പ്രായം വെറും നമ്പറെന്ന് തെളിയിച്ച് മലയാളിയുടെ പ്രിയ സിനിമയിലെ കിലുക്കത്തിലെ സമര്‍ഖാനും. പ്രായം 70 പിന്നിട്ടിട്ടും മസില് പെരുപ്പിച്ച് തിളങ്ങിയിരിക്കുകയാണ് ബോളിവുഡ് താരം ശരത് സക്സേന. താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം ചിത്രം ഇതിനോടകം ആരാധകര്‍ക്ക് ഇടയില്‍ വൈറലായിരിക്കുകയാണ്.
ഈ പ്രായത്തിലും കൃത്യമായ വര്‍ക്കൗട്ടിലൂടെ ശരീരം കാത്തുസൂക്ഷിക്കുകയാണ് ശരത് സക്സേന. അദ്ദേഹത്തിന്റെ ചിട്ടയായ പരിശീലനം മറ്റുള്ളവര്‍ക്കും പ്രചോദനമാണെന്ന് പ്രേക്ഷകര്‍ പറയുന്നു. ഇന്ത്യന്‍ ഹള്‍ക് എന്നും വര്‍ക്കൗട്ട് ചിത്രത്തിനു താഴെ കമന്റുകള്‍ വരുന്നുണ്ട്. കിലുക്കം സിനിമയിലൂടെ മലയാളികള്‍ക്കും പരിചിതനമാണ് ഇദ്ദേഹത്തെ.
സമര്ഖാന് എന്ന കഥാപാത്രമായാണ് അദ്ദേഹം കിലുക്കത്തില്‍ എത്തിയത്. ആര്യന്, സിഐഡി മൂസ, നിര്‍ണയം, ശൃംഖാരവേലന് തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. വിദ്യ ബാലന് ചിത്രം ഷേര്‍ണിയിലും പ്രധാനവേഷത്തില്‍ സക്സേന എത്തുന്നുണ്ട്. ആര്‍എക്സ് 100 എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയ തടപ്പ് എന്ന ഹിന്ദി ചിത്രമാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ്.
View this post on Instagram
സിനിമ-സീരിയൽ നടി ബേബി സുരേന്ദ്രൻ (പ്രസന്ന) അന്തരിച്ചു. 63 വയസായിരുന്നു, ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു, തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ചൊവ്വാഴ്ച രാത്രിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.
എന്റെ സൂര്യപുത്രിക്ക്, സ്ത്രീധനം, തച്ചോളി വർഗീസ് ചേകവർ, ഇന്നലെകളില്ലതെ, വാദ്ധ്യാർ, ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു.എസ്.എ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തി.മി.രം ആയിരുന്നു അവസാനം അഭിനയിച്ച സിനിമ.
അപ്രതീക്ഷിതമായ ഒരു വിടപറയല്‍ കൂടി. ബേബിച്ചേച്ചി(ബേബി സുരേന്ദ്രന്) പോയി. ചേച്ചി നിങ്ങള്‍ എന്റെ ഹൃദയത്തില്‍ എന്നും ജീവിക്കും’– ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കിഷോര്‍ സത്യ ഫെയ്സ്ബുക്കിൽ എഴുതി. സിനിമാ സാംസ്കാരിക രംഗത്തെ നിരവധി പേരാണ് ബേബി സുരേന്ദ്രന് ആദരാഞ്ജലികളുമായി രംഗത്ത് എത്തുന്നത്.
മിനിസ്ക്രീന്‍ താരങ്ങളായ യുവ കൃഷ്ണയുടെയും മൃദുല വിജയ്യുടെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ജൂലൈ എട്ടിന് തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ വിവാഹ ചടങ്ങുകളില്‍ സീരിയല്‍ രംഗത്ത് നിന്നുള്ളവരും എത്തി.
വിവാഹത്തിന്റെ ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടി രേഖയുടെ അഭാവം ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ഇവരുടെ വിവാഹാലോചന രേഖ രതീഷ് ആണ് ആദ്യം കൊണ്ടു വന്നത്. അതിനാല്‍ നിരവധി പേരാണ് രേഖയോട് വിവാഹത്തിന് എത്താത്തതിന്റെ കാരണം ചോദിച്ച് എത്തിയത്. ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രേഖ.
ടൈംസ് ഓഫ് ഇന്ത്യയോട് ആണ് താരം പ്രതികരിച്ചത്. ഓണ്‍സ്ക്രീനില്‍ തന്റെ മക്കളായി അഭിനയിക്കുന്ന മൃദുലയുടെയും യുവയുടെയും വിവാഹത്തില്‍ താന്‍ പങ്കെടുക്കാത്തത് എന്താണെന്ന് ചോദിച്ച് നിരവധി മെസേജുകള്‍ വന്നിരുന്നു. ഉത്തരം ലളിതമാണ്. തന്നെ വിവാഹം അറിയിക്കുകയോ, ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്ന് താരം പറയുന്നു.
ചിലപ്പോള്‍ താന്‍ അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആള് അല്ലെന്ന് അവര്‍ക്ക് നന്നായി അറിയാവുന്നത് കൊണ്ടാവാം. എന്നിരുന്നാലും അവരെ രണ്ട് പേരെയും ഒന്നിപ്പിച്ചെന്ന കാരണത്താല്‍ താന്‍ വളരെ സന്തുഷ്ടയാണ്. തന്റെ കുട്ടികള്‍ക്ക് എല്ലാ സന്തോഷങ്ങളും നേരുന്നു. പ്രാര്‍ഥന എപ്പോഴും അവരോടൊപ്പം ഉണ്ടാകുമെന്നും രേഖ പറയുന്നു.
കോവിഡ് ലോക്ക്ഡൗണിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന സിനിമാ ചിത്രീകരണത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിന് എതിരെ ഫെഫ്ക്ക. ക്ഷേമപ്രവർത്തനങ്ങൾ ഉൾപ്പടെ നടത്തുന്ന തൊഴിലാളി സംഘടനയായ ഫെഫ്ക്കയ്ക്ക് ഇനിയും മുന്നോട്ട് പോകാനാകില്ലെന്നു ഫെഫ്ക്ക പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. അയൽസംസ്ഥാനങ്ങളിൽ സിനിമ എന്ന തൊഴിൽ മേഖല പിന്നേയും സജീവമായിരിക്കുന്നു. യാതൊരു നിബന്ധനകളില്ലാതെ അവിടങ്ങളിൽ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താൻ സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. സിനിമയ്ക് മാത്രം അനുവാദമില്ല.
കൃത്യമായി ഒരു ബയൊബബിൾ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഞങ്ങൾ മാത്രമല്ല നിർമ്മാതാക്കളും സർക്കാരിനോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്. സീരിയൽ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ല.
സിനിമാ ഷൂട്ടിഗ് പാടില്ല എന്ന അവസ്ഥ സിനിമാസാംസ്കാരിക പ്രവർത്തകരോടും തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാൽ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ടിഗുകൾ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നാണ് ഫെഫ്ക്ക ആവശ്യപ്പെടുന്നത്.
ഫെഫ്ക്കയുടെ പത്രക്കുറിപ്പ്:
മലയാള സിനിമ ഒരു തൊഴിൽ മേഖല എന്ന നിലയിലും, ഒരു വ്യവസായമെന്ന നിലയിലും അഭിമുഖീകരിക്കുന്നത് വമ്പൻ പ്രതിസന്ധിയാണ്. ഒന്നാം ലോക്ഡൗണിനെ അതിജീവിച്ചു എന്ന തോന്നലുണ്ടായി തുടങ്ങിയപ്പോഴാണ് രണ്ടാം ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ഒന്നാം അടച്ചിടൽ സമയത്ത്, സർക്കാർ ചലച്ചിത്ര തൊഴിലാളികൾക്ക് സഹായമായി തന്നത് ആളൊന്നുക്ക് 2000 രൂപയാണ്. അതിനു പുറമേ, ഞങ്ങളുടെ സംഘടനാസംവിധാനവും, സംഘടിതശക്തിയും, സഹപ്രവർത്തകരുടെ സ്നേഹപൂർവ്വമുള്ള കൈത്താങ്ങും, ബിസിനസ് ഗ്രൂപ്പുകളുടെ സി എസ് ആർ ഫണ്ടുകൾ ലഭ്യമാക്കുന്ന ആസൂത്രണവുമൊക്കെ ചേർന്നപ്പോൾ, സഹായമഭ്യർത്ഥിച്ച ഒരോ ചലച്ചിത്ര പ്രവർത്തകനും 5000 രൂപ അക്കൗണ്ടിൽ എത്തിച്ചു കൊടുക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. കൂടാതെ സ്ഥിരമായി ജീവൻരക്ഷാ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് ഒരു മാസത്തെ മരുന്ന്, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള എല്ലാവർക്കും ഭഷ്യകിറ്റ്, ചികിത്സാ സഹായം, ആശ്രിതർക്ക് മരണാനതര സഹായം എന്നിങ്ങനെ വിവിധ ക്ഷേമപ്രവർത്തനങ്ങളിലൂടെ തൊഴിലാളികൾക്ക് ആത്മവിശ്വാസം പകരാനായി. ഏതാണ്ട് 2, 25,00,000 രൂപ സംഘടന കണ്ടെത്തി ചിലവിട്ടു.
രണ്ടാം അടച്ചിടൽ ഘട്ടത്തിൽ, സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് ആളൊന്നിന് 1000 രൂപസഹായമാണ്. ഫെഫ്ക അതിന്റെ ഏറെ പരിമിതമായ സാമ്പത്തിക സ്രോതസുകൾ ഉപയോഗിച്ചുകൊണ്ട്, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സ്വകാര്യ ആശുപത്രികളിലൂടെ വാക്സിനേഷൻ, കോവിഡ് ബാധിതർക്ക് ചികിത്സാ സഹായം, കുടുംബങ്ങൾക്ക് മരണാനന്തര സഹായം, ഒരു മാസത്തെ ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം, കുട്ടികൾക്ക് പഠനസഹായം എന്നിങ്ങനെയുള്ള പദ്ധതികൾ നടപ്പിലാക്കി വരുന്നു. കൂടാതെ, ഓണക്കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനുള്ള സംവിധാനം ആവിഷ്ക്കരിച്ച് വരികയുമാണ്. ദീർഘകാല അടിസ്ഥാനത്തിൽ, ഞങ്ങളെപോലുള്ള ഒരു തൊഴിലാളി സംഘടനയ്ക്ക് ഇവ്വിധം മുന്നോട്ട് പോകാനുള്ള സാമ്പത്തിക ശേഷിയില്ല.
ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഞങ്ങളുടെ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്.
നമ്മുടെ അയൽസംസ്ഥാനങ്ങളിൽ സിനിമ എന്ന തൊഴിൽ മേഖല പിന്നേയും സജീവമായിരിക്കുന്നു. യാതൊരു കാർക്കശ്യവുമില്ലാതെ, നിബന്ധനകളില്ലാതെ അവിടങ്ങളിൽ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താൻ റ്റെലിവിഷൻ സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. സിനിമയ്ക് മാത്രം അനുവാദമില്ല. മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവരിൽ മഹാഭൂരിപക്ഷവും ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരാണ്. ഷൂട്ടിഗിനുമുമ്പ് പിസിയാർ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയൊബബിൾ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഞങ്ങൾ മാത്രമല്ല നിർമ്മാതാക്കളും സർക്കാരിനോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്. സീരിയൽ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ല.
ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഞങ്ങളുടെ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. നിർമ്മാണ മേഖലയുൾപ്പടെവയ്ക്ക് പ്രവർത്തിക്കാൻ തടസമില്ല, സിനിമാ ഷൂട്ടിഗ് പാടില്ല എന്ന അവസ്ഥ സിനിമാസാംസ്കാരിക പ്രവർത്തകരോടും തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാൽ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ടിഗുകൾ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
നടന് ആദിത്യന് ജയനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഭാര്യയും നടിയുമായ അമ്പിളി ദേവിയുടെ ഗാര്‍ഹിക പീഡന പരാതിയിലാണ് ചവറ പോലീസിന്റെ നടപടി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ആദിത്യന്റ അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ അമ്പിളി ദേവി നല്കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ആദിത്യന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ആദിത്യന് ചൊവ്വാഴ്ച ചവറ സ്റ്റേഷനില്‍ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അന്നുതന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടാകരുതെന്നും ജാമ്യ ഉത്തരവില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സ്ത്രീധനമാവശ്യപ്പെട്ട് ആദിത്യന് നിരന്തരം പീഡിപ്പിച്ചെന്നും അമ്പിളി പരാതിയില്‍ ആരോപിക്കുന്നുണ്ട്. മറ്റൊരു സ്ത്രീയുമായുളള ബന്ധം ചോദ്യം ചെയ്തതിന്റെ പേരിലും ആദിത്യന് തന്നെ മര്‍ദിച്ചെന്ന് അമ്പിളി ആരോപിച്ചിരുന്നു. കുടുംബ പ്രശ്നങ്ങള്‍ക്കിടെ ആദിത്യന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.
മഹേഷ് നാരായണന് ചിത്രം മാലിക് ജൂലൈ 15ന് റിലീസ് ചെയ്യുകയാണ്. സിനിമയില്‍ ഒരു പകരക്കാരനായിട്ടാണ് താന്‍ എത്തിയത് എന്നാണ് നടന് ജോജു ജോര്‍ജ് പറയുന്നത്. നടന് ബിജു മേനോന് ആയിരുന്നു ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് എന്നാണ് താരം അഭിമുഖത്തില്‍ പ്രതികരിച്ചത്.
മഹേഷ് നാരായണന് എന്ന സംവിധായകന് തന്നെയാണ് ചിത്രത്തിലേക്ക് തന്നെ ആകര്‍ഷിച്ചത്. ശരിക്കും പറഞ്ഞാല്‍ ചിത്രത്തിന്റെ കഥ എന്താണെന്ന് തനിക്കറിയില്ല. താന്‍ സ്ക്രിപ്റ്റ് പോലും വായിക്കാതെ അഭിനയിച്ച സിനിമയാണ് മാലിക്. ഒരു പകരക്കാരനായിട്ടാണ് സിനിമയിലേക്ക് വന്നത്.
ബിജുവേട്ടന്റെ ഡേറ്റ് ക്ലാഷ് ആയപ്പോള്‍ തന്നെ വിളിക്കുകയും അഭിനയിക്കുകയുമായിരുന്നു. അതുകൊണ്ട് തന്നെ ബാക്കി ഒന്നും അറിയില്ല. ദിലീഷിന്റെയും വിനയ് ഫോര്‍ട്ടിന്റെയും കൂടെ അഭിനയിക്കുമ്പോള്‍ ഉള്ള കാഴ്ചകളാണ് തന്റെ മനസ്സിലുള്ളത്. താന്‍ അഭിനയിച്ച ഭാഗം വളരെ കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തതായിരുന്നു.
എല്ലാവരും നല്ലോണം പണിയെടുത്തിട്ടുള്ള സിനിമയാണിത് എന്ന് ജോജു പറഞ്ഞു. സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
കലാഭവന്‍ മണിയെ നായകനാക്കി ഒരുക്കിയ ഒരു പരാജയ ചിത്രത്തെ കുറിച്ച് തുറന്നു പറഞ്ഞ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കല്ലിയൂര്‍ ശശി. 2007ല്‍ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് എന്ന ചിത്രത്തെ കുറിച്ചാണ് നിര്‍മ്മാതാവ് പറഞ്ഞത്. ഏറെ പ്രയാസപ്പെട്ട് നില്ക്കുന്ന സമയത്തായിരുന്നു ഈ ചിത്രം താന്‍ ചെയ്തത്.
വളരെ ചെറിയ ചിത്രമായിരുന്നു ഇന്ദ്രജിത്ത്. നല്ല തിരക്കഥയായിരുന്നു കേട്ടത്. എന്നാല്‍ സിനിമ ചെയ്തു വന്നപ്പോള്‍ അത് മാറി. സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ വിജയിക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും നിര്‍മ്മാതാവ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജയറാം ചിത്രം സര്‍ക്കാര്‍ ദാദ റിലീസ് ചെയ്യാന്‍ ബുദ്ധിമുട്ടി നില്‍ക്കുമ്പോഴാണ് ഇന്ദ്രജിത്ത് സിനിമ ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരമാകുമെന്ന് കരുതിയാണ് ചെയ്തത്. നല്ലൊരു ആക്ഷന്‍ മൂവിയായിരുന്നു. പക്ഷെ ചിത്രീകരിച്ച് വന്നപ്പോള്‍ മോശമായി. ഫൈനല്‍ എഡിറ്റിംഗിന് ശേഷം സിനിമ കണ്ടപ്പോള്‍ ആദ്യം തനിക്ക് ചിരിയായിരുന്നു വന്നത്.
സിനിമ പോയി എന്ന് അത് കണ്ടപ്പോള്‍ തന്നെ മനസിലായി. സിനിമ ഓടില്ലെന്ന് സംവിധായകന്റെ മുഖത്ത് നോക്കി പറയുകയും ചെയ്തു. തല്ലിപ്പൊളി സിനിമ. ഇന്നും ആ സിനിമയുടെ പേര് പറയാന്‍ പോലും തനിക്ക് നാണക്കേടാണ്. സിനിമ പരാജയപ്പെട്ടപ്പോള്‍ കലാഭവന്‍ മണിക്കും വലിയ വിഷമം ആയിരുന്നു. സിനിമയുടെ പേരില്‍ കുറെ വിമര്‍ശനം കേട്ടു.
കാണുന്നവര്‍ മുഴുവനും മണിയെ വെച്ച് സിനിമ എടുത്തതില്‍ തന്നെ വിമര്‍ശിക്കുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് തന്റെ മകളും ഈ സിനിമയുടെ പേരില്‍ തന്നെ വിമര്‍ശിച്ചിരുന്നു. അച്ഛന് വേറെ പണിയില്ലേ കലാഭവന്‍ മണിയെ വെച്ച് സിനിമ എടുക്കാന്‍ എന്നായിരുന്നു മരിക്കുന്നതിന് മുമ്പ് അവള് പറഞ്ഞത്. ആ സിനിമ വേണ്ടെന്ന് അവള് അന്ന് പറഞ്ഞിരുന്നു. അവള് അന്ന് ചുമ്മാതെ ചോദിച്ചതാണ് എന്നും നിര്‍മ്മാതാവ് വ്യക്തമാക്കി.
ആദ്യ സിനിമയെക്കുറിച്ച് പറഞ്ഞ് തിരക്കഥാകൃത്തുകളായ ബോബി സഞ്ജയ്. ജയറാം ആദ്യം തങ്ങളുടെ ചിത്രത്തിൽ നിന്ന് പിന്മാറാന് ഒരുങ്ങിയ അനുഭവത്തെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയിലാണ് അവർ വെളിപ്പെടുത്തിയത്.
‘ഞങ്ങള്‍ ആദ്യമായി തിരക്കഥ രചിച്ച ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ജയറാമേട്ടന് ആദ്യം വിസമ്മതം പ്രകടിപ്പിച്ചിരുന്നു.
അച്ഛന് നിര്‍മ്മിച്ച സിനിമകളില്‍ ജയറാമേട്ടന് നേരത്തെ അഭിനയിച്ചിട്ടുള്ളത് കൊണ്ട് അച്ഛന് വഴി തന്നെയാണ് ജയറാമേട്ടനിലേക്ക് എത്തിയത്. സിബി മലയില്‍ സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ പ്രോജക്റ്റിനെക്കുറിച്ച് അച്ഛന് ജയറാമേട്ടനോട് പറഞ്ഞപ്പോള്‍ സിനിമയുടെ എഴുത്ത് ആരാ? എന്ന് അദ്ദേഹം ചോദിച്ചു. മക്കളാണ് എന്ന് പറഞ്ഞപ്പോള്‍ പിന്നീട് പിടി തരാതെ അദ്ദേഹം മാറി കളിച്ചു.
മക്കളെ സിനിമയില്‍ കൊണ്ട് വരാനായി തട്ടിക്കൂട്ട് സിനിമ എടുത്തു തന്റെ പിടലിക്ക് വയ്ക്കാനുള്ള പദ്ധതിയാകുമോ? എന്ന് അദ്ദേഹം സംശയിച്ചു കാണും. പക്ഷേ കോട്ടയത്ത് ഒരു പ്രോഗ്രാമിന് അദ്ദേഹം വന്നപ്പോള്‍ ഞങ്ങള്‍ നേരില്‍ കണ്ടു കഥ പറഞ്ഞു.
ഞങ്ങളില്‍ നിന്ന് തന്നെ കഥ കേട്ടപ്പോള്‍ അദ്ദേഹത്തിനു ബോധ്യമായി ഇതൊരു മോശം സിനിമയാകില്ലെന്ന്. ഇത് ഉറപ്പായും ഞാന്‍ ചെയ്യും. എന്ന് അദ്ദേഹത്തെ കൊണ്ട് പറയിച്ചിട്ടാണ് അന്ന് ഞങ്ങള്‍ പിരിഞ്ഞത്’. തിരക്കഥാകൃത്ത് സഞ്ജയ് പറയുന്നു.
സുരേഷ് ഗോപിയും മകന് ഗോകുല്‍ സുരേഷും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘പാപ്പാന്’. അച്ഛനൊപ്പം അഭിനയിച്ചതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഗോകുല്‍ പങ്കുവയ്ക്കുന്നത്. പാപ്പന്റെ ചിത്രീകരണത്തിനിടെ അച്ഛന് ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലായി എന്നാണ് ഗോകുല്‍ പറയുന്നത്.
പിന്നെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ബഹളം. അതു കഴിഞ്ഞു ഷൂട്ടിംഗ് വീണ്ടും തുടങ്ങിയപ്പോള്‍ ലോക്ഡൗണ്‍ വന്നു. കുറെ ഭാഗങ്ങള്‍ കൂടി ഇനി എടുക്കാനുണ്ട് എന്നും ഗോകുല്‍ പറയുന്നു. അച്ഛന് എന്ന നടനെയും രാഷ്ട്രീയക്കാരനെയും മനുഷ്യസ്നേഹിയെയും ഭയഭക്തി ബഹുമാനങ്ങളോടെയാണു കാണുന്നത്, അതിന്റേതായ അകല്‍ച്ച ഉണ്ട്.
വീട്ടില്‍ തങ്ങള്‍ ബോസ്, അസിസ്റ്റന്റ് റോളുകളിലാണ്. സിനിമയില്‍ പാപ്പനെ പോലെ ആകാന്‍ ശ്രമിക്കുന്നയാളാണ് തന്റെ കഥാപാത്രം. സുരേഷ് ഗോപിയും ഗോകുലുമായി ഉള്ളതിനെക്കാള്‍ തീഷ്ണമായ അടുപ്പം പാപ്പനും മൈക്കിളുമായി ഉണ്ട്. ആക്ഷന്‍ പറഞ്ഞാല്‍ കഥാപാത്രം മാത്രമേയുള്ളൂ. അച്ഛനില്ല.
രണ്ടാനച്ഛനോട് പിതാവിനെ പോലെ പെരുമാറേണ്ടതിനാല്‍ മുന്നില്‍ നില്‍ക്കുന്നത് യഥാര്‍ത്ഥ അച്ഛനാണെന്ന തോന്നല്‍ ഇടയ്ക്കിടെ ഉണ്ടായെന്നു മാത്രം. ചില സീനുകള്‍ എങ്ങനെ ചെയ്യണമെന്ന് അച്ഛന് പറഞ്ഞു തന്നു. അത് സീനിയര്‍ നടനും ജൂനിയര്‍ നടനുമായുള്ള ആശയ വിനിമയം ആയിരുന്നു.
സ്വന്തം അഭിനയത്തില്‍ തനിക്കു 100 ശതമാനം തൃപ്തിയില്ല. അതു കൊണ്ടു തന്നെ ഇഷ്ടപ്പെട്ടോയെന്ന് അച്ഛനോട് ചോദിച്ചിട്ടില്ലെന്നും ഗോകുല്‍ മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. സംവിധായകന് ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് പാപ്പാന്.
കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിന്റെ പോസ്റ്റർ എത്തി. കമൽഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും പോസ്റ്ററിലുണ്ട്. നിമിഷങ്ങൾ കൊണ്ട് തന്നെ തമിഴ്–മലയാള സിനിമാലോകം ഇതേറ്റെടുത്തിരിക്കുകയാണ്.
കൈതി, മാസ്റ്റർ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ലോകേഷ് കനകരാജ്. ചിത്രത്തിൽ ഫഹദിന്റേത് വില്ലൻ കഥാപാത്രമാണോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. കമലിന്റെ 232–ാം ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന വിക്രം നിർമിക്കുന്നത് അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല് ഫിലിംസ് തന്നെയാണ്. ഗ്യാങ്സ്റ്റര്‍ സിനിമയാകും വിക്രം. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.