ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും മലയാളി സിനിമാ താരം അനുപമ പരമേശ്വരനും തമ്മിലുള്ള വിവാഹ വാര്‍ത്തകളാണ് അടുത്തിടെയായി ചര്‍ച്ചാ വിഷയം. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ അമ്മ സുനിത പരമേശ്വരന്‍. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സുനിത പറയുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു സുനിതയുടെ പ്രതികരണം.
അനുമപമയും ബുമ്രയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് നേരത്തെയും വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. പിന്നാലെയാണ് വിവാഹവാര്‍ത്തകളും കാട്ടുതീ കണക്കെ പടര്‍ന്ന് പിടിച്ചത്. വാര്‍ത്തകള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സുനിത വ്യക്തത വരുത്തി രംഗത്തെത്തിയത്. സൗഹൃദം ഗോസിപ്പുകള്‍ക്ക് വഴിമാറിയപ്പോള്‍ സോഷ്യല്‍ മീഡിയാ ബന്ധം ഇരുവരും ഉപേക്ഷിച്ചു. നേരത്തെ ബുമ്ര നല്ല സുഹൃത്താണെന്ന് വ്യക്തമാക്കി അനുപമയും രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് സുനിതയുടെ വിശദീകരണവും.
സുനിതയുടെ വാക്കുകള്‍ ഇങ്ങനെ;
‘അനുപമയുടെ കല്യാണംതന്നെ സമൂഹമാധ്യമങ്ങളില്‍ പലതവണ കഴിഞ്ഞതല്ലേ അവളെക്കുറിച്ച് എല്ലാവരും മറന്നു തുടങ്ങുമ്പോള്‍ പുതിയ കഥ വരും. വരട്ടെ. അതിനെ പോസിറ്റിവായിട്ടേ കാണുന്നുള്ളൂ. ബുമ്രയെയും അനുപമയെയും ചേര്‍ത്തു മുന്‍പും പല കഥകളും ഇറങ്ങിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയത് ഇഷ്ടപ്പെടാത്തവര്‍ ചേര്‍ന്നു പടച്ചു വിടുന്ന കഥകളായേ ഇതൊക്കെ കരുതുന്നുള്ളൂ. അങ്ങനെ കഥകള്‍ ഇറങ്ങിയതോടെ ഇരുവരും അണ്‍ഫോളോ ചെയ്തെന്നാണു തോന്നുന്നത്.
ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. അനുപമയുടെ അച്ഛനും പരിചയപ്പെട്ടിരുന്നു. അദ്ദേഹം വലിയൊരു ക്രിക്കറ്റ് പ്രേമിയാണ്. ഒരിക്കല്‍ ഷൂട്ടിങ്ങിനു പോയപ്പോള്‍ അതേ ഹോട്ടലില്‍തന്നെ ബുമ്രയുണ്ടായിരുന്നു. അന്നാണ് അവര്‍ പരിചയപ്പെട്ടത്. ഇപ്പോള്‍ ഇങ്ങനെയൊരു കഥ ഇറങ്ങാനുള്ള കാരണമാണ് അറിയാത്തത്. അനുപമ ‘കാര്‍ത്തികേയ 2’ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായാണു രാജ്കോട്ടിലേക്കു പോയത്. ഇന്നു രാവിലെ വിളിച്ചപ്പോള്‍ മേക്കപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഇക്കാര്യങ്ങളിലൊന്നും ഇന്നു വരെ വാസ്തവമില്ല. ഇത്തരം പ്രചാരണങ്ങളെ തമാശയായി മാത്രമേ കാണുന്നുള്ളൂ.
അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച് വളർന്ന സാഹചര്യത്തെക്കുറിച്ചും കലാരംഗത്തേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പാട്ടുകളിലെല്ലാം ഇതേക്കുറിച്ച് സൂചിപ്പിക്കാറുമുണ്ടായിരുന്നു. സ്വപ്നം കണ്ടതിനും അപ്പുറത്ത് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. എന്നും തനിക്കൊപ്പമുള്ള ആരാധകരോട് പ്രത്യേകമായൊരു സ്നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്.
2106 മാർച്ച് ആറിനാണ് കലാഭവൻ മണി മരിക്കുന്നത്. അഞ്ച് വർഷം പിന്നിട്ടിട്ടും മണിയുടെ ആ ഓർമ്മയിൽ നിന്ന് കുടുംബം വിമുക്തമായിട്ടില്ല. മണിയുടെ മരണത്തിൽ നിന്നും ഇപ്പോഴും കുടുംബം കരകയറിയിട്ടില്ലെന്ന് രാമകൃഷ്ണൻ പറയുന്നു.
വാക്കുകൾ ഇങ്ങനെ,
മണിച്ചേട്ടന്റെ മരണത്തിൽ നിന്ന് ഞങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ല. ചേട്ടൻ പോയതോടെ ഞങ്ങൾ പഴയതുപോലെ ഏഴാംകൂലികളായി. സാമ്പത്തിക സഹായം മാത്രമല്ല, ഞങ്ങൾക്കു വേണ്ടി സംസാരിക്കാൻ ഒരാളുണ്ട് എന്ന തോന്നലുണ്ടായിരുന്നു. മോൾ ലക്ഷ്മി, ഒരു ഡോക്ടറാകണമെന്നും നാട്ടുകാരെ സൗജന്യമായി ചികിത്സിക്കണമെന്നുമൊക്കെ ചേട്ടന്റെ ആഗ്രഹങ്ങളായിരുന്നു. അതിനുള്ള കഠിനശ്രമത്തിലാണ് അവൾ. ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത്. രാമകൃഷ്ണന്റെ പറഞ്ഞു.
സൂപ്പര്‍ഹിറ്റ് സിനിമകള്‍ അണിയിച്ചൊരുക്കിയ സംവിധായകരായ സിദ്ദിഖ്-ലാല്‍ റാംജിറാവു സ്പീങ്ങിലൂടെയാണ് ഒരുമിക്കുന്നത്. ചിത്രത്തിലേക്ക് നടന്‍ മുകേഷിനെ സെലക്ട് ചെയ്തതിനെക്കുറിച്ച് ലാല്‍ അന്ന് പറഞ്ഞിരുന്നു. എന്റെയും സിദ്ദിഖിന്റെയും സുഹൃത്തുക്കളില്‍ ഒരാള്‍ പോലും മുകേഷിനെ വെച്ച് സിനിമ ചെയ്യുന്നതിനോട് യോജിച്ചില്ല. ആദ്യത്തെ സിനിമയാണ്. മുകേഷിനൊക്കെ എന്ത് മാര്‍ക്കറ്റ്. അദ്ദേഹത്തെ മാറ്റി നിങ്ങള്‍ രക്ഷപ്പെടാന്‍ നോക്ക്. ഇതൊക്കെ പറഞ്ഞ് അവരെല്ലാവരും എതിര്‍ത്തു. ഒടുവില്‍ വഴക്കായി. പക്ഷേ ഞങ്ങളുടെ മനസില്‍ എന്നും മുകേഷായിരുന്നു. ഞങ്ങള്‍ കൊതിച്ചിട്ടുള്ളൊരു ആര്‍ട്ടിസ്റ്റാണ് മുകേഷ്. ഒടുവില്‍ പടം റിലീസായപ്പോള്‍ അന്ന് വേണ്ടെന്ന് പറഞ്ഞവരൊക്കെ ഞെട്ടി. അത്ര ഗംഭീര പ്രകടനമായിരുന്നു മുകേഷിന്റേതെന്ന് ലാല്‍ പറഞ്ഞു.
അതേസമയം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അനിയനോ, കൂട്ടുകാരനോ, അയല്‍ക്കാരനോ ആയി അഭിനയിച്ചിരുന്ന തനിക്ക് നായക പ്രധാന്യം ലഭിച്ചത് റാംജിറാവു സ്പീക്കിങ്ങിലൂടെയാണെന്ന് മുകേഷും പ്രതികരിച്ചു.
എന്ത് കൊണ്ട് സൂപ്പര്‍സ്റ്റാര്‍ ആകാതിരുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഇപ്പോഴും ചോദിക്കാറുണ്ട്. എന്ത് കൊണ്ടാണ് ആകാതെ പോയതെന്ന് ഞാനും ഇടയ്ക്ക് ആലോചിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് എനിക്ക് മനസിലായി, സിദ്ദിഖ്-ലാലുമാരോടുള്ള ദേഷ്യമാണ് ബാക്കിയുള്ള സംവിധായകരും നിര്‍മാതാക്കളും എന്റെ പുറത്ത് വച്ചതെന്ന്.
ഇവരുടെ സിനിമ ഇറങ്ങുമ്പോള്‍ ബാക്കി എല്ലാം പൊളിയുന്നു. ഇവരുടെ റിലീസ് അനുസരിച്ച് ബാക്കി റിലീസുകള്‍ മാറ്റുന്നു. ആ കാലഘട്ടത്തില്‍ പ്രധാന സിനിമകളെടുത്ത ആരും തന്നെ എന്നെ നായകനാക്കാനോ നല്ലൊരു വേഷം തരാനോ തയ്യാറായിട്ടില്ല. ശരിക്കും ജയറാമായിരുന്നു സായികുമാറിന്റെ വേഷം ചെയ്യേണ്ടിയിരുന്നത്. പക്ഷേ ജയറാമിന് ആ സമയത്ത് ഭരതേട്ടന്റെ പടം വരും, അല്ലെങ്കില്‍ പത്മരാജന്റെ പടം ഉണ്ടാവും.
അത് കാരണം ഒരിക്കലും ഡേറ്റ് ശരിയാകുന്നില്ലായിരുന്നു. അങ്ങനെ ഒടുവില്‍ സായികുമാറിനെ കണ്ടെത്തി ഉറപ്പിച്ചു. രാവിലെ നാലേ കാലിനാണ് ഈ സിനിമയുടെ അഡ്വാന്‍സ് എനിക്ക് തരുന്നത്. ഞാന്‍ നായര്‍സാബിന്റെ ഷൂട്ടിങ്ങിനായി കാശ്മീരിലേക്ക് പോവുകയായിരുന്നു. പക്ഷേ പാച്ചിക്കയ്ക്കും മറ്റും സമയത്തിലൊക്കെ വലിയ വിശ്വാസമുള്ളത് കൊണ്ട് അന്ന് തരണമെന്ന നിര്‍ബന്ധമായിരുന്നുവെന്നും മുകേഷ് പറയുന്നു.
ഈ ചിത്രം ഓണത്തിന് രണ്ടാഴ്ച മുന്‍പാണ് റിലീസ് ചെയ്തത്. ഓണത്തിന് വലിയ സിനിമകളുണ്ട്. അതിന് കുറച്ച് മുന്‍പെങ്കിലും ഓടട്ടെ എന്ന് പറഞ്ഞാണ് അന്ന് റിലീസ് ചെയ്തത്. അക്കാലത്താണ് വന്ദനം സിനിമയും ഇറങ്ങുന്നത്. അതിലും ഞാനുണ്ട്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീം, ബംഗ്ലൂരില്‍ മുഴുവന്‍ ഷൂട്ട്. വലിയ സിനിമയാണ്. പാച്ചിക്കയൊക്കെ അന്ന് എന്നോട് ആ പടം എങ്ങനെയുണ്ടെന്ന് ചോദിക്കും. പടം ഓടുമോ ഇല്ലയോ എന്നറിയില്ല. പക്ഷേ അതിഗംഭീരമായാണ് എടുത്തിരിക്കുന്നതെന്ന് ഞാന്‍ മറുപടി പറഞ്ഞു. അതും കൂടി കേട്ടതോടെ ഓണത്തിന് റിലീസ് വേണ്ടെന്ന് തന്നെ തീരുമാനിച്ചു. സിനിമയിറങ്ങി. ആദ്യ ദിവസങ്ങളില്‍ ആളില്ലായിരുന്നു.പിന്നീട് അവിടെ നിന്ന് ചിത്രം 150 ദിവസം ഓടി. കഥ നന്നായാല്‍ സിനിമ നന്നാകും എന്നൊരു ധാരണ അതോടെയുണ്ടായി. താരങ്ങളുടെ ആവശ്യമില്ലെന്ന് കൂടി ഈ സിനിമ ബോധ്യപ്പെടുത്തിയെന്നും മുകേഷ് പറയുന്നു.
പൊതുവിടങ്ങളിലെ വിചിത്രമായ പ്രതികരണങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് നന്ദമുരി ബാലകൃഷ്ണ. താരം വീണ്ടും ഒരു ആരാധകനെ തല്ലിയതായ റിപ്പോര്‍ട്ടുകളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഹിന്ദുപുര്‍ നിയോജക മണ്ഡലത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്‍. ഇതിനിടെ അണികളില്‍ ഒരാള്‍ ബാലകൃഷ്ണയുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചു. ഇത് താരത്തെ പ്രകോപിപ്പിക്കുകയും വീഡിയോ എടുത്ത തെലുങ്കു ദേശം പാര്‍ട്ടി പ്രവര്‍ത്തകനെബാലകൃഷ്ണ തല്ലുകയുമായിരുന്നു.
സംഭവം ചര്‍ച്ചയായതോടെ തല്ലുകൊണ്ട പ്രവര്‍ത്തകന്‍ വിശദീകരണവുമായി രംഗത്തെത്തി. താന്‍ ബാലയ്യ ഗാരുവിന്റെ ആരാധകനാണ്. അദ്ദേഹം രാവിലെ മുതല്‍ വൈകുന്നേരം വരെ തിരഞ്ഞെടുപ്പു പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുത്ത അദ്ദേഹം തളര്‍ന്നിരുന്നു. ആരുമായും ഷെയ്ക്ക് ഹാന്‍ഡ് വരെ ചെയ്യാത്ത അദ്ദേഹം തന്നെ അടിച്ചത് ഭാഗ്യമായി കരുതുന്നു.
വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് അറിയാതെയാണ് അദ്ദേഹം തന്നെ തള്ളിമാറ്റിയത്. തങ്ങള്‍ ആരാധകര്‍ക്ക് ഇത്തരം കാര്യങ്ങളൊന്നും പ്രശ്നമല്ല. അദ്ദേഹം എന്നെ തൊട്ടതില്‍ അഭിമാനം തോന്നുന്നു എന്നാണ് പ്രവര്‍ത്തകന്‍ പറയുന്നത്. നേരത്തെയും പൊതുവിടങ്ങളില്‍ ക്ഷുഭിതനാവുന്ന ബാലകൃഷ്ണയുടെ വീഡിയോകള്‍ ചര്‍ച്ചയായിരുന്നു.
നായകനാകാനുള്ള കഴിവോ, ഭംഗിയോ ഇല്ലെന്ന് പരിഹസിച്ചു… ആ രാത്രി വിജയ് ഒരുപാട് കരഞ്ഞു… വിജയുടെ സുഹൃത്ത് വിജയിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ ഒരുകാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിന്നു. പ്രശസ്ത ടെലിവിഷന് താരവും സുഹൃത്തുമായ സഞ്ജീവാണ് ഇളയ ദളപതി വിജയിയെ കുറിച്ച് അന്നുവരെ ആര്ക്കുമറിയാത്ത ഇക്കാര്യം വെളിപ്പെടുത്തിയത്.
കൂട്ടുകാരന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…
വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖര് സംവിധാനം ചെയ്ത നാളൈ തീര്പ്പ് എന്ന ചിത്രത്തിലൂടെയാണ് വിജയ് നായകനായി ബിഗ്സ്ക്രീന് അരങ്ങേറ്റം നടത്തുന്നത്. 1992-ല്‍ സിനിമ പുറത്തിറങ്ങുമ്പോള് വിജയ്ക്ക് 20 വയസ് മാത്രമായിരുന്നു പ്രായം. എന്നാല്‍ ആ സിനിമയിലെ വിജയുടെ അഭിനയത്തെയും അദ്ദേഹത്തിന്റെ രൂപത്തെയും തമിഴിലെ ഒരു ജനപ്രിയ മാസിക വലിയ രീതിയില് വിമര്ശിച്ചിരുന്നു.
രൂപമായിരുന്നു കൂടുതല് ചര്ച്ച ചെയ്യപ്പെട്ടത്. ഇത് കേട്ട വിജയ് അന്ന് രാത്രി മുഴുവന്‍ കരച്ചിലായിരുന്നു. അന്ന് ക്രിസ്മസ് രാത്രിയോ മറ്റോ ആണെന്ന് തോന്നുന്നു. 20 വയസില് ആര്ക്കാണെങ്കിലും അത്തരമൊരു വിമര്ശനം നേരിടേണ്ടി വരുമ്പോള് സ്വഭാവികമായും സംഭവിച്ചതായിരിക്കും ഇത്. ഇന്ന് വിജയ് ഇതൊക്കെ കൈകാര്യം ചെയ്യും.
ലോകത്ത് തന്നെ പ്രശസ്തിയുടെ കൊടുമുടി കയറി മോഹൻലാൽ-ജീത്തുജോസഫ് ചിത്രം ദൃശ്യം2. പ്രമുഖ സിനിമാ റേറ്റിങ് വെബ്‌സൈറ്റായ ഐഎംഡിബിയുടെ 2021 ലെ ലോകത്തിലെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിലാണ് ദൃശ്യം2 ഇടംപിടിച്ചത്. നൂറ് പ്രശസ്ത സിനിമകളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ദൃശ്യം 2.
ഈ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യൻ സിനിമ കൂടിയാണ് ദൃശ്യം2. ഹോളിവുഡിൽ നിന്നുള്ള നോമാഡ്‌ലാൻഡ്, ടോം ആൻഡ് ജെറി, ജസ്റ്റിസ് ലീഗ്, മോൺസ്റ്റർ ഹണ്ടർ, ഐ കെയർ എ ലോട്ട്, മോർടൽ കോംപാട്, ആർമി ഓഫ് ദി ഡെഡ്, ദി ലിറ്റിൽ തിങ്‌സ് എന്നീ ചിത്രങ്ങളാണ് പട്ടികയിലെ പ്രമുഖ സാന്നിധ്യങ്ങൾ.
ഐഎംഡിബി റേറ്റിങ്ങിൽ ഉപഭോക്താക്കളുടെ വോട്ടിനും കാര്യമായ സ്വാധീനമുണ്ട്. ഉപഭോക്താക്കളുടെ വോട്ടിൽ 8.8 ആണ് ദൃശ്യം 2വിന്റെ റേറ്റിങ്. ഇതിൽ തന്നെ 11450 പേർ ചിത്രത്തിന് പത്തിൽ പത്തും നൽകി. ലോകത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ നൽകിയ വോട്ടിങ് ആണ് ചിത്രത്തിന്റെ റേറ്റിങ് കൂടാൻ കാരണമായത്. തുടർന്ന്, ഐഎംഡിബി ടീം മോഹൻലാലുമായി പ്രത്യേക അഭിമുഖം നടത്തിയിരുന്നു.
ഫെബ്രുവരി 19 ന് ആമസോൺ പ്രൈം വഴിയാണ് ദൃശ്യം2 റിലീസ് ചെയ്തത്. 2011 ൽ പുറത്തിറങ്ങിയ ദൃശ്യം ആദ്യഭാഗവും വലിയ രീതിയിൽ ചർച്ചയായിരുന്നു. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ചൈനീസ് ഭാഷകളിൽ ദൃശ്യം റീമേക്ക് ചെയ്തിരുന്നു. മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശ ശരത്ത്, സിദ്ദിഖ് തുടങ്ങിയവരാണ് ദൃശ്യം സിനിമയിലെ രണ്ട് ഭാഗങ്ങളിലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുനന്ത്.
ഇന്ത്യന്‍ വിഭവങ്ങളുമായി ന്യൂയോര്‍ക്കില്‍ റെസ്റ്റോറന്റ് ആരംഭിച്ച്
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. സോനാ എന്നാണ് റെസ്റ്റോറന്റിന്റെ പേര്. റെസ്റ്റോറന്റില്‍ ഇന്ത്യന്‍ വിഭവങ്ങളാണ് പ്രധാനമായും വിളമ്പുക. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
ഷെഫ് ഹരിനായികിന്റെ നേതൃത്വത്തിലാകും സോനാ പ്രവര്‍ത്തിക്കുക എന്ന് പ്രിയങ്ക ചോപ്ര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഭര്‍ത്താവ് നിക്കിനൊപ്പം ഭക്ഷണശാലയ്ക്കായുള്ള സ്ഥലത്ത് പൂജ നടത്തുന്ന ചിത്രങ്ങളും പ്രിയങ്ക ഇന്‍സ്റ്റാഗ്രാമില്‍ ചേര്‍ത്തിട്ടുണ്ട്.
‘ന്യൂയോര്‍ക്ക് സിറ്റിയിലെ സോനാ എന്ന പുതിയ റെസ്റ്റോറന്റ് നിങ്ങള്‍ക്ക് അവതരിപ്പിക്കുന്നതില്‍ ത്രില്ലിലാണ്. ഇന്ത്യന്‍ ഭക്ഷണത്തോടുള്ള എന്റെ സ്‌നേഹമാണിത്” പ്രിയങ്ക ചോപ്ര കുറിച്ചു.
ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ സോന പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രിയങ്ക പോസ്റ്റിലൂടെ അറിയിക്കുന്നു. ഹോട്ടല്‍ ശൃംഖലയുടെ ഉടമയായ മനീഷ് ഗോയലാണ് പ്രിയങ്കയുടെ പുതിയ സംരംഭത്തിന്റെ പങ്കാളി.
View this post on Instagram
നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ 49-ാം ജന്മദിനമാണ് ഇന്ന്. സഹോദരതുല്യനായ പ്രിയ സുഹൃത്തിന് ജന്മദിനാശംസകൾ നേരുകയാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. “ജന്മദിനാശംസകൾ ബിഗ് ബ്രദർ. സിനിമകൾക്ക്, സ്വപ്നങ്ങൾക്ക്, സിനിമയെ കുറിച്ചു സംസാരിക്കുന്ന ഒരിക്കലും അവസാനിക്കാത്ത രാത്രികൾക്ക്.. നിങ്ങളുടെ ഏറ്റവും മികച്ച വർഷം ഇതാവട്ടെ,” എന്നാണ് പൃഥ്വി ആശംസിക്കുന്നത്.
“ബിഗ് ബ്രദറും ചങ്ങാതിയും ഏറെ നാളായുള്ള മ്യൂസിക് പാർട്ണറുമായ ആൾക്ക് ജന്മദിനാശംസകൾ. ഒരുപാട് നല്ല മുഹൂർത്തങ്ങൾക്കും തമാശകൾക്കും ഒന്നിച്ചുള്ള സിനിമകൾക്കുമായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മികച്ചൊരു വർഷമാവട്ടെ മുരളീ,” എന്നാണ് ഇന്ദ്രജിത്ത് കുറിക്കുന്നത്.
പൃഥ്വിരാജും ഇന്ദ്രജിത്തുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് മുരളി ഗോപി. നിരവധി ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അതുപോലെ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റായ ‘ലൂസിഫറി’ലും ഈ മൂവർ സംഘം ഒന്നിച്ച് കൈകോർത്തിരുന്നു.
മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അംബാട്ട് സംവിധാനം ചെയ്യുന്ന ‘തീർപ്പ്’ എന്ന ചിത്രത്തിലും പൃഥ്വിരാജും ഇന്ദ്രജിത്തും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ജോലികളും പുരോഗമിക്കുകയാണ്.
പത്രപ്രവർത്തനരംഗത്തു നിന്നുമാണ് മുരളി ഗോപി സിനിമയിലെത്തുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാൾ ആയിരുന്ന ഭരത് ഗോപിയുടെ മകനായ മുരളി ഗോപിയെ സംബന്ധിച്ച് സിനിമ കുട്ടിക്കാലത്തു തന്നെ മനസ്സിൽ കയറിയ സ്വപ്നമായിരുന്നു. ലാൽജോസ് സംവിധാനം ചെയ്ത “രസികൻ ” എന്ന ചിത്രത്തിന് തിരക്കഥ എഴുതികൊണ്ടായിരുന്നു മുരളി ഗോപിയുടെ തുടക്കം. ചിത്രത്തിൽ വില്ലനായും മുരളി അഭിനയിച്ചു. രസികൻ, ഈ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, കമ്മാരസംഭവം, ലൂസിഫർ എന്നിങ്ങനെ ആറോളം ചിത്രങ്ങൾക്കാണ് മുരളി ഗോപി തിരക്കഥ ഒരുക്കിയത്. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാൻ, ലൂസിഫർ എന്നിങ്ങനെ മുരളിഗോപിയുടെ നാലു ചിത്രങ്ങളിലും ഇന്ദ്രജിത്ത് സ്ഥിരസാന്നിധ്യമായിരുന്നു.
View this post on Instagram
View this post on Instagram
ട്രാഫിക് നിയമം തെറ്റിച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പോര്‍ഷ പാനമേറ വാഹനത്തില്‍ ചീറിപായുന്ന ദുല്‍ഖറിനെ വീഡിയോയില്‍ കാണാം. വണ്‍വേയില്‍ നിയമം തെറ്റിച്ച് എതിര്‍ ദിശയിലേക്ക് കയറി പാര്‍ക്ക് ചെയ്ത നിലയിലാണ് ദുല്‍ഖറിന്റെ പോര്‍ഷ വിഡിയോയില്‍.
ട്രാഫിക് പൊലീസ് വണ്ടി റിവേഴ്‌സ് എടുക്കാന്‍ പറയുന്നതും വാഹനം റിവേഴ്സ് എടുത്ത് ഡിവൈഡര്‍ അവസാനിക്കുന്നിടത്തു നിന്നും റോഡിന്റെ ഇടതു വശത്തേക്ക് തിരിഞ്ഞ് ശരിയായ ശരിയായ ദിശയിലൂടെ പോകുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഷൂട്ട് ചെയ്ത സംഘം കുഞ്ഞിക്ക എന്ന് വിളിക്കുന്നതും കേള്‍ക്കാം.
ഡ്രൈവ് ചെയ്യുന്ന വ്യക്തി കൈ വീശി കാണിക്കുന്നുണ്ടെങ്കിലും അത് ദുല്‍ഖര്‍ തന്നെയാണോ എന്ന് വ്യക്തമല്ല. മുഹമ്മദ് ജസീല്‍ എന്ന ഇന്‍സ്റ്റാഗ്രാം ഐഡിയില്‍ നിന്നാണ് TN.6.W.369 എന്ന നമ്പര്‍ പ്ലേറ്റുള്ള താരത്തിന്റെ ചെന്നൈ രജിസ്ട്രേഷനുള്ള വാഹനത്തിന്റെ വീഡിയോ എത്തിയിരിക്കുന്നത്.
ഏകദേശം രണ്ട് കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ലക്ഷുറി വാഹനമാണ് താരത്തിന്റെ പോര്‍ഷ പാനമേറ. 2017ല്‍ ആണ് ദുല്‍ഖര്‍ സ്വന്തമാക്കിയ വാഹനമാണ് പോര്‍ഷ പാനമേറ.
View this post on Instagram
കാടിനു നടുവിലൂടെയുള്ള യാത്രക്കിടെ ഒറ്റയാനു മുന്നിലകപ്പെട്ട് വിജയ് യേശുദാസും സുഹൃത്തുക്കളും. വിനോദയാത്രയ്ക്കിടയിലാണ് സംഘം കാട്ടുകൊമ്പനു മുന്നിൽ പെട്ടത്. ആനയെ ദൂരെ നിന്നു കണ്ടപ്പോള്‍ തന്നെ അവിടെത്തന്നെ വാഹനം നിർത്തിയിട്ടു. വിജയ് യേശുദാസാണ് വാഹനം ഓടിച്ചിരുന്നത്.
വാഹനത്തിനു നേരെയെത്തിയ കാട്ടാന രണ്ട് തവണ പിന്തിരിഞ്ഞു പോകുന്നതും പിന്നെ അൽപസമയം അവിടെ നിന്ന ശേഷം വാഹനത്തിനു സമീപത്തുകൂടി കടന്നു പോകുന്നതും കാണാം. ജീവിതത്തിൽ ഇതുപോലെയൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും വന്യമൃഗങ്ങളുടെ മുന്നിലകപ്പെടുമ്പോൾ അവയെ പ്രകോപിതരാക്കാതിരുന്നാൽ മതിയെന്നും വിഡിയോയില്‍ പറയുന്നുണ്ട്.
കാട്ടിലൂടെയുള്ള യാത്രയിൽ വന്യമൃഗങ്ങളെ കണ്ടാൽ പുറത്തിറങ്ങാനോ ഫോട്ടോയെടുക്കാനോ ശ്രമിക്കരുതെന്നും വാഹനം മൃഗങ്ങളെ പ്രകോപിപ്പിക്കാത്ത നിലയിൽ നിർത്തിയിടണമെന്നുമാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. ആനയെ പ്രകോപിപ്പിക്കരുതെന്നും വാഹനത്തിനുള്ളില്‍ അനങ്ങാതിരുന്നാൽ മതിയെന്നും ഇവർ പറയുന്നത് വിഡിയോയിൽ കേള്‍ക്കാം.
View this post on Instagram