ലാൽജോസ് മലയാള സിനിമയ്ക്ക് നൽകിയ ഒരുപാട് സംഭാവനകളിൽ ഒന്നായിരുന്നു നടി സംവൃതാ സുനിൽ. രസികൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംവൃതാസുനിൽ മലയാളത്തിൽ അരങ്ങേറുന്നത്. ദിലീപായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അധികം വൈകാതെ തന്നെ മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി സംവൃതാ സുനിൽ. നാടൻ ശാലീന സൗന്ദര്യം എന്നതിൻ്റെ ഒരു ബ്രാൻഡ് അംബാസിഡർ കൂടി ആയിരുന്നു താരം എന്ന് വേണമെങ്കിൽ പറയാം. വിവാഹശേഷം സിനിമയിൽ നിന്നും ഒരു ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ് സംവൃത.

ഇപ്പോൾ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിൽ സംവൃത ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലെ നായകനായി എത്തിയത്. വലിയ ഇടവേളക്കുശേഷം ആയിരുന്നു സംവൃത മലയാള സിനിമയിലേക്ക് തിരിച്ചുവന്നത്. എന്നാൽ അധികം വൈകാതെ തന്നെ താരം സ്വകാര്യ കാര്യങ്ങളിലേക്ക് തിരിച്ചുപോവുകയും ചെയ്തു. രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനത്തോടെ ആയിരുന്നു ഇത്. അഗസ്ത്യ എന്ന് പേരുള്ള ഒരു മൂത്തമകൻ ഉണ്ട് താരത്തിനു. രുദ്ര എന്നാണ് രണ്ടാമത്തെ കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.

അടുത്തിടെ ഒരു റിയാലിറ്റി ഷോയിൽ മെൻ്റർ ആയി എത്തിയിരുന്നു സംവൃത. ലാൽജോസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലേക്ക് നായികയായി ഒരു കുട്ടിയെ കണ്ടെത്തുന്നതിനു വേണ്ടി ആയിരുന്നു താരം ഈ പരിപാടിയിൽ എത്തിയത്. കുഞ്ചാക്കോബോബന് ഒപ്പമായിരുന്നു താരം ഈ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ഏറ്റവും ആഗ്രഹിച്ച ഒരു കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. മലയാള സിനിമയിൽ മറ്റൊരു നടി അവതരിപ്പിച്ച ഏത് കഥാപാത്രത്തെയാണ് താൻ അവതരിപ്പിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചത് എന്നായിരുന്നു സംവൃതയോട് ചോദിച്ച ചോദ്യം.

കാഞ്ചനമാല എന്ന ഉത്തരമായിരുന്നു സംവൃത നൽകിയത്. എന്ന് നിൻറെ മൊയ്തീൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ പാർവതി അവതരിപ്പിച്ച കഥാപാത്രമായിരുന്നു ഇത്. മലയാളത്തിലെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളിലൊന്നായി വേണമെങ്കിൽ ഇതിനെ കാണാം. മുക്കത്തെ മൊയ്തീൻ്റെയും കാഞ്ചനമാലയുടെയും പ്രണയത്തെ ഏറ്റെടുക്കാതെ മലയാളികൾ ആരും തന്നെ ഉണ്ടായിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം. അത്രയും വികാരനിർഭരമായിരുന്നു എന്ന് നിൻറെ മൊയ്തീൻ എന്ന ചിത്രം. ആ വേഷം തനിക്ക് ലഭിച്ചിരുന്നുവെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒരുപാട് തന്നെ കൊതിപ്പിച്ച വേഷമായിരുന്നു അത് – ഇതായിരുന്നു കാഞ്ചനമാല എന്ന കഥാപാത്രത്തെക്കുറിച്ച് സംവൃതാസുനിൽ പറഞ്ഞ വാക്കുകൾ.