യുവാക്കളെ ത്രസിപ്പിക്കുന്ന മറ്റൊരു ഇറോട്ടിക് ത്രില്ലർ കൂടി തെലുങ്കിൽ നിന്ന് എത്തുകയാണ്. കമ്മിറ്റ്‌മെന്റ് എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. ചൂടൻ രംഗങ്ങളും ഗ്ലാമർ പ്രദർശനവും ആക്ഷനും ആണ് ഈ ടീസറിന്റെ പ്രധാന ആകർഷണം. തേജസ്വി മടിവാല, അന്വേഷി ജെയ്ൻ, അമിത് തിവാരി, ശ്രീനാഥ്, രമ്യ, സൂര്യ ശ്രീനിവാസ്, സിമർ സിംഗ്, തനിഷ്‌ക് രാജൻ, രാജ രവീന്ദ്ര എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലക്ഷ്മികാന്ത് ചെന്ന ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
വലിയ ക്യാൻവാസിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ടീസർ നൽകുന്ന സൂചന. നരേഷ് കുമരൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബൽദേവ് സിംഗ്, നീലിമ ടി എന്നിവർ ചേർന്ന് ഫുട് ലൂസ് എന്റർടെയ്ൻമെന്റ്, എഫ് ത്രീ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിലാണ്. സംവിധായകൻ ലക്ഷ്മികാന്ത് ചെന്ന തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും. സജീഷ് രാജേന്ദ്രൻ, നരേഷ് റാണ എന്നിവർ ചേർന്ന് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത് കാർത്തിക് – അർജുൻ, സന്തോഷ് ഹർഷ, കല്ലി കല്യാൺ എന്നിവർ ചേർന്നാണ്. പ്രവി പുടി ആണ് കമ്മിറ്റ്‌മെന്റ് എഡിറ്റ് ചെയ്തിരിക്കുന്നത്. തെലുഗു ഫിലിം നഗർ യൂട്യൂബ് ചാനലിൽ ഇന്നാണ് ഈ ടീസർ റീലീസ് ചെയ്തത്. റീലീസ് ചെയ്ത് മണിക്കൂറുകൾക്കകം മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഈ ടീസർ നേടിയെടുത്തത് എന്ന് തന്നെ പറയാൻ സാധിക്കും. ചിത്രം തീയേറ്റർ റീലീസ് ആണോ അതോ ഒറ്റിറ്റി പ്ലാറ്റ്ഫോമിലാണോ എത്തുക എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
കോമഡി ട്രാക്കിൽ നിന്നും മാറി ഒട്ടേറെ ആഴത്തിലുള്ള കഥാപാത്രങ്ങളേയും അഭിനയ മുഹൂർത്തങ്ങളും അവതരിപ്പിച്ച് അമ്പരപ്പിച്ച നടൻ ഇന്ദ്രൻസിനെ വാഴ്ത്തി യുവനടൻ ഉണ്ണി മുകുന്ദൻ. കോസ്റ്റ്യൂം ഡിസൈനറായി സിനിമാ രംഗത്തെത്തിയ ഇന്ദ്രൻസ് പിന്നീട് ഹാസ്യനടനായാണ് അഭിനയ ജീവിതം ആരംഭിച്ചത്. ഇന്ന് മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യമായ താരം എളിമ കൊണ്ടും വിനയം കൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്തിരുന്നു.
താരത്തിന്റെ താഴ്മയേയും വിനയത്തേയും കുറിച്ച് വാചാലനായിരിക്കുകയാണ് ഇപ്പോൾ യുവതാരം ഉണ്ണി മുകുന്ദൻ. ഇന്ദ്രൻസിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ അദ്ദേഹത്തെ പറ്റി വിവരിച്ചതിങ്ങനെ: ‘വിനയവും താഴ്മയും ഒന്നും ദൗർബല്യത്തിന്റെ ലക്ഷണങ്ങളല്ല എന്ന് നമ്മളെ ബോധ്യപ്പെടുത്തിയ ആ വലിയ മനുഷ്യനൊപ്പം, പ്രിയ ഇന്ദ്രേട്ടനൊപ്പം’.
ഇന്ദ്രൻസിനെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രമാണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്. മേപ്പടിയാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഇരുവരും. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇവേള ബാബുവിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത് അമ്മയില്‍ നി്ന്നും രാജിവെച്ചിരുന്നു. ഈ വിഷയം ഇപ്പോഴും സിനിമാലോകത്ത് വലിയ ചര്‍ച്ചകളുയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
സംഭവത്തില്‍ പ്രമുഖരടക്കം നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ പാര്‍വതിയുടെ രാജി സംഘടന എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍ ബാബുരാജ്. വിവാദ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. അംഗങ്ങള്‍ കൊഴിഞ്ഞ് പോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബാബുരാജ് പറഞ്ഞു.
വിഷയത്തെ ഗൗരവമായി കാണുമെന്നും അദ്ദേഹം അറിയിച്ചു. പാര്‍വതിയും ഇടവേള ബാബുവുമായി ഉള്ള പ്രശ്നം അമ്മ എക്സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്ന് നടി രചന നാരായണന്‍ കുട്ടിയും വ്യക്തമാക്കി. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയായിരുന്നു പാര്‍വതിയുടെ രാജി.
ഞാന്‍ A.M.M.A യില്‍ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാന്‍ നോക്കി കാണുന്നു’, എന്ന് രാജി വിവരം അറിയിച്ച് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.
കൊച്ചി: ബിനീഷ് കോടിയേരിയെ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽനിന്നു പുറത്താക്കണമെന്ന് ആവശ്യം. അമ്മ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ ആവശ്യമുയർന്നത്.
അമ്മ പ്രസിഡന്റ് മോഹൻലാൽ പങ്കെടുത്ത യോഗത്തിലാണ് ആവശ്യം. കൊച്ചിയിൽ യോഗം പുരോഗമിക്കുകയാണ്. ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. ആവശ്യത്തെ എതിർത്തു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയിൽനിന്ന് പുറത്താക്കിയ സാഹചര്യമുണ്ടായിരുന്നു. സംഘടനയിലെ രണ്ടംഗങ്ങൾക്ക് രണ്ടു നീതി എന്ന തരത്തിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് അംഗങ്ങൾ ചുണ്ടിക്കാട്ടുന്നത്.
‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ ഇവര്‍ മൂന്നു പേരുമാണ് എന്റെ ഹീറോസ്…’ മലയാളികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏറ്റെടുത്തതാണ് ഈ ഡയലോഗ്. 2014-ല്‍ തിയേറ്ററുകളിലെത്തിയ ‘സെവന്‍ത് ഡേ’ എന്ന ചിത്രത്തിലേതാണ് ഈ ഡയലോഗ്. പൃഥ്വിരാജിന്റെ ഈ ഡയലോഗ് ഇന്നും എടുത്ത് പ്രയോഗിക്കാറുണ്ട് പലരും. ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’ എന്ന പേരില്‍ പുതിയ ചിത്രം ഒരുങ്ങുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ സ്വീകരിച്ചു.
ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം മികച്ച സ്വീകാര്യത നേടി. പത്ത് ലക്ഷത്തിലും അധികം പേരാണ് ചിത്രത്തിന്റെ ടീസര്‍ കണ്ടത്. ഗ്രാമ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’. ധീരജ് ഡെന്നിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കല്‍ക്കി എന്ന സിനിമയില്‍ ഗോവിന്ദ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ധീരജ് ഡെന്നി ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന സിനിമയിലൂടെ നായക നിരയിലേക്കെത്തുന്നു.
സസ്പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ കോമഡിക്കും പ്രധാന്യം നല്‍കുന്നുണ്ട്. സംവിധായകന്‍ ശരത് ജി മോഹന്‍ ആണ് ചിത്രത്തിന്റെ രചനയും. ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും റെക്സണ്‍ ജോസഫ് സിനിമയുടെ ചിത്രസംയോജനവും നിര്‍വഹിക്കുന്നു.
സജി നായർ – ശാലു മേനോൻ താര ദമ്പതികൾ വർഷങ്ങളായി അഭിനയ മേഖലയിൽ സജീവം ആണ്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന ശാലു അടുത്തിടെയാണ് അഭിനയത്തിൽ സജീവം ആകുന്നത്. പ്രമാദമായ സോളാർ കേസിൽപെട്ട് ജയിൽ വാസത്തിനു ശേഷം ആയിരുന്നു ശാലുവിന്റെ വിവാഹം നടക്കുന്നത്. 2016 ൽ ആയിരുന്നു നടൻ സജിയുമായി ശാലുവിന്റെ വിവാഹം നടന്നത്. ശേഷം ശാലു അഭിനയത്തിൽ മടങ്ങി എത്തിയെങ്കിലും സജി അഭിനയത്തിൽ സജീവം ആയിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവം ആയ സജി നായർ അടുത്തിടെയായി പങ്കിടുന്ന ചില ഫേസ്ബുക്ക് പോസ്റ്റുകൾ ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
ആലിലത്താലി എന്ന സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ശാലുവും സജി നായരും അടുക്കുന്നത്. . അതിന് ശേഷം ആണ് ഇരുവരും നല്ല സുഹൃത്തുക്കളായതും പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിൽ ആകുന്നതും. വീട്ടു വിശേഷങ്ങളാണ് തങ്ങൾ കൂടുതലും പങ്ക് വച്ചിരുന്നതെന്ന് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ ശാലു പറഞ്ഞിരുന്നു.
ഇരുവരും പ്രണയത്തിൽ ആണെന്ന് ആദ്യം തന്നെ സീരിയൽ മേഖലയിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഗോസിപ്പുകൾ ആയിരിക്കും എന്നായിരുന്നു പൊതുവെയുള്ള സംസാരം.ശേഷമാണ് 2016 സെപ്റ്റംബറിൽ സജി നായരുടെയും ശാലു മേനോന്റെയും വിവാഹം നടന്നത്. ഗുരുവായൂര്‍ അമ്പല നടയില്‍ വച്ച് വളരെ ലളിതമായ വിവാഹ ചടങ്ങുകളിലൂടെ സജി ശാലുവിനെ സ്വന്തമാക്കി. ഇരുവരും തമ്മിൽ നല്ല രീതിയിൽ കുടുംബജീവിതം മുൻപോട്ട് പോകുന്നതിന്റെ ഇടയിൽ ആണ് പുതിയ സംസാരം ഉടലെടുത്തത്.
അടുത്തിടെയായി സജി നായർ പങ്ക് വയ്ക്കുന്ന പോസ്റ്റുകൾ ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഒരുപാട് നിരാശയും, അൽപ്പം നൊമ്പരം ഉണർത്തുനന്നതുമായ പോസ്റ്റുകൾ ആണ് സജി പങ്ക് വയ്ക്കുന്നത്. നിരവധി ആരാധകർ സജിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും ഉണ്ട്. ഇരുവരും ഒരുമിച്ചല്ല ഇപ്പോൾ താമസം എന്നും, എന്തൊക്കെയോ അസ്വാരസ്യങ്ങൾ ഇരുവർക്കും ഇടയിൽ ഉള്ളതായുള്ള ചില സൂചനകൾ അല്ലെ സജിയുടെ പോസ്റ്റുകളിൽ നിന്നും ഉയരുന്നത് എന്ന സംസാരവും സോഷ്യൽ മീഡിയയിൽ പരക്കെ നടക്കുന്നുണ്ട്. എന്നാൽ ഇതിനോട് ശാലു ഇതുവരെയും പ്രതികരിച്ചിട്ടില്ല.
മരണമേ നീയെന്നെ വന്നോന്നു പുല്കിടുമോ, അസഹ്യമാം വേദനയോടെയെൻ മനസ്സിനെ തഴുകുന്നത് ആരെന്നു അറിയുന്നില്ല ഞാൻ, ഇനിയും മുൻപോട്ട് നീങ്ങുവാൻ വയ്യെനിക്ക്. തളരുന്നു എൻ തനുവും മനവും. തളർന്നുവീണു നിൻ മടിയിൽ ഉറങ്ങണം. ഇനിയെന്നെ ആരും ഉണർത്താതിരിക്കട്ടെ. എന്ന ഒരു കോട്ട് ആണ് സജി പങ്ക് വച്ചത്. എന്തുപ്പറ്റി എന്ന് പലരും ചോദിക്കുമ്പോൾ നിരവധി അഭിപ്രായങ്ങൾ ആണ് സജി ആരാധകരോടായി പറയുന്നത്. ഇനിയെങ്കിലും ഞാൻ പ്രതികരിച്ചില്ലെങ്കിൽ അത് മോശമല്ലേ എന്നും ഒരു ആരാധകനോടായി നടൻ ചോദിക്കുന്നുണ്ട്.
മോഹൻലാൽ ബി ഉണ്ണിക്കൃഷ്ണൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു. വില്ലൻ എന്ന ചിത്രത്തിന് ശേഷം ഒരു മാസ്സ് എന്റർടൈനർ ആയിട്ടാണ് ഈ കൂട്ടുകെട്ടിന്റെ അടുത്ത വരവ് ഹിറ്റ് മേക്കർ ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. നർമ്മത്തിന് പ്രാധാന്യം ഉള്ള ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണ്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. ആറാട്ട് എന്നാണ് ചിത്രത്തിന്റെ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന രസകരമായ കഥാപാത്രമായാണ് ചിത്രത്തിൽ ലാലേട്ടൻ എത്തുന്നത്. 2255 എന്ന നമ്പറിൽ ഒരു ബ്ലാക്ക് ബെൻസും താരത്തിന് ഈ ചിത്രത്തിലുണ്ട്. സ്ശ്രദ്ധ ശ്രീനാഥാണ് നായിക.
നവംബറിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. വലിയ താര നിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്. ഹലോ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന് ആദ്യാവസാനം നിറഞ്ഞാടാൻ സാധിക്കുന്ന ഒരു ചിത്രമാകും ഇതെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മാടമ്പിയും ഗ്രാന്റ്മാസ്റ്ററും മിസ്റ്റര്‍ ഫ്രോഡും വില്ലനുമാണ് ഈ കൂട്ടുകെട്ടിലെ മറ്റു ചിത്രങ്ങൾ.
മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രമാണ് കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തിയ സുരരൈ പോട്രു’. നിരവധിപ്പേരാണ് ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയതാരം വിജയ് ദേവരകൊണ്ട. ചിത്രത്തെയും സൂര്യയേയും അഭിന്ദിച്ച താരം സുധ കൊങ്കര എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത് എന്നും ട്വിറ്ററിൽ കുറിച്ചു.
‘സുഹൃത്തുക്കളൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാൻ സുരരൈ പോട്രുവെന്ന ചിത്രത്തിൽ മുഴുകി ഇരിക്കുകയായിരുന്നു. സൂര്യ താങ്കൾ എന്തൊരു പെർഫോമറാണ്..എങ്ങനെയാണ് ഇതെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച നടിയെ സുധ കണ്ടെത്തിയത്. എത്ര അവിസ്മരണീയമായാണ് ചിത്രത്തിൽ ഇരുവരും അഭിനയിച്ചത്.’ വിജയ് ദേവരകൊണ്ട ട്വിറ്ററിൽ കുറിച്ചു.
ഇരുതി സുട്രിലൂടെ ശ്രദ്ധേയമായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. അപര്‍ണ ബാലമുരളി ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നുണ്ട്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യമായതിനാലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ സുരരൈ പോട്രു റിലീസ് ചെയ്തത്.
ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രം മതി അഭിജ എന്ന നടിയെ മലയാളികൾക്ക് തിരിച്ചറിയാൻ.സൂരജ് വെഞ്ഞാറമൂടും അഭിജയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ മലയാളികൾ ഏറ്റെടുത്തതായിരുന്നു.മികച്ച അഭിനയത്തിലൂടെ വളരെ പെട്ടന്ന് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അഭിജ.ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.സദാചാര വാദികൾക്ക് എന്നും കണക്കിന് മറുപടി കൊടുക്കാറുള്ള താരം കൂടിയാണ് അഭിജ.അതുകൊണ്ട് തന്നെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വൈറലായി മാറാറുമുണ്ട്.സിനിമയിൽ കൂടുതലും ഗ്രാമീണ വേഷങ്ങളിലാണ് തിളങ്ങുന്നതെങ്കിലും സിനിമാലോകത്തിന് പുറത്ത് ആള് മോഡേൺ ആണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്.അത്തരത്തിൽ ഇപ്പോഴിതാ അഭിജയുടെ പുതിയ ചിത്രങ്ങളും ഏറ്റെടുത്ത് വൈറലാക്കി മാറ്റിയിരിക്കുകയാണ് സോഷ്യൽ ലോകം .
സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള താരത്തിന്റെ മോഡേൺ ചിത്രങ്ങളെ പിന്തുണച്ചും എതിർത്തും നിരവധി ആളുകൾ രംഗത്ത് വരാറുണ്ട് .ഇക്കഴിഞ്ഞ ദിവസം അനശ്വര രാജന്റെ ചിത്രങ്ങൾക്ക് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം ഉണ്ടായിരുന്നു.നിരവധി ആരാധകർ അനശ്വരയെ പിന്തുണച്ചും എതിർത്തും രംഗത്ത് വന്നിരുന്നു .മലയാളത്തിലെ പ്രമുഖ നടിമാർ റീമ കല്ലിങ്കൽ , അനാർക്കലി മരക്കാർ അടക്കം നിരവധി താരങ്ങൾ അനശ്വരയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.അതോടൊപ്പം പിന്തുണ അറിയിച്ച് അഭിജയും തന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.സ്ത്രീകൾക്ക് കാലുകൾ മാത്രമല്ല ബട്ടും ബ്രയിൻസുമുണ്ടെന്നായിരുന്നു സദാചാര ആങ്ങളമാർക്ക് അഭിജ മറുപടി നൽകിയത്.ഇന്ന.ർ വേഷത്തിലുള്ള താരത്തിന്റെ ഒരു ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ പുതിയ താരത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.സാദാരണ വേഷങ്ങളിൽ താരം എത്തുന്ന ചിത്രങ്ങളിലെ അഭിനയങ്ങൾക്ക് ആരാധകരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.വെത്യസ്തമായ കഥാപാത്രങ്ങളൊക്കെ അതിന്റെ തനിമയിൽ അഭിനയിച്ചുപൊലിപ്പിക്കാൻ താരത്തിന് പ്രത്യേക കഴിവ് തന്നെയാണ്.അമൽ നീരദ് ചിത്രം ബാച്ചിലർ പാർട്ടിയിലൂടെയാണ് താരം സിനിമാലോകത്തേക്ക് എത്തിയത്.ബാച്ചിലർ പാർട്ടിക്ക് പുറമെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി , ലവ് ഇന്റു 24 , ഞാൻ സ്റ്റീവ് ലോപ്പസ് , ആക്ഷൻ ഹീറോ ബിജു , സെക്കൻഡ്‌സ് , ലുക്കാ ചുപ്പി അടക്കം നിരവധി സിനിമകളിൽ വെത്യസ്തമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്.
പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചതോടെ ചില കപട സദാചാരവാദികൾ അഭിപ്രായങ്ങളും വിമർശനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്.വിമര്ശനങ്ങളെക്കാൾ കൂടുതൽ പിന്തുണയും ചിത്രത്തിന് ലഭിക്കുന്നുണ്ട്.എന്തായാലും താരത്തിന്റെ പുതിയ ചിത്രം ആരാധകരും സോഷ്യൽ മീഡിയയും ഒരുപോലെ ഏറ്റെടുത്തിട്ടുണ്ട്.പുതിയ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കാറുള്ള താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടന്ന് വൈറലാക്കി മറ്റാരുമുണ്ട് .എന്തായാലും സദാചാര ആങ്ങളമാർക്ക് തിരിച്ചടി കൊടുക്കുന്ന ചിത്രം തന്നെയാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
നയന്‍താര നായികയാവുന്ന ആക്ഷന്‍ ക്രൈം ത്രില്ലര്‍ ‘നേട്രികണ്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. താരത്തിന്റെ ജന്‍മദിനത്തിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. നയന്‍താരയുടെ 65ാം ചിത്രമാണ് നേട്രികണ്‍. സീരിയല്‍ കില്ലറെ വേട്ടയാടുന്ന അന്ധയായ വ്യക്തി ആയാണ് നയന്‍താര ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.
മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജ്മല്‍ അമീര്‍ ആണ് വില്ലന്‍ ആയെത്തുന്നത്. മണികണ്ഠന്‍, ശരണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഗ്‌നേശ് ശിവന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. കൈയ്യില്‍ ആയുധമേന്തി, മുഖം മുറിഞ്ഞ് രക്തം ഒലിക്കുന്ന രീതിയിലാണ് നയന്‍താര പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. കൊറിയന്‍ ചിത്രം ബ്ലൈന്‍ഡിന്റെ റീമേക്ക് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍ കാഴ്ച നഷ്ടപ്പെടുന്ന സമര്‍ഥയായ പൊലീസ് ഉദ്യോഗസ്ഥയുടെ കഥയാണ് ബ്ലൈന്‍ഡ് പറയുന്നത്. രജനീകാന്ത് നായകനായി 1981ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ‘നെട്രികണ്‍’. ഈ പേര് രജനിയുടെ അനുമതിയോടെയാണ് സിനിമയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.