ആരാണ് ആ നാലാമൻ ? അബു ജോൺ കുരിശിങ്കലായി ദുൽഖറോ ഫഹദോ…! ‘ബിഗ്ബി’യുടെ രണ്ടാം ഭാഗം; ആകാംക്ഷ സമ്മാനിക്കുന്ന ഉത്തരവുമായി നടി മംമ്ത മോഹൻദാസ്

ആരാണ് ആ നാലാമൻ ? അബു ജോൺ കുരിശിങ്കലായി ദുൽഖറോ ഫഹദോ…!  ‘ബിഗ്ബി’യുടെ രണ്ടാം ഭാഗം; ആകാംക്ഷ സമ്മാനിക്കുന്ന ഉത്തരവുമായി നടി മംമ്ത മോഹൻദാസ്
November 23 16:15 2020 Print This Article

മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ‘ബിഗ്ബി’യുടെ രണ്ടാം ഭാഗം. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന്റെ മൂന്നു ദിവസം മുൻപാണ് രാജ്യം കോവിഡ് ലോക്ഡൗണിലേക്ക് പോയത്. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിങ് 2021ലേക്ക് മാറ്റി. കുരിശിങ്കൽ കുടുംബത്തിലെ ആ നാലാമനായ അബു ജോൺ കുരിശിങ്കലായി ദുൽഖറോ ഫഹദോ എത്തുമെന്ന ചർച്ച പുരോഗമിക്കുന്നതിനിടെ ആകാംക്ഷ സമ്മാനിക്കുന്ന ഉത്തരവുമായി എത്തിയിരിക്കുകയാണ് നടി മംമ്ത മോഹൻദാസ്.

ഒരു അഭിമുഖത്തിലാണ് താരം അതേ കുറിച്ച് പറഞ്ഞത്.‘ ആ കഥാപാത്രമായി ഒരു സ്റ്റാർ തന്നെയെത്തും. അതു തീരുമാനമായി ആളെയും തീരുമാനിച്ചു. പക്ഷേ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. കാത്തിരിക്കൂ ഒരു താരം തന്നെ ആ വേഷത്തിലെത്തും. മമ്മൂക്ക വീടിന് പുറത്തിറങ്ങിയാൽ അന്ന് ബിലാൽ തുടങ്ങും.’ പ്രതീക്ഷയേറ്റി മംമ്ത പറഞ്ഞു. 2007ലായിരുന്നു ‘ബിഗ്ബി’ റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ സ്റ്റൈലൻ കഥാപാത്രം ആരാധകർക്ക് എക്കാലത്തും പ്രിയപ്പെട്ടതാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles