Movies

സിനിമ-സീരിയല്‍ താരം അഞ്ജു അരവിന്ദ് പങ്കുവച്ച പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മോശം കമന്റുമായെത്തിയ വിമര്‍ശകന് കുറിക്കു കൊള്ളുന്ന മറുപടി കൊടുത്തതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഫൂഡി ബഡ്ഡി അഞ്ജു അരവിന്ദ് എന്ന താരത്തിന്റെ യൂട്യൂബ് പേജിലാണ് മോശം കമന്റ് എത്തിയത്. ”സൂപ്പര്‍ ചരക്ക് ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല” എന്നാണ് കമന്റ്. ”അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളെയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും” എന്നാണ് അഞ്ജുവിന്റെ മറുപടി.

”കഷ്ടം… ഓരോരുത്തരുടെയും കാഴ്ചപ്പാട്…. ന്തായാലും നല്ല റിപ്ലൈ കൊടുക്കാന്‍ സാധിച്ചു” എന്ന കുറിപ്പോടെയാണ് അഞ്ജു സ്‌ക്രീന്‍ ഷോട്ട് പങ്കു വച്ചിരിക്കുന്നത്. താരത്തിന് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. കലക്കന്‍ റിപ്ലൈ എന്ന കമന്റോടെ താരത്തെ പിന്തുണയ്ക്കുകയാണ് ആരാധകര്‍.

1995ല്‍ അക്ഷരം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അഞ്ജു അരവിന്ദ് ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലുമായി മുന്നോട്ടു പോവുകയാണ്. നിരവധി സിനിമകളിലും സീരിയലുകളിലും അഞ്ജു വേഷമിട്ടിട്ടുണ്ട്.

 

View this post on Instagram

 

A post shared by Anju Aravind (@anju_aravind24)

‘ഫെമിനിസ്റ്റ്’ എന്ന ക്യാപ്ഷനോടെ നടി സുബി സുരേഷ് പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. നെറ്റിയില്‍ വട്ട പൊട്ടും, വലിയ കണ്ണടയും, കറുത്ത കുര്‍ത്തയും, ഷാളുമിട്ട് നില്‍ക്കുന്ന ചിത്രമാണ് ഫെമിനിസ്റ്റ് എന്ന അടിക്കുറിപ്പോടെ സുബി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.

ഫെമിനിസത്തെ ട്രോളി കൊണ്ടുള്ള പോസ്റ്റാണിത് എന്ന കമന്റുകള്‍ വന്നതോടെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുകയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സുബി സുരേഷ് ഇപ്പോള്‍.

”കൈരളി ചാനലില്‍ ഞാന്‍ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോട്ടോയാണിത്. വെറുതേ ‘ഫെമിനിസ്റ്റ്’ എന്ന് ക്യാപ്ഷനും ഇട്ടു. പിന്നെ ഒന്നും പറയേണ്ട… പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്.”

”ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്” എന്നാണ് സുബിയുടെ വിശദീകരണം.

 

പ്രമുഖ സീരിയല്‍ നടന്‍ പേള്‍ വി പുരി അറസ്റ്റില്‍. പീഡന കേസിലാണ് താരം അറസ്റ്റിലായത്. തന്റെ അഞ്ചുവയസുകാരി മകളെ പീഡിപ്പിച്ചുവെന്ന് പിതാവ് രണ്ട് വര്‍ഷം മുന്‍പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.

നടന്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്. നാഗിന്‍ എന്ന ഹിന്ദി സീരിയലിലൂടെ പ്രശസ്തനായ താരമാണ് പേള്‍. 2019ലാണ് താരം അഞ്ചുവയസുള്ള കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതി ഉയര്‍ന്നത്. കുട്ടിയുടെ അച്ഛനാണ് ഇതു സംബന്ധിച്ച് വാലിവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

അന്വേഷണത്തിന് ഒടുവില്‍ ഇന്നലെയാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ അടക്കമുള്ള വകുപ്പുകളും ചേര്‍ത്താണ് താരത്തിന്റെ അറസ്റ്റ്. സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.

സ്വതന്ത്രമായി സംവിധാനം ചെയ്യാന്‍ ആരംഭിച്ചതിന് ശേഷം വന്ന വ്യത്യാസങ്ങളെ കുക്കുറിച്ച് തുറന്നുപറഞ്ഞ് സിദ്ദിഖ്.  കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചത്.

സ്വതന്ത്രമായി ചെയ്ത സിനിമകളില്‍ തമാശയുടെ അളവ് കുറഞ്ഞു വന്നപ്പോഴാണ് ലാലിനൊപ്പം സിനിമ ചെയ്യണമെന്ന തരത്തിലുള്ള  ആവശ്യങ്ങള്‍ പ്രേക്ഷകരുടെ ഭാഗത്തു നിന്ന്  ഉയര്‍ന്നു വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഒറ്റയ്ക്ക് സിനിമ എടുക്കാന്‍ തുടങ്ങിയത് ഹിറ്റ്ലര്‍ മുതലാണ്. പക്ഷേ ഇപ്പോള്‍ പറയുന്ന പ്രശ്നം ഹിറ്റ്ലറിനോ ഫ്രണ്ട്സിനോ ക്രോണിക് ബാച്ചിലറിനോ ആരും പറഞ്ഞിട്ടില്ല.

ബോഡി ഗാര്‍ഡ് മുതല്‍ ഞാന്‍ സീരിയസാകാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങളൊക്കെ പറഞ്ഞുതുടങ്ങിയത്. ഹ്യൂമറിന്റെ അളവ് കുറയുന്നതാണ് പ്രശ്നം,’ സിദ്ദിഖ് പറഞ്ഞു.

ചങ്‌സ് എന്ന ഒമർ ലുലുവിന്റെ രണ്ടാമത്തെ സിനിമയിൽ ഒമർ ലുലു പരിചയപ്പെടുത്തിയ താരമാണ് രമ്യ പണിക്കർ.അതോടൊപ്പം കേരളത്തിൽ ഇന്ന് തരംഗം തീർത്ത റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മത്സരാത്ഥി കൂടിആണ് താരം

വളരെ ചുരുക്കം ചില രംഗങ്ങളിൽ മാത്രം അഭിനയിച്ച് ആ രംഗങ്ങളിലെല്ലാം നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്ന് ലഭിച്ച താരം കൂടിയാണ് രമ്യ പണിക്കർ.ജോളി മിസ് എന്ന കഥാപാത്രത്തിന്റെ പേര് പോലും പ്രേക്ഷകർ മറന്നു കാണില്ല.ചങ്‌സ് കൂടാതെ ഹാപ്പി ഹോളിഡേ,ഹാദിയ,ടിയാൻ എന്നീ സിനിമകളുടെ ഭാഗമാവാനും താരത്തിന് കഴിഞ്ഞു.

ആരാധകരുമായി സോഷ്യൽ മീഡിയയിൽ നിരന്തരം സംവദിക്കാറുള്ള താരത്തിനു സമൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണ്.വിഡിയോസിനെല്ലാം മികച്ച പ്രതികരണം ലഭിക്കുന്ന താരത്തിന്റെ പുതിയ വീഡിയോ ഇന്ന് സോഷ്യൽ മീഡിയ ട്രെൻഡിങ് ആണ്.ഒരു ഫോട്ടോഷൂട്ട് വിഡിയോയിൽ അതീവ സുന്ദരിയായിട്ടാണ് താരത്തിനെ നമുക്ക് കാണുവാൻ സാധിക്കുക.സൈബർ ലോകത്ത് വൈറൽ ആയ വീഡിയോ നിരവധി പേരാണ് കണ്ടിട്ടുള്ളത്.

സൂര്യ   നായകനായെത്തിയ ‘സുരറൈപോട്രു’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും സ്ഥാനം ഉറപ്പിച്ചിരിക്കൂകയാണ് മലയാളികളുടെ പ്രിയനടി അപര്‍ണ ബാലമുരളി.

ഏത് വേഷവും അനായാസമായി കൈകാര്യം ചെയ്യുന്ന  അപര്‍ണ  സിനിമയില്‍ തനിക്ക് ഏറ്റവും പ്രയാസം റൊമാന്‍സ് ചെയ്യാനാണെന്നും അതിന്റെ കാരണം എന്താണെന്നും  തുറന്നു പറയുകയാണ്.

അപര്‍ണ ബാലമുരളിയുടെ വാക്കുകള്‍

“ഞാന്‍ അഭിനയിച്ച സിനിമകളില്‍ എനിക്ക് ഒരുപാട് റീടേക്കുകള്‍ ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല. ‘സര്‍വ്വോപരി പാലക്കാരന്‍’ എന്ന സിനിമയിലെ ക്ലൈമാക്സ് സീന്‍ ചെയ്യുമ്പോള്‍ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. സിനിമയില്‍ എനിക്ക് തീരെ യോജിക്കാത്തത് റൊമാന്‍സ് ചെയ്യാനാണ്. അതിനു കാരണം എന്റെ മുയല്‍ പല്ലാണ്. ഒന്ന് ചിരിച്ചാല്‍ തന്നെ അത് അറിയാന്‍ കഴിയും. അതുകൊണ്ട് റൊമാന്‍സ് ഒന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല. സിനിമയില്‍ എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. കോമഡി ചെയ്യുമ്പോള്‍ എന്നിലെ നടിയെ എനിക്ക് വല്യ കുഴപ്പമില്ലാതെ തോന്നും”. അപര്‍ണ ബാലമുരളി പറയുന്നു.

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ആറാട്ടിലേക്ക് എ.ആര്‍ റഹ്മാനെത്തിയതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ച്‌ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. തിരക്കഥ എഴുതുന്ന സമയത്ത് തന്നെ ഉദയനോട് എ.ആര്‍ റഹ്മാനെ സിനിമയിലേക്ക് കൊണ്ടുവരിക എന്നത് അസാധ്യമായ കാര്യമാണെന്ന് പറഞ്ഞു. നമുക്ക് പെട്ടെന്ന് പോയി കാണാന്‍ പറ്റുന്ന ആളല്ല എന്നതാണ് ഒന്നാമത്തെ കാര്യം. മറ്റൊരു കാര്യം റഹ്മാന്‍ ഏറെ ഷൈ ആയ ഒരു വ്യക്തിയാണ്. അദ്ദേഹത്തെ അഭിനയിപ്പിക്കാന്‍ വലിയ സംവിധായകര്‍ വരെ ശ്രമിച്ചിച്ചിട്ട് നടന്നിട്ടില്ല. എന്നാല്‍ ഉദയന്‍ അതില്‍ തന്നെ ഉറച്ചുനിന്നു.

തിരക്കഥാകൃത്തായ ഉദയകൃഷ്ണന് തുടക്കം മുതല്‍ തന്നെ നിര്‍ബന്ധമുള്ള കാര്യമായിരുന്നു ക്ലൈമാക്‌സിലെ എ.ആര്‍ റഹ്മാന്റെ സാന്നിധ്യമെന്നും നടക്കില്ലെന്ന് കരുതിയിരുന്ന കാര്യം ഏറെ ശ്രമങ്ങള്‍ക്കൊടുവിലാണ് സാധിച്ചെടുത്തതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ക്ലബ് ഹൗസില്‍ ആറാട്ട് സിനിമയെ കുറിച്ച്‌ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാല്‍ സാറിനോട് കഥ പറഞ്ഞപ്പോള്‍, ഇങ്ങനെ ക്ലൈമാക്‌സ് തീരുമാനിച്ച്‌ മുന്നോട്ടുപോയാല്‍ എങ്ങനെ നടക്കുമെന്ന് അദ്ദേഹവും ചോദിച്ചു. റഹ്മാന്‍ നോ പറയുകയാണെങ്കില്‍ മറ്റൊരു ബദല്‍ വേണെമെന്നും അദ്ദേഹം സമ്മതിച്ചില്ലെങ്കില്‍ പ്രോജക്‌ട് അവസാനിപ്പിക്കേണ്ട കാര്യമില്ലല്ലോയെന്നും ഞാനും ഉദയനോട് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ മറ്റു ചിലരെ ഓപ്ഷനായി വെച്ചു.

അപ്പോഴും ഉദയന്‍ റഹ്മാന്‍ വരും, എല്ലാം നടക്കും എന്നുതന്നെ പറയുകയാണ്. പുലിമുരുകനില്‍ ലാല്‍ സാറും പുലിയുമായുള്ള കോമ്ബിനേഷനു വേണ്ടി തായ്‌ലാന്റിലും സൗത്ത് ആഫ്രിക്കയിലും വരെ പോയ കക്ഷിയാണ് ഉദയന്‍. ഇയാള്‍ ഒരു കാര്യം പറഞ്ഞാല്‍ മാറില്ല.

നടന്‍ റഹ്മാന്‍ എന്റെ അടുത്ത സുഹൃത്താണ്. റഹ്മാനോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം സിനിമയുടെയും എ.ആര്‍ റഹ്മാനുള്ള ഭാഗത്തിന്റെയുമൊക്കെ ചുരുക്കരൂപം അയക്കാന്‍ പറഞ്ഞു. അത് അയച്ച ശേഷം ഞങ്ങള്‍ ഷൂട്ടിംഗ് തുടങ്ങി. റഹ്മാന്‍ എന്ന റഫറന്‍സ് വെച്ചുതന്നെയാണ് ഷൂട്ടിംഗ് നടത്തിയത്. വലിയ റിസ്‌കായിരുന്നു അത്. ഞാന്‍ പലവഴിക്കും റഹ്മാനെ സമീപിക്കാന്‍ ശ്രമിച്ചു നോക്കി. അപ്പോഴാണ് നടന്‍ റഹ്മാന്‍ വഴി എ.ആര്‍ റഹ്മാനെ ബന്ധപ്പെടാന്‍ ശ്രമിച്ചാലോ എന്ന് ലാല്‍ സാര്‍ നിര്‍ദേശിക്കുന്നത്. റഹ്മാന്റെ ഭാര്യയുടെ സഹോദരിയാണ് എ.ആര്‍ റഹ്മാന്റെ ഭാര്യ.

എന്നാല്‍ ഞങ്ങളുടെ റിക്വസ്റ്റ് എ.ആര്‍ റഹ്മാന്‍ നിരസിച്ചു. എന്നാലും ഒരിക്കല്‍ കൂടി ശ്രമിച്ചു. എ.ആര്‍ റഹ്മാനുമായി ഒരു ഓണ്‍ലൈന്‍ മീറ്റിംഗിന് അവസരം കിട്ടി. കാര്യങ്ങളൊക്കെ പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് രണ്ട് കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം വലിയ മോഹന്‍ലാല്‍ ഫാനാണ്. അഭിനേതാവെന്ന നിലയില്‍ ലാല്‍ സാറിനോട് വലിയ ബഹുമാനമാവും ആരാധനയുമാണെന്ന് പറഞ്ഞു.

പിന്നെ, സ്വന്തമായി സംഗീതം ചെയ്യാന്‍ തുടങ്ങുന്നതിന് മുന്‍പ് മലയാളത്തിലാണ് പല പടങ്ങളിലും ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്തതെന്നും പിന്നീട് യോദ്ധ ചെയ്‌തെന്നുമെല്ലാം അദ്ദേഹം പറഞ്ഞു. അങ്ങനെ അവസാനം എ.ആര്‍ റഹ്മാന്‍ ആറാട്ടില്‍ അഭിനയിക്കാന്‍ സമ്മതിച്ചു. അപ്പോഴും കടമ്ബകള്‍ തീര്‍ന്നില്ല. അദ്ദേഹത്തിന്റെ പരിപാടികളും വര്‍ക്കുകളുമെല്ലാം തീരുമാനിക്കുന്നത് രണ്ട് വലിയ കമ്ബനികളാണ്. അവരുടെ ബുദ്ധിമുട്ടേറിയ നിബന്ധനകളും പൂര്‍ത്തിയാക്കി. അത് നമ്മളുടെ പ്രൊഡക്ഷനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരുന്നു. അതെല്ലാം പൂര്‍ത്തിയാക്കി ആറാട്ടില്‍ എ.ആര്‍ റഹ്മാനെ കൊണ്ടുവരാന്‍ സാധിച്ചു. വളരെ മനോഹരമായ അനുഭവമായിരുന്നു അത്. ലാല്‍ സാറും എ.ആര്‍ റഹ്മാനും തമ്മിലുള്ള ഒരു കെമിസ്ട്രിയെല്ലാം നമുക്ക് ആറാട്ടില്‍ കാണാന്‍ സാധിക്കും,ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

പതിനെട്ട് കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ആറാട്ടില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലിനെവച്ച്‌ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. വില്ലനാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

മലയാളത്തിലെ ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് മീനാക്ഷി രവീന്ദ്രൻ എന്ന സുന്ദരി. മീനാക്ഷി എന്ന് പറയുമ്പോൾ ആളുകൾക്ക് പെട്ടെന്ന് ഓർമ്മ വരാനുള്ള ഒറ്റ കാരണമേയുള്ളൂ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു പരിപാടി. മറ്റൊന്നുമല്ല ഉടൻ പണം എന്നാണ് പരിപാടിയുടെ പേര്. പരിപാടിയിൽ മീനാക്ഷിയും ഡേയനും ആണ് ശ്രദ്ധേയമായ അവതാരകരായി എത്തുന്നത്. രണ്ടുപേരുടെയും കോമ്പിനേഷൻ സീനും ആളുകൾക്ക് വലിയ ഇഷ്ടമാണ്. മഴവിൽ മനോരമ ചാനൽ ആയിരുന്നു മീനാക്ഷി എന്ന നടിയെ വളർത്തിക്കൊണ്ടുവന്നത്. നായിക നായകൻ എന്നാ മഴവിൽ മനോരമയുടെ പരിപാടിയിൽ മത്സരിക്കാൻ എത്തിയവരായിരുന്നു ഈ കൊച്ചുസുന്ദരി. മികച്ച പ്രകടനങ്ങൾ ആയിരുന്നു കാഴ്ച വച്ചിരുന്നത്. സെമി ഫൈനൽ വരെ താരം എത്തുകയും ചെയ്തു.

ആ പരിപാടിയിൽ നിന്നും പുറത്തായെങ്കിലും പിന്നീട് അവതാരകയായി എത്തുന്നത്. അതിനുശേഷം ആളുകളുടെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി. സംവിധായകൻ ആദ്യം തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാനായകന്മാരുടെ കണ്ടെത്തുന്നതിനായി നടത്തിയ റിയാലിറ്റിഷോയിൽ 16 മത്സരാർത്ഥികൾ ഒരാളായി എത്തിയ മീനാക്ഷി വലിയ വ്യത്യസ്തയായിരുന്നു ആദ്യം മുതൽ തന്നെ പുലർത്തിയിരുന്നത്. ഇപ്പോൾ അവതരണ രംഗത്തെ മിന്നും താരമായി മാറിയിരിക്കുകയാണ് മീനാക്ഷി. ആരാധകർക്ക് മീനാക്ഷി മിനുട്ടി ആണ്. പത്തൊമ്പതാം വയസ്സിൽ ക്യാമ്പസ് ഇൻറർവ്യൂലൂടെയാണ് ആരും കൊതിക്കുന്ന സ്പേസ് ജെറ്റ് ക്യാബിൻ ക്രൂ വായി തനിക്ക് ജോലി ലഭിക്കുന്നത്.

ആദ്യത്തെ ഒരു മാസം ലീവ് എടുത്തു കൊണ്ടായിരുന്നു നായികാനായകനിൽ മത്സരിച്ചിരുന്നത്. പിന്നീട് എങ്ങനെ ലീവ് എടുത്ത് തുടരാൻ സാധിക്കാതെ വന്നപ്പോൾ താൻ കൊതിച്ചു നേടിയ ജോലി രാജിവെക്കുകയായിരുന്നു. ജോലി വിടാനുള്ള തീരുമാനം പോലും താൻ പോസിറ്റീവായി ആയിരുന്നു കണ്ടിരുന്നത്. ആ കാര്യത്തിൽ തനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. നടക്കും എന്ന് ഉറപ്പില്ലാതെ ഒരു കാര്യത്തിനും താൻ സമീപിക്കാറില്ല. ജോലി രാജി വെക്കുകയാണ് താൻ എന്ന് വീട്ടിൽ പറഞ്ഞപ്പോൾ ആലോചിച്ചു നല്ലതാണോ എന്ന് തീരുമാനിക്കാൻ ആയിരുന്നു അച്ഛനുമമ്മയും പറഞ്ഞിരുന്നത്. അവർക്ക് വലിയ വിഷമം ഉണ്ടായിരുന്നു എങ്കിലും തന്നെ എതിർത്തിരുന്നില്ല.

അച്ഛൻ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. അച്ഛൻ വിരമിച്ചത് ഒരു ജൂണിലാണ്. ജൂലൈ തനിക്ക് ജോലി കിട്ടുകയും ചെയ്തു. അതൊരു സന്തോഷമായിരുന്നു എല്ലാവർക്കും. അങ്ങനെ ഇരിക്ക
കെ ആയിരുന്നു താൻ ജോലി കളഞ്ഞത്. അപ്പോൾ സ്വാഭാവികമായും തന്റെ വീട്ടിൽ ചെറിയ ആശങ്ക ഒക്കെ തോന്നിയിരുന്നു. തൻറെ ആഗ്രഹത്തിനും അവർ ഇതുവരെ എതിര് നിന്നിട്ടില്ല. ഏതായാലും താൻ സെറ്റിൽ ആയതിനുശേഷം മാത്രമേ വിവാഹം ഉണ്ടാകുകയുള്ളൂ. അഭിനയത്തിൽ ഒരുപക്ഷേ താൻ വിജയിച്ചില്ലെങ്കിലും ജോലിക്ക് കയറാൻ സാധിക്കും എന്ന് വിശ്വസിക്കുന്നുണ്ട്. ഇപ്പോഴും ജോലിയും അഭിനയം ഒന്നിച്ചു പോവാനുള്ള അവസരത്തിന് വേണ്ടിയാണ് താൻ കാത്തിരിക്കുന്നത്. ഉടൻ പണം വന്നു കഴിഞ്ഞപ്പോൾ കുറെ ആളുകൾ തന്നെ തിരിച്ചറിയാൻ തുടങ്ങി. ഇപ്പോൾ തന്നെ മാലിക്, ഹൃദയം. തുടങിയെ ചിത്രങ്ങളിലൊക്കെ താൻ അഭിനയിക്കുകയും ചെയ്തു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം മനസ്സ് തുറന്നത്.

തന്റെ പേരിൽ പ്രചരിക്കുന്ന തെറ്റായ വാർത്തയിൽ വിശദീകരണവുമായി നടി മാല പാർവതി. ആർഎസ്എസുകാരെ കൊല്ലണം എന്നു താൻ പറഞ്ഞതായി കാണിച്ചുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. എന്നാൽ ഇത്തരമൊരു പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നു നടി തന്റെ ഫെയ്സ്ബുക്ക പേജിൽ വ്യക്തമാക്കി.

സംഘപരിവാർ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിർക്കണം എന്ന് പറയാറുണ്ട്. എന്നാൽ ‘കൊല്ലണം’ എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എന്റെ ഭാഷയല്ല. എന്റെ വാക്കുകൾ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. എന്നാൽ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിർക്കുമെന്ന കാര്യത്തിൽ മാറ്റവുമില്ലെന്നും നടി ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

പ്രിയപ്പെട്ടവരെ.. ഒരു കാര്യം. ഞാൻ RSS കാരെ കൊല്ലണം എന്നൊരു ട്രോൾ കറങ്ങി നടക്കുന്നുണ്ട്. സംഘപരിവാർ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിർക്കണം എന്ന് പറയാറുണ്ട്. എന്നാൽ “കൊല്ലണം ” എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എന്റെ ഭാഷയല്ല. എന്റെ വാക്കുകൾ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. എന്നാൽ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിർക്കുമെന്ന കാര്യത്തിൽ മാറ്റവുമില്ല

പ്രമുഖ സിനിമാതാരനും സംസ്ഥാന സർക്കാരിന്റെ പുരസ്‌കാര ജേതാവുമായ നടി പൗളി വത്സന്റെ ഭർത്താവ് വത്സൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു വത്സൻ. കുടുംബാംഗങ്ങൾക്കും കോവിഡും ബാധിച്ചിരുന്നെങ്കിലും രോഗമുക്തരായി. എന്നാൽ കോവിഡ് മൂലം കടുത്ത ന്യൂമോണിയ ബാധിച്ചതോടെ വത്സന്റെ നില ഗുരുതരമായി തുടരുകയായിരുന്നു.

രാത്രി 10:30ന് കലൂർ പിവിഎസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.വൃക്കരോഗിയായ വൽസന് ഡയാലിസിസും ചെയ്യേണ്ടി വന്നിരുന്നു. ഇതിനായി ദിനംപ്രതി 40000 രൂപയോളം കുടുംബത്തിന് ചെലവായിരുന്നു. സിനിമാക്കാരാണ് ഈ സമയത്ത് പൗളിക്കും കുടുംബത്തിനും തണലായത്.

നാടകതാരമായിരുന്ന വത്സൻ സിനിമാ പാട്ടുകളും രചിച്ചിട്ടുണ്ട്. നാടക-സിനിമ നടി പൗളിയുടെ ഭർത്താവെന്ന നിലയിലാണ് പിന്നീട് വത്സൻ അറിയപ്പെട്ടിരുന്നത്. ഈ മ യൗ എന്ന ചിത്രത്തിലെ വേഷത്തിന് ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയാണ് പൗളി വത്സൻ.

Copyright © . All rights reserved