Most Popular

വേളാങ്കണ്ണി മാതാവ്, അമ്മേദേവി, എന്റെ മാനസപുത്രി തുടങ്ങിയ ജനപ്രിയ ടെലിവിഷന്‍ സീരിയലുകളിലൂടെ വന്ന് മലയാള സിനിമയിലെ മുന്‍നിര നായിക നിരയിലേക്കെത്തിയ താരമാണ് നമിതാ പ്രമോദ്. പ്രമുഖ സംവിധായകര്‍ക്കൊപ്പവും സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ള നടന്‍മാര്‍ക്കൊപ്പവും ഒട്ടേറേ ഹിറ്റ് ചിത്രങ്ങളില്‍ നമിതയെത്തി. എന്നാല്‍ പ്രേക്ഷകരെ കൈയിലെടുക്കുന്ന പ്രകടനം ഇനിയും നമിത പ്രമോദില്‍ നിന്നുമുണ്ടായിട്ടില്ല എന്നതാണ് സത്യം. ഇതുവരെ ചെയ്ത സിനിമകളിലെല്ലാം പേരിന് ഒരു നായികയായി ഒതുങ്ങുകയായിരുന്നു നമിത പ്രമോദ് എന്ന് ആ ചിത്രങ്ങളിലെ റോളുകള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും. നമിതയുടെ പരിമിതികള്‍ കണക്കിലെടുത്ത് സംവിധായകര്‍ ഇത്തരം വേഷങ്ങളിലേക്ക് ഒതുക്കുന്നതാണോ എന്ന ഒരു സംശയവും നിലനില്‍ക്കുന്നുണ്ട്.
ഇതുവരെ നമിത ചെയ്തിരിയ്ക്കുന്ന സിനിമകളില്‍ അല്‍പ്പമെങ്കിലും നമിതയ്ക്ക് ഓര്‍ത്തുവെക്കാനാകുന്നതും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതും ആദ്യമായി നായികയായെത്തിയ സത്യന്‍ അന്തിക്കാട് ചിത്രം പുതിയ തീരങ്ങള്‍ മാത്രമായിരുന്നു. അതിലെ താമരയെന്ന കഥാപാത്രം നമിതയിലെ നടിയെ സിനിമാ ലോകത്തിന് പരിചയെപ്പെടുത്തിയെങ്കിലും പിന്നീടുള്ള ചിത്രങ്ങളില്‍ നായകന് പ്രണയിക്കാനുള്ള, ആടിപ്പാടി നടക്കാനുള്ള ഒരു കഥാപാത്രമായി മാത്രം ഈ നടി അവതരിച്ചു. നമിതയുടെ ആദ്യ ചിത്രമായ ട്രാഫിക്കിലെ റിയ എന്ന കഥാപാത്രത്തെ ഇവിടെ മറക്കുന്നില്ല.

നായികമാരുടെ ശ്രേണിയില്‍ ഒരു മത്സരം തന്നെ നടക്കുമ്പോള്‍ നായകനെ ചുറ്റിപ്പറ്റിയുള്ള കഥാപാത്രങ്ങളിലൂടെ നമിതാ പ്രമോദെന്ന നായിക എത്രത്തോളം ദൂരം പോകുമെന്ന് കണ്ടറിയണം. മികച്ച സംവിധായകര്‍ക്കൊപ്പമുള്ള പ്രവൃത്തിപരിചയം മാത്രം മതി ഈ യുവതാരത്തിന് മികച്ച കഥാപാത്രങ്ങളെ തിരിച്ചറിഞ്ഞ് സ്വീകരിക്കാന്‍. ഇനിയുള്ള വര്‍ഷങ്ങള്‍ നമിതാ പ്രമോദിന് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുന്നതിനൊപ്പം മികച്ച കഥാപാത്രങ്ങള്‍ കൂടി കണ്ടെത്തേട്ടെയെന്ന് നമുക്ക് ആശംസിക്കാം

2011 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ പന്ത്രണ്ട് സിനിമകളാണ് നമിതാ ചെയ്തത്. ചുരുങ്ങിയ കാലത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഭാഗമാകാനായി. യുവ നായികമാര്‍ക്ക് കിട്ടാത്ത അപൂര്‍വം ചില ഭാഗ്യമായി തന്നെ കാണണം ഇതിനെ. 2015ല്‍ നമിത നായികയായി വന്ന മൂന്ന് ചിത്രങ്ങളാണ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചത്. ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരേ കൂട്ട മണി എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. 2013ലും 14ലും ആണെങ്കില്‍ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളും നടിയെന്ന പേരില്‍ നമിതയുടെ വിജയചിത്രങ്ങളാണ്.

കാലിഫോര്‍ണിയാ: അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജര്‍ക്ക് സഹോദരങ്ങളെ കൊണ്ടുവരുന്നതിനുള്ള വിസാ അപേക്ഷയുടെ കാലദൈര്‍ഘ്യം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സാന്‍ ഗബ്രിയേല്‍ വാലിയില്‍ സംഘടിപ്പിച്ച ഏഷ്യന്‍ അമേരിക്കന്‍ പസഫിക്ക് ഐലന്റ് യോഗത്തില്‍ ഹില്ലരി ക്ലിന്റന്‍ ഉറപ്പുനല്‍കി. ഫിലിഫൈന്‍സില്‍ നിന്നും സഹോദരങ്ങളെ കൊണ്ടു വരുന്നതിന് 23 വര്‍ഷവും, ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കു 12 വര്‍ഷവുമാണ് ഇപ്പോള്‍ വിസ ലഭിക്കുന്നതിനുള്ള സമയപരിധി. ഹില്ലരിയുടെ തിരഞ്ഞെടുപ്പു പ്രചരണ ഫണ്ടു രൂപീകരണവുമായി ബന്ധപ്പെട്ടു ജനു.6ന് സംഘടിപ്പിച്ച യോഗത്തില്‍ ഏഷ്യന്‍ ഫസഫിക്ക് വംശജരുടെ പിന്തുണ ഹില്ലരി അഭ്യര്‍ത്ഥിച്ചു.
2012 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 4 മില്യന്‍ ഏഷ്യന്‍ വംശജരാണ് വോട്ടവകാശം വിനിയോഗിച്ചത്. 2008 ല്‍ വോട്ട് ചെയ്തവരുടെ എണ്ണത്തേക്കാള്‍ 547, 000 കൂടുതലാണ് 2012 ല്‍ വോട്ട് ചെയ്തവരെന്ന് ഹില്ലരി പറഞ്ഞു. ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിക്ക് ഏഷ്യന്‍ വംശജരില്‍ നിന്നും ലഭിച്ച പിന്തുണ തനിക്കും ലഭിക്കുമെന്നാണ പ്രതീക്ഷിക്കുന്നതെന്നും ഹില്ലരി പറഞ്ഞു. അമേരിക്കയില്‍ അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളില്‍ ഏഷ്യന്‍ വംശജര്‍ ഒന്നാം സ്ഥാനത്താണെന്ന് മുന്‍ സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹില്ലരി കണക്കുകള്‍ ഉദ്ധരിച്ചു വിശദീകരിച്ചു.

നോര്‍ത്ത് കരോലിന: ഐഐടി ഒന്നാം റാങ്കുകാരനെ അമേരിക്കയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഹൈദ്രാബാദ് സ്വദേശി ശിവകിരണിനെയാണ് (25)മരിച്ചനിലയില്‍ കണ്ടെത്തിയത്.ഹൈദ്രാബാദ് ഐഐടിയില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് ശിവകിരണ്‍ എന്‍ജിനീയറിംഗ് ജയിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അമേരിക്കയില്‍ ഉപരിപഠനത്തിന് എത്തിയത്.
നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ് ശിവകിരണ്‍. രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്കു വേണ്ടി അടച്ച ഫീസ് തിരികെ തിരികെ വാങ്ങിയെന്നു റിപ്പോര്‍ട്ടുണ്ട്. ആത്മഹത്യാ ആണെന്ന് പോലീസ് പറയുന്നു. എന്നാല്‍ ശിവകിരണിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പു കിട്ടിയിട്ടില്ല.

ലക്‌നൗ: ഒരുമാസം മുമ്പ് കാണാതായ വീട്ടമ്മയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. ഉത്തര്‍ പ്രദേശിലെ പീലിഭിതിലാണ് സംഭവം നടന്നത്. ബാദുണ്‍ ജില്ലയില്‍ നിന്ന് നവംബര്‍ 23നാണ് യുവതിയെ കാണാതായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം യുവതിയുടെ സഹോദരന് വാട്‌സ് ആപ്പില്‍ ഒരു വീഡിയോ ലഭിച്ചു. സഹോദരിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇയാള്‍ക്ക് ലഭിച്ചത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ കാണാനില്ല എന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ പൊലീസ് നടപടികള്‍ എടുക്കാന്‍ വിമുഖത കാട്ടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ് എന്നും എത്രയും വേഗം ഇവരെ കണ്ടെത്താന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും എസിപി സുധീര്‍ കുമാര്‍ സിംഗ് പറഞ്ഞു. വാട്ട്സ്ആപ്പില്‍ വീഡിയോ പ്രചരിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും എസിപി പറഞ്ഞു.

ലണ്ടന്‍: ഇറാഖ് യുദ്ധത്തിനിടെ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കെതിരേ നിയമ നടപടികള്‍ ആരംഭിച്ചു. 55 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ട കേസുകളിലാണ് പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചത്. നിയമവിരുദ്ധമായി ഇവരെ വധിച്ചു എന്നതാണ് സൈനികരുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. ഇത് സംബന്ധിച്ച് ദി ഇറാഖ് ഹിസ്‌റ്റോറിക് അലിഗേഷന്‍സ് ടീം, സര്‍വീസ് പ്രോസിക്യൂട്ടിംഗ് അതോറിറ്റിയില്‍ നിന്ന് നിയമോപദേശം തേടി. 35 കൊലപാതകങ്ങളും മുപ്പത്തിയാറ് പീഡനങ്ങളുമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഇതു കൂടാതെ 20 കൊലപാതകങ്ങളില്‍ കൂടി എസ്പിഎ നിയമോപദേശം നല്‍കുമെന്നാണ് സൂചന.
71 പീഡനങ്ങള്‍ കൂടി അടുത്ത് തന്നെ ഇതില്‍ ഉള്‍പ്പെടുത്തും. കൊലപാതകങ്ങള്‍ക്കും പീഡനങ്ങള്‍ക്കും തെളിവുകളുളള സാഹചര്യത്തില്‍ ബ്രിട്ടീഷ് പട്ടാളക്കാരെ വിചാരണ ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞ് മാറില്ലെന്ന് എസ്പിഎ ഡയറക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ തെളിവുകളില്ലാതെ ഒരു ബ്രിട്ടീഷ് പട്ടാളക്കാരനെപ്പോലും ശിക്ഷിക്കില്ലെന്നും എസ്പിഎ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ മന്ത്രാലയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില കേസുകളില്‍ ആവശ്യത്തിന് തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തെ ഏറെ ഗൗരവത്തോടെയാണ് പ്രൊസിക്യൂട്ടര്‍മാരെ സമീപിച്ചിരിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

സൈനിക പ്രൊസിക്യൂട്ടര്‍മാരും സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യാന്തര ക്രിമിനല്‍ കോടതിയും ബ്രിട്ടനെ നിരീക്ഷിച്ച് വരികയാണ്. യുദ്ധക്കുറ്റ ആരോപണങ്ങളെക്കുറിച്ച് ഇവര്‍ പ്രാഥമിക വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. 1268 കേസുകളാണ് ഇവര്‍ പരിശോധിച്ചത്. ഇതില്‍ കൊലപാതകങ്ങളും പീഡനങ്ങളും അടക്കമുളളവയുണ്ട്. ബ്രിട്ടീഷ് കസ്റ്റഡിയില്‍ 47 ഇറാഖികള്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മറ്റുളളവരെ സൈനികര്‍ അല്ലാതെ വധിച്ചെന്നാണ് സൂചന. എന്നാല്‍ ഇറാഖില്‍ വിന്യസിച്ചിരുന്ന ബ്രിട്ടീഷ് പട്ടാളക്കാര്‍ നിയമപരമായാണ് പ്രവര്‍ത്തിച്ചതെന്നാണ് ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയത്തിന്റെ വാദം. എങ്കിലും ആരോപണങ്ങളെ അതീവ ഗൗരവമായാണ് മന്ത്രാലയം കണക്കാക്കുന്നത്. തെളിവുകളുണ്ടെങ്കില്‍ സൈനികരെ വിചാരണ ചെയ്യാമെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.

സിഡ്‌നി: ഭൂമിയേക്കാള്‍ പഴക്കമുളള ഉല്‍ക്കാശില കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ ആസ്‌ട്രേലിയയിലെ ഉണങ്ങിയ തടാകത്തിന്റെ ഉള്ളില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ ഇത് ഏറെ സഹായകമാകുമെന്നാണ് കരുതുന്നത്. പെര്‍ത്തിലെ കര്‍ട്ടിന്‍ സര്‍വകലാശാലയിലെ ഭൗമശാസ്ത്രഗവേഷകരാണ് ഈ ഉല്‍ക്ക കണ്ടെത്തിയത്. ഒന്നേമുക്കാല്‍ കിലോയോളം ഭാരമുണ്ടിതിന്. ഒരു കനത്ത മഴയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ ഉല്‍ക്ക കണ്ടെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞത് എന്നതും ഏറെ ശ്രദ്ധേയമാണ്. മഴയ്ക്കു ശേഷമായിരുന്നെങ്കില്‍ ഇത് ഭൂമിയിലിടിച്ചിറങ്ങിയതിന്റെ അടയാളങ്ങളുള്‍പ്പെടെ മാഞ്ഞു പോകുമായിരുന്നു.
വരണ്ട തടാകത്തില്‍ സ്ഥാപിച്ചിരുന്ന അഞ്ച് ക്യാമറകളില്‍ ഒന്നാണ് ഈ ഉല്‍ക്കയെ കാട്ടിത്തന്നത്. ചിത്രങ്ങളുപയോഗിച്ച് ഗവേഷകര്‍ ഉല്‍ക്ക കണ്ടെത്തുകയായിരുന്നു. തടാകത്തിനടിയിലേക്ക് അഞ്ഞൂറ് മീറ്റര്‍ എത്തിയപ്പോഴേക്കും ഉല്‍ക്ക കണ്ടെത്താനായി. മൂന്ന് ദിവസം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഈ ഉല്‍ക്ക ഭൂമിയില്‍ പതിച്ച സ്ഥലം ഗവേഷകര്‍ക്ക് കണ്ടെത്താനായത്. പുതുവര്‍ഷരാവിലാണ് ഇത് ഭൂമിയില്‍ പതിച്ചത്. ഒരു ഡ്രോണും ഗവേഷകരായ റോബര്‍ട്ട് ഹോവിയും ഫില്‍ ബ്ലാന്‍ഡും ആയിരുന്നു സംഘത്തിലെ മുഖ്യ ഗവേഷകര്‍. ഇവരെക്കൂടാതെ ഡീന്‍ സ്റ്റുവാര്‍ട്ട്, ഡേവ് സ്ട്രാങ് വായിസ് എന്നീ രണ്ട് പ്രദേശവാസികളായ ആദിവാസികളും ഇവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി. ഇവരാണ് ഉല്‍ക്കയിലെ മണ്ണും മറ്റും നീക്കാന്‍ ഗവേഷകരെ സഹായിച്ചത്.

നാനൂറ്റമ്പത് കോടി വര്‍ഷത്തെ പഴക്കം ഇതിനുണ്ടെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. സൗരയൂഥത്തിന്റെ ആദ്യ നാളുകളിലുണ്ടായ വസ്തുക്കളില്‍ ഒന്നാണിതെന്നും അനുമാനിക്കുന്നു. അത് കൊണ്ട് തന്നെ ഭൂമിയുടെയും സൗരയൂഥത്തിന്റെയും ചരിത്രം പറഞ്ഞ് തരാന്‍ ഇതിന് കഴിയുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഭൂമിയിലെ പാറകളെയും മറ്റും പഠിക്കുമ്പോള്‍ അവയെ പരുവപ്പെടുത്താന്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളായി നടത്തിയ ഭൗമ ശക്തികളുടെ പ്രക്രിയകളെക്കുറിച്ച് പരിശോധിക്കാറുണ്ട്.

എന്നാല്‍ ഉല്‍ക്കകളെ സംബന്ധിച്ച് ഇത്തരം ശക്തികളെ പരിഗണിക്കാറില്ല. ഇവയുടെ രാസസംയുക്തങ്ങളെയാണ് പ്രധാനമായും പരിഗണിക്കുക. ഇതിലൂടെ സൗരയുഥത്തിന്റെ ഉത്ഭവ കാലത്ത് ഉണ്ടായിരുന്ന രാസസംയുക്തങ്ങളെക്കുറിച്ച് മനസിലാക്കാനാകും. ഇത് ഭൂമിയുടെ ചരിത്രം മനസിലാക്കാനും നമ്മെ സഹായിക്കും. അതിനായാണ് ബഹിരാകാശ ഏജന്‍സികള്‍ കുളളന്‍ഗ്രഹങ്ങളിലും ഉല്‍ക്കകളിലും ലാന്‍ഡ് പ്രോബ് ദൗത്യങ്ങള്‍ നടത്തുന്നത്. നാസയും ജാക്‌സയും മറ്റും കോടിക്കണക്കിന് ഡോളറുകളാണ് ഇത്തരം കുളളന്‍ഗ്രഹങ്ങള്‍ക്കും ഉല്‍ക്കകള്‍ക്കും വേണ്ടി ചെലവാക്കുന്നത്. അത് കൊണ്ട് തന്നെ ഇത് ഇവിടെ പതിച്ചത് വലിയൊരു നേട്ടമാണെന്ന് ബ്ലാന്‍ഡ് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

സാധാരണയായി ഭൂമിയില്‍ പതിക്കുന്ന ഉല്‍ക്കകള്‍ക്ക് അവ വീഴുന്ന സ്ഥലത്തിന്റെയോ കണ്ടെത്തുന്ന ആളിന്റെയോ പേരാണ് നല്‍കാറ്. എന്നാല്‍ ഇവിടെ ഗവേഷകര്‍ പ്രദേശത്തെ ഗോത്രവര്‍ഗത്തോട് അവരുടെ ഭാഷയിലുളള ഒരു പേരിടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. പത്ത് ഉല്‍ക്കകള്‍ കൂടി പ്രദേശത്ത് വീണതായി ക്യാമറയിലെ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഗവേഷകര്‍ ഇവയെക്കുറിച്ചുളള അന്വേഷണം അധികം വൈകാതെ തന്നെ തുടങ്ങുമെന്നാണ് സൂചന.

ലാല്‍ജോസിന്റെ ഹിറ്റ് ചിത്രം ക്ലാസ്സ്മേറ്റ്‌സിലെ റസിയയിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറിയ രാധിക വിവാഹിതയാകുന്നു. ദുബായിയില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ഉദ്യോഗസ്ഥനായ അഭില്‍ കൃഷ്ണയാണ് വരന്‍. ഫെബ്രുവരി പതിനേഴിന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹം.
രാധികയുടെ സഹോദരന്റെ സഹപ്രവര്‍ത്തകന്‍ കൂടിയാണ് അഭില്‍ കൃഷ്ണ. സഹോദരന്‍ വഴിയാണ് അഭിലിന്റെ ആലോചന വരുന്നത്. തുടര്‍ന്ന് സഹോദരനെ കാണാന്‍ ദുബായില്‍ പോയപ്പോള്‍ രാധിക അഭിലുമായി നേരിട്ടു പരിചയപ്പെട്ടു. പിന്നീട് ഔദ്യോഗികമായ പെണ്ണുകാണലിനു ശേഷമാണ് ഇരുവരുടെയും വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചത്. വിവാഹം കഴിഞ്ഞാല്‍ അഭിലിനൊപ്പം ദുബായിയിലേക്കു പോകുമെന്നു തുടര്‍ന്ന് അഭിനയിക്കുന്ന കാര്യത്തില്‍ എല്ലാം തന്റെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ് അഭിലെന്നും രാധിക പറഞ്ഞു

Untitled

വീഡിയോ ആല്‍ബങ്ങളിലൂടെ അഭിനയ രംഗത്ത് എത്തിയ രാധിക നിരവധി മലയാളത്തില്‍ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ക്ലാസ്സ്‌മേറ്റിലെ നരേന്റെ നായികയായ മുസ്ലീം കഥാപാത്രം റസിയ തന്നെയാണ് രാധികയുടെ മികച്ച വേഷവും. കുറച്ചുനാളായി സിനിമയില്‍ അത്ര സജീവമല്ലാത്ത രാധിക ഇപ്പോള്‍ മോഡലിംഗിനാണ് പ്രാധാന്യം നല്‍കിയിരുന്നത്.

 

സാഗ്രെബ്: ബിക്കിനിയില്‍ ക്രൊയേഷ്യ പ്രസിഡന്റ് അതി സുന്ദരിയാണെന്നാണ് സോഷ്യല്‍ മീഡിയ കമന്റ്. ക്രൊയേഷ്യയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന പദവി വഹിക്കുന്ന കൊലിന്ദ ഗ്രാബറാണ് ബിക്കിനി ഹോട്ട് ഫോട്ടോയിലൂടെ താരമായത്.

2015 ഫെബ്രുവരി 15 നാണ് ക്രൊയേഷ്യയുടെ നാലാമത്തെ പ്രസിഡന്റായി കൊലിന്ദ സത്യപ്രതിജ്ഞ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളെക്കുറിച്ച് പല ചര്‍ച്ചകളും നടക്കുന്നുണ്ട്. അമേരിക്കന്‍ മോഡല്‍ കൊക്കേ ഓസ്റ്റിന്റെ ചിത്രങ്ങളാണ് ഇവയെന്നും, എന്നാല്‍ പ്രസിഡന്റ് തന്നെയാണ് ഫോട്ടോയിലെന്നുമുള്ള ഭിന്നാഭിപ്രായങ്ങളുണ്ട്. എങ്കിലും ഫോട്ടോയില്‍ ഉള്ളത് അമേരിക്കന്‍ മോഡല്‍ കൊക്കേ ഓസ്റ്റിന്റെ ചിത്രങ്ങളാണ് എന്ന് പിന്നീട് സ്ഥിതീകരിച്ചിട്ടുണ്ട്. ബിക്കിനിയില്‍ ക്രൊയേഷ്യ പ്രസിഡന്റ് അതി സുന്ദരിയാണെന്നാണ് സോഷ്യല്‍ മീഡിയ കമന്റ്.

തിരുവനന്തപുരം: എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് പദ്ധതിയില്‍ നടന്നത് വന്‍ തട്ടിപ്പെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. വെള്ളാപ്പള്ളിക്കെതിരേ വിഎസ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോളാണ് വിജിലന്‍സ് ഇക്കാര്യം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയെ അറിയിച്ചത്. രഹസ്യ പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്നും വിജിലന്‍സ് പറഞ്ഞു.
എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് ആരോപണമുന്നയിച്ചത്. പദ്ധതിക്കായി പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും രണ്ട് ശതമാനം പലിശയ്‌ക്കെടുത്ത 15 കോടി രൂപ 12 ശതമാനം പലിശയ്ക്കാണ് വെള്ളാപ്പള്ളി ജനങ്ങള്‍ക്ക് വിതരണം ചെയ്തതെന്നും ഈ തുകയില്‍ പത്തുശതമാനം മാത്രമെ വായ്പയായി നല്‍കിയിട്ടുള്ളുവെന്നുമാണ് വിഎസിന്റെ ആരോപണം. വ്യാജമായ പേരും മേല്‍വിലാസവും ഉണ്ടാക്കി പിന്നാക്കക്കാര്‍ക്ക് ലഭിക്കേണ്ട വായ്പ വെള്ളാപ്പള്ളി തട്ടിയെടുത്തിട്ടുണ്ടെന്നും വിഎസ് ആരോപിച്ചിരുന്നു.

പിന്നോക്ക വികസന കോര്‍പറേഷന്‍ എംഡി എന്‍. നജീബിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തതായും വിജിലന്‍സ് അറിയിച്ചു. അന്വേഷണം സംബന്ധിച്ച രഹസ്യ പരിശോധനാ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മൈക്രോ ഫിനാന്‍സില്‍ തട്ടിപ്പ് നടന്നതായി വിജിലന്‍സ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.

തനിക്കെതിരെ വിഎസ് 15 കോടിയുടെ ക്രമക്കേടാണ് ആരോപിച്ചതെന്നും ഇപ്പോഴത് 83 ലക്ഷമായി കുറഞ്ഞെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.വിജിലന്‍സ് റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും നടേശന്‍ അറിയിച്ചു. മൈക്രോഫിനാന്‍സ് വായ്പയുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ച് അഞ്ചുകോടി രൂപ തട്ടിയെടുത്ത കേസില്‍ പണം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് വെള്ളാപ്പള്ളി നടേശനെതിരെ ഇന്നലെ ജപ്തി നടപടികള്‍ ആരംഭിച്ചിരുന്നു.

മുംബൈ: പോലീസ് എന്ന വ്യാജേന വീട്ടില്‍ അതിക്രമിച്ച് എത്തിയവര്‍ നടി പ്രത്യുഷ ബാനര്‍ജിയെ പീഡിപ്പിച്ചു. നടിയുടെ വീട്ടില്‍ അതിക്രമിച്ച് എത്തിയ സംഘം പോലീസാണെന്ന് പറഞ്ഞ് പ്രത്യുഷയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രത്യുഷ കാന്ദിവാലി പോലീസില്‍ പരാതി നല്‍കി.പരാതി നല്‍കിയതായി നടി മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. എട്ടംഗ സംഘമാണ് പ്രത്യുഷയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. പോലീസ് വേഷത്തിലായിരുന്നു അക്രമികള്‍ എത്തിയത്.
ബിഗ് ബോസ് എന്ന ടെലിവിഷന്‍ ഷോയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന നടിയാണ് പ്രത്യുഷ ബാനര്‍ജി. ബാലിക വധു എന്ന ടെലിവിഷന്‍ പരമ്പരയിലും പ്രത്യുഷ അഭിനയിച്ചിട്ടുണ്ട്. സസുരാല്‍ സിമര്‍ കാ ആണ് പ്രത്യുഷയുടെ മറ്റൊരു പ്രശസ്ത പരമ്പര.

RECENT POSTS
Copyright © . All rights reserved