കഴിഞ്ഞദിവസം വാരനാട് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേള കഴിഞ്ഞ് ഗായകൻ വിനീത് ശ്രീനിവാസൻ ഓടി കാറിൽ കയറുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ഗാനമേള മോശമായതിനാൽ വിനീതിനെ ഓടിക്കുകയായിരുന്നു എന്ന പ്രചാരണം വരെ ഇതിനിടെ സോഷ്യൽമീഡിയയിൽ നടന്നു.
യഥാർഥത്തിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ വന്നതോടെ വിനീത് പെട്ടെന്ന് തന്നെ കാറിൽ എത്താനായി സ്റ്റേജിൽ നിന്നും അകലെ നിർത്തിയ കാറിലേക്ക് ഓടുകയായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് വിനീത് ശ്രീനിവാസൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
വിനീത് ശ്രീനിവാസന്റെ കുറിപ്പ്:
വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്.
സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്.രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും! ??
ഗായികയായി അഭിനയരംഗത്തെത്തിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. താരത്തിന്റെ ആദ്യ ചിത്രമായ പ്രേമത്തിൽ സെലിൻ ജോർജ് എന്ന കഥാപാത്രമായി പ്രേക്ഷകർ ശ്രദ്ധ നേടുവാൻ മഡോണയ്ക്ക് സാധിച്ചു. പിന്നീട് മലയാളത്തിൽ ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴിൽ കാതലും കടന്തു പോകും, കൊമ്പുവച്ച സിങ്കഡാ, കാവൻ, ശ്യാം സിങ് റോയ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പ്രേമത്തിന് ശേഷം മലയാളത്തിൽ കിങ് ലയർ, ഇബിലീസ് എന്നിങ്ങനെ രണ്ട് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു. സംവിധായകരെ അനുസരിക്കാത്ത അഹങ്കാരമുള്ള നടിയാണ് മഡോണ എന്നുള്ള വിമർശനം ഒരിക്കൽ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ താരം.
ഒരിക്കലും ചുംബന രംഗങ്ങളിൽ താൻ അഭിനയിക്കില്ല. തനിക്ക് അഭിനയിക്കുന്ന ചിത്രങ്ങളിലൊക്കെ നായകനെ ചുംബിക്കാനുള്ള രംഗങ്ങൾ ഉണ്ടായിരുന്നു. അത് കഥാപാത്രത്തിന് അനിവാര്യമാണെന്ന് പറഞ്ഞ് പല സംവിധായകരും തന്നെ നിർബന്ധിക്കാറുണ്ടെന്ന് താരം പറയുന്നു. പക്ഷെ താൻ അതിന് വഴങ്ങാത്തതുകൊണ്ട് പ്രശനങ്ങൾ ഉണ്ടായെന്നാണ് മഡോണ പറയുന്നത്. അഭിനയം എന്നുപറഞ്ഞു മറ്റ് പുരുഷനെ ചുംബിക്കാനും കെട്ടിപ്പിടിക്കാനും കിടക്ക പങ്കിടാനും താൻ തയ്യാറല്ല. അത്തരം സിനിമകളിൽ നിന്നും താൻ പിന്മാറുകയാണ് ചെയ്യുന്നതെന്ന് താരം പറയുന്നു.
സിനിമയില്ലെങ്കിലും പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചെങ്കിലും താൻ ജീവിക്കും. സിനിമയിൽ നിന്നാണ് തനിക്ക് ഒരു വീടും ജീവിതവും ഉണ്ടായത്. അക്കാര്യത്തിൽ താൻ സിനിമയോട് കടപ്പെട്ടിരിക്കുന്നു. സ്വന്തം മനസമാധാനം കളഞ്ഞു നമ്മുടെ മനസ്സിലേക്ക് എന്തിനാണ് മറ്റൊരാളെ കയറ്റുന്നത്. ഇനി കോംപ്രമൈസ് ചെയ്താലേ സിനിമ ലഭിക്കുകയുള്ളു എന്നാണെങ്കിൽ താൻ സിനിമകൾ ചെയ്യുന്നില്ലെന്നാണ് മഡോണ പറയുന്നത്.
ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ഒരു മരണമാണ് നടി സുബി സുരേഷിന്റെത്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് സുബിയുടെ മരണം സംഭവിച്ചത്. സുബി സുരേഷിന്റെ മരണത്തിനു പിന്നാലെ ശാന്തിവിള ദിനേശ് പങ്കിട്ട വീഡിയോ വൈറലാവുന്നു.
ശാന്തിവിള ദിനേഷിന്റെ വാക്കുകൾ:
”കരൾ രോഗബാധിതയായ സുബി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഡോക്ടർ പറഞ്ഞത് കരൾ രോഗത്തെ നിസാരമായി കാണരുതെന്നാണ്. അങ്ങനെ കണ്ടതാണ് സുബിയുടെ മരണത്തിനിടയാക്കിയത്. ആ ഡോക്ടർ പറഞ്ഞ വാചകങ്ങൾ എന്റെ മനസ്സിൽ തന്നെ കിടന്നു. മദ്യത്തിൽ മുങ്ങിക്കുളിക്കുന്ന ഒരു സമൂഹമുണ്ട്.
അതിന്റെ തോത് നോക്കിയപ്പോൾ എനിക്ക് തോന്നിയത് സിനിമയിലാണ് ഏറ്റവും കൂടുതൽ കരൾ രോഗികളുടെ ബാഹുല്യമുള്ളതെന്ന്. സിനിമാക്കാരിൽ ഭൂരിഭാഗം പേരും മദ്യത്തിന് അടിമപ്പെട്ടവരാണെന്ന് എനിക്ക് തോന്നി. സിനിമാക്കാരിൽ നിരവധി പേർ കരൾ രോഗം കൊണ്ട് കഷ്ടപ്പെട്ടവരാണ്’ ‘മൂന്ന് തലമുറയ്ക്കുള്ള കരൾ തന്നാണ് ദൈവം മനുഷ്യനെ വിട്ടത്. കലാകാരൻമാർക്ക് അച്ചടക്കമാെക്കെ വരേണ്ട കാലമാണെന്ന് കരൾ രോഗം കൊണ്ട് അസുഖ ബാധിതരായ ആളുകൾ നമ്മളെ ഓർമ്മിപ്പിക്കുന്നു’
ശ്രീനാഥ് 54ാമത്തെ വയസ്സിൽ മരിച്ചു. മദ്യം തന്നെയാണ് അദ്ദേഹത്തെ കൊന്നത്. വയലാറിന് ശേഷം വിപ്ലവ ഗാനങ്ങൾ എഴുതിയ അനിൽ പനച്ചൂരാൻ 46ാം വയസ്സിൽ മരിച്ചു’ ‘രാജൻ പി ദേവ് എന്റെ സിനിമയുടെ സെറ്റിൽ വെച്ചാണ് രോഗബാധിതനായി ആശുപത്രിയിലാവുന്നത്. നരേന്ദ്രപ്രസാദിന്റെ റൂമിലായിരുന്നു ഷൂട്ട് കഴിഞ്ഞാൽ പുസ്തകം വായിക്കാൻ ഞാൻ പോവാറ്. 57ാം വയസ്സിൽ മരിച്ചു. സിനിമയിൽ വന്നില്ലായിരുന്നെെങ്കിൽ പ്രസാദ് സാർ കുറേക്കാലം കൂടി ജീവിച്ചേനെയെന്ന് തോന്നുന്നു. സിനിമയുടെ പള പളപ്പ് വഴി തെറ്റിച്ച ചുരുക്കം പേരിലാെരാളാണ് പ്രസാദ്. മമ്മൂട്ടിക്ക് അവസരങ്ങൾ വാങ്ങിക്കൊടുത്ത രതീഷ് അവസാനം മദ്യത്തിന് അടിമയായി വേറൊന്നും ചെയ്യാൻ താൽപര്യമില്ലാതെ മരിച്ചു. അദ്ദേഹം ഷൂട്ട് ചെയ്ത സിനിമ പോലും എങ്ങനെ ഷൂട്ട് ചെയ്യാതിരിക്കാം എന്ന് റിസേർച്ച് ചെയ്ത കുഴിമടിയനായിരുന്നു രതീഷ്. 48ാമത്തെ വയസ്സിൽ മരിച്ചു.
ആരോഗ്യദൃഡഗാത്രനായല്ലേ കലാഭവൻ മണി സിനിമയിൽ വന്നത്. മരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ രൂപം നിങ്ങൾ കണ്ടിട്ടില്ലേ. മണിയുടെ കാര്യമാലോചിക്കുമ്പോൾ ഭയങ്കര സങ്കടം തോന്നും. 45ാമത്തെ വയസ്സിൽ മരിച്ചു. എത്ര കാലം മണി ഇവിടെ നിൽക്കേണ്ടതാണ്. മുരളി നന്നായി യോഗ ചെയ്യും, മദ്യപിക്കും. അദ്ദേഹം കമ്മ്യൂണിസ്റ്റ്കാരനാണ്. ഒപ്പം മൂകാംബികയുടെ ഭക്തനും. എപ്പോഴും ചുവന്ന കുറി തൊടും. യോഗയും മദ്യവും ഒരുമിച്ച് കൊണ്ട്പോയി. മദ്യം തന്നെയാണ് മുരളിചേട്ടനെ അകാലത്തിൽ കൊണ്ട്പോയത്’-
സീരിയൽ രംഗത്ത് നിന്ന് ചലച്ചിത്ര മേഖലയിലേക്കെത്തിയ താരമാണ് മഞ്ജു പിള്ള. ഹാസ്യ കഥാപാത്രമായും നായികയായും പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മിസ്റ്റർ ബട്ട്ലർ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, മഴയത്തും മുൻപേ, ഹോം, ടീച്ചർ, തുടങ്ങി ഒരുപാട് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
മഞ്ജുവിന്റെ ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധനേടിയത്.
ഇപ്പോഴിതാ കൽപ്പനയും ഫിലോമിനയുമൊക്കെ വിട്ടുപോയ സ്പേസ് മഞ്ജുവിന് കിട്ടിയാൽ എന്തു ചെയ്യുമെന്ന അവതാരകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. അങ്ങനെയൊരു സ്പേസ് തനിക്ക് കിട്ടിയാൽ താൻ ഭാഗ്യവതിയാണെന്ന് മഞ്ജു പറയുന്നു.
തനിക്ക് ഇപ്പോൾ അത്യാവശ്യം നല്ല റോളുകൾ കിട്ടുന്നുണ്ട്. താൻ അതിലൊക്കെ മാക്സിമം നല്ലത് കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. അപ്പോഴൊക്കെ അത് കുറേ പേർക്ക് ഇഷ്ട്ടപെടുന്നുണ്ട്. മറ്റുചിലർക്ക് ഇഷ്ട്ടപെടാതെയുമുണ്ട്. ചിലർ പറയുന്നു ഓവർ ആക്ട് ആണെന്ന്. മറ്റുചിലർ നന്നായിട്ടുണ്ടെന്നും പറയാറുണ്ടെന്ന് താരം പറയുന്നു .
നമുക്കെല്ലാം നല്ലതുകിട്ടണമെന്നില്ല. പലപ്പോഴും നെഗറ്റീവ് കമെന്റുകൾ കിട്ടിയാലാണ് നമുക്ക് ഒന്നുകൂടി പവർ വരുന്നതെന്ന് മഞ്ജു പറയുന്നു. പ്ലസ് മാത്രം കിട്ടായാൽ എല്ലാം തികഞ്ഞു എന്നില്ല. നെഗറ്റീവ് കമെന്റുകൾ കാണുമ്പോൾ എന്നാൽ നമുക്ക് കാണിച്ചു കൊടുക്കാം എന്നൊരു തോന്നൽ വരുന്നത്.
ഒരു കാലത്ത് ഹാസ്യ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാള ചലച്ചിത്ര മേഖലയെ കയ്യിലെടുത്ത താരമാണ് ജഗതി ശ്രീകുമാർ.ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ നിരന്തരം ചിരിപ്പിക്കാൻ കഴിവുള്ള ജഗതിക്ക് പകരം വയിക്കാൻ മറ്റൊരു കലാകാരൻ മലയാളത്തിൽ ഉണ്ടാവില്ല. ഒരു പ്രാവശ്യം കണ്ടാൽ പിന്നെ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ചിത്രങ്ങളാണ് താരത്തിന്റേത്. മലയാളത്തിലെ പ്രമുഖ ഹാസ്യനടനായ ജഗതി ചട്ടമ്പി കല്യാണി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. യോദ്ധ, മീശ മാധവൻ, സി ഐ ഡി മൂസ, ശ്രീകൃഷ്ണ പുരത്തെ നക്ഷത്രതിളക്കം, കിലുക്കം, അങ്ങനെ ജഗതി അഭിനയിച്ച ചിത്രങ്ങൾ ഏറെയാണ്. 2012 ൽ നടന്ന ഒരു വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ താരം പിന്നീട് അഭിനയത്തിലേക്ക് തിരിച്ചുവന്നിട്ടില്ല.
ഇപ്പോഴിതാ ജഗതിയുടെ മകൾ പാർവതിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പാർവതിയാണ് ജഗതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. ചിത്രത്തിന് നല്ല കമെന്റുകളും നെഗറ്റീവ് കമെന്റുകളും വരാറുണ്ട്. താൻ പപ്പയുമൊത്തുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുമ്പോൾ കമന്റും ലൈക്കും കിട്ടാൻ വേണ്ടിയാണെന്ന് ആളുകൾ പറയുന്നുവെന്ന് പാർവതി പറയുന്നു. ഒരിക്കൽ ഒരു ഓണത്തിന് തന്റെ അമ്മ അച്ഛന് വാരിക്കൊടുക്കുന്ന വീഡിയോ കണ്ടിട്ട് ആ തള്ളയ്ക്ക് ഇഷ്ടമില്ലാഞ്ഞിട്ടു വായിലേക്ക് കുത്തിക്കേറ്റുന്നു എന്നായിരുന്നു കമെന്റ് വന്നത്. തന്റെ അമ്മ ആദ്യമായല്ല വാരിക്കൊടുക്കുന്നതാണ്. അച്ഛൻ നല്ല രീതിയിൽ ഉള്ളപ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്. അതൊരു സ്നേഹമാണ്. ഈ നെഗറ്റീവ് കമന്റ് വായിച്ചപ്പോൾ അമ്മയ്ക്ക് സങ്കടം വന്നുവെന്ന് പാർവതി പറയുന്നു.
അച്ഛൻ മുൻപും സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ആളാണ്. ഇപ്പോൾ അച്ഛന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് താനാണെന്ന് പാർവതി പറയുന്നു. അച്ഛന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ലൈക് കിട്ടാൻ വേണ്ടിയല്ല. അദ്ദേഹം ഒരു കലാകാരനാണ്. അതുകൊണ്ട് അദ്ദേഹത്തെകുറിച്ച് അറിയാൻ പബ്ലിക്കിന് അവകാശമുണ്ട്. പബ്ലിക് ആണ് കലാകാരൻമാരെ കൊണ്ടുവരുന്നത്. അല്ലാതെ അവർ തനിയെ വളരുന്നതല്ല. നാളെ ഇദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ അത് ചോദിക്കാനുള്ള അവകാശം പബ്ലിക്കിനുണ്ടെന്ന് പാർവതി പറയുന്നു.
കരൾ രോഗത്തെത്തുടർന്ന് ചികിത്സയിൽ കഴിയവേയായിരുന്നു നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത മരണം. കൊച്ചിൻ കലാഭവനിലൂടെ മിമിക്രിയിൽ തിളങ്ങിയ സുബി സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. ടിവി അവതാരകയെന്ന നിലയിൽ ജനപ്രീതി നേടി. കനകസിംഹാസനം, പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ് തുടങ്ങി ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചു.
ഇപ്പോഴിതാ സുബിയുടെ പ്രതിശ്രുത വരനായിരുന്ന കലാഭവൻ രാഹുൽ സുബിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെ ഫ്ലവേഴ്സിലെ പരിപാടിയായ ഒരു കോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാഹുലുമായുള്ള വിവാഹത്തെ കുറിച്ച് സുബി തുറന്നുപറഞ്ഞത്.
സുബിയുടെ മരണത്തിന് പിന്നാലെ സുബിയുമായുള്ള ഓർമ്മ പങ്കുവയ്ക്കുകയാണ് രാഹുൽ. രാഹുലിന്റെ വാക്കുകൾ : ‘സുബിയെ രക്ഷിച്ചെടുക്കാൻ മാക്സിമം നോക്കി. ആളെ രക്ഷിച്ചെടുക്കാൻ പറ്റാത്ത സങ്കടമാണ് എല്ലാവർക്കും. എന്നേക്കാൾ നൂറിരട്ടി ബിസിയായ താരമായിരുന്നു സുബി. ഞാനും പ്രൊഫഷനിൽ കൂടുതൽ ശ്രദ്ധിച്ചു. ജീവിതം അത്ര ശ്രദ്ധിച്ചില്ല. വിവാഹം അടക്കം വൈകിയത് അതുകൊണ്ടാണ്. പ്രോഗാമും മറ്റുമായി ഞങ്ങൾ എപ്പോഴും ഒരുമിച്ചുണ്ടായിരുന്നു. അതുകൊണ്ടാണ് ഒരുമിച്ച് ജീവിച്ചേക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്.
വീട്ടുകാർക്കും എല്ലാം അറിയാമായിരുന്നു. ഫെബ്രുവരിയിൽ വിവാഹം കഴിക്കാൻ സാധിക്കുമായിരുന്നില്ല. സുബിക്കും ഒരുപാട് ഷോകൾ ഉണ്ടായിരുന്നു. ഏഴ് പവന്റെ താലിമാല എന്നത് സുബി വെറുതെ പറഞ്ഞതാണ്. സുബിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം അവളുടെ അമ്മയെയാണ്. അമ്മയ്ക്ക് എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടായിരിക്കും എന്നെ സുബിയും ഇഷ്ടപ്പെട്ടത്. അമ്മ കഴിഞ്ഞെ സുബിക്ക് ജീവിതത്തിൽ മറ്റാരും ഉള്ളൂ. സുബിക്ക് എന്നെപോലത്തെ നൂറ് പേര് കിട്ടും. അമ്മ പറയുന്നതിന് അപ്പുറം പോകാത്താതത് കൊണ്ടാകാം സുബി എന്നെ ഇഷ്ടപ്പെട്ടത്. സുബിയുടെ അമ്മ എന്റേയും അമ്മയാണ്. എന്റെ അമ്മ എന്നോട് പെരുമാറുന്നതുപോലെയാണ് സുബിയുടെ അമ്മയും പെരുമാറുന്നത്. പരിപൂർണമായി മനസിലാക്കിയിട്ട് വിവാഹിതരാകാം എന്ന തീരുമാനത്തിലായിരുന്നു ഞാനും സുബിയും. ഏറെ കുറെ ഞങ്ങൾ പരസ്പരം മനസിലാക്കിയിരുന്നു. ഇനി എനിക്ക് വിവാഹം ഉണ്ടാകുമോ എന്നത് അറിയില്ല.
ഇങ്ങനെ പോട്ടെ നോക്കാം… സുബിക്ക് കരൾ രോഗമില്ല. പൊട്ടാസ്യം, സോഡിയം എന്നിവ കുറവായിരുന്നു. ജാർഖണ്ഡിൽ നിന്നും വന്ന ശേഷം പാലക്കാട് ഒരു പരിപാടിക്ക് പോയിരുന്നു. അതുകൊണ്ട് ആശുപത്രിയിൽ പോകാൻ വൈകി. അസുഖ ലക്ഷണങ്ങളൊന്നും സുബി കാണിച്ചിരുന്നില്ല. പെട്ടന്നാണ് കാര്യങ്ങൾ മാറി മറഞ്ഞത്. മണിച്ചേട്ടനും സുബിക്കും കുറെകാര്യത്തിൽ സാമ്യതയുണ്ട്. അവർക്ക് രണ്ടുപേർക്കും സഹജീവി സ്നേഹമുണ്ട്. സുബി മരണവീടുകളിൽ പോകാറില്ലായിരുന്നു. മറ്റുള്ളവരുടെ കരച്ചിൽ കാണാൻ കഴിയാത്തത് കൊണ്ട്.”- രാഹുൽ പറഞ്ഞു.
ആദ്യ ചിത്രം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിനിടെ സംവിധായകൻ ന്യുമോണിയ ബാധിച്ച് മരിച്ചു. കോട്ടയം കുരുവിലങ്ങാട് സ്വദേശി മനു ജെയിംസ് (31) ആണ് മരിച്ചത്. അജുവർഗീസ്,അഹാന കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മനു ജെയിംസ് സംവിധാനം ചെയ്ത നാൻസി റാണി എന്ന സിനിമ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതിനിടെയാണ് മനു ജെയിംസ് ന്റെ മരണം.
2004 ൽ പുറത്തിറങ്ങിയ ഐ ആം ക്യൂരിസ് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് മനു ജെയിംസ് സിനിമയിലെത്തുന്നത് തുടർന്ന് മലയാളം,കന്നഡ,ഹിന്ദി ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ദിലീപ്. 1992 എന്നോടിഷ്ട്ടം കൂടാമോ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരം പിനീട് നായക പ്രാധാന്യമുള്ള നിരവധി ചിത്രങ്ങൾ ചെയ്തുകൊണ്ട് മലയത്തിലെ ജനപ്രിയ നായകൻ സ്ഥാനം നേടിയെടുത്തു. കോമഡി രംഗങ്ങളും സീരിയസ് രംഗങ്ങളും ഒരു പോലെ കൈകാര്യം ചെയ്യാൻ ദിലീപിന് സാധിച്ചിട്ടുണ്ട്. കുഞ്ഞിക്കൂനൻ, ചാന്ത്പൊട്ട്, മായാമോഹിനി, സി ഐ ഡി മൂസ, രാമ ലീല, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച താരം ജീവിതത്തിൽ ഇപ്പോൾ നിരവധി വിമർശനങ്ങളിലൂടെയും വിവാദങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്.
കഴിഞ്ഞ ദിവസം തൈക്കാട്ട് ശിവ ക്ഷേത്ര മഹോത്സവത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ദിലീപ് പറഞ്ഞവാക്കുകൾ ശ്രദ്ധനേടുന്നു. താനിപ്പോൾ കുറച്ചു കാലമായിട്ട് പൊതുപരിപാടികളിൽ നിന്ന് മാറി നിൽക്കുകയാണ്. കാരണം താനിപ്പോൾ ഒരു വലിയ നിയമപോരാട്ടത്തിലാണെന്ന് ദിലീപ് പറയുന്നു. ഒരു പാട് പേരുടെ പ്രാർത്ഥന എന്നോടൊപ്പമുണ്ടെന്ന് തിരിച്ചറിഞ്ഞോരാളാണ് താൻ. ആ സ്നേഹത്തിനും പ്രാർത്ഥനയിക്കും മുൻപിൽ താൻ തലകുനിക്കുകയാണെന്ന് താരം പറയുന്നു.
ഒരു കലാകാരനെ സംബന്ധിച്ചു അവന്റെ എനർജി എന്ന് പറയുന്നത് നിങ്ങളുടെ കൈയ്യടികളാണ്. തൊണ്ണൂറ്റി അഞ്ചുമുതൽ വ്യത്യസ്തമായിട്ടുള്ള ഒരുപാട് വേഷങ്ങൾ ചെയ്യാൻ തനിക്ക് അവസരങ്ങൾ തന്നത് തന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണെന്നും തന്റെ സിനിമകൾ വിജയിപ്പിച്ചത് നിങ്ങളുടെ സ്നേഹമാണെന്നും ദിലീപ് പറയുന്നു. പ്രേക്ഷകർ അവരുടെ വിലയേറിയ സമയവും പൈസയും ഞങ്ങൾക്ക് വേണ്ടി ഇൻവെസ്റ്റ് ചെയ്ത് തിയറ്ററുകളിൽ വന്നത്കൊണ്ട് മാത്രമാണ് തന്നെ പോലൊരു കലാകാരന് ഇന്ന് ഈ വേദിയിൽ സംസാരിക്കാൻ കഴിയുന്നത്. കഴിഞ്ഞ ഇരുപത്തിയെട്ട് വർഷത്തോളം ഞാൻ ചെയ്ത സിനിമകളും വേഷങ്ങളും കണ്ട് തന്നെ നേരിട്ട് കാണാത്തവർക്കും നന്ദി പറയുകയാണ് ദിലീപ്.
യുവാക്കളുടെ ഇഷ്ട്ട താരമായി മാറിയ നടനാണ് ആസിഫ് അലി. കഥ തുടരുന്നു ആയിരുന്നു താരത്തിന്റ രണ്ടാമത്തെ ചിത്രം. ആസിഫ് അഭിനയിച്ച മിക്ക ചിത്രങ്ങളും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയവയായിരുന്നു. അപൂർവ രാഗം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിന് നിരവധി അവാർഡുകൾ സ്വന്തമാക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇതു നമ്മുടെ കഥ, സാൾട്ട് ആൻഡ് പെപ്പർ, കെട്യോളാണെന്റെ മാലാഖ, കൂമൻ, കൊത്ത് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.
ഇപ്പോഴിതാ കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മമ്ത മോഹദാസും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ അനിഖ സുരേന്ദ്രനെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ വയറലാവുന്നു. മംമ്തയും ആസിഫും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ അവതാരിക അനിഖയുടെ ഒരു മെസ്സേജ് ഇരുവരെയും കാണിക്കുകയായിരുന്നു. കഥ തുടരുന്നു എന്ന ചിത്രത്തിൽ ഇരുവരുടെയും മകളായിട്ടായിരുന്നു അനിഖ അന്ന് അഭിനയിച്ചത്. നിങ്ങളുടെ രണ്ടാമത്തെ ചിത്രത്തെ കുറിച്ച് പറയുമ്പോൾ തന്നെ കുറിച്ചും എന്തെങ്കിലുമൊക്കെ പറയണം എന്നായിരുന്നു അനിഖയുടെ മെസ്സേജ്.
കഥ തുടരുന്നു എന്ന ചിത്രം തീയറ്ററിൽ കണ്ട് ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ തോന്നിയ അതേ കാര്യമായിരുന്നു തന്റെ സുഹൃത്ത് തന്നോട് ചോദിച്ചത്. ആ കൊച്ചിന് മാങ്ങ ചോദിക്കാൻ കണ്ട നേരം എന്ന്. ഇല്ലെങ്കിൽ താൻ ആ സിനിമയിൽ മൊത്തം ഉണ്ടായിരുന്നേനെ എന്ന് ആസിഫ് പറയുന്നു. ഇപ്പോഴും തന്റെ മകൾ ആ പാട്ട് കാണുമ്പോൾ അത് ആരാ ആ കുട്ടി എന്ന് ചോദിക്കും. താൻ അവളെ മടിയിലിരുത്തി കീബോർഡ് വായിച്ചുകൊടുക്കുമ്പോൾ അവളോട് പറഞ്ഞിട്ടുണ്ട് നീ വലുതാവുമ്പോൾ എന്റെ ഹീറോയിൻ ആയി അഭിനയിക്കുമെന്ന്. താൻ തമാശയ്ക്ക് പറഞ്ഞതാണ്. എന്നാൽ ഇപ്പോൾ കഥ കേൾക്കാൻ തുടങ്ങിയപ്പോൾ ഹീറോയിനായി അനിഖയെ ആൾക്കാർ സജസ്റ്റ് ചെയ്തു തുടങ്ങി എന്ന് താരം പറയുന്നു.
തന്റെ ആരോഗ്യാവസ്ഥയെപ്പറ്റി സുബി മുൻപ് പങ്കുവച്ച ചില കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ദിവസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നതിനെക്കുറിച്ച് തുറന്നുപറയുകയായിരുന്നു സുബി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് തന്റെ ആരോഗ്യപ്രശ്നത്തെക്കുറിച്ച് താരം മനസ് തുറന്നത്.
ഞാന്‍ ഒന്ന് വര്‍ക് ഷോപ്പില്‍ കയറി’ എന്ന് പറഞ്ഞുകൊണ്ട് ആണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവച്ചത്. പിന്നാലെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ തന്റെ അസുഖത്തെ കുറിച്ച് സുബി മനസ് തുറക്കുന്നുണ്ട്. എന്റെ കൈയ്യിലിരിപ്പ് നല്ലത് അല്ലാത്തത് കൊണ്ട് ആണ് ‘വര്‍ക് ഷോപ്പില്‍’ ഒന്ന് കയറേണ്ടി വന്നത്. വേറെ ഒന്നുമല്ലെന്നാണ് താരം പറയുന്നത്. ഷൂട്ടിന് പോകേണ്ടിയിരുന്നതിന്റെ തലേദിവസമാണ് വയ്യാതാകുന്നത്. നെഞ്ചുവേദനയും ശരീരവേദനുമായിരുന്നു. ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. ഇളനീര് വെള്ളം കുടിച്ചപ്പോഴേക്കും ഛര്‍ദ്ദിച്ചു. നെഞ്ചു വേദന അധികമായപ്പോള്‍ ക്ലിനിക്കില്‍ പോയി ഇസിജി എടുത്തിരുന്നുവെങ്കില്‍ അതിലൊന്നും പ്രശ്നമുണ്ടായിരുന്നില്ല. എന്നാല്‍ പൊട്ടാസ്യം കുറവാണെന്നും അതിന് കഴിക്കാന്‍ മരുന്ന് തരികയും ചെയ്തിരുന്നു. പക്ഷെ താന്‍ ആ മരുന്ന് കഴിച്ചിരുന്നില്ല. വര്‍ക്ക് ഒഴിവാക്കുക എന്നത് തന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പൈസയ്ക്ക് വേണ്ടിയല്ല വെറുതെ ഇരിക്കാന്‍ പറ്റാത്തത് കൊണ്ടാണ്. കൊറോണക്കാലത്ത് കുറേക്കാലം വീട്ടില്‍ ഇരുന്ന് മടുത്തിരുന്നു. ആ സമയത്ത് മരുന്നോ ഭക്ഷണമോ ശ്രദ്ധിക്കില്ല.
ഭക്ഷണം കഴിക്കാന്‍ എല്ലാവരും നിര്‍ബന്ധിച്ചാല്‍ പോലും കഴിക്കാറില്ല. തോന്നുമ്പോള്‍ മാത്രമാണ് കഴിക്കുന്നത്. എന്നാല്‍ ആ ദുശ്ശീലമാണ് എന്നെ വീഴ്ത്തിയത്. ആഹാരം കഴിക്കാതെ ഗാസ്ട്രിക് പ്രോബ്ലം ഭയങ്കരമായിട്ടുണ്ടായി. കൂടാതെ മഗ്നീഷ്യവും പൊട്ടാസ്യവും സോഡിയവും എല്ലാം ശരീരത്തില്‍ കുറഞ്ഞു. അതുകാരണം പത്ത് ദിവസത്തോളം ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയായിരുന്നു. മഗ്നീഷ്യം ശരീരത്തില്‍ കയറ്റുന്നത് വലിയ പ്രശ്നമല്ലെങ്കിലും പൊട്ടാസ്യം കയറ്റുമ്പോള്‍ ഭയങ്കര വേദനയാണ്. ഇതിന് പുറമെ പാന്‍ക്രിയാസില്‍ കല്ല് ഉണ്ട് പക്ഷെ നിലവിലെ സാഹചര്യത്തില്‍ അത്ര പ്രശ്നമല്ല. എന്നാല്‍ ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ ചിലപ്പോള്‍ പ്രശ്നമായേക്കാം. മരുന്ന് കഴിച്ചിട്ട് മാറിയില്ല എന്നുണ്ടെങ്കില്‍ കീ ഹോള്‍ ചെയ്ത് നീക്കേണ്ടി വരും. പിന്നെ തൈറോയിഡിന്റെ പ്രശ്നമുണ്ട്. ആ മെഡിസിനും ഞാന്‍ കൃത്യമായി എടുക്കാറുണ്ടായിരുന്നില്ല. ഇനി മുതല്‍ അതും ശ്രദ്ധിക്കണണം.’- സുബി പറയുന്നു.
എന്തായാലും താന്‍ ഇപ്പോള്‍ കൃത്യമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയെന്നാണ് സുബി പറയുന്നത്. തന്റെ ഉഴപ്പായിരുന്നു എല്ലാത്തിനും കാരണമെന്നും സുബി പറയുന്നു. വിശന്നാലും മടിച്ചിട്ട് ഭക്ഷണം കഴിക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. പച്ചവെള്ളം കുടിച്ച് വയറ് നിറയ്ക്കും, ഒരു നേരം ഒക്കെയാണ് കഴിച്ചിരുന്നതെന്നും സുബി പറയുന്നു. തന്റെ അനുഭവത്തില്‍ നിന്നും പഠിച്ചതാണ് ഇതെല്ലാം. ഇപ്പോള്‍ വലിയ കുഴപ്പങ്ങളൊന്നും ഇല്ല. ജീവിതത്തില്‍ തന്നെ പോലെ അടുക്കും ചിട്ടയും ഇല്ലാതെ നടക്കുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് അറിവ് പകരാന്‍ വേണ്ടിയാണ് താന്‍ ഈ വീഡിയോ പങ്കുവച്ചതെന്നും സുബി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് സുബി. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ഹാസ്യ പരിപാടികളിൽ സജീവമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. രാജസേനന് സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ സുബി യൂട്യൂബ് ചാനലുമായും സജീവമായിരുന്നു. മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി.