Movies

സാമ്പത്തിക തട്ടിപ്പു കേസില്‍ സംവിധായകന്‍ വി.എ ശ്രീകുമാറിന് എതിരെയുള്ള കേസ് പിന്‍വലിച്ചു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണിതെന്നും സാമ്പത്തിക പ്രശ്നങ്ങള്‍ വായ്പാദായകന് ബോധ്യമായതിനെ തുടര്‍ന്ന് അദ്ദേഹം കോടതിയില്‍ വച്ച് കേസ് പിന്‍വലിച്ചെന്നും ശ്രീകുമാര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

സിനിമ നിര്‍മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ടു കോടി രൂപ തട്ടിയെടുത്തു എന്ന കേസില്‍ പാലക്കാട്ടെ വീട്ടില്‍ നിന്നും ആയിരുന്നു ശ്രീകുമാറിനെ അറസ്റ്റു ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.

വി.എ ശ്രീകുമാറിന്റെ വാര്‍ത്തക്കുറിപ്പ്:

ഞാന്‍ 30 വര്‍ഷത്തോളമായി അഡ്വെര്‍ട്ടൈസിങ് ആന്‍ഡ് ബ്രാന്‍ഡിങ് കമ്പനി നടത്തിവരുന്ന പ്രൊഫഷണലാണ്. എന്റെ അഡ്വര്‍ട്ടൈസ് ബിസിനസുമായി ബന്ധപ്പെട്ട്, മറ്റ് എല്ലാ ബിസിനസുകാരും ചെയ്യുന്നതു പോലെ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ എടുക്കകുയും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. വായ്പകള്‍ പലിശ സഹിതം തിരിച്ചടക്കുകയും നിക്ഷേപങ്ങള്‍ ലാഭസഹിതം മടക്കിക്കൊടുക്കുകയമുണ് പതിവ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സാധാരണക്കാര്‍ മുതല്‍ ആഗോള ബിസിനസ് ഭീമന്മാര്‍ വരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

പരസ്യ വിപണിയെ ആദ്യവും അധികവും ഈ പ്രതിസന്ധി ബാധിച്ചു. പല പരസ്യ കമ്പനികളും ഇതിനോടകം തന്നെ അടച്ചു പൂട്ടിക്കഴിഞ്ഞു. ആഗോള- പ്രാദേശിക തലത്തില്‍ മാധ്യമ സ്ഥാപനങ്ങളേയും പരസ്യ രംഗത്തെ പ്രതസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ വായപ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വായ്പദായകനുമായി ഒരു വ്യവഹാരം ഉണ്ടായിരുന്നു. ഇലഷന്‍ ക്യാംപയിനുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ വ്യവഹാരത്തില്‍ കൃത്യമായി ഹാജരാകുന്നതില്‍ വീഴ്ചവന്നു.

കേസില്‍ ഹാജരാകുന്നതില്‍ സംഭവിച്ച ആ നോട്ടപ്പിശകിനെ തുടര്‍ന്ന്, നിയമപരമായ നടപടികളോട് പൂര്‍ണമായും സഹകരിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഇന്ന് ഹാജരാകേണ്ടി വന്നു. ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണ്. ഇതിന് മാധ്യമങ്ങള്‍ നല്‍കിയ വലിയ വാര്‍ത്താ പ്രാധാന്യം എന്നെ അതിശയപ്പെടുത്തി. കോവിഡ് പ്രതിസന്ധി കൊണ്ടുണ്ടായ സാമ്പത്തികപ്രശ്നങ്ങള്‍ വായ്പാദായകന് ബോധ്യപ്പെടുകയും തുടര്‍ന്ന് ബഹുമാനപ്പെട്ട ആലപ്പുഴ സിജെഎം കോടതിയുടെ അനുവാദത്തോടെ കോടതിയില്‍ വെച്ച് കേസ് അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു.

അതോടുകൂടി ഈ വിഷയവും അതിലെ വ്യവഹാരങ്ങളും പൂര്‍ണമായി അവസാനിക്കുകയും ചെയ്തു. പ്രസ്തുത വ്യവഹാരത്തിന് സിനിമാ നിര്‍മ്മാണവുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ സിനിമാ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുമല്ല. എനിക്ക് സിനിമയുടെ സംവിധാന രംഗത്തുമാത്രമാണ് ബന്ധമുള്ളത്. ഇതുവരെ എന്നോട് സ്നേഹിച്ച് സഹകരിച്ച എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി. കോവിഡ് മഹാമാരിയില്‍ എന്നെപ്പോലെ പ്രതിസന്ധിയിലായ പതിനായിരക്കണക്കിന് ബിസിനസുകാരുണ്ട്. കോടിക്കണക്കിന് സാധാരണ ജനങ്ങളുണ്ട്. മനോധൈര്യം കൈവിടാതെ ഈ ബിസിനസ്- തൊഴില്‍- ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു. രാവിലെ പ്രചരിച്ച വാര്‍ത്തയിലെ അവാസ്തവങ്ങള്‍ തിരുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ഹൃദയതകരാറോടു കൂടിയാണ് മകന്‍ ജനിച്ചതെന്ന് കനിഹ പറയുന്നു. മരണത്തിന്റെ നിന്നും തന്റെ മകന്‍ ഋഷി ജീവിതത്തിലേക്ക് തിരിച്ചെത്തിയ അനുഭവം പങ്കുവെച്ച് നടി കനിഹ  ഒരു അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്.

ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. പരാജയപ്പെട്ടാല്‍ മരണം ഉറപ്പാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി നടി ഓര്‍ക്കുന്നു.

‘ഒരു രാത്രിക്കപ്പുറം കുഞ്ഞ് അതിജീവിക്കുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. ഞാന്‍ ആര്‍ത്തുകരഞ്ഞു. പ്രസവിച്ച് മണിക്കൂര്‍ കഴിഞ്ഞതേയുള്ളൂ. കുഞ്ഞിനെ മറ്റൊരു കെട്ടിടത്തിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റിയിരുന്നു. മകനെ കാണാന്‍ ഞാന്‍ വാശി പിടിച്ചു. ശരീരം തുന്നിക്കെട്ടിയ വേദനകളെല്ലാം മറന്ന് മകനെ പോയി കണ്ടു.

ശരീരം നിറയെ കേബിളുകള്‍ ഘടിപ്പിച്ചിരിക്കുകയായിരുന്നു. ദിവസങ്ങളുടെ ഇടവേളയില്‍ ഒന്നിലധികം ഓപ്പറേഷനുകള്‍ നടന്നു. ഞങ്ങള്‍ക്കവന്‍ അത്ഭുതബാലനാണ്,’ കനിഹ പറഞ്ഞു.

ഈ കാലഘട്ടത്തിലെ ദാമ്പത്യബന്ധങ്ങളുടെ കഥ പറയുന്ന ഷോര്‍ട്ട് ഫിലിം ‘ഡിവോര്‍സ് ബോക്‌സ്’ ശ്രദ്ധേയമാകുന്നു. കുടുംബ ബന്ധങ്ങളില്‍ ഏറ്റവും പ്രധാനമാണ് പങ്കാളിയെ പരസ്പരം മനസിലാക്കുന്നതും ഈഗോ ഇല്ലാതെ ഒരുമിച്ച് മുമ്പോട്ട് പോവുക എന്നതും. നിസാരമായ ഈഗോ കാരണം പരസ്പര ധാരണയില്‍ വേര്‍പിരിയലിന് തയ്യാറെടുക്കുന്ന ആനി-ജെറി ദമ്പതികളുടെ കഥയാണ് ഡിവോഴ്‌സ് ബോക്‌സ് പറയുന്നത്.

പൂര്‍ണമായും യുഎസില്‍ ചിത്രീകരിച്ച ഈ ഷോര്‍ട്ട് ഫിലിമിന്റെ അണിയറപ്രവര്‍ത്തകരും അമേരിക്കന്‍ മലയാളികളാണ്. ഡിവോഴ്‌സിന് മുമ്പ് ആനിയെ കാണാന്‍ ജെറി യാത്ര തിരിക്കുന്നത് മുതലാണ് കഥയുടെ ആരംഭം. നമ്മുടെ ഫ്രണ്ട്‌സ് സര്‍ക്കിളില്‍ നാം കണ്ടിട്ടുള്ള, അല്ലെങ്കില്‍ പറഞ്ഞ് കേട്ടിട്ടുള്ള ദമ്പതികളുടെ പ്രശ്‌നങ്ങളും അതിനെ സോള്‍വ് ചെയ്യാന്‍ നോക്കുന്ന കൂട്ടുകാരെയും ഒക്കെ വളരെ വ്യക്തമായി കാണിച്ച് വളരെ റിയലിസ്റ്റിക് ആയുള്ള മേക്കിംഗ് തന്നെ ആണ് ഡിവോഴ്സ് ബോക്സിന്റെ പ്രത്യേകത.

തുടക്കത്തില്‍ കുടുംബകഥയെന്ന് തോന്നിപ്പിച്ച്, എന്നാല്‍ പിന്നീട് ത്രില്ലര്‍ മൂഡിലേക്കുള്ള മാറ്റമാണ് ഈ ഷോര്‍ട്ട് ഫിലിമിനെ വ്യത്യസ്തമാക്കുന്നത്. മികച്ച ക്ലൈമാക്‌സ് കൂടിയായപ്പോള്‍ ഡിവോഴ്സ് ബോക്‌സ് ഒരു നല്ല കാഴ്ചാനുനുഭവം തന്നെയായി മാറുന്നുണ്ട്. ‘ഓണ്‍ലൈന്‍ ഭജന’ എന്ന ഹ്യൂമര്‍ ചിത്രത്തിന് ശേഷം അനീഷ് കുമാര്‍ ‘മുത്താരംകുന്ന് മീഡിയ’യുടെ ബാനറില്‍ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രമാണ് ഡിവോഴ്‌സ് ബോക്‌സ്.

ചിത്രസംയോജകന്‍ കൂടിയായ സംവിധായകന്‍ അനീഷ്‌കുമാറിന് ത്രില്ലര്‍ മൂഡിലേക് പ്രേക്ഷകരെ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നത് ക്യാമറയിലൂടെ യുഎസിന്റെ മറ്റൊരു മുഖം നമുക്ക് കാണിച്ച് തന്ന വികാസ് രവീന്ദ്രന്‍ ആണ്.

ഒപ്പം ഡ്രോണ്‍ ക്യാമറ ചലിപ്പിച്ച പ്രേം, കിരണ്‍ നായര്‍ എന്നിവരും ചേര്‍ന്ന് ലോക്കേഷന്റെ സൗന്ദര്യത്തെ വളരെ മികച്ച രീതിയില്‍ നമുക്ക് മുമ്പില്‍ എത്തിച്ചിരിക്കുന്നു. ആനി-ജെറി ദമ്പതിമാരായി എത്തിയ ഗായത്രി നാരായണന്‍, കിരണ്‍ നായര്‍ എന്നിവരാണ് അഭിനേതാക്കള്‍. മജീഷ് കുമാര്‍ ആണ് പ്രൊഡക്ഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. മനുവായി ചെറിയ വേഷത്തിലും മജീഷ് കുമാര്‍ എത്തുന്നുണ്ട്.

മീ​റ​റ്റ്: രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​ത് മു​ത​ൽ ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​വു​മാ​യി ബോ​ളി​വു​ഡ് താ​രം സോ​നു സൂ​ദ് രം​ഗ​ത്തു​ണ്ട്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​ഹാ​യ​വു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​നും എ​ത്താ​റു​ണ്ട്. ഇ​പ്പോ​ഴി​താ ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന​യു​ടെ അ​ഭ്യ​ർ​ഥ​ന ക​ണ്ട് സ​ഹാ​യ​മെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് സോ​നു.

മീ​റ​റ്റി​ലു​ള്ള കോ​വി​ഡ് ബാ​ധി​ച്ച ത​ന്‍റെ അ​മ്മാ​യി​ക്ക് വേ​ണ്ടി ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​ര്‍ വേ​ണ​മെ​ന്നാ​യി​രു​ന്നു റെ​യ്ന ആ​വ​ശ്യ​പ്പെ​ട്ട​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ട്വീ​റ്റ്. ട്വീ​റ്റ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സോ​നു വി​വ​ര​ങ്ങ​ൾ തി​ര​ക്കു​ക​യും സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ക​യു​മാ​യി​രു​ന്നു.

10 മി​നി​റ്റി​നു​ള്ളി​ല്‍ സി​ലി​ണ്ട​ര്‍ എ​ത്തും ഭാ​യ് എ​ന്ന് സോ​നു ട്വി​റ്റ​റി​ലൂ​ടെ ത​ന്നെ മ​റു​പ​ടി ന​ൽ​കി. തു​ട​ര്‍​ന്ന് ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​മാ​യെ​ന്ന റെ​യ്‌​ന​യു​ടെ ട്വീ​റ്റു​മെ​ത്തി.

 

ഹാസ്യ താരം പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. അദ്ദേഹത്തിനും ഭാര്യ കുമുദയ്ക്കും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

തമിഴ് ഹാസ്യരംഗത്ത് സജീവമായിരുന്ന സഹോദരൻ സെൽവരാജിനൊപ്പമാണ് പാണ്ഡു സിനിമാ ലോകത്തെത്തിയത്. ക്യാമറയ്ക്ക് മുന്നിലെത്തുന്നതിന് മുൻപ് പെയിന്റ് തൊഴിലാളിയായ അദ്ദേഹം എഐഎഡിഎംകെ പാർട്ടിയുടെ പതാക രൂപകൽപന ചെയ്തവരിൽ ഒരാളായിരുന്നു.

1970ൽ സിനിമാ ലോകത്ത് ഹാസ്യം അവതരിപ്പിച്ച് തുടങ്ങിയ പാണ്ഡു, എംജിആർ, ശിവജി ഗണേശൻ, കമൽഹാസൻ, രജനീകാന്ത് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചു. ‘കാതൽ കൊട്ടൈ’ എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. വിജയിയുടെ ബ്ലോക്ബസ്റ്റർ ചിത്രം ‘ഗില്ലി’, ‘ഗോകുലകത്തിൽ സീത’, ‘കാലമെല്ലാം കാതൽ വാഴ്ക’ , ‘മന്നവാ’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നേരത്തെ കൊവിഡ് ബാധിച്ച് തമിഴ് സംവിധായകൻ താമിര, ഛായാഗ്രാഹകൻ കെ.വി. ആനന്ദ് എന്നിവരും മരിച്ചിരുന്നു.

ഒരു നിർമ്മാതാവ് എന്ന നിലയിലും ഒരുപിടി സിനിമകൾ സൃഷ്ടിച്ച ഒരാളാണ് മോഹൻലാൽ. എന്നാൽ പ്രണവം ആർട്സ് എന്ന സ്വന്തം ബാനറിൽ മോഹൻലാൽ നിർമ്മിച്ച പല സിനിമകളും പരാജയമായിരുന്നു. അതുകൊണ്ട് തന്നെ മോഹൻലാൽ സ്വന്തം പ്രൊഡക്ഷൻ കമ്പനി എന്ന ആശയം കൈവിട്ടു. നിർമ്മിച്ച ചിത്രങ്ങൾ പരാജയപ്പെട്ടത് കൊണ്ട് ഒരുപാട് സാമ്പത്തിക നഷ്ടം മോഹൻലാലിന് ഉണ്ടായി എന്ന് പറയുകയാണ് നടൻ ശ്രീനിവാസൻ.

ശ്രീനിവാസൻ മോഹൻലാലിൻറെ ആ സമയത്തെ അവസ്ഥയെ പറ്റി പറയുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു സമയത്ത് ഹിമാലയത്തിൽ സന്യസിക്കാൻ പോകാൻ പോലും അദ്ദേഹം തീരുമാനിച്ചതായി ശ്രീനിവാസൻ ഇന്റർവ്യൂയിൽ പറയുന്നു.വാനപ്രസ്തം പോലെയുള്ള സിനിമകൾ കൊണ്ട് അദ്ദേഹത്തിന് അവാർഡുകൾ കിട്ടിയിരുനെങ്കിലും ലക്ഷകണക്കിന് രൂപയാണ് നഷ്ടം വന്നതെന്ന് അദ്ദേഹം പറയുന്നു.

ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ..

മോഹൻലാൽ നിർമാതാവായത് അദ്ദേഹത്തിന് പണത്തിനോടുള്ള മോഹം കൊണ്ടാണോ എന്നെനിക്കറിയില്ല. പണം നഷ്ടപ്പെട്ടു ഒരു ഘട്ടത്തിൽ ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹം ഒരു ഫിലോസഫറേ പോലെയായിരുന്നു. കാരണം പണം കുറെ പോകുമ്പോൾ   ജീവിതം അര്ഥമില്ലാത്തതാണ്., എന്താണ് എല്ലാത്തിന്റെയും അർഥം  എന്ന് തുടങ്ങുന്ന ഫിലോസഫി പലർക്കും വരാൻ സാധ്യതയുണ്ട്.ഒരു തവണ കുറെ ലക്ഷങ്ങൾ പോയിക്കഴിഞ്ഞപ്പോൾ ആലപ്പുഴ ഒരു ഹോട്ടൽ റൂമിൽ വച്ചു ഞാൻ ലാലിനെ കണ്ടു. വളരെ വിഷാദമുഖനായി ആണ് ലാലിനെ കണ്ടത്. അങ്ങനൊന്നും ലാലിനെ കാണാറേ ഇല്ലാത്തതാണ്. ഞാൻ ചോദിച്ചു   ലാലിന് എന്താ പ്രശ്നം..?  അയാൾ പറഞ്ഞു   അത് സന്ധ്യ ആയതു കൊണ്ടാണ്.. സന്ധ്യ ആകുമ്പോൾ ഭയങ്കര വേദനയാണ് . ഈ അസ്തമയ സൂര്യൻ കടലിൽ മുങ്ങാൻ പോകുമ്പോൾ നമ്മുടെ നെഞ്ചിലും വേദനയും ഒക്കെ വരും  ഞാൻ ചോദിച്ചു എപ്പോൾ മുതലാണ് ഇത് തുടങ്ങിയത്. ലാൽ പറഞ്ഞു  കുറച്ചു നാളായി ഞാനിങ്ങനെയാണ് സന്ധ്യയാകുമ്പോൾ.

പിന്നിട് ഒരിക്കൽ കണ്ടപ്പോൾ ലാൽ പറഞ്ഞു, എന്താണടോ ഈ സിനിമ.. അതിലൊന്നും ഒരു കാര്യമില്ല.. ഞാൻ ഒരു പരിപാടി ആലോചിക്കുകയാണ്. താനും കൂടിയാൽ എനിക്ക് സന്തോഷമാകും. ഇവിടന്നു ഹിമാലയം വരെ ഒരു യാത്ര പോകുകയാണ്.   സന്യാസമാണോ.?  ഞാൻ ചോദിച്ചു. ലാൽ പറഞ്ഞു അങ്ങനൊന്നും പറയണ്ട.. നമ്മൾ കൈയിൽ കാശൊന്നും കരുതാതെ ആണ് ഹിമാലയത്തിലേക്ക് പോകുന്നത്. വിശക്കുമ്പോൾ അടുത്ത് കാണുന്ന സ്ഥലത്ത് എന്തെങ്കിലും ജോലി ചെയ്തു കാശിനു പകരം ഭക്ഷണം കഴിക്കാം.. അങ്ങനെ ഹിമാലയം വരെ പോകാം  കൈയിലെ പൈസ എല്ലാം പോയി പൊളിഞ്ഞു പാളീസായി നിൽക്കുന്ന ഒരാളുടെ ചിന്തകളായിരുന്നു അത്…..

ജ​യന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന് പ​ക​രം മ​മ്മൂ​ട്ടി നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ചി​ത്ര​മാ​യി​രു​ന്നു സ്ഫോ​ട​നം.

1981ല്‍ ​റി​ലീ​സ് ചെ​യ്ത പി.​ജി. വി​ശ്വം​ഭ​ര​ന്‍ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യി​ല്‍ ത​ങ്ക​പ്പ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച​ത്.

ജ​യ​ന് വേ​ണ്ടി എ​ഴു​തി​വ​ച്ച റോ​ളാ​യി​രു​ന്നു മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച​ത്. അ​തേ​സ​മ​യം ആ ​ചി​ത്ര​ത്തി​ലേ​ക്ക് മ​മ്മൂ​ട്ടി ആ ​എ​ത്തി​യ​തി​നെ കു​റി​ച്ച് പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ച​ന്ദ്ര​ന്‍ പ​ന​ങ്ങോ​ട് ഒ​രി​ക്ക​ല്‍ മ​ന​സ് തു​റ​ന്നി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

സ്ഫോ​ട​നം എ​ന്ന വ​ലി​യ സി​നി​മ​യി​ല്‍ ഞാ​ന്‍ വ​ര്‍​ക്ക് ചെ​യ്തി​രു​ന്നു. ഹീ​റോ​ ആയി​ട്ട് ജ​യ​ന്‍ ചേ​ട്ട​നെ​യാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ വ​ച്ചാ​യി​രു​ന്നു ആ ​സി​നി​മ ഉ​ണ്ടാ​ക്കി​യ​ത്.

അ​ന്ന​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ര​കൃ​ത്യ​ങ്ങ​ള്‍ എ​ല്ലാം ഉ​ള്‍​പ്പെ​ടു​ത്തി​കൊ​ണ്ടു​ള​ള സി​നി​മ. അ​ന്ന് ജ​യ​ന്‍ ചേ​ട്ട​ന്‍ ചെ​യ്യു​ന്ന​തി​നെ​ല്ലാം കൈ​യ​ടി​യാ​ണ്.

അ​ങ്ങ​നെ ഷൂ​ട്ടിം​ഗി​നാ​യി ആ​ല​പ്പു​ഴ ഉ​ദ​യ സ്റ്റു​ഡി​യോ​യി​ലാ​ണ് സെ​റ്റി​ട്ട​ത്. അ​വി​ടെ​യേ ഷൂ​ട്ട് ചെ​യ്യാ​ന്‍ പ​റ്റു​ക​യു​ള​ളൂ.

അ​ങ്ങ​നെ മ​ദ്രാ​സി​ലെ​ത്തി നാ​യി​ക​യും നി​ര്‍​മാ​താ​വു​മാ​യ ഷീ​ലാ​മ്മ​യോ​ട് കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു. അ​ങ്ങ​നെ ഷൂ​ട്ടിം​ഗ് ഡേ​റ്റ് ഒ​കെ തീ​രു​മാ​നി​ച്ചു. ഷൂ​ട്ടിം​ഗ് ഡേ​റ്റ് അ​ടു​ത്ത സ​മ​യ​ത്താ​ണ് ജ​യ​ന്‍ ചേ​ട്ട​ന്‍ മ​രി​ക്കു​ന്ന​ത്.

കോ​ളി​ള​ക്കം ക​ഴി​ഞ്ഞ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി വ​രേ​ണ്ട പ​ടം ഇ​താ​യി​രു​ന്നു. ഇ​നി എ​ന്ത് ചെ​യ്യും, ആ​രെ വ​ച്ച് ചെ​യ്യും എ​ന്ന് ആ​ലോ​ചി​ക്കു​ക​യാ​യി​രു​ന്നു ഞ​ങ്ങ​ള്‍.

കാ​ര​ണം ഉ​ദ​യ സ്റ്റു​ഡി​യോ​യ്ക്ക​ക​ത്ത് മൊ​ത്തം സെ​റ്റി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​നി എ​പ്പോ ചെ​യ്യാ​മെ​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രെ​ല്ലാം ചേ​ര്‍​ന്ന് ആ​ലോ​ചി​ച്ചു.

അ​പ്പോ ബാ​ബു സാ​റാ​ണ് പ​റ​ഞ്ഞ​ത് മേ​ള​യി​ല്‍ അ​ഭി​ന​യി​ച്ചൊ​രു ആ​ളു​ണ്ട​ല്ലോ എ​ന്ന്. എ​റ​ണാ​കു​ള​ത്തു​കാ​ര​നാ​ണ്, അ​ഡ്വേ​ക്കേ​റ്റാ​ണ്.

കു​ഴ​പ്പ​മി​ല്ലാ​ന്ന് തോ​ന്നു​ന്നു. ഉ​ട​നെ പി​.ജി. വി​ശ്വം​ഭ​ര​ന്‍ സാ​ര്‍ പ​റ​ഞ്ഞു പു​ള​ളി​യെ വി​ളി​ക്ക്, ആ​ളെ കാ​ണ​ട്ടെ എ​ന്ന് പ​റ​ഞ്ഞു.

അ​ന്ന് മ​മ്മൂ​ട്ടി അ​ത്ര സെ​ലി​ബ്രി​റ്റി​യാ​യി​ട്ടി​ല്ല. കു​റ​ച്ച് സി​നി​മ​ക​ളി​ലൊ​ക്കെ അ​ഭി​ന​യി​ച്ചെ​ങ്കി​ലും ഹീ​റോ​യി​സ​മു​ള​ള പ​ട​ങ്ങ​ളി​ല്‍ വ​ന്നി​രു​ന്നി​ല്ല.

മ​മ്മൂ​ക്ക​യു​ടെ ക​ട്ട ഹീ​റോ​യി​സം സ്ഫോ​ട​നം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് വ​രു​ന്ന​ത്. കാ​ര​ണം ജ​യ​ന്‍ ചേ​ട്ട​ന്‍ വ​ന്നു ചെ​യ്യു​ന്ന വേ​ഷ​മാ​ണ് ഇ​ദ്ദേ​ഹം ചെ​യ്യു​ന്ന​ത്. അ​ത് ചെ​യ്തു.

ജ​യ​ന്‍ ചേ​ട്ട​നെ പോ​ലെ ഞ​ങ്ങ​ള്‍ ഉ​ദ്ദേ​ശി​ച്ച രൂ​പ​മ​ല്ലാ​യി​രു​ന്നു മ​മ്മൂ​ക്ക​യു​ടേ​ത്. എ​ന്നാ​ലും അ​ദ്ദേ​ഹം ആ ​ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് ല​യി​ച്ചു​ചേ​ര്‍​ന്നു.

എ​ല്ലാ​വ​ര്‍​ക്കു​മൊ​രു ഇ​ഷ്ട​മു​ള​ള താ​ര​മാ​യി​രു​ന്നു ജ​യ​ന്‍ ചേ​ട്ട​ന്‍. പി​ന്നെ ഇ​ത് ഉ​ള്‍​ക്കൊ​ണ്ട​ല്ലെ പ​റ്റൂ​ള​ളൂ എ​ന്ന രീ​തി​യി​ല്‍ എ​ല്ലാ​വ​രും അ​ങ്ങ് ഉ​ള്‍​ക്കൊ​ണ്ടു.

നാ​യ​ക​ന്‍ മാ​റി​യ​പ്പോ സി​നി​മ വി​ജ​യി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ക​ണ്‍​ഫ്യൂ​ഷ​ന്‍ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പു​ള​ളി ചെ​യ്യു​മെ​ന്ന് അ​റി​യാം.

ഷൂ​ട്ട് ചെ​യ്ത മ​മ്മൂ​ക്ക​യു​ടെ രം​ഗ​ങ്ങ​ള്‍ ക​ണ്ട​പ്പോ​ഴെ​ല്ലാം വ​ലി​യ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും തോ​ന്നി. അ​ങ്ങനെ ആ സിനിമ പൂ​ര്‍​ത്തി​ക​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്-​ച​ന്ദ്ര​ന്‍ പ​ന​ങ്ങോ​ട് പ​റ​ഞ്ഞു.

ചി​ത്രം സി​നി​മ​യി​ൽ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ച ന​ട​ൻ ശ​ര​ൺ (40) കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു.

ക​ടു​ത്ത പ​നി​യെ തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ ക​ട​ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ട് ന​ല്‍​കും.

പ്രി​യ​ദ​ർ​ശ​ൻ- മോ​ഹ​ൻ​ലാ​ല്‍ സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​യാ​യ ചി​ത്രം ഉ​ള്‍​പ്പ​ടെ നാ​ല് സി​നി​മ​ക​ളി​ല്‍ ശ​ര​ൺ അ​ഭി​ന​യ​ച്ചി​ട്ടു​ണ്ട്.

സി​നി​മ- സീ​രി​യ​ല്‍ മേ​ഖ​ല​യി​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റാ​യി​ട്ടും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തുന്നത്. പിന്നീട് ദിലീപിന്റെ നായികയായി ലവ് 24*7 എന്ന ചിത്രത്തില്‍ എത്തിയതോടെ തിരക്കുള്ള നടിയായി മാറി. അടുത്തിടെയാണ് നിഖിലയുടെ അച്ഛന്‍ എആര്‍ പവിത്രന്‍ മരിച്ചത്. ഇപ്പോള്‍ അച്ഛന്റെ വിയോഗത്തെ കുറിച്ച് വൈകാരിമായി പ്രതികരിച്ചിരിക്കുകയാണ് നിഖില. ഒരു മാഗസിന് അുവദിച്ച അഭിമുഖത്തിലാണ് നിഖില അച്ഛനെ കുറിച്ച് പറഞ്ഞത്.

അച്ഛന്‍ എം.ആര്‍ പവിത്രന്‍ നേതാവായിരുന്നു. ആക്ടിവിസ്സ്റ്റായിയിരുന്നു. കുറച്ചു കാലം മുന്‍പ് ഒരു അപകടത്തിനുശേഷം അച്ഛന് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന് കോവിഡ് വരാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചിരുന്നതാണ്. അമ്മയ്ക്കാണ് ആദ്യം പനി തുടങ്ങിയത്. അത് കഴിഞ്ഞു അച്ഛന്. പിന്നെ ചേച്ചിക്കും പോസിറ്റീവായി. അച്ഛന് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ന്യുമോണിയായി മാറിയിട്ടുണ്ട് ഉള്ളിലൊക്കെ നിറയെ അണുബാധയുണ്ട്. പക്ഷേ ഇതിലും വലിയ വിഷമാവസ്ഥകള്‍ അച്ഛന്‍ കാരണം ചെയ്തിട്ടുണ്ടല്ലോ. അപ്പോള്‍ ഇതും അതിജീവിക്കും എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ആറു ദിവസത്തോളം അച്ഛന്‍ ആശുപത്രിയില്‍ കിടന്നു.

ആര്‍ക്കും കയറി കാണാനുള്ള അനുവാദമുണ്ടായിരുന്നില്ല. അമ്മയും, ചേച്ചിയും അപ്പോഴും പോസിറ്റീവ് തന്നെയായിരുന്നു. അച്ഛന്റെത് കോവിഡ് മരണമായതുകൊണ്ട് എല്ലാവര്‍ക്കും പേടിയായിരുന്നു വീട്ടിലേക്ക് വരാന്‍. മാത്രമല്ല കോവിഡിന്റെ തുടക്കകാലമായതുകൊണ്ട് കര്‍ശനമായ നിയന്ത്രണങ്ങളും ഉണ്ടായിരുന്നു.

ഞാന്‍ വീട്ടിലെ ഇളയ കുട്ടിയാണ്. അത്ര വലിയ പ്രശ്‌നങ്ങള്‍ ഒന്നും നേരിടേണ്ടിവന്നിട്ടില്ല. ഞാനാണ് എന്റെ അച്ഛനെ ശ്മശാനത്തില്‍ എത്തിച്ചതും ചിത കൊളുത്തിയതും, അസ്ഥി പെറുക്കിയതും. അച്ഛന്‍ ഒരുപാട് സുഹൃത്തുക്കളുള്ള ആളായിരുന്നു. അവര്‍ക്കാര്‍ക്കും അച്ഛനെ അവസാനമായി ഒന്ന് കാണാന്‍ കഴിഞ്ഞില്ല.

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു സംഗീത. മലയാള സിനിമകളിൽ അടക്കം താരം പ്രത്യക്ഷപ്പെട്ടിരുന്നു. മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു മികച്ച ഗായിക കൂടിയാണ് സംഗീത. തമിഴിൽനിന്നും ആയിരുന്നു താരത്തിന് കൂടുതൽ മികച്ച വേഷങ്ങൾ ലഭിച്ചത്. ഉയിർ, പിതാമഹൻ എന്നീ ചിത്രങ്ങളാണ് താരത്തിന് തമിഴ്നാട്ടിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തത്. അരുന്ധതി എന്ന നെഗറ്റീവ് കഥാപാത്രത്തെ ആയിരുന്നു താരം ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.

വളരെ ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രമായിരുന്നു ഈ ചിത്രത്തിൽ താരം അവതരിപ്പിച്ചത്. എന്നാൽ ഈ ചിത്രത്തിന് വേണ്ടി ഒരുപാട് ഗ്ലാമർ പ്രദർശനം നടത്തണമെന്നായിരുന്നു അണിയറപ്രവർത്തകർ പറഞ്ഞത്. താൻ അതിനോട് സമ്മതിച്ചില്ല എങ്കിലും പിന്നീട് തനിക്ക് വഴങ്ങേണ്ടിവന്നു. ഒരു തവണ മാത്രമാണ് താൻ ആ സിനിമ തീയേറ്ററിൽ പോയി കണ്ടത് എന്നും സംഗീത കൂട്ടിച്ചേർത്തു. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംഗീത തൻറെ പഴയകാല ജീവിത അനുഭവങ്ങൾ എല്ലാം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

സംവിധായകൻ തന്നോട് കഥ പറഞ്ഞപ്പോൾ തന്നെ അത് പുതുമയുള്ള ഒന്നാണ് എന്ന് തനിക്ക് തോന്നിയിരുന്നു. എന്നാൽ അതിൽ അഭിനയിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലായിരുന്നു. അന്ന് വൈകിട്ട് താൻ തൻ്റെ മനശാസ്ത്രജ്ഞൻ കൂടിയായ ഒരു സുഹൃത്തിനെ സന്ദർശിക്കുകയും ചെയ്തു. അദ്ദേഹം നടിയോട് വിചിത്രമായ ഒരു കേസിൻ്റെ കാര്യവും പറഞ്ഞു. ഭർത്താവിൻറെ സഹോദരനുമായി അവിഹിതബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവിന് ഉറക്കഗുളിക നൽകി കൊടുക്കുന്ന ഒരു സ്ത്രീയുടെ കഥ ആയിരുന്നു മനശാസ്ത്രജ്ഞൻ തന്നോട് പറഞ്ഞത്. ഇത് കേട്ടപ്പോൾ നടി ഞെട്ടി പോയി. കാരണം ഇതേ കഥ ആയിരുന്നു സിനിമയുടെ കഥ എന്ന നിലയിൽ സംവിധായകൻ തന്നോട് പറഞ്ഞത്.

ഇത് ഒരു ബോധവൽക്കരണ ചിത്രമാണ് എന്ന ബോധ്യം വന്നതുകൊണ്ട് ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചു. എന്നാൽ അധികം ശരീരപ്രദർശനം പറ്റില്ല എന്ന് ഞാൻ തീർത്തുപറഞ്ഞു. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് കിട്ടിയാൽ പോലും അത് തൻ്റെ ദൃശ്യങ്ങൾ ഉള്ളതുകൊണ്ട് ആയിരിക്കരുത് എന്ന് നിർബന്ധമുണ്ടായിരുന്നു നടിക്ക്. ഈ കണ്ടീഷൻ സമ്മതിച്ചതിന് ശേഷം ആയിരുന്നു സംവിധായകൻ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ ഷൂട്ടിംഗ് തുടങ്ങിയശേഷം ചിത്രത്തിന് കുറച്ച് എരിവും പുളിയും ചേർക്കാൻ ഗ്ലാമർ പ്രദർശനം ആവശ്യമാണ് എന്ന് സംവിധായകൻ പറഞ്ഞു. ഒരു വിധത്തിൽ ആ സിനിമ അഭിനയിച്ച തീർക്കുകയായിരുന്നു എന്നും സംഗീത കൂട്ടിച്ചേർത്തു.

ഒരു തവണ മാത്രമാണ് ചിത്രം തിയേറ്ററിൽ നിന്നും കണ്ടത്. അത് അമ്മയുടെ ഒപ്പമായിരുന്നു കണ്ടത്. ആ സിനിമ വലിയ ഒരു ബ്രേക്ക് ആയിരുന്നു. അത്ഭുതാവഹമായ സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാൽ ഒരു തവണ പോലും തനിക്ക് മര്യാദയ്ക്ക് ആ സിനിമ കാണുവാൻ സാധിച്ചിട്ടില്ല. കാരണം അത്രയും അലോസരപ്പെടുത്തുന്ന രംഗങ്ങളായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. അമ്മ എന്നെ പിടിച്ചിരുത്തി സിനിമ കാണിക്കുക ആയിരുന്നു. ഇപ്പോഴും ടിവിയിൽ സിനിമ വന്നാൽ ഞാൻ എഴുന്നേറ്റ് പോകും. ഇത്രയും നെഗറ്റീവ് കഥാപാത്രമായി എനിക്ക് എന്നെ തന്നെ കാണുവാൻ സാധിക്കുന്നില്ല.

RECENT POSTS
Copyright © . All rights reserved