ദാദാസാഹേബ് ഫാൽക്കെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘാടകർ നൽകുന്ന ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ സിനിമയുടെ പിതാവായി അറിയപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെയുടെ ഓർമ്മയ്ക്കായി നൽകുന്ന പുരസ്കാരമാണ് ഇത്. തെന്നിന്ത്യൻ സിനിമകളുടെ പുരസ്കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
മനു അശോകൻ സംവിധാനം ചെയ്ത ഉയരെയാണ് മികച്ച മലയാള ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് പാർവതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. സുരാജ് വെഞ്ഞാറമൂടാണ് മികച്ച നടൻ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വെർഷൻ 5.25), മികച്ച വെർസറ്റൈൽ ആക്ടർ മോഹൻലാൽ ആണ്. മികച്ച സംവിധായകൻ മധു സി നാരായണൻ (കുമ്പളങ്ങി നൈറ്റ്സ്), മികച്ച സംഗീത സംവിധായകൻ ദീപക് ദേവ്.
ടു ലെറ്റ് ആണ് തമിഴിലെ മികച്ച ചിത്രം. മികച്ച നടൻ ധനുഷ് (അസുരൻ), നടി ജ്യോതിക (രാക്ഷസി), സംവിധായകൻ പാർഥിപൻ (ഒത്ത സെരുപ്പ് സൈസ് 7), സംഗീത സംവിധായകൻ അനിരുദ്ധ്. വേർസറ്റൈൽ ആക്ടർ അജിത് കുമാർ.
മുപ്പത്തിയഞ്ച് വര്‍ഷമായി റെക്കോഡിംഗിനായി ഉപയോഗിച്ചിരുന്ന പ്രസാദ് സ്റ്റുഡിയോയുടെ മുറി ഒഴിഞ്ഞ് ഇളയരാജ. സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന പുരസ്‌കാരങ്ങളും സംഗീതോപകരണങ്ങളും അദ്ദേഹം വീട്ടിലേക്ക് കൊണ്ടു പോയി. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസാദ് സ്റ്റുഡിയോ സ്ഥാപകന്‍ എല്‍ വി പ്രസാദിന്റെ അനുഗ്രഹത്തോടെ ഇളയരാജ ആരംഭിച്ചതാണ് ഈ സ്ഥലം. ഐടി കമ്പനിക്ക് സ്ഥലം കൊടുക്കാന്‍ വേണ്ടി കരുതിയിരുന്ന പ്രസാദ് ഉടമകള്‍ ഇളയരാജയെ പിടിച്ച് പുറത്താക്കി.
35 വര്‍ഷമായി തന്റെ കൈവശത്തിലായിരുന്ന കംപോസിങ് മുറിയും റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും മടക്കിത്തരാന്‍ ഉത്തരവുണ്ടാകണമെന്നും നിര്‍ബന്ധപൂര്‍വം പുറത്താക്കിയതു വഴി ഉണ്ടായ മാനസികാസ്വാസ്ഥ്യത്തിനു 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇശൈജ്ഞാനി ഇളയരാജ കോടതിയില്‍ അപേക്ഷിക്കുന്നു. കേസ് പല മാസങ്ങള്‍ നീളുന്നു. ഒരു കാരണവശാലും റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ കയറാനോ സംഗീതപരിപാടി നടത്താനോ അനുവദിക്കുന്നതല്ലെന്ന് പ്രസാദ് ഡിജിറ്റല്‍ ഫിലിം ലബോറട്ടറീസ് ഉടമകളായ രമേഷ് പ്രസാദും മകന്‍ സായിപ്രസാദും കോടതിയില്‍ തറപ്പിച്ചു പറയുന്നു. ഇളയരാജാ പ്രശ്‌നം, പതിവുപോലെ തമിഴ് ചലച്ചിത്രരംഗത്തും രണ്ടു ചേരികളുണ്ടാക്കി. ഭൂരിപക്ഷം ഇളയരാജയുടെ ഭാഗത്തായിരുന്നു.
35 വര്‍ഷം പണിയെടുത്ത റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ നിന്ന് മഹാനായ ഒരു സംഗീതജ്ഞനെ ഇറക്കിവിടാന്‍ കഴിയുമോ? എന്നാല്‍ നിയമപരമായി ഇളയരാജക്ക് അവിടെ നിലനില്‍ക്കാനാവില്ലെന്ന് നിയമകാര്യവിദഗ്ധര്‍. അപ്പോഴാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി എന്‍ സതീഷ്‌കുമാറിന്റെ കോടതിയില്‍ കേസ് എത്തിച്ചേരുന്നത്. പത്മഭൂഷണ്‍ ജേതാവും എഴുപത്തേഴുകാരനുമായ ഒരു സംഗീതജ്ഞനോട് അല്‍പം അനുകമ്പയോടെ പെരുമാറിക്കൂടേ എന്നായി കോടതി. അദ്ദേഹത്തെ ഒരു ശത്രുവായി കണക്കാക്കരുത്. ജഡ്ജി അഭിപ്രായപ്പെട്ടു. എന്തായാലും ഇരുകൂട്ടരും ഒത്തുതീര്‍പ്പു തീരുമാനവുമായി വരാന്‍ കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം രാജയുടെ സ്റ്റുഡിയോ ഉപകരണങ്ങള്‍ മാറ്റുന്ന കാര്യത്തിലും നിബന്ധനകള്‍ വെച്ചു. എന്ത് തന്നെ ആയാലും പഴയ നിലപാടുകളില്‍ നിന്ന് ഇളയരാജ പിന്‍വാങ്ങിയെന്നതാണ് സത്യം.
രാഷ്ട്രീയത്തിലെത്തിയ ശേഷം പാർലമെന്റിൽ വെച്ച് തനിക്കുണ്ടായ ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍.
പാര്‍ലമെന്റിനകത്ത് ജവഹര്‍ലാല്‍ നെഹ്‌റുവൊക്കെ ഇരുന്ന സ്ഥലത്ത് ചെന്ന് നില്‍ക്കുമായിരുന്നെന്ന് ഇന്നസെന്റ് പറയുന്നു. രാഷ്ട്രീയപ്രവര്‍ത്തനമൊന്നും ചെയ്തിട്ടില്ലെങ്കിലും ഞാന്‍ താങ്കളുടെ അടുത്തൊക്കെ എത്തീ എന്ന് മനസ്സില്‍ അദ്ദേഹത്തോട് പറയാറുണ്ട് ഇന്നസെന്റ് പറഞ്ഞു .
ഇന്നസെന്റിന്റെ വാക്കുകൾ
ഒറ്റയ്ക്ക് നിന്ന് ഞാന്‍ ചിരിക്കുന്നത് കണ്ട് ബിജുവും രാജേഷും ശ്രീമതി ടീച്ചറുമെല്ലാം ചോദിക്കും എന്തിനാണ് ചിരിക്കുന്നതെന്ന്. അപ്പോള്‍ ഞാന്‍ പറയും ഈ കസേരയിലെങ്ങാനും ആയിരിക്കും നെഹ്‌റു ഇരുന്നിരുന്നതെന്ന്. അദ്ദേഹത്തിന്റെ ഏകദേശം അടുത്ത് ഞാനും എത്തി. അതും ഒരു രാഷ്ട്രീയ പാരമ്പര്യവുമില്ലാതെയെന്ന്. നെഹ്‌റു എഴുന്നേറ്റ് വന്ന് എന്നെ അടിക്കുമോ എന്നോര്‍ത്താണ് ഞാന്‍ ചിരിച്ചതെന്നും അവരോട് പറയും. അപ്പോള്‍ അവരും ചിരിക്കും.
ദൃശ്യം 2 ഒടിടി പ്ളാറ്റ്ഫോമിൽ റിലീസിനൊരുങ്ങുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍.
മോഹൻലാൽ ആയാലും ആന്റണി പെരുമ്പാവൂരായാലും പേരുണ്ടാക്കിയത് തിയേറ്ററിൽ പടം റിലീസ് ചെയ്തിട്ടാണ്. ആ നന്ദി വേണ്ടേ അവർക്ക്. സാമ്പത്തികത്തിന്റെ പേരിൽ ആന്റണി പെരുമ്പാവൂർ ഒരിക്കലും ഇങ്ങനെ ചെയ്യില്ല. അതിനു പിന്നിൽ മറ്റു പല കാരണങ്ങളുമാണ്. റിപ്പോർട്ടർ ടിവിയുമായുളള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ആന്റണി പെരുമ്പാവൂർ പോലും കാണിക്കാത്ത ധൈര്യം ബാക്കിയുള്ളവർ എങ്ങനെ കാണിക്കുമെന്നും ലിബർട്ടി ബഷീർ ചോദിച്ചു.
മലയാളികളുടെ സ്വന്തം നടിയാണ് ഉര്‍വശി. മലയാളിയായ താരം തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളായ സുരരൈ പൊട്ര്, മൂക്കൂത്തി അമ്മന്‍ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഇപ്പോള്‍ വേണു നാഗവള്ളിയെ കുറിച്ച് ഉര്‍വശി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സിനിമയില്‍ തനിക്ക് ഏറെ ആത്മബന്ധമുള്ള വ്യക്തിയായിരുന്നു വേണുനാഗവള്ളിയെന്നാണ് ഉര്‍വശി പറയുന്നത്. തനിക്ക് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ വേണു നാഗവള്ളി താന്‍ മറ്റു സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്താല്‍ പിണങ്ങുന്ന സ്വഭാവമുണ്ടായിരുന്നുവെന്നും നടി പറഞ്ഞു. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഉര്‍വശി വേണു നാഗവള്ളിയെ കുറിച്ച് പറഞ്ഞത്.
ഉര്‍വശിയുടെ വാക്കുകള്‍ ഇങ്ങനെ,
വേണു അങ്കിള്‍ എനിക്ക് എല്ലാമായിരുന്നു. എനിക്ക് എന്റെ കുഞ്ഞിലെ തൊട്ടേ അങ്കിളിനെ അറിയാം. അമ്മയ്‌ക്കൊപ്പം ആകാശവാണിയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് അങ്കിള്‍ വീട്ടില്‍ വരുമായിരുന്നു. ഒരു ചേതക് സ്‌കൂട്ടറില്‍ സുന്ദരനായ വേണു അങ്കിള്‍ വീട്ടില്‍ വന്നിറങ്ങും. എന്നെയും കല്‍പ്പന ചേച്ചിയേയും ഇരുത്തി സ്‌കൂട്ടറില്‍ ഒന്ന് ചുറ്റിയടിച്ചിട്ടെ വേണു അങ്കിള്‍ തിരികെ പോകൂ അന്ന് മുതലേയുള്ള അടുപ്പമാണ്. പിന്നീട് ഞാന്‍ സിനിമയില്‍ വന്ന ശേഷം വേണു അങ്കിളിന്റെ മിക്ക സിനിമയിലും ഞാനായിരുന്നു നായിക. ചുരുക്കം ചില സിനിമകളില്‍ മാത്രമേ എനിക്ക് അഭിനയിക്കാന്‍ കഴിയാതിരിന്നിട്ടുള്ളൂ. ഞാന്‍ മറ്റൊരു സിനിമയ്ക്ക് ഡേറ്റ് കൊടുത്താല്‍ അദ്ദേഹം പിണങ്ങുമായിരുന്നു. സിനിമയില്‍ എത്ര കോടി രൂപ കൊടുത്താലും വിലയ്ക്ക് വാങ്ങാന്‍ കഴിയാത്ത ഒരു പ്രതിഭയായിരുന്നു അദ്ദേഹം. കോടി കണക്കിന് പൈസ കൊണ്ടുവച്ചിട്ടു ഒരു സിനിമ ചെയ്യണമെന്നു പറഞ്ഞാല്‍ ഞാന്‍ ഒന്ന് ആലോചിക്കട്ടെ ആദ്യം നിങ്ങള്‍ ഈ പൈസ എടുത്തോണ്ട് പൊയ്‌ക്കോളൂ എന്ന് പറയുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്. സിനിമയില്‍ അങ്ങനെയുള്ളവര്‍ വിരളമാണ്.
റിയാലിറ്റി ഷോകളിൽ കൂടി ജനശ്രദ്ധ പിടിച്ച് പറ്റിയ ഗായികയാണ് അമൃത സുരേഷ്, ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്. പിന്നീട് അമൃതയെ തേടി നിരവധി അവസരങ്ങൾ എത്തി.
പിന്നാലെ തമിഴ് നടൻ ബാലയുമായി വിവാഹം നടത്തുകയായിരുന്നു, ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം ആയിരുന്നു ഇവരുടേത്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് അമൃത വിവാഹ ബന്ധം വേർപ്പെടുത്തറിയാത്. വിവാഹ ബന്ധം വേർപ്പെടുത്തിയത് അമൃതക്ക് നേരെ ചില വിമർശനങ്ങൾ ഒക്കെ ഉണ്ടാക്കി. ബിഗ്‌ബോസിൽ അമൃതയും സഹോദരിയും എത്തിയത് വലിയ വാർത്ത ആയിരുന്നു. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്ളോഗും അമൃത ചെയ്യുന്നുണ്ട്. മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
അതേസമയം അമൃത പങ്കുവെച്ച ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ബിഗ് ബോസ് താരം ഗായകനും വോക്കലിസ്റ്റുമായ സാംസണ്‍ സില്‍വക്ക് ഒപ്പമുളള ഒരു വീഡിയോ ആണ് പോസ്റ്റ് ചെയ്തത്. വീഡിയോയ്ക്ക് ക്യാപ്ഷനായി ഞങ്ങടെ സംസണ്‍ എന്നായിരുന്നു ഗായിക കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് നടിയുടെ പോസ്റ്റിന് താഴെ എത്തിയത്. അമൃത ഇത്ര തരം താഴരുത്, ഒരു കോലം കണ്ടോ, ആ ബാല എത്ര ഭാഗ്യവാന്‍ ആണ് ഈ മാരണം തലയില്‍ നിന്ന് പോയതിന് ദൈവത്തോട് നന്ദി പറയണം ബാല എന്നൊക്കെയാണ് വിമര്‍ശകരുടെ കമന്‌റുകള്‍. ഇതിന് പ്രതികരണമൊന്നും ഗായികയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
മലയാളിയുടെ പ്രിയപ്പെട്ട മണിച്ചേട്ടന്റെ അൻപതാം ജന്മദിനമാണിന്ന്. മറ്റൊരു നടന്റെ വിയോഗത്തിലും കേരളം ഇത്രമാത്രം കണ്ണീരണിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളത്തിൽ ഒരു നടനും കിട്ടാത്ത വിടവാങ്ങലിനാണ് 2016ൽ കേരളം സാക്ഷ്യം വഹിച്ചത്. പുതുവർഷദിനത്തിൽ ജനിച്ച മണിയുടെ പിറന്നാൾ എന്നും ആരാധകർക്ക് ആഘോഷമാണ്.
കലാഭവൻ മണിയുടെ ആരാധകർക്കായി മാഷപ്പ് വിഡിയോയുമായി എത്തിയിരിക്കുകയാണ് ലിന്റോ കുര്യൻ. മണിയുടെ ജീവിതത്തിലെ ആദ്യകാലഘട്ടം മുതൽ ജീവിതാവസാനം വരെയുള്ള നിമിഷങ്ങൾ ലിന്റോ വിഡിയോയിലൂടെ കൊണ്ടുവരുന്നു.ആറു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ മണിയുടെ ആരാധകരെ മാത്രമല്ല മലയാള സിനിമാ പ്രേമികളെയും കണ്ണീരിലാഴ്ത്തും. മലയാളത്തിന്റെ എക്കാലത്തെയും വലിയ നഷ്ടമായിരുന്നു മണിയുടെ വിടവാങ്ങൽ. വിഡിയോ കാണാം.
മലയാള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തുജോസഫ് ചിത്രം ദൃശ്യം2 ഒടിടി റിലീസായി എത്തും. ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് പുതുവത്സര ദിനത്തിൽ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ആമസോൺ പ്രൈമിൽ ആയിരിക്കും ചിത്രത്തിന്റെ റിലീസ്.
ചിത്രത്തിന്റെ ആഗോള പ്രീമിയർ ഞങ്ങളിലൂടെ എന്ന് ആമസോൺ പ്രൈം വീഡിയോ പ്രഖ്യാപിക്കുകയും ചെയ്തു. ആരാധകർ തീയ്യേറ്ററിലെത്തി കാണാമെന്ന ആകാംക്ഷയിൽ കാത്തിരിക്കുകയായിരുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ എത്തുമെന്ന അമ്പരപ്പിക്കുന്ന പ്രഖ്യാപനത്തോടൊപ്പം മോഹൻലാലും ആമസോൺ പ്രൈം വീഡിയോയും ചേർന്ന് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.
ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 ചിത്രത്തിൽ ആദ്യഭാഗത്തിലെ താരങ്ങളോടൊപ്പം മുരളി ഗോപി, സായ്കുമാർ തുടങ്ങിയവർ കൂടി എത്തും. ദൃശ്യത്തിലെ താരങ്ങളായ മീന, സിദ്ദിഖ്, ആശ ശരത്, അൻസിബ ഹസൻ, എസ്തർ അനിൽ, എന്നിവരെല്ലാം ദൃശ്യം2വിലും ഉണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്.
‘ദൃശ്യം ഒരു തരത്തിലുള്ള ത്രില്ലർ ചിത്രമായിരുന്നു, അതിന്റെ സമയത്തിന് അത് എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു. ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങൾ എവിടെ നിർത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോൺ പ്രൈം വീഡിയോയുമായി സഹകരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.
ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ദൃശ്ത്തിന്റെ തുടർച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം – ദൃശ്യം 2 സ്‌നേഹത്തിന്റെ അധ്വാനമാണ്. അതിനാൽ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്ന് തന്നെ ചിത്രത്തെ ആസ്വദിക്കൂ.’ ചിത്രത്തെക്കുറിച്ച് മോഹൻലാലിന്റെ വാക്കുകളിങ്ങനെ.
മലയാളത്തിന്റെ മെഗാതരം മമ്മൂട്ടിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള താല്‍പര്യം തുറന്നു പറഞ്ഞ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യു. മറുനാടന്‍ മലയാളിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോയ് മാത്യു മനസ് തുറന്നത്.
മമ്മൂട്ടി പഠിക്കുമ്പോഴേ എസ്എഫ്‌ഐക്കാരനായിരുന്നു. അത് തുടര്‍ന്ന് പോകുന്നു. പിണറായി വിജയന്റെ വേണ്ടപ്പെട്ട ആളാണ്. നമ്മള്‍ പിണറായി വിജയനെ വിമര്‍ശിയ്ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല എന്നാണ് ജോയ് മാത്യു പറഞ്ഞത്. താന്‍ തിരക്കഥയെഴുതിയ അങ്കിള്‍ എന്ന ചിത്രത്തില്‍ പിണറായിയെ പ്രശംസിക്കുന്ന രംഗം തിരുത്താന്‍ ശ്രമിച്ചപ്പോള്‍ മമ്മൂട്ടി തടഞ്ഞുവെന്നും ജോയ് മാത്യു പറയുന്നു.
‘ഞാന്‍ തിരക്കഥ എഴുതിയ അങ്കിള്‍ എന്ന സിനിമയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. കഥയില്‍ സദാചാരത്തിന്റെ പേരില്‍ കുട്ടിയെ തടഞ്ഞുവെയ്ക്കുന്ന ഒരു രംഗത്തില്‍ കുട്ടിയുടെ അമ്മ ഇപ്രകാരം പറയുന്നുണ്ട്, ‘വേണ്ടിവന്നാല്‍ ഞാന്‍ വിജയേട്ടനെ വിളിക്കുമെന്ന്’ സിനിമയില്‍ എന്റെ കഥാപാത്രത്തിന്റെ പേര് വിജയന്‍ എന്നായിരുന്നു. തിയ്യറ്ററില്‍ ഈ സംഭാഷണം കേട്ട് എല്ലാരും കയ്യടിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ അടുത്ത സംഭാഷണം വന്നു, കുട്ടിയുടെ അമ്മ സാക്ഷാല്‍ കേരളത്തിലെ മുഖ്യമന്ത്രിയെയായിരുന്നു ഉദേശിച്ചത്.’
സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഈ സംഭാഷണം ഞാന്‍ തിരുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി സമ്മതിച്ചില്ല. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പറ്റി ഒരു സിനിമയില്‍ പറയുന്നത് ശരിയല്ല എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ആ സംഭാഷണം ശരിയാണെന്നും അത് തിരുത്തേണ്ട ആവശ്യമില്ലെന്നും മമ്മൂട്ടി പറഞ്ഞതായി ജോയ് മാത്യു പറയുന്നു.
കഠിനമായ സ്‌നേഹമുള്ള ആളാണ് മമ്മൂട്ടി. നമുക്ക് ഒരു ആപത്ത് പറ്റിയെന്നു അറിഞ്ഞാല്‍ മമ്മൂട്ടി അപ്പോള്‍ തന്നെ വിളിക്കും. കൊറോണ സമയത്ത് സഹായം എന്തെങ്കിലും ആവശ്യം ഉണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹമെന്നെ വിളിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ രാഷ്ട്രീയം പറയില്ല. പക്ഷെ നമ്മള്‍ പറയുന്നതൊക്കെ കേള്‍ക്കും. വളരെ കൂളായ വ്യക്തിയാണ് അദ്ദേഹമെന്നും ജോയ് മാത്യു പറഞ്ഞു.
ആലുവയിലെ ഫ്‌ളാറ്റില്‍ വച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് നടി മീനു മുനീര്‍ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. പാര്‍ക്കിങ് അനുവദിക്കാതിരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്നും പോലീസ് നോക്കി നില്‍ക്കെയാണ് അതിക്രൂരമായി അക്രമിക്കപ്പെട്ടതെന്നുമായിരുന്നു മീനു പറഞ്ഞിരുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും
പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും കേസ് ഒത്തുതീര്‍പ്പാക്കാനും പോലീസ് ശ്രമിക്കുന്നുണ്ടെന്നും മീനു ആരോപിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ വന്‍ ട്വിസ്റ്റ് നടന്നിരിക്കുകയാണ് ഇപ്പോള്‍. ഫ്‌ളാറ്റി ലെ അന്തേവാസിയായ വീട്ടമ്മയാണ് മീനു മുനീറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
നടി, തന്നെയാണ് ആക്രമിച്ചതെന്നും തന്റെ മാതാപിതാക്കള്‍ക്കുമേല്‍ ഉള്‍പ്പെടെ അവര്‍ അസഭ്യവര്‍ഷം നടത്തിയെന്നുമാണ് ഇവര്‍ പറയുന്നത്. ഈ വിഷയത്തില്‍ അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നടി തന്നെ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയും തല ഭിത്തിയില്‍ ഇടിക്കുകയും ചെയ്തുവെന്നും ഇവര്‍ പറയുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഫ്‌ളാറ്റിലെ പാര്‍ക്കിങ് ഏരിയയില്‍, ബില്‍ഡര്‍ ഓഫിസ് മുറി നിര്‍മിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് കൈയ്യാങ്കളിയില്‍ അവസാനിച്ചത്. സംഭവത്തില്‍ സിനിമ നടിക്കും ബില്‍ഡറുടെ ജീവനക്കാരിക്കുമെതിരെ നെടുമ്പാശേരി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
മീനുവിന്റെ പരാതിയില്‍ ബില്‍ഡറുടെ ജീവനക്കാരിക്കും സഹായിക്കുമെതിരെയാണ് കേസെടുത്തതെങ്കിലും എതിര്‍ വിഭാഗത്തിന്റെ പരാതിയില്‍ താരത്തിനെതിരെയും കേസെടുത്തു. ആലുവ കിഴക്കേ ദേശം പെന്റൂണിയ ഫഌറ്റില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശി മീനു കുര്യന്‍ എന്ന മിനു മുനീറിന്റെ പരാതിയില്‍ ഫളാറ്റിന്റെ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ പത്തനംതിട്ട അടൂര്‍ സ്വദേശിനി സുമിത മാത്യു, സഹായി മനോജ് എന്നിവര്‍ക്കെതിരെയാണ് കേസ്. പരാതിക്കൊപ്പമുള്ള സിസിടിവി ദൃശ്യത്തില്‍ പുരുഷന്റെ അടിയേറ്റ് നടി നിലത്തു വീഴുന്നുണ്ട്. ഫ്‌ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ ബില്‍ഡര്‍ അനധികൃതമായി ഓഫിസ് മുറി നിര്‍മിച്ചത് ചോദ്യം ചെയ്ത തന്നെ സുമിത മാത്യുവും സഹായിയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നായിരുന്നു മീനുവിന്റെ പരാതി.
എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം സുമിത മാത്യു മറ്റൊരു വീഡിയോ ദൃശ്യം സഹിതം പൊലീസിനെ സമീപിച്ചു. ഇതില്‍ സുമിത മാത്യുവിനെ നടി പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്നുണ്ട്. കോടതി ഉത്തരവ് ലംഘിച്ച് ഓഫിസിലേക്ക് കയറിയതിനാല്‍ ഈ സമയം പോലീസും സ്ഥലത്തുണ്ടായിരുന്നു. വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ ഇവരെ പിടിച്ചുമാറ്റാനായില്ല. ഓഫിസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതാണെന്നും പഞ്ചായത്തില്‍ നിന്ന് കെട്ടിട നമ്പര്‍ ലഭിച്ചതാണെന്നും ഫ്‌ളാറ്റ് ജീവനക്കാര്‍ പറയുന്നു. ഫഌറ്റില്‍ സിനിമാ ചിത്രീകരണം നടത്താന്‍ അനുമതി തേടിയപ്പോള്‍ അത് നിഷേധിച്ചതിന്റെ വൈരാഗ്യമാണ് പരാതിക്കും ആക്രമണത്തിനും പിന്നിലെന്നും മീനുവിനെതിരെ സുമിതയും കൂട്ടരും പരാതിയില്‍ പറയുന്നു. ഇരുകൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് നെടുമ്പാശേരി സി.ഐ പി.എം. ബൈജു അറിയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട മീനു ഡാ തടിയാ, കലണ്ടര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.