ലണ്ടന്‍: മഞ്ഞുകാലത്തെ പൂജ്യത്തിനു താഴേക്കെത്തുന്ന താപനിലസൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. യാത്രാ പ്രശ്‌നങ്ങള്‍ മുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ ഇതുമൂലമുണ്ടാകുന്നു. ഈ തണുത്ത കാലാവസ്ഥ നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ക്കുപം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഉയര്‍ന്ന ചൂട് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിനാശകരമാണെന്ന് കഴിഞ്ഞ വേനല്‍ക്കാലത്ത് തെളിഞ്ഞതാണ്. ഇതേ പ്രശ്‌നം തണുപ്പ് കാലത്തും ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ലിഥിയം അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ചൂട് കൂടുമ്പോള്‍ ബാറ്ററിയുടെ ആന്തരിക പ്രതിരോധം കൂടുന്നു. ഇത് അവയുടെ കാര്യക്ഷമത കുറയാനും കാരണമാകുന്നു.
ചൂട് കുറഞ്ഞാലും ഇത് തന്നെയാണ് സംഭവിക്കുക. സാധാരണ താപനിലയില്‍ ലഭിക്കുന്നതിന്റെ പകുതി ബാറ്ററി ലൈഫ് മാത്രമേ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ ലഭിക്കൂ. തണുത്ത കാലാവസ്ഥയില്‍ ബാറ്ററി ചാര്‍ജ് വേഗം കുറയുന്നതായി ഉപയോക്താക്കള്‍ പലരും വ്യക്തമാക്കുന്നു. കാറുകള്‍ തണുത്ത കാലത്ത് സ്റ്റാര്‍ട്ടാവാന്‍ ഏറെ നേരമെടുക്കുന്നതിന്റെ കാരണങ്ങളിലൊന്നും ബാറ്ററി പ്രവര്‍ത്തിക്കാത്തതാണല്ലോ. തണുപ്പ് ബാറ്ററിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നു.
തങ്ങളുടെ സ്മാര്‍ട്ട് ഫോണിന്റെസുരക്ഷിതമായ താപനില പൂജ്യം ഡിഗ്രയ്ക്കും മുപ്പത്തഞ്ച് ഡിഗ്രിയ്ക്കും ഇടയ്ക്കാണെന്ന് ആപ്പിള്‍ അവരുടെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. അതായത് മൈനസ് 20 ഡിഗ്രി തണുപ്പാകുമ്പോള്‍ തന്നെ ഫോണ്‍ ഓഫാകും. എന്നാല്‍ വിവിധ മോഡല്‍ ബാറ്ററികളില്‍ ഇത് വ്യത്യസ്തനമാണ്. എങ്കിലും മിക്ക ഫോണുകളുടെയും സുരക്ഷിത താപനില ഇത് തന്നെയാകും.
തണുപ്പില്‍ തങ്ങളുടെ ഫോണുകള്‍ ഓഫായി പോകുന്നതായി പലരും പരാതിപ്പെടാറുണ്ട്. ബാറ്ററിയില്‍ അധിക ചാര്‍ജുളളപ്പോഴും ഇത് സംഭവിക്കാറുണ്ട്. ഫോണുകള്‍ തണുപ്പ് കാലത്ത് പോക്കറ്റുകളില്‍ തന്നെ സൂക്ഷിക്കുന്നത് ഇവയെ സംരക്ഷിക്കാന്‍ ഒരു പരിധി വരെ സഹായകമാകും.
ദില്ലി: ചൈനയ്ക്ക് ഇന്ത്യയെ പേടിക്കേണ്ട അവസ്ഥ ആയിരിക്കുകയാണ്. എന്തിനാണെന്നല്ലേ? ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനയില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ വേണ്ടി ഇന്ത്യ പുതിയ തന്ത്രം ഒരുക്കിയിരിക്കുകയാണ്. അത്യാധുനിക നിരീക്ഷണ വിമാനമായ പോസിഡോണ്‍ 8 നെയാണ് ചൈനയെ തുരത്താന്‍ രംഗത്തിറക്കിയിരിക്കുന്നത്. ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലെ മിലിറ്ററി ക്യാംപ് കേന്ദ്രീകരിച്ചായിരിക്കും പി 8 വിമാനങ്ങള്‍ നിരീക്ഷണ പറക്കല്‍ നടത്തുക. ഈ മേഖലയില്‍ സമുദ്രത്തില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം കൂടിവരുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഇത്തരമൊരു നീക്കത്തിന് ഒരുങ്ങിയത്.
കടലില്‍ 720 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന 572 ദ്വീപുകളാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലുള്ളത്. ഇത് ഇന്ത്യന്‍ അതിര്‍ത്തിയിലെ നിര്‍ണായക മേഖലയാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും ഏകദേശം 12,00 കിലോമീറ്റര്‍ അകലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ് പി 8 വിമാനങ്ങളെ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വിമാനങ്ങള്‍ ദ്വീപില്‍ എത്തിയിട്ട് ഒരാഴ്ചയായെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അത്യാധിക നിരീക്ഷണ വിമാനമായ പോസിഡോണ്‍8 നെ നിരീക്ഷണ പറക്കലിനായി ഉപയോഗിക്കുന്നത് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലെ മിലിറ്ററി ക്യാംപ് കേന്ദ്രീകരിച്ചായിരിക്കും. ഈ മേഖലയില്‍ സമുദ്രത്തില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം കൂടിവരുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഇത്തരമൊരു നീക്കത്തിന് ഒരുങ്ങിയത്. വിമാനങ്ങള്‍ക്കൊപ്പം ഈ മേഖലയില്‍ നിരീക്ഷണത്തിനായി നാവിക സേനാ ഡ്രോണുകളെയും ഉപയോഗിക്കുന്നുണ്ട്. ഇസ്രായേലില്‍ നിന്നും ഇറക്കു മതി ചെയ്ത സെര്‍ച്ചര്‍-2 നീരീക്ഷണ ഡ്രോണുകളെയാണ് താത്കാലിക അടിസ്ഥാനത്തില്‍ വിന്യസിച്ചത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കാനെന്ന ലക്ഷ്യത്തോടെയാണ് യുദ്ധവിമാനങ്ങളും ഡ്രോണുകളും എത്തിച്ചിരിക്കുന്നത്.
ഇന്ത്യ കര, വ്യോമ, നാവിക സൈന്യത്തില്‍ നിന്നും മൂവായിരത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സൈനിക താവളത്തിലുള്ളത്. ഇരുപതോളം ചെറുമുങ്ങികപ്പലുകളും ഏതാനും എം ഐ 8 ഹെലികോപ്ടറുകളും ഡോണിയര്‍ 228 നിരീക്ഷണ വിമാനങ്ങളുമാണുള്ളത്. ഇതേ സമയം ഇതിന്റെ എണ്ണം കൂട്ടാനും സാധ്യതയുണ്ട്.
ട്വിറ്ററും യുട്യൂബുമടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ തന്റെ ആരാധകര്‍ക്കായി തുണിയുരിഞ്ഞ് വാര്‍ത്തകളില്‍ നിറഞ്ഞ നില്‍ക്കുന്ന നടിയും മോഡലുമായ പൂനം പാണ്ഡെ വിണ്ടും വിവാദങ്ങളിലേക്ക്. വിവാഹിതയല്ലാത്ത താരം അടുത്തിടെ അബോര്‍ഷന് വിധേയയായതായി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് വീണ്ടും പൂനം വിവാദങ്ങളുടെ തോഴിയാവുന്നത്.
പൂനം പാണ്ഡെ ഗര്‍ഭിണിയായിരുന്നുവെന്നും ജനുവരി 18ന് മുംബൈയിലെ ഹിന്ദുജ ഹോസ്പിറ്റലില്‍ നടി അബോര്‍ഷന് വിധേയയായതായും പ്രമുഖ ബോളിവുഡ് മാധ്യമങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ ഇരുപത്തിനാലുകാരിയായ പൂനം തനിച്ചായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബോളിവുഡ് നടന്‍ വിനോദ് ഖന്നയുടെ മകന്‍ സാക്ഷി ഖന്നയുമായി ഏറെ നാള്‍ പൂനം പ്രണയത്തിലായിരുന്നു. എന്നാല്‍ സാക്ഷിയോ അയാളുമായി ബന്ധപ്പെട്ട മാറ്റാരെങ്കിലും ആശുപത്രിയില്‍ എത്തിയിരുന്നില്ല. അടുത്തിടെ പൂനം ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിച്ചിരുന്നതായും വാര്‍ത്തയില്‍ പറയുന്നു.
ഏതായാലും വാര്‍ത്ത പുറത്തുവന്നതോയെ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുകയാണ്. വിവാഹിതയാവാതെ ഗര്‍ഭിണിയായ താരത്തെ പരിഹസിച്ചാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ ഏറെയും. സംഗതി സത്യമാണെങ്കില്‍ താരത്തിനെതിരേ ഭ്രൂണ ഹത്യയ്ക്ക് കേസെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
അതേ സമയം താന്‍ അബോര്‍ഷന്‍ നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് പൂനം രംഗത്തെത്തി. വ്യാജ വാര്‍ത്തകള്‍ കോപ്പി ചെയ്തു പ്രചരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്ന് മാധ്യമങ്ങളോട് താരം ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കും മുന്‍പ് സത്യം എന്തെന്ന് അന്വേഷിക്കാനുള്ള മര്യാദ മാദ്ധ്യമങ്ങള്‍ പുലര്‍ത്തണം എന്നും പൂനം ആവശ്യപ്പെട്ടു. തന്‍റെ ലീഗല്‍ ടീം വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചെന്നും പൂനം ട്വീറ്റ് ചെയ്തു.
2011ലെ ലോകകപ്പ് ക്രിക്കറ്റ് വേളയിലാണ് പൂനം പാണ്ഡെ ആദ്യമായി മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇന്ത്യ ലോകകപ്പ് ജയിച്ചാല്‍ പൂര്‍ണനഗ്‌നയായി പ്രത്യക്ഷപ്പെടുമെന്നായിരുന്നു പൂനം അന്നു നല്‍കിയ വാഗ്ദാനം. ഇന്ത്യ ജയിച്ചതിനെ തുടര്‍ന്ന് പാതി നഗ്‌നയായെത്തി പൂനം വാഗ്ദാനം പാലിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇത്തവണ ക്രിസ്മസിന് ജിംഗിള്‍ ബൂബ്‌സ് എന്ന പേരില്‍ വിവാദവിഡിയോയും സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കി നടി ശ്രദ്ധനേടിയിരുന്നു.
നാട്ടില്‍ പോകാനാകാതെ 18 വര്‍ഷമായി കുവൈറ്റില്‍ കഴിയുകയായിരുന്ന മലയാളി യുവാവ് അസുഖ ബാധിതനായി മരിച്ചു. മരിച്ചത് ഗുരുവായൂര്‍ കാണിപ്പയ്യൂര്‍ സ്വദേശി പുതുവീട്ടില്‍ ഹസന്‍ മുബീദ ദമ്പതികളുടെ മകന്‍ നൗഷാദ് ( 43 ) ആണ്. നൗഷാദ് ഏതാനും ദിവസങ്ങളായി അദാന്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കെ.എം.സി. സി മെഡിക്കല്‍ വിംഗിന്റെ സഹായത്തോടെയായിരുന്നു താമസ രേഖയോ പാസ്‌പോര്‍ട്ടോ ഇല്ലാതെ രോഗാവസ്ഥയില്‍ അവശനായ നൗഷാദിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 18 വര്‍ഷമായി നാട്ടില്‍ പോകാനാകാതെ കുവൈത്തില്‍ കഴിയുന്ന നൗഷാദിനെ കുവൈത്ത് കെ.എം.സി. സി നേതൃത്വം ഇടപെട്ട് ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെ നാട്ടില്‍ വിദഗ്ധ ചികിത്സക്കയക്കാന്‍ ശ്രമിച്ചുവരുന്നതിനിടയിലായിരുന്നു അന്ത്യം സംഭവിച്ചത്.
ദുരന്തം നൗഷാദിനെ വേട്ടയാടിയത് രേഖകള്‍ ശരിയാക്കി നാട്ടിലെത്തി കുടുംബ ജീവിതം നയിക്കാന്‍ ആഗ്രഹിച്ചിരിക്കെയാണ്. കഴിഞ്ഞ ദിവസം കുവൈറ്റിലെ അനധികൃത താമസക്കാര്‍ക്ക് പിഴയടച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ പറ്റുന്ന വിധം സര്‍ക്കാര്‍ പൊതുമാപ്പ് നല്‍കുന്നു എന്നറിഞ്ഞതോടെ തനിക്ക് സ്വന്തക്കാരെയും നാടും വീടും കാണാന്‍ കഴിയുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു നൗഷാദ്. എന്നാല്‍ നൗഷാദിന്റെ മടക്കയാത്ര ആ പൊതുമാപ്പിന്റെ ആനുകൂല്യം അനുഭവിക്കാന്‍ കഴിയാതെയാണ്. കെ.എം.സി. സി നേതാക്കളായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, എം.ആര്‍ നാസര്‍, സിറാജ് എരഞ്ഞിക്കല്‍, പി.കെ. മുഹമ്മദലി, ലത്തീഫ് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുകയാണ്.
കൊച്ചി: കണ്ണൂര്‍ നാറാത്ത് ആയുധ പരിശീലനം നടത്തിയെന്ന കേസില്‍ 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍് കുറ്റക്കാരാണെന്ന് കോടതി. കേസില്‍ പ്രത്യേക എന്‍ഐഎ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒരാളെ കോടതി വെറുതേ വിട്ടു. 22-ാം പ്രതിയായിരുന്ന കമറുദ്ദീനെയാണ് വെറുതേ വിട്ടത്. ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം തടവും 25000 രൂപ പിഴയും രണ്ട് മുതല്‍ 21 വരെയുള്ള പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.
2013 ഏപ്രില്‍ 23ന് നാറാത്തെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍ ആയുധ പരിശീലനം നടത്തുന്നിതിനിടെയാണ് പ്രതികള്‍ പിടിയിലാത്. നാടന്‍ ബോംബുകളും ആക്രമണം പരിശീലിപ്പിക്കാനുള്ള മനുഷ്യരൂപങ്ങളും ആയുധങ്ങളും സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തിരുന്നു. കേസില്‍ മൊത്തം 22 പ്രതികളാണുണ്ടായിരുന്നത്. പൊലീസ് റെയ്ഡിനിടെ ഒളിവില്‍പോയ 22-ാം പ്രതി നാറാത്ത് അത്തകരവീട്ടില്‍ കമറുദ്ദീന്‍ വിചാരണയ്ക്കു തൊട്ടു മുന്‍പ് കീഴടങ്ങുകയായിരുന്നു. ഇയാളെയാണ് തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്.
ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനത്തിനു സംഘം ചേരല്‍, മതവിഭാഗങ്ങല്‍ക്കിടയില്‍ വിദ്വേഷത്തിനു ശ്രമിക്കല്‍, ആയുധമുപയോഗിച്ച് ക്യാംപ് നടത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കണ്ണൂര്‍ മുന്‍ എസ്പി രാഹുല്‍ ആര്‍. നായരുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി പി. സുകുമാരനായിരുന്നു ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. പിന്നീട് കേസിന്റെ തീവ്രവാദ സ്വഭാവം വ്യക്തമായതോടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുകയായിരുന്നു.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത എന്‍ഐഎ കേസുകളില്‍ ഏറ്റവും വേഗത്തില്‍ വിചാരണ നടന്ന കേസാണിത്. കഴിഞ്ഞ നവംബര്‍ 23 ന് വിചാരണ തുടങ്ങിയ കേസില്‍ ജനുവരി 12ന് അന്തിമ വാദം പൂര്‍ത്തിയാക്കി. എന്‍ഐ എ പ്രത്യേക കോടതി ജഡ്ജി എസ്. സന്തോഷ്‌കുമാറാണ് കേസില്‍ വിധി പറഞ്ഞത്.
സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫാസില. താനും മക്കളും വാടക വീട്ടില്‍ തനിച്ചാണെന്നും, കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ചെലവ് പോലും വഹിക്കാനാവാതെ ഫസീല കഷ്ടപ്പെടുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നത് എന്തിനാണെന്ന് തനിയ്ക്ക് മനസിലാകുന്നില്ലെന്ന് ഫസീല പറയുന്നു. താന്‍ വാടക വീട്ടിലേക്ക് മാറിയത് ദാരിദ്രം കൊണ്ടല്ല.
പക്ഷേ വീട് മാറി താമസിക്കുന്നത് വാസ്തു സംബന്ധിച്ച ചില പ്രശ്‌നങ്ങള്‍ കാരണമാണ്. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസം കൂടി കണക്കിലെടുത്തുക്കൊണ്ടാണെന്ന് ഫസീല പറയുന്നു. ഹനീഫ മരിച്ച സമയത്ത് കുടുംബത്തെ സഹായിക്കാമെന്ന് പല സിനിമാ താരങ്ങളും പറഞ്ഞിരുന്നു. എന്നാല്‍ ആരും ഇപ്പോള്‍ ഹനീഫയുടെ കുടുംബത്തെ തിരിഞ്ഞ് നോക്കുന്നില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
ആരും തിരിഞ്ഞ് നോക്കുന്നില്ല എന്ന് പറയുന്നതും ശരിയല്ല. കാരണം എന്ത് പ്രശ്‌നമുണ്ടായാലും ദിലീപ് ഓടി എത്തുകെയും വേണ്ട സഹായം ചെയ്യുകെയും ചെയ്യും. താര സംഘടനയായ അമ്മയില്‍ നിന്ന് കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമുള്ള തുക ലഭിക്കുന്നുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍ എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ഫാസില പറയുന്നു. വാടക വീട്ടില്‍ ആണെന്നുള്ള കാര്യം സത്യമാണ്. വാസ്തു സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താന്‍ വാടക വീട്ടിലേക്ക് മാറിയത്. ഒപ്പം കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളും നോക്കണം.
അഹമദാബാദ്: മദ്യം നിരോധിച്ച ഗുജറാത്തില്‍ മദ്യലോറി മറിഞ്ഞാലെങ്ങനെയുണ്ടാകും. ഗുജറാത്തിലെ ധനേരയിലുള്ളവര്‍ക്ക് അതൊരു ദിമായിരുന്നു. നിറയെ മദ്യവുമായി വന്ന മിനിലോറി അപകടത്തില്‍പെട്ടത് നാട്ടുകാര്‍ക്ക് ഉത്സവമാക്കി. ഞൊടിയിടയില്‍ കിട്ടിയ കുപ്പികളെല്ലാം ചാക്കിലാക്കി നാട്ടുകാര്‍ സ്ഥലം വിട്ടു. പൊലീസെത്തിയപ്പോള്‍ തലകീഴായി കിടക്കുന്ന ലോറി മാത്രം ബാക്കി.
ധനേരയിലെ സമര്‍വാഡയിലായിരുന്നു സംഭവം. മദ്യലോറി മറിഞ്ഞ വിരവം കാട്ടുതീപോലെ നാട്ടില്‍ പരന്നു. ഒടിക്കൂടിയവര്‍ രണ്ട് കൈകളിലും കൊള്ളാവുന്നതും അതിലപ്പുറവും കൈക്കലാക്കി. ചിലര്‍ ചാക്കുകളില്‍ മദ്യവും ബിയര്‍ കാനുകളും ശേഖരിച്ച് സ്ഥലംവിട്ടു. ചിലര്‍ മദ്യക്കുപ്പികളടങ്ങിയ ചാക്കുകള്‍ അപ്പാടെ വീട്ടിലേക്ക് കടത്തി.
അപകട വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ കാണാനായത് കുറച്ച് പൊട്ടിയ കുപ്പികളും തലകീഴായ് മറിഞ്ഞുകിടക്കുന്ന ലോറിയും മാത്രം. ലോറിയുടെ ഡ്രൈവറും തടിതപ്പിയിരുന്നു. നാട്ടുകാര്‍ മദ്യക്കുപ്പികള്‍ കടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മദ്യ വില്‍പനയും ഉപഭോഗവും കര്‍ശനമായി നിരോധിച്ച സംസ്ഥാനമാണ് ഗുജറാത്ത്. അതുകൊണ്ടുതന്നെ വ്യാജ ചാരായ വാറ്റും മദ്യക്കടത്തും പതിവാണ്.
ഈരാറ്റുപേട്ട: തെലുങ്കാനയിലെ പൊന്‍തുരുത്തിയില്‍ കാറപകടത്തില്‍ അഞ്ചു മലയാളികള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. കോട്ടയം പൂഞ്ഞാര്‍ അടിവാരം ഒഴുകയില്‍ വീട്ടില്‍ ബിസിമോള്‍ (36) ഭര്‍ത്താവ് കാസര്‍കോഡ് ദേലമ്പാടി ഊജംപാടി പുരയിടത്തില്‍ റോബിന്‍ (37) ഇവരുടെ മകന്‍ ഐവാന്‍ (നാലുമാസം), റോബിന്റെ പിതാവ് ദേവസ്യ, മാതാവ് ത്രേസ്യ, ഡ്രൈവര്‍ പവന്‍ എന്നിവരാണ് മരിച്ചത്.
പവന്‍ തെലുങ്കാന സ്വദേശിയാണ്. അപകട സ്ഥലത്തു വച്ചുതന്നെ ആറു പേരും മരിച്ചുവെന്നാണ് ലഭിച്ച വിവരം. ശനിയാഴ്ച അടിവാരം സെന്റ് മേരീസ് പള്ളിയിലായിരുന്നു ഐവാന്റെ മാമോദീസ. ഇതിനായി റോബിന്റെ വീട്ടുകാര്‍ എത്തിയതായിരുന്നു. ഇന്നലെ രാവിലെ ഏഴരയ്ക്കാണ് റോബിനും കുടുംബവും തെലുങ്കാനയിലേക്ക് യാത്ര തിരിച്ചത്. തെലുങ്കാനയില്‍ സ്‌കൂള്‍ നടത്തുകയാണ് റോബിന്‍.
അടിവാരം ഒഴുകയില്‍ ജേക്കബിന്റെയും റോസക്കുട്ടിയുടെയും മകളാണ് ബിസിമോള്‍. രണ്ടു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. അപകട വിവരം അറിഞ്ഞ് ബന്ധുക്കള്‍ തെലുങ്കാനയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടം. പാലത്തിന്റെ ഡിവൈഡറില്‍ തട്ടിയാണ് അപകടമുണ്ടായത്. തെലുങ്കാനയിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയത്. റെനീഷാണ് റോബിന്‍സന്റെ ഏകസഹോദരന്‍.
സ്‌റ്റോക്‌ഹോം: വീട്ടില്‍ ഭൂഗര്‍ഭ അറ നിര്‍മ്മിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്ന ഡോക്ടര്‍ പിടിയില്‍. ത്രില്ലര്‍ സിനിമകളെ വെല്ലുന്ന വിധമാണ് ഇയാള്‍ കൂറ്റകൃത്യം നടത്തിയത്. ക്ലിനിക്കില്‍ എത്തിയ പെണ്‍കുട്ടിയെ സ്‌ട്രോബറിയില്‍ കലര്‍ത്തി മയക്കുമരുന്ന് നല്‍കിയ ശേഷമാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇതിന് ശേഷം സ്വീഡനിലെ ക്രിസ്റ്റിയന്‍സ്റ്റാന്‍ഡിലെ വീട്ടില്‍ നിര്‍മ്മിച്ച രഹസ്യ അറയില്‍ കൊണ്ടു പോയി ഒരാഴ്ചയോളം പീഡിപ്പിച്ചു.
38കാരിയായ യുവതിയെയാണ് പീഡിപ്പിച്ചത്. യുവതിയെ വര്‍ഷങ്ങളോളം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇയാള്‍ ഭൂഗര്‍ഭ അറ നിര്‍മ്മിച്ചതെന്ന് സ്വീഡിഷ് പോലീസ് പറഞ്ഞു. യുവതിയുമായി സ്‌റ്റോക്ക്‌ഹോമില്‍ നിന്ന് ക്രിസ്റ്റിയന്‍സ്റ്റാന്‍ഡിലെ ഭൂഗര്‍ഭ അറ നിര്‍മ്മിച്ച വീട്ടിലേക്ക് കാറില്‍ പോകുന്നതിനായി ഇയാള്‍ രണ്ട് മാസ്‌കുകള്‍ നിര്‍മ്മിച്ചിരുന്നതായും പോലീസ് കണ്ടെത്തി. താടിക്കാരനായ ഒരു മധ്യവയസ്‌കന്റെയും ഒരു വൃദ്ധയുടെയും മുഖത്തിന്റെ മാസ്‌കാണ് ഇയാള്‍ നിര്‍മ്മിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം നടന്നത്. യുവതിയെ അറ് ദിവത്തോളം ഭൂഗര്‍ഭ അറയില്‍ പുട്ടിയിട്ട് പീഡിപ്പിച്ചു.
ലൈംഗിക അടികളെ പാര്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെ ഭൂഗര്‍ഭ അറ ഇയാള്‍ സ്വയം നിര്‍മ്മിച്ചതാണെന്നും പോലീസ് കണ്ടെത്തി. കിടപ്പുമുറിയും കിച്ചണും ടോയ്‌ലറ്റും അടക്കം എല്ലാ സൗകര്യങ്ങളോടെയുമാണ് ഇയാള്‍ ഭൂഗര്‍ഭ അറ നിര്‍മ്മിച്ചത്. യുവതിയുടെ ചില സ്വകാര്യ വസ്തുക്കള്‍ എടുക്കുന്നതിന് തിരികെ സ്‌റ്റോക്ക്‌ഹോമില്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. മാന്‍ മിസിങ് പരാതിയില്‍ പെണ്‍കുട്ടിക്കായി പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തി. തുടര്‍ന്ന് പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
ദില്ലി: ബോളിവുഡ് താരം കരിഷ്മ കപൂര്‍ പണം മോഹിച്ച് തന്നെ വിവാഹം കഴിച്ചതാണെന്നുള്ള നടന്‍ സഞ്ജയ് കപൂറിന്റെ ആരോപണങ്ങള്‍ക്കെതിരെ കരിഷ്മയുടെ പിതാവും നടനുമായ രണ്‍ദീര്‍ കപൂര്‍ രംഗത്ത്. കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞു ജീവിക്കുകയാണ്. ഇതിനിടയിലാണ് തന്റെ മക്കളെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് സഞ്ജയ് കോടതിയെ സമീപിച്ചത്. നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെങ്കിലും ഇരുവരും ഒരുമിച്ചല്ല താമസിച്ചിരുന്നത്. ഒരു മകനും മകളുമാണ് ഇവര്‍ക്കുള്ളത്.
കിയാന്‍ എന്ന മകനെ തനിക്ക് വിട്ടുതരണമെന്നായിരുന്നു സഞ്ജയ് ആവശ്യപ്പെട്ടത്. മക്കളെ ഒന്നു കാണാന്‍ പോലും സമ്മതിക്കാതെ വന്നപ്പോഴാണ് സഞ്ജയ് വീണ്ടും കോടതിയില്‍ സമീപിച്ചത്. വിവാഹമോചനം ആവശ്യപ്പെട്ടാണ് സഞ്ജയ് ബാന്ദ്ര കുടുംബ കോടതിയിലെത്തിയത്. ആര്‍ഭാടം നിറഞ്ഞ ജീവിതമായിരുന്നു കരിഷ്മയുടേതെന്നും അതിന് വേണ്ടിയാണ് തന്നെ ഉപയോഗിച്ചതെന്നും സഞ്ജയ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, തന്റെ മകളെ സഞ്ജയ് വഞ്ചിക്കുകയായിരുന്നുവെന്നാണ് കരിഷ്മയുടെ പിതാവ് രണ്‍ദീര്‍ കപൂര്‍ പറഞ്ഞത്. മറ്റൊരു സ്ത്രീക്കൊപ്പമാണ് അയാള്‍ താമസിക്കുന്നത്. സഞ്ജയ്യുടെ ചരിത്രം ദില്ലി നഗരത്തിന് അറിയാമെന്നും രണ്‍ദീര്‍ കപൂര്‍ പ്രതികരിച്ചു.
കപൂര്‍ കുടുംബത്തിന് മറ്റൊരാളുടെ പണം വാങ്ങിച്ച് ജീവിക്കേണ്ട ഗതികേട് ഇതുവരെ ഉണ്ടായിട്ടില്ലെന്നും രണ്‍ദീര്‍ കപൂര്‍ വ്യക്തമാക്കുന്നു. പണത്തിന്റെയും കഴിവിന്റെയും കാര്യത്തില്‍ തന്റെ കുടുംബം അനുഗ്രഹീതമാണ്. പണം മോഹിച്ചാണ് കരിഷ്മ തന്നെ വിവാഹം ചെയ്തതെന്നാണ് സഞ്ജയ് പറയുന്നത്. ആര്‍ഭാടം നിറഞ്ഞ ജീവിതത്തിനുവേണ്ടിയാണ് തന്നെ ഉപയോഗിച്ചതെന്നും സഞ്ജയ് ആരോപിച്ചിരുന്നു.
സഞ്ജയ് കപൂറിന്റെ വഴിവിട്ട ജീവിതമാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ കാരണമാക്കിയതെന്നായിരുന്നു കരിഷ്മ ഇതിനോട് പ്രതികരിച്ചത്. കരിഷ്മ സഞ്ജയ് കപൂറിനെ വിവാഹം കഴിക്കുന്നതില്‍ തനിക്കോ കുടുംബത്തിനോ താല്‍പര്യമില്ലായിരുന്നു. മകളുടെ ഇഷ്ടത്തിനനുസരിച്ച് നില്‍ക്കുകയായിരുന്നുവെന്നും പിതാവ് പറയുന്നു.