ദില്ലി: ചൈനയ്ക്ക് ഇന്ത്യയെ പേടിക്കേണ്ട അവസ്ഥ ആയിരിക്കുകയാണ്. എന്തിനാണെന്നല്ലേ? ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനയില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ വേണ്ടി ഇന്ത്യ പുതിയ തന്ത്രം ഒരുക്കിയിരിക്കുകയാണ്. അത്യാധുനിക നിരീക്ഷണ വിമാനമായ പോസിഡോണ്‍ 8 നെയാണ് ചൈനയെ തുരത്താന്‍ രംഗത്തിറക്കിയിരിക്കുന്നത്. ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലെ മിലിറ്ററി ക്യാംപ് കേന്ദ്രീകരിച്ചായിരിക്കും പി 8 വിമാനങ്ങള്‍ നിരീക്ഷണ പറക്കല്‍ നടത്തുക. ഈ മേഖലയില്‍ സമുദ്രത്തില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം കൂടിവരുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഇത്തരമൊരു നീക്കത്തിന് ഒരുങ്ങിയത്.
കടലില്‍ 720 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന 572 ദ്വീപുകളാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലുള്ളത്. ഇത് ഇന്ത്യന്‍ അതിര്‍ത്തിയിലെ നിര്‍ണായക മേഖലയാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും ഏകദേശം 12,00 കിലോമീറ്റര്‍ അകലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ് പി 8 വിമാനങ്ങളെ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വിമാനങ്ങള്‍ ദ്വീപില്‍ എത്തിയിട്ട് ഒരാഴ്ചയായെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അത്യാധിക നിരീക്ഷണ വിമാനമായ പോസിഡോണ്‍8 നെ നിരീക്ഷണ പറക്കലിനായി ഉപയോഗിക്കുന്നത് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിലെ മിലിറ്ററി ക്യാംപ് കേന്ദ്രീകരിച്ചായിരിക്കും. ഈ മേഖലയില്‍ സമുദ്രത്തില്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം കൂടിവരുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഇത്തരമൊരു നീക്കത്തിന് ഒരുങ്ങിയത്. വിമാനങ്ങള്‍ക്കൊപ്പം ഈ മേഖലയില്‍ നിരീക്ഷണത്തിനായി നാവിക സേനാ ഡ്രോണുകളെയും ഉപയോഗിക്കുന്നുണ്ട്. ഇസ്രായേലില്‍ നിന്നും ഇറക്കു മതി ചെയ്ത സെര്‍ച്ചര്‍-2 നീരീക്ഷണ ഡ്രോണുകളെയാണ് താത്കാലിക അടിസ്ഥാനത്തില്‍ വിന്യസിച്ചത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കാനെന്ന ലക്ഷ്യത്തോടെയാണ് യുദ്ധവിമാനങ്ങളും ഡ്രോണുകളും എത്തിച്ചിരിക്കുന്നത്.

ഇന്ത്യ കര, വ്യോമ, നാവിക സൈന്യത്തില്‍ നിന്നും മൂവായിരത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സൈനിക താവളത്തിലുള്ളത്. ഇരുപതോളം ചെറുമുങ്ങികപ്പലുകളും ഏതാനും എം ഐ 8 ഹെലികോപ്ടറുകളും ഡോണിയര്‍ 228 നിരീക്ഷണ വിമാനങ്ങളുമാണുള്ളത്. ഇതേ സമയം ഇതിന്റെ എണ്ണം കൂട്ടാനും സാധ്യതയുണ്ട്.