Movies

ബോളിവുഡ് താരം രൺബീർ കപൂറുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ ശ്രദ്ധ നേടിയ കശ്മീരി മോഡൽ ജുനൈദ് ഷാ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശ്രീനഗറിൽ വെച്ചായിരുന്നു മരണം, കശ്മീരി പത്രപ്രവർത്തകനായ യൂസഫ് ജമീൽ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ചത്. 28 വയസായിരുന്നു.

അനുപം ഖേറിന്റെ ആക്റ്റിംഗ് സ്കൂളിൽ ചേർന്നിരിക്കുകയായിരുന്നു ജുനൈദ് ഷാ എന്നാണ് പുറത്തുവരുന്ന വിവരം. ജുനൈദും രക്ഷിതാക്കളും ഒരു മാസം മുൻപാണ് മുംബൈയിൽ നിന്നും ശ്രീനഗറിൽ തിരിച്ചെത്തിയത്.

രൺബീറുമായുള്ള രൂപസാദൃശ്യം ശ്രദ്ധിക്കപ്പെട്ടതോടെ സമൂഹമാധ്യമങ്ങളിലും ജുനൈദ് താരമായിരുന്നു. ജുനൈദും രൺബീറും തമ്മിലുള്ള രൂപസാദൃശ്യം പങ്കുവച്ചുകൊണ്ടുള്ള 2015ലെ റിഷി കപൂറിന്റെ ട്വീറ്റും ശ്രദ്ധ നേടിയിരുന്നു.

 

മലയാളത്തിൽ ഏറ്റവും കൂടുതൽ തീയറ്ററിൽ പ്രദർശനം നടത്തിയ സിനിമ ആയിരുന്നു ഗോഡ് ഫാദർ ഇതിൽ നായികയായി എത്തിയ താരം ആയിരുന്നു കനക. മലയാളത്തിൽ മോഹൻലാലിൻറെ നായികയായി വിയറ്റനാം കോളനി എന്നി ചിത്രത്തിൽ കൂടി അഭിനയിച്ച താരം തെന്നിന്ത്യൻ സിനിമയിലെ സൂപ്പർഹിറ്റ് നായികയായി മാറുക ആയിരുന്നു. 1989 താരം അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും മലയാളത്തിൽ വമ്പൻ വിജയങ്ങൾ ആണ് താരത്തിന്റെ അഭിനയ ലോകത്തിലെ ശുക്രൻ തെളിയിച്ചത്.

തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകളായ രജനികാന്തിന്റെയും മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും അടക്കം നായികയായി അഭിനയിക്കാൻ ഉള്ള ഭാഗ്യം ലഭിച്ച കനകക്ക് വേണ്ടി ആ കാലത്ത് നിർമാതാക്കൾ കാത്തിരിക്കുന്ന സമയം ആയിരുന്നു. എന്നാൽ ആ തിളക്കങ്ങൾ എല്ലാം പെട്ടന്ന് തകർന്നു വീഴുക ആയിരുന്നു. കനക എന്ന താരത്തിന് മുകളിൽ താരത്തിന്റെ അമ്മയും തമിഴ് തെലുങ്ക് നടിയുമായ ദേവി ആണ് ഇതിന് കാരണം എന്ന് ഒരു നിരൂപകൻ വെളിപ്പെടുത്തൽ നടത്തി. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗം ആകാൻ കഴിഞ്ഞ കനക കുസൃതിക്കാറ്റ് ഗോളാന്തര വാർത്ത , നരസിംഹം , പിൻഗാമി , മന്ത്രികൊച്ചമ്മ തുടങ്ങി നിരവധി മലയാളം ചിത്രങ്ങളിൽ അഭിനയിച്ചു. 2000 പുറത്തിറങ്ങിയ നരസിംഹവും ഈ മഴ തേൻ മഴയും ആയിരുന്നു അവസാന ചിത്രങ്ങൾ.

പിന്നീട് അഭിനയ രംഗത്ത് നിന്ന് അപ്രത്യക്ഷമായ താരം പിന്നീട് തന്റെ മരണ വാർത്ത നിഷേധിച്ചു കൊണ്ട് അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. വാർത്തകളിൽ കണ്ട കനക ഏറെ മാറിയിരുന്നു. സിനിമയിൽ നിന്നും വിട്ടനിൽകുന്നത് എന്തിനാണ് എന്നാ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ കനക മാധ്യമ ശ്രദ്ധ കൊടുക്കാതെ മാറി നിന്നു. എന്നാൽ കനകയുടെ അഭിനയ ജീവിതം നിൽക്കാൻ കാരണം കനകയുടെ അമ്മയുടെ അഹങ്കാരമാണെന്ന് ഒരു പ്രമുഖ സിനിമ നിരൂപകർ ചൂണ്ടി കാണിച്ചിരുന്നു. പിന്നീട് അത് ശരിവെക്കുന്ന തരത്തിലായിരുന്നു കനകയുടെ പ്രതികരണം.

ഇപ്പോഴിതാ താൻ പ്രണയിച്ചു വിവാഹം ചെയ്ത ഭർത്താവ് തന്നോട് ഒപ്പം കഴിഞ്ഞത് വെറും 15 ദിവസം മാത്രം ആയിരുന്നു എന്നും അതിനുള്ള കാരണക്കാരനെ അറിഞ്ഞപ്പോൾ തന്നിൽ ഞെട്ടലുണ്ടായി എന്നും താരം പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ. ‘കാലിഫോര്ണിയയിലെ മെക്കാനിക്കൽ എൻജിനീയറായ മുത്തുകുമാറുമായുള്ള സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. 2007 ൽ വിവാഹം കഴിച്ചു. എന്നാൽ പതിനഞ്ച് ദിവസം മാത്രമേ ഒരുമിച്ച് ജീവിച്ചുള്ളു. പിന്നീട് താൻ ഭർത്താവിനെ കണ്ടിട്ടില്ലെന്ന് പറയുകയാണ് നടി കനക. ആദ്യം സിനിമാ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടികൊണ്ട് പോയതെന്നാണ് കരുതിയത്. എന്നാൽ തട്ടിക്കൊണ്ട് പോയതിന് പിന്നിൽ തന്റെ അച്ഛൻ ദേവദസായിരുന്നു’ എന്നും കനക പറയുന്നു.

തമിഴ് തെലുങ്ക് സിനിമകളിൽ സജീവമായ ദേവിയുടെ മകളാണ് കനക. നായികയായി സിനിമയിൽ അഭിനയിച്ചിരുന്ന താരം മകളെയും സിനിമ രംഗത്തേക്ക് കൊണ്ടുവരുകയിരുന്നു. സിനിമ നിർമ്മാണ രംഗത്ത് സജീവമായ ദേവി ഗംഗൈ അമരന്റെ ചിത്രത്തിൽ നായികയായി കനകയെ അഭിനയിപ്പിക്കണം എന്ന ആവശ്യവുമായി സമീപിക്കുകയുണ്ടായി. പുതിയ സിനിമക്ക് വേണ്ടി നായികയെ തിരയുന്ന ഗംഗൈ അമരൻ തന്റെ പടത്തിലെ നായികയായി കനകയെ അഭിനയിപ്പിക്കുകയായിരുന്നു.

കരകാട്ടക്കാരന്‍ എന്ന തന്റെ ആദ്യ ചിത്രത്തിൽ കനക അഭിനയിക്കുമ്പോൾ കർശന നിർദേശങ്ങളാണ് അമ്മ ദേവി ഗംഗൈ അമരൻ മുന്നിൽ വെച്ചിരുന്നത്. വളരെ കഷ്ടപ്പാടുകൾ സഹിച്ചു ഗംഗൈ അമരൻ പൂർത്തിയാക്കിയ പടം വൻ വിജയം നേടി ഇതേ തുടർന്ന് പല ഭാഷകളിൽ നിന്നും കനകയ്ക്ക് അവസരങ്ങൾ വന്നു. എന്നാൽ കനകയുടെ എല്ലാ സിനിമകളിലും അമ്മ ദേവിയുടെ അനാവശ്യ കൈകടത്തലുകൾ സിനിമയുടെ കഥയിൽ തന്നെ മാറ്റമുണ്ടാക്കേണ്ട ഗതി വന്നു.

നിർമ്മാതാക്കൾക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്നത് പതിവായപ്പോൾ കനക സിനിമയിൽ നിന്നും പൂർണമായും ഒഴുവാക്കപ്പെടുകയായിരുന്നു. അവസാന നാളുകളിൽ താരം നായിക നിരയിൽ നിന്നും സഹ താരവേഷങ്ങൾ വരെ എത്തിയിരുന്നു.

പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അഞ്ച് പുതുമുഖങ്ങള്‍ പ്രധാന വേഷത്തിലെത്തുന്ന ഒരു ചിത്രം തിയറ്ററുകളിലെത്തി. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ആ ചിത്രം വലിയ വിജയവുമായി. ആ അഞ്ച് പേരില്‍ രണ്ടുപേര്‍ ഇന്ന് തിരക്കുള്ള നടന്‍ന്മാരാണ് നിവിന്‍ പോളിയും, അജു വര്‍ഗ്ഗീസും. സംവിധാനവും തിരക്കഥയും ഒരുക്കിയത് അന്ന് പുതുമുഖമായ വിനീത് ശ്രീനിവാസനായിരുന്നു.

നിവിനും അജുവിനും പുറമെ ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ഗീവര്‍ഗീസ് ഈപ്പന്‍ എന്നിവരാണ് മലര്‍വാടി ആര്‍ട്‌സ്‌ക്ലബിലൂടെ മസിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ജനാര്‍ദ്ദനന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്ത്രില്‍ ഉണ്ടായിരുന്നു.

അഭിനയ ജീവിതത്തിന്റെ പത്താം വര്‍ഷം നസിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ വിനീതിനോട് നിവിനും, അജുവും നന്ദി പറയുന്നുണ്ട്. ‘ഫോക്കസ് ഔട്ടില്‍ നിന്ന് ഞങ്ങളെ ഫോക്കസിലോട്ടു പിടിച്ചുയര്‍ത്തിയ ഗുരുവിനു നന്ദി…ദൈവാനുഗ്രഹം..പത്ത് വര്‍ഷം..വാക്കുകള്‍ക്കതീതമായ കടപ്പാടുണ്ട്. നന്ദി’. അജു ഫേസ്ബുക്കില്‍ കറിച്ചതിങ്ങനെ. ‘നന്ദി സഹോദരാ..പത്ത് വര്‍ഷത്തെ സൗഹൃദം’ വിനീതിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നിവിന്‍ പോളി കുറിച്ചതിങ്ങനെയാണ്.

മലര്‍വാടി ആര്‍ട്‌സ്‌ക്ലബിന് ശേഷം 2012ല്‍ പുറത്തിറങ്ങിയ വിനീത് ചിത്രത്തില്‍ നിവിനും അജുവും പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു.

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി. കേന്ദ്രമന്ത്രി അമിത് ഷായോട് ആണ് ആവശ്യവുമായി റിയ രംഗത്തെത്തിയിരിക്കുന്നത്.

സുശാന്തിന്റെ പൊടുന്നനെയുള്ള വിയോഗം സംഭവിച്ചിട്ട് ഒരു മാസം പിന്നിടുന്നുവെന്നും അദ്ദേഹത്തെ ഈ വഴി സ്വീകരിക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തിയത് എന്താണെന്ന് തനിക്കറിയണമെന്നും റിയ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ അമിത് ഷായെ ടാഗ് ചെയ്തുകൊണ്ടാണ് കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യവും റിയ മുന്നോട്ടു വെച്ചിരിക്കുന്നത്.

‘ഞാന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ഗേള്‍ഫ്രണ്ട് റിയ ചക്രബര്‍ത്തിയാണ്. അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള വിയോഗം സംഭവിച്ചിട്ട് ഇപ്പോള്‍ ഒരുമാസം പിന്നിടുന്നു. എനിക്ക് സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. എന്നിരുന്നാലും നീതിയ്ക്കുവേണ്ടി ഈ വിഷയത്തില്‍ ഒരു സിബിഐ അന്വേഷണം ഉണ്ടാവണമെന്ന് താങ്കളോട് ഞാന്‍ താഴ്മയായി അഭ്യര്‍ഥിക്കുന്നു. ഈ വഴി സ്വീകരിക്കാന്‍ സുശാന്തിനെ സമ്മര്‍ദ്ദപ്പെടുത്തിയത് എന്തെന്നറിയണമെന്നേ എനിക്കുള്ളൂ’, റിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരക മീര അനിൽ വിവാഹിതയായി. മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് വരൻ. തിരുവനന്തപുരത്തുവെച്ചായിരുന്നു വിവാഹം. ജൂൺ അഞ്ചിന് നിശ്ചയിച്ചിരുന്ന വിവാഹം കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.

മാട്രിമോണിയൽ വഴി വന്ന ആലോചന വിവാഹത്തിലെത്തുകയായിരുന്നെന്നും എന്നാൽ കണ്ടപ്പോൾ തന്നെ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായെന്നുമാണ് വിവാഹത്തെ കുറിച്ച് മുൻപൊരു​ അഭിമുഖത്തിൽ മീര പറഞ്ഞത്. ജനുവരിയിലായിരുന്നു മീരയുടെ വിവാഹനിശ്ചയം നടന്നത്.

“ഒട്ടും മേക്കപ്പ് ഇല്ലാത്ത ആളെയായിരുന്നു കക്ഷി നോക്കി കൊണ്ടിരുന്നത്. ഞാനാണെങ്കിൽ ഓവർ മേക്കപ്പിന്റെ പേരിൽ എപ്പോഴും ട്രോളുകൾ വാങ്ങുന്ന ആളും. നേരിൽ കാണുമ്പോൾ ഞാൻ മേക്കപ്പിലാകുമോ എന്നായിരുന്നു വിഷ്ണുവിന്റെ പേടി. ഞാൻ വളരെ സിംപിൾ ആയാണ് ചെന്നത്. കക്ഷി അതിശയിച്ചു പോയി.,” വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മീര പറഞ്ഞതിങ്ങനെ.

“ആദ്യമായി നേരിൽ കണ്ട് പിരിയാൻ നേരം ജീവിതയാത്രയിൽ നമ്മൾ മുന്നോട്ടാണോ അതോ ഇവിടെ വച്ച് പിരിയുകയാണോ എന്ന് ചോദിച്ചപ്പോൾ വിഷ്ണു ഒന്നും മിണ്ടാതെ ഒരു മോതിരം എടുത്ത് എന്റെ വിരലിൽ അണിയിച്ചു,” ആദ്യമായി തമ്മിൽ കണ്ട നിമിഷത്തെ കുറിച്ച് മീര പറയുന്നു.

 

 

View this post on Instagram

 

#celebrity #wedding #keralawedding

A post shared by Amalkrishna (@amalkrishna_am_ur_photographer) on

ഏറെ ആരാധകരുള്ള താരമാണ് സല്‍മാന്‍ ഖാന്‍. സോഷ്യല്‍ മീഡിയയിലും താരം വളരെ ആക്ടീവാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെക്കുന്ന പല ചിത്രങ്ങളും ട്രോളുകള്‍ക്ക് ഇടയാക്കാറുണ്ട്. ഇപ്പോഴിതാ കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് സല്‍മാന്‍ ഖാന്‍ പങ്കുവച്ച ചിത്രത്തിനു താഴെ ട്രോളുകളുടെ പെരുമഴയാണ്. അതില്‍ വിമര്‍ശനങ്ങളുമായി എത്തിയവരില്‍ കൂടുതലും മലയാളികളാണ്. മലയാളത്തിലാണ് പലരും സല്‍മാന്‍ ഖാന്റെ പോസ്റ്റിനു താഴെ കമന്റുകള്‍ പറഞ്ഞിരിക്കുന്നത്.

ദേഹം മുഴുവന്‍ ചെളി പുരണ്ട നിലയിലുള്ള ചിത്രമാണ് സല്‍മാന്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘എല്ലാ കര്‍ഷകര്‍ക്കും ആദരം’ എന്നും ചിത്രത്തിനു താഴെ താരം കുറിച്ചിട്ടുണ്ട്. വല്ലാത്തൊരു പ്രഹസനമായിപ്പോയി എന്നാണ് മലയാളികളായ പലരും ഈ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്.

ദേഹത്ത് ചെളി പൂശിയത് ശരിയായില്ല, നിങ്ങളൊരു മികച്ച നടന്‍ തന്നെ, മുട്ടിലെഴഞ്ഞ് എവിടെ പോയി, എന്തൊരു പ്രഹസനമാണ് സജീ…തുടങ്ങി നിരവധി മലയാളം കമന്റുകളും പോസ്റ്റിന് താഴെയുണ്ട്. ഈ ചിത്രത്തെ അടിസ്ഥാനമാക്കി മലയാളികള്‍ ചില ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്

നടനും തിരക്കഥാകൃത്തും നാടകകൃത്തുമായ പി ബാലചന്ദ്രന്‍ അതീവ ഗുരുതരാവസ്ഥയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് വൈക്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രന്‍ അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടന്‍, തിരക്കഥാകൃത്ത്, നാടക സംവിധായകന്‍, രചയിതാവ്, സിനിമ സംവിധായകന്‍, നിരൂപകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രനെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഉള്ളടക്കം, പവിത്രം, അഗ്‌നിദേവന്‍, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബാലചന്ദ്രന്‍ ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം ‘ ഇവന്‍ മേഘരൂപന്‍’ നേടിയിരുന്നു. അഗ്‌നിദേവന്‍, ജലമര്‍മ്മരം, വക്കാലത്ത് നാരായണന്‍കുട്ടി, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, പോപ്പിന്‍സ്, അന്നയും റസൂലും, ഇമ്മാനുവല്‍, നടന്‍, ചാര്‍ലി, കമ്മട്ടിപാടം, പുത്തന്‍ പണം, അതിരന്‍, ഈട, സഖാവ് തുടങ്ങിയ നാല്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണകള്ളക്കടത്തിന്റെ ഭാഗമായി സിനിമാ നടി റീമ കല്ലിങ്കലിനേയും ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കടത്തിലെ കണ്ണി എന്നു സംശയിക്കുന്ന നിര്‍മ്മാതാവുമായുള്ള ഇടപാട് അറിയാനാണിത്. റീമ നായികയായി അഭിനയിച്ച തമിഴ് സിനിമയ്ക്ക് വേണ്ടി പണം മുടക്കിയത് ഇദ്ദേഹമായിരുന്നു

ദുബയില്‍ നിരവധി ഡാന്‍സ് ബാറുകളുള്ള മലയാളിയെ ചെന്നൈ വിമാനത്താവളത്തില്‍ സിബിഐ അറസ്റ്റ് ചെയ്തപ്പോള്‍ ആണ് സിനിമയുടെ മറിവില്‍ തട്ടിപ്പ് നടന്നിട്ടുള്ളതായി സൂചന കിട്ടിയത്. ബാര്‍ മുതലാളിയുടെ പങ്കാളിയാണ് നിര്‍മ്മാതാവ്.ഇയാളെ അടുത്തയിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പിടികൂടി.

സിനിമയ്ക്ക് പണം മുടക്കിയതിന്റെ രേഖകള്‍ കണ്ടെത്തി.സിനിമയുടെ ഷൂട്ടിംഗ് ദക്ഷിണാഫ്രിക്കയിലെ സീഷെല്‍സിലും നടന്നിരുന്നു. സ്വര്‍ണ്ണകള്ളക്കടത്തിന്റെ ആസ്ഥാനമായ ദക്ഷിണാഫ്രിക്കയില്‍ സിനിമ ചിത്രീകരിച്ചത് സംശയത്തോടെയാണ് കാണുന്നത്. എട്ടു നിലയില്‍ പൊട്ടിയ സിനിമയുടെ ചിത്രീകരണം മലേഷ്യയിലും ഉണ്ടായിരുന്നു.

വന്ദനം സിനിമ കണ്ടവരാരും ഗാഥയെ മറക്കില്ല. ഉണ്ണിയും ഗാഥയും ഒന്നിക്കാൻ ആകാത്തത് ഇപ്പോഴും ഒരു നോവായി മലയാളി മനസ്സിൽ ഇടം നേടിയിട്ടുണ്ട്. ഒരിക്കൽ ലണ്ടനിൽ പ്രിയദർശൻ ഗാഥയെ കാണുവാൻ വേണ്ടി അവരുടെ വീട്ടിൽ എത്തിയ അനുഭവം വെളിപ്പെടുത്തുകയാണ് ശ്രീനിവാസൻ.

ഒരിക്കല്‍ ശ്രീനിവാസന്‍ ഒരു അനുഭവം പറഞ്ഞു. വന്ദനം എന്ന സിനിമയുടെ വിജയത്തിനു ശേഷം ശ്രീനിവാസനും പ്രിയദര്‍ശനും അടങ്ങുന്ന സംഘം ലണ്ടനില്‍ ഉള്ള സമയത്ത് വന്ദനത്തില്‍ നായികയായി അഭിനയിച്ച കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനു പോയി. കുട്ടി അവിടെ ഉണ്ടായിരുന്നില്ല. പുറത്തെവിടെയോ കറങ്ങാന്‍ പോയി. കുട്ടിയെ കാണാതെ രക്ഷിതാക്കളെ കണ്ട് റ്റാറ്റ പറഞ്ഞ് മലയാള സിനിമാസംഘം മടങ്ങി. മടങ്ങും വഴിയില്‍ കണ്ടു, അടുത്തൊരു ജംക്ഷനില്
…‍ ട്രാഫിക് സിഗ്നല്‍ കാത്തു കിടക്കുന്ന കാറുകള്‍ കഴുകി പണമുണ്ടാക്കുകയാണ് വന്ദനത്തിലെ ഗാഥ. അത്രയ്ര്‍ക്കു പട്ടിണിയായിരുന്നോ ആ കുട്ടിക്ക് എന്നു ചോദിക്കരുത്. സ്വന്തം പഠനത്തിനുള്ള പണം സ്വയം അധ്വാനിച്ചുണ്ടാക്കുന്ന ഗാന്ധിയന്‍ സ്വാശ്രയശീലം അവിടെ അന്നേ പ്രാബല്യത്തിലുണ്ടായിരുന്നതു കൊണ്ടാണ് കുട്ടി അങ്ങനൊരു പണി ചെയ്തത്.

നാഗാര്‍ജുനയോടൊപ്പം മണിരത്നത്തിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്ന ഗീതാഞ്ജലിയില്‍, ലാലേട്ടനോടൊപ്പം പ്രിയദര്‍ശന്റെ വന്ദനത്തില്‍, പിന്നെ തെലുങ്കു ചിത്രമായ ഹൃദയാഞ്ജലിയില്‍ അവിസ്മരണീയമായ അഭിനയമുഹൂര്‍ത്തങ്ങള്‍ പകര്‍ന്നു നല്‍കി ഗാഥ മടങ്ങി. എടുത്തു പറയാവുന്ന അനേകം അനേകം അവസരങ്ങള്‍ വേണ്ടെന്നു വച്ച് നല്ല പ്രായത്തില്‍ ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയമായ സ്ഥാനം വേണ്ടെന്നു വച്ച ആ കുട്ടിയുടെ പേര് ഗിരിജ ഷെട്ടാര്‍ എന്നാണെങ്കില്‍ ഒന്നു ഗൂഗിള്‍ ചെയ്തു നോക്കൂ അപ്പോള്‍ അറിയാം ഗിരിജ ഷെട്ടാര്‍ ഇപ്പോള്‍ ആരാണെന്ന്.

ലോകമറിയുന്ന എഴുത്തുകാരി, പത്രപ്രവര്‍ത്തക, ബ്ലോഗര്‍. ഏതാനും ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഒന്നാകെ വശീകരിച്ചുകളഞ്ഞ ആ സുന്ദരിയെ പിന്‍തുടരാനും അന്വേഷിച്ചു കണ്ടെത്താനും ശ്രമിച്ചവരൊക്കെ പരാജയപ്പെടുകയായിരുന്നു. ഒരിക്കലും പ്രശസ്തിയുടെ വഴികളില്‍ ഗിരിജ നില്‍ക്കാനാഗ്രഹിച്ചില്ല. നിന്ന വഴികളിലൊന്നും മെഗാഹിറ്റുകളായ സിനിമകളുടെ കഥകള്‍ വിളമ്പിയില്ല. എന്നാല്‍ സിനിമ ചൊരുക്കിയതുകൊണ്ട് ഗിരിജ അതു വേണ്ടെന്നു വച്ചതാണെന്നു കരുതാന്‍ ന്യായമില്ല. കാരണം, വര്‍ഷങ്ങളുടെ ഇടവേളയ്ര്‍ക്കു ശേഷം 2007ല്‍ സ്ലൈഡ് എവേ എന്ന സിനിമയില്‍ സുരയ ജസ്പാല്‍ എന്ന മുഖ്യകഥാപാത്രമായി ഗിരിജ വേഷമിട്ടിരുന്നു.

വന്ദനത്തിനു ശേഷം ഗിരിജ എങ്ങോട്ടു പോയി, ഗിരിജയുടെ ജീവിതത്തില്‍ എന്തു സംഭവിച്ചു എന്നൊക്കെ ആയിരമായിരം ചോദ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് അവരോട് ചോദിക്കാനുണ്ട്. ലണ്ടനില്‍ ജനിച്ചു വളര്‍ന്ന ഗിരിജ മലയാളിയല്ല എന്നു പോലും വിശ്വസിക്കാന്‍ പലരും തയ്യാറായെന്നും വരില്ല. അച്ഛന്‍ ഇന്ത്യക്കാരനും അമ്മ വിദേശിയുമായ ഗിരിജ പതിനെട്ടാം വയസ്സില്‍ ക്ളാസിക്കല്‍ നൃത്തവും ഇന്ത്യന്‍ മതങ്ങളെയും പഠിക്കാന്‍ വേണ്ടി നടത്തിയ സന്ദര്‍ശനത്തിലാണ് ഇതെല്ലാം നടന്നത്. സിനിമാഭിനയം നിര്‍ത്തിയ ഗിരിജ തന്റെ പഠനവും അന്വേഷണവും മുഴുമിപ്പിച്ച ശേഷം ലണ്ടനിലേക്കു തന്നെ മടങ്ങി. പത്രപ്രവര്‍ത്തകയായി, എഴുത്തുകാരിയായി ഒതുങ്ങി അല്ലെങ്കില്‍ വളര്‍ന്നു. 2005 മുതല്‍ ഒാണ്‍ലൈന്‍ മെഡിക്കല്‍ ജേണലായ ക്ളിനികയുടെ സീനിയര്‍ റിപ്പോര്‍ട്ടറായ ഗിരിജയുടെ കണ്ണുകള്‍ മാത്രം മതി…

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും പിന്നാലെ ഐശ്വര്യ റായിക്കും മകൾക്കും കോവിഡ്. ഇന്നലെത്തെ ആന്റിജൻ പരിശോധനയിൽ നെഗറ്റീവായിരുന്നെങ്കിലും രണ്ടാമത് നടത്തിയ സ്രവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഐശ്വര്യയെയും മകൾ ആരാധ്യയെയും മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതാഭും അഭിഷേകും ഇതേ ആശുപത്രിയിൽ ചികിൽസയിലാണ്. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്റെ പരിശോധനാഫലം നെഗറ്റീവാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.

ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി അധികൃതർ അറിയിച്ചു. ചെറിയതോതിലുള്ള രോഗലക്ഷണങ്ങളെയുള്ളൂവെന്ന് ആശുപത്രി അറിയിച്ചു. അഭിഷേകിന്റെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി ക്രിട്ടിക്കൽ കെയർ മേധാവി ഡോ. അബ്ദുൽ സമദ് അൻസാരി അറിയിച്ചു. ലക്ഷണങ്ങൾ പുറത്തുവന്ന് 10–12 ദിവസങ്ങളിലാണ് രോഗം എത്രത്തോളം ശരീരത്തെ ബാധിച്ചുവെന്നു വ്യക്തമാവുക.

ബച്ചന് രോഗലക്ഷണങ്ങൾ കണ്ടിട്ട് 5ാം ദിവസമാണിതെന്നും ഇതുവരെ കുഴപ്പമില്ലെന്നും ഇനിയുള്ള ഏഴുദിവസം സൂക്ഷ്മമായ നിരീക്ഷണത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പോസിറ്റീവ് ആണെന്ന് ബച്ചൻ തന്നെയാണു ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വിവരം സ്ഥിരീകരിച്ചു.

RECENT POSTS
Copyright © . All rights reserved