സ്വന്തം ലേഖകന്‍
ഡൽഹി : ഇന്ത്യന്‍ ജനാധിപത്യം അതിക്രൂരമായി മോഡിയും കൂട്ടരും ചേര്‍ന്ന് കശാപ്പ് ചെയ്തിരിക്കുന്നു. ഇന്ത്യന്‍ ജനത ഞെട്ടിത്തരിക്കുന്ന തെളിവുകളാണ് ആം ആദ്മി പാര്‍ട്ടി ഡൽഹി നിയമസഭയില്‍ എല്ലാ എം എല്‍ എ മാരുടെയും മുന്‍പില്‍ വച്ച് പുറത്ത് വിട്ടിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താനാകുമെന്ന് തെളിയിച്ച് ആം ആദ്മി പാർട്ടി. ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ എ.എ.പി എം.എൽ.എ സൗരഭ് ഭരദ്വാജാണ് വോട്ടിങ് യന്ത്രവുമായി നിയമസഭയിലെത്തിയത്. വോട്ടിങ് യന്ത്രത്തിൽ ഒരു രഹസ്യ കോഡ് നൽകിയാൽ പോൾ ചെയ്യുന്ന എല്ലാ വോട്ടും ഒരു കക്ഷിക്ക് കിട്ടുമെന്ന് ഭരദ്വാജ് യന്ത്രം പ്രവർത്തിപ്പിച്ച് വിശദീകരിച്ചു.
ആദ്യം ശരിയായ രീതിയില്‍ വോട്ട് ചെയ്തതിന്റെ ഫലം കാണിച്ചതിന് ശേഷം രഹസ്യ കോഡ് ഉപയോഗിച്ച് കൃത്രിമം നടത്തിയ ശേഷമുള്ള ഫലവും കാണിച്ചു. രഹസ്യകോഡ് നല്‍കിയതോടെ എ.എ.പിയുടെ ചിഹ്നത്തില്‍ 10 വോട്ട് ചെയ്തത് ഫലം വന്നപ്പോള്‍ ബി.ജെ.പിയുടെ അക്കൗണ്ടിലായി. വോട്ടിങ് യന്ത്രത്തില്‍ അനായാസം കൃത്രിമം നടത്താന്‍ കഴിയുമെന്നും ഭരദ്വാജ് വ്യക്തമാക്കി.
വോട്ടിങ് യന്ത്രവുമായി നിയമസഭയില്‍ എത്തിയ സൗരഭ് ഭരദ്വാജ് എംഎല്‍എയാണ് തത്സമയം ഇക്കാര്യം എങ്ങനെ കൃത്രിമം നടത്താമെന്ന് തെളിയിച്ചത്. രഹസ്യകോഡ് ഉപയോഗിച്ചാണ് കൃത്രിമം നടത്തിയത്. ആദ്യം ശരിയായ രീതിയില്‍ വോട്ട് ചെയ്തതിന്റെ ഫലം കാട്ടിയ ശേഷം രഹസ്യ കോഡ് ഉപയോഗിച്ച് കൃത്രിമം നടത്തിയ ശേഷമുള്ള ഫലം കാണിച്ചപ്പോള്‍ വന്‍ വ്യത്യാസമായിരുന്നു. രഹസ്യ കോഡ് നല്‍കിയതോടെ എഎപിയുടെ ചിഹ്നത്തില്‍ 10 വോട്ട് ചെയ്തത് ഫലം വന്നപ്പോള്‍ ബിജെപിയുടെ അക്കൗണ്ടിലായി. വോട്ടിങ് യന്ത്രത്തില്‍ അനായാസം കൃത്രിമം നടത്താന്‍ കഴിയുമെന്നാണ് ഭരദ്വാജ് അവതരിപ്പിച്ച് കാട്ടിയത്.
എം.എല്‍.എ. ആകുന്നതിനു മുമ്പ് 10 വര്‍ഷത്തോളം താനൊരു കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു എന്ന ആമുഖത്തോടെയാണ് ഭരദ്വാജ് നിയമസഭയില്‍ വോട്ടിങ് കൃത്രിമം അവതരിപ്പിച്ചു കാട്ടിയത്. മോക്ക് ടെസ്റ്റില്‍ പാസാകുന്ന തിരഞ്ഞെടുപ്പ് യന്ത്രത്തില്‍, വോട്ടിങ് സമയത്ത് കൃത്രിമം നടത്താനാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പോളിങ് അവസാനിച്ചാലുടന്‍ യന്ത്രങ്ങള്‍ സീലുചെയ്ത് സുരക്ഷാമുറിയിലേക്ക് മാറ്റുകയാണ് പതിവ്. എന്നാല്‍ അതിനും മുമ്പ് തന്നെ കൃത്രിമം നടന്നു കഴിഞ്ഞിരിക്കും. വോട്ടര്‍ തിരഞ്ഞെടുക്കുന്ന പാര്‍ട്ടിക്കു തന്നെ വോട്ട് പോകണമെന്നില്ല. വോട്ടറെന്ന വ്യാജേന ബൂത്തിലെത്തുന്നയാള്‍, യന്ത്രത്തില്‍ ചില പ്രത്യേക കോഡുകള്‍ നല്‍കുന്നതിലൂടെ അന്തിമ ഫലത്തില്‍ മാറ്റം വരുത്താനാകും.
പുതിയ എഞ്ചിനീയര്‍മാര്‍ക്കു പോലും ഹാക്ക് ചെയ്യാവുന്ന വോട്ടിങ് യന്ത്രങ്ങളില്‍ അധിഷ്ഠിതമായാണ് ഇന്ത്യയുടെ ജനാധിപത്യം നിലകൊള്ളുന്നത്. സമ്മതിദാനം വിനിയോഗിക്കുവാന്‍ എത്തിച്ചേരുമ്പോള്‍ തെറ്റുകുറ്റങ്ങളൊന്നും ഇല്ലാത്ത വോട്ടിങ് യന്ത്രങ്ങളാണ് എന്നു നാം തെറ്റിദ്ധരിക്കുകയും ചെയ്യുന്നു-സൗരഭ് ഭരദ്വാജ് പറയുന്നു
വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിക്കുന്നതിന്റെ വീഡിയോ എൻ ഡി ടി വിയാണ് പുറത്തു വിട്ടത്. എങ്ങനെ വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിക്കാൻ കഴിയുമെന്ന് ആം ആദ്മി പാർട്ടിയാണ് നിയമ സഭയുടെ പ്രത്യേക സമ്മേളനത്തിൽ തെളിയിച്ചത്. ഇത് സത്യമാണെങ്കിൽ കേജരിവാൾ പറഞ്ഞത് പോലെ ജനാധിപത്യത്തിന്റെ അവസാനമാണ്.
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി സമാന രീതിയാണ് പിന്തുടർന്നതെന്നും ഭരദ്വാജ് ആരോപിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണം. പത്തു വർഷമായി താൻ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കാൻ ഏതു ശാസ്ത്രജ്ഞനെയും വെല്ലുവിളിക്കുന്നു. മനുഷ്യൻ നിർമ്മിച്ച ഏത് ഉപകരണവും മനുഷ്യനെകൊണ്ട് ഹാക്ക് ചെയ്യാൻ സാധിക്കും. ഇ.വി.എം മെഷിനുകൾ നിർമ്മിച്ച രാജ്യങ്ങൾ ഇപ്പോൾ വീണ്ടും ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണെന്നും സൗരഭ് പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങളില്‍ തട്ടിപ്പ് നടത്താനാകുമെങ്കില്‍ അത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അവസാനമാണെന്ന് കെജ്‌രിവാള്‍ മുൻപ് പറഞ്ഞിരുന്നു.
സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ എത്തുന്നു. ഷിബു ജോണ്‍ പ്രസിഡന്റായി മുപ്പതില്‍ താഴെ കുടുംബങ്ങളുടെ അംഗബലമുള്ള ന്യൂ ജന്‍ ടച്ചില്‍ തിളങ്ങുന്ന സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ കലാരംഗത്ത് നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണ്. കലാതിലകപ്പട്ടം ഉള്‍പ്പെടെ, യുക്മ നാഷണല്‍ കലാമേളയില്‍ ഇവര്‍ കൊയ്യുന്ന സമ്മാനങ്ങളുടെ എണ്ണം അതിന് വ്യക്തമായ ഉദാഹരണമാണ്. ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ജനകീയ പത്രമാണെന്ന് ലോക മലയാളികള്‍ പറഞ്ഞ മലയാളം യുകെയ്ക്ക് എല്ലാവിധ പിന്‍തുണയും അര്‍പ്പിച്ചുകൊണ്ട് മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ തങ്ങളുടെ പ്രിയ താരങ്ങളുടെ നിറപ്പകിട്ടാര്‍ന്ന പ്രകടനം ആയിരത്തോളം വരുന്ന കാണികള്‍ക്ക് മുമ്പില്‍ അവര്‍ അവതരിപ്പിക്കും.
സോനാ ജോസും അലീനയും അനീറ്റയുമൊക്കെ മെയ് പതിമൂന്നിന് ലെസ്റ്ററില്‍ വെച്ചു നടക്കുന്ന മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ എത്തുകയായി. സ്ത്രീശക്തിക്കാധാരമായ സെമീ ക്ലാസിക്കല്‍ ഡാന്‍സ് ഫ്യൂഷന്‍ ടച്ച് സ്വന്തമായി കൊറിയോഗ്രാഫി ചെയ്തവതരിപ്പിക്കുകയാണ് സോനാ ജോസ്. സ്ത്രീകള്‍ ശക്തിയുള്ളവരാണെന്ന് ആ ഇളം മനസ്സ് ചെറുപ്പത്തിലേ തിരിച്ചറിഞ്ഞു. ആ ശക്തി സമൂഹത്തിന് കാണിച്ചു കൊടുക്കുകയാണിവിടെ. മുദ്രകളിലൂടെ.. ചലനങ്ങളിലൂടെ… നവരസങ്ങളിലൂടെ… നോട്ടത്തിലും ഭാവത്തിലും മിഴിയിളക്കത്തിലുമൊക്കെ സ്ത്രീശക്തിയുണ്ടാകും. അങ്കമാലി എളവൂര്‍ കല്ലറയ്ക്കല്‍ വീട്ടില്‍ ജോസ് കെ ആന്റണിയുടേയും സില്‍വി ജോസിന്റെയും രണ്ട് മക്കളില്‍ രണ്ടാമള്‍. യുക്മ നാഷണല്‍ കലാമേളയിലെ 2014ലെ കലാതിലകപ്പട്ടമിരിക്കുന്നത് സാലിസ്ബറിയിലെ ജോസ് കെ ആന്റണിയുടെ വീട്ടിലാണ്. സോനയുടെ ചേച്ചി മിന്നാ ജോസിന്റെ മിന്നുന്ന പ്രകടനം യുക്മ നാഷണല്‍ കലാമേളയില്‍ മിന്നയെ കലാതിലകമാക്കി. അനുജത്തി സോനയും ഒട്ടും പിറകിലല്ല. ഫോഡിംഗ് ബ്രിഡ്ജ് ബര്‍ഗേറ്റ് സ്‌കൂള്‍ ആന്റ് സിസ്‌ക്ത് ഫാം സെന്ററില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സോനാ നൃത്തം പഠിച്ചതു തുടങ്ങിയത് നാലാം വയസു മുതല്‍. അമ്മ സില്‍വി ജോസ് നല്ലൊരു നര്‍ത്തകിയാണ്. അമ്മയില്‍ നിന്നുള്‍ക്കൊണ്ട പ്രചോദനമാണ് മിന്നയേയും സോനയേയും നല്ല നര്‍ത്തകികളാക്കുന്നത്. യു കെയില്‍ അറിയപ്പെടുന്ന നല്ലൊരു നര്‍ത്തകിയായ കൂടിയായ സന്തോഷ് മേനോന്റെ ശിക്ഷണത്തില്‍ സോനാ ജോസ് ഭരതനാട്യം അഭ്യസിക്കുന്നു. സ്‌കൂള്‍ പഠനം ശോഭനമായ ഒരു ഭാവി ഉറപ്പുവരുത്താന്‍. പക്ഷേ, നൃത്തം കൊണ്ടെന്ത് ഗുണം എന്ന ചോദ്യത്തിന് പഠനത്തോടൊപ്പം കലയെയും വളര്‍ത്തുക. മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കുക. ഇതായിരുന്നു സോനയുടെ മറുപടി. നൃത്തത്തില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന മിന്നയും സോനയും യുകെയിലെ നൃത്ത ലോകത്തിന് തന്നെ ഒരു മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ല.
അലീനയും അനീറ്റയും….
കായീകരംഗത്തും കലാരംഗത്തും ഒരുപോലെ തിളങ്ങുന്ന രണ്ട് കലാപ്രതിഭകള്‍. പ്രകാശം ചിത്രങ്ങളാക്കി യൂറോപ്പില്‍ പ്രസിദ്ധനായ ഫോട്ടോഗ്രാഫര്‍ ബിജു മൂന്നാനപ്പള്ളിയുടേയും രാജി ബിജുവിന്റെയും പുത്രിമാര്‍. പി. സി. ജോര്‍ജ്ജിന്റെ പൂഞ്ഞാറില്‍ നിന്നുള്ള ഈ കുടുംബം കലാ കായീക തലങ്ങളില്‍ സാലിസ്ബറി മലയാളി അസ്സോസിയേഷന് നല്‍കുന്ന സംഭാവനകള്‍ ഏറെയാണ്. ചുരുക്കം ചിലര്‍ മാത്രം കൈകാര്യം ചെയ്യുന്ന പെന്‍സില്‍ ഡ്രോയിംഗിലാണ് ഈ സഹോദരിമാര്‍ക്ക് കൂടുതല്‍ താല്പര്യം. കര്‍ത്താവിന്റെ ഉയിര്‍പ്പ് ബ്രിസ്സ്‌റ്റോള്‍ ബൈബിള്‍ കലോത്സവത്തില്‍ പെന്‍സില്‍ ഡ്രോയിംഗില്‍ മത്സര ഇനമായി വന്നപ്പോള്‍ ഒന്നാം സമ്മാനം വാങ്ങിയ അപൂര്‍വ്വ സഹോദരിമാര്‍..
സാലിസ്ബറി സെന്റ്. ഓസ്മണ്‍ഡ് കാത്തലിക് സ്‌ക്കൂളില്‍ പഠിക്കുന്ന ഈ സഹോദരിമാരും കഴിഞ്ഞ നാലുവര്‍ഷമായി അറിയപ്പെടുന്ന നര്‍ത്തകനായ സന്തോഷ് മേനോന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുകയാണ്. മക്കള്‍ നൃത്തച്ചുവടുകള്‍ വെയ്ക്കുന്നത് അമ്മയുടെ കഴിവില്‍ നിന്നാണ് എന്ന് പൊതുസമൂഹം പറയാറുണ്ട്.
രാജി ബിജു അതിനുദാഹരണമാണ്.
സിനിമാറ്റിക് ഫ്യൂഷന്‍. ആറ് വ്യത്യസ്ത രീതിയില്‍ ഇന്ത്യയുടെ തനതായ കല കോണ്‍ടെംബ്രററി, ഹിപ്പ് ഹോപ്പ്, ഭരതനാട്യം, ബങ്കറ, ബോളിവുഡ്, ഡപ്പാന്‍കുത്ത് എല്ലാം കൂടി ഒരേ സ്റ്റേജില്‍ കാണികളുടെ മുമ്പിലെത്തിക്കുകയാണ് അലീനയും അനീറ്റയും. യുക്മയുടെ മുന്‍ കലാതിലകം മിന്നാ ജോസ് കൊറിയോഗ്രാഫി ചെയ്യുന്ന ഈ ക്ലബ് ഡാന്‍സ് ഭാരതത്തിന്റെ ശുദ്ധ സംസ്‌ക്കാരം ഒരിക്കല്‍ക്കൂടി ലെസ്റ്ററില്‍ വരച്ചു കാണിക്കും.
ജനകീയ പത്രത്തിന്റെ അവാര്‍ഡ് നൈറ്റിന് ഇനി അഞ്ചു ദിനങ്ങള്‍ മാത്രം. ലെസ്റ്റര്‍ കേരളാ കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന അവാര്‍ഡ് നൈറ്റില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ അതിഥിയാകുമ്പോള്‍ പുലിമുരുകനിലൂടെ മലയാള സിനിമയെ ഉയരങ്ങളിലെക്കെത്തിച്ച പ്രിയ സംവിധായകന്‍ വൈശാഖ് അവാര്‍ഡ് നൈറ്റ് ഉദ്ഘാടനം ചെയ്യും. ഇടുക്കിയുടെ സ്വന്തം ജോയിസ് ജോര്‍ജ്ജ് MPയും മലയാളം യുകെയുടെ പ്രിയ വായനക്കാരോടൊപ്പം ലെസ്റ്ററില്‍ ചേരും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഇരുപതോളം പേര്‍ ആദരിക്കപ്പെടും.. ഇരുനൂറോളം കലാകാരന്മാര്‍ കഴിവ് തെളിയിക്കും.. യുകെയിലെ എല്ലാ കലാസ്നേഹികളെയും മെയ് 13ന് ശനിയാഴ്ച ലെസ്റ്ററിലേക്ക് സ്വാഗതം ചെയ്യുന്നു..
ജനങ്ങളോടൊപ്പം നില്‍ക്കുന്ന ഒരേയൊരു മാധ്യമം യൂറോപ്പിലും..
സത്യങ്ങള്‍ വളച്ചൊടിക്കാതെ !
Also Read:
മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..
മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു
മലയാളം യുകെ ന്യൂസ് ടീം.
ലെസ്റ്ററിൻറെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെടുന്ന ദിനത്തിനായുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു. ലെസ്റ്റർ കേരളാ കമ്യൂണിറ്റിയുടെ ആതിഥേയത്വത്തില്‍ മലയാളം യുകെ ഓൺലൈൻ ന്യൂസ് ഒരുക്കുന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റും ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷവും യുകെയിലെ മലയാളി സമൂഹത്തിൻറെ ആഘോഷമായി മാറുന്നു. ഈ ആഘോഷത്തിന് പത്തരമാറ്റ് പകിട്ടേകി കൊണ്ട് നൂറ്റമ്പതു കോടി ക്ലബ്ബിലേയ്ക്ക് മലയാള സിനിമയെ നയിച്ച പ്രമുഖ സംവിധായകൻ വൈശാഖ് കുടുംബസമേതം അവാര്‍ഡ് നൈറ്റ് വേദിയിലെത്തി ചേരുന്നു. മെയ് 13 ശനിയാഴ്ച ലെസ്റ്റര്‍ മെഹര്‍ സെന്ററിലേക്ക് ഒഴുകിയെത്തുന്ന ആയിരക്കണക്കിന് യുകെ മലയാളികളെ സാക്ഷിയാക്കി മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍ വൈശാഖ് അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്യും. 2005 ൽ പുറത്തിറങ്ങിയ കൊച്ചി രാജാവ് മുതൽ പോക്കിരി രാജ, സൗണ്ട് തോമ, വിശുദ്ധൻ, കസിൻസ് തുടങ്ങി മലയാള സിനിമയിലെ എക്കാലത്തെയും ചരിത്രമായി മാറിയ പുലി മുരുകന്‍ വരെയുള്ള മഹത്തായ കലാ സൃഷ്ടികളിലൂടെ മലയാള സിനിമാ ലോകത്തിൻറെ അഭിമാന താരമായ വൈശാഖിൻറെ സാന്നിദ്ധ്യം ആഘോഷത്തിൻറെ മാറ്റുകൂട്ടും.
കുടുംബ സമേതമാണ് വൈശാഖ് അവാർഡ് നൈറ്റിൽ പങ്കെടുക്കുക. വൈശാഖിനൊപ്പം പത്നി നീന വൈശാഖ്, മക്കളായ ഇസബെല്‍, ദേവ് എന്നിവരും അവാര്‍ഡ് നൈറ്റ് വേദിയില്‍ താരപ്പൊലിമയേകും. യുകെ മലയാളി സമൂഹത്തിലെ ആദരണീയ വ്യക്തിത്വങ്ങളെയും മികവുറ്റ അസോസിയേഷനുകളെയും കാരുണ്യ സ്പര്‍ശം നല്‍കുന്ന സംഘടനകളേയും അംഗീകരിക്കുന്ന അവാർഡ് നൈറ്റിൻറെ മുഖ്യാതിഥി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലാണ്. ഒപ്പം വിശിഷ്ടാതിഥിയായി ഇടുക്കിയില്‍ നിന്നുള്ള ജനകീയനായ എം.പി. ജോയിസ് ജോര്‍ജ്ജും പങ്കെടുക്കും.
മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഒൻപതു വരെയും ലെസ്റ്ററിലെ റാവൻസ് ബ്രിഡ്ജ് ഡ്രൈവിലുള്ള മെഹർ കമ്യൂണിറ്റി സെന്ററിലാണ് അവാർഡ് നൈറ്റ് നടക്കുന്നത്. ഇരുന്നൂറിലേറെ പ്രതിഭകൾ 40 ലേറെ വർണ വിസ്മയമൊരുക്കുന്ന പ്രകടനങ്ങളുമായി എത്തുന്ന കലാസന്ധ്യയുടെ റിഹേഴ്സലുകൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്. ദൂര സ്ഥലങ്ങളില്‍ നിന്നുള്ള അസോസിയേഷനുകളും കമ്മ്യൂണിറ്റികളും കോച്ചുകൾ ബുക്കു ചെയ്താണ് പങ്കെടുക്കുന്നവർക്ക് സൗകര്യമൊരുക്കുന്നത്. 2000 ലേറെ പേർക്ക് സൗകര്യപ്രദമായി ഇരുന്ന് പരിപാടികള്‍ വീക്ഷിക്കുന്നതിനുള്ള സൗകര്യം മെഹർ സെന്ററിലുണ്ട്. 350 ലേറെ കാറുകൾക്കുള്ള പാർക്കിംഗ് സൗകര്യവുമുണ്ട്.
മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൻറെയും ഇൻറർനാഷണൽ നഴ്സസ് ഡേ ആഘോഷത്തിലേയ്ക്കുമുള്ള പ്രവേശനവും കാര്‍ പാര്‍ക്കിംഗും തീര്‍ത്തും സൗജന്യമാണ്. മിതമായ നിരക്കിൽ ലെസ്റ്റർ കേരള കമ്യൂണിറ്റി വൈവിധ്യമായ കേരളീയ, ഇംഗ്ലീഷ് വിഭവങ്ങളുടെ ഫുഡ് സ്റ്റാളുകൾ ഒരുക്കുന്നുണ്ട്. അഭൂതപൂർവ്വമായ സഹകരണമാണ് മലയാളി സമൂഹത്തിൽ നിന്ന് അവാർഡ് നൈറ്റിൻറെ വിജയത്തിനായി ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് യുകെയിലെ ഏറ്റവും ജനപ്രിയ ചാനലായി മാറിയ മാഗ്നാവിഷനും യുകെയിലെ ആദ്യ മലയാളം റേഡിയോ ആയ ലണ്ടൻ മലയാളം റേഡിയോയും അവാർഡ് നൈറ്റിൻറെ മീഡിയ പാർട്ണർമാരാണ്.
സമയക്ലിപ്തത പാലിച്ചുകൊണ്ട് പ്രോഗ്രാമുകൾ സ്റ്റേജിൽ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് പ്രോഗ്രാം കമ്മറ്റി. സ്റ്റേജ് ഷോകൾ അനിയന്ത്രിതമായി നീണ്ടു പോവുന്ന പതിവിനു അന്ത്യം കുറിക്കാൻ തീരുമാനിച്ച് കൊണ്ട് കൃത്യ സമയത്ത് തന്നെ പ്രോഗ്രാമുകള്‍ ആരംഭിച്ച് പ്രഖ്യാപിത സമയത്തിനുള്ളില്‍ തന്നെ തീര്‍ക്കാനുള്ള ശ്രമത്തിലാണ് സംഘാടക സമിതി.
യുകെയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ആഘോഷങ്ങളിൽ പങ്കെടുക്കും. യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ, സാംസ്കാരിക സംഘടനകളായ ചേതന, സമീക്ഷ തുടങ്ങിയ നിരവധി സംഘടനകളുടെ ഭാരവാഹികള്‍ അവാര്‍ഡ് നൈറ്റ് വേദിയില്‍ എത്തിച്ചേരും. ഇന്റർനാഷണൽ നഴ്സസ് ഡേയുടെ വിവിധ പരിപാടികൾ ചടങ്ങിനോട് അനുബന്ധിച്ച് നടക്കും. മികച്ച അസോസിയേഷനുകൾക്കും ചാരിറ്റിയുൾപ്പെടെ വിവിധ മേഖലകളിൽ പ്രശംസനീയമായ പ്രവർത്തനം കാഴ്ചവച്ച പ്രസ്ഥാനങ്ങൾക്കും വ്യക്തികൾക്കും എക്സൽ അവാർഡുകൾ സമ്മാനിക്കും. നഴ്സിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർക്കായി നടത്തിയ ലേഖന മത്സരത്തിലെ വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും. ലേഖന മത്സരത്തിൽ ലിങ്കൺ ഷയറിൽ നിന്നുള്ള ഷെറിൻ ജോസ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ പ്രസ്റ്റണിൽ നിന്നുള്ള ബീനാ ബിബിൻ രണ്ടാമതും ബർമ്മിങ്ങാമിൽ നിന്നുള്ള ബിജു ജോസഫ് മൂന്നാമതും എത്തി.
റാമ്പിന്റെ രാജകുമാരിമാർ ക്യാറ്റ് വാക്കിൻറെ അകമ്പടിയോടെ സ്റ്റേജിൽ എത്തുന്ന മിസ് മലയാളം യുകെ മത്സരം ആയിരിക്കും അവാര്‍ഡ് നൈറ്റ് വേദിയിലെ മറ്റൊരു ആകര്‍ഷണം. സൗന്ദര്യവും ബുദ്ധിശക്തിയും ഒത്ത് ചേര്‍ന്ന എട്ട് മിടുക്കികള്‍ അണിനിരക്കുന്ന മിസ്സ് മലയാളം യുകെ മത്സരം മൂന്ന് റൗണ്ടുകള്‍ ആയാണ് നടക്കുക. മത്സരത്തിനുള്ള ആദ്യ ഗ്രൂമിംങ്ങ് സെഷൻ ലെസ്റ്ററിൽ ശനിയാഴ്ച നടന്നു. ഗ്ലോസ്റ്ററിൽ നിന്നുള്ള ജൂലിയറ്റ് മരിയ സെബാസ്റ്റ്യൻ, വാറ്റ് ഫോർഡിൽ നിന്നും സഹോദരിമാരായ മെറിറ്റ ജോസ്, ബെല്ലാ ജോസ്, നനീറ്റെണിൽ നിന്നും സ്നേഹാ സെൻസ്, ഡെർബിയിൽ നിന്ന് ഇരട്ടകളായ സുസൈൻ സ്റ്റാൻലി, സ്വീൻ സ്റ്റാൻലി, ലെസ്റ്ററിൽ നിന്നും ഹെലൻ മരിയ ജെയിംസ്, അൻജോ ജോർജ് എന്നിവരുമാണ് മിസ് മലയാളം യുകെ 2017ൽ പങ്കെടുക്കുന്നത്. നീന വൈശാഖ് ആയിരിക്കും മിസ്സ് മലയാളം യുകെ മത്സരത്തിലെ വിജയികളെ കിരീടം അണിയിക്കുന്നത്.
പ്രോഗ്രാം ആങ്കറിംഗിലെ പ്രതിഭകളായ മോനി ഷിജോ, റോബി മേക്കര എന്നിവരാണ് മിസ് മലയാളം യുകെ മത്സരത്തിൽ സ്റ്റേജിൽ ആവേശം വിതറാൻ നേതൃത്വം നല്കുന്നത്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡന്റ് സോണി ജോർജാണ് മിസ് മലയാളം യുകെയുടെ കോർഡിനേറ്റർ. അത്യാധുനിക ലൈറ്റിംഗ് സൗണ്ട് സംവിധാനങ്ങളോടെയാണ് സ്റ്റേജ് പെർഫോർമൻസുകൾ നടക്കുന്നത്.
യുകെയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ബീ വണ്‍, ഒന്നാം നിര സോളിസിറ്റര്‍ സ്ഥാപനമായ കെന്നഡി സോളിസിറ്റര്‍സ്, പ്രമുഖ വസ്ത്രാലയമായ കാവ്യ സില്‍ക്സ് തുടങ്ങിയവരാണ് മലയാളം യുകെ അവാര്‍ഡ് നൈറ്റിന്റെ പ്രധാന സ്പോണ്‍സര്‍മാര്‍.
Also Read:
മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..
മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു
വേനലിന്റെ വറുതിയിൽ ഒരു മഴ കിട്ടുന്നത് വലിയ ആശ്വാസമാണ്. എന്നാൽ കല്ലുമഴ പെയ്താലോ. കഴിഞ്ഞ ദിവസങ്ങളിൽ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത് അക്ഷരാർത്ഥത്തിൽ കല്ലുമഴയായിരുന്നു. എന്നാൽ ഈ കാഴ്ചകൾ സോഷ്യൽ മീഡിയകളിൽ വൈറലായതോടെയാണ്, സത്യാവസ്ഥ എല്ലാവരും അറിഞ്ഞത്
കഴിഞ്ഞ ഒരാഴ്ചയിൽ വിവിധ ദിവസങ്ങളിലായി വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആലിപ്പഴം വീണിരുന്നു. വെറുതെ ആലിപ്പഴം പൊഴിഞ്ഞെന്ന് പറഞ്ഞാൽ പോരാ. കാൽ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ആലിപ്പഴ വീഴ്ചയായിരുന്നു അത്. മഞ്ഞ് പെയ്യുന്ന ഷിംലയോ കശ്മീരോ ആണിതെന്ന് ചിത്രങ്ങൾ കണ്ടാൽ സംശയം തോന്നും.
ഏപ്രിൽ 30 ന് വൈകിട്ടാണ് മാനന്തവാടിയിലും എച്ചോമിലും ആലിപ്പഴം വീണത്. ഇതിന് പിന്നാലെ സുൽത്താൻ ബത്തേരിയിലും ആലിപ്പഴം വീണു. അത് മെയ് ഒന്നിന് വൈകിട്ടോടെ. അവധി ദിവസമായതിനാൽ നാട്ടുകാരെല്ലാം ആലിപ്പഴത്തിന്റെ വീഴ്ച വേണ്ടുവോളം ആസ്വദിച്ചു.
കൂന കൂട്ടിവച്ചാണ് പലരും വയനാടൻ ആലിപ്പഴത്തെ സ്വീകരിച്ചത്. റോഡിലും മുറ്റത്തും നിറയെ വീണു കിടന്ന ആലിപ്പഴങ്ങൾ ബക്കറ്റിലാക്കി ശേഖരിച്ചവരും ഏറെ. ആലിപ്പഴം വീണ ബത്തേരിയിലെയും മാനന്തവാടിയിലെയും നിരത്തുകൾ കണ്ടാൽ ഹിമാചലിലെയോ ജമ്മുവിലെയോ നാട്ടുവഴികളാണെന്ന് തോന്നിപ്പോകും.
ആലിപ്പഴ കാഴ്ചകളുടെ നിരവധി ചിത്രങ്ങളാണ് ഫെയ്സ്ബുക്കും വാട്സ്ആപ്പും ഉൾപ്പെടെയുളള സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ഓരോ ചിത്രവും കാഴ്ചക്കാരെ ആശ്ചര്യപ്പെടുത്തുന്നതാണ്.
ആലിപ്പഴം വീഴുന്നത് കേരളത്തിൽ അപൂർവമല്ല. പക്ഷെ, ഇത്രയധികം ആലിപ്പഴം ഒരുമിച്ച് വീഴുന്നത് വളരെ അപൂർവമായാണ്. ഇതേക്കുറിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അന്വേഷണം നടത്തിയിരുന്നു. “ഉയർന്ന ഭൂപ്രദേശമായതിനാലാണ് ഇത് സംഭവിച്ചത്” എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരം ഡയറക്ടർ സുദേവൻ പറഞ്ഞത്.
“ഇടിമിന്നലുണ്ടാകുമ്പോഴാണ് ഇത്തരം സംഭവങ്ങൾ സാധാരണയായി ഉണ്ടാകുന്നത്. ഇടിമേഘങ്ങൾക്ക് മുകളിലെല്ലാം വലിയ ഐസ് കട്ടകൾ ഉണ്ടാകും. ഇടിയുണ്ടാകുമ്പോൾ ഇത് പൊട്ടിത്തകർന്ന് താഴെ വീഴും. സാധാരണ ഇത് മണ്ണിലേക്ക് എത്താറില്ല. പക്ഷെ കനത്ത നിലയിൽ ഇടിമേഘങ്ങളുടെ ഉപരിതലത്തിൽ ഐസ് കട്ടകൾ ഉണ്ടെങ്കിൽ ഇങ്ങിനെ സംഭവിക്കാറുണ്ട്” അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കാൽനൂറ്റാണ്ടിനിടെ വീണ ഏറ്റവും ശക്തമായ ആലിപ്പഴം, കൃഷിയെ ബാധിക്കുമോ എന്ന ആശങ്കയിലായിരുന്നു കർഷകർ. ഏലം, കാപ്പി, മുള തുടങ്ങിയ വിളകൾക്കെല്ലാം ഇത് ഭീഷണിയാകുമോ എന്ന ആശങ്ക വയനാട്ടിലാകെ പരന്നിട്ടുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ ഭയപ്പെടാനൊന്നുമില്ലെന്നാണ് സുദേവൻ വ്യക്തമാക്കിയത്. “സാധാരണ ആപ്പിളിനേക്കാൾ വലിപ്പത്തിൽ വരെ ആലിപ്പഴം വീഴാറുണ്ട്. കേരളത്തിൽ ഇതിനുള്ള സാധ്യത വളരെ കുറവാണ്. ആപ്പിളുകളുടെ വലിപ്പത്തിൽ ആലിപ്പഴം പെയ്താൽ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ. വയനാട്ടിൽ വീണത് മുന്തിരിയുടെ വലിപ്പത്തിലുള്ള ആലിപ്പഴങ്ങളാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി കമ്പികളിലും പോസ്റ്റുകളിലും, ട്രാഫിക് ലൈറ്റുകളിലും തട്ടി വിമാനം നിരവധി വാഹനങ്ങൾക്കു മുകളിലൂടെ തകർന്നു വീഴുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്തു വന്നു. വാഷിങ്ടണിലെ മകിൽടെയോയിൽ ഇന്നലെയായിരുന്നു സംഭവം. പൈൻ ഫീൽഡ് വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ഒറ്റ എൻജിൻ വിമാനമാണ് എൻജിൻ തകരാറിനെ തുടർന്ന് അപകടത്തിൽ പെട്ടത്. ഈ സമയം ഇതേ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു കാറിന്റെ ഡാഷ് കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. തീയും പുകയും ഉയർന്നതോടെ വാഹനത്തിനുള്ളിൽ വരെ ചൂട് അനുഭവപ്പെട്ടതായി കാർ ഡ്രൈവർമാർ പറഞ്ഞു. നിരവധി വാഹനങ്ങൾക്ക് കേടു പറ്റിയിട്ടുണ്ട്. ഇന്ധനടാങ്ക് തകർന്നതാണ് സ്ഫോടനത്തിനിടയാക്കിയത്. എന്നാൽ പൈലറ്റും സഹയാത്രികരും അപകട സ്ഥലത്തു നിന്നു നടന്നു പോകുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ആരുടെയും പരുക്ക് ഗുരുതരമല്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ആ സംഭവം. വിദേശത്ത് വച്ചു നടന്ന ഒരു സ്റ്റേജ് ഷോയില്‍, സ്റ്റേജിലേക്ക് കയറിവന്ന ആരാധകനെ മോഹന്‍ലാല്‍ തള്ളിത്താഴെയിടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അഫ്സലും മോഹന്‍ലാലും സ്റ്റേജില്‍ പാട്ടുപാടിക്കൊണ്ടിരിയ്ക്കെയാണ് ആരാധകന്‍ കയറി വന്നത്. ആരാധകനോട് മോഹന്‍ലാലിന്റെ ക്രൂരത എന്ന തരത്തില്‍ വീഡിയോ വൈറലായി. ഇപ്പോഴും ആ വീഡിയോ ഹിറ്റാണ്. എന്നാല്‍ ആ സംഭവത്തിന് പിന്നിലെ സത്യാവസ്ഥ അഫ്സല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തുന്നു.
അന്ന് നടന്ന ആ സംഭവത്തിന് ദൃക്സാക്ഷിയാണ് ഞാന്‍. യുകെയില്‍ നടന്ന ഒരു സ്റ്റേജ് ഷോയിലാണ് സംഭവം. ഞാനും ലാലേട്ടനും കൂടെ ഹലോ എന്ന ചിത്രത്തിലെ പാട്ട് വേദിയില്‍ പാടിക്കൊണ്ടിരിയ്ക്കുകയാണ്. പരിപാടി ഏകദേശം അവസാനമെത്തിയിരുന്നു. തുടക്കം മുതല്‍ അയാള്‍ എല്ലാവരെയും ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഒരുപാട് പേര്‍ നമ്മുടെ പരിപാടികളൊക്കെ ആസ്വദിച്ചുകൊണ്ടിരിയ്ക്കെ, ഒരാള്‍ മാത്രം മദ്യപിച്ച് അലമ്പുണ്ടാക്കുന്നു. എല്ലാ പരിപാടികള്‍ക്കും കമന്റ് പറയുന്നു. വല്ലാത്ത അലോസരതയായിരുന്നു അത്.
അവിടെയുള്ള ഏതൊരാളും അപ്പോള്‍ അയാള്‍ക്കൊന്ന് പൊട്ടിക്കാന്‍ ആഗ്രഹിച്ചു പോയി കാണും. സ്റ്റേജില്‍ നിന്ന് ഇറങ്ങിയിട്ട് അയാളെ ഒന്ന് കാണണം എന്ന് ഞാനും കരുതിയിരുന്നു. എന്നാല്‍ പ്രതികരിച്ചത് ലാലേട്ടനാണ്. താഴെയുള്ള ശല്യങ്ങളൊന്നും പോരാതെ, സ്റ്റേജിലേക്ക് കയറി വന്നപ്പോഴാണ് ലാലേട്ടന്‍ പ്രതികരിച്ചത്. അത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ അന്ന് നടന്ന സംഭവങ്ങളൊന്നും അറിയാതെ, ലാലേട്ടന്‍ അയാളെ തള്ളിയിടുന്ന ഭാഗം മാത്രം കാണിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഒടുവില്‍ അദ്ദേഹം മാത്രം പ്രതിയായി. ഇത്തരം അനുഭവങ്ങള്‍ പലപ്പോഴും സ്റ്റേജ് ഷോകളില്‍ നേരിടാറുണ്ട്- അഫ്സല്‍ പറഞ്ഞു.
മലയാളം യുകെ ന്യൂസ് ടീം.
മലയാളം യുകെ എക്സൽ അവാർഡ് നൈറ്റ് ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുന്നു. സമയക്ലിപ്തത പാലിച്ചുകൊണ്ട് പ്രോഗ്രാമുകൾ സ്റ്റേജിൽ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് പ്രോഗ്രാം കമ്മറ്റി. സ്റ്റേജ് ഷോകൾ അനിയന്ത്രിതമായി നീണ്ടു പോവുന്ന പതിവിനു അന്ത്യം കുറിക്കാൻ സംഘാടകർ തീരുമാനിച്ചു കഴിഞ്ഞു. പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് തന്നെ ആരംഭിച്ച് ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഓർഡർറിൽ തന്നെ ഓരോ ഇനവും സ്റ്റേജിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. മെയ് 13ന് ലെസ്റ്ററിലെ മെഹർ സെന്ററിൽ ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 9 മണി വരെയാണ് അവാർഡ് നൈറ്റും ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷവും നടക്കുക. ഇതോടനുബന്ധിച്ചുള്ള മിസ് മലയാളം യുകെ മത്സരത്തിൻറെ ഗ്രൂമിംഗ് സെഷൻ ലെസ്റ്ററിൽ ഏപ്രിൽ 29 ശനിയാഴ്ച നടന്നു. മത്സരങ്ങൾ കോർഡിനേറ്റ് ചെയ്യുന്നത് ആതിഥേയരായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡന്റ് സോണി ജോർജാണ്. ഒരുക്കങ്ങൾ ശരിയായ രീതിയിൽ പുരോഗമിക്കുന്നതായി സോണി ജോർജ് പറഞ്ഞു. മൂന്നു റൗണ്ടുകളാണ് മത്സരത്തിൽ ഉണ്ടാവുക.
ഗ്ലോസ്റ്ററിൽ നിന്നുള്ള ജൂലിയറ്റ് മരിയ സെബാസ്റ്റ്യൻ, വാറ്റ് ഫോർഡിൽ നിന്നും സഹോദരിമാരായ മെറിറ്റ ജോസ്, ബെല്ലാ ജോസ്, നനീറ്റെണിൽ നിന്നും സ്നേഹാ സെൻസ്, ഡെർബിയിൽ നിന്ന് ഇരട്ടകളായ സുസൈൻ സ്റ്റാൻലി, സ്വീൻ സ്റ്റാൻലി, ലെസ്റ്ററിൽ നിന്നും ഹെലൻ മരിയ ജെയിംസ്, അൻജോ ജോർജ് എന്നിവരുമാണ് മിസ് മലയാളം യുകെ 2017ൽ പങ്കെടുക്കുന്നത്. പ്രോഗ്രാം ആങ്കറിംഗിലെ പ്രതിഭകളായ മോനി ഷിജോ, റോബി മേക്കര എന്നിവരാണ് മിസ് മലയാളം യുകെ മത്സരത്തിൽ സ്റ്റേജിൽ ആവേശം വിതറാൻ നേതൃത്വം നല്കുന്നത്.
അൻജോ ജോർജ്, ലെസ്റ്റർ
ലെസ്റ്റർ സെന്റ് പോൾസ് സ്കൂളിലെ ഇയർ 12 വിദ്യാർത്ഥിനി. ഡാൻസും റീഡിഗും ഫിലിമുകളും ഇഷ്ടപ്പെടുന്ന അൻജോ ജോർജ് ലെസ്റ്ററിലെ അക്കോൺസ് ഹിൽ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ജോർജ് ജോണിൻറെയും ലെസ്റ്റർ NHS ഹോസ്പിറ്റലിലെ നഴ്സായ ലിസി ജോർജിൻറെയും മകളാണ്. മലയാളം സ്ഫുടമായി സംസാരിക്കുന്ന അൻജോ സ്കൂൾ കൗൺസിൽ മെമ്പറായും ഹെഡ് ഗേൾ ആയും കഴിവു തെളിയിച്ചിട്ടുണ്ട്. അൻജോയുടെ സഹോദരൻ സാൻജോ ജോർജ് ബിർമിങ്ങാം യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു. ഭാവിയിൽ ന്യൂറോ സയൻസിൽ ഡിഗ്രി ചെയ്യണമെന്നാണ് അൻജോയുടെ ആഗ്രഹം. മലയാളം യുകെ ഒരുക്കുന്ന ഈ അവസരം തൻറെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നുണ്ടെന്ന് അൻജോ പറയുന്നു.
സുസൈൻ സ്റ്റാൻലി, സ്വീൻ സ്റ്റാൻലി ഡെർബി
റാമ്പിലെത്തുന്ന സുസൈനും സ്വീനും ഇരട്ടകളാണ്. ഇരുവരും സിക്സ്ത് ഫോമിൽ പഠിക്കുന്നു. സുസൈൻ ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ ഫോറൻസികിലും സ്വീൻ സണ്ടർലാൻഡ് യൂണിവേഴ്സിറ്റിയിൽ എം.ഫാമിലും പഠനത്തിനായി യോഗ്യത നേടിക്കഴിഞ്ഞു. പ്രോഗ്രാം ആങ്കറിംഗിൽ തൽപരരാണ് ഈ ഇരട്ട സഹോദരിമാർ. മ്യൂസിക്കും ഡാൻസും റീഡിംഗും അഡ്വഞ്ചറും ഇഷ്ടപ്പെടുന്ന ഇവർ ധാരാളം ഇവന്റുകളിൽ കഴിവു തെളിയിച്ചിട്ടുണ്ട്. ഡെർബിയിലെ ബെൽപർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സ്റ്റാൻലി തോമസിൻറെയും ഡെർബി റോയൽ എന്‍എച്ച്എസിൽ നഴ്സായ എൽസി തോമസിൻറെയും മക്കളാണ് ഇവർ. ലെസ്റ്ററിലെ മിസ് മലയാളം യുകെയിൽ പങ്കെടുക്കാനുള്ള ഊർജിതമായ തയ്യാറെടുപ്പിലാണ് സ്വീനും സുസൈനും.
ഹെലൻ മരിയ ജയിംസ്, ലെസ്റ്റർ
റീജന്റ് കോളജ് ലെസ്റ്ററിലെ എ ലെവൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വിദ്യാർത്ഥിനിയാണ് ഹെലൻ ജയിംസ് . ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നതോടൊപ്പം മ്യൂസിക്കിനെയും സിനിമയെയും ഇഷ്ടപ്പെടുന്നു ഈ മിടുക്കി. ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന ജെയിംസ് മാത്യുവിൻറെയും ലെസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായ മോൾബി ജെയിംസിൻറെയും മകളാണ് ഹെലൻ. ഹെലന് രണ്ടു സഹോദരന്മാർ ഉണ്ട്. ഹാരോൺ ജെയിംസും ഹാരിസ് ജെയിംസും. ആദ്യമായാണ് റാമ്പിൽ ഹെലൻ എത്തുന്നത്. എങ്കിലും വളരെ ആത്മവിശ്വാസത്തോടെയാണ് ഹെലൻ ഇതിൽ പങ്കെടുക്കുന്നത്. മലയാളം യുകെ ഒരുക്കുന്ന ഇതുപോലെയുള്ള നല്ല അവസരങ്ങൾ എല്ലാവർക്കും പ്രയോജനം ചെയ്യുന്നത് ആണ് എന്ന് ഹെലൻ കരുതുന്നു. ലെസ്റ്ററിൽ നടന്ന ഗ്രൂമിംഗ് സെഷൻ തന്നെ വളരെയധികം ആകർഷിച്ചെന്ന് ഹെലൻ ജയിംസ് പറഞ്ഞു.
സ്നേഹാ സെൻസ്, നനീറ്റൺ
കവൻട്രി സിറ്റി കോളജിൽ സോഷ്യൽ കെയറിൽ ബിടെക് വിദ്യാർത്ഥിനിയാണ് സ്നേഹാ സെൻസ്. നനീറ്റണിലെ സെൻസ് ജോസിൻറെയും ബീനാ സെൻസിൻറെയും മകൾ. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയുമുണ്ട് സ്നേഹയ്ക്ക്. മലയാളത്തെ വളരെ അധികം ഇഷ്ടപ്പെടുന്ന സ്നേഹ ഡാൻസിലും തൽപരയാണ്. അഭിനയ ലോകത്ത് ചുവടുകൾ വച്ചിട്ടുള്ള സ്നേഹ ഡ്രാമകളിൽ പങ്കെടുത്തിട്ടുണ്ട്. ട്രാവലിംഗും രുചികരമായ ഭക്ഷണവും സ്നേഹ ഇഷ്ടപ്പെടുന്നു. ഒരു സഹോദരിയുണ്ട് സ്നേഹയ്ക്ക്, ഇയർ എട്ടിൽ പഠിക്കുന്ന സോനാ സെൻസ്. കാറ്ററിംഗ് ബിസിനസ് നടത്തുകയാണ് സെൻസ് ജോസ്. ജോർജ് എലിയട്ട് ഹോസ്പിറ്റലിലെ നഴ്സാണ് ബീനാ സെൻസ്. മറ്റു കുട്ടികളോടൊപ്പം റാമ്പിലെത്തുന്നതിന്റെ ത്രില്ലിലാണ് സ്നേഹ. നനീറ്റൺ കേരളാ ക്ലബിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ട് ഈ മിടുക്കി. മലയാളം യുകെ യുവതലമുറയ്ക്കായി ഒരുക്കുന്ന ഈ സ്റ്റേജ് ഷോ ആദ്യാവസാനം വരെ ആസ്വദിക്കാൻ തയ്യാറെടുക്കുകയാണ് സ്നേഹ സെൻസ്.
മെറിറ്റ ജോസ്, ബെല്ലാ ജോസ് വാറ്റ് ഫോർഡ്.
വാറ്റ് ഫോർഡ് സ്വദേശികളായ മെരിറ്റയും ബെല്ലയും സഹോദരിമാരാണ്. ഇരുവരും ഹാരോ കോളജിൽ എലെവലിൽ പഠിക്കുന്നു. ബെർക്കാംസ്റ്റെഡ് ബിസിനസ് കോളജിൽ ജോലി ചെയ്യുന്ന ജോസ് തോമസിൻറെയും വാറ്റ് ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ നഴ്സ് പ്രാക്ടീഷണറായ റാണി ജോസിൻറെയും മക്കളാണ് ഇവർ. ഇവർക്ക് ഇരട്ട സഹോദരന്മാരുണ്ട്. ആൽബർട്ട് ജോസും ടൈറ്റസ് ജോസും. ആദ്യമായാണ് ഇരുവരും ഫാഷൻ – മോഡലിംഗ് രംഗത്ത് എത്തുന്നത്. മലയാളം യുകെയുടെ വേദിയിൽ ഒരുമിച്ച് സദസിനു മുമ്പിൽ ആത്മവിശ്വാസത്തോടെ എത്താനുള്ള ഒരുക്കത്തിലാണ് മെറിറ്റയും ബെല്ലയും. ഗ്രൂമിംഗ് സെഷനിൽ ഇരുവരും വളരെ ആവേശത്തോടെയാണ് പങ്കെടുത്തത്.
ജൂലിയറ്റ് മരിയ സെബാസ്റ്റ്യൻ, ഗ്ലോസ്റ്റർ
എക്സിറ്റർ യൂണിവേഴ്സിറ്റിയിൽ മെഡിസിനു രണ്ടാം വർഷം പഠിക്കുകയാണ് ജൂലിയറ്റ് സെബാസ്റ്റ്യൻ. എന്‍എച്ച്എസിൽ ജോലി ചെയ്യുന്ന സെബാസ്റ്റ്യൻ ആൻറണിയുടെയും ഗ്ലോസ്റ്റർ റോയൽ ഹോസ്പിറ്റലിൽ നഴ്സായ ലവ് ലി മാത്യുവിൻറെയും മകളാണ് ജൂലിയറ്റ്. ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷനിലെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് ജൂലിയറ്റ്. ഒരു സഹോദരിയുണ്ട്, ജിസിഎസ്ഇയ്ക്ക് പഠിക്കുന്ന ലിസാ മരിയ സെബാസ്റ്റ്യൻ. ഗ്രാമർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജൂലിയറ്റ് സ്കൂളിൽ ഹെഡ് ഗേളായി പ്രവർത്തിച്ചിട്ടുണ്ട്. കരാട്ടേയിൽ മികവ് തെളിയിച്ച ജൂലിയറ്റ് കാറ്റകിസം ടീച്ചറുമാണ്. തായ് ലൻഡിൽ നടന്ന വേൾഡ് ചലഞ്ചിലും ഡ്യൂക്ക് ഓഫ് എഡിൻബറോ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. സെൻറ് ജോൺസ് ആംബുലൻസിനായി വോളണ്ടിയറായി പ്രവർത്തിക്കുന്നതോടൊപ്പം ഫസ്റ്റ് എയിഡറായി സേവനം ചെയ്യാറുമുണ്ട് ജൂലിയറ്റ്. കൂടാതെ മെഡിക് മെൻററുമാണ്. യൂണിവേഴ്സിറ്റിയിലെ ഏഷ്യൻ ഗ്രൂപ്പിൽ സജീവ മെമ്പറുമാണ്.
മുഖ്യാതിഥി ആയി ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും പ്രത്യേക അതിഥിയായി ഇടുക്കി എം.പി ജോയിസ് ജോർജ്ജും ആഘോഷത്തിൽ പങ്കെടുത്ത് സന്ദേശം നല്കും. ചാരിറ്റി അവാർഡുകൾ ഉൾപ്പെടെ 20 എക്സൽ അവാർഡുകൾ സമ്മാനിക്കപ്പെടും. കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ കലാ സന്ധ്യയിൽ പങ്കെടുക്കും. മലയാളം യുകെയുടെ രണ്ടാം പിറന്നാളിനോടനുബന്ധിച്ചാണ് അവാർഡ് നൈറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. മാഗ്നാ വിഷൻ ടിവിയും ലണ്ടൻ മലയാളം റേഡിയോയും അവാർഡ് നൈറ്റിന്റെ മീഡിയ പാർട്ണർമാരാണ്. അവാർഡ് നൈറ്റിന് ആതിഥേയത്വമൊരുക്കുന്ന ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെയും മലയാളം യുകെയുടെയും സംയുക്ത യോഗം ഏപ്രിൽ 9നും 23 നും നടന്നിരുന്നു. LKC യെ പ്രതിനിധീകരിച്ച് അജയ് പെരുംപാലത്ത്, രാജേഷ് ജോസഫ്, ടെൽസ് മോൻ തോമസ്, ജോർജ് എടത്വാ, അലൻ മാർട്ടിൻ, ജോസ് തോമസ് മലയാളം യു കെ ഡയറക്ടർമാരായ ബിൻസു ജോൺ, ബിനോയി ജോസഫ്, റോയി ഫ്രാൻസിസ്, ജോജി തോമസ്, ഷിബു മാത്യു, ബിനുമോൻ മാത്യു എന്നിവരും യോഗങ്ങളിൽ പങ്കെടുത്തു.
മെയ് 6 ന് ഇവന്റ് കമ്മറ്റി വീണ്ടും ചേർന്ന് ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്തും. അവാർഡ് നൈറ്റിനോടനുബന്ധിച്ച് നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർക്കായി നടത്തിയ മത്സര വിജയികൾക്ക് ചടങ്ങിൽ വച്ച് ട്രോഫികൾ സമ്മാനിക്കും. മത്സരത്തിൽ ലിങ്കൺ ഷയറിൽ നിന്നുള്ള ഷെറിൻ ജോസ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ പ്രസ്റ്റണിൽ നിന്നുള്ള ബീനാ ബിബിൻ രണ്ടാമതും ബർമ്മിങ്ങാമിൽ നിന്നുള്ള ബിജു ജോസഫ് മൂന്നാമതും എത്തി.
Also Read:
മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..
മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു
ബാഹുബലി ലോകത്താകമാനം തരംഗമുയര്‍ത്തി മുന്നേറുമ്പോള്‍ ചിത്രത്തിലെ നായികമാരില്‍ ഒരാളായ തമന്നയുടെ പേരില്‍ ചില ഗോസിപ്പുകള്‍ പ്രചരിക്കുന്നു. സംവിധായകന്‍ രാജമൗലിയുമായി അഭിപ്രായവ്യത്യാസം ഉണ്ടായ നടി സിനിമയുടെ പ്രമോഷന്‍ ഷോകളില്‍ പങ്കെടുക്കുന്നില്ലെന്ന തരത്തിലാണു മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകള്‍ വരുന്നത്. ബാഹുബലി 2 ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രമെഴുതി മുന്നേറുന്നതിനിടയില്‍ ചില കല്ലുകടി വാര്‍ത്തകള്‍ പുറത്തു വരുന്നത്.
രണ്ടാം ഭാഗത്തില്‍ അവന്തികയ്ക്കും തമന്നയ്ക്കും അര്‍ഹിയ്ക്കുന്ന പ്രധാന്യം ലഭിച്ചില്ല എന്നാണ് ആരോപണം. ക്ലൈമാക്‌സില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടി തമന്ന ബഹിഷ്‌കരിച്ചു എന്നും വാര്‍ത്ത പ്രചരിച്ചു. ഇതിന് പ്രതികരണവുമായി എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ താരം.
ക്ലൈമാസ് സീനില്‍ എന്റെ കഥാപാത്രം ഇല്ലെന്ന കാര്യം എനിക്ക് നേരത്തെ തന്നെ അറിയാം. സിനിമയില്‍ എന്റെ ഭാഗങ്ങള്‍ ഏതൊക്കെയാണെന്നും ഞാന്‍ മനസിലാക്കിയിരുന്നു. ബാഹുബലി 2 ന്റെ ക്ലൈമാക്‌സില്‍ ഞാന്‍ ഉണ്ടെന്ന് ഒരിടത്തും പറഞ്ഞിരുന്നില്ല. ക്ലൈമാക്‌സ് പോര്‍ഷനില്‍ വരുമെന്നുമാത്രമാണ് പറഞ്ഞത്. പക്ഷേ പല മാധ്യമങ്ങളിലും എന്റെ വാക്കുകള്‍ തെറ്റായാണു വന്നത്. അതുകൊണ്ട് തന്നെ സിനിമ ആദ്യഷോ തൊട്ട് ആരാധകരുടെ സന്ദേശങ്ങള്‍ മുഴുവനും ഞാന്‍ ക്ലൈമാക്‌സില്‍ ഇല്ലല്ലോ എന്നു തിരിക്കിയാണ്. എന്നെ ഒഴിവാക്കിയതാണോ എന്നു പലരും ചോദിച്ചു. ഈ അന്വേഷണങ്ങളാണ് പിന്നീട് മറ്റൊരു തരത്തില്‍ വാര്‍ത്തകളായി വരുന്നതും ഞാനും സംവിധായകനും തമ്മില്‍ വഴക്കുണ്ടായി പ്രമോഷന്‍ ഷോകളെല്ലാം ഞാന്‍ ഒഴിവാക്കി എന്ന തരത്തിലൊക്കെ പ്രചരിച്ചത്.ഈ സിനിമയില്‍ ഞാന്‍ അപ്രധാന കഥാപാത്രമായിപോയെന്ന ആക്ഷേപവും കാര്യമായി എടുക്കുന്നില്ല.ഒന്നാംഭാഗത്തില്‍ ഉണ്ടായിരുന്ന അതേ പ്രാധാന്യം ഈ സിനിമയിലും ഉണ്ട്. എന്തുകൊണ്ടും ഞാന്‍ സംതൃപ്തയാണെന്നും തമന്ന പറഞ്ഞു.
പ്രശസ്തയായ ഒരു മകള്‍ ഉണ്ടായിട്ടു പോലും എഴുന്നേറ്റ് നിൽക്കാൻ പോലും പ്രാപ്തിയില്ലാതെ ഉറ്റവരുടെയും നല്ലമനസുള്ളവരുടെയും കാരുണ്യത്തിൽ ജീവിതം തള്ളിനീക്കിയ നടി ലിസിയുടെ പിതാവ് കോതമംഗലം ചേലാട് പഴങ്ങര നെല്ലിക്കാട്ടില്‍ വര്‍ക്കി (75)അന്തരിച്ചു. ഇന്നലെ വൈകിട്ടാണ് വര്‍ക്കി മരിച്ചത്. ഇന്ന് ഉച്ചയോടെ മൃതദ്ദേഹം കീരംപാറ സെന്റ് ജോസഫ് പള്ളിസെമിത്തേരിയില്‍ സംസ്‌കരിക്കും.
ലോകം അറിയപ്പെടുന്ന മകൾ ഉണ്ടായിട്ടും മുട്ടിലിഴഞ്ഞ് നരകിച്ചുള്ള അന്ത്യമയിരുന്നു നെല്ലിട്ടിൽ പാപ്പച്ചൻ എന്ന് വിളിപ്പേരുള്ള എൻ ഡി വർക്കിയുടേത്. ദീര്‍ഘ കാലം നിയമപോരാട്ടം നടത്തിയെങ്കിലും തന്നെ കാണാൻ പോലും എത്താത്ത മകളുടെ അവഗണനയിൽ ഏറെ മനസ്സ് വേദനിച്ചാണ് വര്‍ക്കിയുടെ അന്ത്യം . അപ്പച്ചാ എന്നുവിളിച്ച് മകൾ ലിസ്സി തന്റെ അരികിലെത്തുമെന്ന പ്രതീക്ഷ അവസാന നിമിഷങ്ങളിലും വർക്കി കാത്തുസൂക്ഷിച്ചിരുന്നെന്നാണ് സഹോദരൻ ബാബുവിന്റെ വെളിപ്പെടുത്തൽ.
നടിയും പ്രമുഖ സംവിധായകൻ പ്രിയദർശന്റെ മുൻ ഭാര്യയുമായ ലിസി തന്റെ മകളാണെന്ന് സ്ഥാപിക്കാൻ നിയമനടപടികളുമായി വർക്കി രംഗത്തിറങ്ങിയിട്ട് വർഷങ്ങളായിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. കേസ് നടപടികളെത്തുടർന്ന് ആകെ ലിസ്സിയിൽ നിന്നും ഒരു ലക്ഷത്തിൽപ്പരം രൂപ ലഭിച്ചതൊഴിച്ചാൽ പിതാവിന് ലിസിയില്‍ നിന്നും യാതൊരു സഹായങ്ങളും ലഭിച്ചിരുന്നില്ല . അച്ഛനെന്ന നിലയിൽ വര്‍ക്കിയെ ലിസ്സി ഒരിക്കലും അംഗീകരിച്ചിരുന്നില്ല . ഏതാനും വർഷങ്ങളായി പൂക്കാട്ടുപടിക്കടുത്ത് കങ്ങരപ്പടിയിലെസഹോദരന്റെ വീട്ടിലായിരുന്നു വര്‍ക്കിയുടെ താമസം.
ലിസി തനിക്ക് ജീവനാംശം നല്‍കുന്നില്ലെന്ന് കാണിച്ച് മുവാറ്റുപുഴ ആര്‍. ഡി. ഒ മുമ്പാകെ വര്‍ക്കി ഹര്‍ജി സമര്‍പ്പിക്കുകയും മാസം 5500 രൂപ വീതം ചെലവിന് നല്‍കാന്‍ ആര്‍. ഡി. ഒ ഉത്തരവാകുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ആര്‍. ഡി. ഒ ഓഫീസില്‍ നിന്നും ലിസിയുടെ ചെന്നൈ അഡ്രസില്‍ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ലിസി ആദ്യം തിരിഞ്ഞു നോക്കിയില്ല. ഇതേ തുടര്‍ന്ന് വര്‍ക്കി അടുത്തിടെ ജില്ലാ കളക്ടര്‍ പി. ഐ ഷെയ്ക്ക് പരീതിന് പരാതി സമര്‍പ്പിക്കുകയും ഇതു പ്രകാരം ജീവനാംശം 10000 രൂപയായി ഉയര്‍ത്തുകയും ലിസിക്ക് കളക്ടര്‍ നോട്ടീസയക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് പ്രതികരിക്കവെയാണ് വര്‍ക്കിയെ അറിയില്ലെന്ന വാദവുമായി ലിസി രംഗത്തുവന്നത്. ഒടുവില്‍ കോടതി നടപടികള്‍ നേരിടേണ്ടി വരുമെന്ന ഘട്ടത്തിലാണ് ലിസി വര്‍ക്കിക്ക് ചെലവിന് കൊടുക്കാന്‍ തയ്യാറായത്.
വര്‍ക്കിയ്ക്ക് പൂക്കാട്ടുപടി സ്വദേശിനി ഏലിയാമ്മയിൽ ജനിച്ച മകളാണ് ലിസി. കോതമംഗലത്തെ പ്രശസ്തമായ തറവാട്ടായ നെല്ലിക്കാട്ടിലെ അംഗമായിരുന്നു വർക്കി. എന്നാൽ, പിതാവുമായി തെറ്റിയാണ് വർഷങ്ങൾക്കുമുമ്പ് വര്‍ക്കി ആലുവയിലെത്തിയത്. കുടുംബസ്വത്ത് ഇല്ലാത്തതിനാൽ കെട്ടിട നിർമ്മാണ ജോലിക്കാരനായാണ് അദ്ദേഹം ജീവിതം കരുപിടിപ്പിച്ചത്. ഇതിനിടെ അവിചാരിതമായാണ് ഏലിയാമ്മ എന്ന യുവതിയുമായി അടുക്കുന്നത്. വർക്കിയുടെ കൂടെ ജോലി ചെയ്യാൻ എത്തിയതായിരുന്നു ഏലിയാമ്മ.
പിതാവിന്റെ എതിർപ്പിനെ മറികടന്നായിരുന്നും വർക്കി ഏലിയാമ്മയെ വിവാഹം ചെയ്തത്. ഏലിയാമ്മയുടെ മാതാവ് മുൻകൈയെടുത്തായിരുന്നു വിവാഹം. പിതാവിന്റെ എതിർപ്പുള്ളതിനാൽ കുടുംബവീട്ടിൽ താമസിക്കാൻ സാധിച്ചില്ല. തുടർന്ന് വർഷങ്ങളോളം അമ്മാവനൊപ്പമായിരുന്നു വർക്കിയും ഭാര്യ ഏലിയാമ്മയും കഴിഞ്ഞത്. ഇതിനിടയിലാണ് ലിസി പിറന്നത്. വെളുത്ത് നീണ്ട മൂക്കുള്ള സുന്ദരിയായ ലിസി പിതാവ് വർക്കിയെപോലെ തന്നെയായിരുന്നു. മകളെ അത്യധികം സ്നേഹിച്ച പിതാവായിരുന്നു അന്ന് വർക്കി. എന്നാൽ, ഇതിനിടെയാണ് മാതാവ് ഏലിയാമ്മക്ക് സിനിമാ മോഹം ഉണ്ടാകുന്നത്. സിനിമ രംഗത്ത് സജീവമായിരുന്ന രാമുവുമായുള്ള അടുപ്പമായിരുന്നു ഏലിയാമ്മയിൽ സിനിമാ മോഹം മുളയ്ക്കാൻ കാരണമെന്നാണ് വർക്കി ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. അതോടെ ബന്ധം വേര്‍പിരിയുകയും മകളെയും കൂട്ടി ഏലിയാമ്മ പോകുകയും ചെയ്തു .മകള്‍ സിനിമയില്‍ അഭിനയിക്കുന്നത് വര്‍ക്കിക്ക് ഇഷ്ടം അല്ലായിരുന്നു .എന്നാല്‍ ഏലിയാമ്മയാണ് ലിസ്സിയെ സിനിമയില്‍ എത്തിച്ചത്.
ഇന്ത്യക്കാരുടെ ഇഷ്ടഭക്ഷണം ആണ് ബിരിയാണി .ബിരിയാണിയുടെ മണം കേട്ടാല്‍ തന്നെ നാവില്‍ കപ്പല്‍ ഓടും. പക്ഷെ ഇതൊന്നും യു കെയില്‍ പറ്റില്ല. ബിരിയാണി മണം പരക്കുന്നത് മറ്റുള്ളവര്‍ക്ക് ശല്യം ആയെന്നു കാണിച്ചു ഹോട്ടലുടമകളായ ഇന്ത്യൻ ദമ്പതിമാർക്ക് യു.കെ കോടതി പിഴയിട്ടു.
അയൽ വാസികളുടെ പരാതിയെ തുടർന്നാണ് പിഴ ഇൗടാക്കിയത്. ലണ്ടനിലെ ഖുശി ഇന്ത്യൻ ബുഫേ റസ്റ്റോറൻറ് ഉടമകളായ ഷബാനക്കും മുഹമ്മദ് ഖുശിക്കുമാണ് പിഴ ശിക്ഷ ലഭിച്ചത്. പഞ്ചാബി ഭക്ഷണങ്ങളാണ് ഇവിടെ ഉണ്ടാക്കുന്നത്. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന റസ്റ്റോറൻറിൽ നിന്ന് ബിരിയാണിയുടെയും കറികളുടെയും രൂക്ഷ ഗന്ധം പരക്കുന്നുവെന്നാണ് പരാതി. മസാലകൾ ചേർന്ന വായു വസ്ത്രങ്ങളിലെല്ലാം പറ്റിപ്പിടിക്കുന്നതിനാൽ ഇടയ്ക്കിടെ വസ്ത്രങ്ങൾ കഴുകേണ്ട അവസ്ഥ ഉണ്ടാകുന്നുവെന്നും ചില അയൽവാസികൾ പരാതി നൽകിയിരുന്നു.
റസ്റ്റോറൻറിന് ഉചിതമായ ഫിൽട്ടറേഷൻ സംവിധാനമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ ഉടമസ്ഥർ പിഴയടക്കണമെന്നും വിധിച്ചു. ഇരുവരും 258 പൗണ്ട് വീതമാണ് പിഴയടക്കേണ്ടത്.എന്നാൽ മുമ്പ് പൊതു മദ്യശാലയായിരുന്ന കെട്ടിടത്തിലാണ്റസ്റ്റോറൻറ് പ്രവർത്തിക്കുന്നത്. അതിനാൽ പുതിയ അനുമതി വേണ്ടിയിരുന്നില്ല. അതുകൊണ്ടാണ് ഫിൽട്ടറുകൾ വേണ്ടതിനെ കുറിച്ച് ഇവർ അറിയാതിരുന്നതെന്ന് ഹോട്ടലുടമകൾക്ക്വേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു. ഏഷ്യൻ റെസ്റ്റോറൻറുകൾക്ക് അടുക്കള തയാറാക്കി നൽകുന്ന കമ്പനിയാണ് ഇൗ കടക്കും അടുക്കള ശരിയാക്കിയത്. അതിനാൽ ശരിയായ രീതിയിലാണ് ഇവ പ്രവർത്തിക്കുന്നതെന്ന് കരുതിയതായും ഉടമകൾക്ക് വേണ്ടി വക്കീൽ കോടതിയെ അറിയിച്ചു. അതേസമയം കറികളുടെ മണം തങ്ങൾക്ക് പ്രശ്നമുണ്ടാക്കുന്നില്ലെന്ന് പ്രദേശത്തെ മറ്റു ചില ബിസിനസുകാർ ജഡ്ജിയെ അറിയിച്ചിരുന്നു.
എന്നാൽ നല്ല അയൽക്കാരാകാനാണ് തങ്ങൾ ശ്രമിച്ചതെന്നും വളരെക്കുറച്ചുപേർ തങ്ങളെ വേട്ടയാടുകയായിരുന്നുവെന്നും ഉടമകളിലൊരാളായ ഷബാന പറഞ്ഞു. ഭൂരിപക്ഷം പേർക്കും കറികളുടെ മണംകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. റെസ്റ്റോറൻറിൽ കയറുന്നതുവരെ അവർ ഇത്തരം ഗന്ധങ്ങൾ അറിയുന്നുപോലുമില്ലെന്നും ഷബാന പറഞ്ഞു.