ബ്രിട്ടനിലേക്ക് അതിമാരകമായ വിഷമുള്ള ഏഷ്യൻ കടന്നലുകൾ കൂട്ടത്തോടെ ചേക്കേറുന്നു. ഇവയുടെ ഒറ്റ കുത്തിൽ തന്നെ മനുഷ്യ ജീവന് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ജേഴ്‌സിയിലെ ചാനൽ ഐലൻഡിൽ ഇത്തരം കടന്നലുകളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ഇവ ബ്രിട്ടനിലേക്കും കടന്നിരിക്കാം എന്ന സാധ്യത ഉടലെടുത്തത്. നിലവിലെ ഈർപ്പമുള്ള കാലാവസ്ഥ ഇത്തരം കടന്നലുകളുടെ പ്രജനനത്തിന് സഹായകരമാകും എന്നാണ് റിപ്പോർട്ടുകൾ. കുത്തേൽക്കുന്ന വ്യക്തിക്ക് വിഷത്തോട് അലർജിയുണ്ടെങ്കിൽ അനാഫൈലാക്സിസ് എന്ന അവസ്ഥ വരികയും ഉടൻ മരണം സംഭവിക്കുകയും ചെയ്യും.
ചാനൽ ഐലൻഡിലെ ഇത്തരം കടന്നലുകളുടെ 13 കൂടുകളും നശിപ്പിച്ചുവെന്ന് കോഡിനേറ്റർ അലാസ്റ്റർ ക്രിസ്റ്റീ അറിയിച്ചു. കഴിഞ്ഞ വർഷം മൊത്തം 12 കൂടുകളാണ് ഉണ്ടായിരുന്നത്. 2014- ൽ ചൈനയിൽ നിന്നുള്ള ഒരു ചരക്ക് കപ്പലിലൂടെയാണ് ഇത്തരം കടന്നലുകൾ യൂറോപ്പിലെ ഫ്രാൻസിൽ എത്തിപ്പെട്ടത്. ഏകദേശം അഞ്ച് വ്യക്തികളുടെ മരണത്തിന് ഈ കടന്നലുകൾ കാരണമായി. ഇത്തരം കടന്നലുകളുടെ എണ്ണം വർദ്ധിച്ചത് ബ്രിട്ടന് ഒരു വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
ഏഷ്യൻ കടന്നലുകൾ ഒരു ദിവസം ഏകദേശം 50 തേനീച്ചകളെ ഭക്ഷിക്കാറുണ്ട്. മുപ്പതിനായിരത്തോളം തേനീച്ചകൾ ഉള്ള ഒരു കൂട് മണിക്കൂറുകൾക്കകം നശിപ്പിക്കാൻ ഇത്തരം കടന്നലുകൾക്ക് സാധിക്കുമെന്ന് പരിസ്ഥിതി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡിഫ്ര വെളിപ്പെടുത്തി . ഇവ ടെംപറേറ്റ് മേഖലകളിലും കിഴക്കൻ ട്രോപ്പിക്കൽ മേഖലകളിലുമാണ് കാണപ്പെടുന്നത്. എന്നാൽ ഏഷ്യൻ കടന്നലുകൾ ആണെന്ന് തെറ്റിദ്ധരിച്ച് ബ്രിട്ടണിലെ കടന്നലുകളെ കൊന്നൊടുക്കരുതെന്ന് പരിസ്ഥിതിവാദികൾ വാദിക്കുന്നു. ബ്രിട്ടണിലെ കടന്നലുകൾ കുത്തി പരിക്കേൽപ്പിക്കാൻ ഉള്ള സാധ്യത കുറവാണ്. ഇത്തരം കടന്നലുകൾ പരാഗണത്തിനും മറ്റും ഒട്ടേറെ സഹായിക്കും.
ഏഷ്യൻ കടന്നലുകൾ വർദ്ധിച്ചാൽ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കും എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു . പ്രകൃതിയുടെ നിലനിൽപിന് ആവശ്യമായ ചെറിയ ജീവികളുടെ നശീകരണത്തിന് ഇത്തരം കടന്നലുകൾ വഴിതെളിക്കുന്നു. ഇത്തരം കടന്നലുകളുടെ നശീകരണത്തിന് വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഗവൺമെന്റ് വക്താവ് നിക്കോള സ്‌പെൻസ് അറിയിച്ചു. ഇത്തരം കടന്നലുകളുടെ സാന്നിധ്യം കണ്ടെത്തുന്നവർ ഉടനടി അറിയിക്കണം എന്നും അദ്ദേഹം അറിയിച്ചു.
അന്ധരായ രണ്ടു ഇന്ത്യൻ യുവ സംഗീതജ്ഞർക്ക് യുകെയിലേക്ക് പ്രവേശനം നിഷേധിച്ച് ആഭ്യന്തര ഭരണ കാര്യാലയം. സ്കോട്ടിഷ് ചാരിറ്റിയായ പാരഗൺ മ്യൂസിക് നടത്താനിരുന്ന രണ്ടു ആഴ്ചത്തെ കൾച്ചറൽ എക്സ്ചേഞ്ചിൽ ആണ് ഇന്ത്യക്കാരായ 19 വയസ്സുള്ള ജ്യോതി കലൈസെൽവിയും (വയലിനിസ്റ്റ് ) 25 വയസ്സുള്ള പ്രേം ഭഗവാൻ നാഗരാജുവും (കീബോർഡിസ്റ്റ് ) പങ്കെടുക്കേണ്ടിയിരുന്നത്. ശനിയാഴ്ച ചെന്നൈയിൽ നിന്നും വിസിറ്റിംഗ് വിസ വഴി പോകാനിരിക്കെയാണ് ഇവർക്കെതിരെയുള്ള ആഭ്യന്തര ഭരണ കാര്യാലയത്തിന്റെ ഈ നടപടി. ഇവർക്ക് രണ്ടു പേർക്കും ഇന്ത്യയുമായി മതിയായ ബന്ധമില്ലെന്നും അതിനാൽ അവർ യു കെ വിടില്ലെന്നുമാണ് അഭ്യന്തര കാര്യാലയം നൽകുന്ന വിശദീകരണം. എന്നാൽ ഇവരുടെ കൂടെ പോകുവാൻ ഇരുന്ന ചെന്നൈ ദേവസിതം ചാരിറ്റബിൾ ഫൗണ്ടേഷൻ അംഗങ്ങൾക്ക് വിസ നൽകി. യുകെയിൽ പ്രവേശിക്കുന്നതിൽ ഈ രണ്ട് യുവ സംഗീതജ്ഞർക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ ഗവണ്മെന്റിന് എതിരെ പല വിമർശനങ്ങളും ആണ് ഉയർന്നു വരുന്നത്.
2017 ലാണ് യുകെ ഗവൺമെന്റ് ഇങ്ങനെയൊരു കൾച്ചറൽ എക്സ്ചേഞ്ചിന് തുടക്കം കുറിക്കുന്നത്. അംഗവൈകല്യം നേരിടുന്ന കുട്ടികളെ മുന്നോട്ട് കൊണ്ടു വരികയും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഈയൊരു പരിപാടിയിലെ പ്രധാന ഇനം . പാരഗൺ മ്യൂസിക് ഡയറക്ടർ നിനിയൻ പെറി ഇതൊരു ഞെട്ടിപ്പിക്കുന്ന തീരുമാനമാണെന്ന് പറഞ്ഞു. ഇത് വെളിപ്പെടുത്തുന്നത് ആഭ്യന്തര ഭരണ കാര്യാലയത്തിന്റെ വിവേചന പെരുമാറ്റ രീതിയാണെന്ന് അവർ പറഞ്ഞു. ഇതിനു പിന്നിലെ യുക്തി എന്താണെന്നും പെറി ചോദിക്കുകയുണ്ടായി. “ഞങ്ങൾ ചെന്നൈയ്ക്ക് പോവുകയും അവരെ കണ്ട് പരിശീലനം നൽകുകയും ചെയ്തു. ഈ നല്ല സൗഹൃദം നിലനിർത്തുവാൻ അവരെ ക്ഷണിച്ചു. എന്നാൽ ഗവൺമെന്റിന് ആരെയും വിശ്വാസമില്ല” പെറി കൂട്ടിച്ചേർത്തു.
ദേവസിതം ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ആൽഫ്രഡ് ബെഞ്ചമിൻ ഇപ്രകാരം പറഞ്ഞു “ഞങ്ങൾ ഏവരും വളരെ ആകാംക്ഷയിലായിരുന്നു. പ്രത്യേകിച്ച് പ്രേമും ജ്യോതിയും. അവർക്ക് ഈ അവസരം ഒരു സ്വപ്നസാക്ഷാത്കാരം പോലെയായിരുന്നു. പക്ഷേ ഈ നടപടി ഞങ്ങൾക്ക് വളരെ വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പ്രേമിനെയും ജ്യോതിയെയും പറഞ്ഞു മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. സ്കോട്ടിഷ് എംപി ഡെയ്‌ഡ്റി ബ്രോക്കും ഈ നടപടിയെ വിമർശിച്ച് രംഗത്തെത്തി. ഗവൺമെന്റിന്റെ ഈ ഒരു നടപടി മൂലം കൾച്ചറൽ എക്സ്ചേഞ്ച് വേണ്ടെന്ന് വെച്ചിരിക്കുകയാണ്. ഇതുമൂലം ചാരിറ്റിക്ക് ഉള്ള 8000 പൗണ്ടാണ് നഷ്ടമാവുന്നത്. “ആഭ്യന്തര ഭരണ കാര്യാലയത്തിന്റെ ഈ നടപടിയെ മാറ്റാൻ ഞങ്ങളെല്ലാം ചെയ്യുന്നുണ്ട്. പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റാൻ സാധിക്കുമോ എന്നും പാരഗൺ മ്യൂസിക് അന്വേഷിക്കുന്നുണ്ട്.” നിനിയൻ പെറി അറിയിച്ചു. ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് എത്രയും വേഗം ഇത് അന്വേഷിക്കണമെന്നും ആഭ്യന്തര ഭരണ കാര്യാലയത്തിന്റെ ഈ തീരുമാനം മാറ്റുവാൻ ശ്രമിക്കണമെന്നും എസ് എൻ പി എംപി അലിസൺ തെവ്ലിസ് അഭിപ്രായപ്പെട്ടു. ഇത്തരം ഒരു ചാരിറ്റി പരിപാടി ഗവണ്മെന്റ് നടത്തുകയും അതിൽ തന്നെ ഇങ്ങനെ വിവേചനം കാണിക്കുകയും ചെയ്യുന്ന രീതി ഒട്ടും ശരിയെല്ലെന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം ഉയർന്നു .
പരമ്പരാഗതമായി ഉപയോഗിച്ചു വന്ന രോഗനിർണയ രീതികളെ കാൾ ഈ കാലത്ത് ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് അസുഖങ്ങൾ കണ്ടെത്താം എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
സ്റ്റോണി ബ്രൂക്ക്, പെൻസിൽവാനിയ ഹെൽത്ത് സിസ്റ്റം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണ് ഫേസ്ബുക്ക് പോസ്റ്റുകളിൽ വ്യക്തികൾ ഉപയോഗിക്കുന്ന ഭാഷ മനസ്സിലാക്കിയാൽ ആ വ്യക്തി വിഷാദരോഗം ഡയബറ്റിസ് തുടങ്ങിയവയ്ക്ക് അടിമയാണോ എന്ന് കണ്ടെത്താൻ സാധിക്കുമെന്ന പഠനം നടന്നത്. സാധാരണ ശരീരം പരിശോധിക്കുന്ന പോലെ തന്നെ, പോസ്റ്റിനോടൊപ്പം തങ്ങളുടെ ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ് ചേർത്ത ഏകദേശം ആയിരത്തോളം രോഗികളുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഓട്ടോമേറ്റഡ് ഡേറ്റാ കളക്ഷൻ ഉപയോഗിച്ച് അവർ താരതമ്യ പഠനം നടത്തിയിരുന്നു.
ഉപയോഗിച്ച ഭാഷയെക്കുറിച്ച് ആഴത്തിൽ വിശകലനം നടത്തിയതിനുശേഷം രോഗിയുടെ പ്രായം , സെക്സ് തുടങ്ങിയവ മനസ്സിലാക്കുന്നു. അങ്ങനെ ഏകദേശം 21 ഓളം വ്യത്യസ്ത രോഗസാധ്യതകളെ കുറിച്ച് മനസ്സിലാക്കാം എന്നാണ് ഗവേഷണ വിദ്യാർഥികൾ പറയുന്നത്. സൈക്കോസിസ് ആൽക്കഹോളിസം, ഉൽക്കണ്ഠ തുടങ്ങിയവ ഇവയിൽ പ്രധാനമാണ്. പത്തോളം രോഗങ്ങൾ കണ്ടെത്താൻ ശാരീരികാവസ്ഥകളേക്കാൾ നല്ലത് ഫേസ്ബുക്ക് പോസ്റ്റുകൾ ആണെന്നും അവർ പറയുന്നു.
ചില വാക്കുകൾക്ക് ചില രോഗാവസ്ഥകളുമായി അഭേദ്യമായ ബന്ധമുണ്ട്. ഉദാഹരണത്തിന് ഡ്രിങ്ക് കുപ്പി തുടങ്ങിയ വാക്കുകൾ തുടർച്ചയായി ഉപയോഗിക്കുന്നവർ മിക്കപ്പോഴും മദ്യപാനികൾ ആയിരിക്കും. അതേസമയം ദൈവം പ്രാർത്ഥനാ തുടങ്ങിയ വാക്കുകൾ സാധാരണക്കാരെ അപേക്ഷിച്ച് 15 ശതമാനത്തിലധികം ഉപയോഗിക്കുന്നവർ പ്രമേഹരോഗികൾ ആയിരിക്കും.
പെന് മെഡിസിൻ സെന്റർ ഫോർ ഡിജിറ്റൽ ഹെൽത്ത് ഡയറക്ടറായ റൈന മർച്ചന്റ് പറയുന്നു “ഈ പഠനം വളരെ നേരത്തെ നടന്നതാണ് എന്നാൽ രോഗനിർണയത്തിന് സഹായകമാകുമെന്ന് മനസ്സിലായതിനാൽ ആണ് ഇപ്പോൾ ഇത് പുറത്തുവിടുന്നത്”. മിക്കവാറും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് വ്യക്തികളുടെ ജീവിതശൈലി കളെക്കുറിച്ചും മാനസിക നിലയെ കുറിച്ചും മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ഇത് രോഗനിർണയത്തിന് ഉപയോഗിക്കുന്നത് ആദ്യമായാണ്.
ഡിജിറ്റൽ ഭാഷയ്ക്ക് അതിന്റെതായ പ്രത്യേകത ഉണ്ടെന്നും, ഈ കണ്ടെത്തൽ വെളിച്ചംവീശുന്നത് പുതിയ രോഗനിർണായക സമീപനങ്ങളിലെക്കാണെന്നും വ്യക്തിയെ കാണാതെ ചികിത്സ തുടങ്ങാൻ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകത എന്നും മുതിർന്ന ഗവേഷകനായആൻഡ്രൂ സ്വാർട്സ് പറഞ്ഞു.
ബ്രിട്ടണിലെ തെരുവോരങ്ങളിലും മറ്റു ഭവനരഹിതർ താമസിക്കുന്ന ക്യാമ്പുകൾ ഒഴിപ്പിക്കുന്നത് കഴിഞ്ഞ അഞ്ചു വർഷമായി മൂന്നിരട്ടിയായി വർദ്ധിച്ചു വരികയാണ്. ടെന്റുകളും കാർഡ്ബോർഡ് ഭവനങ്ങളും ഷെഡ്ഡുകളും മറ്റുമാണ് ഒഴിപ്പിക്കുന്നത്. 2014 -ലെ 72 എന്ന കണക്കിൽ നിന്ന് 2019 ആയപ്പോഴേക്കും 254 ടെന്റുകളാണ് ഒഴിപ്പിച്ചിരിക്കുന്നത്. ഭവനരഹിതരുടെ എണ്ണത്തിലുള്ള വർദ്ധനയും ഇവരുടെ സംരക്ഷണത്തിന് ആവശ്യമായ ഫണ്ടിന്റെ കുറവും മറ്റുമാണ് ഒഴിപ്പിക്കുന്നതിന് കാരണമായി പറയപ്പെടുന്നത് .
2017 ലെ കണക്ക് പ്രകാരം ഏറ്റവുമധികം ഭവനരഹിതർ ഉണ്ടായിരുന്ന ഇംഗ്ലണ്ടിലെ ബ്രൈറ്റനിൽ ഒഴിപ്പിച്ച ഒരു ടെന്റിനു 25 പൗണ്ട് ആണ് പ്രാദേശിക അധികാരികൾ ഈടാക്കുന്നത്. ഈസ്റ്റ് ഡോർസെറ്റിൽ 50 പൗണ്ടാണ് ഈടാക്കുന്നത്. എന്നാൽ ബ്രൈറ്റനിൽ വേണ്ടതായ പണം ഇല്ലാത്തവർക്കും അവരുടെ ആവശ്യം വേണ്ട വസ്തുവകകൾ തിരിച്ചു നൽകുന്നുണ്ടെന്ന് അധികാരികൾ അറിയിച്ചു.
ഇത്തരത്തിലുള്ള ക്യാമ്പുകളിൽ താമസിക്കുന്നവരുടെ ഇടയിൽനിന്നും പരാതികൾ ധാരാളം ഉയർന്നുവരുന്നുണ്ട്. ഇത്തരത്തിലുള്ള പരാതികളുടെ എണ്ണം 2014 ലെ 277 എന്ന കണക്കിൽ നിന്ന് 2018 ആയപ്പോഴേക്കും 1241 എന്ന സംഖ്യയിലേക്ക് ഉയർന്നിട്ടുണ്ട്. ഗാർഡിയൻ പത്രം നൽകിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. കഴിഞ്ഞ ഞായറാഴ്ച ലീഡ്സ് സിറ്റിയിലെ ഇത്തരം ക്യാമ്പുകളിൽ ഒന്നിൽ 30 വയസ്സുള്ള ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത്തരം താൽക്കാലിക ക്യാമ്പുകളിൽ താമസിക്കുന്നവരുടെ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നാണ് ബ്രിട്ടൻ സ്റ്റാറ്റിസ്റ്റിക്സ് റെഗുലേറ്റർ അറിയിച്ചത്. ഇത് ബ്രിട്ടന്റെ മുഖ്യപ്രശ്നങ്ങളിലൊന്നാണ് എന്നതാണ് പുതിയ വെളിപ്പെടുത്തൽ. എന്നാൽ ഈ കണക്കുകളിൽ അത്ഭുതപ്പെടാനില്ല എന്നാണ് “ക്രൈസിസ് ” ഡയറക്ടർ മാത്യു ഡൗണി അറിയിച്ചത്.
യുകെയിലെ കൗൺസിലുകൾ പോലീസിനെ സഹായത്തോടുകൂടി ഇത്തരം ടെന്റുകൾ ഒഴിപ്പിച്ചു വരികയാണ്. ഇതിന്റെ വ്യക്തമായ വിശദാംശങ്ങൾ നൽകാൻ പോലീസ് അധികാരികൾ തയ്യാറായില്ല. അഭയം ഇല്ലാത്തവർക്ക് എതിരെയുള്ള ഇത്തരത്തിലുള്ള നീക്കം ധാർമികതയ്ക്ക് എതിരാണ്. എന്നാൽ മറ്റൊന്നും ചെയ്യാൻ ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നീക്കങ്ങൾ നടത്തുന്നത് എന്ന് മാത്യു അറിയിച്ചു. ബ്രിട്ടനിലെ ടൗണുകൾ ആയ പീറ്റർ ബറോ, മാഞ്ചസ്റ്റർ, ബ്രൈറ്റൻ, നോർത്താംപ്റ്റൺ തുടങ്ങി എല്ലായിടത്തും ഇത്തരത്തിലുള്ള ക്യാമ്പുകൾ ഉണ്ട്. ഇത്തരത്തിൽ താമസിക്കുന്ന ആളുകൾക്ക് നൽകുന്ന സഹായധനം വർദ്ധിപ്പിക്കുവാൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്.
ജനങ്ങളെ ബുദ്ധിമുട്ടിലാക്കി സ്വകാര്യകമ്പനികൾ ബ്രിട്ടണിൽ ലക്ഷങ്ങൾ സമ്പാദിക്കുന്നു. ആഭ്യന്തര ഭരണ കാര്യാലയമാണ് വിസ, ഇമിഗ്രേഷൻ നടപടികൾ കൈകാര്യം ചെയ്തു വന്നിരുന്നത്. എന്നാൽ കഴിഞ്ഞ നവംബർ മുതൽ വിസ നടപടികൾ കൈകാര്യം ചെയ്യുന്നത് ഫ്രഞ്ച് കമ്പനിയായ സോഫിയ സ്റ്റീരിയ ആണ്. ഇതുമൂലം യുകെ സ്റ്റാറ്റസിനു വേണ്ടി അപേക്ഷിക്കുവാൻ വൻ തുക തന്നെ ജനങ്ങൾ അടയ്ക്കേണ്ട സ്ഥിതി ഉടലെടുത്തിരിക്കുന്നു. യൂറോപ്യൻ യൂണിയൻ സെറ്റിൽഡ് സ്റ്റാറ്റസിനു വേണ്ടി അപേക്ഷിക്കുന്നവർക്ക് ഇത് സൗജന്യമാണെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ യുകെ സ്റ്റാറ്റസ് ലഭിക്കാൻ അവർക്കും വൻതുകയാണ് അടയ്ക്കേണ്ടി വരുന്നത്. സോഫിയ സ്റ്റീരിയ അപ്പോയ്ന്റ്മെന്റുകൾ നൽകുന്നത് 200 പൗണ്ട് മുതലാണ്. 2019 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ അവർ സമ്പാദിച്ചത് ഏകദേശം രണ്ട് മില്യൺ പൗണ്ടാണ്.
സോഫിയാ സ്റ്റീരിയയുടെ സൈറ്റിൽ സൗജന്യ ബുക്കിങ്ങിനുള്ള സൗകര്യമില്ല. ഇതുമൂലം പലരും അവരുടെ അപേക്ഷകൾ തക്കസമയത്ത് നൽകുവാൻ വേണ്ടി അനേക ദൂരം സഞ്ചരിക്കണം. പുതിയ അപേക്ഷ രീതിയെ പറ്റിയുള്ള തെറ്റായ വിവരങ്ങൾ മൂലം പലർക്കും അത് വേണ്ടെന്ന് വയ്ക്കേണ്ടി വരുന്നു. പലപ്പോഴും ഇത് നിരാകരണത്തിലേക്കും നീങ്ങുന്നു. ഈയൊരു സംവിധാനം ജനങ്ങളെ സമ്മർദ്ദത്തിലാക്കും എന്ന് ലോ സൊസൈറ്റി പ്രസിഡണ്ട് ക്രിസ്റ്റീന ബ്ലാക്ക്റോസ് അഭിപ്രായപ്പെട്ടു. മതിയായ രേഖകളില്ലാത്തതിനാൽ പലരുടേയും വിസ തള്ളിക്കളയാൻ സാധ്യതയുണ്ട്. നമ്മുടെ ഇമിഗ്രേഷൻ സിസ്റ്റത്തിലുള്ള ഈ ഗുരുതരമായ പ്രശ്നങ്ങൾ നിയമ ഭരണം തകർക്കുകയും നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ സൽപ്പേര് ഇല്ലാതാകുകയും ചെയ്യുമെന്ന് അവർ കൂട്ടിച്ചേർത്തു.
സ്മിത്ത് സ്റ്റോൺ വോൾട്ട് ഡയറക്ടർ ഡേവിഡ് ഹഗുൽസ്റ്റോണും ഗ്രേറ്റർ മാഞ്ചസറ്റർ ഇമിഗ്രേഷൻ എയ്ഡ് യൂണിറ്റിലെ മുതിർന്ന നിയമോപദേശകൻ ആയ ഡേവിഡ് പൗണ്ടിനിയും ഈ ഒരു നടപടിയെ വിമർശിച്ചു രംഗത്തുവന്നു. ഇമിഗ്രേഷൻ വക്താവ് ബൈറോണി റെസ്റ്റ് ഇപ്രകാരം പറഞ്ഞു ” ഈ ഒരു പുതിയ സിസ്റ്റം ഒരറിയിപ്പും കൂടാതെ ആണ് പുറത്തുവന്നത്. ഇതൊക്കെ ബുദ്ധിമുട്ടുണ്ടാക്കുന്നതും ചെലവേറിയതുമാണ്. വിസ നിരക്ക് വർഷങ്ങളായി ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇതൊക്കെ ഒരു പ്രതികൂല അന്തരീക്ഷം സൃഷ്ടിക്കും.” ഉടൻ തന്നെ ഇതിൽ നടപടി സ്വീകരിക്കുമെന്നും സൗജന്യ അപേക്ഷകൾ എത്രയും പെട്ടെന്ന് നൽകാൻ ശ്രമിക്കുമെന്നും ആഭ്യന്തരഭരണകാര്യലയ വ്യക്താവ് അറിയിച്ചു.കൂടാതെ ജനങ്ങൾക്ക് വേണ്ടി 6 സർവീസ് സെന്ററുകൾ തുറക്കും എന്ന് അവർ അറിയിച്ചു.
ഇറ്റാലിയൻ ആരോഗ്യമേഖലയിൽ നിന്നും കടത്തിയ മരുന്നുകൾ ബ്രിട്ടനിലെ ആരോഗ്യ ശൃംഖലകളിൽ കടന്നതായും, സാധാരണ മരുന്നുകളുടെ കൂട്ടത്തിൽ അത് രോഗികൾക്ക് വിതരണം ചെയ്തതുമായുള്ള കണ്ടെത്തലിനെ തുടർന്ന് ആരോഗ്യമന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. മാഫിയാസംഘം കടത്തിയ മരുന്നുകൾ 2014 ഓടെയാണ് ആരോഗ്യമേഖലയിൽ പ്രവേശിച്ചിരിക്കുന്നത്. പ്രോസ്റ്റേറ്റ് ക്യാൻസർ, എപ്പിലെപ്സി, ഷിസോഫ്രീനിയ തുടങ്ങിയ രോഗങ്ങളുടെ മരുന്നുകളാണ് ഇവ . സുരക്ഷിതമല്ലാത്ത മരുന്നുകളാണ് പതിനായിരം യൂണിറ്റുകളായി 2014 മുതൽ വിൽക്കപ്പെടുന്നത്. ഇങ്ങനെ പ്രവേശിച്ച മരുന്നുകൾ ജീവഹാനി ഉണ്ടാക്കുന്നവയല്ല എന്ന് അധികൃതർ പറയുന്നു. പുറത്തുനിന്നും നിയമപരമല്ലാത്ത രീതിയിൽ എത്തിയതിനാൽ ആണ് ഈ മരുന്നുകൾ വ്യാജൻമാർ എന്ന് വിളിക്കുന്നത് എന്ന് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്റ്റ് റെഗുലേറ്റർ ഏജൻസി അറിയിച്ചു.
ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ എത്രമാത്രം മരുന്നുകൾ വിറ്റു പോയിട്ടുണ്ടെന്നോ ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നോ കൃത്യമായ ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ല. മരുന്നുകൾ വിപണിയിൽ എത്തി ഒരു വർഷത്തിനു ശേഷം മാത്രമാണ് തങ്ങൾക്ക് ഇവ കണ്ടെത്താൻ സാധിച്ചതെന്ന് എംഎച്ആർഎ ചീഫ് എക്സിക്യൂട്ടീവ് ഇയാൻ ഹഡ്സൺ സമ്മതിക്കുന്നു. കഴിഞ്ഞ ദശാബ്ദത്തിൽ ആകെ ഒൻപത് തവണ മാത്രമാണ് ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത് , മാത്രമല്ല മരുന്നുകൾ രോഗികളിൽ എത്തി എന്നതിന് കൃത്യമായ തെളിവുകളും ഇല്ല.
അതേസമയം തങ്ങൾ നിർമ്മിക്കുന്ന ജീവൻരക്ഷാ മരുന്നുകൾ എവിടെയോ ആയിരക്കണക്കിന് നഷ്ടപ്പെടുന്നതായി ഇറ്റാലിയൻ ആരോഗ്യ സേന കണ്ടെത്തിയിരുന്നു. യൂറോപ്പിലേക്കാണ് കടത്തപ്പെടുന്നത് എന്ന സംശയവും ശക്തമായിരുന്നു. ഇത്തരം മരുന്നുകൾ വിപണിയിൽ പ്രവേശിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്ന് മരുന്നു മൊത്തവ്യാപാരികളോട് ഉത്തരവിട്ടിരിക്കുകയാണ് ആരോഗ്യവകുപ്പ്.
കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ സമയബന്ധിതമായി നിർണയിക്കുന്നതിന് അധ്യാപകർക്ക് പരിശീലനം നൽകാൻ തീരുമാനം. ഇംഗ്ലണ്ടിലേയും വെയിൽ സിലേയും എല്ലാ അധ്യാപകർക്കും ഇതിനായുള്ള പരിശീലനം നൽകുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ തീരുമാനം ഉടനടി ഉണ്ടാകും. തെരേസ മേ യുടെ പ്രധാനമന്ത്രിപദത്തിലുള്ള അവസാന നാളുകളിൽ തന്റെ ജനപ്രീതി ഉയർത്തുവാനുള്ള പരിശ്രമത്തിന്റെ ഭാഗമായുള്ളതാണ് ഈ തീരുമാനം.
വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ഒരു സ്കൂളിൽ തെരേസ മേ സന്ദർശനം നടത്തുമെന്നും കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടതായ നിർദ്ദേശങ്ങൾ അധ്യാപകർക്ക് നൽകുമെന്നും ഓഫീസ് വക്താവ് അറിയിച്ചു. എല്ലാ സ്കൂളുകൾക്കും അതിന് ആവശ്യമായ പുതിയ പഠന സാഹചര്യങ്ങൾ ഒരുക്കും. കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ കൃത്യസമയത്ത് കണ്ടുപിടിക്കുകയും അതിനു വേണ്ടതായ ചികിത്സ നൽകുകയും ചെയ്യേണ്ടത് അവരുടെ വളർച്ചയ്ക്ക് ആവശ്യമാണ്. കുട്ടികളിലെ ആത്മഹത്യാപ്രവണത കൾ ഇല്ലാതാക്കുന്ന അതിനായി പ്രത്യേകം പരിശീലനം നേടിയ എൻഎച്ച് പ്രവർത്തകരുടെ സഹായങ്ങൾ ലഭ്യമാക്കും.
ഇതോടൊപ്പംതന്നെ മെന്റൽ ഹെൽത്ത് ആക്റ്റിൽ വേണ്ടതായ മാറ്റങ്ങൾ വരുത്താനും തീരുമാനിച്ചു. മാനസിക പ്രശ്നങ്ങൾ നേരിടുന്നവരെ പോലീസ് സെല്ലുകളിൽ പാർപ്പിക്കുന്നത് തടയാനുള്ള നിയമനിർമ്മാണവും നടത്താൻ ഗവൺമെന്റ് തീരുമാനിച്ചു. ഇത്തരം തീരുമാനങ്ങളെ ജനങ്ങൾ സന്തോഷത്തോടെയാണ് സ്വീകരിച്ചത് എന്ന് ഗവൺമെന്റ് വക്താവ് സർ സൈമൺ വെസ്സലി അറിയിച്ചു. എന്നാൽ ലേബർ പാർട്ടിയുടെ ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഇത്തരം തീരുമാനങ്ങൾക്ക് സാധിച്ചിട്ടില്ലെന്ന് ലേബർ പാർട്ടി അംഗം ബാർബറ കീലീ അറിയിച്ചു.
കഴിഞ്ഞയാഴ്ച പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് ഏകദേശം ഒരു ലക്ഷത്തി ആറായിരത്തോളം പത്തിനും 17നും വയസ്സിനിടയിലുള്ള കുഞ്ഞുങ്ങൾക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. ഈയൊരു സാഹചര്യത്തിൽ ഇത്തരമൊരു തീരുമാനം വളരെ മെച്ചപ്പെട്ടതാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
രാജ്യത്തിന് സേവനം നല്‍കി ധീര ചരമം പ്രാപിച്ച സൈനികരെ ഓര്‍മ്മിക്കുന്ന ഡി ഡേ പ്രമാണിച്ചു ബ്രിട്ടന്‍ ആദരിക്കുന്ന മികച്ച പൗരന്മാരുടെ കൂട്ടത്തില്‍ ഇത്തവണയും ഒരു മലയാളിക്കിടം ലഭിച്ചു. അവയവദാന പ്രചാരണ രംഗത്ത് സജീവമായ സ്‌പെഷ്യലിസ്‌റ് നഴ്‌സ് ഷിബു ചാക്കോയ്ക്കാണ് എംബിഇ ആദരം ലഭിച്ചിരിക്കുന്നത്.
യുകെയിലുള്ള നിരവധി സമൂഹങ്ങളില് അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിച്ച് അവരെ അതിന് പ്രേരിപ്പിച്ച മഹദ് വ്യക്തിയാണ് ഷിബു ചാക്കോ. നേരത്തെ സൗത്ത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റിലെ സ്‌പെഷ്യലിസ്റ്റ് നഴ്‌സ് ഇന്‍ ഓര്‍ഗന്‍ ഡൊണേഷ(എസ്എന്‍ഒഡി)നായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 2015ല്‍ എന്‍എച്ച്എസിന്റെ ഡോണര്‍ അംബാസഡര്‍ എന്ന ഉന്നത പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരുന്നു ഷിബുചാക്കോ. അവയവദാനത്തിന് പുറമെ രക്തദാനം, സ്റ്റെംഷെല്‍ ദാനം തുടങ്ങിയവയുടെ പ്രാധാന്യവും യുകെക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ ഇദ്ദേഹം നിര്‍ണായകമായ സ്വാധീനം ചെലുത്തിയത് മാനിച്ചാണ് രാജ്ഞി അദ്ദേഹത്തെ എബിഇ നല്‍കി ആദരിച്ചിരിക്കുന്നത്. കൂത്താട്ടുകുളം സ്വദേശിയായ ഷിബു ഷിബു ഭായ് മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ന്നും ബിഎസ്‌സി നഴ്സിംഗ് പഠനം കഴിഞ്ഞ് 2002 ല്‍ ആണ് ആണ് യുകെയിൽ എത്തിയത്. യുകെയിൽ എത്തിയതുമുതൽ മെട് വെ ഐ ഹോസ്പിറ്റലിൽ വിവിധ ഡിപ്പാർട്ട്മെൻറ് കളിൽ പ്രവർത്തിക്കുകയും തുടർന്ന് ഏഴ് വർഷം ഐ സി യു സ്പെഷലിസ്റ്റ് നഴ്സായി പ്രവർത്തിച്ചതിന് ശേഷം 2015 ട്രാൻസ്പ്ലാൻറ് കോർഡിനേറ്റർ പദവിയിലേക്ക് മാറിയത്.
കഴിഞ്ഞ വര്‍ഷം അവയവ ദാന പ്രചാരണവുമായി ബന്ധപ്പെട്ടു എന്‍എച്‌എസ് ഒരു പാഠ്യപദ്ധതി വിഭാവനം ചെയ്തപ്പോള്‍ ചുമതല ഏല്‍പ്പിച്ചതും ഷിബുവിനെയാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഏഷ്യാക്കാരുടെ ഇടയില്‍ ഷിബു ചെലുത്തിയ നിര്‍ണായക സ്വാധീനം പുരസ്‌കാര മികവില്‍ പ്രധാന നേട്ടമായി സമിതി വിലയിരുത്തി. രാജ്യത്തു ആദ്യമായി ഓര്‍ഗന്‍ ഡൊണേഷന്‍ അംബാസിഡര്‍ പദവി തേടിയെത്തിയ ഷിബുവിന് അടുത്തകാലത്ത് ഓര്‍ഗന്‍ റെസിപിയന്റ് കോ ഓഡിനേറ്റര്‍ ആയി നിയമിതനായിരുന്നു.
യുകെയിലുള്ള നിരവധി സമൂഹങ്ങളില് അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിച്ച് അവരെ അതിന് പ്രേരിപ്പിച്ച മഹദ് വ്യക്തിയാണ് ഷിബു ചാക്കോ.മാഗി കാന്‍സര്‍ സെന്റേര്‍സ് എന്ന ചാരിറ്റി സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ലോറ എലിസബത്ത് ലീയ്ക്ക് ഡെയിം കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ (ഡിബിഇ)ലഭിച്ചിട്ടുണ്ട്. പ്രിന്‍സസ് മേരി റോയല്‍ എയര്‍ഫോഴ്സ് നഴ്സിംഗ് സര്‍വീസില്‍ നിന്നുള്ള തെരേസ ഗ്രിഫിത്ത്സിന്റെ ഗ്രൂപ്പ് ക്യാപ്റ്റന് സിബിഇ ലഭി്ചിട്ടുണ്ട്.നഴ്സിംഗ് വര്‍ക്ക് ഫോഴ്സ് റിസര്‍ച്ചിലെ പ്രമുഖനും നഴ്സിംഗ് ടൈംസ് എഡിറ്റോറിയല്‍ അഡൈ്വസറി ബോര്‍ഡ് അംഗവുമായ പ്രഫ. അലിസന്‍ ലിയറിക്ക് എംബിഇ ലഭിച്ചിട്ടുണ്ട്.സാലിസ് ബറി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവായ കാര ചാള്‍സ് ബാര്‍ക്സിന് എംബിഇ ലഭിച്ചിട്ടുണ്ട്.
കൂത്താട്ടുകുളം സ്വദേശി യുകെ മലയാളികള്‍ക്ക് അഭിമാനമാകുന്നത് ഇങ്ങനെ യുകെയിലെ ആരോഗ്യ രംഗത്ത് അവയവ മാറ്റ ശസ്ത്രക്രിയാ മേഖലയ്ക്ക് വന്‍ പ്രാധാന്യമുള്ളത്. മനുഷ്യന്റെ ആരോഗ്യം ദിനംപ്രതി നശിക്കുവാനുള്ള സാഹചര്യങ്ങള്‍ നമുക്കു ചുറ്റും നിറഞ്ഞു നില്‍ക്കുമ്ബോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വളരെയധികം പ്രചാരണം നല്‍കുന്നതും പണം ചെലവഴിക്കുന്നതുമായ രംഗമാണ് അവയവ ദാന പ്രചാരണം. ഈ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും അതുവഴി എന്‍എച്ച്‌എസിന്റെ ഓര്‍ഗന്‍ ഡൊണേഷന്‍ അംബാസിഡര്‍ പദവി വരെ നേടുകയും ചെയ്ത വ്യക്തിയാണ് ഷിബു ചാക്കോ എന്ന കൂത്താട്ടുകുളം സ്വദേശി.
കഴിഞ്ഞവർഷം അവയവദാന പ്രചാരണവുമായി ആയി എൻ എച്ച് എസ് എസ് ഒരു പാഠ്യപദ്ധതി വിഭാവനം ചെയ്തപ്പോൾ ഇതിൽ മുഖ്യ ചുമതലകാരനായി എൻഎച്ച്എസ് നിയമിച്ചത് ഷിബുവിനെ ആണ്. ലോകത്ത് തന്നെ ഈ കോഴ്സ് ക്രമീകരിച്ച് ച്ച ആദ്യ കോഴ്സാണിത്. ലണ്ടനിലെ സെൻറ് ജോർജ് യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് ഈ കോഴ്സ് നടത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 2800 ഓളം ഓളം വിദ്യാർത്ഥികൾ കൾ 78 രാജ്യങ്ങളിൽ നിന്നുമായി ആയി ഈ കോഴ്സ് കംപ്ലീറ്റ് ചെയ്തു കഴിഞ്ഞു. 2016 ബാർസിലോണ യിൽ വെച്ചു നടന്ന എന്ന യൂറോപ്യൻ ഇന്ത്യൻ ഓർഗൻ ഡൊണേഷൻ കോൺഗ്രസ്സിൽ ന്യൂനപക്ഷ സമൂഹത്തിൽ അവയവദാനത്തിന് പ്രാധാന്യം ആദ്യം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ ഷിബുവിന് കഴിഞ്ഞു
പോളിൻ കാഫർക്കി എന്ന 43കാരിയായ സ്കോട്ടിഷ് നേഴ്സ് ആണ് എബോള രോഗത്തോട് പൊരുതി കഴിഞ്ഞ ചൊവ്വാഴ്ച സ്കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോയിൽ ഇരട്ട ആൺ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. 2014ലാണ് ഇവർ പടിഞ്ഞാറൻ ആഫ്രിക്കയിൽ ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ എബോള രോഗബാധിതയായത്.
ആഴ്ചകളോളം ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ ഇവരെ പിന്നീട് പലതവണകളിലായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. തനിക്ക് ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ടെന്നും അതിന് തന്നെ സഹായിച്ച എല്ലാ എൻഎച്ച്എസ് പ്രവർത്തകരോടും നന്ദിയുണ്ടെന്നും അവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. എബോള രോഗബാധക്ക് ശേഷവും രോഗം സുഖപ്പെട്ടാൽ പിന്നീട് ഒരു ഭാവിജീവിതം ഉണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് പോളിന്റെ ജീവിതം.
ആഫ്രിക്കയിലെ സിയറ ലിയോണിൽ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ ആയിരുന്നു പോളിൻ എന്ന നേഴ്സ് രോഗബാധിതയായത്. പിന്നീട് ഇവരെ ലണ്ടനിലെ റോയൽ ഫ്രീ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയാണ് ഉണ്ടായത്. തുടക്കത്തിൽ ആരോഗ്യസ്ഥിതി വളരെ മോശം ആയിരുന്ന പോളിൻ പിന്നീട് മെച്ചപ്പെടുകയാണ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏകദേശം11, 000 ആളുകളാണ് അന്ന് എബോള രോഗത്തെ തുടർന്ന് മരണപ്പെട്ടത്. ആരോഗ്യരംഗത്തെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്കുള്ള തെളിവാണ് പോളിന്റെ ജീവിതം.
ബ്രിട്ടീഷ് ഗവൺമെന്റിന്റെ ചെലവുചുരുക്കൽ നയങ്ങളും നിലവിലുള്ള അസംതൃപ്തമായ പരിതസ്ഥിതികളും വംശീയത വളർത്തുന്നതിന് കാരണമാകുന്നുവെന്ന് യുഎൻ റിപ്പോർട്ട്. ബ്രിട്ടനിലെ വംശീയ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള സാമൂഹികവും സാമ്പത്തികവുമായ അവഗണന ശ്രദ്ധേയമാണെന്ന് മനുഷ്യാവകാശ കമ്മീഷനു സമർപ്പിക്കേണ്ടതായ റിപ്പോർട്ടിൽ യുഎൻ വക്താവ് രേഖപ്പെടുത്തുന്നു.
യുഎൻ വക്താവ്, ടെൻഡായ് അച്ചിയുമെ ബ്രിട്ടനിൽ നടത്തിയ അന്വേഷണങ്ങളിൽ മതം, വംശം, വർഗം, ലിംഗം എന്നിവയെല്ലാം ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെ നിർണ്ണയിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത് എന്ന കണ്ടെത്തലാണ് വെളിപ്പെടുത്തിയത്. അവരുടെ റിപ്പോർട്ട് അനുസരിച്ച് ചെലവുചുരുക്കൽ നയങ്ങളുടെ ആഘാതങ്ങൾ വംശീയ ന്യൂനപക്ഷങ്ങൾ അതിരൂക്ഷമായി ആണ് അനുഭവിക്കുന്നത്. വംശീയ ന്യൂനപക്ഷങ്ങളെ പലപ്പോഴും ക്രിമിനലുകളായി ചിത്രീകരിക്കാനുള്ള സാഹചര്യങ്ങൾ അധികമാണ്. നീതിയും ന്യായവും പലപ്പോഴും അവർക്ക് നിഷേധിക്കപ്പെടുന്നു. കുടിയേറ്റങ്ങൾ നിയന്ത്രിക്കുന്നതിന് പലപ്പോഴും ബ്രിട്ടൺ സ്വകാര്യ വ്യക്തികളുടെയും സിവിൽസർവീസുകാരുടെയും സഹായങ്ങൾ തേടുകയാണ്. ബാങ്കുകൾ ഹോസ്പിറ്റലുകളും സ്വകാര്യ ഭവനങ്ങളും മറ്റും ചെക്ക് പോയിന്റുകൾ ആയി മാറുകയാണ്.
ബ്രിട്ടന്റെ കുടിയേറ്റ നിയമങ്ങളുടെ ബാക്കിപത്രം എന്ന് പറയുന്നത് വംശീയ വിവേചനം ന്യൂനപക്ഷ വംശങ്ങളുടെ അവഗണനയുമാണ് എന്നും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു . വിൻഡ്രഷ് കലാപം അതിന് ഉദാഹരണമാണ്. ബ്രിക്സിറ്റ് തീരുമാനം ഇത്തരം വർണ്ണ വർഗ്ഗ വിവേചനങ്ങൾ വർദ്ധിക്കാനുള്ള കാരണമായി തീർന്നിരിക്കുകയാണ്.
കുടിയേറ്റ ക്ഷേമ കൗൺസിലിന്റെ ഡയറക്ടർ ചായ് പട്ടേൽ ഈ റിപ്പോർട്ടിലെ കണ്ടെത്തലുകളെ അപലപിച്ചു. ഇത്തരമൊരു സാഹചര്യം ബ്രിട്ടീഷ് ഗവൺമെന്റിനു തന്നെ അപഹാസ്യപരമാണെന്ന് അദ്ദേഹം രേഖപ്പെടുത്തി. തെരേസ മേയുടെ ഗവൺമെന്റ് തങ്ങൾക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ നൽകുന്ന അവകാശങ്ങൾ പോലും നിഷേധിക്കുകയാണെന്ന് അദ്ദേഹം രേഖപ്പെടുത്തി. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ തെറ്റാണെന്നും ഗവൺമെന്റ് എല്ലാ ജനങ്ങൾക്കും തുല്യമായ അവകാശങ്ങളും സാഹചര്യങ്ങളുമാണ് സൃഷ്ടിക്കുന്നതെന്നും ഗവൺമെന്റ് വക്താവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.