തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മേഘ്ന രാജ്. മേഘ്ന ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും ചിരു പുനർജനിച്ചുവെന്നുമെല്ലാം അവകാശപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന വ്യാജ യൂട്യൂബ് വീഡിയോകള്‍ക്കെതിരെയാണ് മേഘ്നയുടെ കുറിപ്പ്.
“ഒരുപാട് നാളായി നിങ്ങളോട് സംസാരിച്ചിട്ട്. ഞാൻ എല്ലാം പറയാം, ഉടനെ തന്നെ. അതുവരെ കാഴ്ച്ചക്കാരെ കിട്ടാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകൾ നിങ്ങൾ ശ്രദ്ധിക്കരുത്. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചുമുള്ള എന്ത് വാർത്തയും ഞാൻ നേരിട്ട് നിങ്ങളുമായി പങ്കുവയ്ക്കുന്നതായിരിക്കും” മേഘ്ന സോഷ്യൽമീഡിയിൽ കുറിച്ചു…
ഹൃദയസ്തംഭനത്തെത്തുടർന്ന് ഇക്കഴിഞ്ഞ ജൂണിലായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം. ആരാധകർക്കും തെന്നിന്ത്യൻ സിനിമാ ലോകത്തിനും ഇന്നും ഞെട്ടലാണ് നടൻ ചിരഞ്ജീവി സർജയുടെ വിയോഗം. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018 ൽ ലാണ് ഇരുവരും വിവാഹിതരായത്.
വിദേശങ്ങളിലും ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന ‘ഡ്രൈവ് ഇന്‍’ സിനിമാ പ്രദര്‍ശനം ഇനി മുതല്‍ കേരളത്തിലും. ബംഗളൂരു, ഡല്‍ഹി, മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും ഈ സംവിധാനത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ച സണ്‍സെറ്റ് സിനിമാ ക്ലബ്ബ് എന്ന കമ്പനിയാണ് കേരളത്തിലേക്കും ‘ഡ്രൈവ് ഇന്‍ സിനിമ’ പ്രദര്‍ശനവുമായി എത്തുന്നത്.
കൊച്ചിയില്‍ അടുത്ത മാസം നാലിനാണ് ഉദ്ഘാടന പ്രദര്‍ശനം. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടല്‍ ആയിരിക്കും വേദി. 15 അതിഥികള്‍ക്കാണ് ആദ്യ പ്രദര്‍ശനത്തിന് അവസരമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. സോയ അഖ്തറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘സിന്ദഗി ന മിലേഗി ദൊബാര’യാണ് ഉദ്ഘാടന ചിത്രം.
തുറസ്സായ സ്ഥലത്ത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സമയത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില്‍ തന്നെയിരുന്ന് ബിഗ് സ്‌ക്രീനില്‍ സിനിമ കാണാവുന്ന സംവിധാനമാണ് ഡ്രൈവ് ഇന്‍ സിനിമകള്‍. കൃത്യമായ അകലം പാലിച്ച് ഒരു വലിയ സ്‌ക്രീനിന് അഭിമുഖമായി പാര്‍ക്ക് ചെയ്തിരിക്കുന്ന സ്വന്തം കാറുകളിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് ഇവര്‍ ഒരുക്കുന്നത്. കാറിന്റെ സ്പീക്കറിലൂടെത്തന്നെ സിനിമയുടെ ഓഡിയോയും എത്തിക്കും. പ്രദര്‍ശനത്തിന്റെ ടിക്കറ്റ് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാനുള്ള സംവിധാനവും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്.
സത്യം എന്നായാലും മറ നീക്കി പുറത്തു വരുമെന്നാണ് പറയാറ്. കുഴിച്ചു മൂടപ്പെട്ട ആ സത്യം വെളിപ്പെടുമോ ? ജോര്‍ജ് കുട്ടിയേയും കുടുംബത്തേയും സ്നേഹിക്കുന്നവര്‍ അത് ആഗ്രഹിക്കുന്നില്ല. അത് യാഥാര്‍ഥ്യമാകുമോ എന്നറിയാന്‍ ദൃശ്യം –2 പുറത്തിറങ്ങുന്നതു വരെ കാത്തിരിക്കണം. കോവിഡിനെ മറികടന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണ്
ജീത്തു ജോസഫ് തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഒരു ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിച്ച ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും പിന്നിടുള്ള ജീവിതമാണ് ദൃശ്യം – 2 വിലൂടെ പറയുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. നിരവധി വൈകാരിക മുഹൂർത്തങ്ങളും സസ്പെൻസുമൊക്കെ കോർത്തിണക്കിയായിരിക്കും അവതരണം.
മോഹൻലാൽ, മീന, അൻസിബ, എസ്തർ, എന്നിവർ കുടുംബാംഗങ്ങളെ വീണ്ടും പ്രതിനിധീകരിക്കുന്നു. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം അനിൽ ജോൺസൺ, സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് വിനായകൻ. കലാസംവിധാനം -രാജീവ് കോവിലകം. നിശ്ചലമായാഗ്രഹണം -ബെന്നറ്റ്.
മേക്കപ്പ്ജിതേഷ് പൊയ്യ . കോസ്റ്റ്യും ഡിസൈൻ ലിൻഡ ജീത്തു. അസ്സോസ്സിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ.
സഹസംവിധാനം – സോണി കുളക്കട, അർഷാദ് അയൂബ്. പ്രൊഡക്‌ഷൻ കൺട്രോളർ.സിദ്ദു പനയ്ക്കൽ. പ്രൊഡക്‌ഷൻ എക്സികുട്ടീവ്: സേതു അടൂർ, പ്രൊഡക്‌ഷൻ മാനേജർ. പ്രണവ് മോഹൻ. ഫിനാൻസ് കൺട്രോളർ ശശിധരൻ കണ്ടാണിശ്ശേരിൽ. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം ആശീർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. ആന്റണി പെരുമ്പാവൂർ ആണ് നിർമാണം.
സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ ഇപ്പോള്‍ വിവിധ ചലഞ്ചുകളുടെ കാലമാണ്. കപ്പിള്‍ ചലഞ്ച്, ചിരി ചലഞ്ച്, സിംഗിള്‍ ചലഞ്ച് തുടങ്ങിയവയെല്ലാം തരംഗമായി മാറിയിരിക്കുകയാണ്. പ്രശസ്തരുള്‍പ്പടെ സോഷ്യല്‍ മീഡിയയില്‍ കപ്പിള്‍ ചലഞ്ചിന്റെ ഭാഗമാകാത്തവര്‍ ചുരുക്കം.
ഇപ്പോഴിതാ, കപ്പിള്‍ ചലഞ്ചിന്റെ ഭാഗമായി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലായി മാറിയിരിക്കുകയാണ്. അതിനുകാരണം മറ്റൊന്നുമല്ല, അത്രയേറെ രസകരമാണ് ധര്‍മജന്റെ പോസ്റ്റ്.
താനും സുഹൃത്ത് രമേഷ് പിഷാരടിയും ഒന്നിച്ചുള്ള ഒരു ചിത്രമാണ് കപ്പിള്‍ ചലഞ്ച് എന്ന പേരില്‍ ധര്‍മജന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ കറുത്തമ്മയായാണ് ധര്‍മജന്‍. കൊച്ചു മുതലാളിയുടെ വേഷത്തിലാണ് പിഷാരടി പ്രത്യക്ഷപ്പെട്ടത്.
ഇരുവരും ഒരു കോമഡി സ്‌കിറ്റിനായി മേക്കപ്പ് ചെയ്ത ചിത്രമാണ് ഇത്. ധര്‍മ്മജന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Darmajanbolgattyofficial/posts/1580011198826859
യാത്രക്കാരനെ പോലെ എത്തി ഓട്ടോ ഡ്രൈവര്‍ക്ക് സര്‍പ്രൈസായി സിനിമയിലേക്ക് പാടാന്‍ അവസരം നല്‍കി ഞെട്ടിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഇമ്രാന്‍ ഖാനാണ് ഗോപി സുന്ദറിന്റെ സര്‍പ്രൈസ് ഓഫര്‍ ലഭിച്ചത്.
റിയാലിറ്റി ഷോയിലൂടെ ഗായകനെന്ന നിലയില്‍ പ്രശസ്തി നേടിയെങ്കിലും കൊല്ലത്ത് ഓട്ടോ ഓടിച്ചാണ് ഇമ്രാന്‍ ഖാന്‍ ജീവിക്കുന്നത്. അതിനിടയില്‍ ചില സ്വകാര്യ ടെലിവിഷന്‍ പരിപാടികളിലും മുഖം കാണിച്ചിരുന്നു. അത്തരമൊരു പരിപാടിയില്‍ വച്ചാണ് ഒരു പാട്ടു നല്കാമെന്ന് ഗോപിസുന്ദര്‍ ഇമ്രാന് വാക്കു നല്കുന്നത്.
എന്നാല്‍ ആ അവസരം ഇമ്രാന് നല്‍കുന്നത് അല്‍പ്പം വ്യത്യസ്തമായി തന്നെയാവാമെന്ന് ഗോപി സുന്ദര്‍ തീരുമാനിച്ചു. അതിനായി അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തം വാഹനത്തില്‍ കൊല്ലത്ത് എത്തി. പിന്നീട്, ഒരു യാത്രക്കാരനെന്ന മട്ടില്‍ ഇമ്രാന്‍ ഖാന്റെ ഓട്ടോയില്‍ കയറുകയായിരുന്നു.
യാത്രക്കാരനെ പോലെ തന്റെ ഓട്ടോയില്‍ കയറിയത് ഗോപി സുന്ദറാണെന്ന് ഇമ്രാനും തിരിച്ചറിഞ്ഞില്ല. കാരണം മാസ്‌കും തൊപ്പിയും ധരിച്ചുകൊണ്ടായിരുന്നു ഗോപീ സുന്ദര്‍ എത്തിയത്. ഒടുവില്‍ ഒരു ചായ കുടിക്കാന്‍ നിറുത്തണമെന്ന് ആവശ്യപ്പെട്ട് വാഹനം നിറുത്തി പുറത്തേക്കിറങ്ങിയപ്പോള്‍ സൗഹൃദ സംഭാഷണത്തിന്റെ ഭാഗമായി ഇമ്രാന്‍ യാത്രികന്റെ പേര് ചോദിച്ചു.
ഗോപിസുന്ദര്‍ എന്നു പറഞ്ഞു കൈ കൊടുത്തതും ഇമ്രാന്‍ ഞെട്ടിപ്പോയി. കണ്ടുമുട്ടലിന്റെ ഞെട്ടല്‍ മാറും മുന്പ് പുതിയ പാട്ടിന്റെ അഡ്വാന്‍സും ഗോപിസുന്ദര്‍ ഇമ്രാന്റെ കയ്യില്‍ നല്കി. ഇമ്രാന്‍ ആദ്യമായി പാടിയ പള്ളിയുടെ മുറ്റത്തു വച്ചായിരുന്നു ഈ അപൂര്‍വ്വ കൂടിക്കാഴ്ച നടന്നതെന്നാണ് മറ്റൊരു പ്രത്യേകത.
ഇമ്രാന്‍ ഖാനൊപ്പം ഓട്ടോയില്‍ കൊല്ലത്തിലൂടെ സഞ്ചരിച്ച ഗോപിസുന്ദര്‍ പുതിയ പാട്ടിന്റെ ഈണം ഇമ്രാനെ പഠിപ്പിക്കുകയും ചെയ്തു. ബി.കെ ഹരിനാരായണനാണ് പാട്ടിന് വരികളൊരുക്കുന്നത്. അധികം കാലതാമസമില്ലാതെ പാട്ടിന്റെ റെക്കോര്‍ഡിങ് ഉണ്ടാകുമെന്നും ഗോപിസുന്ദര് അറിയിച്ചു. ഇമ്രാന്‍ ഖാന് സര്‍പ്രൈസ് നല്കുന്ന വിഡിയോ ഗോപിസുന്ദര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
https://www.facebook.com/Official.GopiSundar/posts/2830817867018725
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കഥാപാത്രങ്ങളെ അനശ്വരമാക്കി ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരമായി മാറിയ നടിയാണ് വിദ്യ ബാലൻ. ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് സാധിച്ചു. കുറേ നാളുകൾക്ക് മുമ്പ് വിദ്യ ബാലൻ പറഞ്ഞ ഒരു പ്രസ്താവന ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
പുരോഗമന ചിന്തകൾ മുന്നോട്ട് വെക്കുന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ഇത് വീണ്ടും ചർച്ചയായത്. ഒരു സിനിമ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഈ വിഷയം സംസാരിച്ചത്. സെക്‌സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണെന്നാണ് താരം പറയുന്നത്. ഇത്തരം വിഷയങ്ങളെക്കുറിച്ച് നാം തുറന്നു സംസാരിക്കാൻ എന്തിനാണ് മടിക്കുന്നത്.
ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളിൽ മാത്രമേ സെക്സിൽ ഇടപെടാവുള്ളൂ എന്നും അത് ജന്മം നൽകുന്ന ഒരു പ്രക്രിയകൂടിയാണെന്നും മാത്രമാണ് നമ്മുടെ ഇന്ത്യൻ സാംസ്കാരികത അനുശാസിക്കുന്നത്. ഇത് നമ്മുടെ സെക്സിന്റെ ഉത്തേജനത്തിനെ, ഇണചേരുമ്പോൾ ഉള്ള പരമാനന്ദത്തെ തടയുകയാണ് ചെയ്യുന്നത്. സമ്പൂർണമായ ഒരു ആസ്വാദനം അവിടെ നഷ്ടപ്പെടുകയും ചെയ്യുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ ഇന്നുവരെ സെക്സിനെക്കുറിച്ച് പരസ്യമായി തുറന്നു സംസാരിക്കാനുള്ള പ്രവണത ഇവിടെ ഇല്ല എന്നുള്ളത് എനിക്കൊരു തമാശയായിട്ടാണ് തോന്നുന്നത്. സെക്സിന് വേണ്ടത്ര പ്രാധാന്യം നൽകാത്തതാണ് ഇതിന് കാരണം.
അതേസമയം സെക്സിന്റെ വികാരം നമ്മളിൽ ഉണർത്തുന്ന സുഖാനുഭൂതി, അത് അനുഭവിക്കുമ്പോൾ ഉള്ള അത്യാനന്ദം, അതിനോടനുബന്ധിച്ചുള്ള നിർവൃതി ജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞു കുളിക്കുകയാണ് ചെയ്യുക. സെക്സിനെക്കുറിച്ചുള്ള ഇത്തരത്തിലുള്ള മിഥ്യാബോധം നാം ഉപേക്ഷിക്കാനുള്ള സമയമാണിത്. താരം പറഞ്ഞു.
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനം കവർന്ന നടിയാണ് സ്വാസിക. ലാൽ ജോസ് വിധി കർത്താവായ ഒരു റിയാലിറ്റി ഷോയിലൂടെയാണ് സ്വാസിക സിനിമാലോകത്തേക്ക് എത്തുന്നത്. തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടി.
ഇപ്പൊൾ സീരിയൽ മേഖലയിലാണ് നടി കൂടുതൽ സജീവം. തൻറെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട് നടി. നടിയുടെ മിക്ക ഫോട്ടോകൾക്ക് താഴെയും മോശമായ രീതിയിലുള്ള കമൻറുകൾ വരാറുണ്ട്. എന്നാൽ ഇത് പലപ്പോഴും നടി അവഗണിക്കുകയാണ് പതിവ്.
ഇപ്പോൾ തന്റെ ഇൻബോക്സിൽ മോശം മെസ്സേജ് അയച്ച ഒരു വ്യക്തിയെ തുറന്നുകാട്ടുകയാണ് താരം. അനന്തു അതിൽ ഇന്ന് പേരുള്ള ഒരു അക്കൗണ്ടിൽ നിന്നും ആണ് നടിക്ക് മോശം മെസ്സേജുകൾ ലഭിച്ചത്. ഇയാൾക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും നടി അറിയിച്ചു.
“കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര് മോശമായി മെസ്സേജുകളും കമ്മെന്റുകളും ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടു, സൈബർ സെല്ലിൽ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഏതൊരു പെണ്ണിനും ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു ഇത് പോലെയുള്ള മോശമായ പ്രവർത്തികൾ കാണേണ്ടി വരും, ഇതിനെതിരെ പ്രതികരിക്കുക.” – സ്വാസിക ഫേസ്ബുക്കിൽ കുറിച്ചു. മോശ മെസ്സേജ് അയച്ച വ്യക്തിയുടെ പ്രൊഫൈൽ ലിങ്ക് സഹിതമാണ് നടി പോസ്റ്റ് പങ്കുവെച്ചത്
പ്രമുഖ മറാത്തി, ഹിന്ദി നടിയും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ ആശാലത വാബ്‌ഗോങ്കര്‍(79 ) കോവിഡ് ബാധിച്ചു മരിച്ചു. സത്താരയില്‍ ആശുപത്രിയിലായിരുന്നു അന്ത്യം.ആശാലതയ്ക്കു കോവിഡ് ബാധിച്ചത് ഒരാഴ്ച മുൻപ് പുരാണ ടെലിവിഷന്‍ ഷോയുടെ ഷൂട്ടിനിടെയായിരുന്നു . ഈ ഷോയുടെ ഷൂട്ടിനിടെ 22 പേര്‍ക്കു വൈറസ് ബാധയേറ്റിരുന്നു.എന്നാൽ ഇതില്‍ ഗുരുതര നിലയില്‍ ആശുപത്രിയിലായത് ആശാലത മാത്രമായിരുന്നു.
ഗോവയില്‍ ജനിച്ച ആശാലത തുടക്കത്തില്‍ കൊങ്കിണി, മറാത്തി നാടകങ്ങളിലാണ് അഭിനയിച്ചിരുന്നത്. പിന്നീട് ചലച്ചിത്ര രംഗത്തെത്തിയ അവര്‍ നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു.
സുശാന്ത് സിങിന്റെയും മുൻ മാനേജർ ദിഷ സാലിയാന്റെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് സിബിഐ. ഇത് സൂചിപ്പിക്കുന്ന നിർണായക തെളിവുകൾ സിബിഐ സംഘത്തിന് ലഭിച്ചു. പ്രാഥമിക അന്വേഷണത്തിനു ശേഷം കഴിഞ്ഞയാഴ്ച ഡൽഹിയിലേക്കു മടങ്ങിയ സിബിഐ സംഘം ഉടൻ മുംബൈയിൽ തിരികെ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
സുശാന്തിന്റെ മരണകാരണം കണ്ടെത്താൻ നിയോഗിച്ച എയിംസിലെ ഫൊറൻസിക് വിഭാഗം ഉടൻ തങ്ങളുടെ പരിശോധനാ റിപ്പോർട്ട് സിബിഐയ്ക്കു കൈമാറും. ഇന്നലെ റിപ്പോർട്ട് നൽകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പോസ്റ്റ്മോർട്ടം, ആന്തരിക അവയവ പരിശോധന എന്നിവയുടെ റിപ്പോർട്ടുകൾ പുനഃപരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കുന്നത്.
ഇതിന് പുറമേ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ലഹരിമരുന്ന് കേസിൽ താരത്തിന്റെ മുൻ മാനേജർമാരായ ശ്രുതി മോദി, ജയ സഹ എന്നിവരെയും എൻസിബി ചോദ്യം ചെയ്യും. ലഹരി ഇടപാടുമായി ബന്ധപ്പെട്ട സന്ദേശങ്ങളിൽ ഇരുവരുടെയും പേരുവിവരങ്ങൾ ഉണ്ടെന്നാണ് എൻസിബി വ്യക്തമാക്കുന്നത്. റിയ ചക്രവർത്തിയുടെ വാട്ട്സാപ്പ് സന്ദേശങ്ങളിൽ പല ഉന്നതരുടെയും പേര് വിവരങ്ങൾ ഉള്ളതായും റിപ്പോർട്ടുകളുണ്ട്. ദിഷയുടെയും സുശാന്തിന്റെയും മരണം തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ അന്വേഷണം നിർണായക ഘട്ടത്തിലേക്കാവും നീങ്ങുക.
നടന്‍ സൂര്യയെ ചെരുപ്പൂരി അടിച്ചാല്‍ ഒരു ലക്ഷം രൂപ സമ്മാനം നല്‍കാമെന്ന് പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ്മ. സൂര്യ വിദ്യാര്‍ത്ഥികളെയും യുവതലമുറയെയും വഴിതെറ്റിക്കുകയാണെന്നും സൂര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ജീവകാരുണ്യ സംഘടനയായ അഗരം മോശമായ പ്രസ്ഥാനമാണെന്നും ധര്‍മ്മ ആരോപിക്കുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെ നേതാവിനെതിരെ ആരാധകരും രൂക്ഷ വിമര്‍ശനവുമായി എത്തി.
ധര്‍മ്മയുടെ വാക്കുകള്‍;
മൂന്ന് വയസുള്ള കുട്ടിക്ക് മൂന്ന് ഭാഷ പറഞ്ഞുകൊടുക്കുന്നു എന്നാണ് സൂര്യ പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ പോലും അഞ്ച് വയസുമുതലാണ് കുട്ടികള്‍ക്ക് വിദ്യഭ്യാസം നല്‍കുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റുകളുടെ അടുത്തുനിന്നും ദ്രാവിഡ കക്ഷികളില്‍ നിന്നും പണം വാങ്ങിയാണ് സൂര്യ ഇങ്ങനെ ചെയ്യുന്നത്. ഇതിലൂടെ അദ്ദേഹം നിയമങ്ങളെയും സര്‍ക്കാറിനെയും വെല്ലുവിളിക്കുന്നു. ഇതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് സൂര്യയെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍, സൂര്യയെ എവിടെ കണ്ടാലും അവിടെവെച്ച് ചെരുപ്പൂരി അടിക്കണം. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി പ്രസിഡന്റ് അര്‍ജുന്‍ സമ്പത്തിന്റെ വകയായി ഒരു ലക്ഷം രൂപ നല്‍കും.