Middle East

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ഇത്തവണ ഭാഗ്യം തേടി എത്തിയത് മലയാളി കുടുംബത്തിനരികെയാണ്. 1.2 കോടി ദിര്‍ഹം(ഏകദേശം 23 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് മലയാളിക്ക് അടിച്ചത്. ഈ വര്‍ഷം നടന്ന മൂന്നാം നറുക്കെടുപ്പിലാണ് ആലപ്പുഴ ജില്ലക്കാരന്‍ റോജി ജോര്‍ജിന് ഭാഗ്യം തുണച്ചത്.

12 വര്‍ഷത്തിലധികമായി കുടുംബത്തോടൊപ്പം കുവൈത്തില്‍ താമസിക്കുകയാണ് റോജി. മകള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്വകാര്യ കമ്പനിയില്‍ പര്‍ച്ചേയ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ് റോജി. അഞ്ചാമത്തെയോ ആറാമത്തെയോ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നതെന്ന് റോജി പറയുന്നു.

അബുദാബി എയര്‍പോര്‍ട്ടില്‍ നടന്ന നറുക്കെടുപ്പിന് ശേഷം സമ്മാനവിവരം അറിയിച്ചുകൊണ്ട് വിളിച്ചപ്പോള്‍, പതിവുപോലെ ഒരു മലയാളി വിജയിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നറുക്കെടുപ്പ് നടക്കുന്ന ദിവസമായിരുന്നതിനാല്‍ ആര്‍ക്കാണ് സമ്മാനം എന്നറിയാന്‍ വെബ്സൈറ്റില്‍ പരിശോധിച്ചു. തന്റെ പേര് കണ്ട് ഞെട്ടിയപ്പോയി. സമ്മാനവിവരം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് ഫോണ്‍വിളിയുമെത്തി. അപ്രതീക്ഷിതമായിരുന്നുവെന്നും കോടീശ്വരനായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ നറുക്കെടുപ്പില്‍ ആദ്യത്തെ ഏഴ് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആറും ഇന്ത്യക്കാര്‍ക്ക് തന്നെയായിരുന്നു. ഒരു ശ്രീലങ്കക്കാരനും വിജയികളുടെ പട്ടികയില്‍ ഇടം നേടി. ഈ വര്‍ഷം ഇതുവരെ നടന്ന മൂന്ന് നറുക്കെടുപ്പുകളിലും ഒന്നാം സമ്മാനം മലയാളികള്‍ക്ക് തന്നെയാണ് ലഭിച്ചിരുന്നത്.

അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനകം നാട്ടിലേക്ക് മടങ്ങണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനം ലഭിക്കുന്ന തുക കൊണ്ട് വലിയ ലക്ഷ്യങ്ങളൊന്നും നേടണമെന്ന് മനസിലില്ല. കിട്ടുന്ന പണം കൊണ്ട് എന്തെങ്കിലും ചെയ്യാനുദ്ദേശിച്ചല്ല ടിക്കറ്റെടുത്തതെന്നും സാധാരണക്കാരനായിത്തന്നെ ജീവിതം തുടരുമെന്നും റോജി പറഞ്ഞു.

അബുദബിയില്‍ നടക്കുന്ന ഇസ്്്ലാമികരാജ്യങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് പുറപ്പെടും. ഒ.ഐ.സി സമ്മേളനത്തില്‍ ഇന്ത്യന്‍ നിലപാട് നിര്‍ണായകമാണ്. സമ്മേളനത്തില്‍ ഇന്ത്യയെ വിശിഷ്ടാതിഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ സമ്മേളനം ബഹിഷ്കരിച്ചിട്ടിുണ്ട്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശിഷ്ടാതിഥിയായി എത്തുന്നതിനാലാണ് പാക്ക് പിന്‍മാറ്റം. അബുദാബിയില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് സമ്മേളനം. ഇന്ത്യയെ ഒഴിവാക്കണമെന്ന പാക് ആവശ്യം യു.എ.ഇ അംഗീകരിച്ചിരുന്നില്ല.

ബഹ്‌റൈനിൽ ജോലി ചെയ്ത വരികയായിരുന്ന പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂന്ന്​ മാസങ്ങള്‍ക്ക് ​മുന്‍പ് ബഹ്‌റൈനിലെത്തിയ മാഹി സ്വദേശിയായ പൈങ്കുവില്‍ പ്രണവി​ (24) നെയാണ്​ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്​.

റിഫയില്‍ സ്വകാര്യ കമ്പനിയില്‍ ഇലക്​ട്രിക്കല്‍ എഞ്ചിനീയറായാണ്​ ഇയാൾ ജോലി ചെയ്​തിരുന്നത്​. ചൊവ്വാഴ്​ച പകല്‍ 11.30 വരെ ഇയ്യാള്‍ ഓഫീസില്‍ ജോലി ചെയ്​തിരുന്നതായി സുഹൃത്തുക്കൾ പറയപ്പെടുന്നു. പിതാവ്​ പവിത്രന്‍. മാതാവ്​: ഷൈജ. സഹോദരി: റിവിഷ.

ഇദ്ദേഹത്തിന്റെ മൃതദേഹം സൽമാനിയ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്​. ഈ വർഷം തുടങ്ങിയതിനുശേഷം ഇതുവരെയായി ജീവനൊടുക്കുന്ന പത്താമത്തെ ഇന്ത്യൻ പ്രവാസിയാണ്​ പ്രണവ്​.

 

ഷാര്‍ജ: ഷാര്‍ജയില്‍ ഡെസേര്‍ട്ട് സഫാരിക്കിടെയുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇവരുടെ കുടുംബത്തിലെ മറ്റ് അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇതില്‍ രണ്ട് പേര്‍ കുട്ടികളാണ്. ഇവര്‍ സഞ്ചരിച്ച വാഹനം തലകുത്തനെ മറിഞ്ഞാണ് അപകടം ഉണ്ടായത്. കുടുംബ സംഗമത്തിനായി ആദ്യമായി യുഎഇയിലെത്തിയ ഗുജറാത്തിലെ ബറോഡയില്‍ നിന്നുളള കുടുംബമാണ് അപകടത്തില്‍ പെട്ടത്.

രോഹിണിബഹന്‍ പട്ടേല്‍ (42), ഇവരുടെ ഭര്‍ത്താവ് വിനോദ് ഭായ് പട്ടേല്‍ (47) എന്നിവരാണ് മരിച്ചത്. അപകടത്തിന് ശേഷം ഹൃദയാഘാതം ഉണ്ടായ വിനോദ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ഓടെ മദാമിലെ അല്‍ നസാവി റോഡില്‍ വച്ചായിരുന്നു അപകടം. വാഹനത്തിന്റെ നിയന്ത്രണം വിട്ട് മണ്‍തിട്ടയിലിടിച്ച് കീഴ്മേല്‍ മറിയുകയായിരുന്നു. ഒരു സ്വകാര്യ ടൂറിസ്റ്റ് കമ്പനിയിലെ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫെബ്രുവരി 8നാണ് ഇവര്‍ യുഎഇയില്‍ എത്തിയത്. രോഹിണിബഹനിന്റെ അർധ സഹോദരനായ ദീപക് പട്ടേല്‍ മറ്റൊരു വാഹനത്തിലായിരുന്നു ഡെസേര്‍ട്ട് സഫാരി നടത്തിയിരുന്നത്. ഇദ്ദേഹം സഫാരി കഴിഞ്ഞതിന് പിന്നാലെ ടൂര്‍ കമ്പനിയെ സമീപിച്ചപ്പോഴാണ് അപകട വിവരം അറിഞ്ഞത്. 12 വര്‍ഷമായി പരസ്പരം കാണാതിരുന്ന കുടുംബാംഗങ്ങളെ കാണാമെന്ന പ്രതീക്ഷയില്‍ ഇരുന്നപ്പോഴായിരുന്നു അപകടം വില്ലനായത്.

 

കായിക ദിനത്തോടനുബന്ധിച്ചു കമ്പനി സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തതായിരുന്നു കൊല്ലം മയ്യനാട് സ്വദേശിയായ അലോഷ്യസ് വില്‍സണ്‍.കളിയില്‍ ഗോള്‍കീപ്പറായിരുന്ന വില്‍സണ്‍ പാഞ്ഞു വരുന്ന പന്തിനെ തലകൊണ്ട് തടുക്കുവാനായി ഉയര്‍ന്നു പൊങ്ങവേയാണ് ബാലന്‍സ് തെറ്റി നെഞ്ചിടിച്ചു താഴെ വീണത്.

ബാഹ്യമായ പരുക്കുകള്‍ ഇല്ലെങ്കിലും ശക്തമായ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആംബുലന്‍സിന്റെ സഹായത്തില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. എന്നാല്‍ വഴിയില്‍ വച്ച് തന്നെ മരണപ്പെടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഭൗതിക ശരീരം താമസ സ്ഥലമായ മുംബൈയിലേക്ക് കൊണ്ട് വരും.

ഭാര്യയും രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും അടങ്ങുന്നതാണ് വില്‍സന്റെ മുംബൈയിലെ കുടുംബം. ഇവര്‍ മുംബൈയില്‍ കാന്തിവിലിയിലാണ് താമസം. 37 വയസ്സാണ് പ്രായം.

ദുബായ്: ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ള സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. റോഡിലെ ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുമ്പോള്‍ പരമാവധി ശ്രദ്ധ പുലര്‍ത്തണമെന്നും പൊലീസ് അറിയിച്ചു.

വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 8.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലത്തെ ഏറ്റവുകുറഞ്ഞ താപനില. കഴിഞ്ഞ ദിവസവും ഇന്ന് രാവിലെയും യുഎഇയില്‍ പലയിടങ്ങളിലും ഭാഗികമായി മഴലഭിച്ചു. ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കോഴിക്കോട്: മസ്‌കറ്റില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ നാല് യാത്രക്കാര്‍ക്ക് മൂക്കില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ടു. അന്തരീക്ഷത്തിലെ ഉയര്‍ന്ന മര്‍ദ്ദമാണ് ഇതിന് കാരണം എന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.

മസ്‌കറ്റ് വിമാനത്താവളത്തില്‍ നിന്നും 185 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം, ടേക്ക് ഓഫ് ചെയ്ത ഉടന്‍ തന്നെയാണ് ഇത് സംഭവിച്ചത്. എയര്‍ക്രാഫ്റ്റ് സമ്മര്‍ദ്ദവും, നാല് യാത്രക്കാര്‍ക്ക് മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടായതും കാരണം വിമാനം തിരിച്ചിറക്കിയതായി എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

നാലുപേരെയും വിമാനത്താവളത്തിലെ ഡോക്ടര്‍ പരിശോധിക്കുകയും യാത്ര ചെയ്യാന്‍ ആരോഗ്യകരമായ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള്‍ ചെവി വേദനയും മറ്റു ചില അസ്വസ്ഥതകളും അനുഭവിച്ച യാത്രക്കാര്‍ക്കും, വിമാനം തിരിച്ചിറക്കിയതോടെ ആശ്വാസമായി. മൂന്ന് നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 185 യാത്രക്കാരായിരുന്നു IX-350 വിമാനത്തില്‍ ഉണ്ടായിരുന്നത്.

സൗദി അല്‍ഹസ്സയിലെ ഹറദിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ്ഖാന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്.

എക്സൽ എൻജിനീയറിങ് കമ്പനി ജീവനക്കാരാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ഇവർ കാറിൽ പോകുമ്പോൾ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ അല്‍ അഹ്സ ഹഫൂഫ് കിങ്ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി പ്രിയങ്ക പ്രിന്‍സാണ്​ മരിച്ചത്​. ഭര്‍ത്താവ്​ പ്രിന്‍സ്​ ബഹ്​റൈനിലുണ്ട്​. ഇവര്‍ ഒരുമാസം മുൻപ്​ നാട്ടില്‍ പോകുകയും മകന്‍ ആരോണ്‍ പ്രിന്‍സിനെ നാട്ടിലാക്കി തിരിച്ചുവരികയുമായിരുന്നു. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലയാളി നഴ്​സ്​ ബഹ്​റൈനില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

മനുഷ്യരോടും പരിസ്ഥിതിയോടും സഹിഷ്ണുതയുള്ളവരായിരിക്കാൻ ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ, സഹിഷ്ണുതയുടെ ഹൃദയവിശാലത നിറഞ്ഞ യു.എ.ഇയിലേക്ക് എത്തുകയാണ്. അതും സഹിഷ്ണുതാവർഷാചരണത്തിൽ. ഇരുന്നൂറിലധികം രാജ്യങ്ങളിൽ നിന്നു വിവിധ സംസ്കാരങ്ങളും ഭാഷകളും മതജീവിത രീതികളും പിൻതുടരുന്നവർ അല്ലലില്ലാതെ, കലഹങ്ങളില്ലാതെ കഴിയുന്ന രാജ്യം.

മതത്തിൻറെ മാറാപ്പുകൾ അഴിച്ചുവച്ചു മാനവികതയെ ചൂടാനുള്ള പ്രഖ്യാപനങ്ങൾ. ഒലിവ് ശാഖയുമായി പറക്കുന്ന പ്രാവിൻറെ രൂപമാണ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിൻറെ ലോഗോ. ഒലിവു ശാഖയും പ്രാവും സമാധാനത്തിൻറെ പ്രതീകങ്ങളാണ്. സമാധാനത്തിൻറെ സന്ദേശവുമായി പ്രാവ് പറക്കട്ടെ…മരുഭൂമിയിൽ നിന്നും മനുഷ്യഹൃദയങ്ങളിലേക്ക്…!

ഒരു മുസ്ലിം രാജ്യത്തേക്ക്, മതവിശ്വാസങ്ങൾ രാജ്യനിയമങ്ങളായ ഗൾഫ് മേഖലയിലേക്കു കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ആദ്യമായെത്തുന്നുവെന്ന കൌതുകത്തിനപ്പുറമാണ് മാർപാപ്പയുടെ സന്ദർശനം. വ്യത്യാസങ്ങളും വിഭാഗീയതകളും മറക്കാൻ ഈ ലോകത്ത് ഇനിയും ഇടമുണ്ടെന്ന ഓർമപ്പെടുത്തൽ. ഒരേ ലക്ഷ്യത്തിനായി, അതേ സമാധാനമെന്ന ലക്ഷ്യത്തിനായി കൈകോർത്ത് പ്രാർഥിക്കാനും പ്രവർത്തിക്കാനും ഇനിയും ജീവിതങ്ങളുണ്ടെന്ന ഓർമപ്പെടുത്തൽ.

കുരിശുയുദ്ധത്തിൽ തുടങ്ങിയ വെറുപ്പിൻറെ കാരണങ്ങളെ അകറ്റുന്ന സന്ദർശനം. അതേ, മാറിനിൽക്കാൻ കാരണമേറെയുണ്ടെങ്കിലും കൈകോർക്കാൻ ഒരു കാരണം മാത്രം. ലോകസമാധാനമെന്ന ആ ലക്ഷ്യത്തിലേക്കുള്ള ഏറ്റവും വലിയ ചുവടുവയ്പ്പുകളിലൊന്നായിരിക്കും മാർപാപ്പയുടെ യു.എ.ഇ സന്ദർശനം.

യു.എ.ഇ വത്തിക്കാൻ ബന്ധം ചരിത്രത്തിന്റെ  രേഖകളിൽ 

കേവലം പന്ത്രണ്ടു വർഷങ്ങൾക്കു മുൻപു 2007 ൽ മാത്രമാണ് യു.എ.ഇയും വത്തിക്കാനും ഔദ്യോഗിക നയതന്ത്ര ബന്ധം ആരംഭിച്ചത്. എന്നാൽ അതിനും മുൻപ്, 1951 ൽ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോമിലെത്തിയതായി രേഖകൾ വ്യക്തമാക്കുന്നു. ഔദ്യോഗിക കൂടിക്കാഴ്ചകളൊന്നുമില്ലെങ്കിലും യുഎഇ വത്തിക്കാൻ ബന്ധത്തിൻറെ ആദ്യ ചുവടുവയ്പ്പായിരുന്നു രാഷ്ട്രപിതാവിൻറെ സന്ദർശനം. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് കത്തിലൂടെ സൌഹൃദബന്ധം തുടർന്നു. ബെനഡിക്ട് പതിനാറാമൻ മാാർപാപ്പയുടെ കാലത്ത് 2008 ഒക്ടോബറിൽ യു.എ.ഇയിൽ നിന്നും ഉന്നതസംഘം വത്തിക്കാനിലെത്തി നയതന്ത്ര ചർച്ചകൾ നടത്തി.

2016 ൽ അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വത്തിക്കാനിൽ നേരിട്ടെത്തി മാർപാപ്പയെ യു.എ.ഇയിലേക്ക് ക്ഷണിച്ചു. മൂന്നു വർഷങ്ങൾക്കിപ്പുറം ആ ക്ഷണം സ്വീകരിച്ച് ആദ്യമായി ഗൾഫ് രാജ്യത്തേക്ക് മാർപാപ്പയെത്തുന്നു.

എന്നെ സമാധാനത്തിൻറെ ഉപകരണമാക്കി മാറ്റണേയെന്ന അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൻറെ പ്രാർഥനയുടെ ആദ്യവരികളാണ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിൻറെ പ്രമേയം. 1219 ൽ അസീസിയിലെ ഫ്രാൻസിസ്, ഈജിപ്തിലെ സുൽത്താൻ മാലിഖ് അൽ കമീലുമായി സംവദിച്ചതിൻറെ എണ്ണൂറാം വാർഷികത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ അറേബ്യൻ മണ്ണിലേക്കുള്ള സന്ദർശനം.

പ്രകൃതിയ പ്രണയിച്ച് സകല ജീവജാലങ്ങളെയും സഹിഷ്ണുതയോടെ കാണണമെന്ന അസീസിയിലെ ഫ്രാൻസിസിൻറെ നിർദേശം ശിരസാവഹിച്ച് മറ്റൊരു ഫ്രാൻസിസ് സഹിഷ്ണുതയുടെ വർഷത്തിൽ ഹൃദയവിശാലത നിറഞ്ഞ രാജ്യത്തേക്കെത്തുന്നു.

അനുയായികളുടെ എണ്ണത്തിൽ ലോകത്തെ ഏറ്റവും വലിയ മതങ്ങളുടെ സംവാദം ചരിത്രത്തിൻറെ ആവർത്തനം മാത്രമല്ല, പുതി ചരിത്രത്തിലേക്കുള്ള ചുവടുവയ്പ്പു കൂടിയാണ്.

തകർക്കപ്പെട്ട മതിലുകൾ മറന്നു പുതിയ മതിലുകളുടെ പണിപ്പുരയിലായിരിക്കുന്ന രാഷ്ട്രനേതാക്കളോടു മതിലല്ല, മനുഷ്യരെ ബന്ധിപ്പിക്കുന്ന പാലങ്ങളാണ് ആവശ്യമെന്നുറക്കെ പ്രഖ്യാപിച്ച ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം മതാതീത ആത്മീയതയുടെ പ്രഖ്യാപനമാണ്. മാനവമതസൌഹാർദ്ദ സമ്മേളനത്തിൽ മാർപാപ്പയുടെ വാക്കുകൾക്കായാണ് ലോകം കാതോർത്തിരിക്കുന്നത്.

യെമനിലും സിറിയയിലും തുടരുന്ന ആഭ്യന്തര പ്രതിസന്ധികളിൽ തുടങ്ങി കുടിയേറ്റത്തെക്കുറിച്ചുള്ള വേവലാതികളടക്കമുള്ള മതം കാരണമായ വിഷയങ്ങളോടുള്ള മാർപ്പാപ്പയുടെ പ്രതികരണം കാലത്തിൻറെ ആവശ്യങ്ങളാണ്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവിധ മതസംസ്കാരങ്ങൾ പിൻതുടരുന്ന എഴുന്നൂറോളം ആത്മീയനേതാക്കൾ പങ്കെടുക്കുന്ന സമ്മേളനം ചരിത്രത്തിൻറെ ഭാഗമാകും. സന്ദർശനത്തിനു മുന്നോടിയായുള്ള സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറയുന്നതിങ്ങനെ: “വിവിധരീതികളിലാണെങ്കിലും വിശ്വാസമാണ് നമ്മെ ഒരുമിപ്പിക്കുന്നത്. വിദ്വേഷവും വ്യത്യാസവും അകറ്റാൻ നമ്മെ സഹായിക്കുന്നതും ഇതേ വിശ്വാസമാണ്.”

ഇതേവിശ്വാസം പലപ്പോഴെങ്കിലും തീവ്രതയോടെ മതിലുകൾ പണിയുന്ന കാലത്തു ഇത്തരം പ്രഖ്യാപനങ്ങൾ പ്രതീക്ഷ നൽകുന്നുണ്ട്.

ഏറ്റവും ബഹുമാനത്തോടെയും സഹിഷ്ണുതയോടെയുമാണ് യു.എ.ഇ ഭരണകർത്താക്കൾ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനെ സ്വീകരിക്കാനൊരങ്ങുന്നത്. കീഴ്വഴക്കങ്ങൾ മാനവികതയുടെ പേരിൽ മറികടക്കുകയാണ്.

പതിവുരീതികൾ മറികടന്നു പരിശുദ്ധ പിതാവേ എന്ന അഭിസംബോധനയോടെ മാർപാപ്പയെ സ്വാഗതം ചെയ്യുന്ന അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

അസലാമും അലൈക്കും എന്ന ഇസ്ളാം മതത്തിൻറെ അഭിസംബോധനാ രീതിയിൽ യുഎഇ ജനതയെ അഭിസംബോധനചെയ്യുന്ന ഫ്രാൻസിസ് മാർപാപ്പ.

RECENT POSTS
Copyright © . All rights reserved