Movies

ഭീഷണിപ്പെടുത്തി പുതുമുഖ നടിമാരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ച ചലച്ചിത്രതാരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാളി നടി നന്ദിത ദത്തയാണ് പോലീസ് പിടിയിലായത്. നന്ദിതയെ കൂടാതെ സഹായിയും സന്തതസഹചാരിയുമായ മൈനക് ഘോഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.

നന്ദിത ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചതായി പുതുമുഖ നായികമാരായ രണ്ട് പെൺകുട്ടികൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് നടപടി. നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചതായും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി.

നാൻസി ഭാഭി എന്നറിയപ്പെടുന്ന നന്ദിത സോഫ്റ്റ് അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചാണ് ശ്രദ്ധ നേടിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളിലും ആൻഡ്രോയിഡ് ആപ്ലികേഷനുകൾ വഴിയും നിരവധി അശ്ലീല ചിത്രങ്ങളാണ് നന്ദിതയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. മോഡലുകളെയും പുതുമുഖ താരങ്ങളെയും നന്ദിത തന്നെയാണ് അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ വേണ്ടി നിർബന്ധിക്കുന്നത്. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്താനും ഇവർ മടിക്കാറില്ലെന്നും കൊലപ്പെടുത്തും എന്നുവരെ പറഞ്ഞെന്നും പെൺകുട്ടികൾ നൽകിയ പരാതിയിൽ പറയുന്നു.

നടിയും അവതാരകയും മോഡലുമാണ് സാധിക വേണുഗോപാല്‍. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി. പലപ്പോഴും തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും വെട്ടിത്തുറന്ന് പറയാന്‍ യാതൊരു മടിയും സാധിക കാണിക്കാറില്ല. മോശം കമന്റുകള്‍ക്കും മറ്റും താരം മറുപടി നല്‍കാറുമുണ്ട്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയെ കുറിച്ചും എന്തുകൊണ്ട് ആ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സാധിക.

സാധികയുടെ വാക്കുകള്‍ ഇങ്ങനെ,

പാപ്പന്‍, ആറാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കിലേക്ക് കടന്നതോടെയാണ് സ്റ്റാര്‍ മാജിക്കിലേക്ക് എത്താന്‍ പറ്റാതിരുന്നത്. പിന്നെ ഇപ്പോള്‍ ഷോ റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഷോയില്‍ നിന്ന് വിളിച്ചില്ല. അവിടെം ഒരു കുടുംബം പോലെയാണ്. വ്യക്തിപരമായി അവിടെയുള്ള എല്ലാവരുടെയും ശൈലി വേറെയാണ്. എല്ലാവരും കുട്ടികളാണ്. എന്റെ ഒരു പാറ്റേണ്‍ അല്ല ആ വേദി. ഞാന്‍ അതുമായി ഒത്തു പോവുകയാണ്. ഗെയിം കളിക്കും എന്നേ ഉള്ളു. പക്ഷേ അത്ര താല്‍പര്യമില്ല.

സ്റ്റാര്‍ മാജിക്കിലെ ചില തമാശകള്‍ ആരോചകമാണെന്ന് തോന്നുമ്പോള്‍ താന്‍ അതിനെതിരെ പ്രതികരിക്കാറുണ്ട്. അല്ലാത്തപ്പോള്‍ മിണ്ടാതെയിരിക്കുന്നതാണ്. സ്റ്റാര്‍ മാജിക്കിന്റെ ആ ഫ്‌ളോര്‍ എനിക്ക് ഇഷ്ടമാണ്. ആ കമ്പനിയും ഫാമിലിയും ഒക്കെ ഇഷ്ടമാണ്. പക്ഷേ ഞാന്‍ മാത്രം സീനിയര്‍ ആയിട്ടുള്ളു എന്ന തോന്നലാണ്.

അവിടെയുള്ള നോബി ചേട്ടന്‍, സുധിചേട്ടന്‍, അസീസിക്ക, തങ്കു എല്ലാവരോടും വലിയ സ്‌നേഹമാണ്. ആ കൂട്ടുകെട്ട് ഇഷ്ടമാണ്. എന്റെ പ്രായത്തേക്കാളും കൂടുതല്‍ പക്വത എനിക്കുള്ളതായി തോന്നാറുണ്ട്. അതാണ് തന്റെ പ്രധാന പ്രശ്‌നം. പല കാര്യങ്ങളും എനിക്ക് സ്വീകരിക്കാന്‍ പറ്റാതെ വരില്ല. ഷോയില്‍ കാണുന്ന ചാട്ടയടി അഭിനയം അല്ല. ഒരിക്കല്‍ തങ്കുവിന്റെ കയ്യില്‍ നിന്ന് നല്ലപോലെ കിട്ടിയിട്ടുണ്ട്. അന്ന് അടി കിട്ടിയത് കാലിന്റെ ലിഗ്മെന്റിനായിരുന്നു. അടി കിട്ടിയ സ്ഥലത്ത് ചുവപ്പം നീലയും നിറത്തിലേ കാണൂ. ഒരു ദിവസത്തേക്ക് നമ്മള്‍ അവര്‍ പറയുന്നത് പോലെ ചെയ്യണം. അതിനാണ് കാശ് വരുന്നതെന്നും താരം പറയുന്നു.

മലയാള സിനിമ പ്രേഷകരുടെ പ്രിയങ്കരിയായ ബാലതാരം ആയിരുന്നു സനൂഷ സന്തോഷ്. നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച താരം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. ബാലതാരമായി അഭിനയിച്ച് കുറച്ച് വർഷങ്ങൾ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം പിന്നീട് നായികയായാണ് തിരിച്ച് വരവ് നടത്തിയത്. കുറച്ച് നല്ല ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ശേഷം ഇപ്പോൾ സിനിമയിൽ നിന്ന് ഒരിടവേള എടുത്തിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ കുറച്ച് നാളുകൾക്ക് മുൻപ് താൻ അഭിമുഖീകരിച്ച വിഷാദ രോഗത്തെ കുറിച്ചും സനൂഷ തുറന്ന് പറഞ്ഞിരുന്നു. വിഷാദം കൂടുതൽ ആയപ്പോൾ ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചുവെന്നും എന്നാൽ അനുജൻ സനൂപിനെ ഓർത്താണ് താൻ അതിൽ നിന്ന് പിന്മാറിയത് എന്നും സനൂഷ പറഞ്ഞിരുന്നു. എന്നാൽ സനൂഷയുടെ തുറന്ന് പറച്ചിലിന് ശേഷം പലതരത്തിൽ ഉള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ എത്തിയത്.

പ്രണയത്തകർച്ച മൂലമാണ് സനൂഷയ്ക്ക് വിഷാദരോഗം പിടിപെട്ടത് എന്നൊക്കെയുള്ള സംസാരമായിരുന്നു സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ഇതിനോട് പ്രതികരിക്കുകയാണ് സനൂഷ, സനൂഷയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് ഒരു റിലേഷൻഷിപ് ഉണ്ടായിരുന്നുവെന്നും എന്നാൽ അത് ചില കാരണങ്ങളാൽ തകർന്നത് കൊണ്ടാണ് എനിക്ക് വിഷാദരോഗം ഉണ്ടായതൊന്നൊക്കെ പലരും പറയുന്നതായി ഞാൻ അറിഞ്ഞു. ഇങ്ങനെ പറയുന്നവർ ഓർക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത്. ഞാൻ ആരാണെന്നോ എന്റെ പ്രേശ്നങ്ങൾ എന്താണെന്നോ നിങ്ങൾക്ക് എങ്ങനെ ഊഹിച്ച് വിധി എഴുതാൻ പറ്റും? എന്തെങ്കിലും കാരണങ്ങൾ അങ്ങ് ഊഹിച്ചു പറയുന്നതിൽ അല്ല വ്യക്തമായി അറിഞ്ഞതിനു ശേഷം പറയുന്നതിൽ ആണ് മാന്യത ഉള്ളത്. എന്റെ വിഷാദത്തിന്റെ കാരണം ഇതൊന്നുമല്ല. തീർത്തും അത് എന്റെ വ്യക്തിജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കാര്യം ആണെന്നും എന്നാൽ അത് ഞാൻ പുറത്ത് പറയാൻ ആഗ്രഹിക്കുന്നുമില്ല എന്നുമാണ് സനൂഷ ഈ വിഷയത്തോട് പ്രതികരിച്ചത്.

1998 ൽ കല്ലുകൊണ്ടൊരു പെണ്കുട്ടിയെന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് സനുഷ. ശേഷം നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാഴ്ചവെച്ച ത്. വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷക മനസ്സിൽ ഇടം നേടി കഴിയുകയും ചെയ്തിരുന്നു. ബാലതാരമായി എത്തിയ താരം പെട്ടന്ന് തന്നെ സിനിമയിൽ നായികയായും വേഷമിട്ടു. മിസ്റ്റർ മരുമകൻ എന്ന ദിലീപ് ചിത്രത്തിൽ കൂടെയാണ് സനുഷ നായികയായി അരങ്ങേറ്റം നടത്തിയത്. നായികയായും താരത്തിന് സ്വീകരണം പ്രേക്ഷക ഭാഗത്ത് നിന്നും ലഭിച്ചിരുന്നു. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും സനുഷ ഈ ചുരുങ്ങിയ കാലയളവിൽ അഭിനയിച്ചു കഴിഞ്ഞു. 2004-ൽ പുറത്തിറങ്ങിയ കാഴ്ചയെന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് സനുഷ സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളെയാണ് സനൂഷ വേഷമിട്ടത്. സനൂഷയ്ക്ക് പിന്നാലെ സഹോദരൻ സനൂപും സിനിമയിലേക്ക് എത്തിയിരുന്നു. സനൂഷയോടുള്ളത് പോലെയുള്ള സ്നേഹമാണ് ആരാധകർക്ക് സനൂപിനോടും ഉള്ളത്.

മലയാളികളുടെ പ്രിയപ്പെട്ട നടനും എംപിയുമാണ് സുരേഷ് ഗോപി. ഇപ്പോള്‍ തനിക്ക് സിദ്ധിഖും ലാലും ചേര്‍ന്ന് ബിയര്‍ വാങ്ങി തന്ന കഥ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. മനസിന്റെ ദുഖം മാറ്റാന്‍ ആലപ്പുഴയിലെ ഒരു ബാറില്‍ കൊണ്ടുപോയി സിദ്ധിഖും ലാലും ചേര്‍ന്ന് ബിയര്‍ വാങ്ങി തന്ന കാര്യമാണ് സുരേഷ് ഗോപി തുറന്ന് പറഞ്ഞത്.

അന്ന് മനസിന് എന്തോ വിഷമം ഉണ്ടായിരുന്നു. ഞാന്‍ പെട്ടെന്ന് വിഷാദത്തിലാകുന്ന ആളാണ്. അപ്പോള്‍, ഇങ്ങനെ ആയാല്‍ പറ്റില്ല എന്ന് പറഞ്ഞു സിദ്ധിക്കും ലാലും എന്നെ ഒരു ബാറില്‍ കൊണ്ടുപോയി ഒരു ഗ്ലാസ് ബിയര്‍ വാങ്ങി തന്നു. ഞാന്‍ ഇതൊന്നും കഴിക്കില്ല എന്ന് ഞാന്‍ പറഞ്ഞിരുന്നു പക്ഷെ എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞു ലാല്‍ നിര്‍ബന്ധിച്ചു. ഒരു മഗ് ബിയര്‍ കഴിച്ചു എന്നെ ധീരനാക്കി കൊണ്ടുവരാം എന്ന് വിചാരിച്ച ഇവര്‍ തന്നെ എന്നെ എടുത്തുകൊണ്ട് പോകേണ്ടി വന്നു.

സിനിമ വലിയൊരു ലഹരിയാണ്. ഒരു സ്സീനിന്റെ പ്രകടനം ഒരു വര്‍ഷത്തേക്ക്. ഇപ്പോഴും കമ്മീഷണറിലെ ഭാരത്ചന്ദ്രന്‍ എന്നെ ലഹരിപിടിപ്പിക്കുന്ന ഏറ്റവും ഉന്നതമായ മദ്യമാണ്. അത് പോലെ കളിയാട്ടത്തിലെ പെരുമലയനെ ഓര്‍ത്താല്‍ ലഹരിയാണ്,  സുരേഷ് ഗോപി പറയുന്നു.

ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാവുകയാണ് സുരേഷ് ഗോപി. തിരക്കഥാകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍, ജോഷി ഒരുക്കുന്ന പാപ്പന്‍, ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന മാത്യൂ തോമസ് ചിത്രം ഒറ്റക്കൊമ്പന്‍ എന്നിവയാണ് സുരേഷ് ഗോപിയുടേതായി ഒരുങ്ങുന്ന ചിത്രങ്ങള്‍.

നടി എമി ജാക്‌സണും ഭാവിവരനും പങ്കാളിയുമായ ജോര്‍ജും വേര്‍ പിരിയുന്നു. ജോര്‍ജിന് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും എമി നീക്കം ചെയ്തതോടെയാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്ന എമിയും ജോര്‍ജും 2019ല്‍ വിവാഹനിശ്ചയം ചെയ്തിരുന്നു.

ആ വര്‍ഷം തന്നെ ഇവര്‍ക്കൊരു ആണ്‍കുഞ്ഞും ജനിച്ചു. അന്ന് കുഞ്ഞ് ജനിച്ചപ്പോള്‍ ജോര്‍ജിനൊപ്പമുള്ള ചിത്രമാണ് ആരാധകര്‍ക്കായി നടി പങ്കുവച്ചത്. എന്നാല്‍ ആ ഫോട്ടോയും എമി ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്‌സിന് ഒരുമിച്ചെത്തിയ ഒരു ചിത്രം മാത്രമാണ് ഇപ്പോള്‍ താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഉള്ളൂ.

2010ല്‍ മദ്രാസപട്ടണം എന്ന ചിത്രത്തിലൂടെയാണ് എമി തമിഴ് സിനിമാ രംഗത്തേക്ക് എത്തിയത്. 2012ല്‍ ഏക് ദിവാന ത എന്ന ചിത്രത്തിലൂടെ ബോളിവുഡ് രംഗത്തും എത്തി. യേവദു, ഐ, സിംഗ് ഈ ബ്ലിംഗ്, തെരി തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തി.

ശങ്കര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം 2.0ല്‍ ആണ് എമി അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം മോഡലിംഗിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സനെ നേരില്‍ കണ്ട അനുഭവം പങ്കുവച്ച് എ.ആര്‍ റഹ്‌മാന്‍. ഓസ്‌കര്‍ പുരസ്‌കാരം നേടുന്നതിന് മുമ്പ് മൈക്കല്‍ ജാക്‌സനുമായി കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം ഒരു സുഹൃത്ത് മുഖേന റഹ്‌മാന്‍ അറിയിച്ചിരുന്നു. മെയില്‍ വഴി അപേക്ഷ അയച്ചതിന് ശേഷം ആഴ്ചകള്‍ കാത്തിരുന്നിട്ടും മറുപടിയൊന്നും വന്നില്ല.

ഒരിക്കലും മൈക്കല്‍ ജാക്‌സനെ കാണാന്‍ സാധിക്കില്ലെന്ന് മനസില്‍ ഉറപ്പിച്ചു. എന്നാല്‍ ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാനത്തിന് നാലു ദിവസങ്ങള്‍ മാത്രം ശേഷിക്കവെ റഹ്‌മാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമ്മതമറിയിച്ച് മൈക്കല്‍ ജാക്‌സന്റെ മറുപടി വന്നു. പക്ഷേ പുരസ്‌കാര പ്രഖ്യാപന നിശയിലേയ്ക്കുള്ള പ്രകടനത്തിന്റെ പരിശീലനത്തില്‍ ആയതിനാല്‍ കൂടിക്കാഴ്ചയ്ക്ക് റഹ്‌മാന്‍ വിസമ്മതിച്ചു.

ഓസ്‌കര്‍ നേടിയാല്‍ താന്‍ ജാക്‌സനെ കാണാന്‍ എത്താമെന്നും അല്ലാത്തപക്ഷം തനിക്ക് അദ്ദേഹത്തെ കാണേണ്ട എന്നും റഹ്‌മാന്‍ പറഞ്ഞു. ഓസ്‌കര്‍ നേടിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ മൈക്കല്‍ ജാക്‌സനെ കാണാനെത്തി. രണ്ടു മണിക്കൂറോളം നീണ്ട സംഭാഷണത്തിന് ഒടുവില്‍ റഹ്‌മാന്റെ സംഗീതം ഏറെ ഇഷ്ടമാണന്ന് ജാക്‌സന്‍ പറഞ്ഞു.

മൈക്കല്‍ ജാക്‌സന്‍ അദ്ദേഹത്തിന്റെ മാന്ത്രികച്ചുവടുകള്‍ അവതരിപ്പിക്കുകയും ചെയ്തു. ആ നിമിഷം താന്‍ തരിച്ചു നിന്നു പോയി എന്നാണ് റഹ്‌മാന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

നടന്‍ ജനാര്‍ദനന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. ജനാര്‍ദ്ദനന്റെ ചിത്രം വെച്ചുളള ആദരാജ്ഞലി കാര്‍ഡുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ച് ജനാര്‍ദ്ദനന്‍ തന്നെ നേരിട്ട് രംഗത്തെത്തി.

താന്‍ പൂര്‍ണ ആരോഗ്യവാനാണ്. സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്ന് ജനാര്‍ദനന്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ കാരണം നിജസ്ഥിതി അറിയാനായി സിനിമാ രംഗത്ത് നിന്ന് നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്നും ജനാര്‍ദനന്‍ പറഞ്ഞു.

വസ്തുതാവിരുദ്ധമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും ജനാര്‍ദനന്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പേരിലുള്ള ഫേസ്ബുക്ക് ഫാന്‍ ഗ്രൂപ്പ് പ്രതികരിച്ചു.

നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍എം ബാദുഷയും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടു- ”ഇന്നലെ മുതല്‍ നടന്‍ ജനാര്‍ദനന്‍ മരിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുകയാണ്. ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാര്‍ദനന്‍ ചേട്ടന്‍ പൂര്‍ണ ആരോഗ്യവാനായി, സന്തോഷവാനായി അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയര്‍ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിര്‍ത്തണം. ഇതൊരു അപേക്ഷയാണ്”- ബാദുഷ കുറിച്ചു.

പ്രമുഖരുടെ വ്യാജ മരണ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്നത് പുതിയ കാര്യമല്ല. മലയാളത്തിന്റെ അഭിമാന താരം ജഗതി ശ്രീകുമാര്‍ മുതല്‍ ബിഗ് ബി അമിതാഭ് ബച്ചന്‍ വരെ സോഷ്യല്‍ മീഡിയയുടെ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയ വ്യാജ വാര്‍ത്തകളുടെ ഇരയായിരിക്കുന്നത് മലയാളത്തിലെ മുതിര്‍ന്ന നടന്‍ ജനാര്‍ദനന്‍ ആണ്. അദ്ദേഹം മരണപ്പെട്ടതായി വ്യാപക പ്രചാരണമാണ് വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും നടക്കുന്നത്.

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ലൊക്കേഷനിലെ വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ ബാബു ആന്റണി. ഒരിടവേളയ്ക്ക് ശേഷം മണിരത്‌നത്തെയും വിക്രം, കാര്‍ത്തി എന്നിവരെയും കണ്ടതിനെ കുറിച്ചാണ് ബാബു ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പൊന്നിയിന്‍ സെല്‍വനില്‍ ഒരു പ്രധാന വേഷത്തിലാണ് ബാബു ആന്റണി എത്തുന്നത്.

ബാബു ആന്റണിയുടെ കുറിപ്പ്:

ഇന്നലെ പൊന്നിയിന്‍ സെല്‍വന്റെ സെറ്റില്‍ വെച്ച് മണി സാറിനെയും, വിക്രം, കാര്‍ത്തി എന്നിവരെയും കാണാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. കാര്‍ത്തി ഓടി വന്ന് എന്നെ പരിചയപ്പെട്ടു. എന്നിട്ട് ചെറുപ്പം മുതലെ എന്റെ വലിയ ആരാധകനായിരുന്നു എന്ന് പറഞ്ഞു. അത് എനിക്ക് കിട്ടിയ വലിയൊരു അഭിനന്ദനമാണ്.

വിക്രമുമായും ഒരുപാട് സംസാരിച്ചു. ഞങ്ങള്‍ ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് കണ്ട് മുട്ടുന്നത്. സ്ട്രീറ്റിന് വേണ്ടിയാണ് ഞങ്ങള്‍ അവസാനമായി കണ്ടതെന്ന് വിക്രമം ഓര്‍ക്കുന്നു. അഞ്ജലി എന്ന ചിത്രത്തിന് ശേഷം വീണ്ടും മണി സാറിനെ കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്.

ഇവരെല്ലാം തന്നെ വിനയവും പരസ്പര ബഹുമാനവും കാത്തു സൂക്ഷിക്കുന്നവരാണ്. ടീമില്‍ പലരില്‍ നിന്നും എന്റെ സിനിമകള്‍ കണ്ടാണ് അവര്‍ വളര്‍ന്നതെന്ന് അറിയാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി ചര്‍ച്ചാ വിഷയം മുകേഷ്-മേതില്‍ ദേവിക വിവാഹമോചന വാര്‍ത്തയാണ്. സോഷ്യല്‍മീഡിയയിലും മറ്റും നിറഞ്ഞു നില്‍ക്കുന്നതും ഇരുവരുടെയും വേര്‍പിരിയലുമാണ്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകാണ് മുകേഷിന്റെ ആദ്യ ഭാര്യയും നടിയുമായ സരിത. പ്രമുഖ മാധ്യമത്തോടായിരുന്നു പ്രതികരണം.

മുകേഷ്-മേതില്‍ ദേവിക വിവാഹമോചന വിഷയത്തില്‍ ഇപ്പോഴൊന്നും പ്രതികരിക്കുന്നില്ലെന്ന് സരിത പറഞ്ഞു. താനുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തത്. അതുമാത്രമാണ് ഇപ്പോഴും പറയാനുള്ളതെന്നും സരിത കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി യുഎഇയിലെ റാസല്‍ഖൈമയില്‍ താമസിക്കുകയാണ് സരിത.

മൂത്തമകന്റെ എംബിബിഎസ് പഠനത്തിനാണ് 10 വര്‍ഷം മുമ്പ് സരിത യുഎഇയിലെത്തിയത്. മകന്‍ പിന്നീട് പഠനം പൂര്‍ത്തിയാക്കി. രണ്ടാമത്തെ മകന്‍ ബിബിഎം ബിരുദ ധാരിയാണ്. ഭാര്യ നിലവിലിരിക്കെ മറ്റൊരു വിവാഹം ചെയ്തതിനെതിരെ സരിത നല്‍കിയ കേസ് കൊച്ചി കുടുംബകോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, ഇതുവരെ നടപടിയുണ്ടായില്ല. 1988 ലായിരുന്നു മുകേഷ്‌സരിത വിവാഹം. ശ്രാവണ്‍ ബാബു, തേജസ് ബാബു എന്നിവരാണ് മക്കള്‍.

ഇരുവരും വേര്‍പിരിഞ്ഞ ശേഷം മുകേഷ് 2013ല്‍ നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്യുകയായിരുന്നു. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിനിയായ സരിത വിവിധ ഇന്ത്യന്‍ ഭാഷകളിലായി 160ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളം കൂടാതെ, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലെയും തിരക്കുള്ള അഭിനേത്രിയായിരുന്നു. 1975 ല്‍ തെലുങ്ക് നടന്‍ വെങ്കട സുബ്ബയ്യയെ വിവാഹം ചെയ്ത സരിത അടുത്ത വര്‍ഷം തന്നെ വിവാഹമോചിതയായി. 1988സെപ്റ്റംബര്‍ രണ്ടിനായിരുന്നു മുകേഷുമായുള്ള വിവാഹം.

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമാ സംവിധായകനുമായ കമല്‍ തന്റെ സിനിമകളില്‍ നായികാപദവി വാഗ്ദാനം ചെയ്ത് യുവതികളെ പീഡിപ്പിച്ചതായുള്ള പരാതികള്‍ മുമ്പേ തന്നെ പുറത്തു വന്നിരുന്നു.

എന്നാല്‍ തന്റെ സിനിമകളില്‍ അവസരം കിട്ടാത്തതിന്റെ നിരാശയില്‍ തനിക്കെതിരേ അപവാദ പ്രചരണം നടത്തുന്നതാണിതെന്നു പറഞ്ഞായിരുന്നു കമല്‍ ഇതുവരെ ഇത്തരം ആരോപണങ്ങളെ പ്രതിരോധിച്ചിരുന്നത്.

2020 ഏപ്രിലിലാണ് ഒരു യുവതി കമലിനെതിരേ ആദ്യമായി ലൈംഗികാരോപണം ഉന്നയിക്കുന്നത്. കമലിന്റേതായി പുറത്തിറങ്ങിയ ‘പ്രണയ മീനുകളുടെ കടല്‍’ എന്ന സിനിമയില്‍ നായിക വേഷം വാഗ്ദാനം ചെയ്ത് കമല്‍ പീഡിപ്പിച്ചെന്നു കാണിച്ചായിരുന്നു യുവതി വക്കീല്‍ നോട്ടീസയച്ചത്.

ഈ വേഷം അവസാനം മറ്റൊരു നടിയ്ക്ക് കൊടുത്തതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. വക്കീല്‍ നോട്ടീസില്‍ കമലുമായുള്ള ബന്ധത്തെക്കുറിച്ച് യുവതി തുറന്നെഴുതിയിരുന്നു.

എന്നാല്‍ റോളുകള്‍ ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന നിരാശയില്‍ കെട്ടിച്ചമയ്ക്കപ്പെട്ട കഥയാണിതെന്നു പറഞ്ഞ് കമല്‍ അന്ന് തടിതപ്പുകയായിരുന്നു.

പിന്നീട് അതേക്കുറിച്ച് വാര്‍ത്തകളൊന്നും കേട്ടിരുന്നില്ല. എന്നാല്‍ യുവതി നിയമപോരാട്ടം തുടരുന്നുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കമല്‍ തന്റെ കൈപ്പടയില്‍ യുവതിയ്‌ക്കെഴുതിയ കത്താണ് ഇപ്പോള്‍ സംവിധായകനെ ഊരാക്കുടുക്കില്‍ ആക്കിയിരിക്കുന്നത്. യുവതി കത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

2019 ഏപ്രില്‍ 30നാണ് കത്തെഴുതിയിരിക്കുന്നത്. പീഡനപരാതി പുറത്ത് വരാതിരിക്കുന്നതിനായി അഭിനയിപ്പിക്കാമെന്ന് കത്തിലൂടെ ഉറപ്പു നല്‍കുന്നതായി കാണാം.പോസ്റ്റ് റിമൂവ് ചെയ്യണമെന്ന് ഭീഷണി എന്നോട് വേണ്ട! ചെയ്യില്ല, എന്ന കുറിപ്പോടെയാണ് കത്ത് പോസ്റ്റ് ചെയ്തിട്ടുള്ളത്.

കത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്…പരസ്പരം സംസാരിച്ച് തീരുമാനിച്ച പ്രകാരം അടുത്ത ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഞാന്‍ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യരും ടോവിനോ തോമസും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്ന പേരിടാത്ത പുതിയ സിനിമയില്‍ പ്രധാനപ്പെട്ട ഒരു റോള്‍ ( ടോവിനോയുടെ കൂടെ ) ഉറപ്പായി തന്നു കൊള്ളാം എന്ന് ഇതിനാല്‍ സമ്മതിച്ചിരിക്കുന്നു.

പുതിയ കത്ത് വെളിയില്‍ വന്നതോടെ പലരും കമലിനെ ഹോളിവുഡിലെ കുപ്രസിദ്ധ സ്ത്രീപീഡകന്‍ ഹാര്‍വി വെയ്ന്‍സ്റ്റീനുമായാണ് ഉപമിക്കുന്നത്.

RECENT POSTS
Copyright © . All rights reserved