Movies

ബാംബു ബോയ്‌സിലെ വള്‍ഗര്‍ സീനില്‍ താന്‍ അഭിനയിക്കില്ലെന്ന് സംവിധായകന്‍ അലി അക്ബറിനോട് തുറന്നു പറയേണ്ടി വന്നുവെന്ന് നടന്‍ സലിം കുമാര്‍. പിന്നീട് ആ ഷോട്ട് വേറെ ഒരു നടനെ വെച്ചു എടുത്തുവെന്നും അദ്ദേഹം മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

സത്യസന്ധമായി മറുപടി പറയാം. ആ സിനിമയില്‍ ഐസ് ക്രീം കഴിക്കുന്ന ഒരു സംഭവം ഉണ്ട്. അത് ഞാന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. അത് ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു. ഐസ് ക്രീം കഴിക്കുന്നതും വെളിക്കിരിക്കുന്നതുമെല്ലാം കൂടെ ലിങ്ക് ചെയ്ത ഒരു വള്‍ഗര്‍ സീന്‍. ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു.

അധിക്ഷേപം ഉണ്ട്. ഞാന്‍ അതിനെ എതിര്‍ത്തു. പക്ഷേ ആ ഷോട്ട് വേറെ ഒരു നടനെ വെച്ചു എടുത്തു. ഞാന്‍ നിന്നില്ല. പക്ഷേ ഒരു നടന് ലിമിറ്റേഷന്‍സ് ഉണ്ട്. നടന്‍ വെറും ടൂള്‍ മാത്രമാണ്. നടന്‍ ഒരു കാര്യം അഭിനയിച്ചില്ലെങ്കില്‍ പൈസ വാങ്ങിച്ചുകൊണ്ട് ഷൂട്ടിംഗ് തടസ്സപ്പെടുത്തി എന്നു പറഞ്ഞ് നിയമപരമായി നടപടി എടുക്കാം. നടന്റെ ചെറുത്തുനില്‍പ്പുകള്‍ക്ക് ഒരു പരിധിയുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പട്ടരുടെ മട്ടൻകറി’ എന്ന സിനിമയുടെ ടൈറ്റിൽ മാറ്റണം എന്നാവശ്യപ്പെട്ട് കേരള ബ്രാഹ്മണ സഭ സെൻസർ ബോർഡിന് കത്തയച്ചു. സിനിമയുടെ പേര് ബ്രാഹ്മണ സമൂഹത്തെ അധിക്ഷേപിക്കുന്ന ഒന്നാണെന്നാണ് ചൂണ്ടികാണിച്ചാണ് കത്തെഴുതിയിരിക്കുന്നത്.

ബ്രാഹ്മണൻമാർ സസ്യഭുക്കുകളാണ് എന്നറിഞ്ഞിട്ടും ഇത്തരമൊരു പേരു നൽകിയത് അപമാനിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണെന്നും അതിനാൽ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകരുത് എന്നാണ് കത്തിന്റെ ഉള്ളടക്കം. ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്‍റാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് കത്ത് അയച്ചിരിക്കുന്നത്.

നവാഗതനായ സുഘോഷിനെ നായകനാക്കി അർജുൻ ബാബു ആണ് പട്ടരരുടെ മട്ടണ്‍ കറി സംവിധാനം ചെയ്യുന്നത്. തിരക്കഥയും അർജുൻ ബാബു തന്നെ. രാഗേഷ് വിജയ് ആണ് ഛായാഗ്രഹണം.

 

ഫ്രാൻസിലെ പ്രധാനമന്ത്രിക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി നടി. പ്രധാനമന്ത്രി ജീൻ കാസ്റ്റെക്‌സിനെതിരെയാണ് നടി കോറിനീ മസീറോ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോവിഡ് പ്രതിസന്ധിയിൽ ഫ്രാൻസിലെ തീയ്യേറ്ററുകൾ അനിശ്ചിത കാലമായി അടച്ചിട്ടതിന് എതിരെയാണ് കോറിനീയുടെ പ്രതിഷേധം.

തീയ്യേറ്ററുകൾ തുറക്കണമെന്നാവശ്യപ്പെട്ട് സീസർ പുരസ്‌കാര വേദിയിൽ വെച്ചായിരുന്നു നടിയുടെ പ്രതിഷേധം. കഴുതയുടെ തുകൽ കൊണ്ടുള്ള രക്തം പുരണ്ട വസ്ത്രം ധരിച്ചാണ് കോറിനീ മസീറോ വേദിയിലെത്തിയത്.

സംസ്‌കാരിക പ്രവർത്തനങ്ങൾ ഇല്ലെങ്കിൽ ഭാവിയില്ല. ഞങ്ങൾക്ക് കല തിരിച്ചുവേണം എന്ന് നടി പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ മുതലാണ് ഫ്രാൻസിൽ തീയ്യേറ്ററുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുന്നത്. തീയ്യേറ്ററുകൾ ഇപ്പോൾ തുറക്കില്ലെന്ന കടുത്ത നിലപാടിലാണ് സർക്കാർ.

ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ യുവ നടിയാണ് പാര്‍വതി അരുണ്‍. പാർവതി പ്രമുഖ താരം അരുണ്‍ വൈഗ സംവിധാനം ചെയ്യ്ത ‘ചെമ്പരത്തിപൂവ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്ളായിരുന്നു അസ്‌ക്കര്‍ അലി, അജു വര്‍ഗീസ്, അതിഥി രവി എന്നിവർ.

ഇപ്പോളിതാ താരംത്തിന്റെ കിടിലൻ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വളരെ ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ഈ ഫോട്ടോഷൂട്ട് വീഡിയോ കണ്ടിരിക്കുന്നത്.നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. അതെ പോലെ തന്നെ മലയാളത്തിലെ പ്രശസ്ത സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് എന്നാലും ശരത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം കേരളത്തില്‍ ഈ അടുത്ത് നടന്ന സംഭവങ്ങളാണ് അവതരിപ്പിച്ചത്.ചിത്രത്തിനുവേണ്ടി സംവിധായകന്റെ നിര്‍ദ്ദേശപ്രകാരമാണ് നിധി എന്ന എന്ന പേരു സ്വീകരിച്ചത്.

 

 

View this post on Instagram

 

A post shared by Alekh Ajayaghosh (@alekhphotos)

കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് മദ്യലഹരിയില്‍ നടന്‍ ജയം രവിയുടെ ഭാര്യയോട് തട്ടിക്കയറുന്ന നടന്‍ ധനുഷിന്റെ ദൃശ്യങ്ങളാണ്. എന്നാല്‍, സംഭവത്തിലെ വസ്തുതയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

നടന്‍ ധനുഷും നടന്‍ ജയം രവിയുടെ ഭാര്യ ആരതിയും തമ്മില്‍ വഴക്കിടുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. ധനുഷ് മദ്യപിച്ച് ആരതിയോട് തട്ടിക്കയറിയെന്നും മറ്റും തലകെട്ടുകളിലാണ് വീഡിയോ തകൃതിയായി നിറഞ്ഞിരുന്നത്. വീഡിയോ വൈറലായതിന് പിന്നാലെയാണ്, പ്രതികരണവുമായി ജയം രവിയോട് അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തിയത്.

പ്രചരിക്കുന്ന വീഡിയോയിലെ വസ്തുത ഇങ്ങനെ;

2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിലെ വീഡിയോ ആണിത്. ജയം രവി നായകനായും അരവിന്ദ് സ്വാമി വില്ലനുമായെത്തിയ ചിത്രം വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ ധനുഷ്, ഐശ്വര്യ രജനികാന്ത്, തൃഷ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ധനുഷും ആരതിയും വഴക്കിടുകയായിരുന്നില്ല. അതൊരു വ്യാജ പ്രചാരണം മാത്രമാണ്. ധനുഷിന്റയും ജയം രവിയുടെ കുടുംബങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്.

കടുത്ത ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ചലച്ചിത്ര താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ആശുപത്രിയിൽ. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ നാല് ദിവസമായി സുരേഷ് ഗോപി ചികിത്സയിൽ തുടരുകയാണ്.

ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനിൽ നിന്നാണ് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖബാധിതനായ സുരേഷ് ഗോപിയുടെ രോഗം ഭേദമായതിന് ശേഷമെ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയുള്ളൂ.

അതേസമയം, ന്യൂമോണിയ ബാധ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്താക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് അദ്ദേഹം ആശുപത്രിയിലായത്.

സംവിധായകന്‍ എസ്പി ജനനാഥന്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി കാണപ്പെട്ട അദ്ദേഹത്തെ സിനിമാപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ അദ്ദേഹം, ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിജയ് സേതുപതി പ്രധാനവേഷത്തിലെത്തുന്ന ലാഭം എന്ന ചിത്രമാണ് അദ്ദേഹമിപ്പോള്‍ സംവിധാനം ചെയ്യുന്നത്. അതിന്റെ എഡിറ്റിങ് ജോലികള്‍ നടന്ന് കൊണ്ടിരിക്കെയാണ് അപ്രതീക്ഷിത അപകടം നടന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇടവേളയില്‍ സ്റ്റുഡിയോയില്‍ നിന്ന് ഹോട്ടലിലേക്ക് പോയതായിരുന്നു അദ്ദേഹം. നാല് മണി കഴിഞ്ഞിട്ടും സ്റ്റുഡിയോയില്‍ തിരികെ വരാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ഹോട്ടല്‍ മുറിയില്‍ കയറി പരിശോധിച്ചപ്പോഴാണ് ബോധമില്ലാത്ത നിലയില്‍ കണ്ടെത്തിയത്.

ഉഗ്രൻ ഡാൻസർ ആയ നടി ഷംന കാസിം കഥക്,മോഹിനിയാട്ടം,ഭരതനാട്യം തുടങ്ങിയ നൃത്ത ഇനങ്ങളിൽ പരിശീലനം നേടിയിട്ടുള്ള താരമാണ്, 2003ലെ അമൃതാ ടി വി സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം നേടിയതോടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്.

2004ൽ കമൽ സംവിധാനം ചെയ്ത “മഞ്ഞുപോലൊരു പെൺകുട്ടി” എന്ന സിനിമയിലെ നായികയുടെ കൂട്ടുകാരിയായ ധന്യ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ടാണ് വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് “എന്നിട്ടും”,”ഡിസംബർ” “പച്ചക്കുതിര”,”ഭാർഗവചരിതം മൂന്നാം ഖണ്ഡം” തുടങ്ങിയ സിനിമകളിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ. ആദ്യമായൊരു പ്രധാനവേഷം ചെയ്യുന്നത് 2007ൽ തന്റെ ആദ്യതെലുങ്ക് ചിത്രമായ “ശ്രീ മഹാലക്ഷ്മി”യിലാണ്. ടൈറ്റിൽ കഥാപാത്രമായിരുന്നു അതിൽ.

തൊട്ടടുത്തവർഷം “മുനിയാണ്ടി വിളങ്ങിയാൽ മൂൻട്രാമാണ്ട്” എന്ന സിനിമയിലെ നായികാവേഷത്തിലൂടെ തമിഴ് സിനിമാരംഗത്തുമെത്തി.അതേ വർഷം തന്നെ “ജോഷ്” എന്ന സിനിമയിലൂടെ കന്നടയിലും എത്തി.മലയാളത്തിൽ ആദ്യമായി നായികയാവുന്നത് 2012ൽ പുറത്തിറങ്ങിയ “ചട്ടക്കാരി” എന്ന സിനിമയിലാണ്.സ്കൂൾ വിദ്യാർത്ഥിനി ആയിരുന്നപ്പോൾ തുടർച്ചയായ നാലു വർഷം കണ്ണൂർ ജില്ലാ കലാതിലകം ആയിരുന്നു.2003ൽ ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയിട്ടുണ്ട്.കണ്ണൂർ സ്വദേശികളായ കാസിം,റൗലാബി എന്നിവരാണ് മാതാപിതാക്കൾ.ഷെരീഫ,ആരിഫ,ഷീന,ഷാനവാസ് എന്നിവർ മൂത്ത സഹോദരങ്ങളാണ്. കണ്ണൂർ സെയിന്റ് തെരേസാസ് ആംഗ്ലോ ഇൻഡ്യൻ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

താരം പുതിയതായി അഭിനയിക്കുന്ന തെലുങ്ക് സിനിമയാണ് സുന്ദരി. ചിത്രത്തിൽ താരത്തിന്റെ കഥാപാത്രത്തിന്റെ പേര് തന്നെയാണ് സുന്ദരി. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ട്രെയിലറിന്

ഷെറിൻ പി യോഹന്നാൻ

സെക്കന്റ്‌ ഷോയ്ക്ക് അനുമതി നൽകിയതോടെ കേരളത്തിലെ തിയേറ്ററുകൾ വീണ്ടും സജീവമാകുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും അതിന് തികച്ചും സഹായകമാകുന്ന റിലീസ് ആയിരുന്നു മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്.’ ടീസറുകൾ നൽകിയ പ്രതീക്ഷ വലുതായതുകൊണ്ട് തന്നെ ഒരു ക്വാളിറ്റി മിസ്റ്ററി ത്രില്ലർ പ്രേക്ഷകർ തീർച്ചയായും പ്രതീക്ഷിക്കും.

ഫാ. കാർമെൻ ബനഡിക്ട്, പേരിൽ മാത്രമാണ് പുരോഹിതൻ. അദ്ദേഹം ഏറ്റവും താല്പര്യത്തോടെ ചെയ്യുന്ന പ്രവൃത്തി കുറ്റാന്വേഷണമാണ്. മിക്ക കേസുകളിലും പോലീസിനെ സഹായിക്കുന്നുമുണ്ട്. ആ പുരോഹിതന് അതാണ് ദൈവവഴി. അങ്ങനെ ഒരുനാൾ ഫാ. ബനഡിക്ടിനെ തേടി ഒരു കേസ് എത്തുന്നു… നിഗൂഢതകൾ നിറഞ്ഞ ഒന്ന്.

Positives – ക്വാളിറ്റി മേക്കിങ്ങും മികച്ച പശ്ചാത്തലസംഗീതവുമാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പ്രധാന ഘടകങ്ങൾ. സിനിമയിലെ പല രംഗങ്ങൾക്കും ജീവൻ നൽകുന്നത് രാഹുൽ രാജിന്റെ ബിജിഎം ആണ്. മമ്മൂട്ടി, മഞ്ജു വാരിയർ ,ബേബി മോണിക്ക, നിഖില തുടങ്ങിയ പ്രധാന താരങ്ങളുടെ പ്രകടനം നന്നായിരുന്നു. പോസ്റ്റ്‌ ക്ലൈമാക്സ്‌ സീൻ ഊഹിച്ചിരുന്നെങ്കിലും അതിന്റെ പ്ലേസ്‌മെന്റ് കൃത്യമായതിനാൽ മൊത്തത്തിൽ ഒരു ക്ലൈമാക്സ്‌ പഞ്ച് സിനിമ സമ്മാനിക്കുന്നുണ്ട്. ഇന്റർവെൽ ബ്ലോക്ക്‌ ബനഡിക്ടിനെ ശക്തമാക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയിൽ അത് നിലനിന്നോയെന്ന കാര്യം സംശയമാണ്. ‘നസ്രത്തിൻ നാട്ടിലെ’ എന്ന ഗാനം തിയേറ്ററിൽ കേട്ടപ്പോൾ കൂടുതൽ നന്നായിതോന്നി.

Negatives – ഹൊറർ ചിത്രങ്ങളിൽ പതിവായി കണ്ടുവരുന്ന പല ക്‌ളീഷേ സംഗതികളും ഈ ചിത്രത്തിലുമുണ്ട്. പ്രെഡിക്റ്റബിൾ സീനുകൾ നിറഞ്ഞ ആദ്യപകുതി അവസാനിക്കുന്നത് പ്രതീക്ഷകൾ നൽകികൊണ്ടാണെങ്കിലും ആ സാധ്യതകളെയൊന്നും ഉപയോഗപ്പെടുത്താതെ ചിലരിലേക്ക് മാത്രം ഒതുങ്ങിപോവുകയാണ് പിന്നീടുള്ള കഥ. രണ്ടാം പകുതിയിലെ ഫ്ലാഷ്ബാക്കും കൺവിൻസിംഗ് ആയി തോന്നിയില്ല. പലയിടത്തും കഥ വലിച്ചുനീട്ടിയതായും അനുഭവപ്പെട്ടു. കഥപറച്ചിൽ വിരസമാകുമ്പോഴും ചിത്രത്തെ താങ്ങിനിർത്തുന്നത് പ്രകടനങ്ങളും മേക്കിങ്ങുമാണ്.

Last Word – കളർ ടോണിലും ട്രീറ്റ്‌മെന്റിലുമെല്ലാം വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പുത്തൻ ദൃശ്യാനുഭവമൊന്നും പ്രീസ്റ്റ് സമ്മാനിക്കുന്നില്ല. പ്രൊഡക്ഷൻ ക്വാളിറ്റി ഒക്കെ മുന്നിട്ടു നിൽക്കുന്നതിനാൽ തന്നെ നല്ലൊരു തിയേറ്ററിൽ ആസ്വദിച്ചാൽ നിരാശപ്പെടേണ്ടി വരില്ല.

മോഹൻലാലോ കമൽഹാസനോ ഈ ചോദ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ ഇപ്പോഴും കൃത്യമായൊരു ഉത്തരം ഈ ചോദ്യത്തിന് ആർക്കും നൽകാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അഭിനയം കൊണ്ട് ഇന്ത്യൻ സിനിമയിൽ ലോകനിലവാരത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കുന്ന ഇരു താരങ്ങളും സമാനതകളില്ലാത്ത അഭിനയ ജ്ഞാനം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച് മുന്നോട്ട് പോവുകയാണ്. എന്നാൽ ഇരുവരുടെയും ആരാധകർക്കിടയിൽ തങ്ങളുടെ ഇഷ്ടതാരമാണ് മികച്ചു നിൽക്കുന്നത് എന്ന അഭിപ്രായവും അതേ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ എല്ലായിപ്പോഴും സജീവമാണ്.

മോഹൻലാലിനെയും കമൽഹാസനെയും താരതമ്യപ്പെടുത്തി കൊണ്ട് വിഖ്യാത സംവിധായകൻ മണിരത്നം പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലായിരിക്കുകയാണ്. നാളുകൾക്ക് മുമ്പ് നടന്ന അഭിമുഖത്തിൽ സംവിധായകനായ ഗൗതം വാസുദേവ് മേനോന്റെ മോഹൻലാലോ കമലഹാസനോ എന്ന ചോദ്യത്തിന് വളരെ കൃത്യമായി മണിരത്നം പറഞ്ഞ മറുപടി മോഹൻലാൽ ആരാധകർക്ക് വലിയ ആവേശം പകരുന്നു. ഗൗതം വാസുദേവ് മേനോന്റെ ചോദ്യത്തിന് മണിരത്നം നൽകിയ മറുപടി ഇങ്ങനെ ഞാൻ താങ്കളോട് ഇളയരാജ ആണോ റഹ്മാൻ ആണോ എന്ന് ചോദിച്ചാൽ എന്ത് പറയും.

അതുപോലെതന്നെയാണ് അവർ രണ്ടു പേരും. മോഹൻലാലും കമൽഹാസനും വ്യത്യസ്ത തരം അഭിനേതാക്കളാണ് എന്നാൽ അഭിനയത്തിൽ വിസ്മയിപ്പിക്കാൻ കഴിവുള്ള നടനാണ് മോഹൻലാൽ, അവസാന ഷോട്ടിൽ എന്തെങ്കിലും ഒരു പ്രത്യേകത തന്റെ അഭിനയത്തിൽ കൊണ്ടു വന്ന് ആ പ്രകടനം ഗംഭീരമാക്കാൻ കഴിവുള്ള ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മോഹൻലാൽ. ആ ഒരു പ്രകടനമാണ് മോഹൻലാലിനെ ഒപ്പം സഞ്ചരിക്കുന്ന മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. കമലഹാസൻ മോഹൻലാൽ ഇവർ രണ്ടു പേരും ആണ് പ്രകടനം കൊണ്ട് പ്രചോദനം ആയവർ. എന്നാണ് മണിരത്നം അഭിപ്രായപ്പെട്ടത്.

മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി കരുതപ്പെടുന്ന ഇരുവർ മണിരത്നം ഒരുക്കിയ മറ്റൊരു വിസ്മയ ചിത്രമാണ്. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ഒരേപോലെ ശ്രദ്ധനേടിയ ഈ ചിത്രത്തിന് ശേഷം മണിരത്നവും മോഹൻലാലും ഒന്നിച്ച് പ്രവർത്തിച്ചിട്ടില്ല. ഇരു ഇതിഹാസം താരങ്ങളും വീണ്ടും ഒന്നിക്കുന്നത് കാണാൻ സിനിമാലോകം ആകാംക്ഷയോടെ നാളിതുവരെയായി ഉറ്റുനോക്കുകയാണ്.

RECENT POSTS
Copyright © . All rights reserved