Movies

‘എന്റെ എല്ലാ സമ്പാദ്യവും പലിശയ്ക്ക് പണവുമെടുത്ത് ഞാൻ നിർമിച്ച ചിത്രം നിങ്ങളുടെ മുന്നിലേക്ക് വരികയാണ്. ‘ലേഡീസ് നോട്ട് അലൗഡ്’ എന്നാണ് സിനിമയുടെ പേര്. ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതൊരു അഡൽറ്റ് കോമഡി സിനിമയാണ്. ദയവായി സ്ത്രീകൾ ഈ സിനിമ കാണരുത്.’ നടി ഷക്കീലയുടെ ഈ അപേക്ഷ തെന്നിന്ത്യയിൽ വലിയ ചർച്ചയാവുകയാണ്. ഒരുപാട് കഷ്ടപ്പാടുകൾക്കും പ്രതിസന്ധിക്കും പിന്നാലെയാണ് സിനിമ എത്തുന്നതെന്നും ഇതു ജനം കാണണം എന്നും താരം അപേക്ഷിക്കുന്നു.

രണ്ടു വർഷം മുൻപ് ചിത്രീകരണം കഴിഞ്ഞ സിനിമയ്ക്ക് സെൻസറിങ്ങുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്. ഷക്കീല സമ്പാദ്യമെല്ലാം ഉപയോഗിച്ചാണ് ഈ സിനിമ നിർമിച്ചത്. ഒപ്പം പലിശയ്ക്കും പണം എടുത്തിരുന്നു. തിയറ്റർ റിലീസ് ബുദ്ധിമുട്ടായതോടെയാണ് ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലാണ് സിനിമ സ്ത്രീകൾ കാണരുതെന്ന് ഷക്കീല അഭ്യർഥിക്കുന്നത്.

50 രൂപ മാത്രമാണ് ടിക്കറ്റ് നിരക്കെന്നും താരം പറയുന്നു. ജൂലൈ 20 ന് രാത്രി എട്ടിന് ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകൻ സായ് റാം ദസാരി പറയുന്നു. സിനിമുടെ ട്രെയിലർ കഴിഞ്ഞ വർഷം യൂ ട്യൂബിൽ പുറത്തിറക്കിയിരുന്നു

ഗായികയായും അവതാരകയായും എത്തി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ താരമാണ് റിമി ടോമി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം ഇടക്കിടെ തന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്. തന്റെ സന്തോഷ നിമിഷങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമെല്ലാം ആരാധകരോട് തുറന്നുപറയാറുണ്ട്.

ഇപ്പോഴിതാ പത്താംക്ലാസ് വിജയിച്ച ശേഷം മഠത്തില്‍ ചേരാന്‍ സിസ്റ്റര്‍ വിളിച്ച കഥ തുറന്നുപറയുകയാണ് റിമി ടോമി. പത്താംക്ലാസ്സുവരെ കൊയര്‍ പാടാറുണ്ടായിരുന്നുവെന്നും എല്ലാ കുര്‍ബാനയിലും മുടങ്ങാതെ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും റിമി ടോമി പറഞ്ഞു.

അങ്ങനെയാണ് തന്നെ സഭയിലേക്ക് എടുത്താലോ എന്ന ആലോചന വന്നത്. ഒമ്പതാംക്ലാസ്സുവരെ തനിക്കും അതിന് സമ്മതമായിരുന്നു. എന്നാല്‍ പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ ആഗ്രഹമെല്ലാം മാറി മറിഞ്ഞു. അപ്പോഴേക്കും കന്യാസ്ത്രീയാവണമെന്നുള്ള ആഗ്രഹമൊക്കെ മാറിയെന്ന് റിമി കൂട്ടിച്ചേര്‍ത്തു.

അതിനിടെയാണ് സിസ്‌റ്റേഴ്‌സ് വിളിക്കാന്‍ വന്നത്. അന്ന് ഞാന്‍ പറഞ്ഞു, സിസ്റ്ററെ എനിക്ക് ഇപ്പോള്‍ കന്യാസ്ത്രീയാവാന്‍ വയ്യ, കുറച്ചൂടെ കഴിയട്ടെ എനിക്ക് പാട്ടിലൊക്കെ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ സഭ രക്ഷപ്പെട്ടു- റിമി ടോമി പറഞ്ഞു.

പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ കന്യാസ്ത്രീയോ നഴ്‌സോ ആവണമെന്നായിരുന്നു ആഗ്രഹം. കന്യാസ്ത്രീയായിരുന്നേല്‍ ഉറപ്പായും ഞാന്‍ മഠം പൊളിച്ച് ചാടുമായിരുന്നുവെന്നും താരം പറയുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യൂട്യൂബ് ചാനലില്‍ സജീവമായി മാറിയിരിക്കുകയാണ് റിമി ടോമി.

വാണിജ്യ സിനിമകളുടെ മുഖമായ സംവിധായകൻ ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ ഹോളിവുഡ് നടനും. ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാറിൽ ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറും പ്രധാന വേഷത്തിലെത്തും. ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് പവർസ്റ്റാർ. നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ്​ലൈനുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡെന്നീസ് ജോസഫാണ്. ഒരു ഇടവേളയ്‌ക്ക് ശേഷം ഡെന്നീസ് ജോസഫ് തിരിച്ചെത്തുന്നു എന്ന പ്രാധാന്യവും പവർസ്റ്റാറിനുണ്ട്. ആക്ഷൻരംഗങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള തട്ടുപൊളിപ്പൻ ചിത്രമായിരിക്കും പവർസ്റ്റാറെന്നാണ് അണിയറയിൽ നിന്നു ലഭിക്കുന്ന വിവരം.

മലയാളത്തിന്റെ ആക്ഷൻ താരം ബാബു ആന്റണി ആണ് ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നത്. ലൂയിസ് മാൻഡിലോറിനൊപ്പം അഭിനയിക്കുന്ന വിവരം അദ്ദേഹവും ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

“പവർ സ്റ്റാറിൽ എന്നോടൊപ്പം ഹോളിവുഡ്‌ സൂപ്പർ താരം ലൂയിസ് മാൻഡിലോർ ഉണ്ടായിരിക്കും.

പവർസ്റ്റാറിന്റെ പ്രാരംഭഘട്ട ചർച്ചകൾ നടക്കുന്ന സമയത്തു തന്നെ ഡയറക്‌ടർ ഒമർ ലുലു എന്നോട് പവർസ്റ്റാറിലേക്ക് എനിക്ക് പരിചയമുള്ള അത്യാവശ്യം നല്ല സ്റ്റാർഡവും മാർഷൽ ആർട്ട്സും വശമുള്ള ഹോളിവുഡ്‌ ആക്ടറേ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ കിട്ടുമോ എന്നു ചോദിച്ചിരുന്നു. അമേരിക്കയിൽ എനിക്കറിയാവുന്ന ആക്ടേഴ്സിൽ ചിലരോട്‌ ഞാൻ ഈ കാര്യം സൂചിപ്പിച്ചിരുന്നു. കൂട്ടത്തിൽ സുഹൃത്തായ ലൂയിസ് മാൻഡിലോറിനോടും ഞാൻ കാര്യം പറഞ്ഞു. ലൂയിസിനെ പോലുള്ള ഒരു വലിയ താരം ഓക്കേ പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയിരുന്നെങ്കിലും അദ്ദേഹത്തെപ്പോലൊരാളെ അഫോർഡ് ചെയ്യാൻ കഴിയുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാൽ തന്റെ പ്രതിഫലത്തിന്റെ കാര്യത്തേക്കുറിച്ച്‌ ആലോചിക്കേണ്ട എന്നും, നമ്മുടെ സൗഹൃദത്തിന്റെ പുറത്തു ചെയ്യാം എന്നുമാണ് ലൂയിസ് പറഞ്ഞത്. മലയാള സിനിമക്ക് ഒരു ഹോളിവുഡ് വാതിൽ തുറക്കാന്‍ പവർസ്റ്റാറിലൂടെ സാധിക്കട്ടെ. അപ്പോൾ കാത്തിരുന്നോളൂ, ‘പവർ സ്റ്റാർ’ എന്ന ഈ ആക്ഷൻ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ ഇനി ലൂയിസ് മാൻഡിലോറും ഉണ്ടാകും.!!”

 

മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട നാല് നടന്‍മാരെയും അവരുടെ പ്രകടനങ്ങളെ കുറിച്ചും ഫഹദ് ഫാസില്‍. മോഹന്‍ലാല്‍, മമ്മൂട്ടി, തിലകന്‍, നെടുമുടി വേണു എന്നിവരാണ് തന്നെ ഏറെ സ്വാധീനിച്ച നടന്‍മാര്‍ എന്നാണ് ഫഹദ് പറയുന്നത്. ‘കിരീടം’, ‘തനിയാവര്‍ത്തനം’, ‘ന്യൂഡല്‍ഹി’, ‘ധനം’ തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് തന്നെ സ്വാധീനിച്ചതെന്നും ഫഹദ് ഫിലിം കമ്പാനിയനോട് പറഞ്ഞു.

എണ്‍പതുകളിലെ മലയാള സിനിമ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് എന്നാണ് ഫഹദ് പറയുന്നത്. ഒരു പത്മരാജന്‍ സിനിമയോ ഭരതന്‍ സിനിമയോ കാണുമ്പോള്‍ കിട്ടുന്ന ഊര്‍ജ്ജത്തില്‍ നിന്നാണ് താന്‍ ഒരു സിനിമ ചെയ്യുന്നത്. 25 മുന്‍പ് ഇറങ്ങിയ ആ സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ അതിലെ അഭിനേതാക്കള്‍ കാലത്തിന് മുമ്പേ സഞ്ചരിച്ചുവെന്ന് മനസിലാവും എന്നും ഫഹദ് പറയുന്നു.

”തിലകന്‍ സാറിനെപ്പോലെയുള്ള നടന്മാര്‍ പ്രേക്ഷകരെ മുന്നില്‍ കണ്ടാണോ അഥവാ ലെന്‍സുകള്‍ മാത്രം മുന്നില്‍ കണ്ടാണോ അഭിനയിച്ചത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു ധാരണയും കിട്ടുന്നില്ല. വ്യത്യസ്തമായ ഒരു സംവേദനമാണ് ആ പെര്‍ഫോമന്‍സുകളില്‍ നിന്ന് ലഭിക്കുന്നത്. യവനിക അടക്കമുള്ള കെ ജി ജോര്‍ജ്ജിന്റെ സിനിമകള്‍ ഗംഭീരമാണ്. ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ഈ കണ്ണി കൂടി, ആദാമിന്റെ വാരിയെല്ല് തുടങ്ങി നിരവധി മനോഹര സിനിമകള്‍.”

”ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് ഇപ്പോള്‍ കാണുമ്പോഴും ഒരു ഫ്രെയിം പോലും നിങ്ങള്‍ക്ക് അതില്‍ നിന്ന് മാറ്റണം എന്ന് തോന്നില്ല. ഒരു ഫ്രെയിമും കൂട്ടിച്ചേര്‍ക്കണമെന്നും തോന്നില്ല. ഘടനാപരമായി അത്രയും പൂര്‍ണ്ണതയുണ്ട് ആ സിനിമകള്‍ക്ക്” എന്നാണ് ഫഹദ് അഭിപ്രായപ്പെടുന്നത്.

ബോളിവുഡ് താരം ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

അഭിഷേകിനെയും അമിതാഭ് ബച്ചനെയും നേരത്തെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ഐശ്വര്യയുടെ കൊറോണ ലക്ഷണം ആദ്യ തുടക്കമായതിനാല്‍ വീട്ടില്‍ ക്വാറന്റൈനായിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബം മുഴുവന്‍ ഇപ്പോള്‍ ഇതേ ആശുപത്രിയിലാണ്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന് കൊവിഡ് നെഗറ്റീവാണ്.

ബോളിവുഡ് താരം രൺബീർ കപൂറുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ ശ്രദ്ധ നേടിയ കശ്മീരി മോഡൽ ജുനൈദ് ഷാ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശ്രീനഗറിൽ വെച്ചായിരുന്നു മരണം, കശ്മീരി പത്രപ്രവർത്തകനായ യൂസഫ് ജമീൽ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ചത്. 28 വയസായിരുന്നു.

അനുപം ഖേറിന്റെ ആക്റ്റിംഗ് സ്കൂളിൽ ചേർന്നിരിക്കുകയായിരുന്നു ജുനൈദ് ഷാ എന്നാണ് പുറത്തുവരുന്ന വിവരം. ജുനൈദും രക്ഷിതാക്കളും ഒരു മാസം മുൻപാണ് മുംബൈയിൽ നിന്നും ശ്രീനഗറിൽ തിരിച്ചെത്തിയത്.

രൺബീറുമായുള്ള രൂപസാദൃശ്യം ശ്രദ്ധിക്കപ്പെട്ടതോടെ സമൂഹമാധ്യമങ്ങളിലും ജുനൈദ് താരമായിരുന്നു. ജുനൈദും രൺബീറും തമ്മിലുള്ള രൂപസാദൃശ്യം പങ്കുവച്ചുകൊണ്ടുള്ള 2015ലെ റിഷി കപൂറിന്റെ ട്വീറ്റും ശ്രദ്ധ നേടിയിരുന്നു.

 

മലയാളത്തിൽ ഏറ്റവും കൂടുതൽ തീയറ്ററിൽ പ്രദർശനം നടത്തിയ സിനിമ ആയിരുന്നു ഗോഡ് ഫാദർ ഇതിൽ നായികയായി എത്തിയ താരം ആയിരുന്നു കനക. മലയാളത്തിൽ മോഹൻലാലിൻറെ നായികയായി വിയറ്റനാം കോളനി എന്നി ചിത്രത്തിൽ കൂടി അഭിനയിച്ച താരം തെന്നിന്ത്യൻ സിനിമയിലെ സൂപ്പർഹിറ്റ് നായികയായി മാറുക ആയിരുന്നു. 1989 താരം അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും മലയാളത്തിൽ വമ്പൻ വിജയങ്ങൾ ആണ് താരത്തിന്റെ അഭിനയ ലോകത്തിലെ ശുക്രൻ തെളിയിച്ചത്.

തെന്നിന്ത്യൻ സൂപ്പർ സ്റ്റാറുകളായ രജനികാന്തിന്റെയും മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും അടക്കം നായികയായി അഭിനയിക്കാൻ ഉള്ള ഭാഗ്യം ലഭിച്ച കനകക്ക് വേണ്ടി ആ കാലത്ത് നിർമാതാക്കൾ കാത്തിരിക്കുന്ന സമയം ആയിരുന്നു. എന്നാൽ ആ തിളക്കങ്ങൾ എല്ലാം പെട്ടന്ന് തകർന്നു വീഴുക ആയിരുന്നു. കനക എന്ന താരത്തിന് മുകളിൽ താരത്തിന്റെ അമ്മയും തമിഴ് തെലുങ്ക് നടിയുമായ ദേവി ആണ് ഇതിന് കാരണം എന്ന് ഒരു നിരൂപകൻ വെളിപ്പെടുത്തൽ നടത്തി. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗം ആകാൻ കഴിഞ്ഞ കനക കുസൃതിക്കാറ്റ് ഗോളാന്തര വാർത്ത , നരസിംഹം , പിൻഗാമി , മന്ത്രികൊച്ചമ്മ തുടങ്ങി നിരവധി മലയാളം ചിത്രങ്ങളിൽ അഭിനയിച്ചു. 2000 പുറത്തിറങ്ങിയ നരസിംഹവും ഈ മഴ തേൻ മഴയും ആയിരുന്നു അവസാന ചിത്രങ്ങൾ.

പിന്നീട് അഭിനയ രംഗത്ത് നിന്ന് അപ്രത്യക്ഷമായ താരം പിന്നീട് തന്റെ മരണ വാർത്ത നിഷേധിച്ചു കൊണ്ട് അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. വാർത്തകളിൽ കണ്ട കനക ഏറെ മാറിയിരുന്നു. സിനിമയിൽ നിന്നും വിട്ടനിൽകുന്നത് എന്തിനാണ് എന്നാ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ കനക മാധ്യമ ശ്രദ്ധ കൊടുക്കാതെ മാറി നിന്നു. എന്നാൽ കനകയുടെ അഭിനയ ജീവിതം നിൽക്കാൻ കാരണം കനകയുടെ അമ്മയുടെ അഹങ്കാരമാണെന്ന് ഒരു പ്രമുഖ സിനിമ നിരൂപകർ ചൂണ്ടി കാണിച്ചിരുന്നു. പിന്നീട് അത് ശരിവെക്കുന്ന തരത്തിലായിരുന്നു കനകയുടെ പ്രതികരണം.

ഇപ്പോഴിതാ താൻ പ്രണയിച്ചു വിവാഹം ചെയ്ത ഭർത്താവ് തന്നോട് ഒപ്പം കഴിഞ്ഞത് വെറും 15 ദിവസം മാത്രം ആയിരുന്നു എന്നും അതിനുള്ള കാരണക്കാരനെ അറിഞ്ഞപ്പോൾ തന്നിൽ ഞെട്ടലുണ്ടായി എന്നും താരം പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ. ‘കാലിഫോര്ണിയയിലെ മെക്കാനിക്കൽ എൻജിനീയറായ മുത്തുകുമാറുമായുള്ള സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. 2007 ൽ വിവാഹം കഴിച്ചു. എന്നാൽ പതിനഞ്ച് ദിവസം മാത്രമേ ഒരുമിച്ച് ജീവിച്ചുള്ളു. പിന്നീട് താൻ ഭർത്താവിനെ കണ്ടിട്ടില്ലെന്ന് പറയുകയാണ് നടി കനക. ആദ്യം സിനിമാ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടികൊണ്ട് പോയതെന്നാണ് കരുതിയത്. എന്നാൽ തട്ടിക്കൊണ്ട് പോയതിന് പിന്നിൽ തന്റെ അച്ഛൻ ദേവദസായിരുന്നു’ എന്നും കനക പറയുന്നു.

തമിഴ് തെലുങ്ക് സിനിമകളിൽ സജീവമായ ദേവിയുടെ മകളാണ് കനക. നായികയായി സിനിമയിൽ അഭിനയിച്ചിരുന്ന താരം മകളെയും സിനിമ രംഗത്തേക്ക് കൊണ്ടുവരുകയിരുന്നു. സിനിമ നിർമ്മാണ രംഗത്ത് സജീവമായ ദേവി ഗംഗൈ അമരന്റെ ചിത്രത്തിൽ നായികയായി കനകയെ അഭിനയിപ്പിക്കണം എന്ന ആവശ്യവുമായി സമീപിക്കുകയുണ്ടായി. പുതിയ സിനിമക്ക് വേണ്ടി നായികയെ തിരയുന്ന ഗംഗൈ അമരൻ തന്റെ പടത്തിലെ നായികയായി കനകയെ അഭിനയിപ്പിക്കുകയായിരുന്നു.

കരകാട്ടക്കാരന്‍ എന്ന തന്റെ ആദ്യ ചിത്രത്തിൽ കനക അഭിനയിക്കുമ്പോൾ കർശന നിർദേശങ്ങളാണ് അമ്മ ദേവി ഗംഗൈ അമരൻ മുന്നിൽ വെച്ചിരുന്നത്. വളരെ കഷ്ടപ്പാടുകൾ സഹിച്ചു ഗംഗൈ അമരൻ പൂർത്തിയാക്കിയ പടം വൻ വിജയം നേടി ഇതേ തുടർന്ന് പല ഭാഷകളിൽ നിന്നും കനകയ്ക്ക് അവസരങ്ങൾ വന്നു. എന്നാൽ കനകയുടെ എല്ലാ സിനിമകളിലും അമ്മ ദേവിയുടെ അനാവശ്യ കൈകടത്തലുകൾ സിനിമയുടെ കഥയിൽ തന്നെ മാറ്റമുണ്ടാക്കേണ്ട ഗതി വന്നു.

നിർമ്മാതാക്കൾക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്നത് പതിവായപ്പോൾ കനക സിനിമയിൽ നിന്നും പൂർണമായും ഒഴുവാക്കപ്പെടുകയായിരുന്നു. അവസാന നാളുകളിൽ താരം നായിക നിരയിൽ നിന്നും സഹ താരവേഷങ്ങൾ വരെ എത്തിയിരുന്നു.

പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അഞ്ച് പുതുമുഖങ്ങള്‍ പ്രധാന വേഷത്തിലെത്തുന്ന ഒരു ചിത്രം തിയറ്ററുകളിലെത്തി. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ആ ചിത്രം വലിയ വിജയവുമായി. ആ അഞ്ച് പേരില്‍ രണ്ടുപേര്‍ ഇന്ന് തിരക്കുള്ള നടന്‍ന്മാരാണ് നിവിന്‍ പോളിയും, അജു വര്‍ഗ്ഗീസും. സംവിധാനവും തിരക്കഥയും ഒരുക്കിയത് അന്ന് പുതുമുഖമായ വിനീത് ശ്രീനിവാസനായിരുന്നു.

നിവിനും അജുവിനും പുറമെ ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ഗീവര്‍ഗീസ് ഈപ്പന്‍ എന്നിവരാണ് മലര്‍വാടി ആര്‍ട്‌സ്‌ക്ലബിലൂടെ മസിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ജനാര്‍ദ്ദനന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്ത്രില്‍ ഉണ്ടായിരുന്നു.

അഭിനയ ജീവിതത്തിന്റെ പത്താം വര്‍ഷം നസിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ വിനീതിനോട് നിവിനും, അജുവും നന്ദി പറയുന്നുണ്ട്. ‘ഫോക്കസ് ഔട്ടില്‍ നിന്ന് ഞങ്ങളെ ഫോക്കസിലോട്ടു പിടിച്ചുയര്‍ത്തിയ ഗുരുവിനു നന്ദി…ദൈവാനുഗ്രഹം..പത്ത് വര്‍ഷം..വാക്കുകള്‍ക്കതീതമായ കടപ്പാടുണ്ട്. നന്ദി’. അജു ഫേസ്ബുക്കില്‍ കറിച്ചതിങ്ങനെ. ‘നന്ദി സഹോദരാ..പത്ത് വര്‍ഷത്തെ സൗഹൃദം’ വിനീതിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നിവിന്‍ പോളി കുറിച്ചതിങ്ങനെയാണ്.

മലര്‍വാടി ആര്‍ട്‌സ്‌ക്ലബിന് ശേഷം 2012ല്‍ പുറത്തിറങ്ങിയ വിനീത് ചിത്രത്തില്‍ നിവിനും അജുവും പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു.

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി. കേന്ദ്രമന്ത്രി അമിത് ഷായോട് ആണ് ആവശ്യവുമായി റിയ രംഗത്തെത്തിയിരിക്കുന്നത്.

സുശാന്തിന്റെ പൊടുന്നനെയുള്ള വിയോഗം സംഭവിച്ചിട്ട് ഒരു മാസം പിന്നിടുന്നുവെന്നും അദ്ദേഹത്തെ ഈ വഴി സ്വീകരിക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തിയത് എന്താണെന്ന് തനിക്കറിയണമെന്നും റിയ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ അമിത് ഷായെ ടാഗ് ചെയ്തുകൊണ്ടാണ് കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യവും റിയ മുന്നോട്ടു വെച്ചിരിക്കുന്നത്.

‘ഞാന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ഗേള്‍ഫ്രണ്ട് റിയ ചക്രബര്‍ത്തിയാണ്. അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള വിയോഗം സംഭവിച്ചിട്ട് ഇപ്പോള്‍ ഒരുമാസം പിന്നിടുന്നു. എനിക്ക് സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. എന്നിരുന്നാലും നീതിയ്ക്കുവേണ്ടി ഈ വിഷയത്തില്‍ ഒരു സിബിഐ അന്വേഷണം ഉണ്ടാവണമെന്ന് താങ്കളോട് ഞാന്‍ താഴ്മയായി അഭ്യര്‍ഥിക്കുന്നു. ഈ വഴി സ്വീകരിക്കാന്‍ സുശാന്തിനെ സമ്മര്‍ദ്ദപ്പെടുത്തിയത് എന്തെന്നറിയണമെന്നേ എനിക്കുള്ളൂ’, റിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരക മീര അനിൽ വിവാഹിതയായി. മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് വരൻ. തിരുവനന്തപുരത്തുവെച്ചായിരുന്നു വിവാഹം. ജൂൺ അഞ്ചിന് നിശ്ചയിച്ചിരുന്ന വിവാഹം കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.

മാട്രിമോണിയൽ വഴി വന്ന ആലോചന വിവാഹത്തിലെത്തുകയായിരുന്നെന്നും എന്നാൽ കണ്ടപ്പോൾ തന്നെ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായെന്നുമാണ് വിവാഹത്തെ കുറിച്ച് മുൻപൊരു​ അഭിമുഖത്തിൽ മീര പറഞ്ഞത്. ജനുവരിയിലായിരുന്നു മീരയുടെ വിവാഹനിശ്ചയം നടന്നത്.

“ഒട്ടും മേക്കപ്പ് ഇല്ലാത്ത ആളെയായിരുന്നു കക്ഷി നോക്കി കൊണ്ടിരുന്നത്. ഞാനാണെങ്കിൽ ഓവർ മേക്കപ്പിന്റെ പേരിൽ എപ്പോഴും ട്രോളുകൾ വാങ്ങുന്ന ആളും. നേരിൽ കാണുമ്പോൾ ഞാൻ മേക്കപ്പിലാകുമോ എന്നായിരുന്നു വിഷ്ണുവിന്റെ പേടി. ഞാൻ വളരെ സിംപിൾ ആയാണ് ചെന്നത്. കക്ഷി അതിശയിച്ചു പോയി.,” വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മീര പറഞ്ഞതിങ്ങനെ.

“ആദ്യമായി നേരിൽ കണ്ട് പിരിയാൻ നേരം ജീവിതയാത്രയിൽ നമ്മൾ മുന്നോട്ടാണോ അതോ ഇവിടെ വച്ച് പിരിയുകയാണോ എന്ന് ചോദിച്ചപ്പോൾ വിഷ്ണു ഒന്നും മിണ്ടാതെ ഒരു മോതിരം എടുത്ത് എന്റെ വിരലിൽ അണിയിച്ചു,” ആദ്യമായി തമ്മിൽ കണ്ട നിമിഷത്തെ കുറിച്ച് മീര പറയുന്നു.

 

 

View this post on Instagram

 

#celebrity #wedding #keralawedding

A post shared by Amalkrishna (@amalkrishna_am_ur_photographer) on

RECENT POSTS
Copyright © . All rights reserved