. തമിഴ് നടന ഇതിഹാസം രജനീകാന്തിന്റെ സാന്നിദ്ധ്യവും ഐക്കൺ ഓഫ് ദി ജൂബിലി അവാർഡ് അദ്ദേഹത്തിന് സമ്മാനിച്ചതിലുമൊക്കെ ഒരു രാഷ്ട്രീയ പ്രീണനത്തിന്റെ എഴുതപ്പെടാത്ത തിരക്കഥയുണ്ടെന്ന് ഗോവൻ മണൽത്തരികൾക്കുപോലുമറിയാം.

ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ തേക്കിൻകാട് ജോസഫിനൊടൊപ്പം ലേഖകൻ

ഗൊരാൻ പാസ്കൽ ജെവിക് സംവിധാനം ചെയ്ത ഡെസ്പൈറ്റ് ദ ഫോഗ് ആയിരുന്നു ഉദ്ഘാടനചിത്രം. ലോകസിനിമയിലെ പുതുവസന്തമായ ഇറാനിയൻ സിനിമയുടെ സംവിധാന ചക്രവർത്തിയായ മൊഹ്സിൻ മക്മൽബഫ് സംവിധാനം ചെയ്ത മാർഗേ ആന്റ് ഹേർ മദർ ആയിരുന്നു സമാപന ചിത്രം.

നാസികളിൽനിന്ന് രക്ഷപ്പെടാൻ സ്വന്തം എെഡന്റിറ്റി മറച്ചുവച്ച് ജീവിക്കേണ്ടിവന്ന കൗമാരക്കാരിയുടെ കഥ പറയുന്ന മൈ നെയിം ഇൗസ് സാറാ ഒരു വിങ്ങലോടെ മാത്രമേ കണ്ടിരിക്കാനാവൂ. ഡെന്മാർക്കിന്റെ ഒൗട്ട സ്റ്റീലിങ് ഹോഴ്സ് ഇതുവരെ കാണാത്ത ദൃശ്യാനുഭവം തരുന്ന മറ്റൊരു സിനിമാ വിസ്മയമായിരുന്നു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് ചിത്രം പാർട്ടിക്ക്ൾസ് പ്രകൃതിയിൽ സംഭവിക്കാൻപോകുന്ന മാറ്റങ്ങളുടെ മുന്നറിയിപ്പാണ് നല്കുന്നത്. അതുകൊണ്ടുതന്നെ ഗൗരവമായ ഒരു ചലച്ചിത്ര അനുഭവമായിരുന്നു അത്. പെമസഡന്റെ ചൈനീസ് ചലച്ചിത്രം ബലൂൺ കപട സദാചാരവാദികൾക്കുള്ള താക്കീതാണ്. പാരസൈറ്റ്, ദ ഗോൾഡൻ ഗ്ലോവ്, ബീൻ പോൾ തുടങ്ങി നിരൂപകർ വാഴ്ത്തിയ ചിത്രങ്ങളുടെ ഒരു പരമ്പരതന്നെ ഉണ്ടായിരുന്നു.

മലയാളികളുടെ അന്തസ്സുയർത്തിയ മേളയായിരുന്നു ഗോവയിലേത്. ജൂറി ചെയർമാൻ പ്രിയദർശനായിരുന്നു. മനോജ് കാനയുടെ കെഞ്ചിറ മികച്ച പ്രതികരണം നേടി. ജെല്ലിക്കെട്ടിലൂടെ രണ്ടാം വട്ടവും അംഗീകാരം നേടിയ ലിജോ പെല്ലിശേരി മേളയുടെ താരമായിമാറി.

ഗോവയുടെ ഉത്സവത്തുടിപ്പുകൾ അവസാനിക്കുന്നില്ല.  Goa- Land of Sun, Sand and Sea എന്ന ആപ്തവാക്യം Goa- Land of Sun, Sand, Sea and Cinema  എന്ന്കാലം ഇങ്ങനെ തിരുത്തിയെഴുതുന്നു.

 

മാത്യൂസ് ഓരത്തേൽ

ലേഖകൻ ചിത്രകാരനും ഡിസൈനറുമാണ്. കോട്ടയത്ത്‌ ‘ വര ‘ എന്ന പേരിൽ ആർട്ട്‌ ഗാലറിയും പബ്ലിഷിംഗ് സ്ഥാപനവും നടത്തുന്നു. ഫിലിം ഫെസ്റ്റിവലുകളിൽ സജീവമാണ്. കോട്ടയം ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ സിനിമ വിഭാഗമായ ചിത്ര ദർശനയുടെ സെക്രട്ടറിയാണ്.

 

 

 

 

വടക്കൻ ഗ്ലാസ്ഗോ: വടക്കൻ ഗ്ലാസ്ഗോയിലുടനീളമുള്ള 20,000 ത്തോളം വീടുകളിൽ ജലവെള്ള വിതരണ സംവിധാനത്തിലെ തകരാറിനെത്തുടർന്ന് വെള്ളം ലഭിക്കാതെയായി. ജി 12, ജി 20, ജി 23, ജി 41, ജി 42, ജി 43, ജി 61, ജി 62 മേഖലകളിലെ ആളുകളിൽ നിന്ന് ഇന്നലെ രാവിലെ ധാരാളം ഫോൺകോളുകൾ വന്നതായി സ്കോട്ടിഷ് വാട്ടർ അറിയിച്ചു. കൺട്രോൾ വാൽവിലെ പ്രശ്നം മൂലമാണ് ജലവിതരണം തടസ്സപ്പെട്ടത്. ആ പ്രശ്നം 11:30 ന് ശേഷം പരിഹരിച്ചതായി കമ്പനി അറിയിച്ചു.

വാൽവിൽ ഒരു തകരാർ കണ്ടെത്തിയതിനെത്തുടർന്നാണ് ജലവിതരണം തടസ്സപ്പെട്ടതെന്നും എന്നാൽ പ്രശ്നം പരിഹരിച്ചുവെന്നും കമ്പനി വക്താവ് പറഞ്ഞു. എന്നാൽ പൂർണമായും പഴയ സ്ഥിതിയിലേക്ക് എത്താൻ സമയം എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. സിസ്റ്റം പുനഃസ്ഥാപിക്കുന്ന സമയത്ത് കലങ്ങിയ രീതിയിലോ കുറഞ്ഞ അളവിലോ ജലം ലഭിച്ചെന്നുവരാമെന്നും അവർ അറിയിച്ചു. ഒപ്പം ഇന്നലെ രാവിലെ ജലവിതരണത്തിൽ തടസ്സം നേരിട്ട ഉപഭോക്താക്കളോട് കമ്പനി ക്ഷമ ചോദിക്കുകയും ചെയ്‌തു.

RECENT POSTS
Copyright © . All rights reserved